ജിബിൻ കുര്യൻകോട്ടയം: കോവിഡ് കാലത്തു നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് രാഷ്്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും പതിവു തെരഞ്ഞെടുപ്പ് പ്രചാരണരീതികളെ യെല്ലാം മാറ്റിമറിച്ചു. സ്ഥാനാർഥികളുടെ വോട്ടുപിടുത്തം, നേതാക്കളുടെ പ്രചാരണ രീതി, തെരഞ്ഞെടുപ്പ് യോഗങ്ങൾ, പോസ്റ്റർ പതിക്കൽ, ചുവരെഴുത്ത്, കുടുംബ യോഗങ്ങൾ, പര്യടനം തുടങ്ങി എല്ലാ കാര്യങ്ങളിലും സമൂലമായ മാറ്റം വന്നു. കോവിഡ് നിയന്ത്രങ്ങളും പ്രോട്ടോക്കോളും പാലിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലേക്കു രാഷ്്ട്രീയ പാർട്ടികൾ ഒന്നാകെ മാറി. ഫേസ് ബുക്കിലൂടെയുള്ള ആശയപ്രചാരണം, സൂമിലൂടെ ജില്ലാ കമ്മറ്റി യോഗങ്ങൾ, വെർച്ച്വൽ റാലികൾ, യുട്യൂബ് വീഡിയോകൾ എന്നിവയിലൂടെ ജാഗ്രതയോടെയുള്ള രാഷ്്ട്രീയ പ്രവർത്തനമാണ് രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത്. കോണ്‍ഗ്രസിന്റെ ഡിജിറ്റൽ മീഡിയ സെൽകോട്ടയത്തെ കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം അടുത്ത നാൾ വരെ സൂം മീറ്റിംഗിലൂടെയാണ് നടക്കുന്നത്. നിയോജക മണ്ഡലതല യോഗവും ഇങ്ങനെ തന്നെയാണ്. കെപിസിസിയുടെ ജനശക്തി ഡിജിറ്റലൈ സ് എന്ന ആശയ പ്രചാരണ പരിപാടിയുടെ ഭാഗമായിട്ടാണ്…
Read MoreCategory: Kottayam
എ, ഐ ഗ്രൂപ്പുകൾ സീറ്റുകൾ വീതം വച്ചെടുത്തു; ജില്ലാ പഞ്ചായത്തിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥി നിർണയം പൂർത്തിയായില്ല
കോട്ടയം: ജില്ലാ പഞ്ചായത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയം പൂർത്തിയായില്ല. എ, ഐ ഗ്രൂപ്പുകൾ സീറ്റുകൾ വീതം വച്ചെങ്കിലും സ്ഥാനാർഥി നിർണയം പൂർത്തിയായില്ല. ഐ ഗ്രൂപ്പിന്റെ കൈവശമുണ്ടായിരുന്ന എരുമേലി എ ഗ്രൂപ്പ് ഏറ്റെടുത്തപ്പോൾ അയർക്കുന്നം എ ഗ്രൂപ്പിന് ഐ ഗ്രൂപ്പ് വിട്ടു നിൽകി. എ ഗ്രൂപ്പിനു ലഭിച്ച എരുമേലിയിൽ പി.എ. ഷെമീറിന്റെ പേരാണ് പരിഗണനയിൽ. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസഡന്റായിരുന്ന പി.എ. ഷെമീർ ഉമ്മൻചാണ്ടിയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന ആളാണ്. ഐ ഗ്രൂപ്പ് ഇവിടെ പ്രകാശ് പുളിക്കനെ പരിഗണിച്ചെങ്കിലും അവസാന നിമിഷം അയർക്കുന്നം സീറ്റിനായി വിട്ടുനൽകുകയായിരുന്നു. ഐ ഗ്രൂപ്പിനു ലഭിച്ച അയർക്കുന്നത്ത് ഐഎൻടിയുസി നേതാവ് സാബു പുതുപ്പറന്പിൽ, ഷിബു പറക്കോട്ട്, റെജി എം. ഫിലിപ്പോസ് എന്നിവരെയാണ് പരിഗണിക്കുന്നത്. എ ഗ്രൂപ്പിനു ലഭിച്ച പൂഞ്ഞാർ സീറ്റിൽ വി.എ.ജോസിനെ പരിഗണിക്കുന്നുണ്ടെങ്കിലും ഐ ഗ്രൂപ്പ് സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ആർ. പ്രേംജിയെ…
