ല​ഹ​രി​യു​മാ​യി കാ​റി​ൽ പാ​ഞ്ഞ് യു​വാ​ക്ക​ൾ; പി​ന്നാ​ലെ പാ​ഞ്ഞ് ഡാ​ൻ​സാ​ഫ് സം​ഘ​വും; പി​ന്നീ​ട് സം​ഭ​വി​ച്ച​ത് സി​നി​മ​യെ വെ​ല്ലു​ന്ന സം​ഭ​വ​ക​ഥ

ക​ടു​ത്തു​രു​ത്തി: കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പോ​ലീ​സ് പി​ടി​യി​ല്‍. ഏ​റ്റു​മാ​നൂ​ര്‍ തെ​ള്ള​കം ത​ട​ത്തി​ല്‍​പ​റ​മ്പി​ല്‍ നാ​ദി​ര്‍​ഷ (26), ആ​ര്‍​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി ക​ണി​ച്ചേ​രി​ല്‍ വീ​ട്ടി​ല്‍ ആ​ല്‍​ബി​ന്‍ ബാ​ബു (24) എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ ഡാ​ന്‍​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്.

ത​ല​യോ​ല​പ്പ​റ​മ്പ് ത​ല​പ്പാ​റ​യ്ക്ക് സ​മീ​പ​ത്ത് വ​ച്ചു ഇ​ന്ന​ലെ വൈ​കൂ​ന്നേ​രം നാ​ലോ​ടെ ന​ര്‍​ക്കോ​ട്ടി​ക് സ്പെ​ഷ​ല്‍ സം​ഘം കാ​റി​ന് കൈ ​കാ​ണി​ച്ചെ​ങ്കി​ലും വാ​ഹ​നം അ​മി​ത​വേ​ഗ​ത്തി​ല്‍ കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് ഓ​ടി​ച്ചു പോ​വു​ക​യാ​യി​രു​ന്നു.പി​ന്തു​ട​ര്‍​ന്നെ​ത്തി​യ പോ​ലീ​സ് സം​ഘം മു​ട്ടു​ചി​റ പ​ട്ടാ​ള​മു​ക്കി​ന് സ​മീ​പ​ത്ത് വ​ച്ചു യു​വാ​ക്ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ ത​ട​ഞ്ഞാ​ണ് പ്ര​തി​ക​ളെ​യും മ​യ​ക്കു​മ​രു​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഡാ​ന്‍​സാ​ഫ് സം​ഘം സാ​ന്‍​ട്രോ കാ​റി​ന്‍റെ ചി​ല്ല് ക​ല്ലി​നെ​റി​ഞ്ഞ് പൊ​ട്ടി​ച്ച ശേ​ഷ​മാ​ണ് വാ​ഹ​നം നി​ര്‍​ത്താ​ന്‍ യു​വാ​ക്ക​ള്‍ ത​യാ​റാ​യ​ത്.ടി​ന്നി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 140 ഗ്രാ​മോ​ളം വ​രു​ന്ന എം​ഡി​എം​എ​യാ​ണ് ഇ​വ​രി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ബാം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് കാ​റി​ല്‍ ല​ഹ​രി ക​ട​ത്തു​ന്ന​താ​യു​ള്ള ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. യു​വാ​ക്ക​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

സം​ഭ​വ​മ​റി​ഞ്ഞ് വൈ​ക്കം ത​ഹ​സി​ല്‍​ദാ​ര്‍ ബി​ബി​ന്‍ ഭാ​സ്‌​ക​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​യ്ക്കു മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ക​ടു​ത്തു​രു​ത്തി എ​സ്‌​ഐ ടി. ​ദീ​പു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ടു​ത്തു​രു​ത്തി പോ​ലീ​സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ല​ഹ​രി വേ​ട്ട​യാ​ണി​ത്.ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ത​ല​യോ​ല​പ്പ​റ​മ്പ് ത​ല​പ്പാ​റ​യി​ല്‍ വ​ച്ചു കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

Related posts

Leave a Comment