എരുമേലി: 20 ലക്ഷം ചെലവിൽ ജലസേചനം, കുടിവെള്ള വിതരണം എന്നിവ ലക്ഷ്യമിട്ട് പഞ്ചായത്ത് നിർമിച്ച കുളംകൊണ്ട് നാടിന് പ്രയോജനമില്ല. ജലവിതരണ പദ്ധതി ഇല്ലാതെ കുളം നിർമാണം മാത്രമായി മാറിയതാണ് പദ്ധതി പ്രയോജനരഹിതമായതെന്ന് ആക്ഷേപം. എരുമേലിയിലെ ശ്രീനിപുരം വാർഡിലാണ് ഈ കാഴ്ച. ജലവിതരണത്തിനുള്ള പദ്ധതികൂടി നടപ്പിലാക്കിയാൽ വേനൽക്കാലത്ത് ജലക്ഷാമം പരിഹരിക്കാൻ പദ്ധതി സഹായിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ വാർഷികാഘോഷമായ ആസാദ് കി അമൃത് മഹോത്സവം പദ്ധതിയുടെ ഭാഗമായുള്ള അമൃത് സരോവർ പദ്ധതിയിലാണ് മൂന്നു വർഷം മുമ്പ് കുളം നിർമിച്ചത്. ശ്രീനിപുരം വാർഡിൽ വനത്തിനോടു ചേർന്ന് വനം വകുപ്പിൽനിന്നു വിട്ടുകിട്ടിയ 25 സെന്റ് സ്ഥലത്തെ ചെറിയ കുളം 30 മീറ്റര്‍ നീളത്തിലും 25 മീറ്റര്‍ വീതിയിലുമായി വിസ്തൃതമാക്കിയായിരുന്നു നിർമാണം. ആദ്യ ഘട്ടമായി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉൾപ്പെടുത്തി 8,77,284 രൂപ വിനിയോഗിക്കുകയും തുടർന്ന് ബാക്കി ഫണ്ട് ഉപയോഗിച്ച് നിർമാണം…
Read MoreCategory: Kottayam
കാണാമറയത്ത്… ക്രിസ്മസ്-പുതുവത്സര ബംപർ ഭാഗ്യവാനെ മൂന്നാം ദിവസവും കണ്ടെത്താനായില്ല
കാഞ്ഞിരപ്പള്ളി: ക്രിസ്മസ്-പുതുവത്സര ബംപർ അടിച്ച കാഞ്ഞിരപ്പള്ളിയിലെ ഭാഗ്യവാനെ മൂന്നാം ദിവസവും കണ്ടെത്താനായില്ല.കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ നൈനാർ പള്ളിക്കു സമീപമുള്ള ചിറക്കടവ് തടിക്കുംപറമ്പിൽ എ. സുദീഖിന്റെ ന്യൂ ലക്കി സെന്ററിൽനിന്ന് വിറ്റ ലോട്ടറിക്കാണ് ക്രിസ്മസ്-പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാനം 20 കോടി രൂപ അടിച്ചത്. ഇതുവരെയായിട്ടും ആരും വിളിക്കുകയോ ലോട്ടറിയുമായി കടയിലെത്തുകയോ ചെയ്തിട്ടില്ലെന്ന് എ. സുദീഖ് പറഞ്ഞു. കാഞ്ഞിരപ്പള്ളിയിലെ ഭാഗ്യശാലിയെ കണ്ടെത്താൻ ഇന്നലെയും നാട്ടുകാർ ശ്രമം നടത്തിയെങ്കിലും ഇപ്പോഴും കാണാമറയത്താണ്.
Read Moreകണ്ടൻപൂച്ചയുടെ നിർത്താതെയുള്ള കരച്ചിൽ; ഓടിയെത്തിയ വീട്ടുകാർ കണ്ടത് പൂച്ചയെ വരിഞ്ഞു മുറുക്കുന്ന പെരുമ്പാമ്പിനെ
വൈക്കം: നിർത്താതെയുള്ള പൂച്ചയുടെ കരച്ചിൽ. വീട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് കണ്ടൻപൂച്ചയെ ചുറ്റിവരിഞ്ഞ് വിഴുങ്ങാൻ ശ്രമിച്ച പെരുമ്പ്. വൈക്കം നഗരസഭ എട്ടാം വാർഡിൽ വൈഷ്ണവത്തിൽ അനൂപിന്റെ പുരയിടത്തിലാണ് ഞെട്ടിക്കുന്ന കാഴ്ച വീട്ടുകാർ കണ്ടത്. വീട്ടുകാർ അറിയച്ചതനുസരിച്ച് സർപ്പ അംഗം പി.എസ്.സുജയെത്തി പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കി. പെരുമ്പാമ്പിന്റെ ആക്രമണത്തിനിരയായ കണ്ടൻപൂച്ച ചത്തു. പാമ്പിനെ അടുത്ത ദിവസം വനംവകുപ്പിന് കൈമാറും.
