ചിങ്ങവനം: റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ചിങ്ങവനം കോട്ടയം റൂട്ടിലെ പൂവൻതുരുത്ത് മേൽപ്പാലവും പൊളിക്കുന്നതിനുള്ള നടപടികൾ റെയിൽവേ പൂർത്തിയാക്കി. ഇതിന്റെ ഭാഗമായി 10മുതൽ പാലത്തിൽ കൂടിയുള്ള ഗതാഗതം നിരോധിക്കുമെന്ന റെയിൽവേയുടെ അറിയിപ്പ് ബോർഡുകൾ റോഡിൽ സ്ഥാപിച്ചു. ഇതോടെ പാക്കിൽ നിന്നും പൂവൻതുരുത്തു വഴിയും തിരിച്ചുമുള്ള യാത്രക്കാർ ആശങ്കയിലായി. സ്വകാര്യ ബസുകളടക്കം നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പാലം ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താതെ പൊളിക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നാണ് നാട്ടുകാരുടെ പരാതി. തൊട്ടടുത്ത് തന്നെയുള്ള പൂവൻതുരുത്ത് ഇൻഡസ്ട്രിയൽ ഏരിയ, സബ്സ്റ്റേഷൻ, ചാന്നാനിക്കാട്, നാട്ടകം ഹെൽത്ത് സെന്ററുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ളവർക്ക് പാലം പണി കൂടുതൽ കുരുക്കാകും. കൂടാതെ പാക്കിൽ വഴി പുതുപ്പള്ളി, കൊല്ലാട്, പനച്ചിക്കാട,് മൂലേടം തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകേണ്ട വാഹന യാത്രക്കാർക്കും, കാൽനട യാത്രക്കാർക്കും ഇരട്ടി ദൂരം യാത്ര ചെയ്യേണ്ടി വരും. സമയബന്ധിതമായി പണി തീർക്കുമെന്ന വാഗ്ദാനങ്ങൾ നൽകി പൊളിച്ച…
Read MoreCategory: Kottayam
വെള്ളം ചോദിച്ചെത്തിയ യുവാവ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവം; ഒളിവിൽ പോയ പ്രതി പോലീസ് പിടിയിൽ
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ അതിക്രമിച്ചു കയറി എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. കാഞ്ഞിരപ്പള്ളി ഇരുന്പുകയം സ്വദേശി അരുണ്‍ സുരേഷാണു പിടിയിലായത്. ഇയാളെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലിനാണു സംഭവം. സ്കൂൾ വിട്ടു വീട്ടിലെത്തിയ 13 വയസുകാരിയെ വെള്ളം ചോദിച്ചു വീട്ടിലെത്തിയ യുവാവ് പീഡിപ്പിച്ചെന്നാണു പരാതി. വീട്ടിൽ ഈ സമയം മറ്റാരും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടി ഫോണ്‍ വിളിച്ചറിയച്ചതോടെയാണു വീട്ടുകാർ വിവരം അറിഞ്ഞത്. സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ യുവാവിനായി പോലീസ് അന്വേഷണം ഉൗർജിതമാക്കിയിരുന്നു. പോക്സോ, 376 വകുപ്പുകൾ പ്രകാരമാണു കേസെടുത്തിരിക്കുന്നതെന്നു പോലീസ് അറിയിച്ചു.
