മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം; ശ​ബ​രി​മ​ല ന​ട ഇ​ന്നു തു​റ​ക്കും; ഭ​ക്ത​ജ​ന​ത്തി​ര​ക്ക്  നിയന്ത്രിക്കാൻ വൻ ക്ര​മീ​ക​ര​ണം 

ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​നാ​യി ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ന​ട ഇ​ന്നു തു​ട​ക്കം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് മേ​ൽ​ശാ​ന്തി എ. ​കെ. സു​ധീ​ർ ന​ന്പൂ​തി​രി ന​ട തു​റ​ക്കും. തു​ട​ർ​ന്ന് ആ​ഴി തെ​ളി​യി​ക്കും. അ​തി​നു​ശേ​ഷം തീ​ർ​ഥാ​ട​ക​ർ​ക്ക് ദ​ർ​ശ​നം ന​ട​ത്താം. ഇ​ന്ന് പൂ​ജ​ക​ളു​ണ്ടാ​കി​ല്ല.നാ​ളെ മു​ത​ലാ​ണ് പൂ​ജ​ക​ളും നെ​യ്യ​ഭി​ഷേ​ക​വും. ജ​നു​വ​രി 15നാ​ണ് മ​ക​ര​വി​ള​ക്ക്. പു​ല​ർ​ച്ചെ 2.30നു ​മ​ക​ര​സം​ക്ര​മ പൂ​ജ ന​ട​ക്കും. മ​ക​ര​വി​ള​ക്കി​നു മു​ന്നോ​ടി​യാ​യി ജ​നു​വ​രി 12ന് ​എ​രു​മേ​ലി പേ​ട്ട​തു​ള്ള​ലും 13ന് ​പ​ന്ത​ള​ത്തു നി​ന്ന് തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യും ന​ട​ക്കും. 14ന് ​പ​ന്പ​വി​ള​ക്കും പ​ന്പ​സ​ദ്യ​യു​മു​ണ്ടാ​കും. ജ​നു​വ​രി 19വ​രെ നെ​യ്യ​ഭി​ഷേ​ക​മു​ണ്ടാ​കും. 20വ​രെ ഭ​ക്ത​ർ​ക്ക് ദ​ർ​ശ​നം ന​ട​ത്താം. അ​ന്നു രാ​ത്രി മാ​ളി​ക​പ്പു​റ​ത്തു ഗു​രു​തി ന​ട​ക്കും. 21നു ​രാ​വി​ലെ പ​ന്ത​ളം രാ​ജ​പ്ര​തി​നി​ധി ദ​ർ​ശ​നം ന​ട​ത്തി​യ​ശേ​ഷം ന​ട അ​ട​യ്ക്കും. മ​ക​ര​വി​ള​ക്ക്: ഭ​ക്ത​ജ​ന​ത്തി​ര​ക്ക് മു​ന്നി​ൽ ക​ണ്ട് ക്ര​മീ​ക​ര​ണം ശ​ബ​രി​മ​ല: ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​ന് ഒ​രു​ക്ക​ങ്ങ​ൾ വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തി​യാ​യി. തീ​ർ​ഥാ​ട​ന​കാ​ല​ത്തു ശ​ബ​രി​മ​ല​യി​ൽ…

Read More

രാത്രി  നടക്കാനിറങ്ങിയ സ്ത്രീകളെ  കമന്‍റടിച്ച് ഓട്ടോഡ്രൈവറും ബൈക്കിലെത്തിയ യുവാക്കളും; സ്ത്രീകൾ പ്രതികരിച്ചപ്പോൾ വേഗത്തിൽ കടന്നുകളഞ്ഞതായി പരാതി

കോ​ട്ട​യം: സ്ത്രീ​ക​ളു​ടെ രാ​ത്രി ന​ട​ത്ത​ത്തി​ൽ പ​ങ്കെ​ടു​ത്ത സ്ത്രീ​ക​ളെ ക​മ​ന്‍റ​ടി​ച്ച​താ​യി പ​രാ​തി. ഇ​ന്ന​ലെ രാ​ത്രി 11.30ന് ​ഗാ​ന്ധി​സ്ക്വ​യ​റി​ൽ നി​ന്നും കെ​കെ റോ​ഡു​വ​ഴി ന​ട​ന്ന സ്ത്രീ​ക​ളെ​യാ​ണ് അ​തു​വ​ഴി​യെ​ത്തി​യ ഓ​ട്ടോ ഡ്രൈ​വ​ർ ക​മ​ന്‍റ​ടി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ സ്ത്രീ​ക​ൾ പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റായി. ഇതോടെ ഡ്രൈ​വ​ർ അ​തി​വേ​ഗം ഓ​ട്ടോ ഓ​ടി​ച്ചു ക​ട​ന്നുക​ള​ഞ്ഞു. ഓ​ട്ടോ​യു​ടെ ന​ന്പ​ർ കു​റി​ച്ചെ​ടു​ക്കാ​ൻ ഇ​വ​ർ​ക്കാ​യി​ല്ല. കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ വ​നി​താ കൗ​ണ്‍​സി​ല​റോ​ടും മ​റ്റൊ​രു വ​ഴി​യി​ൽ ഓ​ട്ടോഡ്രൈ​വ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് പ​രാ​തി​യു​ണ്ട്.കോ​ട്ട​യ​ത്തെ രാ​ത്രി ന​ട​ത്ത വീ​ഥി​ക​ളി​ൽ പ​ല​യി​ട​ത്തും മ​ദ്യ​പ​സം​ഘ​ത്തി​ന്‍റെ ശ​ല്യ​മു​ണ്ടാ​യ​താ​യും പ​രാ​തി​യു​ണ്ട്. ബൈ​ക്കി​ലെ​ത്തി​യ​വ​രും മ​റ്റും സ്ത്രീ​ക​ൾ​ക്കു നേ​രേ മോ​ശം ക​മ​ന്‍റു​ക​ൾ ന​ട​ത്തി​യ​താ​യും പ​രാ​തി​യു​ണ്ട്. പോ​ലീ​സി​ന്‍റെ​യും വാ​ള​ണ്ടി​യ​ർ സം​ഘ​ത്തി​ന്‍റെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു രാ​ത്രി ന​ട​ത്തം. കുമരകത്ത് സ്ത്രീകൾ പുതുവർഷ നടത്തത്തിന് ഇറങ്ങും കോ​ട്ട​യം: പൊ​തു ഇ​ടം എ​ന്‍റേതും എ​ന്ന പേ​രി​ൽ വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച സ്്ത്രീ​ക​ളു​ടെ രാ​ത്രി ന​ട​ത്ത​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി നാ​ളെ കു​മ​ര​കം പ​ഞ്ചാ​യ​ത്തി​ൽ സ്ത്രീ​ക​ൾ രാ​ത്രി​യി​ൽ…

Read More

 പൊതുഇടം ഞങ്ങളുടേതും’;  രാത്രി നടത്തം വേറിട്ടൊരു അനുഭവമായി; ‘ഇനിയും നടക്കാനിറങ്ങും; ചിത്രങ്ങൾ കാണാം

കോ​ട്ട​യം: തെ​രു​വു​വി​ള​ക്കി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ വ​ർ​ത്ത​മാ​ന​വും ത​മാ​ശ​ക​ളും പ​റ​ഞ്ഞ്, ത​ട്ടു​ക​ട​യി​ൽ ക​യ​റി ക​ടും​കാ​പ്പി​യും കു​ടി​ച്ച് , കടലയും കൊറിച്ച് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ റോഡുകളിലൂടെ സധൈ ര്യം അവർ നടന്നു. ഒ​രു​മി​ച്ചുന​ട​ന്ന് പൊ​തു​ഇ​ട​ങ്ങ​ൾ ത​ങ്ങ​ൾ​ക്കു കൂ​ടി അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന് സ്ത്രീ​ക​ൾ തെ​ളി​യി​ച്ചു. സ്ത്രീ​ക​ൾ​ക്ക് അ​ന്യ​മാ​കു​ന്ന പൊ​തു ഇ​ട​ങ്ങ​ൾ തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​നാ​യി ‘പൊ​തു ഇ​ടം എ​ന്‍റേതും’ എ​ന്ന പേ​രി​ൽ ഇ​ന്ന​ലെ ജി​ല്ല​യി​ലെ ആ​റു ന​ഗ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​ത്രി ന​ട​ത്തം ന​ട​ന്നു. സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ നി​ല​വി​ലു​ള്ള പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് സ​ധൈ​ര്യം മു​ന്നോ​ട്ട് എ​ന്ന പേ​രി​ൽ വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് നി​ർ​ഭ​യ ദി​ന​മാ​യ ഇ​ന്ന​ലെ രാ​ത്രി 11 മു​ത​ൽ ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നു വ​രെ സ്ത്രീ​ക​ൾക്കായി നിർഭയം നടക്കാൻ അവസ രമൊരുക്കിയത്. കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, പാ​ലാ, ഏ​റ്റു​മാ​നൂ​ർ, ഈ​രാ​റ്റു​പേ​ട്ട, വൈ​ക്കം എ​ന്നീ ആ​റു മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ ന​ഗ​ര​മ​ധ്യ​ത്തി​ൽ നി​ന്നും 28 കേ​ന്ദ്ര​ത്തി​ലേ​ക്കാ​ണ് വ​നി​ത​ക​ൾ ന​ട​ന്ന​ത്. ന​ട​ത്തം…

Read More

മു​ങ്ങി​ത്താ​ണ​ത് ര​ണ്ടു കു​ടും​ബ​ങ്ങളുടെ സ്വ​പ്ന​ങ്ങ​ൾ; ഏ​​റെ സു​​ഹൃ​​ദ്ബ​​ന്ധ​​ങ്ങ​​ളു​​ടെ ഉ​​ട​​മ​​ക​​ളാ​​ണ് മ​​ര​​ണ​​പ്പെ​​ട്ട സ​​ച്ചി​​നും ആ​​കാ​​ശും

ച​​ങ്ങ​​നാ​​ശേ​​രി: വാ​​യ്പൂ​​ര് ശാ​​സ്താം ക​​ട​​വി​​ൽ ക​​യ​​ത്തി​​ൽ സ​​ച്ചി​​നും ആ​​കാ​​ശും മു​​ങ്ങി​​മ​​രി​​ച്ച​​പ്പോ​​ൾ ത​​ക​​ർ​​ന്ന​​ടി​​ഞ്ഞ​​ത് ര​​ണ്ടു കു​​ടും​​ബ​​ങ്ങ​​ളു​​ടെ സ്വ​​പ​​ന്ങ്ങ​​ൾ. ച​​ങ്ങ​​നാ​​ശേ​​രി പ​​ച്ച​​ക്ക​​റി മാ​​ർ​​ക്ക​​റ്റി​​ൽ ഇ​​ല​​ഞ്ഞി​​പ്പ​​റ​​ന്പി​​ൽ മാ​​ർ​​ട്ടി​​ൻ -​ സു​​നി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ സ​​ച്ചി​​ൻ മാ​​ർ​​ട്ടി​​ൻ(19), മോ​​ർ​​ക്കു​​ള​​ങ്ങ​​ര പു​​തു​​പ്പ​​റ​​ന്പി​​ൽ സു​​രേ​​ന്ദ്ര​​ൻ -​ ഗീ​​ത ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ ആ​​കാ​​ശ് (19)​എ​​ന്നി​​വ​​രാ​​ണ് കു​​ളി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ മു​​ങ്ങി മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​മാ​​ണ് ഇ​​വ​​രു​​ടെ മ​​ര​​ണ​​വി​​വ​​രം ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​ത്തി​​ലും ഇ​​രു​​വ​​രു​​ടേ​​യും വീ​​ടു​​ക​​ളി​​ലും എ​​ത്തി​​യ​​ത്. ഇ​​വ​​രു​​ടെ വീ​​ടു​​ക​​ളി​​ലെ നി​​ല​​വി​​ളി​​ക​​ൾ വി​​വ​​രം അ​​റി​​ഞ്ഞെ​​ത്തി​​യ ബ​​ന്ധു​​ക്ക​​ളു​​ടേ​​യും നാ​​ട്ടു​​കാ​​രു​​ടേ​​യും ക​​ണ്ണു​​ക​​ളെ ഈ​​റ​​ന​​ണി​​യി​​ച്ചു. ഏ​​റെ സു​​ഹൃ​​ദ്ബ​​ന്ധ​​ങ്ങ​​ളു​​ടെ ഉ​​ട​​മ​​ക​​ളാ​​ണ് മ​​ര​​ണ​​പ്പെ​​ട്ട സ​​ച്ചി​​നും ആ​​കാ​​ശും. കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ ആ​​കാ​​ശ് മ​​ണ​​ൽ വാ​​രി മാ​​റ്റി​​യ ക​​യ​​ത്തി​​ലേ​​ക്ക് മു​​ങ്ങിത്താ​​ഴു​​ന്ന​​തു ക​​ണ്ട് ര​​ക്ഷി​​ക്കു​​ന്ന​​തി​​നാ​​യി ഇ​​റ​​ങ്ങി​​യ സ​​ച്ചി​​നും ക​യ​ത്തി​ൽ പെ​ടു​ക​യാ​യി​രു​ന്നു. ഇ​​രു​​വ​​രും വെ​​ള്ള​​ത്തി​​ലേ​​ക്ക് മു​​ങ്ങി​​ത്താ​​ഴു​​ന്ന​​തു ക​​ണ്ട് ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന സു​​ഹൃ​​ത്തു​​ക്ക​​ൾ അ​​ല​​റിവി​​ളി​​ച്ച​​തോ​​ടെ നാ​​ട്ടു​​കാ​​ർ ഓ​​ടി​​ക്കൂ​​ടി ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യെ​​ങ്കി​​ലും ഇ​​രു​​വ​​രും മ​​ര​​ണ​​ത്തി​​ന്‍റെ പി​​ടി​​യി​​ല​​ക​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​ന് സ​​ച്ചി​​നും…

Read More

അവധി ആഘോഷങ്ങളുടെ ഭാഗമായി സഞ്ചാരികളുടെ വരവ് വര്‍ധിച്ചു! ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ മൂ​ന്നാ​ർ

മൂ​ന്നാ​ർ: അ​വ​ധി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മൂ​ന്നാ​റി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ച്ച​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​യി. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലേ​തി​നു സ​മാ​ന​മാ​യി ഇ​ത്ത​വ​ണ​യും മൂ​ന്നാ​റി​ൽ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യും വീ​തി​കു​റ​വു​മാ​ണ് ഗ​താ​ഗ​ത​കു​രു​ക്കി​നു​ള്ള പ്ര​ധാ​ന കാ​ര​ണം. ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​മാ​ണ​ജോ​ലി​ക​ളും അ​ശാ​സ്ത്രീ​യ വാ​ഹ​ന പാ​ർ​ക്കിം​ഗും സ​ഞ്ചാ​രി​ക​ൾ​ക്ക് വി​ന​യാ​കു​ക​യാ​ണ്. രാ​വി​ലേ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും റോ​ഡു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം മൂ​ന്നാ​ർ – മാ​ട്ടു​പ്പെ​ട്ടി ടോ​പ് സ്റ്റേ​ഷ​ൻ റൂ​ട്ടി​ൽ ര​ണ്ടു​മ​ണി​ക്കൂ​റി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ കു​രു​ങ്ങി. കു​രു​ക്കി​ൽ​പെ​ടു​ന്ന സ​ഞ്ചാ​രി​ക​ൾ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തീ​ക​രി​ക്കാ​തെ മ​ട​ങ്ങു​ന്ന​തും നി​ത്യ​കാ​ഴ്ച്ച​യാ​ണ്. ഓ​രോ​വ​ർ​ഷ​വും വി​നോ​ദ സ​ഞ്ചാ​ര സീ​സ​ണ്‍ ആ​രം​ഭി​ക്കും​മു​ന്പേ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് സം​വി​ധാ​ന​മൊ​രു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ക്കു​മെ​ങ്കി​ലും വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​റി​ല്ല. ഗ​താ​ഗ​ത​ക്കു​രു​ക്കു​മൂ​ലം ടോ​പ് സ്റ്റേ​ഷ​നും രാ​ജ​മ​ല​യു​മ​ട​ക്കം സ​ന്ദ​ർ​ശി​ക്കാ​ന​കാ​തെ മ​ട​ങ്ങേ​ണ്ടി​വ​രു​ന്ന​ത് സ​ഞ്ചാ​രി​ക​ൾ​ക്ക് നി​രാ​ശ​ന​ൽ​കു​ന്നു.

