വാളയാർ കേസ് സിബിഐ അന്വേഷിക്കണം,  കേ​സ് വ​ഴി​തെ​റ്റി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗസ്ഥ​ർ​ക്ക​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എകെസിഎച്ച്എംഎസ്

ഏ​റ്റു​മാ​നൂ​ർ : വാ​ള​യാ​ർ സ​ഹോ​ദ​രി​മാ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് സി​ബി​ഐയ്ക്ക് ​വി​ട​ണ​മെ​ന്നും കേ​സ് വ​ഴി​തെ​റ്റി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗസ്ഥ​ർ​ക്ക​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അഖില കേരള ചേരമർ ഹിന്ദു മഹാസഭ (എകെസി എച്ച്എംഎസ്) ഏ​റ്റൂ​മാ​നൂ​ർ യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ന്‌ഡിൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി. സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ശ​ശി പ​ണ​ക്ക​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സ​ജി വ​ള്ളോം​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ജി അ​ശോ​ക് കു​മാ​ർ, കെ.​കെ ക​രു​ണാ​ക​ര​ൻ, മ​ധു നീ​ണ്ടൂ​ർ, ഒ.​കെ സാ​ബു, സ​തീ​ഷ് നാ​ല്പാ​ത്തി​മ​ല, വി.​സി സു​രേ​ന്ദ്ര​ൻ, കെ.​സി ബാ​ബു പാ​റ​ന്പു​ഴ, സു​നി​ൽ പ​ട്ടാ​ശേ​രി, ഷീ​ലാ ​ത​ങ്ക​ച്ച​ൻ, ബി​ന്ദു​ സു​രേ​ഷ്, അ​ജ​യ​ൻ പേ​രൂ​ർ, വി​ജ​യ​മ്മ​ ത​ങ്ക​പ്പ​ൻ പു​ഴ​ക്ക​ര, ആ​ശാ ​രാ​ജ​ൻ, പൊ​ന്നു​ സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ങ്ങ​നാ​ശേ​രി : ച​ങ്ങ​നാ​ശേ​രി യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​രു​ന്ന ബ​സ് സ്റ്റാൻഡിൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി.…

Read More

ആ ചെടി പൂത്താൽ കഞ്ചാവ് തന്നെ..! പെരുവയിൽ  നട്ടുവളർത്തിയ നിലയിൽ കണ്ടെത്തിയ ചെടികൾ പയറും വള്ളിയല്ല;  കഞ്ചാവ് ചെടികളെന്ന്  സ്ഥിരീകരിച്ച്  ലാബ് റിസൾട്ട്

ക​ടു​ത്തു​രു​ത്തി: യു​വാ​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്നും പി​ടി​കൂ​ടി​യ​ത് ക​ഞ്ചാ​വ് ചെ​ടി​ക​ൾ ത​ന്നെ​യെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ സ്ഥി​രീ​ക​രി​ച്ച​താ​യി എ​ക്സൈ​സ്. പെ​രു​വ മാ​വേ​ലി​ത്ത​റ​യി​ൽ വീ​ട്ടി​ൽ മാ​ത്യൂ​സ് റോ​യി​യു​ടെ വീ​ടി​ന്‍റെ പു​റ​കി​ൽ നി​ന്ന് ഏ​താ​നും മാ​സം മു​ന്പ് 33 ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ടു​ത്തു​രു​ത്തി റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​സി. സു​രേ​ഷും സം​ഘ​വും ചേ​ർ​ന്ന് ക​ണ്ടെ​ടു​ത്തി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്ത ചെ​ടി​ക​ളാ​ണ് ക​ഞ്ചാ​വ് ചെ​ടി ത​ന്നെ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് എ​ടു​ത്തു​രു​ത്തി എ​ക്സൈ​സ് അ​റി​യി​ച്ച​ത്. പി​ടി​ച്ചെ​ടു​ത്ത ചെ​ടി​ക​ൾ ക​ഞ്ചാ​വ് ത​ന്നെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത് വൈ​ക്കം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ്സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ തി​രു​വ​ന​ന്ത​പു​രം ചീ​ഫ് കെ​മി​ക്ക​ൽ എ​ക്സാ​മി​നേ​ഴ്സ് ല​ബോ​റ​ട്ട​റി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണെ​ന്ന് ക​ടു​ത്തു​രു​ത്തി റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​സി. സു​രേ​ഷ് അ​റി​യി​ച്ചു. പി​ടി​ച്ചെ​ടു​ത്ത ചെ​ടി ക​ഞ്ചാ​വ​ല്ലെ​ന്നും കാ​ട്ടു​പാ​വ​ലാ​ണെ​ന്നു പ്ര​ച​ര​ണ​ങ്ങ​ൾ ചി​ല​ർ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ന​ട​ത്തി​യി​രു​ന്നു. കൂ​ടാ​തെ വീ​ട്ടു​കാ​ർ ഇ​തു​സം​ബ​ന്ധി​ച്ചു മു​ഖ്യ​മ​ന്ത്രി, മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ,…

