പത്തനംതിട്ട: കോവിഡ് പരിശോധനാ ഫലം നെഗറ്റീവായ മൂന്ന് പേരെ കോവിഡ് പോസിറ്റീവാണെന്ന് പറഞ്ഞ് ക്വാറന്റൈനീലും ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെന്ററിലുമാക്കിയത് വിവാദത്തിൽ. മെഴുവേലി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലാണ് കോവിഡ് നെഗറ്റീവ് ആയ വട്ടമോടിയിൽ രാജൻ എന്ന തൊഴിലുറപ്പ് തൊഴിലാളിക്ക് മൂന്ന് ദിവസം എട്ട് കോവിഡ് രോഗികൾക്കോപ്പം ഇലവുംതിട്ട ശ്രീബുദ്ധ മെഡിക്കൽ സെൻററിൽ പ്രവർത്തിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രത്തിൽ കഴിയേണ്ടി വന്നത്. മെഴുവേലി പഞ്ചായത്ത് 13-ാം വാർഡിലെ പറയങ്കര ജംഗ്ഷനിൽആരോഗ്യവകുപ്പ് നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് രാജനു കോവിഡാണെന്നു സ്ഥിരീകരിച്ചതായി 16ന് ഉച്ചകഴിഞ്ഞ് വാർഡിലെ ആശാ വർക്കർ അറിയിക്കുകയായിരുന്നു. രോഗ ലക്ഷണം ഇല്ലാതിരുന്നിട്ടും രാജനെ 16നു വൈകുന്നേരം ആരോഗ്യവകുപ്പിന്റെ ആംബുലൻസിൽ ഇലവുംതിട്ടയിലെ ചികിത്സാ കേന്ദ്രത്തിലെത്തിച്ചു. 18നു വൈകുന്നേരമാണ് തങ്ങൾക്ക് തെറ്റ് പറ്റിയതാണെന്നും രാജൻ ഉൾപ്പെടെ വാർഡിലെ നാലുപേർക്ക് കോവിഡ് നെഗറ്റീവാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചത്. ഇതേത്തുടർന്ന് രാജനെ ആരോഗ്യവകുപ്പുതന്നെ വീട്ടിൽ എത്തിക്കുകയും ചെയ്തു.…
Read MoreCategory: Kottayam
പരീക്ഷയെഴുതാൻ കോളജിലെത്താൻ ബസ് കിട്ടാതെ സങ്കടപ്പെട്ട സാന്ദ്രയ്ക്ക് സഹായവുമായി കെഎസ്ആർടിസി കണ്ടക്ടർ! സംഭവം ഇങ്ങനെ…
റാന്നി: പരീക്ഷയെഴുതാൻ കോളജിലെത്താൻ ബസ് കിട്ടാതെ സങ്കടപ്പെട്ട സാന്ദ്രയ്ക്ക് സഹായവുമായി കെഎസ്ആർടിസി ജീവനക്കാർ. കെഎസ്ആർടിസി റാന്നി ഡിപ്പോയിലെ കണ്ടക്ടർ സതീഷാണ് സാന്ദ്രയെ ബൈക്കിൽ കയറ്റി സമയത്തിന് കോളജിലെത്തിച്ചത്. തന്റെ ഭാവിയെത്തന്നെ ബാധിക്കുമായിരുന്ന സാഹചര്യത്തിൽ തുണയായെത്തിയ കണ്ടക്ടറെക്കുറിച്ച് സാന്ദ്ര ഫേസ് ബുക്കിൽ എഴുതിയതോടെയാണ് നൻമ നാടറിഞ്ഞത്. വെച്ചൂച്ചിറ പോളിടെക്നിക്ക് കോളജിലെ അവസാന വർഷ ബയോമെഡിക്കൽ എൻജിനീയറിംഗ് വിദ്യാർഥിനിയാണ് അടൂർ സ്വദേശിയായ സാന്ദ്രാ ശിവരാജൻ. 14 നായിരുന്നു ഫിസിക്സ് പരീക്ഷ. ബസുകൾ കുറവായതിനാൽ റാന്നി സ്റ്റാൻഡിലെത്തിയപ്പോഴേക്കും വെച്ചൂച്ചിറക്കുള്ള ബസ് പോയി. ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു പരീക്ഷ. 3.10 നായിരുന്നു വെച്ചൂച്ചിറയ്ക്കുള്ള അടുത്ത ബസ്. പരീക്ഷ എഴുതാൻ കഴിയാത്തതിൽ സങ്കടപ്പെട്ട് കരഞ്ഞ സാന്ദ്രയെ കണ്ട കെഎസ്ആർടിസി ഉദ്യോഗസ്ഥർ കാര്യം തിരക്കി. ഡിപ്പോ ഇൻചാർജിന്റെ ബൈക്കെടുത്ത് അന്ന് ഡ്യൂട്ടിയിലില്ലായിരുന്ന സതീഷ് സാന്ദ്രയെ പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് കോളജിൽ എത്തിച്ചു. കഴിഞ്ഞ ദിവസം റാന്നി…
Read Moreപന്തുകളിക്കിടയിലെ വീഴ്ച! ശരീരം തളർന്നെങ്കിലും മനസ് തളർന്നില്ല; സ്വാമിരാജ് മറ്റൊരു ലോകത്താണ്…
ചങ്ങനാശേരി: പന്തുകളിക്കിടയിലെ വീഴ്ചയിൽ ശരീരം തളർന്നു വാഴപ്പള്ളി പടിഞ്ഞാറ് ഉപ്പുകുന്നേൽ കാട്ടുപറന്പിൽ സ്വാമിരാജ് കിടപ്പിലായിട്ട് 20 വർഷം. മനസു തളരാതെ സ്വാമിരാജ് ഇപ്പോൾ ചിത്രരചനയുടെ തിരക്കിലാണ്. പതിനഞ്ചാമത്തെ വയസിൽ സുഹൃത്തുക്കളുമായി നഗരസഭാ മൈതാനത്ത് കളിക്കുന്പോൾ സംഭവിച്ച അപ്രതീക്ഷമായ വീഴ്ചയാണ് സ്വാമിരാജിന്റെ ജീവിതം ദുരിതത്തിലാക്കിയത്. കഴുത്തിന്റെ ഭാഗം കൽക്കെട്ടിൽ ഇടിച്ചാണ് അപകടമുണ്ടായത്. സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും വിദഗ്ധരായ ഡോക്ടർമാരുടെ പരിചരണത്തിലും ചികിത്സയിലും സംസാരശേഷി ലഭിച്ചുവെങ്കിലും ശരീരം പൂർണമായും തളർന്നു. പിതാവിന്റെ അപ്രതീക്ഷിത മരണം സ്വാമിരാജിന്റെ കുടുംബത്തെ കൂടുതൽ തളർത്തി. മൂത്ത സഹോദരൻ നടത്തി വന്ന സ്ഥാപനം നഷ്ടത്തിലായി കടബാധ്യതമൂലം അദ്ദേഹം നാടുവിട്ടുപോയിട്ട് 10 വർഷം കഴിഞ്ഞു. മറ്റൊരു സഹോദരൻ സ്വാമിരാജിനെ പരിചരിക്കേണ്ടതിനാൽ വിവാഹം പോലും വേണ്ടെന്നുവച്ച് സദാസമയം കൂടെയുണ്ട്. പാലിയേറ്റീവ് പ്രവർത്തകരുടെ സേവനം ആഴ്ചയിലൊരിക്കൽ ലഭിക്കുന്നു. അമ്മ അമ്മിണിയും എപ്പോഴും അരികത്തുണ്ട്. കൂടാതെ സുമനസുകളുടെ…
Read Moreവർക്ക് ഷോപ്പിന്റെ മറവിൽ ‘കിടിലന്‍ പരിപാടി’! രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊക്കി
