‘ചാരായത്തിന്‍റെ ലഹരിയില്ലാതെ എന്തോന്ന് ജോലി; വിജിലൻസിന്‍റെ മിന്നൽ വേഗത്തിൽ ഇത്തവണ സ്റ്റേഷൻ മാസ്റ്റർ വീണു; പാലാ ഡിപ്പോയിലെ ജെയിംസ് ഇനി അഴിയെണ്ണും


പാ​ലാ: പാ​ലാ​യി​ലെ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ചാ​രാ​യ​വു​മാ​യി പി​ടി​യി​ലാ​യ​തു നാ​ളു​ക​ൾ നീ​ണ്ടു നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ൽ. മേ​ലു​കാ​വ് ഇ​ല്ലി​ക്ക​ൽ ജെ​യിം​സ് ജോ​ർ​ജാ​ണ് ഇ​ന്ന​ലെ പി​ടി​യി​ലാ​യ​ത്.

നാ​ളു​ക​ൾ​ക്കു മു​ന്പും ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി എ​ക്സൈ​സ് സം​ഘം ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ എ​ക്സൈ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

സ്്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഒ​ട്ടു​മി​ക്ക ദി​വ​സ​ങ്ങ​ളി​ലും മ​ദ്യ​വു​മാ​യാ​ണ് ജോ​ലി​ക്കെ​ത്തി​യി​രു​ന്ന​തെ​ന്ന് എ​ക്സൈ​സി​നും കെഎ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സി​നും ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. പ​ല​പ്പോ​ഴും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച സ​മ​യം ത​ന്നെ വി​ജി​ല​ൻ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന​യ്ക്കു എ​ത്തു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ഇ​യാ​ളു​ടെ ബാ​ഗി​ൽ നി​ന്നു​മാ​ണ് അ​ര ലിറ്റ​ർ ചാ​രാ​യം ക​ണ്ടെ​ടു​ത്ത​ത്.

സം​ഭ​വ​ത്തെ​തു​ട​ർ​ന്നു വി​ജി​ല​ൻ​സ് അ​ധി​കൃ​ത​ർ വി​വ​രം പാ​ലാ എ​ക്സൈ​സ് അ​ധി​കൃ​തരെ അ​റി​യി​ക്കു​ക​യും അ​വ​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു ജെ​യിം​സി​നെ അ​റ​സ്റ്റു ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment