കറുകച്ചാൽ: നെടുംകുന്നത്ത് സ്കൂൾ സമയത്ത് ഓടിയ ടിപ്പർ ലോറികൾ നാട്ടുകാർ തടഞ്ഞിട്ടശേഷം പോലീസിന് കൈമാറി. ഇന്നലെ രാവിലെ എട്ടരയോടെ നെടുംകുന്നം-ചേലക്കൊന്പ് റോഡിലായിരുന്നു സംഭവം. വിദ്യാർഥികൾ സഞ്ചരിക്കുന്ന റോഡിലൂടെ സ്കൂൾ സമയത്ത് ടിപ്പർ ലോറികളുടെ ഓട്ടം പതിവായിരുന്നു. ഇതേപ്പറ്റി നേരത്തെ കറുകച്ചാൽ പോലീസിൽ വിവരമറിയിച്ചിരുന്നു. നടപടി സ്വീകരിക്കാതെ വന്നതോടെ ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് കൈടാച്ചിറ, പഞ്ചായത്തംഗങ്ങളായ രവി സോമൻ, രാജമ്മ രവീന്ദ്രൻ, കറുകച്ചാൽ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോ തോമസ് പായിക്കാട് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ചു. ലോഡുമായി എത്തിയ രണ്ടു ടിപ്പർ ലോറികൾ ഇവർ തടഞ്ഞിട്ടു. ലോഡിന് മുകളിൽ ടാർപ്പോളിൻ കൊണ്ട്് മൂടാതെ കൊണ്ടു പോകുന്നതിനാൽ പ്രദേശത്ത് പൊടിശല്യവും പതിവായിരുന്നു. തുടർന്ന് വിവരം കറുകച്ചാൽ സ്റ്റേഷനിൽ വിളിച്ചറിയിച്ചു. പോലീസ് എത്തിയ ശേഷം ലോറികൾ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിഴ ഒടുക്കിയ ശേഷമാണ് ലോറികൾ വിട്ടു നൽകിയത്.
Read MoreCategory: Kottayam
മുഖം മിനുക്കി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി; വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആറിന് മന്ത്രി കെ.കെ.ശൈലജ നിർവഹിക്കും
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടേയും പുതിയ നിർമാണ പ്രവർത്തനങ്ങളുടേയും ഉദ്ഘാടനം ആറിന് മന്ത്രി കെ.കെ.ശൈലജ നിർവഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സുരേഷ് കുറുപ്പ് എംഎൽഎ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എംപി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, വി.എൻ.വാസവൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിതടത്തിൽ, ആർപ്പുക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് എന്നിവർ പ്രസംഗിക്കും. ആർദ്രം പദ്ധതിയിലൂടെ 8.39 കോടി രൂപാ ചെലവിൽ പൂർത്തീകരിച്ച കംപ്യൂട്ടർവത്കരിച്ച ഒപി ബ്ലോക്കുകൾ, പ്രൈമറിവെയിറ്റിംഗ് ഏരിയ, ഓർത്തോ പീഡിക്സ് വെയിറ്റിംഗ് ഏരിയ, പൾമനറി മെഡിസിൻ വെയിറ്റിംഗ് ഏരിയ, കാൻസർ കെയർ സെന്റർ ഒപി വെയിറ്റിംഗ് എരിയ ഫാർമസി വെയിറ്റിംഗ് ഏരിയ, കാർഡിയോളജി, കാർഡിയോ തൊറാസിക് വെയിറ്റിംഗ് ഏരിയ, സിടിസിമുലേറ്റർ, ഖരമാലിന്യ സംസ്കരണ പ്ലാന്റ്, കാൻസർ…
Read Moreഅയ്മനത്ത് പെൻഷൻ വാങ്ങി വരുകയായിരുന്നു അധ്യാപികയുടെ ബാഗ്തട്ടിയെടുത്തു; മോഷ്ടിച്ച ബാഗിലെ പണം ചിലവാക്കും മുമ്പ് കള്ളനെ പൊക്കി അയ്മനം പോലീസ്
