തൊടുപുഴ: ഇടുക്കി ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച കരുണാപുരം സ്വദേശിയുടെ പ്രാഥമിക സന്പർക്ക പട്ടികയിൽ 1,500 പേർ വരുമെന്ന് സൂചന. 39 കാരനായ ഇയാളുടെ പുറ്റടിയിലെ ബേക്കറിയിൽ അഞ്ച് മിനിറ്റിലേറെ ചിലവഴിച്ചവരെ നിരീക്ഷണത്തിലാക്കേണ്ടി വരും. സെന്റിനൽ സർവൈലൻസ് പ്രകാരം നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. സെന്റിനൽ സർവെയിലൻസിന്റെ ഭാഗമായി ബേക്കറി ഉടമ ഉൾപ്പെടെ 40 പേരുടെ സ്രവമാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 39 പേരുടെ ഫലം നെഗറ്റീവാണ്. ബേക്കറിയുടമ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നു വരെ കടയിൽ ഉണ്ടായിരുന്നെന്നാണ് വിവരം. അതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ബേക്കറിയിലെത്തിയവരെ പ്രത്യേകം നിരീക്ഷിക്കേണ്ടി വരും. ഭാര്യയും അഞ്ചും ഒൻപതും വയസ്സുള്ള രണ്ട് കുട്ടികളുമാണ് ബേക്കറി ഉടമയുടെ വീട്ടിലുള്ളത്. ഭാര്യയും കുട്ടികളും നിരീക്ഷണത്തിലാണ്. പുറ്റടിയിൽ നേരത്തെ രോഗം സ്ഥിരീകരിച്ച യുവാവുമായി ബേക്കറി ഉടമയ്ക്ക് സന്പർക്കം ഉണ്ടായിട്ടില്ലെന്നാണ് സൂചന. അതിനാൽ രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന്…
Read MoreCategory: Kottayam
കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസറുടെ മുന്നറിയിപ്പ്; ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരേ ജാഗ്രത വേണം
കോട്ടയം: കോവിഡ് -19 പ്രതിരോധം തുടരുന്നതിനൊപ്പം ജില്ലയിൽ ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരേ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്. ഇതിനോടകം ചില കേന്ദ്രങ്ങളിൽ രണ്ടു രോഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടയ്ക്കിടെ മഴ പെയ്യുന്ന സാഹചര്യത്തിൽ കൊതുകുകൾ പെരുകുന്നത് ഒഴിവാക്കിയില്ലെങ്കിൽ രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ഉപേക്ഷിക്കപ്പെട്ട പാത്രങ്ങൾ, ടയറുകൾ, ചെടിച്ചട്ടികൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. റബർ തോട്ടങ്ങളിൽ ചിരട്ടകൾ കമഴ്ത്തി സൂക്ഷിക്കണം. ലോക് ഡൗണിൽ പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളുടെ പരിസരങ്ങളിലും ഉറവിട നശീകരണം നടത്തണം. ബ്രേക്ക് ദ ചെയിൻ കാന്പയിനിന്റെ ഭാഗമായി നേരത്തെ പൊതു സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളുടെ പരിസരത്തും സ്ഥാപിച്ചിട്ടുള്ള കാനുകളിലും പാത്രങ്ങളിലും മലിന ജലം കെട്ടി നിന്ന് കൊതുകു പെരുകാൻ സാധ്യതയുണ്ട്. മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നവർക്കും മലിന ജലവുമായി സന്പർക്കം…
