കോട്ടയം: കഴിഞ്ഞ ദിവസം കോട്ടയത്തെ ഒരു കടയിൽ കള്ളനോട്ടുകൾ കണ്ടെത്തിയ സംഭ വത്തിന് എരുമേലി ബന്ധമുള്ളതായി സംശ യം. അടുത്തിടെ എരുമേലിയിൽ കള്ളനോട്ട് കേസിൽ പിടിയിലായ എരുമേലി വയലപ്പറന്പ് സ്വദേശി ഷഫീക്ക് ചെലവാക്കിയ നോട്ടുകൾ കൈമറിഞ്ഞ് കോട്ടയത്ത് എത്തിയതാണോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. നോട്ടുകൾ പരിശോധിച്ചാൽ മാത്രമേ ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പോലീസ് പറഞ്ഞു. ഫെഡറൽ ബാങ്ക് ശാഖയുടെ സിഡി എമ്മിൽ 20,000രൂപയുടെ കള്ളനോട്ട് ഷെഫീക്ക് നിക്ഷേപിച്ചിരുന്നു. ഇയാൾക്ക് പണം നൽകിയ വെച്ചൂച്ചിറ സ്വദേശി മണിയപ്പനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മണിയപ്പൻ നല്കിയ കള്ളനോട്ടിലെ കുറച്ച് പണം സിഡിഎമ്മിൽ ഇട്ടതു കൂടാതെ ഷെഫീക്ക് വിവിധ കടകളിൽ എത്തി ചെലവഴിച്ചിരുന്നു. ഈ പണം കണ്ടെത്തുന്നതിനു വേണ്ടിയുള്ള അന്വേഷണവും നടക്കുന്നുണ്ട്. ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ പണം കണ്ടെടുക്കാൻ പോലീസിനു കഴിഞ്ഞിട്ടില്ല. ഈ പണമാണോ കോട്ടയത്തെത്തിയതെന്നാണ് സംശയം.അതേസമയം, ഷെഫീക്ക് പണം നിക്ഷേപിച്ച അക്കൗണ്ടിന്റെ…
Read MoreCategory: Kottayam
ഒരു മുൻ പട്ടാളക്കാരന്റെ കോവിഡ്കാല കരവിരുതുകൾ…! വിരസത മാറ്റാൻ തെങ്ങിൽ തുടങ്ങി; ഇപ്പോഴതു വരുമാനമാർഗം!
ബിജു ഇത്തിത്തറ കടുത്തുരുത്തി: ലോക്ഡൗണിലെ വിരസത മാറ്റാൻ തുടങ്ങിയ കരകൗശല നിർമാണം വിശ്വനാഥൻപിള്ളയ്ക്ക് സമ്മാനിച്ചത് മികച്ച വരുമാന മാർഗം. മുൻ പട്ടാളക്കാരനായ ആപ്പാഞ്ചിറ മാന്നാർ വാര്യത്ത് വീട്ടിൽ വിശ്വനാഥൻപിള്ളയാണ് സ്വകാര്യ സ്ഥാപനത്തിലെ ജോലി രാജി വച്ചു കരകൗശല നിർമാണ രംഗത്തേക്ക് ഇറങ്ങിയത്. കായംകുളത്ത് സ്ഥിരതാമസമാക്കിയ ഇദേഹം എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോകുന്നതിന്റെ സൗകര്യത്തിനാണ് ആപ്പാഞ്ചിറയിലെ കുടുംബ വീട്ടിൽ സഹോദരൻ ബോസിനൊപ്പം