ആ’ശങ്ക’യകറ്റണം..! മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ്‌സ്റ്റാ​ൻഡിന്‍റെ  ശോ​ച്യാവസ്ഥ; പ്രതിഷേധിച്ച്  സ്ത്രീകൂട്ടായ്മ 

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ്‌സ്റ്റാ​ൻഡിന്‍റെ ശോ​ച്യാ വ​സ്ഥ പ​രി​ഹ​രി​ക്കു​ക, കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ക എ​ന്നി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു എ​ൻ​എ​ഫ്ഐ​ഡ​ബ്ല്യുവി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ ​കൂ​ട്ടാ​യ്മ പ്ര​തി​ഷേ​ധി​ച്ചു. ബ​സ്‌സ്റ്റാ​ന്‍ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന പ്ര​തി​ഷേ​ധ​കൂ​ട്ടാ​യ്മ എ​ൻ​എ​ഫ്ഐ​ഡ​ബ്യു ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ലാ സ​ദാ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള മ​ഹി​ളാ​സം​ഘം മ​ണ്ഡ​ലം വൈ​സ്പ്ര​സി​ഡ​ന്‍റ് ഷേ​ർ​ലി പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹി​ളാ​സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി ലീ​ന​മ്മ ഉ​ദ​യ​കു​മാ​ർ, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ബി​നു ബോ​സ്, അ​ൽ​ഫോ​ണ്‍​സ് ബോ​സ്, ജ​യ​ശ്രീ ജ​യ​ൻ, ഓ​മ​ന ബാ​ല​കൃ​ഷ്ണ​ൻ, സീ​മ ര​തീ​ശ​ൻ, യു.​എ​ൻ. ശ്രീ​നി​വാ​സ​ൻ, പി.​കെ. സു​രേ​ഷ്, അ​ബ്ദു​ൾ ക​രീം, പി. ​സു​ഗ​ത​കു​മാ​ർ, മി​നി മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​നം ല​ഭി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ന്നാ​യ ആ​ർ​പ്പൂക്ക​ര പ​ഞ്ചാ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ പ​ണം ഉ​ണ്ടാ​യി​ട്ടും ദി​വ​സേ​ന രോ​ഗി​ക​ള​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ വ​ന്നു പോ​കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ്‌സ്റ്റാ​ന്‍ഡ് കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ​യും…

Read More

അസോസിയേഷൻ മീറ്റിംഗിൽ പങ്കെടുക്കാൻ വരവേ കാ​ർ തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞ്  സിഐ ടിയു നേതാവ് കെ.​ആ​ർ. ശ​ശി​ധ​ര​ൻ നാ​യ​ർക്ക് ദാരുണാന്ത്യം

കോ​ട്ട​യം: കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു മ​രി​ച്ച​യാ​ളു​ടെ സം​സ്കാ​രം ഇ​ന്നു ന​ട​ക്കും. സി​ഐ​ടി​യു പൂ​ഞ്ഞാ​ർ എ​രി​യ പ്ര​സി​ഡ​ന്‍റും സി​പി​എം പൂ​ഞ്ഞാ​ർ മു​ൻ എ​രി​യാ സെ​ക്ര​ട്ട​റി​യു​മാ​യ റി​ട്ട​യേ​ർ​ഡ് ക​ഐ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​രു​വി​ത്തു​റ കൊ​ണ്ടൂ​ർ ക​ണ്ട​ത്തി​ൽ കെ.​ആ​ർ. ശ​ശി​ധ​ര​ൻ നാ​യ​ർ (65) ആ​ണ് മ​രി​ച്ച​ത്. ശ​ശി​ധ​ര​ൻ നാ​യ​രു​ടെ സം​സ്കാ​രം ഇ​ന്നു വൈ​കു​ന്നേ​രം മൂ​ന്നി​നു വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രാ​യ പാ​ലാ സ്വ​ദേ​ശി ജോ​ണ്‍​സി നോ​ബി​ൾ (53), പ്ര​വി​ത്താ​നം സ്വ​ദേ​ശി ജോ​യി തോ​മ​സ് (70)എ​ന്നി​വ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വി​വി​ധ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഇ​വ​ർ കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30ന് ​തി​രു​വ​ഞ്ചൂ​ർ – ക​ഞ്ഞി​ക്കു​ഴി റോ​ഡി​ൽ ഇ​റ​ഞ്ഞാ​ൽ പാ​ല​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​രു​വ​ഞ്ചൂ​ർ ഭാ​ഗ​ത്തു നി​ന്നു​മെ​ത്തി​യ കാ​ർ നി​യ​ന്ത്ര​ണ​വി​ട്ടു റോ​ഡി​ൽ നി​ന്നും തെ​ന്നി മാ​റി​യ​ശേ​ഷം പാ​ല​ത്തി​ന്‍റെ…

Read More

കോട്ടയം  ജ​ന​റ​ൽ ആ​ശു​പ​ത്രി​ വാർഡിനു മു​ക​ളി​ൽ മ​രം വീ​ണ് അ​ഞ്ചു പേ​ർക്ക് പരിക്ക്; മ​രം മേ​ൽ​ക്കൂര​യി​ൽ ത​ട്ടി നി​ന്ന​തി​നാൽ ഒഴിവായത് വ​ൻ​ദു​ര​ന്തം

കോ​ട്ട​യം: ജ​ന​റ​ൽ ആ​ശു​പ​ത്രി​യ്ക്കു മു​ക​ളി​ൽ മ​രം വീ​ണു പ​രി​ക്കേ​റ്റ അ​ഞ്ചു പേ​ർ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ. ഇ​ന്ന​ലെ രാ​ത്രി​യി​ൽ മ​രം വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പാ​ക്കി​ൽ കാ​രു​ണ്യ ഭ​വ​നി​ൽ ക​രു​ണാ​ക​ര​ൻ (68), ക​ഞ്ഞി​ക്കു​ഴ അ​ലീ​ന നി​വാ​സി​ൽ ഓ​മ​ന (49), അ​യ്മ​നം ചി​റ​യി​ൽ ത​ന്പി (43), ഭാ​ര്യ ബി​ന്ദു (40), തോ​ട്ട​യ്ക്കാ​ട് സ്വ​ദേ​ശി​നി സ​ര​സ​മ്മ (65) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡി​നു സ​മീ​പം നി​ന്നി​രു​ന്ന കൂ​റ്റ​ൻ​മ​രം മ​റി​ഞ്ഞു ഷീ​റ്റു മേ​ഞ്ഞ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു. മേ​ൽ​ക്കൂ​ര​യി​ലെ ഷീ​റ്റും സി​ലിം​ഗ് ത​ക​ർ​ന്നു വീ​ണാ​ണ് എ​ല്ലാ​വ​ർ​ക്കും പ​രി​ക്കേ​റ്റ​ത്. ക​രു​ണാ​ക​ര​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. മ​റ്റു​ള്ള​വ​ർ രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രാ​യി​രു​ന്നു. വ​ലി​യ ശ​ബ്ദ​ത്തോ​ടെ മ​രം കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലേ​ക്കു വീ​ണ​തോ​ടെ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഭ​യ​ന്ന് നി​ല​വി​ളി​ച്ചു പു​റ​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു. കി​ട​പ്പു രോ​ഗി​ക​ളാ​യി​രു​ന്നു ചി​ല​ർ ഭ​യ​ർ​ന്നു ക​ട്ടി​ലി​ൽ നി​ന്നും നി​ല​ത്തു വീ​ണു.…

Read More

ജോ​സ് കെ.​മാ​ണി​ക്ക് തി​രി​ച്ച​ടി: ചെ​യ​ർ​മാ​നാ​ക്കി​യ ന​ട​പ​ടി​യി​ലെ സ്റ്റേ ​തു​ട​രു​മെ​ന്ന് കോ​ട​തി

