കയ്യൂര്‍: കൂറ്റന്‍ പാറക്കല്ല് അടര്‍ന്നുവീണ് വീട് പൂര്‍ണമായും തകര്‍ന്നു. ഭരണങ്ങാനം പഞ്ചായത്ത് കയ്യൂര്‍ വാര്‍ഡില്‍ മാരിയ്ക്കല്‍ ദേവസ്യായുടെ വീടാണ് തകര്‍ന്നത്. ബുധനാഴ്ച വൈകുന്നേരം വീടിന്റെ പിറകിലുള്ള മലയില്‍നിന്ന് അടര്‍ന്നുവീണ രണ്ടു വലിയ കല്ലുകളാണു വീട് തകര്‍ത്തത്. ഈ സമയം മുറിക്കുള്ളില്‍ പഠിക്കുകയായിരുന്ന ദേവസ്യായുടെ മകള്‍ അത്ഭുതകരമായാണു രക്ഷപ്പെട്ടത്. നാല് അംഗങ്ങളായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇനിയും വലിയ കല്ലുകള്‍ അടര്‍ന്നു വീഴാനുള്ള സാധ്യതയുണ്ടെന്നും ആറു വീടുകള്‍ കൂടി അപകട സ്ഥിതിയിലാണെന്നും നാട്ടുകാര്‍ പറഞ്ഞു. സമീപത്തുള്ള പാറമടയില്‍ കല്ലു പൊട്ടിച്ചപ്പോഴുള്ള ഞടുക്കത്തിലാണു കല്ലുകള്‍ താഴേയ്ക്കു വീഴുന്നതെന്നും ഒന്നുകില്‍ തങ്ങളുടെ ഭൂമി കൂടി വില നല്കി ഏറ്റെടുക്കാന്‍ പാറമട ഉടമകള്‍ തയാറാകണമെന്നും വീട്ടുടമസ്ഥര്‍ പറയുന്നു. വീട് തകര്‍ന്നവരെ മാറ്റിപ്പാര്‍പ്പിച്ചു നാശനഷ്ടം നല്‍കുകയും അപകടാവസ്ഥയില്‍ നില്ക്കുന്ന വീട്ടുകാരെ സംരക്ഷിക്കുന്നതിനുംവേണ്ടി അടിയന്തര നടപടി സ്വീകരിക്കണമെന്നു സ്ഥലം സന്ദര്‍ശിച്ച ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ റവന്യൂ…
Read MoreCategory: Kottayam
കുളിക്കുന്നതിനിടെ ളാലംതോട്ടിൽ യുവതികൾ ഒഴുക്കിൽപ്പെട്ടു; ഇതരസംസ്ഥാന യുവതികളിൽ ഒരാൾ മരിച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പാലാ: കുളിക്കുന്നതിനിടെ ളാലംതോട്ടിൽ ഒഴുക്കില്‍പ്പെട്ട ഇതരസംസ്ഥാന യുവതികളിൽ ഒരാൾ മരിച്ചു. പാലായില്‍ സ്ലോലെസ് ബ്യൂട്ടിപാര്‍ലറിലെ ജീവനക്കാരിയായ മധ്യപ്രദേശ് സ്വദേശിനി നെഹയാണു മരിച്ചത്. പാലാ സ്റ്റേഡിയത്തിന് സമീപം ളാലം തോട്ടില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. നെഹയോടൊപ്പം കുളിക്കാനിറങ്ങിയ സഹപ്രവർത്തകരായ ബിന്ധ്യ, രണ്‍ബീര്‍, സുജുലാല്, ചന്ദ്ര് എന്നിവർ രക്ഷപ്പെട്ടു. ശക്തമായ ഒഴുക്കുള്ള ഇവിടെ കുളിക്കുന്നത് സമീപവാസിയായ വീട്ടമ്മ വിലക്കിയിരുന്നുവെങ്കിലും തങ്ങള്‍ക്ക് നീന്തല്‍ വശമുണ്ടെന്ന് പറഞ്ഞ് ഇവർ തോട്ടിലിറങ്ങി. കുറച്ചു സമയത്തിനകം നെഹയും (31), ബിന്ധ്യയും (28) ഒഴുക്കില്‍പ്പെടുകയായിരുന്നു. ബിന്ധ്യ തോട്ടിലെ ചെടിയില്‍ പിടിച്ചുകിടന്നെങ്കിലും നെഹ 150 മീറ്ററോളം താഴോട്ട് ഒഴുകിപ്പോയി. ഇതേസമയം സ്റ്റേഡിയത്തില്‍ ജില്ലാ സ്പോര്‍ട്സ് ഹോസ്റ്റലിലേക്കുള്ള വിദ്യാര്‍ഥികളുടെ പ്രവേശനം നടക്കുകയായിരുന്നു. നിലവിളികേട്ട് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ എസ്. മനോജ്, സ്പോര്‍ട്സ് കൗണ്‍സില്‍ നീന്തല്‍ പരിശീലകന് വേണുഗോപാലൻനായർ, അത്ലറ്റിക് പരിശീലകന് ബൈജു ജോസഫ് എന്നിവർ പുഴക്കരയിലേക്ക് ഓടിയെത്തുകയായിരുന്നു.…
Read Moreഇനി കാർത്തിക കുതിക്കും… സിഎൻജി കരുത്തിൽ! ഡീസൽ വിലക്കുതിപ്പിൽ ആശ്വാസം തേടി കോട്ടയത്തും സ്വകാര്യ ബസ് സിഎൻജി ഇന്ധനത്തിൽ ഓട്ടം തുടങ്ങി
കോട്ടയം: ഡീസൽ വിലക്കുതിപ്പിൽ ആശ്വാസം തേടി കോട്ടയത്തും സ്വകാര്യ ബസ് സിഎൻജി ഇന്ധനത്തിൽ ഓട്ടം തുടങ്ങി. കോട്ടയം-ചേർത്തല റൂട്ടിൽ സർവീസ് നടത്തുന്ന കാർത്തിക ബസാണു പ്രകൃതി വാതകം ഇന്ധനമാക്കിയിരിക്കുന്നത്. ഡീസൽ വില 96 രൂപയിലെത്തിയിരിക്കെ സർവീസ് നഷ്ടം കുറയ്ക്കാനുള്ള ശ്രമത്തിലാണ് സിഎൻജി സിലിണ്ടറുകൾ സ്ഥാപിച്ചത്. സിഎൻജി കിറ്റിനും പൈപ്പിനും മറ്റ് സംവിധാനങ്ങൾക്കുമായി അഞ്ചു ലക്ഷം രൂപ വേണ്ടിവന്നു. കോവിഡും ലോക്ഡൗണും വന്നതോടെ ബസ് സർവീസ് നഷ്ടത്തിലായിരിക്കെ കെഎഫ്സിയിൽനിന്നു ലോണെടുത്താണ് ഉടമ കുമരകം കുന്നത്തുകളത്തിൽ രശ്മി ശശിധരൻ സിഎൻജി കിറ്റ് വച്ചത്. ജില്ലയിൽ സിഎൻജി പന്പുകളില്ലാത്തതിനാൽ ചേർത്തലയിൽ നിന്നു പത്തു കിലോമീറ്റർ അകലെയുള്ള പന്പിൽ ബസ് എത്തിച്ചാണ് ദിവസവും സിഎൻജി നിറയ്ക്കുന്നത്. എറണാകുളത്തുള്ള വർക്ക് ഷോപ്പിൽ ഡീസൽ ടാങ്ക് മാറ്റി എട്ട് സിഎൻജി സിലിണ്ടറുകൾ വച്ചു പകരം സംവിധാനം ഏർപ്പെടുത്തുകയായിരുന്നു. നിലവിൽ 58 രൂപയാണ് ഒരു കിലോ സിഎൻജിയുടെ…
Read Moreചോറു കൊണ്ടുവരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന 40,000രൂപ…! പൊൻകുന്നം മോഷണം; ഒാട്ടോറിക്ഷയിൽ വന്നത് മോഷ്ടാവ് ?
പൊൻകുന്നം: കടയ്ക്കുള്ളിൽ ബാഗിൽ നിന്നും പണം മോഷണം പോയ സംഭവത്തിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു അന്വേഷണം ആരംഭിച്ചു. പൊൻകുന്നം പോസ്റ്റോഫീസിനു സമീപം വർഷങ്ങളായി പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി സ്വദേശി പി.എസ്. നാസിറിന്റെ ഉടമസ്ഥതയിലുള്ള നീതു ഓട്ടോമൊബൈൽ സ്ഥാപനത്തിലാണ് മോഷണം. ചോറു കൊണ്ടുവരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന 40,000രൂപ ഇന്നലെ രാവിലെ 10നും 12നും ഇടയിലാണ് മോഷണം പോയതെന്ന് നസീർ പൊൻകുന്നം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പോലീസ് സമീപത്തെ പന്പിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. മോഷണം പോയി എന്നു പരാതിയിൽ പറയുന്ന സമയത്ത് ഒരു ഓട്ടോറിക്ഷയിൽ ഒരാൾ കയറിയതായും പോലീസിനു സൂചനയുണ്ട്.
Read Moreകെഎസ്ആർടിസിയോട് വൈക്കത്തുകാർ അപേക്ഷിക്കുന്നു…! നിരവധി യാത്രക്കാരാണ് രാവിലെ ഇതു വഴി കോട്ടയത്തേക്കു കടന്നു പോകുന്നത്…
വൈക്കം: വൈക്കത്തുനിന്ന് കുമരകം വഴി കോട്ടയത്തേക്ക് കൂടുതൽ കെഎസ്ആർടിസി ബസ് സർവീസ് നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. സർക്കാർ – അർധ സർക്കാർ ജീവനക്കാരുൾപ്പെടെ നിരവധി യാത്രക്കാരാണ് രാവിലെ ഇതു വഴി കോട്ടയത്തേക്കു കടന്നു പോകുന്നത്. രാവിലെ 8.40ന് വൈക്കത്തുനിന്നും കോട്ടയത്തേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് നിർത്തലാക്കിയതോടെയാണ് യാത്രാ ക്ലേശം രൂക്ഷമായത്. ഇപ്പോൾ ഇതുവഴി രാവിലെ യാത്ര ചെയ്യുന്നവർക്ക് രാവിലെ 8.30നു വൈക്കത്തുനിന്നും കോട്ടയം കളക്ടറേറ്റിലേക്കു പോകുന്ന ബസാണ് ഏക ആശ്രയം. ഈ ബസിൽ തിക്കിത്തിരക്കിയാണ് യാത്രക്കാർ കയറിയിറങ്ങുന്നത്. തിരക്കുമൂലം പലർക്കും ബസിൽ കയറിപ്പറ്റാൻ സാധിക്കാറില്ല. കോവിഡ് നിയന്ത്രണം മൂലം കൂടുതൽ യാത്രക്കാർ കയറുന്നത് ഒഴിവാക്കാൻ പല പ്രധാനപ്പെട്ട സ്റ്റോപ്പുകളിലും ബസ് നിർത്താത്തതും യാത്രക്കാരെ വലയ്ക്കുന്നു. വൈകുന്നേരവും ബസില്ലാത്തതിനാൽ യാത്രക്കാർക്കുണ്ടാകുന്ന സമയനഷ്്ടവും സാന്പത്തിക നഷ്്ടവും ഏറെ വലുതാണ്. ആവശ്യത്തിന് ബസ് സർവീസ് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് യാത്രക്കാർ…
Read Moreകോട്ടയത്ത് ഒരു സംസ്ഥാന കമ്മറ്റി ഓഫീസ് കൂടി! പുതിയ ഓഫീസ് തുറന്നിരിക്കുന്നത് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി…
കോട്ടയം: കേരള കോണ്‍ഗ്രസും കോട്ടയത്ത് സംസ്ഥാന കമ്മറ്റി ഓഫീസ് തുറന്ന് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നു. അടിമുടി മാറ്റത്തിനൊരുങ്ങി കേരള കോണ്‍ഗ്രസ്-എം സംഘടന തെരഞ്ഞടുപ്പ് ഉൾപ്പെടെ നടത്താനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് പി.