മൂ​ന്നാ​റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ കൊ​ല​പാ​ത​കം:​പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചിട്ടും ര​ക്ഷ​യി​ല്ല;​ ഇ​രു​ട്ടി​ല്‍ ത​പ്പി പോ​ലീ​സ്

മൂ​ന്നാ​ര്‍: മൂ​ന്നാ​റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്നു. സം​ഭ​വം ന​ട​ന്ന് ആ​റു മാ​സം പി​ന്നി​ട്ടി​ട്ടും തു​മ്പ് ക​ണ്ടെ​ത്താ​നാ​വാ​തെ പോ​ലീ​സ് കു​ഴ​ങ്ങു​ന്നു. മൂ​ന്നാ​ര്‍ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് വി​ര​ല്‍ ചൂ​ണ്ടു​ന്ന ഒ​രു സൂ​ച​ന​യും ഇ​തു​വ​രെ പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടി​ല്ല. ചൊ​ക്ക​നാ​ട് എ​സ്‌​റ്റേ​റ്റ് സ്വ​ദേ​ശി​യും ഫാ​ക്ട​റി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നു​മാ​യ രാ​ജ​പാ​ണ്ടി സു​ബ്ബ​യ്യ (68) കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി നി​ൽ​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി ഇ​ല്ലാ​തെ​വ​ന്ന​തോ​ടെ കേ​സ് ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ല്‍​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 150ൽ ​അ​ധി​കം പേ​രെ ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. എ​സ്റ്റേ​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​വും വി​ഫ​ല​മാ​യി. സം​ഭ​വ​ദി​വ​സം രാ​വി​ലെ ഏ​ഴി​നു ഫാ​ക്ട​റി​യി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​കു​ന്ന​ത് സി​സി​ടി​വി കാ​മ​റ​ക​ളി​ല്‍ തെ​ളി​ഞ്ഞെ​ങ്കി​ലും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ക്വാ​ര്‍​ട്ടേ​ഴ്‌​സി​നു സ​മീ​പ​ത്തെ​ങ്ങും കാ​മ​റ​ക​ള്‍ ഇ​ല്ലാ​തി​രു​ന്ന​ത് തി​രി​ച്ച​ടി​യാ​യി. സം​ഭ​വം ന​ട​ന്ന് ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും…

Read More

കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ൽ തീ​പി​ടി​ത്തം; ഷൂ​ട്ടിം​ഗി​ന് പി​ന്നാ​ലെ​യാ​ണ് തീ ​പ​ട​ർ​ന്ന​ത്; 7 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം

പ​ള്ളി​ക്ക​ത്തോ​ട്: പ​ള്ളി​ക്ക​ത്തോ​ട് കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഷൂ​ട്ടിം​ഗ് ഫ്ളോ​റി​ല്‍ തീ​പി​ടി​ത്തം. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടി​നെ തു​ട​ര്‍​ന്നാ​ണ് തീ​പി​ടി​ത്ത​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​നാ​ണ് സം​ഭ​വം. ഫ്ളോ​റി​ല്‍​നി​ന്നു പു​ക ഉ​യ​രു​ന്ന​താ​യി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ത്യേ​ക ഷീ​റ്റ് കൊ​ണ്ട് നി​ര്‍​മി​ച്ച വ​ലി​യ ഹാ​ളി​നു​ള്ളി​ലാ​ണ് ഷൂ​ട്ടിം​ഗ് ഫ്ളോ​ര്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. കാ​ര്‍​ഡ് ബോ​ര്‍​ഡു​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ച് വി​വി​ധ ത​ര​ത്തി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും റോ​ഡു​ക​ളും ഷൂ​ട്ടിം​ഗി​നാ​യി ഉ​ണ്ടാ​ക്കി​യി​രു​ന്നു. തീ ​ഇ​തി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു. ഷൂ​ട്ടിം​ഗ് ഫ്‌​ളോ​റി​ല്‍ സ​ജ്ജീ​ക​രി​ച്ചി​രു​ന്ന റൂ​റ​ല്‍ സെ​റ്റും ലൈ​റ്റു​ക​ളും ബാ​റ്റ​റി​ക​ളും പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഏ​ഴു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യാ​ണ് വി​ല​യി​രു​ത്ത​ല്‍. ഈ ​സ​മ​യ​ത്ത് ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ ആ​ള​പാ​യം ഒ​ഴി​വാ​യി. ഇ​ന്ന​ലെ പ​ക​ല്‍ ഇ​വി​ടെ ഷൂ​ട്ടിം​ഗു​ണ്ടാ​യി​രു​ന്നു. ഇ​തി​നാ​യി അ​ടു​പ്പ് പോ​ലു​ള്ള സാ​ധ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യി​രു​ന്നു. ഇ​തി​ല്‍ നി​ന്ന് തീ ​പ​ട​ര്‍​ന്ന​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പാ​മ്പാ​ടി, കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​ലാ…