Read More

’മാ​ളി​ക​പ്പു​റം പ​രി​സ​ര​ത്ത് തി​ക്കും​തി​ര​ക്കും,ഭ​ക്ത​ര്‍​ക്ക് പ​രി​ക്ക്’:​ജാ​ഗ്ര​ത​യു​ടെ ആ​ഴ​മ​ള​ന്ന് മോ​ക്ക്ഡ്രി​ല്‍

ശ​ബ​രി​മ​ല: സ​മ​യം രാ​വി​ലെ 11.30 മാ​ളി​ക​പ്പു​റം പ​രി​സ​ര​ത്ത് പ​ത്തോ​ളം​പേ​ര്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​താ​യി സ​ന്ദേ​ശം എ​മ​ര്‍​ജ​ന്‍​സി ഓ​പ്പ​റേ​ഷ​ന്‍ സെ​ന്റ​റി​ലേ​ക്ക് എ​ത്തു​ന്നു .ഉ​ട​ന്‍​ത​ന്നെ ഫ​യ​ര്‍​ഫോ​ഴ്സ്, പോ​ലീ​സ്, എ​ന്‍.​ഡി.​ആ​ര്‍.​എ​ഫ്,റാ​പി​ഡ് ആ​ക്ഷ​ന്‍ ഫോ​ഴ്സ് ടീ​മം​ഗ​ങ്ങ​ള്‍ അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളെ നേ​രി​ടാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് കു​തി​ച്ചെ​ത്തി.സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സം​ഭ​വ​സ്ഥ​ല​ത്ത് കൂ​ട്ടം​കൂ​ടി​നി​ന്ന ആ​ളു​ക​ളെ നീ​ക്കം ചെ​യ്ത​തോ​ടെ സ്ട്രെ​ക്ച്ച​റി​ല്‍ പ​രി​ക്കേ​റ്റ​വ​രെ സ​ന്നി​ധാ​നം ആ​ശു​പ​ത്രി​യി​ലേ​ക്ക് നീ​ക്കി. സ്ട്രെ​ക്ച്ച​റി​ല്‍ ക​യ​റ്റു​മ്പോ​ള്‍ ത​ന്നെ ആ​രോ​ഗ്യ​വ​കു​പ്പ് സം​ഘം പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കി​യി​രു​ന്നു. ​മാ​ളി​ക​പ്പു​റ​ത്ത് ആ​ളു​ക​ള്‍​ക്കി​ട​യി​ലേ​ക്ക് പാ​മ്പ് വ​ന്നെ​ന്ന പ​രി​ഭ്രാ​ന്തി​യി​ല്‍ ആ​ളു​ക​ള്‍ ഓ​ടി​മാ​റാ​ന്‍ ശ്ര​മി​ക്കു​ക​യും തു​ട​ര്‍​ന്നു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും അ​പ​ക​ട​മു​ണ്ടാ​യെ​ന്നും ’വാ​ര്‍​ത്ത’ പ​ര​ന്നു. ക​ണ്ടു​നി​ന്ന​വ​ര്‍ ആ​കെ സ​ന്ദേ​ഹ​ത്തി​ല്ലാ​യി.​ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ഫോ​ണി​ലേ​ക്കും വി​വ​ര​മാ​രാ​ഞ്ഞ് ആ​ശ​ങ്ക​യോ​ടെ​യു​ള്ള വി​ളി​ക​ളെ​ത്തി.അ​പ്പോ​ഴേ​ക്കും സം​ഭ​വ​മ​റി​ഞ്ഞ് മാ​ളി​ക​പ്പു​റ​ത്ത് പാ​ഞ്ഞെ​ത്തി​യ ജി​ല്ല ക​ള​ക്ട​ര്‍ പി. ​ബി. നൂ​ഹ്, ശ​ബ​രി​മ​ല എ.​ഡി.​എം. ഉ​മേ​ഷ് എ​ന്നി​വ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്റെ നേ​തൃ​ത്വം ഏ​റ്റെ​ടു​ത്തി​രു​ന്നു.പ​രി​ക്കേ​റ്റ​വ​രെ സ​ന്നി​ധാ​ന​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് അ​ടി​യ​ന്തി​ര ചി​കി​ല്‍​സ വേ​ണ്ട​വ​രെ സം​സ്ഥാ​ന വ​ന​വ​ന്യ​ജീ​വി വ​കു​പ്പി​ന്റെ എ​മ​ര്‍​ജ​ന്‍​സി…