ഇ​ടു​ക്കി/​കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സി​ലെ അ​ധി​കാ​ര ത​ർ​ക്ക വി​ഷ​യ​ത്തി​ൽ ജോ​സ് കെ.​മാ​ണി​ക്ക് തി​രി​ച്ച​ടി. ജോ​സി​നെ ചെ​യ​ർ​മാ​നാ​ക്കി​യ ന​ട​പ​ടി​യി​ലെ സ്റ്റേ ​തു​ട​രു​മെ​ന്ന് ക​ട്ട​പ്പ​ന സ​ബ്കോ​ട​തി വി​ധി​ച്ചു. ജോ​സ് കെ. ​മാ​ണി​യു​ടെ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തി​ന് തൊ​ടു​പു​ഴ കോ​ട​തി ഏ​ർ​പ്പെ​ടു​ത്തി​യ താ​ത്കാ​ലി​ക വി​ല​ക്ക് തു​ട​രു​മെ​ന്ന് ഇ​ടു​ക്കി മു​ൻ​സി​ഫ് കോ​ട​തി ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മൂ​ന്നി​ന് വി​ധി​ച്ചി​രു​ന്നു. ഈ ​വി​ധി​ക്കെ​തി​രെ ജോ​സ് പ​ക്ഷം സ​മ​ർ​പി​ച്ച അ​പ്പീ​ലാ​ണ് ക​ട്ട​പ്പ​ന സ​ബ്കോ​ട​തി ഇ​പ്പോ​ൾ ത​ള്ളി​യി​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി ഭ​ര​ണ​ഘ​ട​ന പ്ര​കാ​ര​മാ​ണ് ചെ​യ​ർ​മാ​നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും, സം​സ്ഥാ​ന ക​മ്മി​റ്റി ചേ​ർ​ന്നെ​ന്നു​മു​ള്ള ജോ​സ് വി​ഭാ​ഗ​ത്തി​ന്‍റെ ഹ​ർ​ജി​യി​ലെ വാ​ദ​വും കോ​ട​തി ത​ള്ളി. നേ​ര​ത്തെ, തൊ​ടു​പു​ഴ മ​ജി​സ്ട്രേ​റ്റ് പി​ൻ​മാ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ് കേ​സ് ഇ​ടു​ക്കി കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ പി.​ജെ. ജോ​സ​ഫ് വി​ഭാ​ഗം ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു ജോ​സ് കെ.​മാ​ണി​യെ ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ന​ട​പ​ടി തൊ​ടു​പു​ഴ കോ​ട​തി സ്റ്റേ ​ചെ​യ്തി​രു​ന്ന​ത്.

Read More

 ‘വാ​യി​ക്കൂ, വ​ള​രാ​നു​ള്ള വ​ഴി തെ​ളി​ക്കൂ’ ..! ദ​ർ​ശ​ന അ​ന്താ​രാഷ്‌‌ട്ര പു​സ്ത​ക​മേ​ള​യ്ക്ക് നാ​ളെ തു​ട​ക്കം

കോ​ട്ട​യം: 36-ാമ​ത് ദ​ർ​ശ​ന അ​ന്താ​രാഷ്‌‌ട്ര പു​സ്ത​ക​മേ​ള​യ്ക്ക് നാ​ളെ തു​ട​ക്ക​മാ​കും. മേ​ള​യു​ടെ ശീ​ർ​ഷ​കം ‘വാ​യി​ക്കൂ, വ​ള​രാ​നു​ള്ള വ​ഴി തെ​ളി​ക്കൂ’ എ​ന്ന​താ​ണ്. നാ​ഗ​ന്പ​ടം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന പു​സ്ത​ക​മേ​ള നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ മു​ഖ്യാ​തി​ഥി​യാ​കും. കൊ​ച്ചി​ൻ ഷി​പ്പ്‌‌ യാർ​ഡ് ഡ​യ​റ​ക്ട​ർ ബി. ​രാ​ധാ​കൃ​ഷ്ണ മേ​നോ​ൻ പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ബു​ക്ക്ഫെ​യ​ർ ഡ​യ​റ​ക്ട​റി​യു​ടെ പ്ര​കാ​ശ​നം ജോ​സ് കെ. ​മാ​ണി എം​പി​യും ദ​ർ​ശ​ന ക​ലാ​സ​ന്ധ്യ​യു​ടെ ഉ​ദ്ഘാ​ട​നം വി.​എ​ൻ. വാ​സ​വ​നും നി​ർ​വ​ഹി​ക്കും. സെ​ന്‍റ് ജോ​സ​ഫ് പ്രോ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഇ​ല​ഞ്ഞി​ക്ക​ൽ സി​എം​ഐ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ഫാ. ​തോ​മ​സ് പു​തു​ശേ​രി സി​എം​ഐ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. ദ​ർ​ശ​ന സാം​സ്കാ​രി​ക കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​എ​മി​ൽ പു​ള്ളി​ക്കാ​ട്ടി​ൽ സി​എം​ഐ, തേ​ക്കി​ൻ​കാ​ട് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് സം​ഗീ​ത സ​ദ​സും…

Read More

ഏറ്റുമാനൂരിൽ പുലർച്ചെ തീപിടുത്തം;  ബാങ്ക് കത്തിനശിച്ചു; ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടായിരിക്കാമെന്ന് ഫയർഫോഴ്സ്

ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​രി​ലെ ബാ​ങ്ക് സ​മു​ച്ച​യ​ത്തി​ൽ വ​ൻ തീ​പി​ടിത്തം. ഒ​രു ബാ​ങ്ക് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഏ​റ്റു​മാ​നൂ​ർ – കോ​ട്ട​യം റൂ​ട്ടി​ൽ എം ​സി റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യൂ​ണി​യ​ൻ ബാ​ങ്ക് ശാ​ഖ​യാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ നാ​ലോ​ടെ ക​ത്തി​ന​ശി​ച്ച​ത്. ബാ​ങ്കി​നു​ള്ളി​ൽനി​ന്ന് പു​ക​യും ക​രി​ഞ്ഞ മ​ണ​വും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ നോ​ക്കി​യ​പ്പോ​ഴാ​ണ് ബാ​ങ്കി​നു​ള്ളി​ൽനി​ന്ന് തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​യാ​ൾ ഫ​യ​ർ​ഫോ​ഴ്സി​നെ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു. കോ​ട്ട​യ​ത്തുനി​ന്ന് ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​അ​ണ​ച്ച​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ല​മാ​യി​രി​ക്കാം തീ​പി​ടി​ച്ച​തെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി ഫ​യ​ർ​ഫോ​ഴ്സ് പ​റ​ഞ്ഞു. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മേ തീ​ പി​ടി​ക്കാ​നു​ള്ള യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കൂ. നി​ര​വ​ധി രേഖകളും കം​പ്യൂ​ട്ട​റു​ക​ളു​ം അ​ട​ക്ക​മാ​ണ് ക​ത്തി​ ന​ശി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക്ക​റി​ൽ സൂക്ഷി​ച്ചി​രു​ന്ന പ​ണ​ത്തിനോ മ​റ്റു ഫ​യ​ലു​ക​ൾ​ക്കോ തീ​പി​ടി​ച്ചി​ട്ടു​ണ്ടോ​യെ​ന്നു ബാ​ങ്ക് അ​ധി​കൃ​ത​ർ എ​ത്തി പ​രി​ശോ​ധന ന​ട​ത്തി​യെ​ങ്കി​ൽ മാ​ത്ര​മേ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കൂ. എ​ത്ര…