Read More

കി​ട്ടാ​ക്ക​നി​യാ​കു​മോ കോ​ട്ട​യ​ത്തി​ന് കു​ടി​വെ​ള്ളം; ജ​ല​സ്രോ​ത​സു​ക​ൾ വ​റ്റി​വ​ര​ണ്ടു;​ മ​ണി​മ​ല​യാ​റി​ലെ കാ​ഴ്ച ഞെ​ട്ടി​ക്കു​ന്ന​ത്

കോ​ട്ട​യം: ജി​ല്ല​യി​ലെ ജ​ലസ്രോതസുകൾ വ​റ്റി​വ​ര​ണ്ടു തു​ട​ങ്ങി. മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടെ വ​രും നാ​ളു​ക​ളി​ല്‍ കു​ടി​വെ​ള്ള​ത്തി​നു ക​ടു​ത്ത ക്ഷാ​മം നേ​രി​ടും. പ​ല​യി​ട​ങ്ങ​ളും കി​ണ​റു​ക​ളും വ​റ്റി​വ​ര​ണ്ടു തു​ട​ങ്ങി. പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​ക​ളി​ല്‍ ആ​റു​ക​ളി​ലെ വെ​ള്ളം താ​ഴ്ന്ന​തും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. മീ​ന​ച്ചി​ലാ​ര്‍, മ​ണി​മ​ല​യാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജ​ല​നി​ര​പ്പ് താ​ഴ്ന്നു. മീ​ന​ച്ചി​ലാ​റി​ല്‍ ഈ​രാ​റ്റു​പേ​ട്ട, അ​മ്പാ​റ ഭാ​ഗ​ങ്ങ​ലി​ല്‍ ഒ​ഴു​ക്കുനി​ല​ച്ച് മ​ണ​ല്‍​തി​ട്ട​ക​ള്‍ തെ​ളി​ഞ്ഞു. ഒ​ഴു​ക്ക് കു​റ​ഞ്ഞ​തോ​ടെ ജ​ലം മ​ലി​ന​മാ​യി തു​ട​ങ്ങി. മ​ണി​മ​ല​യാ​റി​ല്‍ ജ​ല​നി​ര​പ്പ് താ​ഴ്ന്ന് പ​ല​യി​ട​ത്തും മ​ണ​ല്‍​തി​ട്ട​ക​ള്‍ തെ​ളി​ഞ്ഞു. മു​ണ്ട​ക്ക​യം ക​ല്ലേ​പ്പാ​ല​ത്തു നി​ന്നും നോ​ക്കി​യി​ല്‍ ആ​റ്റി​ല്‍ വെ​ള്ളം വ​റ്റി പാ​റ​ക്കൂ​ട്ട​ങ്ങ​ളാ​ണ് കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വേ​ന​ല്‍ രൂ​ക്ഷ​മാ​യാ​ല്‍ ആ​റു​ക​ള്‍ പൂ​ര്‍​ണ​മാ​യും വ​റ്റി വ​ര​ളും. മീ​ന​ച്ചി​ലാ​റി​നെ​യും മ​ണി​മ​ല​യാ​റി​നെ​യും ആ​ശ്ര​യി​ക്കു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളും ഇ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി. പ​ല​യി​ട​ത്തും മ​ണ​ല്‍​ചാ​ക്കു​ക​ള്‍ നി​ര​ത്തി വെ​ള്ളം ത​ട​ഞ്ഞ് നി​ര്‍​ത്തി​യാ​ണ് ജ​ല​വി​ത​ര​ണ​ത്തി​നാ​യി ജ​ലം സം​ഭ​രി​ച്ചു നി​ര്‍​ത്തു​ന്ന​ത്. ഇ​രു ആ​റു​ക​ളു​ടെ​യും കൈ​വ​ഴി​ക​ളാ​യ തോ​ടു​ക​ളും വ​റ്റി​വ​ര​ണ്ടു. തു​ലാ​മ​ഴ നേ​ര​ത്തെ…