Read More

ഒന്നിനു പുറകേ 29 എണ്ണവും കൂടി..!   സിഎംഎസ് സ്കൂളിലെ മോഷണത്തിൽ  പ്രതിയെ കുടുക്കിയപ്പോൾ തെളിഞ്ഞത് 30 കേസുകൾ

കോ​ട്ട​യം: ചു​ങ്കം സി​എം​എ​സ് സ്കൂ​ളി​ൽ കു​ട്ടി​ക​ൾ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ്വ​രു​ക്കൂ​ട്ടി​യ പ​ണം മോ​ഷ്ടി​ച്ച​തി​നു പി​ടി​യി​ലാ​യ മോ​ഷ്ടാ​വി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ മ​ണി​മ​ല പ​രി​യാ​ത്ത് കൃ​ഷ്ണ​ൻ​കു​ട്ടി (59)യേയാ​ണ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ മാ​സം 20നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്കൂ​ളി​ന്‍റെ ഓ​ട് പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്ന കൃ​ഷ്ണ​ൻ​കു​ട്ടി, ഇ​വി​ടെ സ്റ്റാ​ഫ് റൂ​മി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ചാ​രി​റ്റി ബോ​ക്സി​ൽ നി​ന്നും പ​ണം മോ​ഷ്ടി​ച്ച് ക​ട​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കൃ​ഷ്ണ​ൻ​കു​ട്ടി നാ​ഗ​ന്പ​ടം ബ​സ് സ്റ്റാ​ൻ​ഡി​ൽ സം​ഭ​വ​ത്തി​ന്‍റെ സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ ത​ന്പ​ടി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ വി​ലാ​സ​വും വി​ര​ല​ട​യാ​ള​വും ശേ​ഖ​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് 30 കേ​സു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. 2018 ൽ ​മു​ട്ടം​പ​ള്ളി​യി​ലും, പ്ര​ദേ​ശ​ത്തെ സ്കൂ​ളി​ലും മോ​ഷ​ണം ന​ട​ത്തി​യ​ത് ഇ​യാ​ളാ​ണെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ സ​മാ​ന രീ​തി​യി​ൽ…

Read More

ഇരുട്ടിന്‍റെ മറവിലൂടെ കാട്ടാനാക്കൂട്ടം ജനവാസ മേഖലയിലേക്ക്;  പട്ടാപ്പകലും കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രത്തിൽ; ഭീതിയൊഴിയാതെ കണ്ടങ്കയം നിവാസികൾ

