കോട്ടയം: ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ കഞ്ചാവ് വേട്ട കഴിഞ്ഞ ദിവസം നഗരത്തിൽ നടന്നു. തമിഴ്നാട്ടിൽനിന്ന് അന്തർ സംസ്ഥാന സ്വകാര്യ സർവീസ് നടത്തുന്ന കല്ലട ബസിൽ കടത്തിക്കൊണ്ടു വന്ന പത്തു കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശിയെയാണ് എക്സൈസ് സംഘം പിടികൂടിയത്. സേലം സുരമംഗലം ഒന്നാം സ്ട്രീറ്റിൽ മാണികവസാഗർ എസ്ഡി കോംപ്ലക്സിൽ സർദാറിന്റെ മകൻ ശങ്കർ ഗണേഷാണ്(44)എക്സൈസിന്റെ സംയുക്ത പരിശോധനാ സംഘത്തിന്റെ പിടിയിലായത്. 2009ൽ മുണ്ടക്കയത്തുനിന്ന് 91.5 കിലോ പിടികൂടിയതാണ് ഇതിനു മുന്പത്തെ വലിയ കഞ്ചാവ് വേട്ട. അതിനുശേഷം സമീപകാലത്തു നടക്കുന്ന ഏറ്റവും വലിയ വേട്ടയാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഞയറാഴ്ച രാവിലെ 6.30ന് എംസി റോഡിൽ കോടിമത പാലത്തിനുസമീപം, സ്വകാര്യ ബസുകൾ യാത്രക്കാരെ കയറ്റുന്ന സ്ഥലത്തുനിന്നാണു ശങ്കർ ഗണേഷിനെ എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് കമ്മീഷണറുടെ സ്പെഷൽ സ്ക്വാഡും, ഇന്റലിജൻസ് വിഭാഗവും, എക്സൈസ് സ്പെഷൽ സ്ക്വാഡും സംയുക്തമായി…
Read MoreCategory: Kottayam
ഒരു വർഷത്തിനിടെ കടത്തിയതു 11 കാറുകൾ! വാടകയ്ക്കെടുക്കുന്ന കാറുകൾ തീവ്രവാദികൾക്കു വിൽക്കുന്ന രണ്ടു പേർ പിടിയിൽ
കോട്ടയം: വാടകയ്ക്കെടുക്കുന്ന കാറുകൾ തമിഴ്നാട്ടിലെ തീവ്രവാദികൾക്കു മറിച്ചുവിൽക്കുന്ന രണ്ടു പേർ പോലീസ് പിടിയിൽ. തൃശൂർ വാടാനപ്പള്ളി ഗണേശമംഗലം പുത്തൻവീട്ടിൽ ഇല്യാസ് (37), എറണാകുളം ആലുവ യുസി കോളജ് ചെറിയപറന്പിൽ കെ.എ. നിഷാദ് (37) എന്നിവരാണു കോട്ടയത്തു പിടിയിലായത്. കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും 11 കാറുകളാണ് സംഘം വാടകയ്ക്കെടുത്ത് തമിഴ്നാട്ടിലേക്കു കടത്തിയത്. കോയന്പത്തൂർ സ്ഫോടനക്കേസിൽ 14 വർഷത്തോളം തടവുശിക്ഷ അനുഭവിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 2018ൽ വധിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയായ കോയന്പത്തൂർ കുനിയമ്മുത്തൂർ മുഹമ്മദ് റഫീഖിനാണ് (ഭായി റഫീഖ്, തൊപ്പി റഫീഖ്) സംഘം കാറുകൾ എത്തിച്ചുനൽകിയിരുന്നത്. ഒഎൽഎക്സിലും വിവിധ വെബ് സൈറ്റിലും വിൽക്കാനും വാടകയ്ക്കുമായി കാറുകൾ നൽകുന്ന നന്പരിലേക്കു വിളിച്ചാണ് സംഘം വാടകയ്ക്കു കാറെടുക്കുന്നത്. കാറെടുക്കുന്നതിനായി നിശ്ചിത തുക അഡ്വാൻസായി നൽകുകയും ചെയ്യും. കാറുമായി പോയതിനുശേഷം ഇവരുടെ നന്പരിൽ വിളിച്ചാൽ പ്രതികരണം…
Read Moreഇൻഷ്വറൻസ് പുതുക്കിയില്ല! ഫയർ ഫോഴ്സിന്റെ ആംബുലൻസ് കട്ടപ്പുറത്തായി; 7300 -ഓളം രൂപ സർക്കാരിൽനിന്ന് ഇനിയും ലഭിച്ചിട്ടില്ല
അടിമാലി: അടിമാലി ഫയർഫോഴ്സ് യൂണിറ്റിന് അനുവദിച്ച ആംബുലൻസ് ഇൻഷ്വറൻസ് പുതുക്കാത്തതിനേതുടർന്ന് കട്ടപ്പുറത്തായി. ഇൻഷ്വറൻസ് പുതുക്കാത്തതിനാൽ വാഹനം നിരത്തിലിറക്കാനാവില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഏതാനും ദിവസംമുന്പ് വാഹനത്തിന്റെ ഇൻഷ്വറൻസ് കാലാവധി അവസാനിച്ചെങ്കിലും പുതുക്കാനാവശ്യമായ 7300 -ഓളം രൂപ സർക്കാരിൽനിന്ന് ഇനിയും ലഭിച്ചിട്ടില്ല. ജില്ലാ ഇൻഷ്വറൻസ് ഓഫീസിൽനിന്നും ഡിമാന്റ് നോട്ടീസ് വാങ്ങിയശേഷം ഫയർ ആൻഡ് റെസ്ക്യൂ ജില്ലാ ഓഫീസിൽനിന്നും ധനാനുമതിയും എറണാകുളം റീജണൽ ഓഫീസിൽനിന്നും അലോട്ട്മെന്റും ലഭിച്ചാൽ മാത്രമേ ഇൻഷ്വറൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ മുന്പോട്ടു പോകുകയുള്ളൂ. അപകടവേളകളിൽ സൗജന്യമായും മറ്റവസരങ്ങളിൽ കിലോമീറ്ററൊന്നിന് 11 രൂപ 3 പൈസക്കുമാണ് ഫയർഫോഴ്സ് യൂണിറ്റിന്റെ ആംബുലൻസ് സർവീസ് നടത്തുന്നത്. ഒരേ കാലയളവിൽ സംസ്ഥാനത്തെ ഫയർഫോഴ്സ് യൂണിറ്റുകളിൽ അനുവദിച്ച മറ്റ് ആംബുലൻസുകളുടെ അവസ്ഥയും സമാനമാണെന്നു പറയുന്നു.