Read Moreകളിക്കാതിരിക്കാൻ ആവുന്നില്ല; ചങ്ങനാശേരി ചീട്ടുകളി സംഘത്തിലെ ചിലർക്ക് മാലം ബന്ധവും
ചങ്ങനാശേരി: വീട് കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി നടത്തിയ കേസിൽ ചങ്ങനാശേരിയിൽ അറസ്റ്റിലായ ചിലർക്ക് മാലം ചീട്ടുകളി സംഘവുമായി ബന്ധമെന്ന് പോലീസ്. ഇവർ മാലം സംഘത്തിൽ ചീട്ടുകളി നടത്തിയിരുന്നു. മാലം സംഘം പോലീസ് നിരീക്ഷണത്തിലായതോടെയാണ് സംഘത്തിലെ ചിലർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വീടു വാടകക്കെടുത്ത് ചീട്ടുകളി നടത്തിയതെന്നും പോലീസ് പറഞ്ഞു. ചങ്ങനാശേരി പോത്തോട് മുതലുവാലിച്ചിറ കോളനിയിൽ അന്പിശേരി ബാബുവിന്റെ വീട് കേന്ദ്രീകരിച്ചാണ് ചീട്ടുകളി നടന്നത്. നാലര ലക്ഷം രൂപയുമായാണ് 12 അംഗ ചീട്ടുകളി സംഘത്തെ ചങ്ങനാശേരി പോലീസ് ഇന്നലെ വൈകുന്നേരം ആസൂത്രിതമായി പിടികൂടിയത്. ഡിവൈഎസ്പി വി.ജെ ജോഫിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. കോട്ടയം, പത്തനംതിട്ട മേഖലയിലെ അന്തർസംസ്ഥാന ചീട്ടുകളി സംഘമാണ് പിടിയിലായതെന്ന് ഡിവൈഎസ്പി പറഞ്ഞു. പാന്പാടി വടക്കേക്കര ബാബു ഏബ്രഹാം, മാങ്ങാനം മറ്റത്തിൽ സുരേഷ് ബാബു, പെരിങ്ങര…
Read Moreജില്ലാ പഞ്ചായത്ത് സീറ്റിൽ പരിഗണിച്ചില്ല, ഒറ്റയ്ക്കു മത്സരിക്കാൻ ജനതാദൾ
കോട്ടയം: സീറ്റുവിഭജനത്തിൽ പരിഗണിച്ചില്ലെന്ന കാരണത്താൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ ഒറ്റയ്ക്കു മത്സരിക്കാൻ ജനതാദൾ സെക്കുലർ തീരുമാനിച്ചു. നീണ്ടൂർ, അതിരന്പുഴ, അയ്മനം പഞ്ചായത്തുകളിലെ അഞ്ചു വീതം വാർഡുകളിൽ മത്സരിക്കും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് നീണ്ടൂർ ഡിവിഷനിൽ ജില്ലാ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേലും മത്സരിക്കും. ജില്ലാ പഞ്ചായത്തിൽ സീറ്റു വിട്ടു നൽകിയ ജനതാദളിനെ പ്രാദേശിക തലത്തിൽ പരിഗണിക്കാമെന്നാണ് സിപിഎം അറിയിച്ചിരുന്നത്. എന്നാൽ പള്ളം ബ്ലോക്ക് പഞ്ചായത്തിൽ കൊല്ലാട് ഡിവിഷൻ മാത്രമാണ് നൽകിയത്. മറ്റു സീറ്റുകൾ നൽകാത്തത്തിൽ പ്രതിഷേധിച്ചാണ് തനിച്ചു മത്സരിക്കാൻ തീരുമാനിച്ചതെന്ന് ജില്ലാ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ പറഞ്ഞു. കൊല്ലാട് ഡിവിഷനിൽ പി.ജി. സുഗണൻ മത്സരിക്കും.
