കോട്ടയം: ശബരിമല തീർഥാടകരുടെ എണ്ണത്തിനൊപ്പം വരുമാനവും ഉയർന്നു. കെഎസ്ആർടിസിക്കു കഴിഞ്ഞ വർഷത്തേക്കാൾ വരുമാനത്തിൽ അരക്കോടിയുടെ വർധനയുണ്ടായി. കഴിഞ്ഞ വർഷം മണ്ഡല സീസണ് അവസാനിക്കാറായപ്പോഴേക്കും 1.10 കോടി രൂപയായിരുന്നു കോട്ടയം ഡിപ്പോയുടെ വരുമാനമെങ്കിൽ ഇത്തവണ 1.60 കോടി രൂപയായി ഉയർന്നു. അരക്കോടി രൂപയുടെ വർധനവാണുള്ളത്. 60 സർവീസുകളാണ് ഒരു ദിവസം കോട്ടയത്തുനിന്നും ഓപ്പറേറ്റ് ചെയ്യുന്നത്. മകരവിളക്കു സീസണിൽ കൂടുതൽ ബസുകൾ ഓപ്പറേറ്റ് ചെയ്യാനാണു തീരുമാനം. 10 ബസ് കൂടി അധികമായി ഡിപ്പോയ്ക്കു ലഭിച്ചേക്കും. നൂറു സർവീസുകൾ നടത്തിയ ദിവസങ്ങളുമുണ്ട്. ശനി, ഞായർ ദിവസങ്ങളിലാണു സർവീസ് 100 വരെയായി ഉയർന്നത്. സമരങ്ങളെ തുടർന്നു കഴിഞ്ഞവർഷം അയ്യപ്പഭക്തരുടെ വരവ് കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ അവസാനം വരെ കോട്ടയത്തുനിന്നും കെഎസ്ആർടിസിയെ ആശ്രയിച്ചത് 1.19 ലക്ഷം അയ്യപ്പൻമാരായിരുന്നുവെങ്കിൽ ഇത്തവണ 10.80 ലക്ഷം അയ്യപ്പൻമാർ കെഎസ്ആർടിസി വഴി സന്നിധാനത്ത് എത്തി. ഇവരിൽ നാൽപ്പതു ശതമാനത്തിനു…
Read MoreCategory: Kottayam
ക്രിസ്മസ് ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ഒട്ടേറെപേർക്ക് പരിക്ക്; ഒരു കുട്ടിയുടെ മുഖത്തും കണ്ണിനും പരിക്കേറ്റു
തൊടുപുഴ : ക്രിസ്മസ് ആഘോഷത്തിനിടയിൽ പടക്കവും പൂത്തിരിയും മത്താപ്പൂവും പൊട്ടിത്തറിച്ച് ഒട്ടേറെ പേർക്ക് പരിക്ക്. മുൻ വർഷങ്ങളെക്കാളുപരി ഈ വർഷം വിവിധ ആശുപത്രികളിലായി നിരവധി പേർ ചികിൽസ തേടി. തൊടുപുഴ മേഖലയിലെ സ്വകാര്യ ആശുപത്രികൾ, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് കൂടുതൽ പേരും ചികിത്സയ്ക്ക് തേടിയെത്തിയത്. പടക്കം പൊട്ടിത്തെറിച്ച് ഒരു കുട്ടിയുടെ മുഖത്തും കണ്ണിനും പരിക്കേറ്റു. സാധാരണ അപകടം സംഭവിക്കാത്ത മത്താപ്പു കത്തിച്ചപ്പോൾ പൊട്ടിത്തറിച്ചാണ് കുട്ടിയുടെ മുഖത്ത് പരിക്കേറ്റത്. മുതലക്കോടത്ത് ബന്ധു വീട്ടിലെത്തിയ പത്തു വയസുകാരനാണ് അപകടത്തിൽ പരിക്കേറ്റത്. വീടിനു സമീപത്തും മറ്റും താമസിക്കുന്നവർ ക്രിസ്മസ് ദിനത്തിൽ ഒത്തു ചേർന്ന് മത്താപ്പു കത്തിക്കുന്നതിനിടെ സമീപത്തുനിന്ന കുട്ടിക്ക് ഇതു പൊട്ടിത്തറിച്ച് പരിക്കേൽക്കുകയായിരുന്നു. കുട്ടിയെ ആദ്യം മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ മിഷനിലും പ്രവേശിപ്പിക്കുകയായിരുന്നു. മുഖത്തെ പരിക്കിനു പുറമെയാണ് കാഴ്ചയെ ബാധിക്കുന്ന തരത്തിൽ കണ്ണിനു പരിക്കേറ്റിരിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.…