മു​ണ്ട​ക്ക​യം: കോ​രു​ത്തോ​ട്ടി​ൽ പ​ട്ടാ​പ്പ​ക​ൽ കാ​ട്ടാ​നക്കൂട്ടം ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ. ക​ണ്ട​ങ്ക​യം നി​വാ​സി​ക​ൾ ഭീ​തി​യി​ൽ.ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ എ​ട്ടു ത​വ​ണ​യാ​ണ് കാ​ട്ടാ​ന​ക്കൂട്ടം ക​ണ്ട​ങ്ക​യ​ത്ത് എ​ത്തി​യ​ത്. ഇ​രു​ളി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു ഇതുവരെ ജനവാസമേഖലിയിൽ കാട്ടാനകൾ ഇറങ്ങിയിരുന്നത്. എന്നാൽ ഇന്നലെ പ​ട്ടാ​പ്പ​ക​ലാണ് അ​ഞ്ചോ​ളം കൊ​ന്പ​നാ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​തി​നാ​ലോ​ളം കാ​ട്ടാ​ന​ക​ൾ കോ​രു​ത്തോ​ട്, ക​ണ്ട​ങ്ക​യം ഭാ​ഗ​ത്ത് എ​ത്തി​യ​ത്. അ​ഴു​ത​യാ​ർ നീ​ന്തി​യെ​ത്തി​യ കാ​ട്ടാ​നക്കൂ​ട്ട​ത്തെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് ക​യ​റ്റാ​തി​രി​ക്കാ​ൻ വ​ന​പാ​ല​ക​രും ക​ർ​ഷ​ക​രും നി​ല​യു​റ​പ്പി​ച്ചു. പാ​ട്ട കൊ​ട്ടി​യും പ​ട​ക്കം പൊ​ട്ടി​ച്ചും പ്ര​തി​രോ​ധ​ത്തി​നൊ​രു​ങ്ങി​യെ​ങ്കി​ലും കൊ​ന്പ​നും മ​ക്ക​ളും ആ​ദ്യം പി​ൻ​തി​രി​യാ​ൻ ത​യാ​റാ​യി​ല്ല. ദീ​ർ​ഘ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​വ വ​ന​ത്തി​ലേ​ക്ക് പോ​കാ​ൻ ത​യാ​റാ​യ​ത്. അ​ഴു​ത​യാ​റി​ന്‍റെ വ​ശ​ത്തി​ലൂ​ടെ നീ​ന്തി ക​ളി​ച്ചും ഇ​ട​യ്ക്കു ചി​ന്നം വി​ളി​ച്ചും നീ​ങ്ങി​യ ആ​നക്കൂട്ട​ത്തെ കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ എ​ട്ടു​ത​വ​ണ​യാ​ണ് ക​ണ്ട​ങ്ക​യം ഭാ​ഗ​ത്ത് കാ​ട്ടാ​നക്കൂട്ടം ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ച​ത്. രാ​ത്രി കാ​ല​ങ്ങ​ളി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തു​ന്ന കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് നി​ത്യ…

Read More

യാത്രക്കാരെ വലച്ച്  കെഎസ്ആർടിസി ബസ് സമരം; പ​ണി​മു​ട​ക്കി​നു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഭ​ര​ണ​പ​ക്ഷ യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​രും

കോ​ട്ട​യം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കെഎ​സ്ആ​ർ​ടി​സി​യി​ലെ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന പ​ണി​മു​ട​ക്കി​നു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഭ​ര​ണ​പ​ക്ഷ യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കു​ന്നു. സമരം യാത്രക്കാരെ കാര്യമായി ബാധിച്ചു. പാ​ലാ​യി​ലാ​ണ് സി​ഐ​ടി​യു, എ​ഐ​ടി​യു​സി യൂ​ണി​യ​ൻ അ​നു​കൂ​ല പ്ര​വ​ർ​ത്ത​ക​രും ജോ​ലി​ക്ക് ഹാ​ജ​രാ​കാ​തി​രു​ന്ന​ത്. ഇ​തോ​ടെ പാ​ലാ​യി​ൽ​നി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ കൂ​ട്ട​ത്തോ​ടെ മു​ട​ങ്ങി​. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കെഎ​സ്ആ​ർ​ടി​സി​യി​ലെ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് അ​ർ​ധ​രാ​ത്രിയിലാണ് ആ​രം​ഭി​ച്ചത്. പ്ര​തി​പ​ക്ഷ സം​ഘ​ട​ന​യാ​യ ട്രാ​ൻ​സ്പോ​ർ​ട്ട് ഡെ​മോ​ക്രാ​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ (ടി​ഡി​എ​ഫ് ഐ​എ​ൻ​ടി​യു​സി) നേ​തൃ​ത്വ​ത്തി​ലാ​ണ് 24 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ ശ​ന്പ​ള നി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കു​ക, ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ക, ഡി​എ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, പു​തി​യ ബ​സു​ക​ൾ ഇ​റ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണു പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്. കോ​ട്ട​യം ജി​ല്ല​യി​ലെ മ​റ്റു ഡി​പ്പോ​ക​ളി​ലും സ​മ​രം ബാ​ധി​ച്ചി​ട്ടു​ണ്ട്.