Read More

തെ​രു​വു​നാ​യ്ക്ക​ൾ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ 250 താ​റാ​വു​ക​ളെ ക​ടി​ച്ചു​കൊ​ന്നു; അ​ടി​യ​ന്തി​ര ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

അ​യ്മ​നം: തെ​രു​വു​നാ​യ്ക്ക​ൾ ത​ക​ര്‍​ത്ത​തു ക​ര്‍​ഷ​ക​ന്‍റെ സ്വ​പ്ന​ങ്ങ​ള്‍. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ അ​യ്മ​നം പ​ഞ്ചാ​യ​ത്ത് 17ാം വാ​ര്‍​ഡി​ലെ ചെ​റു​കി​ട ക​ര്‍​ഷ​ക​നാ​യി ഇ​ട​മ​ന ഉ​തു​പ്പു വ​ര്‍​ഗീ​സി​ന്‍റെ 250 താ​റാ​വു​ക​ളെ​യാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു കൊ​ന്ന​ത്. രാ​ത്രി​യി​ല്‍ എ​ത്തി​യ നാ​യ്ക്കു​ട്ടം താ​റാ​വു​ക​ളെ ആ​ക്ര​മി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു. ഈ ​പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണ്.വ​ഴി​ന​ട​ക്കാ​നോ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ യാ​ത്ര​ചെ​യ്യാ​ന്‍ പോ​ലും സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. വ​ള​ര്‍​ത്തു ജീ​വി​ക​ള്‍​ക്കു നേ​രെ പാ​ഞ്ഞ​ടു​ക്കു​ന്ന നാ​യ​ക്കൂ​ട്ടം പ്ര​ദേ​ശ​ത്തെ നി​ത്യ​കാ​ഴ്ച​യാ​ണ്.സം​ഭ​വ​ത്തി​ല്‍ അ​ധി​കൃ​ത​രു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ വേ​ണ​മെ​ന്നു നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ക​ട​യു​ടെ പി​ന്നി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്തു; വ​ഴി​യോ​ര മ​ത്സ്യ​ക്ക​ച്ച​വ​ട​കേ​ന്ദ്രം ത​ക​ർ​ത്ത് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ

വൈ​ക്കം: വൈ​ക്കം-​വെ​ച്ചൂ​ർ റോ​ഡി​ൽ തോ​ട്ട​കം ഷാ​പ്പി​നു സ​മീ​പം വ​ഴി​യോ​ര​ത്ത് യു​വ​തി ന​ട​ത്തി​യി​രു​ന്ന താ​ത്കാ​ലി​ക മ​ത്സ്യ​ക​ച്ച​വ​ട​കേ​ന്ദ്രം സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ത​ക​ർ​ത്ത് ഉ​പ​ക​ര​ണ​ങ്ങ​ൾ പു​ഴ​യി​ൽ എ​റി​ഞ്ഞ​താ​യി പ​രാ​തി. അ​യ്യ​ർ​കു​ള​ങ്ങ​ര കു​ടി​യാം​ശേ​രി ബി​ന്ദു​വി​ന്‍റെ താ​ത്കാ​ലി​ക മ​ത്സ്യ​ക​ട​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​ത്. ഇ​രു​മ്പ് ഷീ​റ്റു​കൊ​ണ്ട് നി​ർ​മി​ച്ച ഷെ​ഡി​ന്‍റെ താ​ഴ് ത​ക​ർ​ത്ത് ക​ട​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ഫ്രി​ഡ്ജ്, ത്രാ​സ്, മോ​ട്ടോ​ർ, പെ​ട്ടി, ഇ​രു​മ്പ് ത​ട്ട് തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം സ​മീ​പ​ത്തെ ക​രി​യാ​റി​ലെ​റി​ഞ്ഞ നി​ല​യി​ലാ​ണ്. അ​ര​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ബി​ന്ദു​വി​ന്‍റെ പി​താ​വ് മ​ത്താ​യി പ​റ​ഞ്ഞു. ര​ണ്ടു മാ​സം മു​മ്പാ​ണ് ബി​ന്ദു വാ​യ്പ​യെ​ടു​ത്ത് മ​റ്റൊ​രാ​ളു​ടെ സ്ഥ​ലം വാ​ട​ക​യ്ക്കെ​ടു​ത്ത് മ​ത്സ്യ​ക്ക​ച്ച​വ​ടം ആ​രം​ഭി​ച്ച​ത്. ഉ​ച്ച​യ്ക്കു​ശേ​ഷം വൈ​കു​ന്നേ​രം 6.30 വ​രെ​യാ​ണ് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്. പി​താ​വ് മ​ത്താ​യി​യും മ​റ്റൊ​രു സ​ഹാ​യി​യാ​യ സ്ത്രീ​യു​മാ​ണ് ക​ട​യി​ലു​ള്ള​ത്. ക​ട​യു​ടെ പു​റ​കി​ൽ പു​ഴ​യോ​ര​ത്ത് ഇ​ട്ടി​രു​ന്ന ബെ​ഞ്ചി​ൽ മ​ദ്യ​പ​സം​ഘം ഇ​രി​ക്കാ​ൻ തു​ട​ങ്ങി​യ​തി​നാ​ൽ മ​ത്താ​യി ക​ഴി​ഞ്ഞ ദി​വ​സം ഈ ​ഭാ​ഗം അ​ട​ച്ചു​കെ​ട്ടി​യി​രു​ന്നു. സ്ത്രീ​ക​ൾ…

Read More

ഇ​ടു​ക്കി​യി​ൽ ഗാ​ര്‍​ഹി​ക പീ​ഡ​ന പ​രാ​തി​ക​ളി​ൽ വ​ൻ വ​ർ​ധ​ന; പ്രധാന വില്ലൻ മദ്യവും മയക്കുമരുന്നും

തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ ഗാ​ര്‍​ഹി​ക പീ​ഡ​ന പ​രാ​തി​ക​ള്‍ കൂ​ടു​ന്ന​താ​യി ക​ണ​ക്കു​ക​ള്‍. 2025ല്‍ ​ജി​ല്ലാ വി​മ​ന്‍ പ്രൊ​ട്ട​ക‌്ഷ​ന്‍ ഓ​ഫീ​സി​ലും ജി​ല്ല​യി​ലെ നാ​ല് സ​ര്‍​വീ​സ് പ്രൊ​വൈ​ഡിം​ഗ് സെ​ന്‍ററു​ക​ളി​ലും സ​ഖി വ​ണ്‍ സ്റ്റോ​പ് സെ​ന്‍ററി​ലു​മാ​യി ല​ഭി​ച്ച​ത് 609 പ​രാ​തി​ക​ളാ​ണ്. ഇ​തി​ല്‍ 71 പേ​ര്‍​ക്ക് കോ​ട​തി​ക​ളി​ല്‍നി​ന്ന് സം​ര​ക്ഷ​ണ ഉ​ത്ത​ര​വു​ക​ള്‍ ല​ഭ്യ​മാ​യി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ ഗാ​ര്‍​ഹി​ക പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു മാ​സം ശ​രാ​ശ​രി 50 പ​രാ​തി​ക​ള്‍ ല​ഭി​ക്കു​ന്ന​താ​യാ​ണ് ക​ണ​ക്ക്. പോ​ലീ​സി​നു ല​ഭി​ക്കു​ന്ന പ​രാ​തി​ക​ള്‍ ഇ​തി​നു പു​റ​മേയാ​ണ്. ഗാ​ര്‍​ഹി​ക പീ​ഡ​ന​ങ്ങ​ള്‍​ക്ക് ഇ​ര​ക​ളാ​കു​ന്ന സ്ത്രീ​ക​ളി​ല്‍ ഭൂ​രി​ഭാ​ഗവും ഇ​പ്പോ​ള്‍ പ​രാ​തി ന​ല്‍​കാ​ന്‍ ത​യാ​റാ​കു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ വി​മ​ന്‍ പ്രൊ​ട്ട​ക‌്ഷ​ന്‍ ഓ​ഫീ​സ​ര്‍ എ.​എ​സ്. ​പ്ര​മീ​ള പ​റ​ഞ്ഞു. അ​തേ​സ​മ​യം, ജി​ല്ല​യി​ലെ ട്രൈ​ബ​ല്‍ മേ​ഖ​ല​ക​ളി​ല്‍നി​ന്നു പ​രാ​തി​ക​ള്‍ ഇ​പ്പോ​ഴും പു​റ​ത്തേ​ക്കു വ​രു​ന്നി​ല്ല. ജി​ല്ല​യി​ല്‍ അ​തീ​വ ഗൗ​ര​വ​ക​ര​മാ​യ പ​രാ​തി​ക​ള്‍​ക്കു പു​റ​മേ ക​ഴ​മ്പി​ല്ലാ​ത്ത​വ​യും ഇ​ട​യ്ക്കു ല​ഭി​ക്കാ​റു​ണ്ട്. ഗാ​ര്‍​ഹി​ക അ​തി​ക്ര​മ​ങ്ങ​ളി​ല്‍ പ്ര​ധാ​ന വി​ല്ല​ന്‍ പ​ങ്കാ​ളി​യു​ടെ മ​ദ്യ​പാ​ന​വും ല​ഹ​രി ഉ​പ​യോ​ഗ​വു​മാ​ണ്. മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗം,…

