യുവതിയെ ട്രെയിനിൽ ആക്രമിച്ച  ബാബുക്കുട്ടന്‍റെ  കോവിഡ് പരിശോധനാ ഫലം വൈകുന്നു; മറ്റ് ഗുരുതര പ്രശ്നങ്ങളില്ലെന്ന് പോലീസ്


കോ​ട്ട​യം: ട്രെ​യി​നി​ൽ യു​വ​തി​യെ ആ​ക്ര​മി​ച്ച് ആ​ഭ​ര​ണം ക​വ​ർ​ന്ന​ശേ​ഷം കൊ​ല​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യു​ടെ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ചാ​ൽ ഉ​ട​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോള​ജി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന പ്ര​തി​യു​ടെ കോ​വി​ഡ് ഫ​ലം ഉ​ട​ൻ ല​ഭി​ക്കും. കാ​യം​കു​ളം നൂ​റ​നാ​ട് സ്വ​ദേ​ശി ബാ​ബു​ക്കു​ട്ട​നാ​ണു സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പ​ത്ത​നം​തി​ട്ട ചി​റ്റാ​ർ പോ​ലീ​സ് പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്യ​വേ അ​പ​സ്മാ​ര​ത്തി​ന്‍റെ ല​ക്ഷ​ണം കാ​ണി​ച്ച​തി​നെത്തുട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്നു ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ച​ത്.

മ​റ്റ് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​ർ​ടി​പി​സി​ആ​ർ ഫ​ലം ല​ഭി​ച്ചാ​ൽ ഡി​സ്ചാ​ർ​ജ് ചെ​യ്യും.ഇ​ന്ന​ലെ പ്ര​തി​യി​ൽ​നി​ന്നു വി​വ​രം ശേ​ഖ​രി​ക്കു​വാ​ൻ റെ​യി​ൽ​വേ പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും ഇ​പ്പോ​ൾ ഇ​തു സം​ബ​ന്ധി​ച്ച് ഒ​ന്നു പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ 28-ന് ​ഗു​രു​വാ​യൂ​ർ പു​ന​ലൂ​ർ ട്രെ​യി​നി​ൽ എ​റ​ണാ​കു​ളം മു​ള​ന്തു​രു​ത്തി​ക്കും കാ​ഞ്ഞി​ര​മ​റ്റ​ത്തി​നും ഇ​ട​യ്ക്കാ​ണ് യു​വ​തി​യു​ടെ ആ​ഭ​ര​ണം ക​വ​ർ​ന്ന​ശേ​ഷം കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ജീ​വ​ര​ക്ഷാ​ർ​ഥം ട്ര​യി​നി​ൽ​നി​ന്നു ചാ​ടി​യ യു​വ​തി​ക്ക് ത​ല​യ്ക്ക് സാ​ര​മാ​യ പ​രി​ക്കേ​റ്റി​രു​ന്നു.

കാ​രി​ക്കോ​ട് കാ​ർ​ത്ത്യാ​യ​നി ഭ​വ​നി​ൽ രാ​ഹു​ലി​ന്‍റെ ഭാ​ര്യ ആ​ശ​യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.ആ​ക്ര​മി​ച്ച​യാ​ൾ​ക്ക് ക​ണ്ണ് ന​ന്നാ​യി കാ​ണു​വാ​ൻ ക​ഴി​യി​ല്ലെ​ന്ന യു​വ​തി​യു​ടെ മൊ​ഴി​യാ​ണ് സാ​ധാ​ര​ണ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കാ​ണാ​റു​ള്ള ഈ ​യു​വാ​വി​നെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ചി​റ്റാ​ർ പോ​ലീ​സ് ഈ​ട്ടി​ചു​വ​ട് എ​ന്ന സ്ഥ​ല​ത്തു​ നി​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment