പത്തനംതിട്ട: മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും സുഗമമായ അയ്യപ്പദര്‍ശനം സാധ്യമാക്കുന്നതിനായി സുദര്‍ശനം പദ്ധതി നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടര്‍ പി .ബി.നൂഹ്. ലോക തീര്‍ഥാടനകേന്ദ്രമായ ശബരിമലയിലെത്തുന്ന വയോജനങ്ങള്‍ക്കും ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്കും കൈത്താങ്ങു നല്‍കുന്നതിനായി സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ നടപ്പാക്കുന്ന സുദര്‍ശനം പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വോളണ്ടിയേഴ്സിനുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു കളക്ടര്‍. സുദര്‍ശനം പദ്ധതിയുടെ ഭാഗമായി പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പന് റോഡിലുമായി 18 ഇടങ്ങളില്‍ സന്നദ്ധസേവകരെ നിയോഗിച്ച് മലകയറുന്നതിനുള്ള സഹായവും ആരോഗ്യസേവനങ്ങളും നല്‍കും. നിലവിലുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ബന്ധപ്പെടുത്തി സുദര്‍ശനം ഹെൽപ് ഡസ്ക് സ്ഥാപിക്കും. വിവിധ ഭാഷകളില്‍ ആശയവിനിമയം നടത്താന്‍ കഴിവുള്ള ദ്വിഭാഷികള്‍ക്ക് സുദര്‍ശനം ഹെൽപ് ഡസ്കിന്റെ ചുമതല നല്‍കും. നടന്ന് മലകയറാന്‍ സാധിക്കാത്തവര്‍ക്ക് ഡോളി സൗകര്യം ഏര്‍പ്പെടുത്തും. വയോജനങ്ങള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും വിശ്രമിക്കുന്നതിനുള്ള സൗകര്യം, കുടിവെള്ളം, കാനന പാതകളില്‍ ഇരിപ്പിട സൗകര്യം…
Read MoreCategory: Kottayam
പ്ലാസ്റ്റിക് നിരോധന തീരുമാനം; കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും നയിക്കപ്പെടുമെന്ന് വ്യാപാരികൾ
കോട്ടയം: ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്പോൾ ലക്ഷക്കണക്കിനു വ്യാപാരികളെ ദോഷകരമായി ബാധിക്കുമെന്നും അവർ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും നയിക്കപ്പെടുമെന്നും അതിനാൽ പ്ലാസ്റ്റിക് നിരോധനത്തിന് സാവകാശം അനുവദിക്കണമെന്നും കേരള വ്യാപാരി-വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ്പ്രസിഡന്റും കോട്ടയം ജില്ലാ പ്രസിഡന്റുമായ എം.കെ.തോമസ്കുട്ടി. പ്ലാസ്റ്റിക് ഉത്പന്നങ്ങളും കവർ, പാത്രങ്ങൾ, കുപ്പികൾ എന്നിവയുടെ ഉത്പാദനവും വിതരണവുമാണ് നിരോധിച്ചിരിക്കുന്നത് ഈ മേഖലയിലുള്ളവരുടെ പക്കൽ കോടിക്കണക്കിനു രൂപയുടെ സ്റ്റോക്കാണുള്ളത്. സ്റ്റോക്ക് വിറ്റഴിക്കാൻ അനുവദിച്ചിട്ടുള്ള സമയപരിധി അപര്യാപ്തമാണ്. ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കൂടുതൽ സമയം അനുവദിച്ചില്ലെങ്കിൽ വ്യാപാരമേഖലയുടെ വൻ തകർച്ചയ്ക്കു കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്തൃ സംസ്ഥാനമായി കേരളത്തിൽ അന്യസംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവരുന്ന സാധനങ്ങൾക്ക് കേരളത്തിനു മാത്രമായി നിരോധനം ഏർപ്പെടുത്തുന്നത് അപ്രായോഗികമാണ്. നിരോധനം നടപ്പാക്കുന്പോഴും മിൽമ, കേരള വാട്ടർ അഥോറിറ്റി, ബിവറേജസ് കോർപറേഷൻ എന്നീ വിഭാഗങ്ങൾക്കും ആരോഗ്യമേഖലയടക്കമുള്ള ചില മേഖലകളെയും നിരോധനത്തിൽനിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ദിവസേന 25 ലക്ഷത്തിലധികം വരുന്ന പ്ലാസ്റ്റിക്…
Read Moreഓണ്‍ലൈന്‍ സൈറ്റില്‍നിന്നു പര്‍ച്ചേസ് ചെയ്യുന്നവര്‍ ജാഗ്രതൈ! അക്കൗണ്ടിൽനിന്നു ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി പരാതി
ഈരാറ്റുപേട്ട: മൂന്നിലവ് സ്വദേശിനിയുടെ അക്കൗണ്ടിൽനിന്നും ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി പരാതി. മൂന്നിലവ് തെക്കൻചേരിൽ ലിജിമോൾ ജോർജിന്റെ പണമാണ് നഷ്ടമായത്. ഇത് സംബന്ധിച്ച് ലിജി മേലുകാവ് പോലീസിലും ബാങ്കിലും പരാതി നൽകി. ഫെഡറൽ ബാങ്ക് മൂന്നിലവ് ശാഖയിലാണ് ലിജിയുടെ അക്കൗണ്ട്. ശനിയാഴ്ച പുലർച്ചെയാണ് അഞ്ചു തവണകളായി പണം നഷ്ടപ്പെട്ടത്. 12.57 മുതൽ 19,999, 19,998, 19,997, 19,996, 19,995 എന്നിങ്ങനെയാണ് തുക പിൻവലിച്ചതായി മെസേജ് ലഭിച്ചത്. രാവിലെ ബാങ്ക് മാനേജർക്കും മേലുകാവ് പോലീസിനും പരാതി നൽകി. ഒരു ഓണ്‍ലൈൻ സൈറ്റിൽനിന്നു പർച്ചേസ് ചെയ്യുന്നതിനായി അവർ അയച്ച മെസേജ് മറ്റൊരു നന്പരിലേയ്ക്ക് ലിജി ഫോർവേഡ് ചെയ്തിരുന്നു. പണം നഷ്ടപ്പെട്ടതുമായി ഇതിന് ബന്ധമുണ്ടോ എന്ന് വ്യക്തമായിട്ടില്ല. ബാങ്കിൽ ലഭിച്ച പരാതി ഇടപാടുകൾ നിരീക്ഷിക്കുന്ന വിഭാഗത്തിനു കൈമാറി.
Read Moreസ്നേഹം ഭാവിച്ച് വയോധികയുടെ സ്വര്‍ണവളകള്‍ ഊരിയെടുത്തയാള്‍ പിടിയില്‍; കുമരകത്ത് നടന്ന സംഭവം ഇങ്ങനെ…
കുമരകം: സ്നേഹം ഭാവിച്ച് വയോധികയുടെ അടുത്തകൂടി സ്വർണവളകൾ ഉൗരിയെടുത്ത മോഷ്ടാവിനെ കുമരകം പോലീസ് തന്ത്രപൂർവം പിടികൂടി. പുതിയകാവ് ക്ഷേത്രത്തിനു സമീപമുള്ള തൈപ്പറന്പിൽ ഗോവിന്ദൻ നായരുടെ ഭാര്യ സരസ്വതിയമ്മ (89) യുടെ രണ്ടുവളകളുമായി കടന്ന കുമരകം ആശാരിശേരി ലക്ഷം വീട് കോളനി രാഘവന്റെ മകൻ കുടക്കന്പി എന്നറിയപ്പെടുന്ന അനീഷ് (36) നെ ആണ് പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞു മൂന്നിനാണ് വളകളുമായി ഇയാൾ കടന്നു കളഞ്ഞത്. വൃദ്ധ ദന്പതികളുടെ മകൻ വിനോദ് എറണാകുളത്തും ഭാര്യ ഗിരിദീപം സ്കൂളിലും ജോലിക്കു