Read More

സ്വത്ത് വേണം, പക്ഷേ..! വൃ​ദ്ധമാ​താ​പി​താ​ക്ക​ളെ പീ​ഡി​പ്പി​ക്കു​ന്ന മ​ക്ക​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി: ഡോ.​ ഷാ​ഹി​ദ ക​മാ​ല്‍‌

‌പ​ത്ത​നം​തി​ട്ട: വൃ​ദ്ധമാ​താ​പി​താ​ക്ക​ളു​ടെ സ്വ​ത്ത് ത​ട്ടി​യെ​ടു​ത്ത​തി​നു ശേ​ഷം അ​വ​രെ മ​ക്ക​ള്‍ പീ​ഡി​പ്പി​ക്കു​ക​യും ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വ​ണ​ത സ​മൂ​ഹ​ത്തി​ല്‍ ഏ​റി​വ​രു​ന്ന​താ​യും ഇ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം ഡോ.​ഷാ​ഹി​ദാ ക​മാ​ല്‍. പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന വ​നി​താ​ ക​മ്മീ​ഷ​ന്‍ അ​ദാ​ല​ത്തി​ല്‍ പ​രാ​തി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു ക​മ്മീ​ഷ​ന്‍ അം​ഗം. സ്വ​ത്തു ഭാ​ഗം ചെ​യ്യു​മ്പോ​ള്‍ മാ​താ​പി​താ​ക്ക​ള്‍ സ്വ​ന്തം പേ​രി​ല്‍കൂ​ടി നീ​ക്കിവ​യ്ക്ക​ണം. മ​ക്ക​ള്‍ സം​ര​ക്ഷി​ക്കാ​തെ വ​ന്നാ​ല്‍ സ്വ​ന്തം പേ​രി​ലു​ള്ള വ​സ്തു ബാ​ങ്കി​ല്‍ പ​ണ​യ​പ്പെ​ടു​ത്തി കി​ട്ടു​ന്ന തു​ക ബാ​ങ്കി​ല്‍ത​ന്നെ നി​ക്ഷേ​പിച്ച് ഇ​തി​ല്‍നി​ന്നു മാ​സ​ത്തി​ല്‍ ഇ​വ​രു​ടെ ചെ​ല​വി​നാ​യി നി​ശ്ചി​ത തു​ക ല​ഭ്യ​മാ​കു​ന്ന സം​വി​ധാ​നം നി​ല​വി​ലു​ണ്ട്. ലോ​ണ്‍ തി​രി​ച്ച​ട​യ്ക്കാ​തെ വ​ന്നാ​ലും ജ​പ്തി ചെ​യ്യു​ക​യോ വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ക്കി വി​ടു​ക​യോ ചെ​യ്യി​ല്ല. എ​ന്നാ​ല്‍ മാ​താ​പി​താ​ക്ക​ളു​ടെ മ​ര​ണ​ശേ​ഷം മ​ക്ക​ള്‍​ക്കു വ​സ്തു വേ​ണ​മെ​ന്നു​ണ്ടെ​ങ്കി​ല്‍ തു​ക​യും പ​ലി​ശ​യും അ​ട​ച്ചു തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ അം​ഗം പ​റ​ഞ്ഞു. ജി​ല്ല​യി​ലെ ചി​ല സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ളി​ല്‍…

Read More

 മീറ്റർ പ്രവർത്തിപ്പിക്കാൻ മടിച്ച് കോട്ടയത്തെ ഓട്ടോക്കാർ ; 39പേർക്കെതിരേ കേസെടുത്തു

കോ​ട്ട​യം: മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ത്ത 39 ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ മോ​ട്ടോ​ർ വാ​ഹ​ന എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം മൂ​ന്നു സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യെ​തു​ട​ർ​ന്നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ൽ 23 ഓ​ട്ടോ​റി​ക്ഷ​ക​ൾ മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​തെ സ​ർ​വീ​സ് ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി. മീ​റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റു അ​പാ​ക​ത​ക​ൾ ക​ണ്ടെ​ത്തി​യ 16 ഓ​ട്ടോ​റി​ക്ഷ​ക​ളും പി​ടി​കൂ​ടി. ഇ​ങ്ങ​നെ​യാ​ണ് 39 ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ ടോ​ജോ എം. ​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ൾ ഇ​ന്നും തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

