പ​രീ​ക്ഷ​യെ​ഴു​താ​ൻ കോ​ള​ജി​ലെ​ത്താ​ൻ ബ​സ് കി​ട്ടാ​തെ സ​ങ്ക​ട​പ്പെ​ട്ട സാ​ന്ദ്ര​യ്ക്ക് സ​ഹാ​യ​വു​മാ​യി കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ! ‌സംഭവം ഇങ്ങനെ…

റാ​ന്നി: പ​രീ​ക്ഷ​യെ​ഴു​താ​ൻ കോ​ള​ജി​ലെ​ത്താ​ൻ ബ​സ് കി​ട്ടാ​തെ സ​ങ്ക​ട​പ്പെ​ട്ട സാ​ന്ദ്ര​യ്ക്ക് സ​ഹാ​യ​വു​മാ​യി കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ.

കെ​എ​സ്ആ​ർ​ടി​സി റാ​ന്നി ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ സ​തീ​ഷാ​ണ് സാ​ന്ദ്ര​യെ ബൈ​ക്കി​ൽ ക​യ​റ്റി സ​മ​യ​ത്തി​ന് കോ​ള​ജി​ലെ​ത്തി​ച്ച​ത്.

ത​ന്‍റെ ഭാ​വി​യെ​ത്ത​ന്നെ ബാ​ധി​ക്കു​മാ​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തു​ണ​യാ​യെ​ത്തി​യ ക​ണ്ട​ക്ട​റെ​ക്കു​റി​ച്ച് സാ​ന്ദ്ര ഫേ​സ് ബു​ക്കി​ൽ എ​ഴു​തി​യ​തോ​ടെ​യാ​ണ് ന​ൻ​മ നാ​ട​റി​ഞ്ഞ​ത്.‌

വെ​ച്ചൂ​ച്ചി​റ പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ ബ​യോ​മെ​ഡി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​ടൂ​ർ സ്വ​ദേ​ശി​യാ​യ സാ​ന്ദ്രാ ശി​വ​രാ​ജ​ൻ.

14 നാ​യി​രു​ന്നു ഫി​സി​ക്സ് പ​രീ​ക്ഷ. ബ​സു​ക​ൾ കു​റ​വാ​യ​തി​നാ​ൽ റാ​ന്നി സ്റ്റാ​ൻ​ഡി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും വെ​ച്ചൂ​ച്ചി​റ​ക്കു​ള്ള ബ​സ് പോ​യി. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​യി​രു​ന്നു പ​രീ​ക്ഷ.

3.10 നാ​യി​രു​ന്നു വെ​ച്ചൂ​ച്ചി​റ​യ്ക്കു​ള്ള അ​ടു​ത്ത ബ​സ്. പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​യാ​ത്ത​തി​ൽ സ​ങ്ക​ട​പ്പെ​ട്ട് ക​ര​ഞ്ഞ സാ​ന്ദ്ര​യെ ക​ണ്ട കെ​എ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ര്യം തി​ര​ക്കി.

ഡി​പ്പോ ഇ​ൻ​ചാ​ർ​ജി​ന്‍റെ ബൈ​ക്കെ​ടു​ത്ത് അ​ന്ന് ഡ്യൂ​ട്ടി​യി​ലി​ല്ലാ​യി​രു​ന്ന സ​തീ​ഷ് സാ​ന്ദ്ര​യെ പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​തി​ന് അ​ര​മ​ണി​ക്കൂ​ർ മു​മ്പ് കോ​ള​ജി​ൽ എ​ത്തി​ച്ചു.‌

ക​ഴി​ഞ്ഞ ദി​വ​സം റാ​ന്നി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ഞാ​ൻ കു​റ​ച്ചു ദൈ​വ​ങ്ങ​ളെ ക​ണ്ടു എ​ന്നാ​യി​രു​ന്നു സാ​ന്ദ്ര ഇ​തേ​ക്കു​റി​ച്ച് ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ​ത്.

യാ​തൊ​രു മു​ൻ​പ​രി​ച​യ​വും ഇ​ല്ലാ​ത്ത ത​ന്നെ സ​ഹാ​യി​ച്ച സ​തീ​ഷി​നും ഡി​പ്പോ​യി​ലെ മ​റ്റു ജീ​വ​ന​ക്കാ​ർ​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും സാ​ന്ദ്ര പ​റ​ഞ്ഞു. ‌

Related posts

Leave a Comment