Read More

ബൈ​​ക്കു​​ക​​ളു​​ടെ ലോ​​ക്ക് താ​​ക്കോ​​ലി​​ല്ലാ​​തെ അ​​ഴി​​ക്കാ​​നു​​ള്ള അ​​റി​​വ്! സ്പ്ലെ​ൻ​ഡ​ർ ബൈ​ക്കി​നോ​ടു​ള്ള ഹ​രം ഉ​ണ്ണി​ക്കു​ട്ട​നെ മോ​ഷ​ണ​ത്തി​ലെ​ത്തി​ച്ചു

ച​​ങ്ങ​​നാ​​ശേ​​രി: സ്പ്ലെ​​ൻ​​ഡ​​ർ ബൈ​​ക്കി​​നോ​​ടു​​ള്ള ഹ​​രം ഉ​​ണ്ണി​​ക്കു​​ട്ട​​നെ മോ​​ഷ​​ണ​​ത്തി​​ലെ​​ത്തി​​ച്ചു. ഇ​​യാ​​ൾ മോ​​ഷ്‌​ടി​​ച്ച അ​​ഞ്ചു ബൈ​​ക്കു​​ക​​ളും ഈ ​​വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട ബൈ​​ക്കു​​ക​​ളാ​​യി​​രു​​ന്നു. മോ​​ഷ്‌​ടി​​ച്ച ബൈ​​ക്കി​​ൽ ക​​റ​​ങ്ങി ന​​ട​​ക്കു​​ക​​യും പി​​ന്നീ​​ട് കൂ​​ട്ടു​​കാ​​ർ​​ക്ക് കൈ​​മാ​​റു​​ക​​യു​​മാ​​ണ് ഇ​​യാ​​ൾ ചെ​​യ്തി​​രു​​ന്ന​​ത്. പാ​​റേ​​ൽ​​പ്പ​​ള്ളി​​ക്ക​​ടു​​ത്തു​​ള്ള സൗ​​പ​​ർ​​ണി​​ക അ​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റി​​ൽ​നി​​ന്നും റാ​​ന്നി ത​​ഹ​​സി​​ൽ​​ദാ​​ർ സാ​​ജ​​ൻ വി.​ ​കു​​ര്യാ​​ക്കോ​​സി​​ന്‍റെ ബൈ​​ക്ക് മോ​​ഷ്‌​ടി​​ച്ച കേ​​സി​​ലാ​​ണ് വ​​ട​​വാ​​തൂ​​രി​​ൽ തോ​​ട്ട​​ക്കാ​​ട്ടു​​മ​​റ്റം വീ​​ട്ടി​​ൽ ഉ​​ണ്ണി​​ക്കു​​ട്ട​​ൻ(19) അ​​റ​​സ്റ്റി​​ലാ​​യ​​ത്. ഇ​​യാ​​ളെ ചോ​​ദ്യം​​ചെ​​യ്പ്പോ​​ഴാ​​ണ് ബൈ​​ക്കു മോ​​ഷ​​ണ​​ങ്ങ​​ളു​​ടെ ചു​​രു​​ള​​ഴി​​ഞ്ഞ​​ത്. ഈ ​​ബൈ​​ക്കും പൊ​​ൻ​​കു​​ന്ന​​ത്തു​​നി​​ന്നും മോ​​ഷ്‌​ടി​​ച്ച മ​​റ്റൊ​​രു ബൈ​​ക്കും പോ​​ലീ​​സ് വ​​ട​​വാ​​തൂ​​രു​​ള്ള ഗ്രൗ​​ണ്ടി​​നു സ​​മീ​​പ​​ത്തു​​നി​​ന്നു​​മാ​​ണ് ക​​ണ്ടെ​​ത്തി​​യ​​ത്. വ​​ർ​​ക്​​ഷോ​​പ്പി​​ൽ കു​​റേ​​ക്കാ​​ലം ജോ​​ലി ചെ​​യ്തി​​രു​​ന്ന ഉ​​ണ്ണി​​ക്കു​​ട്ട​​ൻ ബൈ​​ക്കു​​ക​​ളു​​ടെ ലോ​​ക്ക് താ​​ക്കോ​​ലി​​ല്ലാ​​തെ അ​​ഴി​​ക്കാ​​നു​​ള്ള അ​​റി​​വു നേ​​ടി​​യി​​ട്ടു​​ണ്ടെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ച വൈ​​കു​​ന്നേ​​രം റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​ൻ ഭാ​​ഗ​​ത്തു​നി​​ന്നും ന​​ട​​ന്നു​​വ​​രു​​ന്പോ​​ഴാ​​ണ് സൗ​​പ​​ർ​​ണി​​ക അ​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റ് അ​​ങ്ക​​ണ​​ത്തി​​ൽ പാ​​ർ​​ക്ക് ചെ​​യ്തി​​രു​​ന്ന സ്പ്ലെ​​ന്‍ഡ​ർ ബൈ​​ക്ക് ഉ​​ണ്ണി​​ക്കു​​ട്ട​​ന്‍റെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട​​ത്. ലോ​​ക്ക് പൊ​​ട്ടി​​ച്ച് ഉ​​ണ്ണി​​ക്കു​​ട്ട​​ൻ ഞൊ​​ടി​​യി​​ട​​യി​​ൽ ബൈ​​ക്കു​​മാ​​യി ര​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. ത​​ഹ​​സി​​ൽ​​ദാ​​ർ…