Read Moreഗൃഹനാഥൻ വെട്ടേറ്റു മരിച്ചു; അയൽവാസി കസ്റ്റഡിയിൽ; സംഭവം വാകത്താനത്ത്
വാകത്താനം: മഴുവിനു വെട്ടേറ്റു ഗൃഹനാഥൻ കൊല്ലപ്പെട്ടു. വാകത്താനം പൊങ്ങന്താനം മുടിത്താനംകുന്ന് കരപ്പാറ വീട്ടിൽ ഒൗസേപ്പ് ചാക്കോ (കുഞ്ഞുഞ്ഞ് -78)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു അയൽവാസിയായ കരിക്കണ്ടം മാത്തുക്കുട്ടി പോലീസ് കസ്റ്റഡിയിലാണ്. ഇന്നു രാവിലെ 8.30നാണ് സംഭവം. നാളുകളായി കുഞ്ഞുഞ്ഞും ഭാര്യ ഏലിയാമ്മയും തനിച്ചാണ് താമസിക്കുന്നത്. ഇവരുടെ മക്കൾ ഡൽഹിയിലും വിദേശത്തുമാണ്. രോഗിയായ ഏലിയാമ്മയെ പരിചരിച്ചിരുന്നതും ഭക്ഷണം ഉൾപ്പെടെയുള്ളവ ഉണ്ടാക്കി നല്കിയിരുന്നതും കുഞ്ഞൂഞ്ഞാണ്. ഇന്നു രാവിലെ സമീപവാസി ഇവരുടെ വീട്ടിലേക്കു വരുന്പോൾ കിണറിനു സമീപത്തായി കുഞ്ഞൂഞ്ഞിനെ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്തു നിന്നും വെട്ടാൻ ഉപയോഗിച്ചു മഴുവും കണ്ടെത്തിയിട്ടുണ്ട്. തുടർന്നു ഇയാൾ സമീപവാസികളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. നാളുകളായി കുഞ്ഞുഞ്ഞും മാത്തുക്കുട്ടിയും തമ്മിൽ സ്ഥലത്തിന്റെ അതിരു തർക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. മാത്തുക്കുട്ടിയും ഭാര്യ പെണ്ണമ്മയും തനിച്ചായിരുന്നു താമസിച്ചിരുന്നത്. കോവിഡ് കാലഘട്ടമായതിനാൽ സ്ഥലത്തേക്കു കൂടുതൽ ആളുകളെ പോലീസ്…
Read Moreമാസ്കുകളും സാനിറ്റൈസറും തയാറാക്കി തടവുകാർ ; കോട്ടയം ജില്ലാ ജയിലിന് ലഭിച്ചത് ഒരു ലക്ഷം രൂപ
കോട്ടയം: കോവിഡ് പ്രതിരോധത്തിനായി തടവുകാർ തയാറാക്കിയ മാസ്കുകളും സാനിറ്റൈസറും വിറ്റയിനത്തിൽ ജില്ലാ ജയിലിന് ലഭിച്ചത് ഒരു ലക്ഷത്തോളം രൂപ. മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിന് ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ നിർദേശപ്രകാരം മാർച്ച് മാസത്തിൽതന്നെ പ്രതിരോധ സാമഗ്രികളുടെ നിർമാണം ആരംഭിച്ചിരുന്നു. തയ്യൽ ജോലിയിൽ താത്പര്യമുള്ള ഏഴു തടവുകാരാണ് മാസ്കുകൾ ഒരുക്കുന്നത്. ഇതിൽ രണ്ടു പേർ വനിതകളാണ്. തയ്യൽ അറിയാവുന്ന സഹതടവുകാർ ഇവരെ പരിശീലിപ്പിച്ചു. പ്രതിദിനം നാനൂറോളം മാസ്കുകൾ ഇവർ തയ്യാറാക്കും. രണ്ടു പാളികളുള്ള കഴുകി ഉപയോഗിക്കാവുന്ന മാസ്ക് ഒന്നിന് 10 രൂപയാണ് വില. തിരുവല്ല ഷുഗർ മില്ലിൽനിന്ന് വാങ്ങിയ നൂറു ലിറ്റർ സ്പിരിറ്റ് ഉപയോഗിച്ച് ഉദ്യോഗസ്ഥരാണ് 500 കുപ്പി സാനിറ്റൈസർ തയ്യാറാക്കിയത്. കോട്ടയം ബിസിഎം കോളജ് കെമിസ്ട്രി ഡിപ്പാർട്ട്മെൻറും കോട്ടയം ജനറൽ ആശുപത്രിയും സാങ്കേതിക പിന്തുണ നൽകി. 200 മില്ലി ലിറ്ററിന് നൂറു രൂപയാണ് വില. വിലയിനത്തിൽ ലഭിച്ച…