താമസിച്ചിരുന്നത്. ലോക്ഡൗണിനെ തുടർന്ന് ജോലിക്ക് പോകാനാവാതെ വീട്ടിൽ കഴിയുന്പോഴാണ് പറന്പിൽ വെട്ടിയിട്ടിരിക്കുന്ന തെങ്ങിന്റെ തടി ഇദേഹത്തിന്റെ ശ്രദ്ധയിൽപെടുന്നത്. തെങ്ങിൻതടി, കൈ കൊണ്ട് ചെത്തി മിനുക്കി നേരം പോക്കിനായാണ് കരകൗശല പണികൾ ചെയ്തു തുടങ്ങിയത്. ഇത്തരത്തിൽ തെങ്ങിൻ തടി ചെത്തി മിനുക്കി ഒരു പറ രൂപപെടുത്തിയത് കണ്ടവരെല്ലാം ഇദേഹത്തെ പ്രോത്സാഹിപ്പിച്ചു. ഇതേതുടർന്ന് പറ, ഇടങ്ങഴി, നാഴി, വിവിധ തരത്തിലുള്ള ഫ്ളവർ ബൈസ്, വാക്കിംഗ് സ്റ്റിക്ക്, ഉരൽ,…
Read Moreഗൺമാന്റെ ഫോണിൽ എന്തെല്ലാം ? ഫോണിലേക്ക് വന്ന കോളുകളും സന്ദേശങ്ങളും ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്നു
കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ കള്ളക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത മന്ത്രി കെ.ടി. ജലീലിന്റെ ഗണ്‍മാന്റെ ഫോണ്‍ വിശദമായി പരിശോധിക്കുന്നു. ഫോണിലേക്ക് വന്ന കോളുകളും സന്ദേശങ്ങളും ഉള്‍പ്പെടെയുള്ളവയാണ് പരിശോധിക്കുന്നത്. ഇതിനായി വിവിധ മൊബൈല്‍ കമ്പനികളുടെ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് അപേക്ഷ നല്കി . കോള്‍ ഡീറ്റൈയില്‍ റിപ്പോര്‍ട്ട് (സിഡിആര്‍) ലഭിച്ചാല്‍ ആരുമായെല്ലാം ആശയവിനിമയം നടത്തിയെന്നത് വ്യക്തമാവും. അതേസമയം ഫോണില്‍ നിന്ന് എന്തെങ്കിലും ഡീലീറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവ കണ്ടെത്തുന്നത് ഫോറന്‍സിക് പരിശോധനയിലൂടെയാണ്. ഇതിനായി സൈബര്‍ ഫോറന്‍സിക് വിഭാഗത്തേയും കസ്റ്റംസ് ബന്ധപ്പെട്ടിട്ടുണ്ട്. ഗണ്‍മാന്റെ ഫോണില്‍ ഒന്നില്‍ കൂടുതുല്‍ സിമ്മുകള്‍ ഉപയോഗിച്ചിരിക്കാനുള്ള സാധ്യത മുന്‍ നിര്‍ത്തിയും കസ്റ്റംസ് വിവരങ്ങള്‍ ശേഖരിക്കും. സൈബര്‍ ഫോറന്‍സിക് വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞ ശേഷമാണ് കസ്റ്റംസ് ഫോണ്‍ കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചത്.