ജെ. ജോസഫ് നേതൃത്വം നല്കുന്ന കേരള കോണ്‍ഗ്രസ് കോട്ടയത്ത് ഇന്നു മുതൽ പുതിയ സംസ്ഥാന കമ്മറ്റി ഓഫീസ് തുറക്കുന്നത്. മുന്‍പ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ഉണ്ടായിരുന്നപ്പോൾ സംസ്ഥാന കമ്മറ്റി ഓഫീസായി പ്രവർത്തിച്ചിരുന്ന കോട്ടയം സ്റ്റാർ ജംഗ്ഷനിലുള്ള കെട്ടിടത്തിൽ തന്നെയാണ് പുതിയ സംസ്ഥാന കമ്മറ്റി ഓഫീസും പ്രവർത്തിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് കേരള കോണ്‍ഗ്രസ് എമ്മിൽ ലയിച്ചപ്പോൾ ഈ ഓഫീസിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. തുടർന്നു പി.ജെ. ജോസഫ് നേതൃത്വം നല്കുന്ന ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ഓഫീസായി ഇതു മാറ്റുകയായിരുന്നു. കേരള കോണ്‍ഗ്രസ് എം വീണ്ടും പിളർന്നപ്പോൾ പി.ജെ. ജോസഫ് നേതൃത്വം നല്കുന്ന കേരള കോണ്‍ഗ്രസിനു സംസ്ഥാന കമ്മറ്റി…
Read Moreഒരാൾ ചെയ്താൽ മതി, എല്ലാവർക്കും പണിയാവും! ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ വഴിയോരത്തെ മൽസ്യ കച്ചവടത്തെയാകെ നിരോധിക്കുന്ന നടപടിയിലേക്കു അധികൃതര്‍
തലയോലപ്പറന്പ്: വഴിയോരത്ത് വില്പന നടത്താൻ വച്ചിരുന്ന മത്സ്യത്തട്ടിലേക്ക് മലിനജലം ഒഴിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആരോഗ്യവകുപ്പ് പരിശോധനകൾ ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് തലയോലപ്പറന്പ്-തൊടുപുഴ റോഡിലെ പൊതി ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന വഴിയോര മത്സ്യക്കച്ചവടക്കാരൻ റോഡരികിലൂടെ ഒഴുകി വരുന്ന വെള്ളമെടുത്ത് മൽസ്യത്തിൽ തളിച്ചു മൽസ്യത്തിലെ നനവു നിലനിർത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ വഴിയോരത്തെ മൽസ്യ കച്ചവടത്തെയാകെ നിരോധിക്കുന്ന നടപടിയിലേക്കു ആരോഗ്യ വകുപ്പ് അധികൃതരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നീങ്ങരുതെന്ന് മൽസ്യ കച്ചവടക്കാർ ആവശ്യപ്പെട്ടു.
Read Moreആർപ്പൂക്കര, ഏറ്റുമാനൂർ, ഗാന്ധിനഗർ പോലീസിനും പേടി ? നാട്ടുകാർക്കും പേടി; പോലീസ് കൂടുതൽ ശ്രദ്ധിക്കണം…
കോട്ടയം: ഗുണ്ടാ സംഘങ്ങളും ലഹരി മാഫിയാ സംഘങ്ങളും വിഹരിക്കുന്നതു ഏറ്റുമാനൂർ, ഗാന്ധിനഗർ പോലീസിനു തലവേദനയാകുന്നു. അടുത്ത കാലത്തായി നിരവധി ഗുണ്ടാ സംഘങ്ങളാണ് ഇവിടങ്ങൾ കേന്ദ്രീകരിച്ചു തലപൊക്കിയിരിക്കുന്നത്. ഗുണ്ടാ സംഘത്തിൽപ്പെട്ടവർ തന്നെയാണ് പ്രദേശത്ത് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വില്പനയും നടത്തുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ലഹരി മാഫിയ സംഘം പിതാവിനെയും രണ്ടു മക്കളെയും മർദിച്ചു പരിക്കേൽപ്പിച്ചിരുന്നു. പുന്നത്തുറ കവല – സിഎസ്ഐ മല റോഡിൽ വച്ചാണ് സംഭവമുണ്ടായത്. നാട്ടുകാർക്കും പേടി പുന്നത്തുറ കവല – സിഎസ്ഐ മല റോഡിൽ സെമിത്തേരി ഭാഗത്ത് തന്പടിച്ചിരിക്കുന്ന ഗുണ്ടാ സംഘം സമീപവാസികളുടെ പേടി സ്വപ്നമാണ്. കഞ്ചാവ് വിൽപ്പനയും വഴി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കലുമാണ് ഇവരുടെ രീതിയെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. അപരിചിതരായ ആളുകൾ എത്തുന്പോൾ ഇവരെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി പണം വാങ്ങുകയാണ് ലഹരി മാഫിയാ സംഘത്തിന്റെ പതിവ് രീതി. കഴിഞ്ഞ…