Read More

വ​നം​വ​കു​പ്പി​ന്‍റേ​ത് പ​ച്ച​ക്ക​ള്ളം; ശ​ബ​രി​മ​ല വ​ന​പാ​ത വെ​ട്ടി​ത്തെ​ളി​ച്ചി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ; പ​ല​പ്പോ​ഴും കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ഉ​പ​ദ്ര​വ​ങ്ങ​ൾ​

കാ​ണ​മ​ല: വ​നം​വ​കു​പ്പി​ൽ നി​ന്നു​ള്ള വാ​ർ​ത്ത ക​ണ്ട് ആ​ദ്യം ഞെ​ട്ടി​യ​ത് വ​ന​പാ​ല​ക​ർ. വാ​ർ​ത്ത വാ​യി​ച്ച നാ​ട്ടു​കാ​രും അ​ന്തം​വി​ട്ടു. 21 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള ശ​ബ​രി​മ​ല വ​ന​പാ​ത വെ​ട്ടി​ത്തെ​ളി​ച്ച് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ളി​ൽ വ​നം വ​കു​പ്പി​ന്‍റേ​താ​യി വാ​ർ​ത്ത വ​ന്ന​ത്. എ​രു​മേ​ലി​യി​ൽ നി​ന്ന് അ​യ്യ​പ്പ ഭ​ക്ത​ർ ശ​ബ​രി​മ​ല‍​യി​ലേ​ക്ക് വ​ന​ത്തി​ലൂ​ടെ ന​ട​ന്ന് യാ​ത്ര ചെ​യ്യു​ന്ന പ​ര​മ്പ​രാ​ഗ​ത കാ​ന​ന പാ​ത​യാ​ണ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യ​താ​യി വാ​ർ​ത്ത വ​ന്ന​ത്. അ​തേ​സ​മ​യം ഇ​പ്പോ​ഴും പൊ​ന്ത​ക്കാ​ടു​ക​ൾ തി​ങ്ങി​വ​ള​ർ​ന്നു നി​ൽ​ക്കു​ക​യാ​ണ് ഈ ​പാ​ത​യി​ൽ. കാ​ട് വെ​ട്ട​ലി​ന് ഇ​തു​വ​രെ ജോ​ലി​ക​ളൊ​ന്നും തു​ട​ങ്ങി​യി​ട്ടി​ല്ല. അ​ടു​ത്ത അ​ഞ്ചി​ന് വ​നം​വ​കു​പ്പ് യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. ഈ ​യോ​ഗ​ത്തി​ലാ​ണ് കാ​ട് തെ​ളി​ക്ക​ൽ ജോ​ലി​ക​ൾ, ക​ട​ക​ളു​ടെ ലേ​ലം എ​ന്നി​വ​യ്ക്ക് തീ​രു​മാ​ന​മാ​വു​ക. അ​ഴു​ത മു​ത​ൽ പ​മ്പ വ​രെ​യാ​ണ് കാ​ന​ന പാ​ത​യു​ടെ ദൈ​ർ​ഘ്യം. അ​ഴു​ത​യി​ലേ​ക്ക് ക​ണ​മ​ല വ​ഴി റോ​ഡ് മാ​ർ​ഗം എ​ത്താം. അ​ഴു​ത​യാ​ർ അ​ക്ക​രെ ക​ട​ന്നാ​ണ് കാ​ന​ന​യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്. അ​ഴു​ത വ​രെ എ​രു​മേ​ലി​യി​ലെ ഇ​രു​മ്പൂ​ന്നി​ക്ക​ര​യി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന കാ​ന​ന പാ​ത​യു​ണ്ട്.…