Read Moreഡൽഹിയിൽ നിന്ന് ട്രെയിനിൽ കോട്ടയത്ത് എത്തിയത് 56 പേർ; ഇന്നലെ ലഭിച്ച 40 പരിശോധനാഫലവും നെഗറ്റീവ്
കോട്ടയം: ഡൽഹിയിൽ നിന്നുള്ള ട്രെയിനിൽ കോട്ടയം ജില്ലയിൽ എത്തിയത് 56 പേർ. എറണാകുളം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ഇവരെ രണ്ടു കെഎസ്ആർടിസി ബസുകളിലായി പുലർച്ചെ 4.45ന് കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിച്ചു. ഇവരെ ഇറക്കിയശേഷം ഒരു ബസ് തിരികെ എറണാകുളത്തിനു മടങ്ങി. ഇവരിൽ രണ്ടു പേരെ ക്വാറന്റയിൻ കേന്ദ്രമായ എംജി യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റലിൽ എത്തിച്ചു. ബാക്കിയുള്ളവരെ ഇവർ എത്തിയ ബസിലും കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുള്ള മറ്റൊരു ബസിലുമായി വിവിധ ക്വാറന്റയിൻ കേന്ദ്രങ്ങളിൽ എത്തിച്ചു. കുറച്ചു പേരെ ബന്ധുക്കളെത്തി വീടുകളിലേക്കു കൂട്ടികൊണ്ടു പോയി. ഇന്നലെ ലഭിച്ച 40 പരിശോധനാഫലവും നെഗറ്റീവ് കോട്ടയം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്ന ഇന്നലെ കോട്ടയം ജില്ലയിൽ ലഭിച്ച 40 പരിശോധന ഫലവും നെഗറ്റീവ്. ഇന്നലെ 61 പേരുടെ സ്രവ സാംപിളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്. ഇതോടെ ജില്ലയിൽ ഇനി ലഭിക്കാനുള്ളതു…
Read Moreഉഴവൂർ ഹോട്ട് സ്പോട്ട്! കോട്ടയത്ത് കണ്ടെയ്ൻമെൻറ് സോണുകളില്ല; കോട്ടയം ജില്ലയിൽ പ്രതിരോധ നടപടികൾ ശക്തമാക്കും
കോട്ടയം: ജില്ലയിലെ ഉഴവൂർ പഞ്ചായത്തിനെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. വിദേശത്തു നിന്ന് ഇവിടെയെത്തിയ യുവതിക്കും കുട്ടിക്കും കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. റെഡ് സോണായ ജില്ലയിൽ പൊതുവേ നിലവിലുള്ള നിയന്ത്രണങ്ങളായിരിക്കും ഇവിടെയും ബാധകമാകുക. ജില്ലയിൽ നിലവിലുണ്ടായിരുന്ന കണ്ടെയൻറ്മെൻറ് സോണുകൾ ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം മുനിസിപ്പാലിറ്റിയിലെ രണ്ട്, 18 വാർഡുകൾ, മണർകാട് പഞ്ചായത്തിലെ 10,16 വാർഡുകൾ, പനച്ചിക്കാട് പഞ്ചായത്തിലെ 16-ാം വാർഡ്, വെള്ളൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് എന്നിവയാണ് കണ്ടെയ്ൻമെൻറ് സോണുകളുടെ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടത്. പ്രതിരോധ നടപടികൾ ശക്തമാക്കും ഇടവേളയ്ക്കുശേഷം രണ്ടു കോവിഡ് കേസുകൾ ജില്ലയിൽ റിപ്പോർട്ട ചെയ്തോതൊടെയും വിദേശ രാജ്യങ്ങളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും ആളുകൾ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രാദേശികതലത്തിൽ കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കാൻ തീരുമാനിച്ചു. സർക്കാർ നിർദേശമനുസരിച്ച് വാർഡുതല നിരീക്ഷണ സമിതികളുടെയും പ്രവർത്തനം ഏകോപിപ്പിക്കുന്ന തദ്ദേശഭരണസ്ഥാപന തലത്തിലുള്ള സമിതികളുടെയും കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കും. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തുന്നവർ…