കോട്ടയം: റിട്ട. അധ്യാപികയുടെ പെൻഷൻ തുകയടങ്ങിയ ബാഗ് തട്ടിയെടുത്തവരെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പൊക്കി. ബൈക്കിലെത്തി ബാഗ് തട്ടിപ്പറിച്ചവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. രണ്ടാം പ്രതി പരിപ്പ് മുട്ടേൽകോളനിയിൽ ടി.സി.വാവയുടെ മകൻ ജയരാജ് (22) ആണ്. ഇവർ തട്ടിയെടുത്ത 18,000 രൂപ വീടിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു. മോഷണത്തിനുപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. അയ്മനം പള്ളിക്കവലയിൽ ഇന്നലെ രാവിലെ 11.15നാണ് ബാഗ് തട്ടിപ്പറിച്ച സംഭവമുണ്ടായത്. അയ്മനം സ്വദേശി ചെല്ലമ്മ (75) അയ്മനം എസ്ബിഐയിൽ നിന്നെടുത്ത പെൻഷൻ തുകയുമായി തൊട്ടടുത്ത ബസ് സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ ബൈക്കിലെത്തിയ രണ്ടു യുവാക്കൾ ബാഗ് തട്ടിപ്പറിച്ച് പായുകയായിരുന്നു. കവർച്ച നടന്ന സ്ഥലത്തെ വീട്ടിലെ സിസിടിവി കാമറയിൽ പ്രതികളുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇതാണ് ഇവരെ പെട്ടെന്നു പിടികൂടാൻ കഴിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ വച്ച് നടത്തിയ അന്വേഷണത്തിൽ മുട്ടേൽ കോളനിയിലുള്ള രണ്ടുപേരാണ് കവർച്ചയ്ക്കു പിന്നിലെന്ന് വ്യക്തമായി.…
Read Moreപ്രകൃതിയുടെ നന്മകളെ അറിയാം; രണ്ടാമത് റെയിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 24, 25 തീയതികളിൽ കുമരകത്ത്
കോട്ടയം: പ്രകൃതിയുടെ നന്മകളെ അറിയാനായി രണ്ടാമത് റെയിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (ആർഐഎൻഎഫ്എഫ്) 24 , 25 തീയതികളിൽ കുമരകത്ത് നടക്കും. ജയരാജ് ഫൗണ്ടേഷന്റെ ബേർഡ്സ് ക്ലബ് ഇന്റർനാഷണൽ, കുമരകം ഗ്രാമപഞ്ചായത്ത്, കോട്ടയം ഫിലിം സൊസൈറ്റി, ഡിടിപിസി, ജെസിഐ സോണ്‍ 22 എന്നിവരുടെ നേതൃത്വത്തിലാണ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. കുമരകം കാർഷിക ഗവേഷണകേന്ദ്രത്തിൽ രണ്ട് വേദികളിലായിട്ടാണ് പ്രദർശനം. അറുപതോളം ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. ഇതിൽ 25 ഇന്റർനാഷണൽ സിനിമയും ഉൾപ്പെടും. സ്കൂൾ, കോളജ് വിദ്യാർഥികൾ നിർമിച്ച ചിത്രങ്ങളും ഉണ്ടാകും. പ്രകൃതിയെ അറിയാനും അവയെ സംരക്ഷിക്കാനും യുവതലമുറയെ പ്രോൽസാഹിപ്പിക്കുവാനുമുള്ള സംവിധാനമാണ് ഇതു വഴി ഒരുക്കുന്നതെന്ന് സംവിധായകൻ ജയരാജ് പറഞ്ഞു. ആലോചനായോഗം കോട്ടയം ടി ബിയിൽ ചേർന്നു. വി എൻ വാസവൻ എക്സ് എംഎൽഎ, പ്രദീപ് നായർ, ഡോ.അഭിലാഷ്, ഡോ. ബി.കെ ബിന്ദു, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോൻ, ജില്ലാ…
Read Moreകോട്ടയം നഗരം കൈയടക്കി മദ്യ-ലഹരി മാഫിയകൾ; രാത്രിയെന്നോ പകലെന്നോയില്ലാതെ എവിടെ നോക്കിയാലും കാണാനാകുന്നത് ഇത്തരകാരുടെ അഴിഞ്ഞാട്ടമെന്ന് യാത്രക്കാർ
കോട്ടയം: കോട്ടയം നഗരം കഞ്ചാവ്, മയക്കുമരുന്ന്, മദ്യപാനികളുടെ വിഹാരകേന്ദ്രമാകുന്നു. തിരുനക്കര മൈതാനം, പഴയ പോലീസ് സ്റ്റേഷൻ മൈതാനം, പഴയ ബസ് സ്റ്റാൻഡ്, നാഗന്പടം സ്റ്റാൻഡ്, നെഹ്റു സ്റ്റേഡിയം, വാഹന പാർക്കിംഗ് കേന്ദ്രങ്ങൾ തുടങ്ങി നിരവധി സ്ഥലങ്ങൾ മദ്യപാനികളുടെയും അഴിഞ്ഞാട്ടക്കാരുടെയും താവളമാകുന്നത്. സന്ധ്യമയങ്ങിയാൽ നഗരത്തിലൂടെ നടന്നു പോകുവാൻ സാധിക്കാത്ത അവസ്ഥയാണ്. എവിടെയും മദ്യപാനികളാണ്. പഴയ ബസ് സ്റ്റാൻഡിലും സമീപപ്രദേശങ്ങളിലും പകൽ സമയത്തും പൊതുസ്ഥലത്ത് മദ്യപിക്കുന്നവരുമുണ്ട്. തിരുനക്കര മൈതാനത്തെ സ്റ്റേജ്, ഇരിപ്പിടങ്ങൾ എന്നിവിടങ്ങളിൽ മദ്യക്കുപ്പികൾ കൂന്പാരമാണ്. പഴയ കൽപ്പന സൂപ്പർ മാർക്കറ്റിനു മുന്നിൽ ഭിക്ഷാടകരായി ഇരിക്കുന്നവർ ഇവിടെ ഇരുന്നു മദ്യപിക്കുന്നതും കാണാം. ഇവിടെയുള്ള നടപ്പാതകളിൽ ഭക്ഷണ അവശിഷ്ടം ഉൾപ്പെടെയുള്ള മാലിന്യം തള്ളുന്നതും വഴിയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
Read Moreവനിതാ കണ്ടക്ടർ കയറിയില്ല! കണ്ടക്ടറില്ലാതെ കെഎസ്ആർടിസി ബസ് രണ്ടര കിലോമീറ്റർ ഓടി; ഒടുവില്‍…
പൊൻകുന്നം: ബസ് സ്റ്റാൻഡിലെ കെഎസ്ആർടിസി കൗണ്ടറിൽ സമയം രേഖപ്പെടുത്താനിറങ്ങിയ വനിതാ കണ്ടക്ടർ കയറും മുന്‍പ് ലിമിറ്റഡ് സ്റ്റോപ്പ് ബസ് യാത്ര തിരിച്ചു. രണ്ടര കിലോമീറ്റർ പിന്നിട്ടപ്പോൾ വഴിയിൽ കാത്തുകിടന്ന ബസിലേക്ക് കണ്ടക്ടർ മറ്റൊരു ബസിൽ കയറിയെത്തി. പൊൻകുന്നം ബസ് സ്റ്റാൻഡിൽ ഇന്നലെ രാവിലെ 11.20 നായിരുന്നു സംഭവം. മുണ്ടക്കയം-ചങ്ങനാശേരി റൂട്ടിലോടുന്ന പൊൻകുന്നം ഡിപ്പോയിലെ ആർപികെ 551ാം നമ്പർ ബസാണ് കണ്ടക്ടറില്ലാതെ ഓടിച്ചുപോയത്. പൊൻകുന്നം സ്റ്റാൻഡിൽ എത്തുന്പോൾ കെഎസ്ആർടിസിയുടെ കൗണ്ടറിൽ എല്ലാ ബസുകളും സമയം രേഖപ്പെടുത്തുന്നത് പതിവാണ്. ഇതിനായിട്ടാണ് വനിതാ കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങിയത്. ഇതിനിടെ യാത്രക്കാരിലൊരാൾ ബാഗ് ബർത്തിൽ വയ്ക്കാൻ ശ്രമിച്ചപ്പോൾ ബെൽ മുഴങ്ങിയപ്പോൾ കണ്ടക്ടർ കയറിയെന്ന ധാരണയിൽ ഡ്രൈവർ ബസ് ഓടിച്ചുപോകുകയായിരുന്നു. രണ്ടര കിലോമീറ്റർ ബസ് ഓടിക്കഴിഞ്ഞാണ് കണ്ടക്ടർ ബസിലില്ലെന്ന് അറിയുന്നത്. ദേശീയപാതയിൽ 18ാം മൈലിൽ കാത്തുകിടന്ന ബസിലേക്ക് കണ്ടക്ടർ പിന്നാലെയുണ്ടായിരുന്ന ഫാസ്റ്റ് ബസിൽ…
Read Moreതിരുവാഭരണ ഘോഷയാത്ര 13ന്; ക്രമീകരണങ്ങള്‍ വിലയിരുത്തി; ഘോഷയാത്രക്കൊപ്പം ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ടീമും