Read Moreഡ്രൈവറുടെ ധിക്കാരപരമായ നടപടി! എസ്ഐ കൈ കാണിച്ചു, കെ എസ് ആർടിസി ബസ് നിർത്തിയില്ല; സ്റ്റേഷനു മുന്നിൽ പോലീസ് ബസ് തടഞ്ഞു
കാഞ്ഞാർ: എസ് ഐ കൈ കാണിച്ചിട്ടും കെ എസ് ആർടിസി ബസ് നിർത്തിയില്ല. ഇന്നലെ വൈകുന്നേരം 5.45ന് മൂലമറ്റം പെട്രോൾ പന്പിന് സമീപമാണ് പോലീസിനെ വകവയ്ക്കാതെ കെഎസ്ആർടിസി പാഞ്ഞത്. ആറന്മുള പോലീസ് സ്റ്റേഷനിലെ നാലു കേസുകളിൽ പ്രതിയായ ജോജോ ഫിലിപ്പിനെ മൂലമറ്റം ഓഡിറ്റ് ഭാഗത്തുള്ള വാടക വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. ഈ പ്രതിയെ തൊടുപുഴ വഴി ബസിൽ കൊണ്ടു പോകാനാണ് എസ്ഐ ബസിന് കൈകാണിച്ചത്. അമിത വേഗതയിലെത്തിയ ബസ് വേഗം കുറച്ചതിനു ശേഷം ധാർഷ്ട്യത്തോടെ അമിതവേഗതയിൽ പോകുകയായിരുന്നു. മൂലമറ്റം ഡിപ്പോയിലെ കെഎസ്ആർടിസി ഓർഡിനറി ബസാണ് പോലീസിനെ കണ്ട ഭാവം നടിക്കാതെ പാഞ്ഞത്. ബസിനു പിന്നാലെ പോലീസ് ജീപ്പ് പായിച്ചിട്ടും ഒപ്പം എത്താൻ കഴിഞ്ഞില്ല. എസ്ഐ വിവരം കാഞ്ഞാർ സ്റ്റേഷനിൽ അറിയിച്ചു. സ്റ്റേഷന്റെ മുന്നിൽ പോലീസ് ബസ് തടഞ്ഞു. സംഭവമറിഞ്ഞ് നാട്ടുകാർ പോലീസ് സ്റ്റേഷന്റെ മുന്നിൽ തടിച്ചു…
Read Moreകനത്ത മഴയിൽ വിളവെടുക്കാറായ തക്കാളി നശിക്കുന്നു! വരവ് കുറഞ്ഞു; തക്കാളിക്ക് വിലയേറുന്നു
മറയൂർ: കനത്ത മഴയിൽ വിളവെടുക്കാറായ തക്കാളി നശിക്കുന്നു. വിപണിയിൽ തക്കാളിയുടെ വരവ് കുറഞ്ഞതോടെ വില ഇരട്ടിയിലധികം വർധിച്ചു. കഴിഞ്ഞ ആഴ്ച 14 കിലോഗ്രാം പെട്ടിക്ക് 250 രൂപയായിരുന്ന വില 550 രൂപയായി ഉയർന്നു. കനത്ത മഴയിൽ വിളവെടുക്കാറായ തക്കാളികൾ വ്യാപകമായി നശിച്ചതോടെയാണ് ക്ഷാമമുണ്ടായിരിക്കുന്നത്. കേരള അതിർത്തിയിലെ ഉടുമലൈ, പഴനി, പൊള്ളാച്ചി, ഒട്ടം ചത്രം മാർക്കറ്റുകളിൽ തക്കാളി വരവ് കുറഞ്ഞതാണ് വിലവർധനവിനു കാരണം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴമൂലം വിളവെടുത്ത പകുതി തക്കാളിയും കൃഷിയിടത്തിൽ ഉപേക്ഷിക്കേണ്ടിവന്നു. ഉടുമലൈക്ക് സമീപമുള്ള നിരവധി ഗ്രാമങ്ങളിൽ 30,000 ഏക്കറിലും കൂടുതലായി തക്കാളി കൃഷി ചെയ്യുന്നുണ്ട്. മഴ തുടർന്നാൽ തക്കാളിയുടെ വില ഇനിയും വർധിക്കുമെന്ന് വ്യാപാരികൾ പറയുന്നു.