പോയ തക്കം നോക്കി പൂഴിമണൽ ചുമന്നിടാൻ മകൻ വിളിച്ചിട്ടു വന്നതാണെന്നു പറഞ്ഞടുത്തു കൂടിയാണ് മോഷണം നടത്തിയത്. വൃദ്ധമാതാവ് പോലീസിനോടു പറഞ്ഞ അടയാളങ്ങളും ധരിച്ച മുണ്ടിന്റെ നിറവും അനുസരിച്ച് നടത്തിയ അന്വേഷണമാണ് അനീഷിലേക്കു ചെന്നെത്തിയത്. പ്രതിയെ വീടിന്റെ സമീപത്ത് കണ്ടതായി ചില ദൃക്സാക്ഷികളും പോലീസിനോട് പറഞ്ഞു. കഴിഞ്ഞ മേയ്…
Read Moreമത്സ്യവിൽപ്പനക്കാരിയെയും മകളെയും ആക്രമിച്ച സംഭവം: പോലീസ് വിട്ടയച്ച പ്രതി വീണ്ടും പിടിയിൽ; സംഭവത്തെക്കുറിച്ച് പരാതിക്കാർ പറയന്നതിങ്ങനെ…
കടുത്തുരുത്തി: മത്സ്യവിൽപനക്കാരിയെയും മകളെയും മദ്യലഹരിയിൽ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ പിടികൂടിയ ശേഷം വിട്ടയച്ച പ്രതിയെ സംഭവം വിവാദമായതോടെ പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. മത്സ്യവിൽപനയ്ക്കുശേഷം രാത്രി വീട്ടിലേക്കു മടങ്ങുകയായിരുന്ന സ്ത്രീക്കും മകൾക്കും നേരേയാണ് ആക്രമണം ഉണ്ടായത്. കാണക്കാരി വട്ടുകുളം രഞ്ജിത്തി(34)നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 30നു രാത്രി 9.30-ന് കോതനല്ലൂർ ജംഗ്ഷനിലായിരുന്നു സംഭവം. കോതനല്ലൂരിൽ കക്കായിറച്ചി വിൽപന നടത്തുന്ന ടിവി പുരം സ്വദേശിയായ വീട്ടമ്മയും മകളും വ്യാപാരം കഴിഞ്ഞ് വീട്ടിലേക്കു പോകാൻ ബസ് കാത്തുനിൽക്കുന്പോഴാണ് രഞ്ജിത് ഇരുവരെയും ശല്യപ്പെടുത്തുകയും മർദിക്കുകയും ചെയ്തത്. സംഭവത്തെക്കുറിച്ച് പരാതിക്കാർ പറയന്നതിങ്ങനെ: മദ്യലഹരിയിലായിരുന്ന രഞ്ജിത് വീട്ടിലേക്കു പോകാൻ നിന്ന സ്ത്രീക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി. മകളോട് മോശമായി പെരുമാറിയതു ചോദ്യം ചെയ്ത അമ്മയ്ക്കു നേരേ അസഭ്യവർഷം നടത്തിയ പ്രതി സ്ത്രീയെ തള്ളി റോഡിലിട്ടു. അമ്മയെ ഉപദ്രവിച്ചതോടെ…
Read Moreനാടുനിറഞ്ഞ് എടിഎം കൗണ്ടർ; സേവനം പരിമിതം മാത്രം; ഇടപാടുകാര്‍ പറയുന്ന പരാതികള്‍ ഇങ്ങനെയൊക്കെ…
തൊടുപുഴ: നാടൊട്ടുക്കും വിവിധ ബാങ്കുകൾ എടിഎം കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പല സ്ഥലത്തും ഇവ ജനങ്ങൾക്ക് പ്രയോജനകരമാകുന്നില്ലെന്ന് പരാതി. ഇടപാടുകാർക്ക് കൂടുതൽ സഹായം നൽകുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചിരിക്കുന്ന വിവിധ ബാങ്കുകളുടെ എടിഎം കൗണ്ടറുകളാണ് ഉപഭോക്താക്കൾക്ക് സേവനം നൽകാതെ പലപ്പോഴും പണിമുടക്കുന്നത്. സഹകരണ മേഖലയിലെയും പൊതുമേഖലയിലെയും ഉൾപ്പെടെ വിവിധ ബാങ്കുകളുടെ നൂറുകണക്കിന് എടിഎം കൗണ്ടറുകളാണ് നഗരങ്ങളിലും ഗ്രാമീണ മേഖലകളിലും