Read Moreഫ്ളാറ്റിന്റെ മൂന്നാംനിലയിലെ മുറിക്കുള്ളിൽ കുരുങ്ങിയ രണ്ടുവയസുകാരനെ രക്ഷപ്പെടുത്തി; സംഭവം കട്ടപ്പനയില്
കട്ടപ്പന: ഫ്ളാറ്റിന്റെ മൂന്നാംനിലയിൽ മുറിയുടെ വാതിലിന്റെ ലോക്കുവീണ് കുരുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി. കട്ടപ്പന റസ്റ്റ് ഹൗസിനു സമീപം സോഗോസ് ഫ്ളാറ്റിന്റെ മൂന്നാംനിലയിലെ മുറിയിൽ കുരുങ്ങിയ രണ്ടുവയസുള്ള ആണ്കുഞ്ഞിനെയാണ് വീട്ടുകാരും ഫ്ളാറ്റിലെ ജോലിക്കാരും ചേർന്ന് രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ ഒന്പതരയോടെയാണ് സംഭവം. വീട്ടിൽ കുട്ടിയുടെ അമ്മയും വേലക്കാരിയും ഉണ്ടായിരുന്നു. കളിക്കുന്നതിനിടെ കിടപ്പുമുറിയിൽ ഒറ്റയ്ക്ക് കയറിയ കുട്ടി വാതിൽ അടയ്ക്കുന്നതിനിടെ കതകിന്റെ പൂട്ടുവീണു. കതക് തുറക്കാൻ കഴിയാതായതോടെ കുഞ്ഞ് ഉച്ചത്തിൽ കരഞ്ഞു. കരച്ചിൽകേട്ട് മാതാവ് എത്തി കതക് തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് മാതാവ് ഫ്ളാറ്റ് ഉടമയേയും ജീവനക്കാരെയും വിവരമറിയിച്ചു. ഇതിനിടെ വിവരമറിഞ്ഞ് ഇടുക്കിയിലായിരുന്ന പിതാവ് ഫയർഫോഴ്സിനെയും വിവരം അറിയിച്ചു.ഫ്ളാറ്റ് ഉടമയുടെ നിർദേശാനുസരണം ഓടിയെത്തിയ ജീവനക്കാർ കതകിന്റെ പൂട്ടുതകർത്ത് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.
Read Moreഅനധികൃത അറവുശാലകൾ പെരുകുന്നു, മാലിന്യങ്ങൾ തോട്ടിലേക്ക്; പരിശോധനകളും മറ്റും കാര്യക്ഷമവുമല്ല
ചുങ്കപ്പാറ: അനധികൃത അറവുശാലകൾ ചുങ്കപ്പാറയിൽ പെരുകുന്നു. കോടതി നിർദേശങ്ങളും നിയമങ്ങളും കാറ്റിൽപറത്തി കശാപ്പു നടത്തുന്നവർ അറവുമാലിന്യങ്ങൾ അലക്ഷ്യമായി ഇടുന്നതും ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുന്നു. അറവുശാലകളുടെ പ്രവർത്തനം സംബന്ധിച്ച് സർക്കാർ നൽകിയിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കാതെയാണ് മിക്കവയുടെയും പ്രവർത്തനം. റബർതോട്ടങ്ങളിലും മറ്റുമാണ് താത്കാലികമായി അറവുശാലകൾ പ്രവർത്തിക്കുന്നത്. പരസ്യമായി നടത്തുന്ന കശാപ്പിനേ തുടർന്നുള്ള മാലിന്യങ്ങൾ സമീപത്തെ തോടുകളിലും പുരയിടങ്ങളിലും അലക്ഷ്യമായി ഉപേക്ഷിക്കുകയാണ് പതിവ്. ചുങ്കപ്പാറ സ്കൂളിനു സമീപത്തെ അറവുശാലകളിൽ നിന്നുള്ള രക്തവും മറ്റും പാത്രങ്ങളിലാക്കി സമീപത്തെ തോട്ടിൽ ഒഴുക്കുന്നതായി പരാതിയുണ്ട്. ചുങ്കപ്പാറ, കോട്ടാങ്ങൽ, ആലപ്രക്കാട് പ്രദേശങ്ങളിൽ അനധികൃത അറവുശാലകളുടെ എണ്ണം കൂടിവരികയാണ്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് അറവുശാലകൾ പ്രദേശത്തുണ്ടാക്കുന്നതെങ്കിലും ശക്തമായ ഇടപെടൽ ആരോഗ്യവകുപ്പ് നടത്തുന്നില്ല. പരിശോധനകളും മറ്റും കാര്യക്ഷമവുമല്ല. മാംസക്കച്ചവടം ഏറെ നടക്കുന്ന പ്രദേശമാണെങ്കിലും കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിന് സ്വന്തമായി സ്ലോട്ടർഹൗസ് ഇല്ല. അറവുമാടുകളെ സംബന്ധിച്ച് വിവരം ശേഖരിക്കാനോ പരിശോധന നടത്താനോ അനുമതി നൽകാനോ ബന്ധപ്പെട്ടവർ തയാറാകുന്നുമില്ല.