Read Moreഎൻസിപി, ജനതാദൾ, ജനാധിപത്യ കേരള കോൺഗ്രസ് താഴേത്തട്ടിൽ കൂടുതൽ പരിഗണന
കോട്ടയം: എൽഡിഎഫിന്റെ ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റുവിഭജനം പൂർത്തിയാക്കുന്പോൾ എൻസിപിക്കും ജനതാദളിനും സീറ്റ് ഇല്ല. ജോസ് വിഭാഗത്തിന്റെ കടന്നു വരവും നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുള്ള നീക്കവുമാണ് എൻസിപിക്കും ജനതാദളിനും ഇത്തവണ മത്സര രംഗത്തു നിന്നും മാറിനിൽക്കേണ്ടി വന്നിരിക്കുന്നത്. അതുകൊണ്ടു തന്നെ ഗ്രാമ, ബ്ലോക്ക്, നഗരതലങ്ങളിൽ എൻസിപിക്കും ജനതാദളിനും കൂടുതൽ പരിഗണന നൽകും. ഇവർക്കൊപ്പം ജനാധിപത്യ കേരള കോണ്‍ഗ്രസും സീറ്റിനായി അവകാശവാദമുന്നയിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. സീറ്റു പിടിച്ചു വാങ്ങിയതിൽ കഴിഞ്ഞതവണ മത്സരിച്ച എൻസിപിയും ജനതാദളും പ്രതിഷേധിച്ചെങ്കിലും സിപിഎം നിർദേശത്തിനു വഴങ്ങുകയായിരുന്നു. എൻസിപിക്ക് ഉഴവൂർ ബ്ലോക്ക് രാമപുരം ഡിവിഷനും വൈക്കം ബ്ലോക്ക് പൊതി ഡിവിഷനും മറ്റിടങ്ങളിൽ പരിഗണയും നൽകാമെന്നുള്ള അനുരഞ്ജന ചർച്ചയാണ് നടന്നത്. ജനാധിപത്യ കേരള കോണ്‍ഗ്രസിനു പൂഞ്ഞാറിലും ചങ്ങാശേരിയിലും താഴേ തട്ടിൽ സീറ്റു നൽകാമെന്നും സിപിഎം അറിയിച്ചു. സീറ്റുകളെ സംബന്ധിച്ച് മൂന്നു പാർട്ടികളുമായി ഇന്നു രാവിലെ സിപിഎം ജില്ലാ സെക്രട്ടറിയുടെ…
Read Moreമെഡിക്കൽ കോളജ് പരിസരത്ത് രാത്രിയിൽ അവരെത്തും;പിന്നെ പൊതു മുതൽ നശിപ്പിക്കലും അക്രമവും; പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് പ്രദേശവാസികൾ
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെയും മദ്യപസംഘങ്ങളുടെയും അഴിഞ്ഞാട്ടം. പൊതുജനങ്ങൾക്കായി സ്ഥാപിച്ചിരുന്ന രണ്ടു സെൻസറിംഗ് സാനിറ്റൈസർ മെഷീനുകൾ കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധർ തകർത്തു. ഗുണ്ടാ സംഘങ്ങളും ലഹരി മാഫിയയും കളം നിറഞ്ഞതോടെയാണ് രാത്രികാലങ്ങളിൽ ഇവിടെ സാമൂഹിക വിരുദ്ധരുടെ ശല്യം കൂടി വന്നിരിക്കുന്നത്. പൊതുമുതലും വ്യാപാര സ്ഥാപനങ്ങളുടെ വസ്തുക്കളുമടക്കം വിവിധ നാശനഷ്ടങ്ങളാണ് ഇവർ സൃഷ്ടിക്കുന്നത്. ഒരാഴ്ച മുന്‍പു സ്ഥാപിച്ച സെൻസറിംഗ് സാനിറ്റൈസർ മെഷീനുകൾ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണു തകർക്കപ്പെട്ടതെന്ന് സംശയിക്കുന്നു. ആർപ്പൂക്കര പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് 6,000രൂപ വിലമതിക്കുന്ന രണ്ടു സാനിറ്റൈസർ മെഷീനുകൾ സ്റ്റാൻഡിന്റെ ഇരുവശങ്ങളിലായി ഒരാഴ്ച മുന്‍പ് സ്ഥാപിച്ചത്. ഇതിനു മുന്‍പും ഇവിടെ സാമൂഹിക വിരുദ്ധരുടെ ശല്യം ഉണ്ടായിട്ടുണ്ട്. ബ്രേക്ക് ദി ചെയിനിന്റെ ഭാഗമായി ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് കൈ കഴുകുന്നതിനായി വലിയ വാട്ടർ ടാങ്കും രണ്ടു സ്ഥലത്തായി സിങ്കുകളും സ്ഥാപിച്ചിരുന്നു. മൂന്നു…
Read Moreവനിതാ എസ്ഐയെ കൈയേറ്റം ചെയ്യാൻ ശ്രമം; അഭിഭാഷകൻ അറസ്റ്റിൽ; സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട സുഹൃത്തുക്കൾക്കായി അന്വേഷണം ആരംഭിച്ചു
കോട്ടയം: വനിതാ എസ്ഐയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച അഭിഭാഷകന് അറസ്റ്റില്‍. കോട്ടയം പാലായ്ക്കടുത്ത് രാമപുരത്താണ് സംഭവം. വിപിന്‍ ആന്റണിയാണ് പിടിയിലായത്. വിപിനും സുഹൃത്തുക്കളും സഞ്ചരിച്ച കാറില്‍ നിന്നും വാഹനപരിശോധനയ്ക്കിടെ മദ്യക്കുപ്പികള്‍ പോലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ നിന്നുമിറങ്ങിയ വിപിന്‍ വനിത പോലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. വിപിന്‍ മദ്യലഹരിയിലായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ സ്ഥലത്ത് നിന്നും ഓടി പോയി. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. വിപിന്‍ ആന്റണി റിമാന്‍ഡിലാണ്. വിപിന്‍ മദ്യലഹരിയിലായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ സ്ഥലത്ത് നിന്നും ഓടി പോയി. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. വിപിന്‍ ആന്റണി റിമാന്‍ഡിലാണ്.