Read Moreഏയ്… ഞാനങ്ങനെ ഉദ്ദേശിച്ചിട്ടില്ല..! മലക്കം മറിഞ്ഞ് മഞ്ഞക്കടമ്പില്‍
കോട്ടയം: കോട്ടയത്തു യുഡിഎഫ് ജില്ലാ ചെയർമാൻസ്ഥാനം മോൻസ് ജോസഫ് എംഎൽഎയ്ക്കു നല്‍കിയതിൽ അതൃപ്തി പ്രകടിപ്പിച്ച സജി മഞ്ഞക്കടന്പിൽ മലക്കംമറിഞ്ഞു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിൽ ഭിന്നതയില്ലെന്നു സജി ഇന്നു രാവിലെ രാഷ്ട്രദീപികയോടു പറഞ്ഞു. ജോസഫ് വിഭാഗത്തിലെ കോട്ടയം ജില്ലാ പ്രസിഡന്റായ സജി മഞ്ഞക്കടന്പിലിനെ തഴഞ്ഞാണ് ഇന്നലെ മോൻസ് ജോസഫ് എംഎൽഎയ്ക്കു യുഡിഎഫ് ചെയർമാൻ സ്ഥാനം നല്‍കിയത്. മിക്ക ജില്ലകളിലും ജില്ലാ പ്രസഡന്റുമാർക്ക് കൺവീനർ, ചെയർമാൻ സ്ഥാനങ്ങൾ നൽകിയപ്പോൾ കോട്ടയത്തു മാത്രം അത് എംഎൽഎയ്ക്കു നൽകുക യായിരുന്നു. ഇതോടെ സജി മഞ്ഞക്കടന്പിലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അതൃപ്തിയിലാണെന്നും വാർത്തകൾ വന്നിരുന്നു. ഇന്നലെ പാലായിൽനടന്ന യോഗത്തിൽനിന്നു സജി വിട്ടുനിന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഇത്തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും ഇന്നു നടക്കുന്ന യോഗത്തിൽ പി.ജെ. ജോസഫിനൊപ്പം താൻ പങ്കെടുക്കുമെന്നും സജി മഞ്ഞക്കടന്പിൽ രാഷ്ട്രദീപികയോടു പറഞ്ഞു. തികച്ചും വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് താൻ…
Read Moreകോവിഡിൽ അടഞ്ഞുകിടന്ന റിസോർട്ട് പൊളിച്ചുവിറ്റു! മാനേജരടക്കം മൂന്നു ജീവനക്കാർ പിടിയിൽ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കുമളി: കോവിഡ് -19-നെതുടർന്ന് മാസങ്ങളായി അടഞ്ഞുകിടന്ന റിസോർട്ട് പൊളിച്ച് ഉപകരണങ്ങൾ മോഷ്ടിച്ചു വിറ്റ തേക്കടിയിലെ റിസോർട്ട് മാനേജർ ഉൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ ഹരിപ്പാട് പായിപ്പാട് കിളത്ത് വീട്ടിൽ രതീഷ് പിള്ള (35), കുമളി തേക്കടി പുതുപ്പറന്പിൽ പ്രഭാകരപിള്ള(61), കുമളി കൊല്ലംപട്ടട അരുണ്‍ ഹൗസിൽ നീതി രാജ (36) എന്നിവരാണ് പിടിയിലായത്. ഏതാനും പേർകൂടി പോലീസ് നിരീക്ഷണത്തിലാണ്. തേക്കടിയിൽ പ്രവർത്തിക്കുന്ന സാജ് ഫ്ളൈറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ജംഗിൾ വില്ലേജ് റിസോർട്ടിൽനിന്നുമാണ് കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ മൂന്നുകോടിയോളം രൂപ വിലമതിക്കുന്ന വാതിൽ, ജനൽ, തടി പാനലുകൾ, കെട്ടിട ഉപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, എയർ കണ്ടീഷണറുകൾ, ടെലിവിഷൻ സെറ്റുകൾ, ഇരുപതിനായിരം ലിറ്ററിന്റെ അഞ്ചു വാട്ടർ ടാങ്കുകൾ, സിസിടിവികൾ, വൈദ്യുതോപകരണങ്ങൾ, സ്വിമ്മിംഗ് പൂളിലെ വെള്ളം ചൂടാക്കുന്നതിനും വെള്ളം പുറത്തേക്കു കളയുന്നതിനുമുള്ള ഉപകരണങ്ങൾ, കട്ടിലുകൾ, ബെഡുകൾ ഉൾപ്പെടെയുള്ളവ മോഷ്ടിച്ചു വിറ്റത്. അടുത്തിടെവരെ ജംഗിൾ…