Read Moreവാങ്ങിയ പണവും അതിന്റെ പലിശയും മുഴുവനായും തിരിച്ചടച്ചിട്ടും..! ചെക്ക് കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് വീട്ടമ്മയുടെ പരാതി; പ്രതിയുടെ കാർ കസ്റ്റഡിയിലെടുത്തു
മുട്ടം: സാന്പത്തിക ഇടപാടിൽ കബളിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയെ തുടർന്ന് മുട്ടം പോലീസ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ കാർ മുട്ടം എസ് ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ കസ്റ്റഡിയിൽ എടുത്തു. പലിശക്ക് പണം നൽകുകയും വാങ്ങിയ പണവും അതിന്റെ പലിശയും മുഴുവനായും തിരിച്ചടച്ചിട്ടും ചെക്ക് കാണിച്ച് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു എന്ന വീട്ടമ്മയുടെ പരാതിയിൽ നടക്കുന്ന അന്വേഷണത്തെ തുടർന്നാണ് സ്ത്രീയെ തട്ടിക്കൊണ്ടു പോയ മുട്ടം വള്ളിപ്പറ സ്വദേശി അരീപ്ലാക്കൽ സിബിയുടെ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ചെക്കിന്റെ ഈടിൻമേലാണ് സിബിയിൽ നിന്നും വീട്ടമ്മ പണം വാങ്ങിയത്.കടം വാങ്ങിയ ഒരു ലക്ഷം രൂപ തിരികെ കൊടുത്തിട്ടും ഈട് നൽകിയ ചെക്ക് വച്ച് വീണ്ടും കേസ് കൊടുത്ത് പീഡിപ്പിച്ചതായി വീട്ടമ്മ നൽകിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. മുട്ടം എസ് ഐ ബൈജു പി. ബാബുവിന്റെ…
Read More15 കിലോയിലേറെ തൂക്കം! ഒരു പുരയിടത്തിൽനിന്നു പിടികൂടിയത് മൂന്ന് പെരുമ്പാമ്പുകളെ
മാറിക: അന്പാട്ടുകണ്ടം കല്ലറയ്ക്കൽ ജോയിയുടെ പുരയിടത്തിൽ നിന്നും പെരുന്പാന്പുകളെ കൂട്ടത്തോടെ പിടികൂടി. ഏകദേശം 15 കിലോയിലേറെ തൂക്കംവരുന്ന എട്ടടിയുള്ളതും അഞ്ചും ആറും അടിയിലേറെ നീളമുള്ളതുമായ മൂന്നു പെരുന്പാന്പുകളെയാണ് പിടികൂടിയത്. ആൾത്താമസമില്ലാതെ കാടുപിടിച്ചു കിടന്ന റബർ തോട്ടത്തിൽ കന്നുകാലികളെ മേയ്ക്കാൻ പോയ വാഴയിൽ ജിബിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു ഇവ. തൊടുപുഴ അറക്കുളം ഡിവിഷന്റെ കീഴിലുള്ള വനപാലകരെ വിവരമറിയിച്ചതിനെതുടർന്ന് നാട്ടുകാരുടെയും അധികൃതരുടേയും സഹായത്തോടെ ശ്രമകരമായി ഇവയെ പിടികൂടുകയായിരുന്നു. പുരയിടത്തിനു സമീപമുള്ള കോച്ചേരി വനമേഖലയിൽ നിന്നോ ഏകദേശം ഒരു കിലോമീറ്റർ മാറി ഒഴുകുന്ന കുണിഞ്ഞിമാറിക തോട്ടിൽ നിന്നോ വന്ന് ഈ പ്രദേശത്ത് മാസങ്ങൾക്കുമുന്പ് തന്പടിച്ചതാകാമെന്നു