കളിക്കാതിരിക്കാൻ ആവുന്നില്ല;  ചങ്ങ​നാ​ശേ​രി​ ചീ​ട്ടു​ക​ളി സം​ഘ​ത്തി​ലെ ചി​ല​ർ​ക്ക് മാ​ലം ബ​ന്ധവും


ച​ങ്ങ​നാ​ശേ​രി: വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് പ​ണം വ​ച്ച് ചീ​ട്ടു​ക​ളി ന​ട​ത്തി​യ കേ​സി​ൽ ച​ങ്ങ​നാ​ശേ​രി​യി​ൽ അ​റ​സ്റ്റി​ലാ​യ ചി​ല​ർ​ക്ക് മാ​ലം ചീ​ട്ടു​ക​ളി സം​ഘ​വു​മാ​യി ബ​ന്ധ​മെ​ന്ന് പോ​ലീ​സ്.

ഇ​വ​ർ മാ​ലം സംഘ​ത്തി​ൽ ചീ​ട്ടു​ക​ളി ന​ട​ത്തി​യി​രു​ന്നു. മാ​ലം സം​ഘം പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യ​തോ​ടെ​യാ​ണ് സം​ഘ​ത്തി​ലെ ചി​ല​ർ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വീ​ടു വാ​ട​ക​ക്കെ​ടു​ത്ത് ചീ​ട്ടു​ക​ളി ന​ട​ത്തി​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

​ച​ങ്ങ​നാ​ശേ​രി പോ​ത്തോ​ട് മു​ത​ലു​വാ​ലി​ച്ചി​റ കോ​ള​നി​യി​ൽ അ​ന്പി​ശേ​രി ബാ​ബു​വി​ന്‍റെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ചീ​ട്ടു​ക​ളി ന​ട​ന്ന​ത്. നാ​ല​ര ല​ക്ഷം രൂ​പ​യു​മാ​യാ​ണ് 12 അം​ഗ ചീ​ട്ടു​ക​ളി സം​ഘ​ത്തെ ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​സൂ​ത്രി​ത​മാ​യി പി​ടി​കൂ​ടി​യ​ത്.​

ഡി​വൈ​എ​സ്പി വി.​ജെ ജോ​ഫി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കോ​ട്ട​യം, പ​ത്ത​നം​തി​ട്ട മേ​ഖ​ല​യി​ലെ അ​ന്ത​ർ​സം​സ്ഥാ​ന ചീ​ട്ടു​ക​ളി സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് ഡി​വൈ​എ​സ്പി പ​റ​ഞ്ഞു.​ പാ​ന്പാ​ടി വ​ട​ക്കേ​ക്ക​ര ബാ​ബു ഏബ്ര​ഹാം, മാ​ങ്ങാ​നം മ​റ്റ​ത്തി​ൽ സു​രേ​ഷ് ബാ​ബു, പെ​രി​ങ്ങ​ര പോ​ത്തി​രി​ക്ക​ൽ​ചി​റ സ​ന്തോ​ഷ്,

തൃ​ക്കോ​ത​മം​ഗ​ലം കു​ള​ങ്ങ​ര കെ.​കു​ഞ്ഞ്, അ​ങ്ങാ​ടി ന​ന്പി​ശേ​രി​ത്താ​ന​ത്ത് മ​നോ​ജ്, ചു​മ​ത്ര മു​ണ്ട​ക​ത്തി​ൽ ചെ​റി​യാ​ൻ ജോ​ണ്‍, ക​ല്ല​റ പു​ത്ത​ൻ​വീ​ട്ടി​ൽ സു​ർ​ജി​ത്ത്, ര​മ​ണ​ൻ ന​ഗ​ർ കൊ​ട്ടാ​ര​ചി​റ​യി​ൽ ശ​ര​ത്, ഏ​റ്റു​മാ​നൂ​ർ കോ​നാ​ട്ട് ക​ള​ത്തി​ൽ ശ്യാം, ​വ​ണ്ടി​പ്പേ​ട്ട പാ​റ​ശേ​രി​ൽ വീ​ട്ടി​ൽ പി.​എം.​മു​കി​ൽ, പു​ഴ​വാ​ത് ക​ട്ട​ച്ചി​റ വീ​ട്ടി​ൽ ശ​ര​ത്, പാ​ക്കി​ൽ ശ്രീ​വ​ത്സം വീ​ട്ടി​ൽ അ​നി​ൽ കു​മാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ര​ണ്ടാ​ഴ്ച മു​ന്പ് വ​ട​ക്കേ​ക്ക​ര​യി​ൽ വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് പ​ണം വ​ച്ച് ചീ​ട്ടു​ക​ളി​ച്ച 12 അം​ഗ സം​ഘ​ത്തെ​യും കു​റു​ന്പ​നാ​ട​ത്തു​നി​ന്നും മ​റ്റൊ​രു സം​ഘ​ത്തേ​യും ച​ങ്ങ​നാ​ശേ​രി മാ​ർ​ക്ക​റ്റു ഭാ​ഗ​ത്തു നി​ന്നും വേ​റൊ​രു സം​ഘ​ത്തെ​യും ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു.

ച​ങ്ങ​നാ​ശേ​രി സി​ഐ പ്ര​ശാ​ന്ത് കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ റാ​ഫി​ഖ്, എ​സ്ഐ​മാ​രാ​യ ര​മേ​ശ്, റ്റി.​കെ സാ​ജു​മോ​ൻ, എ​എ​സ്ഐ​മാ​രാ​യ അ​നീ​ഷ് വി​ജ​യ​ൻ, ആ​ന്‍റ​ണി മൈ​ക്കി​ൾ, ഷി​ബു, ബി​ജു, ജീ​മോ​ൻ, സാ​ബു, സി​പി​ഒ​മാ​രാ​യ സി​റാ​ജ്, റ്റി.​അ​നീ​ഷ്, ബി​ജു, മാ​ത്യു പോ​ൾ, ജി​ബി​ൻ ലോ​ബോ, സാം​സ​ണ്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Related posts

Leave a Comment