Read More18ന് 21 വയസാകും, 19ന് രേഷ്മ പത്രിക നൽകും! നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള പ്രായം തികയാൻ 18 വരെ കാത്തിരിക്കുകയാണ്അരുവാപ്പുലത്തെ ഇടതു സ്ഥാനാർഥി രേഷ്മ മറിയം റോയി
കോന്നി: നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള പ്രായം തികയാൻ 18 വരെ കാത്തിരിക്കുകയാണ്അരുവാപ്പുലത്തെ ഇടതു സ്ഥാനാർഥി രേഷ്മ മറിയം റോയി. അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയായി രേഷ്മ മറിയം റോയിയുടെ പേര് പ്രഖ്യാപിച്ചു. എന്നാൽ സ്ഥാനാർഥിക്ക് 21 വയസ് പൂർത്തിയാകുന്നത് 18നാണ്. 19ന് നാമനിർദേശപത്രിക സമർപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. 19നാണ് പത്രിക നല്‍കാനുള്ള അവസാനദിനം. കോന്നി മണ്ഡലത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയും താനായിരിക്കുമെന്നാണ് രേഷ്മ പറയുന്നത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമാണ്.
Read Moreറോഡപകടങ്ങൾ വർധിക്കുന്നു; അപകടത്തിൽ കൂടുതലും പെടുന്നതു ഇരുചക്ര വാഹനങ്ങൾ; ഈരയിൽക്കടവ്-മണിപ്പുഴ റോഡിലെ അമിതവേഗം യുവാക്കളുടെ ജീവനെടുക്കുന്നു
കോട്ടയം: ജില്ലയിൽ റോഡപകടങ്ങളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. കൂടുതലും ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോട്ടയം നഗരത്തിലും ചുറ്റുപാടും നടന്ന വിവിധ റോഡപകടത്തിൽ ഒരു ജീവൻ പൊലിയുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് മിക്ക അപകടങ്ങൾക്കും കാരണമാകുന്നത്. കഴിഞ്ഞ ദിവസം ഈരയിൽക്കടവ്-മണിപ്പുഴ റോഡിൽ ബൈക്ക് കാറിലിടിച്ചുണ്ടായ അപകടത്തിൽ പുതുപ്പള്ളി സ്വദേശിയായ തൃക്കോതമംഗലം കടവിൽപറന്പിൽ ഗോകുലത്തിൽ ജി. ഗോകുൽ (20) മരിച്ചു. ഇതിനുപിന്നാലെ ചുങ്കം മെഡിക്കൽ കോളജ് റോഡിൽ തിരുവാറ്റയിൽ രണ്ടു ദിവസങ്ങളിലായി ഒരേ സ്ഥലത്ത് നടന്ന രണ്ട് അപകടങ്ങളിൽ മൂന്നുപേർക്കും ഏറ്റുമാനൂർ പേരൂരിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടു പേർക്കും പരിക്കേറ്റിരുന്നു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സുരക്ഷാ സംവിധാനങ്ങളും പോലീസ് നിരീക്ഷണവും കൂടിവരുന്ന സാഹചര്യത്തിലാണ് റോഡപകടങ്ങളും കൂടുന്നത്. ഇരുചക്ര വാഹനങ്ങളുടെ അമിത വേഗതയാണ് പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നത്.…
Read Moreകോടിയേരി ഈ തീരുമാനം നേരത്തെ എടുത്തിരുന്നുവെങ്കിൽ വിവാദം ഒഴിവാക്കാമായിരുന്നുവെന്ന് ഉമ്മൻ ചാണ്ടി
കോട്ടയം: കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ തീരുമാനം കോടിയേരി നേരത്തെ എടുത്തിരുന്നുവെങ്കില്‍ വിവാദം ഒഴിവാക്കാമായിരുന്നുവെന്നും വൈകിയെങ്കിലും തീരുമാനം നല്ലതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം, മകൻ ഏൽപ്പിച്ച പരിക്കിൽ നിന്നും രക്ഷപെടാനാണ് കോടിയേരി രാജി വച്ചതെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു പാര്‍ട്ടിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഇത്രെയധികം ദുഷിച്ച കാലഘട്ടമുണ്ടായിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Read More