Read Moreസഹിക്കാനായില്ല പിഞ്ചുഹൃദയങ്ങൾക്കും! തകർന്ന റോഡിൽ ത്യാഗംചെയ്തു കുരുന്നുകൾ
ചെറുതോണി: തകർന്ന റോഡിന്റെ ശോച്യാവസ്ഥ കരൾ അലിയിപ്പിച്ചുകളഞ്ഞു മൂവർ കുട്ടിസംഘത്തിന്റെയും. കുട്ടികൾക്കു സൈക്കിൾ ചവിട്ടാനും സ്കൂളിലേക്കു നടന്നുപോകാനും ബുദ്ധിമുട്ടായ കരിന്പൻ ആന്റോപുരം റോഡിൽ സ്വയം കൈക്കോട്ടും കുട്ടയുമായി ഇറങ്ങി റോഡിലെ ഗർത്തങ്ങൾ മണ്ണിട്ടു നികത്തി യാത്രായോഗ്യമാക്കുകയായിരുന്നു കരിന്പൻ ആന്റോപുരം വരിക്കാനിതൊട്ടിയിൽ ജോഷിയുടെ മകൻ കെവിൻ(13), അയൽവാസികളും സുഹൃത്തുക്കളുമായ കൊളന്പേൽ ജിജോയുടെ മകൻ ജോർജിൻ (12), തലച്ചിറയിൽ സിനോജിന്റെ മകൻ ഡിയോണ്‍(11) എന്നിവർ. കെവിന്റെ നേതൃത്വത്തിൽ നിരത്തിലിറങ്ങിയ മൂവർസംഘം നാട്ടുകാരെപ്പോലും അതിശയിപ്പിച്ചാണ് ശ്രമദാനം നടത്തിയത്. കെവിന്റെ സൈക്കിളിൽ തൂന്പയും കൊട്ടയും വച്ചുകെട്ടി കൈയിൽ കുപ്പിവെള്ളവുമായി റോഡിലെ കുഴികൾ മണ്ണിട്ട് നികത്താനിറങ്ങിയ സംഘം വൈകുന്നേരം ആറോടെയാണ് ജോലികഴിഞ്ഞ് വീട്ടിലെത്തിയത്. മുരിക്കാശേരിയിൽനിന്നും വന്ന വഴിയാത്രക്കാരൻ കുട്ടികളുടെ ശ്രമദാനം മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് കുട്ടികളുടെ സാമൂഹ്യപ്രതിബദ്ധതയുടെ നേർക്കാഴ്ച പൊതുജനമറിഞ്ഞത്. ആന്റോപുരം-ഗൗരിസിറ്റി റോഡിന്റെ മുക്കാൽ കിലോമീറ്ററോളം ഭാഗത്തെ വലിയ കുഴികളാണ് കുട്ടികളുടെ ത്യാഗപ്രവർത്തനത്താൽ…
Read Moreഡിസംബർ ആറ് ബാബറി ദിനം ; ശബരിമല ഇന്ന് സുരക്ഷാ വലയത്തിൽ; ആകാശ നിരീക്ഷണവും
ശബരിമല: ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന്റെ മുന്‍കരുതലിന്റെ ഭാഗമായി ശബരിമല സന്നിധാനത്ത് ഇന്നലെ ഉച്ചമുതല്‍ ഇന്നു രാത്രി നടയടയ്ക്കുംവരെ സുരക്ഷാ ക്രമീകരണം കൂടുതൽ ശക്തമാക്കി. ദേവസ്വം ആചാരങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധമായിരിക്കും നിയന്ത്രണം. അതേസമയം, വിവിഐപി ദര്‍ശനം നിരുത്സാഹപ്പെടുത്തും. ആചാരങ്ങള്‍ക്കും സുരക്ഷയ്ക്കും ഭംഗമില്ലാത്ത രീതിയില്‍ തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിന് സൗകര്യം ഉണ്ടായിരിക്കും. ഇന്ന് പതിനെട്ടാംപടി കയറി സോപാനത്ത് ഇടതുവശത്ത് നെയ്ത്തേങ്ങ ഉടയ്ക്കുന്നതിന് അനുവദിക്കില്ല. മാളികപ്പുറത്തേക്കു പോകുന്ന വഴിയില്‍ നെയ്ത്തോണിയില്‍ നെയ്ത്തേങ്ങ ഉടയ്ക്കാം.സന്നിധാനത്ത് ഹൈപോയിന്റ് ബൈനോക്കുലര്‍ മോണിറ്ററിംഗ് ഉണ്ടാകും. ആകാശ നിരീക്ഷണം നടത്തിയിട്ടുണ്ട്. ഇന്നലെ രാത്രി നട അടച്ച ശേഷം സോപാനത്ത് കര്‍ശനമായി ബോംബ് സ്ക്വാഡ് പരിശോധന നടത്തി. കൂടുതല്‍ പോലീസിനെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടില്ല. സേവന സമയം കൂട്ടി നല്‍കും. സന്നിധാനത്ത് വെള്ളം സംഭരിച്ച എല്ലാ സ്ഥലങ്ങളിലും പോലീസിനെ വിന്യസിക്കും. എല്ലായിടത്തും ഫയര്‍ഫോഴ്സിന്റെയും ബോംബ് സ്ക്വാഡിന്റെയും പ്രത്യേക പരിശോധന ഉണ്ടായിരിക്കും. സന്നിധാനത്ത് എല്ലാ…