Read Moreതൊടുന്നതിനെല്ലാം പൊന്നും വില! ദിനംപ്രതി വിലക്കയറ്റം; പച്ചക്കറിക്കു പൊള്ളുംവില; നട്ടംതിരിഞ്ഞ് ജനം
കാഞ്ഞിരപ്പള്ളി: മടിയിൽ കനമുള്ളവർ മാത്രം പച്ചക്കറി കടയിൽ കയറിയാൽ മതിയെന്നാണ് നിലവിലെ അവസ്ഥ. കാരണം, തൊടുന്നതിനെല്ലാം പൊന്നും വിലയാണ്. ദിനംപ്രതിയാണ് പച്ചക്കറിക്ക് വില കൂടുന്നത്. കനത്ത വിലക്കയറ്റം ജനങ്ങളുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുകയാണ്. കാരറ്റിന്റെ വിലയാണ് അന്പരപ്പിക്കുന്നത്. കിലോ 100 രൂപ. ഒരാഴ്ചയ്ക്കിടെ ഇരട്ടിയിലധികമാണ് കാരറ്റിന്റെ വില കൂടിയത്. സവാള-65, ചുവന്നുള്ളി-100, ബീറ്റ്റൂട്ട്-48, ഉരുളക്കിഴങ്ങ്-48, കാബേജ്-40, മുരിങ്ങയ്ക്ക-40, പച്ചമുളക്-70, വള്ളിപ്പയർ-40, മുരിങ്ങയ്ക്ക-40 എന്നിങ്ങനെ പോകുന്നു മൊത്തവിതരണ കേന്ദ്രങ്ങളിലെ വിലവിവരപ്പട്ടിക. നാട്ടിൻപുറങ്ങളിലെ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ ഇവ എത്തുന്പോൾ വില പിന്നെയും കൂടും. ഓണക്കാലത്ത് 35 രൂപയായിരുന്ന സവാള വില പിന്നീട് കുതിച്ചുകയറുകയായിരുന്നു. കഴിഞ്ഞയാഴ്ച 48 രൂപയായിരുന്ന വിലയാണ് നിലവിൽ 60 ആയത്. ചുവന്നുള്ളിക്കും ഇരട്ടിയോളമാണ് വില വർധിച്ചത്. കഴിഞ്ഞയാഴ്ചയിൽ 20 രൂപയ്ക്ക് ലഭിച്ചിരുന്ന മുരിങ്ങയ്ക്കയുടെ വില നിലവിൽ 40 ആയി. ഒരു കിലോ നെല്ലിക്കയ്ക്ക് 50…
Read Moreദൃശ്യം-2വിൽ നിന്ന് ഗണേഷ് കുമാർ മാറി; കാരണം…
പത്തനാപുരം: ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ കെ.ബി ഗണേഷ്കുമാര് ദൃശ്യം 2വിന്റെ ഷൂട്ടിംഗില്‍ നിന്നും തല്ക്കാലം ഒഴിഞ്ഞുനില്‍ക്കും. ജിത്തു ജോസഫ് സംവിധാനം ചെയ്ത് ഹിറ്റായി മാറിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതോടെ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്ന ഗണേഷ്കുമാറും ഒപ്പമുള്ളവരും കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് തിരുവനന്തപുരം സ്വദേശിയായ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഗണേഷ്കുമാറിന് നെഗറ്റീവുമാണ്.ഇതേ തുടര്‍ന്ന് ഡ്രൈവറുടെ പ്രാഥമിക സമ്പര്‍ക്കപട്ടികയിലുള്‍പ്പെട്ട ഗണേഷ്കുമാറും രണ്ട് സ്റ്റാഫുകളും നിരീക്ഷണത്തില്‍ പോയി. പത്തനാപുരം മഞ്ചള്ളൂരിലുള്ള എംഎല്‍എ വസതിയിലാണ് ഇവര്‍ നിരീക്ഷണത്തില്‍ ഉള്ളത്. അഭിനനേതാക്കാളും ഒപ്പമുള്ളവരും കോവിഡ് ടെസ്റ്റ് നടത്തി വേണം ഷൂട്ടിംഗിന് എത്താനെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കുന്നതിനാലാണ് ടെസ്റ്റ് നടത്തിയത്. കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ബോധ്യപ്പെടുത്തി വേണം ഷൂട്ടിംഗിന് എത്താനുള്ളത് എന്നതിനാലാണ് ഗണേഷ്കുമാര് ഉള്‍പ്പെടെയുള്ളവര്‍ ടെസ്റ്റ് നടത്തിയത്.