Read More

അ​പൂ​ർ​വ​യി​നം പ​ക്ഷി വി​രു​ന്നി​നെ​ത്തി; ത​ല​യി​ലെ പൂ​വ് രാ​ത്രി നീ​ല ക​ള​റും പ​ക​ൽ ചാ​ര ക​ള​റു​മാ​കും; വീ​ട്ടു​കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും കൗ​തു​ക കാ​ഴ്ച

നെ​ടു​ങ്ക​ണ്ടം: വീ​ട്ടു​കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും കൗ​തു​ക കാ​ഴ്ച​യൊ​രു​ക്കി അ​പൂ​ർ​വ​യി​നം പ​ക്ഷി വി​രു​ന്നെ​ത്തി. നൈ​റ്റ് ഹെ​റോ​ണ്‍ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട പ​ക്ഷി​യാ​ണ് മൂ​ങ്കി​പ്പ​ള്ളം കു​റ്റി​യാ​ങ്ക​ൽ സു​കു​മാ​ര​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് എ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് പ​ക്ഷി വീ​ട്ടു​മു​റ്റ​ത്ത് എ​ത്തി​യ​ത്. പ്ര​ത്യേ​ക ശ​ബ്ദം പു​റ​പ്പെ​ടു​വി​ച്ച പ​ക്ഷി ഇ​തി​നി​ടെ വീ​ട്ടി​നു​ള്ളി​ലേ​ക്കു ക​യ​റു​ക​യും ചെ​യ്തു. വീ​ട്ടി​ൽ ക​യ​റി​യ പ​ക്ഷി ശ​ബ്ദം പു​റ​പ്പെ​ടു​വി​ച്ചു​കൊ​ണ്ട് ഉ​ള്ളി​ൽ​ത​ന്നെ ത​ങ്ങി​യ​തോ​ടെ വീ​ട്ടു​കാ​ർ ക​ന്പം​മെ​ട്ട് പോ​ലീ​സി​ലും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും വി​വ​ര​മ​റി​യി​ച്ചു. പ​ക്ഷി​ക്ക് വീ​ട്ടു​കാ​ർ പാ​ലും ആ​ഹാ​ര സാ​ധ​ന​ങ്ങ​ളും ന​ൽ​കി​യ​തോ​ടെ പ​ക്ഷി വീ​ട്ടി​നു​ള്ളി​ൽ​ത​ന്നെ നി​ല​യു​റ​പ്പി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ൾ അ​പൂ​ർ​വ ഇ​നം പ​ക്ഷി​യെ കാ​ണാ​ൻ സു​കു​മാ​ര​ന്‍റെ വീ​ട്ടി​ൽ ത​ടി​ച്ചു​കൂ​ടി. പ​ക്ഷി​യു​ടെ ത​ല​യി​ലെ പൂ​വ് രാ​ത്രി നീ​ല ക​ള​റും പ​ക​ൽ ചാ​ര ക​ള​റു​മാ​കും. വ​നം​വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി പ​ക്ഷി​യെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് നൈ​റ്റ് ഹെ​റോ​ണ്‍ എ​ന്ന ഇ​ന​ത്തി​ൽ​പെ​ടു​ന്ന പ​ക്ഷി​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സി​ജി മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് സാ​ലി, ഇ. ​ഷൈ​ജു​മോ​ൻ, ടി.​പി. പ്ര​സാ​ദ്, ഗി​രീ​ഷ്…