Read Moreഎന്തു വന്നാലും നാളെ മുഴുവൻ കടകളും തുറക്കും’; വ്യാപാരികൾക്ക് പിന്തുണയുമായി പ്രതിപക്ഷം; വെട്ടിലായി സർക്കാർ
കോട്ടയം: കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരി സംഘടനയും മുഖ്യമന്ത്രിയുമായി നേർക്കു നേർ പോരാട്ടം. സർക്കാർ പ്രഖ്യാപിക്കുന്ന ഇളവിനു കാത്തു നിൽക്കില്ലെന്നും നാളെ മുതൽ എല്ലാ ദിവസങ്ങളിലും കടകൾ തുറക്കുമെന്നുമുള്ള കർശന നിലപാടിലാണ് വ്യാപാരി വ്യവസായ ഏകോപന സമിതി. വ്യാപാരികൾ മറ്റൊരു രീതിയിലേക്ക് പോകരുതെന്നും അങ്ങനെയൊരു നിലയുണ്ടായാൽ നേരിടേണ്ട രീതിയിൽ നേരിടുമെന്നും മുഖ്യമന്ത്രി ഇന്നലെ വ്യാപാരി സംഘടന ഭാരവാഹികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാപാരികളോട് വിരട്ടൽ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൂടി ഇന്നു പ്രഖ്യാപിച്ചതോടെ കടതുറക്കൽ വലിയ വിവാദമായിരിക്കുകയാണ്. കടകൾ തുറക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ സാഹചര്യം അനുവദിക്കുന്നില്ലെന്നും വ്യാപാരികളുടെ വികാരം മനസിലാക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ മനുഷ്യ ജീവൻ രക്ഷിക്കുന്നതിനു വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസറുദ്ദീൻ മുഖ്യമന്ത്രിയെ തിരുത്തി. വ്യാപാരികളുടെ ആവശ്യം ന്യായമാണെങ്കിൽ അംഗീകരിക്കണമെന്നാണ് അദ്ദേഹം…
Read Moreപൂക്കളോട് ആർക്കാണ് ഇത്ര വിരോധം? പാലാ മഹാറാണി ടൗണിലെ പൂച്ചെട്ടികൾ നശിപ്പിച്ചനിലയിൽ
കോട്ടയം: പാലാ മഹാറാണി കവലയിലുള്ള റൗണ്ടാനയിലെ പൂച്ചെട്ടികൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. കഴിഞ്ഞ രാത്രിയിലാണ് പൂച്ചെട്ടികൾ നശിപ്പിച്ചത്. ആരോ ചട്ടിയെടുത്ത് നിലത്തിട്ട് പൊട്ടിച്ച് നശിപ്പിച്ച നിലയിലാണ്. റൗണ്ടാനയിലെ മുഴുവൻ ചെടിച്ചട്ടികളും തകർത്തിരിക്കുകയാണ്. കുര്യാക്കോസ് പടവൻ മുനിസിപ്പൽ ചെയർമാനായിരിക്കെയാണ് പാലാ നഗരത്തിൽ ബൈപാസിലും റൗണ്ടാനകളിലും മനോഹരമായ പൂച്ചെട്ടികൾ സ്ഥാപിച്ചത്. വേനൽക്കാലത്ത് വെള്ളമൊഴിച്ച് പരിപാലിക്കുന്ന ഈ ചെടികൾ നഗരത്തിലെ മനോഹരമായ കാഴ്ചയായിരുന്നു. നഗരത്തിലെ പൂച്ചെട്ടികൾ നശിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ ആവശ്യപ്പെട്ടു. ചെടിച്ചെട്ടി നശിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടതായും നശിപ്പിക്കപ്പെട്ട ചെടിച്ചെട്ടികൾക്ക് പകരം പുതിയ ചെടിച്ചട്ടികൾ സ്ഥാപിക്കുമെന്നും നഗരസഭ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര പറഞ്ഞു.
Read More