എരുമേലി: പെയിന്റിംഗ് വർക്ക് ഷോപ്പിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിവന്ന ആളെ എക്സൈസ് സംഘം പിടികൂടി. എരുമേലി വടക്ക് വില്ലേജിൽ പുഞ്ചവയൽ കരയിൽ പാക്കാനം സ്വദേശി ഷെമീർ ഇബ്രാഹി(40)മാണ് എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും എരുമേലി എക്സൈസ് റേഞ്ച് പാർട്ടിയും ചേർന്ന് സംയുക്തമായി നടത്തിയ റെയിഡിൽ കഞ്ചാവ് സഹിതം അറസ്റ്റിലായത്. മുന്‍പ് രണ്ടര കിലോ കഞ്ചാവുമായി പിടിക്കപ്പെട്ടശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു ഇബ്രാഹിം. പിന്നീട് പെയിന്റിംഗ് വർക്ക്ഷോപ്പിന്റെയും സർവീസ് സ്റ്റേഷൻന്റെയും മറവിൽ യുവാക്കൾക്കിടയിൽ വ്യാപകമായി കഞ്ചാവ് വിറ്റഴിച്ചുവരികയായിരുന്നു. തമിഴ്നാട് കന്പം ഭാഗത്തുനിന്നും കിലോക്കണക്കിന് കഞ്ചാവ് എത്തിച്ചശേഷം 500, 1,000 രൂപ നിരക്കിൽ സർവീസ് സ്റ്റേഷന്റെ മറവിൽ യുവാക്കൾക്കിടയിൽ ചെറു പൊതികളാക്കി വിറ്റു വരികയായിരുന്നു. എക്സൈസ് കമ്മീഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കാറുകളിലും ബൈക്കുകളിലും സർവീസ് ചെയ്യാൻ എന്ന വ്യാജേനെ ധാരാളം യുവാക്കൾ ഇവിടെയെത്തിയ ശേഷം കഞ്ചാവ്…
Read Moreമദ്യം വരുത്തുന്ന ഓരോ വിനകളേ..! വാക്കുതർക്കത്തിനിടെ വീണു പരിക്കേറ്റയാൾ മരിച്ചു; ഒരാൾ അറസ്റ്റിൽ; മറ്റൊരു പ്രതിക്കായി തിരച്ചിൽ തുടരുന്നു…
കടുത്തുരുത്തി: മദ്യലഹരിയിലുണ്ടായ വാക്കു തർക്കത്തിനിടയിൽ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഞീഴൂർ മരങ്ങോലി പുളിക്കിയിൽ പി.കെ. പൈലി (58)യാണ് ഇന്നലെ രാവിലെ മരിച്ചത്. സംഭവത്തിൽ മരങ്ങോലി നെല്ലിക്കുന്നേൽ ടോമി(50)യാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിക്കായി തിരച്ചിൽ തുടരുന്നു. ഈ മാസം 14ന് രാത്രി 9.30ന് മരങ്ങോലി കള്ളുഷാപ്പിനു മുൻവശത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ടോമിയും പൈലിയും രമണൻ എന്നയാളും തമ്മിലാണ് വാക്കുതർക്കമുണ്ടായത്. ഇതിനിടയിൽ ടോമി തള്ളിയപ്പോൾ പൈലി തലയടിച്ചു വീഴുകയായിരുന്നു. ബോധരഹിതനായി വീണു കിടന്ന പൈലിയെ ഉപേക്ഷിച്ച് ഇരുവരും പോയി. രക്തം വാർന്ന് കിടന്ന പൈലിയെ സഹോദരങ്ങളും നാട്ടുകാരും ചേർന്നാണ് പിന്നീട് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്. തുടർന്നു ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 6.45 ന് മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ: മോളി. മക്കൾ: പി.മെബീന, പി. മോബിൻ. സംഭവത്തിൽ രമണൻ എന്നയാളെ…