പത്തനംതിട്ട: പന്തളത്തുനിന്നും 13ന് ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്. ബീനാറാണിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന പത്ത് പഞ്ചായത്തുകളിലെ തിരുവാഭരണ പാത നവീകരണം, കുടിവെള്ള വിതരണം, തെരുവ് വിളക്കുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന സ്ഥലങ്ങളെ നാല് സെക്ടറായി തിരിച്ച് നാല് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 350ഓളം ഉദ്യോഗസ്ഥരെ വിന്യസിക്കും. തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പം ഫയര്‍ഫോഴ്സിന്റെ ഒരു ടീമിനെയും വാഹനവും രക്ഷാ ഉപകരണങ്ങളും സജ്ജമാക്കും. ഘോഷയാത്രയെ വനം വകുപ്പിന്റെ എലിഫന്റ് സ്ക്വാഡ് അനുഗമിക്കും. തിരുവാഭരണപാതയില്‍ അതാത് പഞ്ചായത്തുകള്‍ നല്കുന്ന തെരുവ് വിളക്കുകള്‍ കെഎസ്ഇബി സ്ഥാപിക്കും.തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന സ്ഥലങ്ങളിലെ പൈപ്പുകളില്‍ കുടിവെള്ളം ഉറപ്പുവരുത്തുമെന്ന്…
Read Moreപ്ലാസ്റ്റിക് നിരോധനത്തിന്റെ ആദ്യദിനം കടന്നു പോയി; ജനങ്ങളും വ്യാപാരികളും നേരിടുന്ന കടുത്ത ആശങ്ക ഇങ്ങനെയൊക്കെ
കോട്ടയം: ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിച്ച ആദ്യദിനത്തിൽ ഉപയോഗത്തിൽ ഗണ്യമായ കുറവുണ്ടായതായി വ്യാപാരികൾ. ബുദ്ധിമുട്ട് നേരിട്ടതിനൊപ്പം സാന്പത്തിക ബാധ്യതയും കൂടുമെന്ന് വ്യാപാരികൾ പറയുന്നു. ജനങ്ങൾക്കൊപ്പം വ്യാപാരികളും കടുത്ത ആശങ്കയിലാണ്. കടയിൽനിന്നും സാധനങ്ങൾ വാങ്ങിയാൽ എങ്ങനെ വീട്ടിലെത്തിക്കുമെന്നാണ് ആശങ്ക ഉയരുന്നത്. തുണിസഞ്ചികളോ പേപ്പർ, തുണി കൂടുകളോ കൊണ്ടുപോകുന്ന പരിചയമില്ല. ഇനി ഇവ വാങ്ങണമെങ്കിൽ ഒരു കൂടിന് കുറഞ്ഞത് അഞ്ചു രൂപയെങ്കിലും നൽകണം. മണ്ണിൽ ലയിക്കുന്ന വിധത്തിലുള്ള തുണിക്കൂടിന് 10 രൂപയും നൽകണം. കോൾഡ് സ്റ്റോറേജിൽ നിന്നും വാങ്ങുന്ന മാംസവും മത്സ്യവും മറ്റും ഇതിൽ കൊണ്ടുപോകാൻ അത്ര എളുപ്പമല്ല.ഇന്നലെ സാധനങ്ങൾ വാങ്ങാനെത്തിയവർക്ക് പരമാവധി പേപ്പറുകളിൽ സാധനങ്ങൾ പൊതിഞ്ഞു നൽകാനാണ് വ്യാപാരികൾ ശ്രമിച്ചത്. നേരത്തെ സ്റ്റോക്ക് ചെയ്ത കടലാസുകൂടുകളിൽ സാധനങ്ങൾ നൽകി. ശക്തമായ പരിശോധനകൾ 15 മുതലേ ആരംഭിക്കുകയുള്ളുവെന്നതിനാൽ ചിലർ സ്റ്റോക്കുണ്ടായിരുന്ന കൂടുകളിൽ തന്നെ സാധനങ്ങൾ നൽകി. ഒറ്റത്തവണ…
Read Moreപ്ലാസ്റ്റിക് പോയെങ്കിൽ പോട്ടെ; ബദൽ ഉത്പന്നങ്ങളുടെ ലഭ്യത വർധിപ്പിക്കുന്നതിന് ഉണർന്ന് പ്രവർത്തിച്ച് കുടുംബശ്രീ
