മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്ന് ന​ട തു​റ​ക്കും: മ​ക​ര​വി​ള​ക്കു കാ​ല​ത്തെ പൂ​ജ​ക​ൾ നാ​ളെ പു​ല​ർ​ച്ചെ 3നു ​തു​ട​ങ്ങും

ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​നാ​യി ശ​ബ​രി​മ​ല ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര​ന​ട ഇ​ന്ന് തു​റ​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മേ​ല്‍​ശാ​ന്തി പ്ര​സാ​ദ് ന​മ്പൂ​തി​രി ന​ട തു​റ​ക്കും. ഇ​ന്നു പ്ര​ത്യേ​ക പൂ​ജ​ക​ളു​ണ്ടാ​കി​ല്ല. നാ​ളെ പ​തി​വ് പൂ​ജ​ക​ള്‍​ക്ക് പു​റ​മേ നെ​യ്യ​ഭി​ഷേ​ക​വും ആ​രം​ഭി​ക്കും.

മ​ക​ര​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് ജ​നു​വ​രി 11ന് ​എ​രു​മേ​ലി പേ​ട്ട​തു​ള്ള​ല്‍ ന​ട​ക്കും. 12ന് ​പ​ന്ത​ള​ത്തു​നി​ന്ന് തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര പു​റ​പ്പെ​ടും. 13ന് ​പ​ന്പാ​സ​ദ്യ​യും പ​ന്പാ​വി​ള​ക്കും ന​ട​ക്കും. 14ന് ​ആ​ണ് മ​ക​ര​വി​ള​ക്ക്. ച​ട​ങ്ങു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ജ​നു​വ​രി 20നു ​രാ​വി​ലെ ന​ട അ​ട​യ്ക്കും.

ഭ​ക്ത​ജ​ന​ത്തി​ര​ക്ക് ഏ​റു​ന്ന മ​ക​ര​വി​ള​ക്കു കാ​ല​യ​ള​വി​ലേ​ക്ക് ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ​യും വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വെ​ര്‍​ച്വ​ല്‍ ക്യൂ ​കൂ​ടാ​തെ നി​ശ്ചി​ത എ​ണ്ണം സ്‌​പോ​ട്ട് ബു​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളും മ​ക​ര​വി​ള​ക്ക് കാ​ല​ത്ത് തു​ട​രും.

Related posts

Leave a Comment