അടിമാലി: മനോഹരമായ പാത, പക്ഷേ പ്രദേശവാസികള്‍ ഈ പാതയെ വിളിക്കുന്നത് “കൊലകൊല്ലി റോഡ്’ എന്നാണ്. ചെമ്മണ്ണാര്‍ ഗ്യാപ്പ് റോഡിന്റെ കാര്യമാണിത്. കാക്കാകട മുതല്‍ ഗ്യാപ്പ് വരെയുള്ള ഏഴു കിലോമീറ്റര്‍ ദൂരമാണ് കൊലകൊല്ലി മേഖല എന്ന് അറിയപ്പെടുന്നത്. അപകടങ്ങള്‍ കണ്ടും നിലവിളികള്‍ കേട്ടും മനസ് മരവിച്ച അവസ്ഥയിലാണ് കാക്കാകട, ചൊക്രമുടി നിവാസികള്‍. മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം തിരികെ മടങ്ങുന്ന തമിഴ്നാട്, കര്‍ണാടക സ്വദേശികളുടെ വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. കുത്തനെയുള്ള ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെടുന്നതാണ് അപകടങ്ങള്‍ക്ക് കാരണം. ചെമ്മണ്ണാര്‍ ഗ്യാപ് റോഡ് നിര്‍മാണം പൂര്‍ത്തികരിച്ച് അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍45 ലധികം അപകടങ്ങള്‍ക്കാണ് ഈ പാത സാക്ഷ്യം വഹിച്ചത്.14 പേരുടെ ജീവന് നഷ്ടമായി. കഴിഞ്ഞ ദിവസം തമിഴ്നാട് ട്രിച്ചിയില്‍നിന്ന് എത്തിയവരുടെ വാന്‍ മറിഞ്ഞ് മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. ഹരിത ചെക്ക് പോസ്റ്റ് , ടെയ്ക്ക്…
Read MoreCategory: Kottayam
പുതിയമുഖം… കുമരകത്തിന്റെ വിനോദ സഞ്ചാരമേഖലയ്ക്കു കുതിപ്പേകാൻ ഹെലിപാഡ് വരുന്നു
കോട്ടയം: ലോക സഞ്ചാര ഭൂപടത്തില്‍ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ കുമരകത്ത് ഇനി ഹെലികോപ്റ്ററുകളുടെ ചിറകടിശബ്ദമുയരും. സംസ്ഥാന ബജറ്റില്‍ ഹെലിപാഡ് നിര്‍മിക്കാന്‍ അഞ്ചു കോടി രൂപ അനുവദിച്ചോടെ ഹെലിപാഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു ശരവേഗം കൈവരും. പദ്ധതി പൂര്‍ത്തിയായാല്‍ കുമരകത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്കു വന്‍ മുതല്‍ക്കൂട്ടാകും. ഏറെ നാളായുള്ള ആവശ്യമായിരുന്നു കുമരകത്തെ ഹെലിപാഡ്. രാഷ്ട്രതലവന്മാര് ഉള്‍പ്പെടെയുള്ള പ്രമുഖരും വിദേശ പൗരന്മാരും ഉള്‍പ്പെടെയുള്ളവര്‍ കേരളത്തില്‍ സന്ദര്ശത്തിനെത്തിയാല് കുമരകത്തെത്തി സമയം ചെലവഴിക്കാതെ മടങ്ങാറില്ല. കായല്‍ സവാരി നടത്താനും പ്രമുഖര്‍ സമയം കണ്ടെത്താറുണ്ട്. 24 വര്‍ഷം മുമ്പു മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ സന്ദര്ശനത്തിലൂടെയാണു കുമരകം രാജ്യാന്തരശ്രദ്ധ നേടുന്നത്. തുടര്‍ന്ന്, ശ്രീലങ്കന്‍ പ്രസിഡന്റായിരുന്ന ചന്ദ്രിക കുമാരത്തുംഗെ, ചാള്‍സ് രാജകുമാരന്, മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ തുടങ്ങിയവരെല്ലാം കുമരകത്തിന്റെ കായല്‍സൗന്ദര്യം കണ്ടറിഞ്ഞവരാണ്. ഒടുവില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും കുമരകം സന്ദര്‍ശിച്ചിരുന്നു. ജി 20 ഉച്ചകോടിക്കു…