Read Moreവൈദ്യുതിയും വെള്ളവുമെത്താൻ 6 വർഷം; നെല്ലിയാനി സിവില്‍ സ്റ്റേഷനിൽ എന്നുവരും ഓഫീസുകള്‍?
പാലാ: ആറു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം നെല്ലിയാനി മിനി സിവില്‍ സ്റ്റേഷന് അനക്സ് കെട്ടിടത്തില്‍ വെള്ളവും വൈദ്യുതിയും എത്തിയെങ്കിലും ഓഫീസുകള്‍ എന്നു വരുമെന്ന ചോദ്യം ബാക്കിനില്‍ക്കുകയാണ്. നാട്ടുകാരുടെ കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്നാണ് വെള്ളവും വൈദ്യുതിയും ലഭ്യമാക്കിയത്. റവന്യു വകുപ്പാണ് ഇതിനായി ഫണ്ട് ലഭ്യമാക്കിയത്. ജില്ലാ ഭരണകൂടം അനുവദിച്ച 30,000ൽപരം രൂപ മീനച്ചില്‍ തഹസില്‍ദാര്‍ വാട്ടര്‍ അഥോറിട്ടിക്ക് നല്‍കിയതിനെത്തുടര്‍ന്നാണ് വാട്ടര്‍ കണക്ഷന് നടപടിയായത്. ഇത്രയും കാലം വൈദ്യുതിയും വെള്ളവും ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇവിടേക്കുള്ള ഓഫീസ് മാറ്റത്തിന് വിവിധ വകുപ്പുകള്‍ തടസവാദം ഉന്നയിച്ചു കൊണ്ടിരുന്നത്. ഇനി എ ന്ത് തടസവാദമാണ് വിവിധ വകുപ്പുകള്‍ ഉന്നയിക്കുന്നതെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഒരു മാസം മുന്‍പ് ജില്ലാ കളക്ടറും റവന്യു അധികൃതരും വര്‍ഷങ്ങളായി അടഞ്ഞുകിടന്ന മന്ദിരത്തിലെത്തി പരിശോധന നടത്തുകയും പുതുവര്‍ഷത്തില്‍ ഓഫീസ് മാറ്റത്തിന് നടപടി ഉണ്ടാകുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. പൊതുമരാമത്ത് അധികൃതരെത്തി കാട്…
Read Moreകാണികളെ ചിരിപ്പിച്ചും വിസ്മയിപ്പിച്ചും വേദികള്‍ കീഴടക്കി പി.ടി. രതീഷ്; സൈനികനായി രാജ്യസേവനമനുഷ്ഠിച്ചപ്പോഴും കലയെ കൈവിട്ടില്ല
നെടുങ്കണ്ടം: മാജിക്കും മിമിക്രിയും കോര്‍ത്തിണക്കി വേദികള്‍ കീഴടക്കുന്ന പി.ടി. രതീഷ് കാലിക്കറ്റ് വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റിക്കാര്‍ഡ് നേടി. 300 മജീഷ്യന്മാര് ഒരേ സമയം ഒരേ വേദിയില്‍ മാജിക് അവതരിപ്പിച്ചതാണ് രതീഷിനെ റിക്കാർഡിന് ഉടമയാക്കിയത്. ഇതിനു മുമ്പും ഗിന്നസ് വേള്‍ഡ് റിക്കാർഡും ഇന്ത്യാ വേള്‍ഡ് റിക്കാർഡും രതീഷിനെ തേടിയെത്തിയിട്ടുണ്ട്. 44കാരനായ ഇദ്ദേഹം 17 വര്‍ഷം ഇന്ത്യന്‍ ആര്‍മിയില്‍ സേവനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നെടുങ്കണ്ടം എന്‍സിസി ബറ്റാലിയനിലെ ജീവനക്കാരനായ ഇദ്ദേഹം 32 വര്‍ഷമായി മാജിക്കും മിമിക്രിയും ഒരേപോലെ വേദികളില്‍ അവതരിപ്പിക്കുകയാണ്.ആറാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെയാണ് രതീഷ് മായാജാലത്തിന്റെ ലോകത്തേക്കും ശബ്ദാനുകരണ കലയിലേക്കും എത്തുന്നത്. ചുറ്റുപാടുകളും പ്രകൃതിയുമൊക്കെയാണ് രതീഷിന്റെ ശബ്ദാനുകരണ കലയിലെ താരങ്ങള്‍. സൈനികനായി രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിച്ച കാലത്തും മാജിക്കും മിമിക്രിയും ഉപേക്ഷിച്ചില്ല. സൈനിക സേവനത്തില്‍നിന്നു വിരമിച്ചതോടെ കലാ രംഗത്ത് കൂടുതല്‍ സജീവമായി.ഇതിനിടെയാണ് നെടുങ്കണ്ടം എന്‍സിസി ബെറ്റാലിയനില്‍ ജോലി ലഭിച്ചത്.…
Read Moreശശികലയുടെ സത്യസന്ധതയ്ക്ക് പൊന്നിനേക്കാൾ തിളക്കം; വഴിയിൽ കിടന്ന് കിട്ടിയ 5 പവന്റെ മാല തിരികെ നൽകി
തൊടുപുഴ: ശുചീകരണ ജോലിക്കിടയില്‍ കളഞ്ഞു കിട്ടിയ അഞ്ച് പവന്റെ സ്വര്‍ണമാല തിരികെ ഏല്‍പ്പിച്ച് ഫെഡറല്‍ ബാങ്ക് പാര്‍ട്ട് ടൈം ശുചീകരണത്തൊഴിലാളി. മണക്കാട് സ്വദേശിനി ഒ.ആര്. ശശികലയാണ് അഞ്ചു ലക്ഷത്തിനുമേല്‍ വില വരുന്ന സ്വര്‍ണം തിരികെ നല്കി മാതൃകയായത്. കരിമണ്ണൂര്‍ മുളപ്പുറം സ്വദേശിനി ഷേര്‍ളി കുര്യാക്കോസിന്റെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ഫെഡറല്‍ ബാങ്കില്‍ ശുചീകരണ ജീവനക്കാരിയായി വിരമിച്ച ശശികല അവിടെത്തന്നെ ഇപ്പോള്‍ താത്കാലികമായി ജോലി നോക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച രാവിലെ ഒന്‍പതോടെ മങ്ങാട്ടു കവല ഫെഡറല്‍ ബാങ്കിന് മുന്നില്‍നിന്നാണ് ശുചീകരണത്തിനിടയില്‍ അഞ്ച് പവന്റെ മാല ശശികലയ്ക്ക് ലഭിക്കുന്നത്. മാലിന്യങ്ങള്‍ക്കിടയില്‍ കിടന്ന കവറിലായിരുന്നു മാല ഉണ്ടായിരുന്നത്. കവറുള്‍പ്പെടെ മാലിന്യവീപ്പയില്‍ കളയാന്‍ കൊണ്ടുപോയെങ്കിലും ഇതിനിടെ കവര്‍ അഴിച്ചു നോക്കിയപ്പോഴാണ് മാല കണ്ടത്. മാല ഉടന്‍തന്നെ ബാങ്ക് മാനേജര്‍ സുബിന് സണ്ണിയെ ഏല്‍പ്പിച്ചു. സ്വര്‍ണമാണെന്ന് ഉറപ്പിച്ച ശേഷം മാനേജര്‍ സ്വര്‍ണം തൊടുപുഴ സ്റ്റേഷനില്‍ ഏല്‍പ്പിച്ചു.…
Read More13-കാരനെ പീഡിപ്പിച്ച വയോധികന് ജാമ്യം നല്‍കിയതിനെതിരേ ഇരയുടെ കുടുംബം
കോട്ടയം: പതിമൂന്നുകാരനെ പീഡനത്തിനിരയാക്കിയ വയോധികനു ജാമ്യം നല്‍കിയതിനെതിരേ കോടതിയെ സമീപിക്കുമെന്ന് ഇരയുടെ കുടുംബം. കഴിഞ്ഞ നവംബര്‍ 14ന് ആണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്നപ്പോള്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ ചോദിച്ചെത്തിയ വയോധികന് വിദ്യാര്‍ഥിയെ പീഡനത്തിനിരയാക്കുകയായിരുന്നു. വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോള്‍ കുട്ടി വിവരം പറയുകയും തുടര്‍ന്ന് ഈസ്റ്റ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലാട് കുന്നംപള്ളി തോപ്പില്‍ ടി.