Read Moreപടിഞ്ഞാറൻ പ്രദേശങ്ങളിലെ ജലനിരപ്പ് താഴുന്നില്ല; കിഴക്കൻ വെള്ളത്തിന്റെ വരവിൽ കുമരകം മൂലേപ്പാടം തെക്കേ ബ്ലോക്കിൽ മട വീണപ്പോൾ
കുമരകം: കിഴക്കൻ വെള്ളത്തിന്റെ വരവ് തുടരുന്നതിനാൽ പടിഞ്ഞാറൻ പ്രദേശങ്ങളിലെ ജലനിരപ്പ് ഉയർന്നു തന്നെ. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും റോഡുകളിലും വെള്ളം കയറിയത് ജനജീവിതം ദുരിതത്തിലാക്കി. വിരിപ്പു കൃഷി ഇറക്കിയതും ഒരുക്കങ്ങൾ നടക്കുന്നതുമായ പാടശേഖരങ്ങൾ വെള്ളെപ്പൊക്ക ഭീഷണിയിലാണ്. ഇന്ന് പുലർച്ചെ നാലിന് കുമരകം വടക്കും ഭാഗത്തുള്ള മൂലേപ്പാടം തെക്കേ ബ്ലോക്കിൽ മടവീണു. വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ അഞ്ചു മീറ്ററിലധികം നീളംചിറ മണ്ണൊഴുകി തകർന്നു. പാടശേഖരത്തിന്റെ തെക്കേ ബ്ലോക്കിൽ മുട്ടു തോടിന് അകത്ത് പത്തിന്റെ മട സുകുമാരന്റെ ചിറയിലാണ് മട വീണത്. വർഷകൃഷിക്കായി പാടത്തെ വെള്ളം വറ്റിച്ചു കൊണ്ടിരിക്കുകയായിരുന്നു. വെള്ളം വറ്റി ഇട വരന്പു തെളിഞ്ഞ സമയത്താണ് മട വീണ് വെള്ളം കയറിയത്. ഇതോടെ പുറംബണ്ടിൽ താമസിക്കുന്ന നൂറോളം കുടുംബങ്ങളുടെ വീടും പരിസരവും വെള്ളത്തിലാകും. കൃഷിക്കായി മോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളം വറ്റിച്ചു തുടങ്ങുന്നതു വരെ ഈ കുടുംബങ്ങൾ വെള്ളപ്പൊക്ക ദുരിതത്തിലായിരുന്നു.…
Read Moreപാക്കിൽ സംക്രമത്തിന് പാക്കനാരുടെ തലമുറയിലെ കോട്ടമുറി തങ്കമ്മ മുറ തെറ്റാതെ ഇപ്രാവശ്യവും എത്തി
ചിങ്ങവനം: മഹാമാരി പടർത്തിയ പ്രതിസന്ധികൾക്കിടയിലും പ്രസിദ്ധമായ പാക്കിൽ സംക്രമ വാണിഭത്തിനു തുടക്കമായി.പാക്കനാരുടെ പരന്പരയിലെ ഇപ്പോഴത്തെ അവകാശി മാനില, കോട്ടമുറി തങ്കമ്മ മുറ തെറ്റാതെ ആചാരചടങ്ങുകളോടെ തുടക്കംകുറിച്ചു. ഇന്നലെ രാവിലെ തന്നെ കുട്ടയും മുറവുമൊക്കെയായി പാക്കിൽ ക്ഷേത്ര മൈതാനത്തെത്തിയ തങ്കമ്മ ധർമശാസ്ത ക്ഷേത്രത്തിൽ തൊഴുതു ശ്രീകോവിലിനു മുന്നിലും പുറത്തും കാണിക്കയർപ്പിച്ചു വന്നു നിലവിളക്കിൽ തിരി തെളിയിച്ചു വാണിഭത്തിനു തുടക്കം കുറിച്ചു. ദേവസ്വം കമ്മീഷണർ മുരാരി ബാബുവിന്റെ നേതൃത്വത്തിൽ തങ്കമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു.നൂറ്റാണ്ടുകൾക്കു മുന്‍പ് പാക്കനാർ തുടങ്ങിയ സംക്രമ വാണിഭം എല്ലാ വർഷവും മുറ തെറ്റാതെ നടത്തി വരികയായിരുന്നു. കർക്കിടകം ഒന്നിനാരംഭിച്ച് ഒരുമാസക്കാലം നീണ്ടു നിൽക്കുന്ന സംക്രമ വാണിഭം കോവിഡിന്റെ വരവോടെ ഈ വർഷം പേരിനുമാത്രമായി ചുരുങ്ങി. ക്ഷേത്ര മൈതാനവും കവിഞ്ഞ് റോഡിലേക്കും കവിഞ്ഞിറങ്ങിയിരുന്ന കച്ചവടക്കാർ ഈ വർഷം ഓർമയിൽ മാത്രമായി. കുട്ടയും മുറവും കുടുംപുളിയും മണ്‍പാത്രങ്ങളും വിൽക്കുന്ന കടയും…
Read Moreഏറ്റുമാനൂരിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുന്നു; മന്ത്രി വി.എൻ വാസവൻ നേതൃത്വം നൽകും
അതിരന്പുഴ: ഏറ്റുമാനൂരിന്റെ വികസന സ്വപ്നങ്ങൾക്കു ചിറക് മുളയ്ക്കുന്നു. എംജി യൂണിവേഴ്സിറ്റി അസംബ്ലി ഹാളിൽ നടന്ന ഏറ്റുമാനൂരിന്റെ വികസന ശില്പശാലയിലാണ് നിരവധി ആശയങ്ങൾ ഉയർന്നു വന്നത്. മന്ത്രി വി.എൻ. വാസവൻ വിവിധ മേഖലകളിലെ വിദഗ്ധരെ വിളിച്ചുകൂട്ടി നടത്തിയ ഗ്രൂപ്പ് യോഗങ്ങളിൽ ഉരുത്തിരിഞ്ഞ പദ്ധതികളാണ് ശിൽപശാലയിൽ സമർപ്പിച്ചത്. കോട്ടയം മെഡിക്കൽ കോളജിനെ എയിംസ് സെന്ററായി ഉയർത്തണമെന്നും നെടുന്പാശേരി- ഏറ്റുമാനൂർ – കോട്ടയം ആറുവരി പാത നിർമാണത്തേക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ യോഗത്തിൽ പറഞ്ഞു. കൃഷി, വിദ്യാഭ്യാസം, ടൂറിസം, ആരോഗ്യം തുടങ്ങിയ മേഖലകൾക്ക് ഉൗന്നൽ നൽകുന്ന നിരവധി പദ്ധതികളാണ് ശിൽപശാലയിൽ നിർദ്ദേശിക്കപ്പെട്ടത്. എംജി യൂണിവേഴ്സിറ്റിയിൽ അക്കാദമിക് സിറ്റിയും സയൻസ് പാർക്കും ഇന്ത്യൻ നാഷണൽ റിസർച്ച് ആൻഡ് അക്കാദമിക് കോംപ്ലക്സും സ്ഥാപിക്കുക, കോട്ടയം മെഡിക്കൽ കോളജിനെ എയിംസ് നിലവാരത്തിലേക്കുയർത്തുക, കുമരകത്തെയും സമീപ പഞ്ചായത്തുകളെയും ഉത്തരവാദിത്വ ടൂറിസം ലേണിംഗ് ഹബാക്കി മാറ്റുക, ഫ്ളോട്ടിംഗ്…
Read Moreജീവനെടുത്ത് കോവിഡ് പ്രതിസന്ധി; ഇരുമ്പുപാലത്ത് ബേക്കറിയുടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കി
അടിമാലി: ലോക്ഡൗണ്‍ മൂലം കട തുറക്കാന്‍ കഴിയാതെ സാമ്പത്തിക പ്രതിസന്ധി നേരിട്ട ബേക്കറിയുടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കി. അടിമാലി ഇരുമ്പുപാലത്ത് ബേക്കറി നടത്തിയിരുന്ന ഉഴവത്തടം പുല്ലരി മലയില്‍ വിനോദ് ആണ് ബേക്കറിയ്ക്കുള്ളില് തൂങ്ങി മരിച്ചത. വിനോദിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇന്നു