കരുതുന്നു. പിടികൂടിയ പെരുന്പാന്പുകളെ വനപാലകർ ഇടുക്കി വനത്തിൽ തുറന്നുവിടുന്നതിനായി ചാക്കിലാക്കി കൊണ്ടുപോയി. നാട്ടുകാരായ ജോണ് വാഴയിൽ, ജിബി വാഴയിൽ, സതീശൻ വേങ്ങച്ചോട്ടിൽ, ജെയിസണ് മംഗലശേരി, ആലീസ് വാഴയിൽ, ബേബി വട്ടപ്പാറ, ബിജു കൊന്പൻ തുടങ്ങിയവരും വനപാപാലകരോടൊപ്പം ദൗത്യത്തിൽ…
Read Moreവീട്ടുമുറ്റത്ത് തുണി വിരിച്ചുനിന്ന വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമം! തുണികളുമായി ഓടി രക്ഷപ്പെട്ട പ്രതിയെ കുടുങ്ങി; പ്രതിയുടെ സ്വഭാവത്തെക്കുറിച്ച് നാട്ടുകാര് പറയുന്നത് ഇങ്ങനെ…
കാഞ്ഞാർ :വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പൂമാല കുഴിപ്ലാക്കൽ പ്രസീദ് (39) ആണ് പിടിയിലായത്. വീട്ടുമുറ്റത്ത് തുണി വിരിച്ചുനിന്ന വീട്ടമ്മയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയും വീട്ടമ്മയുടെ കരച്ചിൽ കേട്ടു വന്ന മകനെ ഉപദ്രവിക്കുകയും ചെയ്തു. അഴയിൽ കിടന്ന തുണികളുമായി ഓടി രക്ഷപ്പെട്ട പ്രതിയെ പിന്നീട് നാട്ടുകാരുടെ സഹായത്തോടെ കാഞ്ഞാർ പോലീസ് പിടികൂടി. സ്ത്രീകൾ താമസിക്കുന്ന വീടുകളിൽ ഒളിഞ്ഞുനോക്കുക, സ്ത്രീകളുടെ വസ്ത്രങ്ങൾ വീടുകളിൽ നിന്ന് മോഷ്ടിച്ചു കൊണ്ടു പോവുക എന്നിവ പതിവാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. അറസ്റ്റ് ചെയ്യപ്പെട്ട പ്രതി സമാനമായ കുറ്റകൃത്യത്തിന് രണ്ടു തവണ രജിസ്റ്റർ ചെയ്ത് കേസിൽ റിമാൻഡിൽ കഴിഞ്ഞ ആളാണ്. കാഞ്ഞാർ എസ്ഐ കെ. സിനോദ് എ എസ് ഐ സലീൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത് .
Read Moreചേരിതിരിഞ്ഞ് ബാറിൽ ഏറ്റുമുട്ടി! യുവാവിന്റെ തലയിൽ ബിയർകുപ്പി കൊണ്ടടിച്ചു; സംഭവം കുമരകത്ത്
കുമരകം: യുവാക്കൾ ചേരിതിരിഞ്ഞ് ബാറിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് യുവാവിന്റെ തലയ്ക്ക് ബിയർ കുപ്പി കൊണ്ട് അടിയേറ്റു. കുമരകം ഇടശേരി റിസോർട്ടിൽ നടന്ന സംഘർഷത്തിൽ കുമരകം സ്വദേശികളായ സിനോജ്, ബിബിൻ, ഷനിൽ എന്നി യുവാക്കൾക്കാണ് പരിക്കേറ്റത്. കുമരകം ചന്ത ഭാഗത്തുള്ള യുവാക്കളും നസ്രത്തുപള്ളി പരിസരത്തുള്ള യുവാക്കളും ഇന്നലെ വൈകുന്നേരം 4.30 നാണ് ബാറിൽ ഏറ്റുമുട്ടിയത്. സിനോജിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ജ്യോതി, അർജുൻ, ഉണ്ണിക്കുട്ടൻ തുടങ്ങി അഞ്ചു പേർക്കെതിരെ കുമരകം പോലീസ് കേസെടുത്തതായി എസ്ഐ ജി. രജൻകുമാർ അറിയിച്ചു.