Read Moreകോട്ടയത്ത് കോവിഡ് 19 സംശയിച്ച അതിഥിത്തൊഴിലാളിയായ യുവാവ് മരിച്ചു ; മൃതദേഹം മോർച്ചറിയിൽ
ഗാന്ധിനഗർ: കോവിഡ് 19 സംശയിച്ച് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച അതിഥിത്തൊഴിലാളി മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ബിഹാർ സ്വദേശി ശിവ പൂജൻ (25) ആണ് മരിച്ചത്. പത്തനംതിട്ട ഇലന്തൂരിൽ ഇൻറർലോക്ക് കന്പനിയിലെ തൊഴിലാളിയായിരുന്നു. പനിയും ചുമയും ബാധിച്ചതിനെത്തുടർന്ന് കോഴഞ്ചേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ സ്രവ പരിശോധനയ്ക്ക് സാംപിൾ ശേഖരിച്ചിരുന്നു. ഇന്നലെ രാത്രി രോഗം മൂർച്ചിച്ചതിനെ തുടർന്ന് രാത്രി 9.30 ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മെഡിസിൻ ക്രിറ്റിക്കൽ കെയർ യൂണിറ്റിൽ കഴിയുകയായിരുന്ന ശിവ പൂജൻ ഇന്ന് രാവിലെ ആറിന് മരിച്ചു. കോഴഞ്ചേരി ആശുപത്രിയിൽ നിന്ന് സ്രവ പരിശോധന ഫലം ലഭിച്ച ശേഷമേ മൃതദേഹം വിട്ടുനൽകുകയുള്ളൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Read Moreഎരുമേലിയിൽ ഡെങ്കിപ്പനി പടരുന്നു; സ്വയം ചികിത്സ നടത്തരുത്; മെഡിക്കൽ സംഘം ഡെങ്കി ബാധിത മേഖലകൾ സന്ദർശിക്കും
എരുമേലി: ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ എരുമേലിയുടെ വിവിധ പ്രദേശങ്ങൾ ഇന്നു മെഡിക്കൽ സംഘം സന്ദർശിക്കും. കോട്ടയത്തുനിന്നെത്തുന്ന പ്രത്യേക മെഡിക്കൽ സംഘം എരുമേലി ഉൾപ്പെടെ കാഞ്ഞിരപ്പള്ളി താലൂക്കിലെ രോഗബാധിത പ്രദേശങ്ങളിൽ പരിശോധന നടത്തും. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണം ദിവസവും വർധിക്കുകയാണ്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി താലൂക്കിലെ പഞ്ചായത്തുകളിൽ ഫോഗിംഗ് ആരംഭിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ഡെങ്കിപ്പനിയെ തുടർന്ന് ഒന്പതു പേർ ചികിത്സ തേടി. എരുമേലിയുടെ സമീപ പഞ്ചായത്തായ വെച്ചൂച്ചിറയിൽ രോഗലക്ഷണങ്ങളുമായി 30 പേർ ചികിത്സയിലുണ്ട്. മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട് പഞ്ചായത്തുകളിലും ഡെങ്കിപ്പനിയുടെ സമാനമായ രോഗലക്ഷണങ്ങളോടെ നിരവധി പേരാണു ചികിത്സ തേടിയിരിക്കുന്നത്. വേനൽമഴയ്ക്കു പിന്നാലെയാണു പ്രദേശത്ത് ഡെങ്കിപ്പനി ഭീതി ഉയർന്നത്. ലോക്ക് ഡൗണായതോടെ മേഖലയിലെ റബർ തോട്ടങ്ങളിൽ ടാപ്പിംഗ് മുടങ്ങിയിരിക്കുകയാണ്. റബർ ചിരട്ടകളിലും കൈതതോട്ടങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലാണു കൊതുകിന്റെ കൂത്താടികൾ ഏറെയും പെരുകുന്നത്. മേഖലയിൽ കൊതുകുകളുടെ…
