ഗാന്ധിനഗർ: പതിന്നാലുവയസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ മധ്യവയസ്കനായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
പീഡനത്തിനിരയായിയെന്നു കരുതുന്ന ദിവസത്തെ മണർകാട് ടൗണും പരിസരങ്ങളും കേന്ദ്രീകരിച്ചുള്ള സിസി ടിവി കാമറ ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും.
ചുവന്ന കാറിലെത്തിയ മധ്യവയസ്കനെന്നാണു പെണ്കുട്ടിയിൽനിന്നും പ്രതിയെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചിരിക്കുന്നത്.
ഏപ്രിൽ മാസത്തിലാണു കേസിനാസ്പദമായ സംഭവമുണ്ടായിരിക്കുന്നത്. സിസി ടിവി ദൃശ്യങ്ങൾ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് പോലീസും.
പോക്സോ നിയമപ്രകാരം കേസെടുത്താണു പാന്പാടി പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പെണ്‍കുട്ടി ജന്മം നൽകിയ നവജാത ശിശുവിന്റെ മൃതദേഹം മുട്ടന്പലം ശ്മശാനത്തിൽ സംസ്കരിച്ചിരുന്നു.
ഞായറാഴ്ചയാണ് അഞ്ചു മാസം ഗർഭിണിയായ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
ഗർഭസ്ഥശിശുവിന്റെ മൃതശരീരത്തിൽനിന്നും പെണ്കുട്ടിയിൽനിന്നും ഡിഎൻഎ സാന്പിൾ ശേഖരിച്ചിട്ടുണ്ട്.
സിസിടിവി തെളിവുകൾ ലഭിച്ചു പ്രതിയ തിരിച്ചറിഞ്ഞാൽ ശാസ്ത്രീയ തെളിവുകൾക്കായാണ് ഡിഎൻഎ ശേഖരിച്ചിരിക്കുന്നത്.
മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പെണ്‍കുട്ടിയെ കൗണ്‍സലിംഗിനു വിധേയമാക്കിയ ശേഷമാകും പോലീസ് കൂടുതൽ മൊഴിയെടുക്കുന്നത്.