Read Moreപച്ചത്തുരുത്തിൽ ദൃശ്യം -2 വിനായി സെറ്റിട്ടു; എതിർപ്പുമായി പഞ്ചായത്ത്; 25000 രൂപ പഞ്ചായത്തിൽ അടച്ച് ഒത്തുതീർപ്പ്
തൊടുപുഴ: പഞ്ചായത്ത് സംരക്ഷിച്ചു വരുന്ന സ്വാഭാവിക വനമായ പച്ചത്തുരുത്ത് കൈയേറി സിനിമ ഷൂട്ടിംഗിനായി സെറ്റിട്ടതായി പരാതി. കുടയത്തൂർ പഞ്ചായത്തിലെ കൈപ്പക്കവലയിൽ ആണ് ജിത്തു ജോസഫ് -മോഹൻലാൽ കൂട്ടുകെട്ടിന്റെ പുതിയ സിനിമയായ ദൃശ്യം-2 വിന്റെ ഷൂട്ടിംഗിനായി സെറ്റിട്ടത്. 2013-ൽ ദൃശ്യം ആദ്യം ചിത്രീകരിച്ചതും ഇവിടെയായിരുന്നു. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമാണ് ഇവിടം. എംവിഐപി അധികൃതർക്ക് നാലരലക്ഷം രൂപ നൽകിയാണ് ഇവിടെ സിനിമയ്ക്കായി സെറ്റ് നിർമിക്കുന്നത്. സംഭവം വിവാദമായതോടെ പ്രശ്നത്തിൽ ജില്ലാ കളക്ടർ എച്ച്.ദിനേശൻ ഇടപെട്ടു.ഒന്നര വർഷം മുൻപ് പച്ചത്തുരുത്തിനായി ഹരിതകേരളത്തിന് വിട്ടു നൽകിയ സ്ഥലത്ത് സെറ്റിട്ടതാണ് പ്രശ്നത്തിലേക്ക് വഴി വച്ചത്. തൊഴിലുറപ്പു പദ്ധതിയുടെ സേവനവും മറ്റും ഉപയോഗപ്പെടുത്തി പഞ്ചായത്ത് ഇവിടെ ഒട്ടേറെ വൃക്ഷത്തൈകളും മറ്റും വച്ചു പിടിപ്പിച്ച് സംരക്ഷിച്ചു പോരുകയായിരുന്നു. ഒന്നര ലക്ഷത്തോളം രൂപയുടെ തൊഴിൽ ദിനങ്ങൾ ഇവിടെ വിനിയോഗിച്ചിരുന്നു. ഇതിനിടെയാണ് പഞ്ചായത്തിന്റെ അനുമതിയില്ലാതെ ഇവിടെ സിനിമയ്ക്കായി…
Read Moreമാറിയ രാഷ്ട്രീയ സാഹചര്യം! ഡിസിസി യോഗം നാളെ; ജോസ് വിഭാഗത്തിന്റെ രാഷ്ട്രീയ വഞ്ചന തുറന്നു കാട്ടുന്ന പ്രചരണ പരിപാടികളും തീരുമാനിക്കും
കോട്ടയം: കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗം യുഡിഎഫ് വിട്ട് എൽഡിഎഫ് മുന്നണിയിലെത്തിയ രാഷ്്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ യോഗം നാളെ രാവിലെ ഡിസിസി ഓഫീസിൽ നടക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ് നേതാക്കളായ ജോസഫ് വാഴയ്ക്കൻ, ടോമി കല്ലാനി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗം യുഡിഎഫ് വിട്ടതു ഏറ്റവും കൂടുതൽ ബാധിക്കുന്നത് കോട്ടയം ജില്ലയിലാണ്. ഇക്കാര്യങ്ങൾ യോഗം ചർച്ച ചെയ്യും. യുഡിഎഫിന്റെ വോട്ടു വാങ്ങി വിജയിച്ച തോമസ് ചാഴികാടൻ എംപിയും ഡോ. എൻ.