കടുത്തുരുത്തി: ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ എക്സ്പ്രസ് ട്രെയിനുകൾക്കു സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തിനായുള്ള നാട്ടുകാരുടെയും യാത്രക്കാരുടെയും കാത്തിരിപ്പ് നീളുന്നു. കോട്ടയം-എറണാകുളം മെയിൻ റോഡിൽ മറ്റു റെയിൽവേ സ്റ്റേഷനുകളെ അപേക്ഷിച്ചു ബസ് സ്റ്റോപ്പിനോട് ഏറ്റവും അടുത്തുള്ള ആദർശ് സ്റ്റേഷനാണിത്. ദിവസവും 50 നടുത്ത് ട്രെയിനുകൾ ഇതുവഴി കടന്നു പോകുന്നുണ്ട്. തിരുവനന്തപുരം-ഡൽഹി സർവീസായ കേരളാ എക്സ്പ്രസിന് ഇവിടെ സ്റ്റോപ്പുണ്ടെങ്കിലും കേരളത്തിനകത്ത് സർവീസ് നടത്തുന്ന വഞ്ചിനാട്, വേണാട്, മലബാർ എക്സ്പ്രസുകളൊന്നും ഇവിടെ നിർത്തുന്നില്ല. ഏതാനും ചില ട്രെയിനുകൾ മാത്രമാണ് ഇവിടെ നിർത്തുന്നത്. ബാംഗ്ലൂർ, ചെന്നൈ അടക്കമുള്ള എക്സ്പ്രസ് ട്രെയിനുകളിൽ എത്തുന്നവർക്ക് കോട്ടയത്തോ എറണാകുളത്തോ ഇറങ്ങി വേണം ബസ് കയറി വീട്ടിലെത്താൻ. ഏതുസമയവും ടാക്സി സൗകര്യങ്ങളുള്ള റെയിൽവേ സ്റ്റേഷനാണ് വൈക്കം റോഡ്. ഒരു വർഷം മുന്‍പാണ് 15 കോടി രൂപ മുടക്കി സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. മധ്യ-തിരുവിതാംകൂറിൽ നിന്നും…
Read MoreCategory: Kottayam
ബൈപ്പാസ് വന്നിട്ടും രക്ഷയില്ല; മുണ്ടക്കയം ടൗൺ ഗതാഗതക്കുരുക്കിൽ; വ്യാപാരികൾക്കും നാട്ടുകാർക്കും പറയാനുള്ളത്
മുണ്ടക്കയം: ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം ബൈപാസ് നിർമാണം പൂർത്തിയായി ഗതാഗതയോഗ്യമായിട്ടും മുണ്ടക്കയം ടൗണ്‍ ഇപ്പോഴും ഗതാഗതക്കുരുക്കിൽ തന്നെ. സ്കൂൾ സമയത്തും അവധി ദിവസങ്ങളിലുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. ചെറിയ പ്രകടനങ്ങളോ കൂടുതൽ വാഹനങ്ങളോ ടൗണിലെത്തിയാൽ ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീളും. എന്നാൽ, ഈ സമയങ്ങളിൽ ബൈപ്പാസ് റോഡ് ശൂന്യമായിരിക്കും. ബൈപ്പാസ് യാഥാർഥ്യമാകുന്നതോടെ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാകുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാൽ, ബൈപ്പാസിലൂടെ വാഹനങ്ങൾ കടത്തി വിടാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. കോസ്വേ പാലത്തു നിന്നാരംഭിച്ച് വെള്ളനാടി റോഡിലെത്തി പൈങ്ങണായിലെത്തുന്നതാണ് ബൈപ്പാസ്. ടൗണിനോട് ചേർന്നുള്ള ബൈപ്പാസിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിംഗും മത്സ്യ വിൽപ്പനയുമാണ് ഏറെയും. കൂടാതെ ബൈപ്പാസിന്റെ ആരംഭത്തിലും പൈങ്ങണായിലും വലിയ വാഹനങ്ങളുടെ പാർക്കിംഗുമാണ് നടക്കുന്നത്. ടൂറിസ്റ്റുകൾ ഉൾപ്പടെയുള്ള ദീർഘദൂര യാത്രക്കാരെ ബൈപ്പാസ് വഴി തിരിച്ചു വിടാത്തതും വലിയ ചരക്ക് വാഹനങ്ങൾ പലപ്പോഴും ടൗണിലൂടെ പോകുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. വേണ്ട മുന്നറിയിപ്പു…