Read More

കു​മ​ര​കം ക​രി​മീ​നി​ന്‍റെ വി​ല കു​റ​ഞ്ഞു; ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​ർ അ​ട​ച്ച​തോ​ടെ ക​രി​മീ​ൻ ല​ഭ്യ​ത വ​ർ​ധി​ച്ചു

കു​​മ​​ര​​കം: ഊ​​ണു​​മേ​​ശ​​യി​​ലെ രു​​ചി​​യേ​​റും വി​​ഭ​​വ​​ങ്ങ​​ളി​​ൽ പ്ര​​ധാ​​ന​​മാ​​യ കു​​മ​​ര​​കം ക​​രി​​മീ​​ൻ പൊ​​ള്ളി​​ച്ച​​ത് ഇ​​നി വി​​ല​​യ ചെ​​ല​​വി​​ല്ലാ​​തെ ഉ​​പ​​യോ​​ഗി​​ക്കാം. ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ടി​ന്‍റെ ഷ​​ട്ട​​ർ അ​​ട​​ച്ച​​തോ​​ടെ ക​​രി​​മീ​​നി​​ന്‍റെ​യും മ​​റ്റു നാ​​ട​​ൻ മ​​ത്സ്യ​​ങ്ങ​​ളു​​ടെ​​യും ല​​ഭ്യ​​ത കൂ​​ടി​​യ​​താ​​ണ് ക​​രി​​മീ​​നി​​ന്‍റെ വി​​ല​​യി​​ൽ ഇ​​ടി​​വു​​ണ്ടാ​​യ​​തി​​ന്‍റെ പ്ര​​ധാ​​ന കാ​​ര​​ണം. ഒ​​രു കി​​ലോ ക​​രി​​മീ​​നി​​ന്‍റെ വി​​ല​​യി​​ൽ 50 രൂ​​പ​​യി​​ല​​ധി​​കം കു​​റ​​വ് ക​​ഴി​​ഞ്ഞ ദി​​വ​​സ​​വും ഉ​​ണ്ടാ​​യി. കാ​​യ​​ലി​​ൽ​നി​​ന്നു മാ​​ത്ര​​മ​​ല്ല തോ​​ടു​​ക​​ളി​​ൽ​നി​​ന്നും ഇ​​പ്പോ​​ൾ ക​​രി​​മീ​​ൻ ഉ​​ൾ​​പ്പെടെ പ​​ല നാ​​ട​​ൻ മ​​ത്സ്യ​​ങ്ങ​​ളും തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് ല​​ഭി​​ക്കു​​ന്നു​​ണ്ട്. നാ​​ട​​ൻ മീ​​നു​​ക​​ൾ മാ​​ത്രം വി​​ല്ക്കു​​ന്ന ഉ​​ൾ​​നാ​​ട​​ൻ മ​​ത്സ്യ​ത്തൊ​ഴി​​ലാ​​ളി സ​​ഹ​​ക​​ര​​ണ സം​​ഘ​​ത്തി​​ലെ നി​​ല​​വി​​ലെ വി​​ല. ക​​രി​​മീ​​ൻ (സി ): ₹200​​ക​​രി​​മീ​​ൻ (ബി): ₹290​​ക​​രി​​മീ​​ൻ (എ): ₹450​​ക​​രി​​മീ​​ൻ (എ+): ₹550