ജയരാജും സ്ഥാനങ്ങൾ രാജിവയ്ക്കണമെന്ന് യോഗം ആവശ്യപ്പെടും. ഒപ്പം ജോസ് വിഭാഗത്തിന്റെ രാഷ്്ട്രീയ വഞ്ചന തുറന്നു കാട്ടുന്ന പ്രചരണ പരിപാടികളും തീരുമാനിക്കും. ജോസ് വിഭാഗം എൽഡിഎഫിൽ എത്തിയതോടെ ബാർ കോഴ സമരം ഉൾപ്പെടെ വിഴുങ്ങിയ സിപിഎമ്മിന്റെ അവസരവാദ രാഷ്ട്രീയവും തുറന്നു…
Read Moreകോവിഡ് മഹാമാരി സ്വകാര്യ ബസ് സർവീസിനു ബ്രേക്കിട്ടു, ജെനിൽകുമാർ പാടത്തേക്കിറങ്ങി
കോട്ടയം: കോവിഡ് മഹാമാരി സ്വകാര്യ ബസ് സർവീസിനു സഡൻ ബ്രേക്കിട്ടപ്പോൾ മണ്ണിലേക്കിറങ്ങി പ്രതീക്ഷയുടെ വിത്തുകൾ വിതയ്ക്കുകയാണ് ആർപ്പൂക്കര പുത്തൻപറന്പിൽ ജെനിൽ കുമാർ. സ്വകാര്യ ബസ് ഉടമയായ ജെനിൽ ഇന്ന് ആർപ്പൂക്കര തൊള്ളായിരം പാടത്ത് കുടുംബത്തിനൊപ്പം നെൽകൃഷിയുടെ പരിപാലനത്തിലാണ്.കോവിഡും ലോക്ഡൗണുമെല്ലാം പ്രതിസന്ധി തീർത്തതോടെയാണ് ബസ് സർവീസ് തൊഴിലാളികൾക്കുവേണ്ടി നടത്തിക്കൊണ്ട് നെൽകൃഷിയിലേക്ക് ജെനിൽ ഇറങ്ങിത്തിരിച്ചത്. കാർഷിക കുടുംബമായിരുന്നതുകൊണ്ടു കൃഷി തനിക്കു പുതിയ കാര്യമല്ല. തൊള്ളായിരം പാടത്ത് പണ്ടു മുതൽ കൃഷി ചെയ്തിരുന്നെങ്കിലും പൂർണമായും ഇതിലേക്ക് ഇറങ്ങിത്തിരിക്കുന്നത് ഇപ്പോഴാണ്. വിഡ് നിയന്ത്രണങ്ങൾക്ക് അയവു വന്നെങ്കിലും ബസ് സർവീസിൽ നിന്നു വരുമാനം ഒന്നും ലഭിച്ചിരുന്നില്ല. രണ്ടു ബസുകളിൽ ഒരെണ്ണം മാത്രമാണ് സർവീസ് നടത്തുന്നത്. ഇപ്പോൾ സർവീസിൽ നിന്നും ലഭിക്കുന്നത് തൊഴിലാളികൾക്കുള്ള വരുമാനം എന്ന നിലയിൽ മാത്രമാണ് കാണുന്നത്- ജെനിൽ പറയുന്നു.ജെനിൽ ഉടമ മാത്രമായിരുന്നില്ല, കോട്ടയം- മണിയാപറന്പ് റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസിലെ കണ്ടക്ടർ…
Read More