Read More

കഞ്ഞിക്കുഴിയെ  ഇനി കുരുക്കില്ല,  ക​ഞ്ഞി​ക്കു​ഴി റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം ചൊ​വ്വാ​ഴ്ച തു​റ​ക്കും

കോ​ട്ട​യം: കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ക​ഞ്ഞി​ക്കു​ഴി പ്ലാന്‍റേഷ​ൻ കോ​ർ​പ​റേ​ഷ​നു മു​ന്നി​ലെ റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം ചൊ​വ്വാ​ഴ്ച ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കും. രാ​വി​ലെ 10ന് ​എം​പി​മാ​രാ​യ ജോ​സ് കെ. ​മാ​ണി, തോ​മ​സ് ചാ​ഴി​കാ​ട​ൻ, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​പി തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും റെ​യി​ൽ​വെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. റെ​യി​ൽ​വെ ഇ​ര​ട്ട​പ്പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 2018 ജൂ​ലൈ​യി​ലാ​ണു പു​തി​യ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. കെ​കെ റോ​ഡി​ൽ പ​ഴ​യ പാ​ലം പൊ​ളി​ച്ചു പ​ണി​തി​രി​ക്കു​ന്ന പു​തി​യ പാ​ല​ത്തി​ന് 50 മീ​റ്റ​ർ നീ​ള​വും 13.5 മീ​റ്റ​ർ വീ​തി​യു​മു​ണ്ട്. പാ​ല​ത്തി​ന് തൂ​ണു​ക​ളി​ല്ല. ഇ​രു​വ​ശ​ങ്ങ​ളി​ലും ഒ​ന്ന​ര മീ​റ്റ​ർ വീ​തി​യു​ള്ള ന​ട​പ്പാ​ത​ക​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. പാ​ല​ത്തി​ന്‍റെ അ​ടി​ത്ത​റ​യി​ൽ ചെ​ന്നൈ​യി​ൽ നി​ർ​മി​ച്ച ഉ​രു​ക്ക് ഗ​ർ​ഡ​റു​ക​ളാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. പാ​ത ഇ​ര​ട്ടി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി റ​ബ​ർ ബോ​ർ​ഡ് ആ​സ്ഥാ​ന​ത്തി​നു മു​ൻ​പി​ലെ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ച്ചു. വാ​ട്ട​ർ അ​തോ​റി​ട്ടി​യു​ടെ പൈ​പ്പു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന ജോ​ലി ഉ​ട​ൻ പൂ​ർ​ത്തി​യാ​കും.

Read More

മൊ​ബി​ലി​റ്റി ഹ​ബ്  വേണ്ട, കോ​ട്ട​യം ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ നി​ക​ത്താ​നി​രു​ന്ന പാ​ട​ങ്ങൾ ഇ​നി ക​തിര​ണി​യും