Read Moreഅനധികൃത നിലംനികത്തലിനെതിരേ കർശന നിലപാടെടുത്ത കുമരകം വില്ലേജ് ഓഫീസറെ സ്ഥലംമാറ്റാൻ നീക്കം; സമരത്തിനൊരുങ്ങി പരിസ്ഥിതി സംഘടനകളും നാട്ടുകാരും
കുമരകം: തണ്ണീർത്തട നിയമം കർശനമായി നടപ്പിലാക്കാൻ വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് സ്വീകരിച്ചുവരുന്ന കുമരകം വില്ലേജ് ഓഫീസറെ സ്ഥലംമാറ്റാൻ ഭൂമാഫിയയുടെ നീക്കം.ജില്ലയിലെ ചില പ്രമുഖ നേതാക്കളുടെ ഒത്താശയോടെയാണ് വില്ലേജ് ഓഫീസർക്കെതിരെ നീക്കം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ അനധികൃത നിലംനികത്തലിനെതിരേ കർശന നിലപാടെടുത്ത ഓഫീസർ നിരവധി ടിപ്പർ ലോറികളും ജെസിബികളും പിടികൂടിയിരുന്നു. കൂടാതെ മീൻ കൃഷിയുടെ പേരിൽ നിലംകുത്തി കുളം കുഴിക്കുന്നതിനെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടികൾ സ്വീകരിച്ചതും ഭുമാഫിയയുടെ അനിഷ്ടത്തിന് കാരണമായി. റിസോർട്ടുകളുടെ നിലം നികത്തലിനെതിരെയും ശക്തമായ നപടികളാണ് വില്ലേജ് ഓഫീസർ സ്വീകരിച്ചിരുന്നത്. വെള്ളപ്പൊക്ക കെടുതികളിൽ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വില്ലേജ് ഓഫീസർ നാട്ടുകാരുടെ പ്രശംസ നേടി. കുമരകം വില്ലേജ് ഓഫീസറായി രണ്ടു വർഷം പിന്നിടുന്ന കർക്കശക്കാരനായ വില്ലേജ് ഓഫീസറെ മാറ്റാനുള്ള നീക്കത്തിനെതിരെ പരിസ്ഥിതി സംഘടനകളും നാട്ടുകാരും സമരത്തിനൊരുങ്ങുകയാണ്.
Read Moreഇരുചക്രവാഹനത്തിലെ പിൻസീറ്റുകാരും ഹെൽമറ്റ് ധരിച്ചെത്തിയവർക്ക് അനുമോദനവുമായി മണർകാട് പോലീസ്
കോട്ടയം: ഹെൽമറ്റ് ധരിച്ചെത്തിയ ഇരുചക്ര വാഹന യാത്രക്കാർക്ക് അനുമോദനവുമായി മണർകാട് പോലീസ്. ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതിന്റെ ബോധവത്കരണവുമായാണ് മണർകാട് പോലീസ് രംഗത്തെത്തിയത്. രണ്ടാളുകളും ഹെൽമറ്റ് ധരിച്ചാണ് യാത്ര ചെയ്യുന്നതെങ്കിൽ മധുരപലഹാരങ്ങൾ നൽകിയും ഹെൽമറ്റ് ധരിക്കാതെയെത്തുന്നവർക്ക് ഹെൽമറ്റിന്റെ പ്രാധാന്യം പറഞ്ഞ് മനസിലാക്കിയും ലഘുലേഖകൾ നല്‍കിയുമാണ് ബോധവത്കരണം നടത്തിയത്. നാം രണ്ട്, നമുക്ക് രണ്ട് എന്ന ആശയം വരുന്ന ലഘുലേഖകകൾ വിതരണം ചെയ്താണ് ബോധവത്കരണം നടത്തിയത്. ഇന്നലെ രാവിലെ മുതൽ കെകെ റോഡിലും, കിടങ്ങൂർ റോഡിലും ബോധവത്്കരണവുമായി മണർകാട് പോലീസുണ്ടായിരുന്നു. ബോധവത്കരണ പ്രവർത്തനങ്ങൾക്കു മണർകാട് എസ് എച്ച്ഒ കെ.ഷിജി നേതൃത്വം നല്കി.