പി. ബേബി (62)യെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയിരുന്നു. റിമാന്‍ഡിലായിരുന്ന ബേബി കഴിഞ്ഞദിവസം ജാമ്യം നേടി. ജാമ്യവാദത്തിന് കോടതി നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഇരയുടെ ഭാഗം കേള്‍ക്കാതെയുമാണ് ജാമ്യം അനുവദിച്ചതെന്നും മാതാപിതാക്കള്‍ പറഞ്ഞു. ഇതു ചൂണ്ടിക്കാട്ടി ജാമ്യം റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇരയുടെ കുടുംബം പറഞ്ഞു. ക്
Read Moreവീട്ടിലേക്ക് വഴിയില്ലാതെ 14 നിർധന കുടുംബങ്ങൾ; അനുവദിച്ച വീട് നിർമിക്കാൻ കഴിയാതെ ഒരു കുടുംബം
തലയോലപ്പറമ്പ്: വീട്ടിലേക്ക് എത്താൻ വഴിയില്ലാത്തതിനാൽ പുറംലോകത്തുനിന്ന് ഒറ്റപ്പെട്ട് 14 നിർധന കുടുംബങ്ങൾ. തലയോലപ്പറമ്പ് അഞ്ചാം വാർഡിലെ വെട്ടിക്കാട്ട് മുക്കിലെ എസ്തപ്പാൻ നഗർ നിവാസികളാണ് വാഹന സൗകര്യമുള്ള വഴിയില്ലാത്തതിനാൽ സ്വയം പഴിച്ച് ജീവിതം തള്ളിനീക്കുന്നത്. ഇവിടത്തെ 14 കുടുംബങ്ങളിൽ ഭൂരിഭാഗവും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ്. വെട്ടിക്കാട്ടുമുക്ക് -പുണ്ഡരീകപുരം റോഡുമായി ബന്ധപ്പെട്ടുളള നടപ്പുവഴിയിലൂടെയാണ് ഇവർ പുറം ലോകത്തെത്തുന്നത്. ഒരാൾക്ക് കഷ്ടിച്ച് നടന്നുപോകാൻ കഴിയുന്ന മൂന്നടി നടപ്പു വഴിയാണ് ഇവർക്കുള്ളത്. ഈ നടപ്പുവഴിയിലൂടെ 200 മീറ്ററെങ്കിലും നടന്നാൽ മാത്രമേ ഗതാഗതയോഗ്യമായ വഴിയിലെത്തൂ. എസ്തപ്പാൻ നഗർ നിവാസികൾ സർക്കാരിൽനിന്ന് അനുവദിച്ച മൂന്ന് സെന്റ് സ്ഥലത്താണ് താമിസിക്കുന്നത്. എസ്തപ്പാൻ നഗറിലെ ഓലേത്ത്മ്യാലിൽ ശശികുമാറിന് ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചെങ്കിലും വഴിയില്ലാത്തതിനാൽ കെട്ടിട നിർമാണ സാമഗ്രികൾ എത്തിച്ച് ഭവന നിർമാണം നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ശശികുമാർ കാൻസർ രോഗിയായതിനാൽ ഭാര്യ അംബിക കൂലിപ്പണിയെടുത്ത് ലഭിക്കുന്ന തുച്ഛവരുമാനത്തിലാണ് ശശികുമാറിന്റെ…
Read Moreവൈക്കത്തെ കായലോര ബീച്ചിലെത്തുന്നവർക്കായി നിർമിച്ച ശുചിമുറികൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ച നിലയിൽ