Read Moreകോട്ടയത്ത് അമ്മയ്ക്കും മകനും കോവിഡ് സ്ഥിരീകരിച്ചെങ്കിലും ആശങ്ക വേണ്ട; നാട്ടിലെത്തിയശേഷം ഇരുവരും സാമൂഹിക അകലം പാലിച്ചിരുന്നെന്ന് കളക്ടർ
കോട്ടയം: കോവിഡ് സ്ഥീരികരിച്ച അമ്മയും മകനും നാട്ടിലെത്തിയശേഷം കൃത്യമായ അകലം പാലിച്ചു. ആരുമായി സന്പർക്കം പുലർത്തിയിട്ടുമില്ല.അതിനാൽ ഉഴവൂർ പഞ്ചായത്തിലെ ഇവർ താമസിച്ചിരുന്ന പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണ് ആക്കില്ലെന്നു ആരോഗ്യവകുപ്പും പോലീസും. കുവൈറ്റിൽ നിന്ന് നെടുന്പാശേരിയിൽ എത്തിയശേഷം ഇവർ ഡ്യൂവൽ ചേംബർ ടാക്സിയിലാണ് വീട്ടിലേക്ക് എത്തിയത്. തുടർന്ന് ഇവർ വീട്ടിൽ തന്നെ ക്വറന്റയിനിൽ കഴിയുകയായിരുന്നു. ഇവരുടെ സന്പർക്ക പട്ടികയിൽ ആരുമില്ലാത്തതോടെയാണ് ഉഴവൂർ കണ്ടെയ്ൻമെന്റ് സോണ് ആക്കേണ്ടെന്ന് അധികൃതർ തീരുമാനിച്ചത്. അതേസമയം ജില്ലയിൽ അമ്മയ്ക്കും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു. ഈ വിമാനത്തിൽ എത്തിയ ജില്ലയിൽനിന്നുള്ള 21 പേർക്കും അതീവ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇവരിൽ 10 പേർ വീടുകളിലും ഒന്പതു പേർ ജില്ലാ ഭരണകൂടം സജ്ജീകരിച്ച നിരീക്ഷണ കേന്ദ്രത്തിലും ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം സ്ഥിരീകരിച്ച യുവതിയുൾപ്പെടെ ആറു പേർ…
Read Moreറെഡ് സോണിൽ തന്നെയോ കോട്ടയം? കോട്ടയത്ത് വീണ്ടും കൊറോണ; ഉഴവൂരിലെ രണ്ടു വയസുകാരന്റെ അമ്മയ്ക്കും കോവിഡ്
കോട്ടയം: കോവിഡ് സ്ഥിരീകരിച്ച കോട്ടയം ഉഴവൂരിലെ രണ്ടു വയസുകാരന്റെ അമ്മയ്ക്കും രോഗം. ഏഴു മാസം ഗർഭിണിയായ 29 വയസുകാരിയുടെ പരിശോധനാഫലം ഇന്നാണ് ലഭിച്ചത്. ഇവരുടെ ആദ്യ പരിശോധനാ ഫലം സാമ്പിളിലെ പോരായ്മ മൂലം തിരിച്ചയച്ചിരുന്നു. കുട്ടിയും അമ്മയും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കുവൈത്തിൽ നിന്ന് ഇരുവരും കുവൈറ്റ്-കൊച്ചി വിമാനത്തിൽ ഞായറാഴ്ചയാണ് മടങ്ങിയെത്തിയത്. ഇവർ ഉഴവൂരിലെ വീട്ടില് നിരീക്ഷണത്തില് കഴിയുകയായിരുന്നു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇവർ എത്തിയ വിമാനത്തില് കോട്ടയം ജില്ലക്കാരായ 21 പേര് എത്തിയിരുന്നു. ഇതില് ഒമ്പത് പേര് നിരീക്ഷണ കേന്ദ്രത്തിലും 12 പേര് ഹോം ക്വാറന്റയിനിലുമാണ്. ഇവർ നെടുമ്പാശേരിയിൽ നിന്നു മടങ്ങിയ ടാക്സി ഡ്രൈവർ, യുവതിയുടെ ഉഴവൂരിലെ ഭർതൃമാതാവ് എന്നിവരും നിരീക്ഷണത്തിലാണ്. ഇരട്ട ചേംബറുള്ള ടാക്സിയിലാണ് ഇവർ വീട്ടിലെത്തിയത്. ഭർതൃമാതാവുമായി അടുത്തിടപഴകിയിട്ടില്ല.
Read More