Read Moreചികിത്സയ്ക്കിടയിൽ ഓക്സിജൻ ലഭിച്ചില്ല; രോഗി മരിച്ചു; പരാതി നൽകുമെന്ന് ബന്ധുക്കൾ
ഗാന്ധിനഗർ: ചികിത്സയ്ക്കിടയിൽ ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ചെന്ന് ആരോപണം. പരാതി നൽകുമെന്ന് ബന്ധുക്കൾ. ഇന്നു രാവിലെ കോട്ടയം മെഡിക്കൽ കോളജ് രണ്ടാം വാർഡിലാണ് സംഭവം. ചങ്ങനാശേരി പായിപ്പാട് പള്ളിക്കര വലിയകുന്ന് കാട്ടിൽ ഷാജിമോൻ (50) ആണ് മരിച്ചത്. നെഞ്ചുവേദനയും കടുത്ത ശ്വാസമുട്ടലും മൂലമാണ് ഇന്നലെ രാത്രി ഏഴിന് ചെത്തിപ്പുഴ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഷാജി മോനെ മെഡിക്കൽ കോളജ് രണ്ടാം വാർഡിൽ പ്രവേശിപ്പിച്ചത്. ശ്വാസംമുട്ടൽ കുടുതലായതിനാൽ ഓക്സിജൻ മാസ്ക് ഘടിപ്പിച്ചാണ് മെഡിക്കൽ കോളജിൽ എത്തിച്ചത്. ഇന്നു രാവിലെ രോഗിയുടെ ആരോഗ്യനില വഷളാകയതിനെത്തുടർന്ന് ഡോക്ടർ എത്തി തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റുവാൻ നിർദ്ദേശിച്ചു. തുടർന്ന് ജീവനക്കാരിയെത്തി രോഗിയെ സ്ട്രച്ചറിലേക്ക് മാറ്റിയശേഷം ഓക്സിസിജൻ സിലിണ്ടർ രോഗിയിൽ ഘടിപ്പിച്ചു. എന്നാൽ ഓക്സിജൻ ലഭിക്കാതെ രോഗി അസ്വസ്ഥത പ്രകടിപ്പിച്ചു, തീവ്ര പരിചരണ വിഭാഗം തൊട്ടടുത്താണെന്നും, ഉടൻ തന്നെ അങ്ങോട്ടു കൊണ്ടുപോകാമെന്നും ജീവനക്കാരി പറയുകയും രോഗിയെ…
Read Moreകോട്ടയം മെഡിക്കൽ കോളജില് പിൻവാതിൽ നിയമനം തകൃതി; പിആർഒമാരെ നിയന്ത്രിക്കാനും മേധാവി ?
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലുള്ള പിആർഒമാരെ നിയന്ത്രിക്കാൻ മേധാവിയെ നിയമിക്കുന്നതിനുള്ള നീക്കം നടക്കുന്നതായി സൂചന. സബ് ഇൻസ്പെക്ടർ റാങ്കിൽ പോലീസ് സേനയിൽനിന്ന് വിരമിച്ച ഒരാളെ പുറംവാതിലിലൂടെ നിയമിക്കുവാനുള്ള നീക്കമാണ് നടക്കുന്നത്. മെഡിക്കൽ കോളജിലെന്നല്ല, സർക്കാർ സർവീസിൽനിന്ന് വിരമിച്ചയാളെ പിന്നീട് സർക്കാർ സ്ഥാപനങ്ങളിൽ, ദിവസ വേതനത്തിന്റെ അടിസ്ഥാനത്തിലാണെങ്കിൽ പോലും നിയമിക്കാൻ സാധിക്കില്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെ 400ൽ അധികം ആളുകൾക്ക് ആശുപത്രി വികസന സമിതിയുടെ പേരിൽ താത്കാലിക നിയമനം നൽകിയിട്ടുണ്ട്. ഇങ്ങനെ നിയമിക്കുന്നവർക്കുള്ള വേതനം നൽകുന്നതിനു പണം കണ്ടെത്തുന്നത് രോഗികളുടെ വിവിധ തരത്തിലുള്ള സ്കാനിംഗ്, ലാബ്, എക്സ്റേ പരിശോധനകൾക്ക് ഫീസ് കൂട്ടി വാങ്ങിയാണ്. രോഗികൾക്ക് പുർണമായും സൗജന്യം ലഭിക്കേണ്ട പല പരിശോധനകൾക്കും ഇക്കാരണത്താൽ വലിയ ഫീസാണ് നല്കേണ്ടിവരുന്നത്. ഇക്കാര്യങ്ങളിലൊന്നും പ്രതിഷേധിക്കാൻ യുവജന രാഷ്്ട്രീയ സംഘടനകൾ തയാറാകുന്നുമില്ല. മെഡിക്കൽ കോളജിലെ നിയമനങ്ങൾ പിഎസ്സിയോ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ…