Read Moreഞാലിപ്പൂവന് @ 100: പഴം തിന്നാൻ കുറച്ച് പുളിക്കും; ഞാലിപ്പൂവന് പഴത്തിന്റെ വില കുതിക്കുന്നു
കോട്ടയം: ഞാലിപ്പൂവന് പഴത്തിന്റെ വില കുതിക്കുന്നു. ഏതാനും നാളുകളായി ഏത്തപ്പഴം, റോബസ്റ്റ, പൂവന്‍പഴം എന്നിവ വിലയിടിവു നേരിടുമ്പോഴും ഞാലിപ്പൂവന്റെ വില സെഞ്ചുറിയടിച്ചു മുന്നോട്ടുപോവുകയാണ്. പച്ച ഞാലിപ്പൂവന് കിലോഗ്രാമിന് 70 രൂപ വരെ കര്‍ഷകര്‍ക്കു ലഭിക്കുന്നുണ്ട്. ഞാലിപ്പൂവന് പഴം കടകളില്‍ കിലോഗ്രാമിനു 105 രൂപ നിരക്കിലാണ് വില്പന നടത്തുന്നത്. എന്നാല്‍ ഗുണനിലവാരമുള്ള വാഴവിത്തുകളുടെ ലഭ്യതക്കുറവ് കര്‍ഷകരെ വലയ്ക്കുകയാണ്. ഇന്ന് വിപണിയില്‍ എത്തുന്ന കുലകളില്‍ 70 തമാനവും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവയാണ്. ഗുണനിലവാരമില്ലാത്ത ഞാലിപ്പൂവന് വിത്തുകളാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് കയറ്റിവിടുന്നതെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു. കേരളത്തിലെ വാഴവിത്തു വിപണിയില്‍ 70 ശതമാനവും ഇതര സംസ്ഥാനത്തുനിന്നാണ് എത്തുന്നത്. വാഴക്കൃഷിയില്‍ ഏറ്റവും ചെലവു കുറഞ്ഞ കൃഷിയാണ് ഞാലിപ്പൂവന്. കൂടാതെ വാഴയിലയും വില്പന നടത്താന്‍ സാധിക്കും. വെള്ളവും കുറവു മതി എല്ലാസമയത്തും വിപണിയില്‍ ഡിമാന്‍ഡുമുണ്ട്. ഈ സാഹചര്യത്തില്‍ ഗുണനിലവാരമുള്ള വിത്തുകള്‍ ലഭ്യമാക്കി ഞാലിപ്പൂവന് വാഴ…
Read Moreഓൺലൈൻ തട്ടിപ്പ്; ടാക്സി ഡ്രൈവർമാർക്ക് പണം നഷ്ടമായി; ജാഗ്രത പാലിക്കണമെന്ന് കുമരകം പോലീസ്
കുമരകം: കുമരകത്ത് ഓൺലൈൻ തട്ടിപ്പിനായി ടാക്സി ബുക്ക് ചെയ്യുന്നതായി പരാതി. കുമരകത്തെ രണ്ട് ടാക്സി ഡ്രൈവർമാരുടെ പണം നഷ്ടമായി. കുമരകം ജംഗ്ഷനു സമീപമുള്ള ഒരു ഹോം സ്റ്റേയിൽ താമസിക്കുകയാണെന്നും കുമരകത്തെ വിവിധ പ്രദേശങ്ങളിലും ആലപ്പുഴയിലും ഓട്ടം പോകണമെന്നും ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം ഒട്ടനവധി ടാക്സി ഡ്രൈവർമാരെയും ഒരു ഹൗസ് ബോട്ട് ഉടമയെയും തട്ടിപ്പുകാര്‍ ബന്ധപ്പെട്ടത്. തട്ടിപ്പിന്റെ പദ്ധതി ഇങ്ങനെ:തട്ടിപ്പുകാർ, കാർ ബുക്ക് ചെയ്യുന്നതായി അറിയിക്കുകയും അഡ്വാൻസ് പണം ചോദിക്കാതെ തന്നെ നൽകാൻ തയാറാകുകയും ചെയ്യും. 