Read Moreഫണ്ടിന് നന്ദിയുണ്ട്, പക്ഷേ… കേരളാ കോൺഗ്രസിന് ഒരേ ഒരു നിലപാട് മാത്രം, അത് യുഡിഎഫിന് ഒപ്പമെന്ന് ജോസ്.കെ.മാണി
കോട്ടയം: കെ.എം. മാണി സ്മാരക മന്ദിരത്തിന് അഞ്ചു കോടി ബജറ്റിൽ അനുവദിച്ച സര്ക്കാരിനോടു നന്ദി പറഞ്ഞ് ജോസ് കെ. മാണി എംപി. സ്മാരകത്തിന് ഫണ്ട് അനുവദിച്ചതിനെ തുടർന്നുണ്ടായ ആരോപണങ്ങൾ അദ്ദേഹം തള്ളി. എൽഡിഎഫുമായി ചർച്ച നടക്കുന്നുവെന്ന ആരോപണം തെറ്റാണ്. കേരളാ കോൺഗ്രസിന് ഒരേ ഒരു നിലപാട് മാത്രം, അത് യുഡിഎഫിന് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു. സ്മാരകത്തിന് ഫണ്ട് അനുവദിച്ചത് സ്വാഭാവികമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടിരുന്നു. സ്മാരകത്തിന് പണം അനുവദിച്ചതിൽ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നില്ല. അന്തരിച്ച നേതാക്കൾക്ക് വേണ്ടി സ്മാരകമൊരുക്കുന്നത് സ്വാഭാവികമാണ്. ഇത് ജോസ് കെ.മാണിയെ ലക്ഷ്യം വച്ചാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പഠനഗവേഷണ പ്രവർത്തനങ്ങൾക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാരകം നിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന് കെ.എം. മാണി ഫൗണ്ടേഷനു വേണ്ടി മുഖ്യമന്ത്രിക്കു നേരിട്ടു നിവേദനം നൽകിയിരുന്നു. ഈയാവശ്യം ധനമന്ത്രി അംഗീകരിക്കുകയായിരുന്നു.
Read Moreമിന്നി തെളിയണേ പണം മുടക്കണം; ഫിലമെന്റ് ബൾബുകളുടെ നിരോധനത്തിൽ സാധാരണക്കാർക്കു ബുദ്ധിമുട്ടുകളുണ്ടാകു മെങ്കിലും കെഎസ്ഇബിയുടെ പ്രതീക്ഷയിങ്ങനെ..
കോട്ടയം: ഫിലമെന്റ് ബൾബുകളുടെ നിരോധനത്തിലൂടെ വൈദ്യുത ഉപയോഗത്തിൽ ഗണ്യമായ കുറവുണ്ടാകും. സാധാരണക്കാർക്കു ചെറിയ ബുദ്ധിമുട്ടുകൾ സൃഷ്്ടിക്കുമെങ്കിലും ഇതു ഗാർഹിക വൈദ്യുതോപയോഗത്തിൽ വലിയ കുറവുണ്ടാകുമെന്നു കെഎസ്ഇബി കണക്കുകൂട്ടുന്നു. നവംബർ ഒന്നു മുതൽ കേരളത്തിൽ സിഎഫ്എൽ, ഫിലമെന്റ് ബൾബുകളുടെ വിൽപന നിരോധിക്കും. തെരുവു വിളക്കുകളും സർക്കാർ സ്ഥാപനങ്ങളിലെ ബൾബുകളും പൂർണമായി എൽഇഡിയിലേക്കു