കോ​ട്ട​യം: നി​ക​ത്താ​നി​രു​ന്ന പാ​ട​ത്ത് ഇ​നി ക​തിര​ണി​യും. കോ​ട്ട​യം ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ ഈ​ര​യി​ൽ ക​ട​വ്, പൂ​ഴി​ക്കു​ന്നു – തു​രു​ത്തു​മ്മേ​ൽ പാ​ട​ങ്ങ​ളും പു​ന്ന​ക്ക​ൽ പ​ടി​ഞ്ഞാ​റെ ക​ര​അ​രി​കു​പു​റം പാ​ട​വും ത​രി​ശു​നി​ല കൃ​ഷി​ക്കാ​യി പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ​ക്ക് വി​ട്ടു ന​ൽ​കി കോ​ട്ട​യം റ​വ​ന്യു ഡി​വി​ഷ​ൻ ഓ​ഫീ​സ​ർ അ​നി​ൽ ഉ​മ്മ​ൻ ഉ​ത്ത​ര​വി​ട്ടു. മൊ​ബി​ലി​റ്റി ഹ​ബി​ന്‍റെ പേ​രി​ൽ നി​ക​ത്തു​ന്ന​തി​നു പ​ദ്ധ​തി​യി​ട്ട സ്ഥ​ല​ത്താ​ണു കൃ​ഷി ചെ​യ്യു​ന്ന​ത്. മീ​ന​ച്ചി​ലാ​ർ – മീ​ന​ന്ത​റ​യാ​ർ – കൊ​ടു​രാ​ർ പു​ന​ർ സം​യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൃ​ഷി – ജ​ല​സേ​ച​ന വ​കു​പ്പു​ക​ളും കോ​ട്ട​യം ന​ഗ​ര​സ​ഭ​യും പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്തും ചേ​ർ​ന്നാ​ണു ക​ഴി​ഞ്ഞ വ​ർ​ഷം ഇ​രു​ന്നൂ​റി​ലേ​റെ ഏ​ക്ക​ർ ത​രി​ശു​നി​ലം തെ​ളി​ച്ച് കൃ​ഷി ആ​രം​ഭി​ച്ച​ത്. മൊ​ബി​ലി​റ്റി ഹ​ബ് പ​ദ്ധ​തി​യു​ടെ പേ​രി​ൽ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​മാ​യി കൃ​ഷി ത​ട​സ​പ്പെ​ടു​ത്താ​ൻ ഒ​രു കൂ​ട്ടം നി​ല​മു​ട​മ​ക​ൾ ശ്ര​മി​ച്ചി​രു​ന്നു. ത​രി​ശി​ടു​ന്ന നി​ല​മു​ട​മ​ക​ളു​ടെ വാ​ദം ആ​ർ​ഡി​ഒ പ​രി​ശോ​ധി​ക്കു​ക​യും ത​ണ്ണീ​ർ​ത്തട നി​യ​മ​പ്ര​കാ​രം ഉ​ട​മ നി​ലം ത​രി​ശി​ട്ടാ​ൽ താ​ത്കാ​ലി​ക​മാ​യി ഏ​റ്റെ​ടു​ത്ത് കൃ​ഷി​ക്കാ​രെ ഏ​ൽ​പി​ച്ചു…

Read More

സ​ദ്യ​ബ​ജ​റ്റു​ക​ൾ​ക്ക് ഉ​ള്ളി​യും സ​വാ​ള​യും രു​ചി കെ​ടു​ത്തു​ന്നു;  വിലക്കുറവിനായി വിളവെടുപ്പ് മാസം വരെ കാത്തിരിക്കേണ്ടി വരുമെന്ന് കേറ്ററിംഗ് സർവീസുകാർ

കോ​ട്ട​യം: ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും വി​വാ​ഹ​ങ്ങ​ളു​ടെ​യും സീ​സ​ണ്‍ എ​ത്തി​യ​തോ​ടെ ഉ​ള്ളി​യും സ​വാ​ള​യും സ​ദ്യവ​ട്ട​ങ്ങ​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ക്കു​ക​യാ​ണ്. സ​ദ്യ വെ​ജോ, നോ​ണ്‍ വെ​ജോ ആ​വ​ട്ടെ ഉ​ള്ളി​യും സ​വോ​ള​യു​മി​ല്ലാ​തെ രു​ചി​ക്കൂ​ട്ടു​ക​ൾ ത​യാ​റാ​വു​ക അ​സാ​ധ്യം.കേ​റ്റ​റിം​ഗ് സം​ര​ഭ​ക​ർ ഉ​ള്ളി, സ​വാ​ള വി​ല ഇ​ട​പാ​ടു​കാ​രെ ധ​രി​പ്പി​ച്ചാ​ണ് മെ​നു​വും നി​ര​ക്കും നി​ശ്ച​യി​ക്കു​ന്ന​ത്. അ​ത​ല്ലെ​ങ്കി​ൽ ഈ ​ര​ണ്ട് ഇ​ന​ങ്ങ​ൾ വേ​ണ്ട അ​ള​വി​ൽ വാ​ങ്ങി​ക്കൊ​ടു​ക്കാ​ൻ കേ​റ്റ​റിം​ഗു​കാ​ർ നി​ർ​ദേ​ശം വ​യ്ക്കു​ന്നു. ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ഉ​ള്ളി​യും സ​വാ​ള​യും വാ​ങ്ങി സ​ദ്യ​യു​ടെ രു​ചി കു​റ​യ്ക്കാ​ൻ പ​ല​രും താ​ൽ​പ​ര്യ​പ്പെ​ടു​ന്നു​മി​ല്ല. ആ​യി​രം പേ​രു​ടെ സ​ദ്യ​യ്ക്ക് കു​റ​ഞ്ഞ​ത് 150 കി​ലോ സ​വോ​ള​യും 40 കി​ലോ ഉ​ള്ളി​യും വേ​ണ്ടി​വ​രും. ഹോ​ൾ​സെ​യി​ൽ നി​ര​ക്കി​ൽ വാ​ങ്ങി​യാ​ലും വി​ല ഭ​യ​ങ്ക​രം ത​ന്നെ. കോ​ഴി​യി​റ​ച്ചി​യോ​ളം വി​ല സ​വോ​ള​യ്ക്കും എ​ന്ന​താ​ണ് സ്ഥി​തി. ബി​രി​യാ​ണി സ​ദ്യ​യി​ൽ സാ​ല​ഡ് ത​യാ​റാ​ക്കാ​നും സവാ​ള വേ​ണം. മ​ഹാ​രാ​ഷ്ട്ര, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ലോ​റി​ക്കൂ​ലി​യു​ടെ വ​ർ​ധ​ന​യാ​ണ് കേ​ര​ള​ത്തി​ൽ ഇ​ത്ര​യേ​റെ വി​ല ക​യ​റാ​ൻ കാ​ര​ണം. ഇ​പ്പോ​ഴ​ത്തെ നി​ര​ക്കി​ൽ ഡി​ന്ന​റു​ക​ളു​ടെ…