Read Moreമാലിന്യ ടാങ്ക് പൊട്ടി, മലിനജലം ആശുപത്രി പരിസരത്ത്; ദുർഗന്ധം സഹിക്കാനാവാതെ അത്യാഹിത വിഭാഗത്തിലെ രോഗികൾ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് മാലിന്യ ടാങ്ക് പൊട്ടി മലിനജലം ആശുപത്രി പരിസരത്തേക്ക് ഒഴുകുന്നു. അത്യാഹിത വിഭാഗത്തിനു പിന്നിൽ സ്ഥാപിച്ചിട്ടുള്ള മാലിന്യ ടാങ്കാണ് പൊട്ടിയത്. ആശുപത്രി ജീവനക്കാരുടെയും ഡോക്ടർമാരുടെയും താമസസ്ഥലങ്ങളിൽ നിന്നുള്ള കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവ പൈപ്പുകളിലൂടെ എത്തിച്ചേരുന്നത് ഈ ടാങ്കിലേക്കാണ്. ഇവിടെ നിന്നും ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് മാലിന്യം ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. പ്ലാന്റിൽ ശുദ്ധീകരിക്കുന്ന മലിനജലം അവിടെനിന്നും തോട്ടിലേക്കും ഒഴുക്കിവിടും.അത്യാഹിത വിഭാഗത്തിൽ ദിവസേന നൂറുകണക്കിന് രോഗികളാണ് എത്തുന്നത്. മലിനജലത്തിൽ നിന്നുള്ള ദുർഗന്ധം സഹിച്ച് കഴിയേണ്ട ദുരവസ്ഥയിലാണ് രോഗികൾ. മാത്രവുമല്ല, ഈച്ചയും കൊതുകും മൂലം മറ്റു പലവിധ പകർച്ചവ്യാധികൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. മാലിന്യ ടാങ്കിന്റെ ചോർച്ച മാറ്റി മലിനജലം ആശുപത്രി പരിസരത്ത് ഒഴുകുന്നത് തടയാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെട്ടു.
Read Moreശാന്തൻപാറ കൊലപാതകം; ധർഷാദ്ബാദ് ജയിലിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ നടപടി തുടങ്ങി
രാജകുമാരി (ഇടുക്കി): ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് നടപടി തുടങ്ങി. ഫാം ഹൗസ് ജീവനക്കാരനായിരുന്ന പുത്തടി മുല്ലൂർ റിജോഷ് വധക്കേസിലെ പ്രതികളായ ഇരിങ്ങാലക്കുട കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വസീം അബ്ദുൾ ഖാദർ , റിജോഷിന്റെ ഭാര്യ ലിജി എന്നിവരെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങാനാണ് ശാന്തൻപാറ പോലീസിന്റെ നീക്കം. മുംബൈയിലെ സ്വകാര്യ ലോഡ്ജിൽ കഴിഞ്ഞ ഒൻപതിന് രണ്ടുവയസുകാരിയായ റിജോഷിന്റെ മകൾ ജൊവാനയെ വിഷം കൊടുത്ത്കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ കഴിഞ്ഞിരുന്ന വസീമിന്റെ അറസ്റ്റ് മുംബൈ പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ പനവേൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം വസീമും ലിജിയും ആത്മഹത്യക്ക് ശ്രമിച്ച പൻവേൽ സമീർ ഹോട്ടലിൽ അടുത്ത ദിവസം ഇവരെ എത്തിച്ച് തെളിവെടുപ്പ് നടത്തും.…
Read More