മാറും. ഇനി മുതൽ വീടുകളിലും എൽഇഡി ബൾബുകൾ ഉപയോഗിക്കേണ്ടിവരും. ഇതിലൂടെ വീടുകളിലെ വൈദ്യുതി ഉപയോഗത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. എന്നാൽ എൽഇഡി ബൾബുകളുടെ ഉയർന്ന വിലയാണു സാധാരണക്കാർക്ക് ബുദ്ധിമുട്ടു സൃഷ്്ടിക്കുന്നത്. ഫിലമെന്റ് ബൾബുകൾ 10 രൂപയ്ക്കു ലഭിക്കുന്പോൾ എൽഇഡി ബൾബുകൾക്കു കുറഞ്ഞത് 70 രൂപ നൽകണം. എൽഇഡി ബൾബുകൾ 50 രൂപയിൽ താഴെ വിലയ്ക്കു ലഭിച്ചാൽ മാത്രമേ സാധാരണക്കാർക്ക് നേട്ടമാകു. പുതിയ വീട് വയ്ക്കുന്നവർ നവംബറിനുശേഷം എൽഇഡി ബൾബുകൾ മാത്രമേ ഉപയോഗിക്കാവു. കഐസ്ഇബി അനുമതിയ്ക്കും എൽഇഡി ബൾബുകൾ…
Read Moreനിയന്ത്രണം വിട്ട ബാലെ കമ്പനിയുടെ വണ്ടി ഫുട് പാത്തിൽ ഇടിച്ചു കയറി; കോട്ടയം ടൗണിലെ ട്രാഫിക് സിഗ്നലിൽ ഉണ്ടായ അപകടത്തിൽ ഒഴിവായത് വൻ ദുരന്തം
കോട്ടയം: ബാലെ കന്പനിയുടെ മിനിബസ് നിയന്ത്രണം വിട്ടു അപകടം സംഭവിച്ചതു രണ്ടു തവണ. ദുരന്തം ഒഴിവായതു തലനാരിഴയ്ക്ക്. അപകടത്തിൽ ആർക്കും പരിക്കില്ല. ബേക്കർ ജംഗ്ഷനു സമീപം ഇന്നലെ ഉച്ചയ്ക്കാണ് മിനിബസ് ആദ്യം അപകടത്തിൽ പെട്ടത്. രാത്രിയിൽ വാഹനം അറ്റകുറ്റപ്പണിക്കായി മുന്നോട്ടെടുക്കുന്പോഴാണു നിയന്ത്രണം വിട്ടു വീണ്ടും അപകടം സംഭവിച്ചത്. ഉച്ചയ്ക്കു പോസ്റ്റോഫീസിനു മുന്നിൽ നിന്നും ബേക്കർ ജംഗ്ഷനിലേക്കെത്തിയ മിനിബസ്് നിയന്ത്രണം വിട്ടു റോഡിൽ സ്ഥാപിച്ചിരുന്ന ഇരുന്പ് ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. അപകട സമയത്ത് മറ്റു വാഹനങ്ങൾ റോഡിൽ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ഗതാഗതം തടസപ്പെട്ടതോടെ പോലീസെത്തി വാഹനം റോഡരികിലേക്കു മാറ്റിയിട്ടു. രാത്രി ഒൻപതരയ്ക്കു അറ്റകുറ്റപ്പണി നടത്തുവാനായി വാഹനം മുന്നോട്ടെടുത്തപ്പോഴാണ് വീണ്ടും നിയന്ത്രണം നഷ്ടപ്പെട്ടത്. വലിയ അപകടം സംഭവിക്കാതിരിക്കുന്നതിനു വേണ്ടി ഡ്രൈവർ ഫുട്പാത്തിലേക്കു വാഹനം ഇടിച്ചു നിർത്തുകയായിരുന്നു. ഈ സമയത്തു ഫുട്പാത്തിൽ ആളുകൾ ഇല്ലാതിരുന്നതും അപകടം ഒഴിവാക്കി.