സ്ഥാപിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ ഒരു കെട്ടിടത്തിനകത്ത് ഒന്നിലേറെ ബാങ്കുകളുടെ എടിഎം കൗണ്ടറുകൾ ഒരുമിച്ചാണ് സ്ഥാപിച്ചിരിക്കുന്നത്. മറ്റുചില സ്ഥലങ്ങളിൽ ഒരു മുറിയിൽതന്നെ ഒന്നിലേറെ ബാങ്കുകളുടെ എടിഎമ്മുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. ബാങ്ക് ഇടപാടുകാർക്ക് ബാങ്കിൽ നേരിട്ടുചെന്ന് ഇടപാടുകൾ നടത്താതെ ലളിതമായ പ്രക്രിയയിലൂടെ പണം പിൻവലിക്കാനുളള സൗകര്യം, ബാങ്കിലുണ്ടാവുന്ന തിരക്കുകൾ ഒഴിവാക്കൽ എന്നീ ലക്ഷ്യങ്ങളോടെയാണ് ബാങ്കുകൾ എടിഎം സംവിധാനം ആവിഷ്കരിച്ചത്. എന്നാൽ പലപ്പോഴും എടിഎമ്മിൽനിന്നും ലഭിക്കേണ്ട സേവനങ്ങൾ ഇവിടെ ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്ന പരാതി ഏറുകയാണ്.…
Read Moreപട്ടാപ്പകൽ യുവതിയെ കടന്ന് പിടിച്ച് അശ്ലീലം പറച്ചില്; ചിത്രം മൊബൈൽ കാമറയിൽ പകർത്തി; യുവാവ് പിടിയില്‍
തൊടുപുഴ: നഗരത്തിൽ പട്ടാപ്പകൽ യുവതിയെ കടന്ന് പിടിച്ച് അശ്ലീലം പറഞ്ഞ യുവാവ് പോലീസ് പിടിയിലായി. പുറപ്പുഴ സ്വദേശി സുനിലി (37)നെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 10ന് പാലാ റൂട്ടിലായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ പ്രതി നടന്നു വരികയായിരുന്ന യുവതിയെ പിന്തുടർന്നതിന് ശേഷം സ്കൂട്ടർ നിർത്തി യുവതിയുടെ സമീത്തേക്ക് എത്തി കൈയിൽ കടന്നു പിടിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയായിരുന്നു. കുതറിമാറിയ യുവതി ഇയാളുടെ ചിത്രം മൊബൈൽ കാമറയിൽ പകർത്തി പോലീസ് സ്റ്റേഷനിൽ നൽകി. തുടർന്ന് എസ്ഐ എം.പി. സാഗറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ചുങ്കം ഭാഗത്ത് നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Read Moreഅപ്രതീക്ഷിത സന്ദര്‍ശനം! ഇസ്രായേല്‍ സംഘം സന്നിധാനത്ത് ദർശനം നടത്തി
ശബരിമല: ഇസ്രയേലില്‍ നിന്ന് ആദ്യമായി സന്നിധാനത്തെത്തിയ സംഘം ദർശനം നടത്തി.ടെല്‍ അവീവില്‍ നിന്നുള്ള സഞ്ചാരികളായ ഗാബിയും ടാലിയും ഡോവിയും സെവിയും ആണ് സന്നിധാനത്ത് ദർശനം നടത്തിയത്. അപ്രതീക്ഷിതമായിരുന്നു ഈ സന്ദര്‍ശനമെന്ന് 70 പിന്നിട്ട അവര്‍ പറഞ്ഞു. ഇസ്രായേലില്‍ നിന്നുള്ള ജൂതമത വിശ്വാസികളായ നാലുപേരും എൻജിനീയര്‍മാരാണ്. തമിഴ്നാട്ടില്‍ മധുര, തഞ്ചാവൂര്‍, കന്യാകുമാരി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളും മറ്റും സന്ദര്‍ശിച്ച ശേഷം തിരുവനന്തപുരത്തെത്തിയ ഇവര്‍ വര്‍ക്കല പാപനാശവും കോവളവും പോയ ശേഷമാണ് ശബരിമലയിലേക്ക് യാത്ര തിരിച്ചത്. സന്നിധാനത്തെത്തിയ നാലുപേര്‍ക്കും പോലീസ് സ്പെഷല്‍ ഓഫീസര്‍ ഡോ. എ. ശ്രീനിവാസ് വഴികാട്ടിയായി. ക്ഷേത്രത്തിന്റെ ഐതീഹ്യവും സവിശേഷതയും ആചാരവും അദ്ദേഹം വിശദീകരിച്ചു. ഉച്ചപൂജ സമയത്ത് ദര്‍ശനം നടത്തിയ നാലുപേര്‍ക്കും മേല്‍ശാന്തി പ്രസാദം നല്കി. ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തെത്തുന്ന ആയിരക്കണക്കിന് തീർഥാടകരെ വിസ്മയത്തോടെ അവര്‍ നോക്കി നിന്നു. പോലീസ് നല്കിയ ഭക്ഷണവും കഴിച്ച ശേഷമാണ്…
Read More“ഒറ്റഞാർ’ ഇനി നെൽകൃഷി നഷ്ടത്തിലാകില്ല ; ഒരേക്കറിന് രണ്ട് കിലോ വിത്ത് മതി
മുക്കം: തൊഴിലാളി ക്ഷാമവും നഷ്ടത്തിന്റെ പേരും പറഞ്ഞ് ഇനിയാരും നെൽകൃഷി ചെയ്യാതിരിക്കണ്ട. ഏറെ ലാഭകരമായതും വരുമാനം ലഭിക്കുന്നതുമായ “ഒറ്റഞാർ’ നെൽകൃഷി മലയോര മേഖലയിലും പ്രചാരം നേടുകയാണ്. ഒരേക്കർ നെൽകൃഷിക്കായി സാധാരണ ഗതിയിൽ 40 കിലോ നെൽവിത്ത് ആവശ്യമുള്ളപ്പോൾ ഒറ്റ ഞാർ രീതി പ്രകാരം കൃഷിയിറക്കാനായി വെറും രണ്ട് കിലോ വിത്ത് മാത്രം മതി. 10 മുതൽ 12 ദിവസം വരെ പ്രായമാവുമ്പോൾ ഞാറ് നടാമെന്നതും ഈ രീതിയുടെ പ്രത്യേകതയാണ്. സാധാരണ നിലയിൽ മൂന്ന് ആഴ്ച മുതൽ നാല് ആഴ്ച വരെ സമയമെടുക്കുമ്പോഴാണ് ഞാറ് നടാൻ കഴിയുക. സാധാരണ നിലയിൽ ഒരു വിത്തിതിൽ നിന്ന് 18 ഓളം കതിരുകൾ കിളിർക്കുമ്പോൾ ഒരു വിത്തിൽ നിന്ന് 80 കതിരുകൾ കിളിർക്കുമെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. ഇതോടെ നാല് ഇരട്ടിയിലധികമാണ് വിളവ് ലഭിക്കുക. ഒരു ഹെക്ടറിൽ നിന്ന് എട്ട്…
Read Moreശബരിമല ഉൾവനത്തിൽ കമാൻഡോകളുടെ പരിശോധന; ശബരിമലയിൽ ഇതേവരെ വിറ്റത് 26.62 കോടിയുടെ അരവണ
ശബരിമല: ദേശീയ സുരക്ഷ ഗാർഡിന്റെ പ്രത്യേക പരിശീലനം നേടിയ കേരള പോലീസ് കമാൻഡോകൾ ശബരിമല സന്നിധാനത്തും പെരിയാർ കടുവ സങ്കേതത്തിന്റെ പാർശ്വവനാന്തരങ്ങളിലും സുരക്ഷാ പരിശോധന നടത്തി. കമാൻഡോ ഇൻസ്പെക്ടർ വി. ജി. അജിത് കുമാറിന്റെ നേതൃത്വത്തിൽ 32 സംഘമാണ് പരിശോധന നടത്തുന്നത്. വാവരുനടയിൽ കൊപ്രാക്കളത്തിനു താഴെ പാർശ്വവനങ്ങളിലും റെയ്ഡ് നടത്തിയ കമാൻഡോ തുടർന്ന് ഹോമിയോ ആശുപത്രി, അരവണ പ്ലാന്റ്, ഗോശാല, ധനലക്ഷമി ബാങ്ക് പരിസരം വഴി വാവര് നടയിലെത്തി. മറ്റൊരു ടീം വാവരു നടയിൽ നിന്ന് 108 പടി കയറി ഉരൽക്കുഴി വനത്തിൽ പരിശോധന നടത്തി പോലീസ് മെസ് വഴി മാലിന്യ സംസ്കരണ പ്ലാന്റിന് സമീപം വഴി ഭസ്മക്കളം ഗ്യാസ് ഗോഡൗണ്‍ വഴി ബെയ് ലി പാലത്തിൽ പ്രവേശിച്ച് വലിയ നടപ്പന്തൽ വഴി വാവരുനടയിലെത്തി. കമാൻഡോകളുടെ പ്രത്യേക ടീമിനെ സന്നിധാനത്ത് വിന്യസിച്ചിരുന്നു. സന്നിധാനം പോലീസ് സ്പെഷൽ ഓഫീസർ…
Read More