Read Moreവീട് കയറി ആക്രമിച്ചശേഷം ഡിവൈഎഫ്ഐ പ്രവർത്തകന്റെ കാലിനു വെട്ടി; പിന്നിൽ കുപ്രസിദ്ധ ഗുണ്ട വിനീതെന്ന്
കോട്ടയം: അയ്മനത്ത് ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീട്ടിൽ ആക്രമണം നടത്തിയശേഷം കുപ്രസിദ്ധ ഗുണ്ട മറ്റൊരു ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ചു. ഇന്നു പുലർച്ചെ ഒന്നോടെ അയ്മനത്താണ് സംഭവം. കാലിനു വെട്ടേറ്റ ഡിവൈഎഫ്ഐ പ്രവർത്തകൻ അയ്മനം സ്വദേശി നിധീഷ് രാജ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കുപ്രസിദ്ധ ഗുണ്ട വിനീത് സഞ്്ജയനാണ് വീട് കയറി ആക്രമിച്ചശേഷം നിധീഷിനെ വെട്ടി പരിക്കേൽപ്പിച്ചത്. രാത്രിയോടെ പ്രദേശത്ത് എത്തിയ വിനീത് സഞ്ജയൻ ആദ്യം ചെങ്ങളം കളപ്പുരയ്ക്കൽ പനഞ്ചേരിൽ ബൈജുവിന്റെ വീട് കയറി ആക്രമിക്കുകയായിരുന്നു. വീടിന്റെ ജനൽ ചില്ലുകളും കതകും ഇയാൾ അടിച്ചു തകർത്തു. വീടിനുള്ളിലേക്കു പടക്കം എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്്ടിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്കു മുന്പാണ് നിരവധി കേസുകളിൽ പ്രതിയായ വിനീത് സഞ്ജയൻ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. തുടർന്ന് ഇയാൾക്കെതിരേ പോലീസിൽ പരാതി നല്കിയതിലുള്ള വിരോധം തീർക്കുന്നതിനു വീട് ആക്രമിക്കുകയും നിധീഷിനെ വെട്ടിപരിക്കേൽപ്പിക്കുകയുമായിരുന്നുവെന്ന് വെസ്റ്റ് പോലീസ്…
Read Moreക്രിസ്മസ് ദിനത്തില് അതിരമ്പുഴ പള്ളിയിലെ നേര്ച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം; മോഷ്ടാവ് പിടിയില്; മോഷ്ടിച്ചത് 6000 രൂപ
അതിരന്പുഴ: അതിരന്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നേർചപ്പെട്ടി കുത്തിത്തുറന്ന് 6000രൂപ കവർന്നയാൾ പിടിയിൽ. കൈപ്പുഴ സ്വദേശി കുര്യനെയാണ് ഇന്നലെ വൈകുന്നേരം അതിരന്പുഴ ഭാഗത്തുനിന്ന് ഏറ്റുമാനൂർ പോലീസ് പിടികൂടിയത്. ക്രിസ്മസ് ദിനമായ ഇന്നലെ ഉച്ചയ്ക്ക് 12നാണ് ഇയാൾ പള്ളിക്കുള്ളിൽ കയറി മോഷണം നടത്തിയത്. ക്രിസ്മസുമായി ബന്ധപ്പെട്ടു പള്ളിക്കുള്ളിൽ പ്രത്യേകം തയാറാക്കിയ ഉണ്ണി യേശുവിന്റെ രൂപത്തിന് മുന്പിൽ വച്ചിരുന്ന നേർച്ചപ്പെട്ടിയിൽ നിന്നുമാണ് ഇയാൾ മോഷണം നടത്തിയത്. ഇയാൾ മോഷണം നടത്തുന്നത് പള്ളിക്കുള്ളിൽ വച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾ സമാനമായ രീതിയിൽ മുന്പും പള്ളികളിൽ നിന്നും മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Read More