Read More

പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​യെ​ടു​ത്ത​ത് കോ​ടി​ക​ൾ; നി​ധി ലി​മി​റ്റ​ഡ് സ്ഥാ​പ​ന ഉ​ട​മ ജോ​സ് പോ​ലീ​സ് പി​ടി​യി​ൽ

കോ​ട്ട​യം: വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ല്‍ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന ഉ​ട​മ​യെ പാ​ലാ പോ​ലീ​സ് പി​ടി​കൂ​ടി. തൃ​ശൂ​ര്‍ വ​ര​ന്ത​ര​പ്പ​ള​ളി തേ​ക്കി​ല​ക്കാ​ട​ന്‍ ടി.​ടി. ജോ​സ് (57)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ശൂ​ര്‍ ആ​സ്ഥാ​ന​മാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം ബ്രാ​ഞ്ചു​ക​ളാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന എം ​സി കെ ​നി​ധി ലി​മി​റ്റ​ഡ് എ​ന്ന പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​ണ് ജോ​സ്. നി​ര​വ​ധി ആ​ളു​ക​ളി​ല്‍ നി​ന്ന് അ​മി​ത പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്ത് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ച​തി​നു​ശേ​ഷം പ​ണം തി​രി​കെ ന​ല്‍​കാ​തെ സ്ഥാ​പ​നം പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എം ​സി കെ ​നി​ധി ലി​മി​റ്റ​ഡ് പാ​ലാ ബ്രാ​ഞ്ചി​നെ​തി​രെ പാ​ലാ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ണ്ട് കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള​ള​ത്. ഈ ​സ്ഥാ​പ​ന​ത്തി​നെ​തി​രെ ച​ങ്ങ​നാ​ശേ​രി, വ​ര​ന്ത​ര​പ്പ​ള​ളി, പു​തു​ക്കാ​ട്, ഗു​രു​വാ​യൂ​ര്‍ തു​ട​ങ്ങി സം​സ്ഥാ​ന​ത്തെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ സ​മാ​ന രീ​തി​യി​ലു​ള​ള കേ​സു​ക​ളു​ണ്ട്. സ​മാ​ന കേ​സി​ല്‍ നെ​ടു​പു​ഴ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ തൃ​ശൂ​ര്‍…

Read More

സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ല്‍ സൂ​ക്ഷി​ച്ച വ​ന്‍ സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി: കോ​രു​ത്തോ​ട് സ്വ​ദേ​ശി​ക്കാ​യി അന്വേഷണം

മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം പു​ത്ത​ന്‍​ച​ന്ത​യി​ല്‍ സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന വ​ന്‍ സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ കോ​രു​ത്തോ​ട് സ്വ​ദേ​ശി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കോ​രു​ത്തോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് അ​ന​ധി​കൃ​ത പാ​റ ഖ​ന​ന​ത്തി​നാ​യി എ​ത്തി​ച്ച് സൂ​ക്ഷി​ച്ചി​രു​ന്ന സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പു​ത്ത​ന്‍​ച​ന്ത ടൗ​ണി​ല്‍ നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന ഫ്‌​ളാ​റ്റി​ന്റെ മൂ​ന്നാം നി​ല​യി​ലാ​ണ് സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.പാ​റ ഖ​ന​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​രു​ന്നൂ​റോ​ളം പ​ശ, കേ​പ്പ് അ​ട​ക്ക​മു​ള്ള സ്‌​പോ​ട​ക വ​സ്തു​ക്ക​ളാ​ണ് പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. ഈ ​മേ​ഖ​ല​യി​ല്‍ അ​ന​ധി​കൃ​ത പാ​റ ഖ​ന​നം ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