500 രൂപ അഡ്വാൻസ് അയയ്ക്കാമെന്നറിയിക്കുകയും തുടര്‍ന്ന് അറിയാതെ 5,000 രൂപ അയച്ചതായും അവകാശപ്പെടും. തെളിവായി വ്യാജ ഗൂഗിൾ പേ സ്ലിപ്പ് അയച്ചുകൊടുക്കുകയും ചെയ്യും. രണ്ട് ഡ്രൈവർമാർ തട്ടിപ്പു മനസിലാക്കാതെ 2,000 രൂപ ഗൂഗിൾ പേ വഴി തിരിച്ചയച്ചു. പിന്നീട് അക്കൗണ്ട് ചെക്ക് ചെയ്തപ്പോഴാണ് അക്കൗണ്ടിൽ പണം ഒന്നും എത്തിയില്ലെന്നും രണ്ടായിരം രൂപ…
Read Moreതെരഞ്ഞെടുപ്പ് തന്ത്രം; മുന്നൊരുക്കങ്ങള്‍ക്കായി സിപിഎമ്മിനു ജില്ലകളില്‍ സെന്ററുകള്‍
കോട്ടയം: തെരഞ്ഞെടുപ്പ് തന്ത്രം മെനയാന്‍ ജില്ലകളില്‍ സിപിഎമ്മിനു മുതിര്‍ന്ന നേതാക്കള്‍ അടങ്ങുന്ന സെന്റര്‍ രൂപീകരിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗ തീരുമാന പ്രകാരമാണ് സെന്റര്‍ രൂപീകരിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറിയും ജില്ലയില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍, സംസ്ഥാന സെക്രട്ടേറിയേറ്റംഗങ്ങള്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍, ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളും ഉള്‍പ്പെടുന്നതാണ് സെന്റര്‍. ആദ്യമായാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കും മുന്നൊരുക്കള്ക്കുമായി ജില്ലകള്‍ തോറും സിപിഎം സെന്റര്‍ രൂപീകരിക്കുന്നത്. മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി നിയോജക മണ്ഡലം കമ്മിറ്റികള്‍ രൂപീകരിക്കാറുണ്ടായിരുന്നു. ഇത്തവണയും നിയോജക മണ്ഡലം കമ്മിറ്റികള്‍ നേരത്തെ തന്നെ രൂപീകരിച്ചിരുന്നു. പ്രായപരിധി പിന്നിട്ട മുതിര്‍ന്ന നേതാക്കളെ സെന്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ആലപ്പുഴയില്‍ ജി. സുധാകരന്, തിരുവനന്തപുരത്ത് ആനാവൂര്‍ നാഗപ്പന്, കൊല്ലത്ത് കെ.വരദരാജന്, കോട്ടയത്ത് വൈക്കം വിശ്വനും കെ.ജെ. തോമസും, ഇടുക്കിയില്‍ എം.എം.മണി, പത്തനംതിട്ടയില്‍ കെ.അനന്തഗോപന്‍, എറണാകുളത്ത് ഗോപി കോട്ടമുറിക്കല്‍,…
Read Moreമലയോരമേഖല ചൂളംവിളി കേൾക്കുമോ; എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റിൽ ശബരി റെയില്‍ പാത വരുമോ
കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ശബരി റെയില്‍ പദ്ധതിയുടെ അവസാന സാധ്യതാ ബജറ്റാണ്. കഴിഞ്ഞ മൂന്നു ബജറ്റുകളിലും 100 കോടി രൂപ വകയിരുത്തിയെങ്കിലും ഒരു കോടി രൂപ പോലും പദ്ധതിയിലേക്ക് ചെലവഴിച്ചില്ല. സ്ഥലം ഏറ്റെടുത്തു നല്കുന്ന ആ നിമിഷം നിര്‍മാണം തുടങ്ങുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുപറഞ്ഞിട്ട് മാസങ്ങളായി. നാളെ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ കുറഞ്ഞത് ആയിരം കോടി രൂപ വകയിരുത്തിയാല്‍ സ്ഥലം ഏറ്റെടുക്കലിനുള്ള തുകയായി. പതിവുപോലെ 100 കോടി പ്രഖ്യാപനം ആവര്‍ത്തിച്ചാല്‍ ശബരി പദ്ധതി എരുമേലി വിമാനത്താവളം പദ്ധതിപോലെ പിണറായി സര്‍ക്കാരിന്റെ അനാസ്ഥയുടെയും പിടിപ്പുകേടിന്റെയും മറ്റൊരു ഫയല്‍ ചിത്രമായി ചുവപ്പുനാടയില്‍ കുരുങ്ങും. നിലവില്‍ അങ്കമാലി-എരുമേലി 111 കി.മീ. റെയില്‍ പദ്ധതിയുടെ ആകെ ചെലവ് 3802 കോടിയാണ്. ഇതില്‍ 1900 കോടി രൂപ കേരളം വഹിക്കേണ്ടിവരും. തുക അനുവദിക്കുക മാത്രമല്ല ഭൂമി ഏറ്റെടുക്കാനായി…
Read Moreമക്കളെ വച്ചുള്ള അച്ഛന്റെ സാഹസിക യാത്രയ്ക്ക് പണികൊടുത്ത് പോലീസ്; വാഹനം പിടിച്ചെടുത്ത് പാമ്പാടി പോലീസ്
പാമ്പാടി: കുട്ടികളെ കാറിന്റെ ബോണറ്റില്‍ ഇരുത്തി സാഹസിക യാത്ര നടത്തിയ അച്ഛനെതിരേ പോലീസ് കേസെടുത്തു. പാമ്പാടി വട്ടുകളത്താണു മക്കളെ അപകടകരമായ രീതിയില്‍ കാറിനു മുന്നിലിരുത്തി പിതാവ് യാത്ര നടത്തിയത്. സംഭവത്തില്‍ വട്ടുകളം ഇരട്ടക്കുളത്തില്‍ ജ്യോതിഷിനെ തിരിച്ചറിയുകയും തുടര്‍ന്ന് കേസെടുക്കുകയുമായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 5.15നായിരുന്നു സംഭവം. സ്കൂള്‍ വിട്ടുവന്ന കുട്ടികളെ സ്കൂള്‍ യൂണിഫോമില്‍ തന്നെ ബോണറ്റിലിരുത്തിയായിരുന്നു യാത്ര. റോഡിലൂടെ സാഹസികമായി വാഹനം ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreഇരുകൈയും നീട്ടി സ്വീകരിച്ച് നാട്ടുകാർ; ഗ്രാമീണപാതയില്‍ ഓട്ടം തുടര്‍ന്ന് ഉടുമ്പന്നൂരിന്റെ ഗ്രാമവണ്ടി
തൊടുപുഴ: ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ ഗ്രാമീണമേഖലകള്‍ കേന്ദ്രീകരിച്ച് കെഎസ്ആര്‍ടിസിയുടെ സഹകരണത്തോടെ ആരംഭിച്ച ഗ്രാമവണ്ടി സര്‍വീസ് മൂന്നര മാസം പിന്നിട്ടപ്പോള്‍ ജന പങ്കാളിത്തത്തോടെ യാത്ര തുടരുന്നു. പഞ്ചായത്തില്‍ വിവിധ മേഖലകളില്‍ താമസിക്കുന്ന ജനങ്ങളുടെ യാത്രാക്ലേശത്തിനു പരിഹാരമായാണ് ജില്ലയില്‍ ആദ്യമായി ഗ്രാമവണ്ടി ഉടുമ്പന്നൂരില്‍ ആരംഭിച്ചത്. പഞ്ചായത്തിന്റെ തനതു ഫണ്ടില്‍നിന്നു തുക നീക്കിവച്ചാണ് വാഹനത്തിനാവശ്യമായ ഇന്ധനം നിറയ്ക്കുന്നത്. ഡീസല്‍ അടിക്കാനുള്ള പണം പലപ്പോഴും സര്‍വീസില്‍നിന്ന് ലഭിക്കാറില്ല. ടിക്കറ്റ് ഇനത്തില്‍ ലഭിക്കുന്ന തുക പൂര്‍ണമായും കെഎസ്ആര്‍ടിസിക്കാണ്. എങ്കിലും പഞ്ചായത്ത് മുന്‍കൈയെടുത്ത് മുടങ്ങാതെ സര്‍വീസ് തുടരാനാണ് തീരുമാനം. കഴിഞ്ഞ ഒക്ടോബര്‍ ആറിനാണ് ഗ്രാമവണ്ടി പഞ്ചായത്തില്‍ സര്‍വീസ് ആരംഭിച്ചത്. യാത്രാസൗകര്യം കുറവായ പാറേക്കവല, ചെപ്പുകുളം, ഓലിക്കാമറ്റം, അമയപ്ര, തട്ടക്കുഴ, ചെപ്പുകുളം, ഉപ്പുകുന്ന്, കച്ചിറമൂഴി തുടങ്ങി പൊതുഗതാഗത സംവിധാനം കുറവുള്ള പ്രദേശങ്ങളെ കോര്‍ത്തിണക്കിയാണ് സര്‍വീസ് നടത്തി വരുന്നത്. കുടുംബാരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്ന തട്ടക്കുഴ മേഖലയില്‍നിന്ന് പഞ്ചായത്ത് ഓഫീസ്,…
Read Moreതൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെ വീണു; മുന്‍ പഞ്ചായത്തംഗത്തെ മരിച്ച നിലയില്‍ കണ്ടെത്തി
വണ്ടിപ്പെരിയാര്‍: മുന്‍ പഞ്ചായത്തംഗം വല്യാനയില് ബോബന് ജോസഫി (66) നെ മരിച്ച നിലയില്‍ കണ്ടെത്തി. ഇദ്ദേഹം താമസിച്ചിരുന്ന വണ്ടിപ്പെരിയാര്‍ 57-ാം മൈലിലെ വീടിനോടു ചേര്‍ന്നുള്ള വിറകുപുരയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ജീവനൊടുക്കാനായി തൂങ്ങിയപ്പോള്‍ കയര്‍ പൊട്ടി നിലത്തു വീണതാകാമെന്നാണ് പോലീസിന്റെ നിഗമനം. വണ്ടിപ്പെരിയാര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേയ്ക്ക മാറ്റി. 2011 മുതല്‍ 2015 വരെ വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ സിപിഐ പ്രതിനിധിയായിരുന്നു ബോബന്. പിന്നീട് കോണ്ഗ്രസിലേയിക്ക് മാറിയിരുന്നു. ഭാര്യ ബീന. മക്കള്‍: ബിബിന്‍,അബിന്‍,എബിന.
Read Moreറോഡിന്റെ ശോച്യാവസ്ഥ; പൂഞ്ഞാറിൽ മാസ്കും ചുമമരുന്നും വിതരണം ചെയ്ത് വേറിട്ട പ്രതിഷേധവുമായി നാട്ടുകാർ
പൂഞ്ഞാർ: റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരേ വേറിട്ട പ്രതിഷേധവുമായി നാട്ടുകാർ. വെട്ടിപ്പറമ്പ് റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരേയാണ് യാത്രക്കാർക്ക് മാസ്കും ചുമമരുന്നും വിതരണം ചെയ്ത് പ്രതിഷേധിച്ചത്. മൂന്നു വർഷമായി തുടരുന്ന റോഡിന്റെ ദയനീയാവസ്ഥയ്ക്കെതിരേയാണ് പ്രതിഷേധം. റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് പലതവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇതെങ്കിലും കണ്ടിട്ട് അധികൃതർ കണ്ണ് തുറക്കുന്നെങ്കിൽ തുറക്കട്ടെയെന്ന് കരുതിയാണ് ഇത്തരമൊരു പ്രതിഷേധം നടത്തിയതെന്നും യുവാക്കൾ പറയുന്നു.
Read More