പതിനായിരങ്ങളിൽ തീരേണ്ട അറ്റകുറ്റപ്പണികൾ നടത്തുന്നില്ല,  അധികൃതർക്ക് ഇഷ്ടം പുതിയ പദ്ധതികൾ;  ഗ്രാ​മീ​ണ കു​ടി​വെ​ള്ളപ​ദ്ധ​തി​കൾ നാ​മാ​വശേ​ഷ​മാകുന്നു

ക​ടു​ത്തു​രു​ത്തി: ജ​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നാ​യി വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ആ​രം​ഭി​ച്ച ഗ്രാ​മീ​ണ ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​ക​ൾ പ​ല​തും വി​സ്മൃ​തി​യി​ലേ​ക്ക്. ല​ക്ഷ​ങ്ങ​ൾ ചെല​വ​ഴി​ച്ചു​ള്ള പു​തി​യ പ​ദ്ധ​തി​ക​ൾ​ക്കു പി​ന്നാ​ലെ അ​ധി​കൃ​ത​ർ പാ​യു​ന്പോ​ൾ, ആ​യി​ര​ങ്ങ​ൾ മാ​ത്രം ചെല​വ​ഴി​ച്ചാ​ൽ വീ​ണ്ടും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് മ​ര​ണ​മ​ണി മു​ഴ​ങ്ങു​ക​യാ​ണ്. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലേ​ത​ട​ക്കം ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി 2004-05 കാ​ല​ത്ത് ജ​ല​നി​ധി പ​ദ്ധ​തി​യി​ലൂ​ടെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ഗ്രാ​മീ​ണ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളാ​ണ് പ​ല​യി​ട​ത്തും നാ​മാ​വ​ശേ​ഷ​മാ​യിക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. പാ​ലാ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​ക്കാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ നി​ർ​മാ​ണ ചു​മ​ത​ല. നാ​ൽ​പ​തോ​ളം വീ​ടു​ക​ൾ​ക്ക് വെ​ള്ളം ന​ൽ​കു​ന്ന​തി​നാ​യി പ​രി​സ​ര പ്ര​ദേ​ശ​ത്ത് എ​വി​ടെ​യെ​ങ്കി​ലും കു​ളം നി​ർ​മി​ച്ചു ടാ​ങ്ക് സ്ഥാ​പി​ച്ച ശേ​ഷം വീ​ടു​ക​ളി​ലേ​ക്കു പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ വെ​ള്ളം ന​ൽ​കി​യി​രു​ന്ന​ത്. പ​ദ്ധ​തി​ക​ളു​ടെ ആ​ദ്യ​ത്തെ ര​ണ്ട് വ​ർ​ഷ​ത്തെ അ​റ്റ​കൂറ്റപ്പ​ണി​ക​ൾ ന​ട​ത്താ​നു​ള്ള ചു​മ​ത​ല​ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി​യ ഏ​ജ​ൻ​സി​ക​ൾ​ക്കു ത​ന്നെ​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു പു​തു​ക്കി ന​ൽ​കാ​ത്ത​തി​നാ​ൽ ഓ​രോ വ​ർ​ഷം…

Read More

നാ​ലു വ​യ​സു​കാ​രി​ക്ക്  ശാരീരിക അസ്വസ്തത; ആശുപത്രിയിലെത്തിച്ചപ്പോൾ കേട്ടത് ഞെട്ടിക്കുന്ന പീഡനവിവരം;  ഡേ ​കെ​യ​ർ ഉ​ട​മ​യു​ടെ മ​കൻ പ്ലസ്ടു വിദ്യാർഥിക്കെതിരേ പോലീസ് കേസ്

കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി​യി​ൽ നാ​ലു വ​യ​സു​കാ​രി ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഡേ ​കെ​യ​ര്‍ സെ​ന്‍റ​ർ ഉ​ട​മ​യു​ടെ മ​ക​നെ​തി​രേ കേ​സ്. ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി സം​ഭ​വം ന​ട​ന്നി​ട്ട്. ബാ​ലി​ക​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഉ​ട​മ​യു​ടെ വീ​ടി​നോ​ട് ചേ​ര്‍​ന്നാ​ണ് ഡേ ​കെ​യ​ര്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. 16 വ​യ​സു​ള്ള പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യാ​ണ് പ്ര​തി. അ​ഞ്ച് കു​ട്ടി​ക​ളാ​ണ് ഡേ ​കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ സാ​ധാ​ര​ണ ഉ​ണ്ടാ​കാ​റു​ള്ള​ത്. സം​ഭ​വ ദി​വ​സം ഒ​രു ബാ​ലി​ക മാ​ത്ര​മേ സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​യി​രു​ന്നു​ള്ളു.പ്ര​തി​യു​ടെ മാ​താ​വി​നൊ​പ്പ​മാ​യി​രു​ന്നു ബാ​ലി​ക. മാ​താ​വ് മ​റ്റെ​ന്തോ ആ​വ​ശ്യ​ത്തി​ന് പോ​യ ത​ക്കം​നോ​ക്കി​യാ​ണ് പ്ര​തി പീ​ഡ​ന​ത്തി​ന് ശ്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. കോ​ത​മം​ഗ​ലം മ​ജി​സ്‌​ട്രേ​റ്റ് മു​മ്പാ​കെ കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്തു.​പ്ര​തി​യു​ടെ അ​റ​സ്റ്റ് ഇ​ന്ന് ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

Read More

വേനലിൽ തണലാകുന്ന മരങ്ങൾ മഴക്കാലത്ത് ഭീഷണിയാകുന്നു; മരം വീണ് കോട്ടയം  ജ​ന​റ​ൽ ആ​ശു​പ​ത്രി തകർന്ന സംഭവം; 20 മ​ര​ങ്ങ​ൾ അ​പ​ക​ട​ക​ര​മാ​യി നി​ല​കൊ​ള്ളു​ന്നുവെന്ന് കണ്ടെത്തൽ

കോ​ട്ട​യം: ജ​ന​റ​ൽ ആ​ശു​പ​ത്രി വ​ള​പ്പി​ൽ 20 മ​ര​ങ്ങ​ൾ അ​പ​ക​ട​ക​ര​മാ​യി നി​ല​കൊ​ള്ളു​ന്ന​താ​യി സ​ബ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ ആ​ശു​പ​ത്രി​യി​ലെ 11-ാം വാ​ർ​ഡി​ലെ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലേ​ക്കു മ​രം വീ​ണു രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി യോ​ഗ​മാ​ണ് അ​പ​ക​ട​ക​ര​മാ​യി നി​ല​കൊ​ള്ളു​ന്ന മ​ര​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ക്കാ​ൻ സ​ബ് ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ ത​ന്നെ സ​ബ് ക​മ്മി​റ്റി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു 20 മ​ര​ങ്ങ​ൾ അ​പ​ക​ട​ക​ര​മാ​യി നി​ല​കൊ​ള്ളു​ന്ന​താ​യാ​ണു ക​ണ്ടെ​ത്തി​യ​ത്. നാ​ളു​ക​ൾ​ക്കു മു​ന്പു ത​ന്നെ ആ​ശു​പ​ത്രി വ​ള​പ്പി​ൽ കെ​ട്ടി​ട​ങ്ങ​ൾ​ക്കു മു​ക​ളി​ലേ​ക്കു വീ​ഴാ​ൻ സാ​ധ്യ​ത​യു​ള്ള നാ​ലു മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​ൻ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ടെ​ൻ​ഡ​ർ വി​ളി​ച്ചെ​ങ്കി​ലും ആ​രും ക​രാ​ർ എ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. ഈ ​മ​ര​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടാ​തി​രു​ന്ന മ​ര​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​റി​ഞ്ഞു വീ​ണ​ത്. സ​ബ് ക​മ്മി​റ്റി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഈ ​നാ​ലു മ​ര​ങ്ങ​ൾ​ക്കു പു​റ​മെ…

Read More