വൈക്കം: നഗരസഭ ലക്ഷങ്ങൾ വിനിയോഗിച്ച് സ്ഥാപിച്ച നഗരത്തിലെ ശുചിമുറികളിലെ ഉപകരണങ്ങൾ നശിപ്പിച്ച നിലയിൽ. കായലോര ബീച്ചിലും നഗരഹൃദയത്തിൽ അന്ധകാരത്തോടിനു സമീപത്തുമുള്ള ശുചിമുറികളുടെ പൈപ്പുകളും ഫ്ലഷുകളുമാണ് സാമൂഹ്യവിരുദ്ധർ അടിച്ചുതകർത്തിരിക്കുന്നത്. അന്ധകാരത്തോടിനു സമീപത്തെ ശുചിമുറി ഉപയോഗിക്കാനാവാത്തവിധം മലിനമാക്കിയിട്ടുണ്ട്. ഏറെക്കാലത്തെ ആവശ്യത്തത്തുടർന്നാണ് ഏതാനും മാസം മുമ്പ് നഗരസഭ നാലിടങ്ങളിലായി 11 ലക്ഷത്തിലധികം രൂപ മുടക്കി ശുചിമുറികൾ സ്ഥാപിച്ചത്. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി രണ്ട് മുറികളായുള്ള ശുചിമുറി സംവിധാനമാണ് നാലിടങ്ങളിലും സ്ഥാപിച്ചത്. ബീച്ചിലെ ശുചിമുറികളിലെ ക്ലോസറ്റിലെ ഫ്ലഷ് സംവിധാനത്തിന്റെ ഭാഗങ്ങളാണ് കേടുവരുത്തിയിരിക്കുന്നത്. പുരുഷൻമാരുടെ ശുചിമുറിലെ ഫ്ലഷ് ടാങ്കിലെ പൈപ്പ് അടർത്തിമാറ്റിയ നിലയിലാണ്. സ്ത്രീകളുടെ ശുചിമുറിയിലും ഫ്ലഷ് സംവിധാനം പ്രവർത്തിക്കുന്നില്ല. അന്ധകാരത്തോടിനു സമീപത്തെ ശുചിമുറിയിയിൽ കയറാനാവാത്ത വിധത്തിൽ ക്ലോസറ്റാകെ മലിനപ്പെടുത്തുകയും ഫ്ലഷ് ടാങ്ക് അടിച്ച് തകർത്തിരിക്കുകയുമാണ്. വാതിലുകളടക്കം തകർത്തത് നഗരസഭാ അധികൃതർ മാറ്റിവച്ചിട്ടും വീണ്ടും സാമൂഹ്യ വിരുദ്ധർ ഉപകരണങ്ങൾ തകർക്കുകയും ടാപ്പുകളും പൈപ്പുകളും ഊരി കടത്തുകയും…
Read Moreദേശീയ സ്കൂള്‍ ഗെയിംസില്‍ കേരളത്തിനായി ബാറ്റ് വീശിയ ഷഹനയ്ക്ക് പിന്തുണയുമായി റോട്ടറി കാര്‍ഡമം സിറ്റി ക്ലബ്
നെടുങ്കണ്ടം: ദേശീയ സ്കൂള്‍ ഗെയിംസില്‍ മത്സരിച്ച കേരള ക്രിക്കറ്റ് ടീമില്‍ അംഗമായ കല്ലാര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥിനി ഷഹന ഫാത്തിമയ്ക്ക് കൂടുതല്‍ പരിശീലനത്തിനായി നെടുങ്കണ്ടം റോട്ടറി കാര്‍ഡമം സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബാറ്റും ഗ്ലൗസും നല്കി.വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഷഹന ഈ മാസം മധ്യപ്രദേശിലെ ശിവപുരിയില്‍ നടന്ന മത്സരത്തിലാണ് കേരളത്തിനുവേണ്ടി കളിച്ചത്. കല്ലാര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷഹന തൂക്കുപാലം കോട്ടിപ്പറമ്പില്‍ ഷംസുദീന്റെയും നസിയയുടെയും മകളാണ്. നെടുങ്കണ്ടം ലീഡ്സ് ക്രിക്കറ്റ് അക്കാദമിയിലെ പ്രിന്‍സ് ഏബ്രഹാമിന്റെ ശിക്ഷണത്തിലാണ് പരിശീലനം. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഷഹനയ്ക്ക് റോട്ടറി കാര്‍ഡമം സിറ്റി ക്രിക്കറ്റ് ഉപകരണങ്ങള്‍ നല്‍കിയിരുന്നു. തുടര്‍ന്നാണ് ജില്ലാ ടീമിലേക്കും കേരള ടീമിലേക്കും സെലക്ഷന് കിട്ടുകയും ദേശീയ മത്സരത്തില്‍ കേരളത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തത്. മികച്ച പരിശീലനത്തിനായി ഇംഗ്ലീഷ് വില്ലോ ബാറ്റാണ്…
Read More