Read More

ക​ട​ക്കെ​ണി​യി​ലാ​ക്കി കൊല്ലരുത്;  പ്ലാസ്റ്റിക് നിരോധനത്തിന് സാ​വ​കാ​ശം  അ​നു​വ​ദി​ക്ക​ണ​മെ​ന്നു വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി

കോ​ട്ട​യം: ജ​നു​വ​രി ഒ​ന്നു മു​ത​ൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം പെ​ട്ടെന്ന് ന​ട​പ്പി​ലാ​ക്കു​ന്പോ​ൾ അ​തു വ്യാ​പാ​രി​ക​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും അ​വ​ർ ക​ട​ക്കെ​ണി​യി​ലാ​യി ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ക്ക​പ്പെ​ടു​മെ​ന്നും അ​തി​നാ​ൽ നി​രോ​ധ​ത്തി​നു സാ​വ​കാ​ശം അ​നു​വ​ദി​ക്ക​ണ​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സു​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളും ക​വ​ർ, പാ​ത്ര​ങ്ങ​ൾ, കു​പ്പി​ക​ൾ എ​ന്നി​വ​യു​ടെ ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​വു​മാ​ണ് ജ​നു​വ​രി ഒ​ന്നു​മു​ത​ൽ നി​രോ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മേ​ഖ​ല​യി​ലു​ള്ള ഉ​ത്പാ​ദ​ക​ർ, വി​ത​ര​ണ​ക്കാ​ർ, ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ എ​ന്നി​വ​രു​ടെ പ​ക്ക​ൽ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ സ്റ്റോ​ക്കാ​ണു​ള്ള​ത്. ക​ടു​ത്ത സാ​ന്പ​ത്തി​ക മാ​ന്ദ്യ​വും ക​ച്ച​വ​ട മാ​ന്ദ്യ​വും നി​ല​നി​ൽ​ക്കു​ന്ന ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലു​ള്ള സ്റ്റോ​ക്കു​ക​ൾ വി​റ്റ​ഴി​ക്കാ​ൻ ഇ​പ്പോ​ൾ അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ​മ​യ​പ​രി​ധി അ​പ​ര്യാ​പ്ത​മാ​ണ്. ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​നു​ള്ള സ​മ​യം അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ വ്യാ​പാ​ര​മേ​ഖ​ല​യു​ടെ വ​ൻ ത​ക​ർ​ച്ച​യ്ക്കു ഇ​തു കാ​ര​ണ​മാ​യി തീ​രു​മാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​രോ​ധ​ന തീ​രു​മാ​നം നീ​ട്ടി​വ​ച്ച് വ്യാ​പാ​രി​ക​ളു​ടെ കൈ​വ​ശ​മു​ള്ള സ്റ്റോ​ക്ക് വി​റ്റ​ഴി​ക്കാ​നു​ള്ള സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും എം.​കെ. തോ​മ​സു​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.

Read More