Read Moreരഹസ്യ സന്ദേശമെത്തി,സ്വകാര്യ ഹോസ്റ്റലിൽ എക്സൈസിന്റെ മിന്നൽ റെയ്ഡ്; കഞ്ചാവുമായി ബിടെക് വിദ്യാർഥികൾ അറസ്റ്റിൽ
കോട്ടയം: പാന്പാടി ആർഐടി എൻജിനിയറിംഗ് കോളജിനു സമീപത്തുള്ള സ്വകാര്യ ഹോസ്റ്റലിൽ എക്സൈസ് നടത്തിയ റെയ്ഡിൽ കഞ്ചാവും അവ ഉപയോഗിക്കുന്നതിനുള്ള അനുബന്ധ ഉപകരങ്ങളും പിടിച്ചെടുത്തു. സംഭവത്തിൽ രണ്ടു ബിടെക് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഒൻപതിനു നടത്തിയ മിന്നൽ പരിശോധനയിൽ കൊല്ലം വടക്കേവിള സ്വദേശി റസൽ എം. സിദ്ധിഖ് (25), കാസർകോട് ബേക്കൽ ഫോർട്ട് സ്വദേശി തജുവീൻ ഇബ്രാഹീം (24) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം ഫോണിൽ ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നർക്കോടിക് സെൽ ഇൻസ്പെക്ടർ വി.പി അനൂപിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ രാജീവൻ പിള്ള, ടി. അജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. എൻ. അജിത്ത്, കെ. എൻ. സുരേഷ്, വനിതാ ഓഫീസർ അഞ്ജു എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
Read Moreഒ.പി കൗണ്ടറും, രോഗി സന്ദർശന തിരക്കിലും വീണ്ടും കോട്ടയം മെഡിക്കൽ കോളജ്; ആശുപത്രിയിൽ കഴിഞ്ഞിരുന്നവർക്ക് കൊറോണയില്ലെന്നു സ്ഥിരീകരണം
ഗാന്ധിനഗർ: പ്രത്യേക നിരീഷണത്തിൽ കഴിഞ്ഞവരിൽ കൊറോണ രോഗമില്ലെന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയതിനെ തുടർന്ന് അവർ വീടുകളിലേക്കു മടങ്ങിതിനു ശേഷം ഇന്നു മുതൽ ഒ.പി കൗണ്ടറിൽ രോഗികളുടേയും രോഗി സന്ദർശകരുടേയും തിരക്ക് ആനുഭവപ്പെട്ടു തുടങ്ങി. കൊറോണ വൈറസ് രോഗലക്ഷണമുള്ളവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെന്ന വാർത്ത വന്നതു മുതൽ ഒ.പി യിലെത്തുന്ന രോഗികളുടേയും രോഗി സന്ദർശകരുടേയും എണ്ണത്തിൽ വളരെ കുറവ് വന്നിരുന്നു. തിങ്കളാഴ്ചയാണു വൈക്കത്തുനിന്നും കൊറോണ രോഗലക്ഷണമുള്ള 34 വയസുള്ള യുവതിയേയും എഴു വയസുകാരി മകളേയും പ്രത്യേക ആംബുലൻസിൽ മെഡിക്കൽ കോളജിലെ നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഹോംങ്കോഗിൽ നിന്നും നാട്ടിലെത്തിയപ്പോൾ ഇവർക്കു പനിയും ജലദോഷവും ഉണ്ടായി. വീട്ടിൽ നിരീക്ഷണത്തിലായിരുന്നുവെങ്കിലും ശ്വാസതടസവും നേരിട്ടപ്പോഴാണ് മെഡിക്കൽ കോളജിൽ ചികിത്സ തേടുവാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചത്. തുടർന്നു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കുള്ള ക്രമീകരണം സജ്ജീകരിച്ചു. കൊറോണ വൈറസ് രോഗലക്ഷണമുള്ളവരുടെ ചികിത്സയ്ക്കായി മെഡിക്കൽ…
Read More