Read More

അ​ധി​കാ​രി​ക​ൾ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല! പ്ര​കൃ​തി​യു​ടെ ക​നി​വി​ൽ നാ​ക്കു​പ്പെ​ട്ടി​ക്കാ​ർ​ക്ക് താ​ൽ​കാ​ലി​ക പാ​ല​മാ​യി

മ​റ​യൂ​ർ: അ​ധി​കാ​രി​ക​ൾ അ​നു​വ​ദി​ച്ചു​ന​ൽ​കാ​ത്ത പാ​ലം പ്ര​കൃ​തി നാ​ക്കു​പ്പെ​ട്ടി ഗ്രാ​മ​വാ​സി​ക​ൾ​ക്ക് ക​നി​ഞ്ഞു​ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ പെ​രു​മ​ഴ​യ​ത്ത് ആ​റ്റി​ലൂ​ടെ ഒ​ഴു​കി​വ​ന്ന വ​ലി​യ മ​ര​ത്ത​ടി ഇ​വ​ർ​ക്ക് താ​ൽ​കാ​ലി​ക പാ​ല​മാ​യി. കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന നാ​ക്കു​പ്പെ​ട്ടി ഗോ​ത്ര​വ​ർ​ഗ ഗ്രാ​മ​ത്തി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ല. ക​ർ​ശ​നാ​ടു​നി​ന്നും കു​ള​ച്ചി​വ​യ​ലി​ൽ​നി​ന്നും ഇ​ന്നും ഒ​രു ന​ട​പ്പാ​ത മാ​ത്ര​മേ കു​ടി​യി​ലേ​ക്കു​ള്ളൂ. ഈ ​പാ​ത​യ്ക്കു കു​റു​കെ​യാ​ണ് ആ​റ് ഒ​ഴു​കു​ന്ന​ത്. മ​ഴ പെ​യ്താ​ൽ ആ​റ്റി​ൽ വെ​ള്ളം കാ​ര്യ​മാ​യി വ​ർ​ധി​ക്കു​മെ​ന്ന​തി​നാ​ൽ നാ​ക്കു​പ്പെ​ട്ടി കു​ടി ഒ​റ്റ​പ്പെ​ടും. കു​ടി​യി​ൽ​നി​ന്നും കാ​ന്ത​ല്ലൂ​രി​ലേ​ക്കോ ക​ർ​ശ​നാ​ട് ഭാ​ഗ​ത്തേ​ക്കോ പോ​കു​ന്ന​തി​ന് ക​ഴി​യാ​തെ​വ​രു​ന്നു. നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ ഗ്രാ​മ​ക്കാ​ർ അ​ധി​കൃ​ത​ർ​ക്ക് ന​ല്കി​യി​ട്ടു​ണ്ടെ​ങ്കി​ലും റോ​ഡ്, പാ​ലം എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ളൊ​ന്നും അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് മ​ര​ത്ത​ടി ഒ​ഴു​കി​വ​ന്ന​ത്. താ​ൽ​കാ​ലി​ക പാ​ല​മാ​യി കു​ടി​ക്കാ​ർ ഇ​പ്പോ​ൾ ഈ ​മ​ര​ത്ത​ടി​യാ​ണ് ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നത്. ഇ​രു​കാ​ലും ത​ള​ർ​ന്ന കു​ശ​ല​ന​ട​ക്ക​മു​ള്ള​വ​ർ​ക്ക് പാ​ലം താ​ൽ​കാ​ലി​ക ആ​ശ്വാ​സ​മാ​യി.

Read More