പുലര്‍ച്ചെയാണ് വിനാദിനെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. അടിമാലി പോലിസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. കോവിഡ് കാറ്റഗറി സി യില്‍ ഉള്‍പ്പെട്ട അടിമാലി പഞ്ചായത്ത് പരിധിയില്‍ ആഴ്ചയില്‍ ഒരു ദിവസമാണ് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ കഴിയുന്നത് . ഇത് മൂലം വ്യാപാരികള്‍ കടുത്ത സാമ്പത്തിക ബാധ്യതയിലാണ്. ബേക്കറി തുറക്കുന്നുണ്ടായിരുന്നെങ്കിലും വ്യാപാരം കുറഞ്ഞതതിനാല് വിനോദിന് വലിയ കട ബാധ്യതയുണ്ടായിരുന്നതായി സൂചനയുണ്ട്. ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ തുക തിരിച്ചടക്കാന്‍ വ്യാപാരികളില്‍ വലിയ സമ്മര്‍ദ്ദവും ചെലുത്തുന്നുണ്ട്. ഇത്തരത്തില്‍ ഉണ്ടായ പ്രതിസന്ധിയാണ് വിനോദ് ജീവനൊടുക്കാന്‍ കാരണമെന്നാണ് ബന്ധുക്കളും വ്യാപാരികളും…
Read More‘ചാരായത്തിന്റെ ലഹരിയില്ലാതെ എന്തോന്ന് ജോലി; വിജിലൻസിന്റെ മിന്നൽ വേഗത്തിൽ ഇത്തവണ സ്റ്റേഷൻ മാസ്റ്റർ വീണു; പാലാ ഡിപ്പോയിലെ ജെയിംസ് ഇനി അഴിയെണ്ണും
പാലാ: പാലായിലെ കെഎസ്ആർടിസി ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ ചാരായവുമായി പിടിയിലായതു നാളുകൾ നീണ്ടു നിരീക്ഷണത്തിനൊടുവിൽ. മേലുകാവ് ഇല്ലിക്കൽ ജെയിംസ് ജോർജാണ് ഇന്നലെ പിടിയിലായത്. നാളുകൾക്കു മുന്‍പും ഇയാളെ പിടികൂടുന്നതിനായി എക്സൈസ് സംഘം ശ്രമിച്ചിരുന്നു. എന്നാൽ എക്സൈസ് പരിശോധന നടത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. സ്്റ്റേഷൻ മാസ്റ്റർ ഒട്ടുമിക്ക ദിവസങ്ങളിലും മദ്യവുമായാണ് ജോലിക്കെത്തിയിരുന്നതെന്ന് എക്സൈസിനും കെഎസ്ആർടിസി വിജിലൻസിനും രഹസ്യവിവരം ലഭിച്ചിരുന്നു. പലപ്പോഴും പരിശോധന നടത്തിയിരുന്നെങ്കിലും ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം രഹസ്യവിവരം ലഭിച്ച സമയം തന്നെ വിജിലൻസ് മിന്നൽ പരിശോധനയ്ക്കു എത്തുകയായിരുന്നു. പരിശോധന നടത്തുന്നതിനിടയിൽ ഇയാളുടെ ബാഗിൽ നിന്നുമാണ് അര ലിറ്റർ ചാരായം കണ്ടെടുത്തത്. സംഭവത്തെതുടർന്നു വിജിലൻസ് അധികൃതർ വിവരം പാലാ എക്സൈസ് അധികൃതരെ അറിയിക്കുകയും അവരെ കേസ് രജിസ്റ്റർ ചെയ്തു ജെയിംസിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read More