Read More

ആ​ദി​ത്യ​യ്ക്ക് കൂ​ട്ടി​ന് ര​ണ്ടു​പേ​ർ​ക്കൂ​ടി..! വൈ​ക്കം -ത​വ​ക്ക​ക്ക​ട​വ് ഫെ​റി​യി​ല്‍​മൂ​ന്ന് സോ​ളാ​ര്‍ ബോ​ട്ടു​ക​ള്‍ കൂ​ടി എ​ത്തും

വൈ​ക്കം: സം​സ്ഥാ​ന ജ​ല ഗ​താ​ഗ​ത വ​കു​പ്പി​ന്റെ വൈ​ക്കം -ത​വ​ക്ക​ക്ക​ട​വ് ഫെ​റി​യി​ല്‍ മൂ​ന്ന് സോ​ളാ​ര്‍ ബോ​ട്ടു​ക​ള്‍ കൂ​ടി എ​ത്തു​ന്നു. സോ​ളാ​ര്‍ ബോ​ട്ടു​ക​ളു​ടെ സ​ര്‍​വീ​സി​ന്റെ ഉ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 20ന് ​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ നി​ര്‍​വ​ഹി​ക്കും. നി​ല​വി​ല്‍ വൈ​ക്ക​ത്തു​നി​ന്ന് ത​വ​ണ​ക്ക​ട​വി​ലേ​ക്ക് മൂ​ന്ന് സ്റ്റീ​ല്‍ ബോ​ട്ടു​ക​ളും ഒ​രു സോ​ളാ​ര്‍ ബോ​ട്ടു​മാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. മൂ​ന്ന് സോ​ളാ​ര്‍ ബോ​ട്ടു​ക​ള്‍ കൂ​ടി എ​ത്തു​ന്ന​തോ​ടെ നി​ല​വി​ലു​ള്ള പ​ഴ​യ മൂ​ന്ന് സ്റ്റീ​ല്‍ ബോ​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കാ​നാ​വും. 2017ലാ​ണ് ഏ​ഷ്യ​യി​ലെ ത​ന്നെ ആ​ദ്യ സോ​ളാ​ര്‍ ബോ​ട്ടാ​യ ആ​ദി​ത്യ വൈ​ക്ക​ത്ത് സ​ര്‍​വീ​സ് തു​ട​ങ്ങി​യ​ത്. സോ​ളാ​ര്‍ ബോ​ട്ട് ജ​ല​മ​ലി​നീ​ക​ര​ണ​വും അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും ഇ​ല്ലാ​താ​ക്കു​ന്നു. വ​ള​രെ നേ​ര്‍​ത്ത ശ​ബ്ദ​മാ​യ​തി​നാ​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് യാ​തൊ​രു അ​ലോ​സ​ര​വും ഉ​ണ്ടാ​ക്കു​ന്നി​ല്ല. സൂ​ര്യ​പ്ര​കാ​ശ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തു കൊ​ണ്ട് ഇ​ന്ധ​ന​ലാ​ഭ​വു​മു​ണ്ട്. ബാ​റ്റ​റി​ക​ളി​ല്‍ ഊ​ര്‍​ജ്ജം സം​ഭ​രി​ച്ച് പി​ന്നീ​ട് പ്ര​വ​ര്‍​ത്തി​ക്കാ​നു​മാ​വും. ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ സോ​ളാ​ര്‍ ബോ​ട്ടു​ക​ള്‍ മാ​ത്ര​മാ​യി​രി​ക്കും വൈ​ക്ക​ത്ത് നി​ന്ന് ത​വ​ണ​ക​ട​വി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.

Read More