പത്തനംതിട്ട: ചിറ്റാര്‍ വില്ലൂന്നിപ്പാറയില്‍ കടുവ കിണറ്റില്‍ വീണു. ആൾത്താസമില്ലാത്ത വീടിന്റെ കിണറ്റിലാണ് ഇന്നു രാവിലെ കടുവയെ കണ്ടെത്തിയത്. കടുവയുടെ അലര്‍ച്ച കേട്ട് അയല്‍വാസികള്‍ കിണറിനുസമീപത്തേക്ക് എത്തുകയായിരുന്നു.
വിവരം അറിഞ്ഞു വനപാലകരും പോലീസും സ്ഥലത്തെത്തി. കടുവയെ മയക്കുവെടിവച്ച് പുറത്തെത്തിക്കാനുള്ള ശ്രമം വനംവകുപ്പ് ആരംഭിച്ചു. വടശേരിക്കര കുമ്പളത്താമണ്ണില്‍ കഴിഞ്ഞയാഴ്ചയാണ് മറ്റൊരു കടുവ കൂട്ടില്‍ കുടുങ്ങിയത്.
പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങുകയായിരുന്നു. കടുവയെ പിന്നീട് തൃശൂര്‍ മൃഗശാലയിലേക്കു കൊണ്ടുപോയി.