കോട്ടയം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ബദൽ ഉത്പന്നങ്ങളുടെ ലഭ്യത വർധിപ്പിക്കുന്നതിന് കുടുംബശ്രീ ജില്ലാ മിഷൻ നടപടികൾ ആരംഭിച്ചു. തുണിസഞ്ചി, പേപ്പർ ബാഗുകൾ തുടങ്ങിയവയുടെ വൻതോതിലുള്ള നിർമാണത്തിനായി ജില്ലാതല കണ്‍സോർഷ്യം രൂപീകരിക്കും. ജില്ലയിൽ നിലവിലുള്ള നിർമാണ യൂണിറ്റുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ഉത്പാദനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി. ഓർഡർ ലഭിക്കുന്നതനുസരിച്ചാണ് ഈ യൂണിറ്റുകളിൽ ഉത്പന്ന നിർമാണം. അളവിനും ഡിസൈനിനും അനുസരിച്ച് ഒന്നിന് 10 രൂപ മുതൽ 75 രൂപ വരെയുള്ള സഞ്ചികൾ ലഭ്യമാണ്. സഞ്ചികൾ തൂക്കി വിൽക്കുന്ന യൂണിറ്റുകളുമുണ്ട്. ഇവയ്ക്കു പുറമെ 25ഓളം തയ്യൽ യൂണിറ്റുകളെയും പ്രാരംഭഘട്ടത്തിലുള്ള പത്തോളം കാരി ബാഗ് യൂണിറ്റുകളെയും കണ്‍സോർഷ്യത്തിൽ ഉൾപ്പെടുത്തും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ഹരിതകർമസേന വഴി വീടുകളിൽ എത്തിക്കുന്ന തുണി സഞ്ചികളുടെ നിർമാണത്തിലും കുടുംബശ്രീ പങ്കാളികളാകുന്നുണ്ട്.നൈപുണ്യ പരിശീലന ഏജൻസിയുടെ സഹകരണത്തോടെ 100ലധികം കുടുംബശ്രീ അംഗങ്ങൾക്ക് തുണിസഞ്ചി നിർമാണ പരിശീലനം നൽകിയിട്ടുണ്ട്.…
Read Moreആറുമാസമായി പൊട്ടി ഒഴുകുന്ന പൈപ്പ് നന്നാക്കാൻ എത്തിയത് റോഡ് ടാർ ചെയ്തുകഴിഞ്ഞപ്പോൾ; ജലവിതരണ വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ
കോട്ടയം: ടാറിംഗ് പൂർത്തിയാകും മുന്‍പേ ജലവിതരണവകുപ്പ് കുത്തിപ്പൊളിച്ച റോഡ് ഇന്നു വീണ്ടും ടാറിംഗ് നടത്തും. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്നു കുഴി മണ്ണിട്ട് മൂടി ടാറിംഗ് നടത്താനാണു നീക്കം. ചെങ്ങളം ഏനാദി-കടത്തുകടവ് റോഡിൽ ഇന്നലെയാണു സംഭവം. ഏനാദി പാലത്തിനു സമീപമാണു ജലവിതരണ വകുപ്പ് റോഡ് കുത്തിപ്പൊളിച്ചത്. നാളുകളായി റോഡ് കുണ്ടും കുഴിയുമായി കിടക്കുകയായിരുന്നു. ഈ സമയത്ത് റോഡിലൂടെയുള്ള ജലവിതരണ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നുണ്ടായിരുന്നു. പ്രദേശവാസികൾ വാട്ടർ അഥോറിറ്റിയെ അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഏറ്റുമാനൂർ എംഎൽഎ സുരേഷ് കുറുപ്പിന്റെ ശ്രമഫലമായി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുവാൻ മൂന്ന് കോടി രൂപ ചെലവഴിച്ച് റോഡ് പുനർനിർമിക്കുവാൻ തുടങ്ങിയത് ഇന്നലെയാണ്. ടാറിംഗ് കഴിഞ്ഞ് അര മണിക്കൂർ പിന്നിട്ടപ്പോൾ റോഡ് കുത്തിപ്പൊളിക്കുവാൻ വാട്ടർ അഥോറിറ്റി അധികൃതർ എത്തി നാട്ടുകാരുടെ പ്രതിഷേധത്തിനിടയിലും റോഡ് കുത്തിപ്പൊളിച്ചു. ജലവിതരണം നടത്തുന്ന പൈപ്പ് നന്നാക്കുവാനാണു റോഡ് കുഴിച്ചതെന്ന് വാട്ടർ…
Read More