Read Moreപാലാ ഉപതിരഞ്ഞെടുപ്പ്; ആറു ബൂത്തുകളിൽ വിവിപാറ്റ് യന്ത്രങ്ങൾ മാറ്റി സ്ഥാപിച്ചു; വോട്ടെണ്ണൽ 27ന്
കോട്ടയം: മോക് പോൾ നടത്തുന്പോൾ സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ആറു ബൂത്തുകളിൽ വിവിപാറ്റ് യന്ത്രങ്ങൾ മാറ്റി സ്ഥാപിച്ചു. അന്ത്യാളം സെന്റ് മാത്യൂസ് എൽപി സ്കൂളിലെ 89-ാം നന്പർ ബൂത്ത്, വലവൂർ ഗവണ്മെന്റ് യുപി സ്കൂളിലെ 95-ാം നന്പർ ബൂത്ത്, പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിലെ ന്യൂ ബ്ലോക്കിലുള്ള 127-ാം നന്പർ ബൂത്ത്, കിഴപ്രയാർ സണ്ഡേസ്കൂൾ ഹാളിലെ 136-ാം നന്പർ ബൂത്ത്, പറപ്പള്ളി ഗവണ്മെന്റ് എൽപി സ്കൂളിലെ-139-ാം നന്പർ ബൂത്ത്, പനമറ്റം ഗവണ്മെന്റ് എച്ച്എസ്എസിലെ 171-ാം നന്പർ ബൂത്ത് എന്നിവിടങ്ങളിലാണു വിവിപാറ്റ് യന്ത്രങ്ങൾ മാറ്റി സ്ഥാപിച്ചത്. എല്ലാ ബൂത്തുകളിലും പുതിയ വോട്ടിംഗ് മെഷീനുകൾ;27നാണ് വോട്ടെണ്ണൽ പാലാ: 12 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്ന മണഡലത്തിലെ എല്ലാ ബൂത്തിലും ഏറ്റവും പുതിയ എം മൂന്ന് വിഭാഗത്തിൽപെട്ട വോട്ടിംഗ് മെഷീനുകളാണ് ഉപയോഗിക്കുന്നത്. മുന്നണി സ്ഥാനാർഥികൾക്കു പുറമേ 10…
Read Moreപാലായിൽ നാലുമണിക്കൂർ പിന്നിടുമ്പോൾ ൽ 21 ശതമാനം പോളിംഗ്; വിജയപ്രതീക്ഷ പങ്കുവച്ച് സ്ഥാനാർഥികൾ
പാലാ: പാലാ ഉപതെരഞ്ഞെടുപ്പിൽ നാലു മണിക്കൂർ പിന്നിടുന്പോൾ പോളിംഗ് ശതമാനം 21 ശതമാനം കഴിഞ്ഞു. ബൂത്തുകളിൽ പോളിംഗ് തുടരുകയാണ്. രാവിലെ മുതൽ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് കാണാൻ സാധിക്കുന്നത്. നൂറു ശതമാനം വിജയപ്രതീക്ഷയുണ്ടെന്ന് യുഡിഎഫ് സ്ഥാനാർഥി ജോസ് ടോ പറഞ്ഞു. കൂവത്തോട് ഗവ. എൽപി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശരാശരിയേക്കാൾ ഉയർന്ന പോളിംഗ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന് വന്‍ വിജയമുണ്ടാകുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മാണി സി.കാപ്പനും പ്രതികരിച്ചു. ഒന്നാമനായി വോട്ട് ചെയ്യാൻ കഴിഞ്ഞത് ഒന്നാമത് എത്തുമെന്നതിന്റെ സൂചനയാണ്. 101 ശതമാനം വിജയം ഉറപ്പുണ്ട് . 78 ശതമാനത്തിന് മുകളില്‍ പോളിംഗ് ഉണ്ടാകുമെന്നും കാപ്പൻ പറഞ്ഞു. പാലായില്‍ അത്ഭുതം സംഭവിക്കുമെന്ന് എന്‍ഡിഎ സ്ഥാനാർഥി എന്‍. ഹരി പ്രതികരിച്ചു. ഫലം ഇടതുപക്ഷത്തിന് എതിരായ വിധിയെഴുത്ത് ആകും. എൻഡിഎയ്ക്കു വലിയ…
Read Moreബിസ്മി ലോട്ടറി മാനേജ്മെന്റിന്റെയും സ്റ്റാഫിന്റെയും സത്യസന്ധത ! ഒരു ഫോണ്‍കോളിൽ കറുകച്ചാലിലെ ടാക്സി ഡ്രൈവർ മനോജ് കോടിപതി
ചങ്ങനാശേരി: നറുക്കെടുപ്പിനു മുൻപ് ടിക്കറ്റ് കൈപ്പറ്റാൻ കഴിയാത്ത മനോജിനു ബിസ്മി ലോട്ടറി മാനേജ്മെന്റിന്റെയും സ്റ്റാഫിന്റെയും സത്യസന്ധത മൂലം കോടിപതിയാകാൻ കഴിഞ്ഞു. സ്ഥിരമായി ലോട്ടറി എടുക്കുന്ന കറുകച്ചാലിലെ ടാക്സി ഡ്രൈവർ മനോജിന് ഇന്നലെ നറുക്കെടുപ്പിനു മുൻപ് ടിക്കറ്റ് എടുക്കാൻ കഴിഞ്ഞിരുന്നില്ല. മനോജ് ഇന്നലെ 2.45ന് ലോട്ടറിക്കടയിലെ മാനേജർ സുനിലിനെ ഫോണിൽ വിളിച്ചു കാരുണ്യയുടെ ടിക്കറ്റ് വേണമെന്ന് അറിയിച്ചു. വില്പനയുടെ അവസാനം മിച്ചംവന്ന എട്ടു ടിക്കറ്റ് മാനേജർ സുനിൽ കുമാർ മനോജിനുവേണ്ടി എടുത്തു പോക്കറ്റിൽ സൂക്ഷിച്ചു. ലോട്ടറി ഫലം പ്രഖ്യാപിച്ചപ്പോൾ ഇതിൽ ഒരു ടിക്കറ്റിന് ഒരു കോടി രൂപ നറുക്ക് വീഴുകയായിരുന്നു. ഒരു ഫോണ്‍ കോളിലാണ് മനോജ് കോടിപതിയായത്. നറുക്കെടുപ്പ് ഫലം പുറത്തുവന്നപ്പോൾ മനോജിനായി മാറ്റിവച്ച ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതറിഞ്ഞ ഏജൻസി മാനേജർ സുനിൽകുമാർ ബിസ്മി ലോട്ടറി ഏജൻസി ഉടമ ബൈജുവിനെ ഫോണിൽ വിവരം അറിയിച്ചു. ബൈജുവിന്റെ നിർദേശപ്രകാരം…
Read Moreപുതുമകൾ പലത്! പാലാ നാളെ ബൂത്തിലേക്ക്; ആരവമില്ലാതെ പ്രചാരണം; പ്രചാരകർ പുറത്ത്; വോട്ടെണ്ണൽ 27നു പാലാ കാർമൽ പബ്ലിക് സ്കൂളിൽ
കോട്ടയം: പാലാ നാളെ ബൂത്തിലേക്ക്. ഇന്നലെയും ഇന്നും നിശബ്ദ പ്രചാരണം. ഉപതെരഞ്ഞെടുപ്പിൽ ഇന്നലെ നടക്കേണ്ടിയിരുന്ന കൊട്ടിക്കലാശം ശ്രീനാരായണ സമാധി പ്രമാണിച്ചു രാഷ്്ട്രീയ പാർട്ടികൾ ഒരു ദിവസം നേരത്തെ നടത്തി. ഇന്നലെയും ഇന്നും സ്ഥാനാർഥികളും പാർട്ടി പ്രവർത്തകരും വോട്ടർമാരെ നേരിൽ കണ്ടു വോട്ട് ഉറപ്പിക്കുന്നതിന്റെ തിരക്കിലാണ്. ഇന്നും വോട്ടർമാരെ നേരിൽ കാണാനാണ് ശ്രമിക്കുക. പാലാ നിയോജക മണ്ഡലത്തിൽ 13 സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. മണ്ഡലത്തിലെ മുഴുവൻ സമ്മതിദായകരെയും പോളിംഗ് ബൂത്തിൽ എത്തിക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ജില്ലാ ഭരണകൂടം ഒരുക്കിക്കഴിഞ്ഞു. പോളിംഗ് ബൂത്തുകളിൽ ഉപയോഗിക്കാൻ പുതിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച എം മൂന്ന് വോട്ടിംഗ് മെഷീനുകളും വിവി പാറ്റുകളും ഫസ്റ്റ് ലെവൽ ചെക്കിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. ഫസ്റ്റ് ലെവൽ ചെക്കിംഗ് കഴിഞ്ഞ അഞ്ച് ശതമാനം മെഷീനുകളിൽ 1000 വോട്ട് വീതം ചെയ്തു മോക്ക് പോൾ വിജയകരമായി…
Read Moreപട്ടയം ഇല്ലാത്തതിന്റെ പേരിൽ മഴയിൽ തകർന്ന വീടിന് അധികാരികൾ സഹായം നിഷേധിക്കുന്നു; വിജയനും കുടുംബവും ദുരിതക്കയത്തിൽ
ചങ്ങനാശേരി: കാറ്റിലും മഴയിലും തകർന്നടിഞ്ഞ വീട്ടിൽ വിജയനും കുടുംബവും കഴിയാൻ തുടങ്ങിയിട്ട് രണ്ടു വർഷമാകുന്നു. കാറ്റിൽ തകർന്ന ഈ വീടിന് പട്ടയം ഇല്ലാത്തതിന്റെ പേരിൽ അധികാരികൾ സഹായം നിഷേധിക്കുന്നു. 2017 സെപ്റ്റംബർ 29നാണ് കുറിച്ചി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ എണ്ണയ്ക്കാച്ചിറ കുളത്തിന് സമീപമുള്ള തരുവൻകുഴിയിൽ വിജയന്റെ വീട് ഇടിഞ്ഞുവീണത്. അന്ന് രണ്ടുമുറികൾ മാത്രം അവശേഷിപ്പിച്ച് അടുക്കള അടക്കം ബാക്കി മുഴുവൻ ഭാഗവും തകർന്നടിഞ്ഞു. എണ്‍പത്തിയൊന്ന് വയസുള്ള വൃദ്ധമാതാവും ഭാര്യയും മൂന്നുമക്കളും കൊച്ചുമക്കളും അടങ്ങുന്നതാണ് വിജയന്റെ കുടുംബം. രണ്ട് മുറികൾ മാത്രമുള്ള ഈ വീട്ടിൽ ഇപ്പോൾ ആറ് അംഗങ്ങളാണ് ജീവിതം തള്ളിനീക്കുന്നത്. ഇതുമൂലം ബികോമിന് പഠിക്കുന്ന മകൾക്ക് പഠിക്കാൻ പോലും സൗകര്യം ലഭ്യമാകുന്നില്ല. കട്ടിൽ ഇട്ടിരിക്കുന്നതിനാൽ മുൻവശത്തുള്ള വാതിൽ പോലും തുറക്കാൻ കഴിയുന്നില്ലെന്ന് വിജയൻ പറഞ്ഞു. കൂനിന്മേൽ കുരു എന്നതുപോലെ ഇക്കഴിഞ്ഞ കാലവർഷത്തിൽ സമീപത്ത് നിന്നിരുന്ന തേക്ക് മറിഞ്ഞ്…
Read Moreകുവൈത്തിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്: ഒരാൾ അറസ്റ്റിൽ; തട്ടിയെടുത്തത് ലക്ഷങ്ങള്‍
കോട്ടയം: ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തി പതിമൂന്നര ലക്ഷം രൂപ തട്ടിയെടുത്തതിനു കോട്ടയത്തും ചിങ്ങവനത്തുമായി പോലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. ഒരാളെ അറസ്റ്റു ചെയ്തു. കുവൈത്തിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന പുതുപ്പള്ളി സ്വദേശിയുടെ പരാതിയിലാണ് ഒരാളെ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. വേളൂർ സ്വദേശി അഖിലേഷാണ് അറസ്റ്റിലായത്. രണ്ടും മൂന്നും പ്രതികൾ മുംബൈ സ്വദേശികളാണ്. ഇവരെ പോലീസ് തെരയുന്നു. പുതുപ്പള്ളി സ്വദേശി രാജപ്പൻ എന്നയാളാണു പോലീസിൽ പരാതി നല്‍കിയത്. ഇയാളുടെ മകനു കുവൈത്തിൽ ജോലി വാഗ്ദാനം ചെയ്തു പലപ്പോഴായി 10 ലക്ഷം തട്ടിയെടുത്തുവെന്നാണു പരാതി. കോട്ടയം ടൗണിൽവച്ചും ബാങ്ക് മുഖേനയുമാണു പണം നല്‍കിയത്. കപ്പലിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മഹാരാഷ്ട്ര സ്വദേശി ഹേമന്തിനെതിരേ ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നാട്ടകം സ്വദേശി ബാബു…
Read Moreസൗന്ദര്യക്കുറവും, സംശയ രോഗവും; ഭർത്താവിന്റെയും അമ്മായിയമ്മയുടെ പീഡനം സഹിക്കാൻ വയ്യ; കോട്ടയത്ത് പരാതിയുമായി രണ്ടു വീട്ടമ്മമാർ
കോട്ടയം: ഭർത്താവിന്റെ പീഡനം സഹിക്ക വയ്യാതെ രണ്ട് വീട്ടമ്മമാർ പോലീസിൽ പരാതി നല്കി. ഈരാറ്റുപേട്ട, കടുത്തുരുത്തി പോലീസ് സ്റ്റേഷനുകളിലാണ് രണ്ടു വീട്ടമ്മമാരുടെ പരാതിയിൽ ഭർത്താക്കൻമാർക്കെതിരേ പോലീസ് കേസെടുത്തത്. കുന്നോന്നി സ്വദേശി വീട്ടമ്മ ഈരാറ്റുപേട്ട പോലീസിൽ നല്കിയ പരാതിയിൽ പറയുന്നത് സൗന്ദര്യം പോരെന്നു പറഞ്ഞ് ഭർത്താവ് നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നാണ്. മർദിച്ചെന്നും കല്ലെറിഞ്ഞു വീഴ്ത്തിയെന്നുമാണ് ഭർത്താവിനെതിരേയുള്ള പരാതികൾ.ഞീഴൂർ സ്വദേശിനിയുടെ പരാതിയിൽ കടുത്തുരുത്തി പോലീസ് ഭർത്താവിനും അമ്മയ്ക്കും ഏതാനും ബന്ധുക്കൾക്കുമെതിരേയാണ് കേസെടുത്തത്. പരപുരുഷ ബന്ധം സംശയിച്ച് ഭാര്യയോട് ഭർത്താവും അമ്മയും ബന്ധുക്കളും ചേർന്ന് വഴക്കുണ്ടാക്കുന്നു എന്നാണ് പരാതി.
Read Moreവാഹന പരിശോധനയ്ക്ക് പിഴയടപ്പിക്കാൻ എസ്ഐക്കാവില്ല; പിഴയടപ്പിക്കണമെങ്കിൽ ട്രാഫിക് ബ്രാഞ്ച് എസ്ഐ വേണം
സി സി സോമൻ കോട്ടയം: ഹെൽമറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതിന്റെ പേരിൽ പിടികൂടി നൂറോ ആയിരമോ പിഴയടപ്പിക്കാൻ ഇനി എസ്ഐക്കാവില്ല. അതിന് ട്രാഫിക് ബ്രാഞ്ച് എസ്ഐ തന്നെ വേണം. പുതിയ ഗതഗാത നിയമത്തിൽ ഇക്കാര്യം വ്യക്തമാക്കിയതോടെ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും അടിയന്തരമായി ട്രാഫിക് ബ്രാഞ്ച് എസ്ഐമാരെ നിയോഗിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നല്കി. നിലവിൽ എസ്ഐമാരാണ് വാഹന പരിശോധന നടത്തി നിയമ ലംഘനം കണ്ടാൽ പിഴയിടുന്നത്. ഇനി എസ്ഐക്ക് പിഴയിടാനാവില്ല. ട്രാഫിക് ബ്രാഞ്ച് എസ്ഐക്കോ അതിനു മുകളിലുള്ള ഉദ്യോഗസ്ഥർക്കോ മാത്രമേ പിഴയിടാൻ അധികാരമുള്ളൂവെന്നാണ് പുതിയ ഗതാഗത നിയമത്തിൽ വ്യക്തമാക്കുന്നത്. പുതിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും ഒരു എസ്ഐയെ ട്രാഫിക് ബ്രാഞ്ച് എസ് ഐ ആയി നിയോഗിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. ഇദ്ദേഹത്തിനു മാത്രമേ ഇനി വാഹന പരിശോധന നടത്തി…
Read More