മെഡിക്കൽ കോളജിൽ പാ​ർ​ട്ട്ടൈം ​ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ർ​ബു​ക്ക് മോഷ്‌‌ടിച്ചു; മൂന്ന് ദിവസത്തിനകം തിരികെ വന്നില്ലെങ്കിൽ ജീവനക്കാരെല്ലാം മോഷണക്കേസിലെ പ്രതികളാകുമെന്ന് പോലീസ്

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ർ​ബു​ക്ക് കാ​ണാ​നി​ല്ല. ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി​യെ തു​ട​ർ​ന്ന് പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​രെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്തെ​ങ്കി​ലും ആ​രും ബുക്ക് എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് മ​റു​പ​ടി ന​ൽ​കി. ആ​രെ​ങ്കി​ലും ഹാ​ജ​ർ ബു​ക്ക് എ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ മൂ​ന്നു ദി​വ​സ​ത്തി​ന​കം തി​രി​ച്ചേ​ൽ​പ്പി​ക്കു​വാ​ൻ പോ​ലീ​സ് സ​മ​യം ന​ല്കി. ഇ​ല്ലെ​ങ്കി​ൽ കേ​സെ​ടു​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പ്. ര​ണ്ടു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഹാ​ജ​ർ ബു​ക്ക് ഒ​രു മാ​സം മു​ൻ​പാ​ണ് മോ​ഷ​ണം പോ​യ​ത്. 26 പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​രാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. മോ​ഷ​ണം പോ​യ​ത​റി​ഞ്ഞ് പാർട്ട് ടൈം ജീവനക്കാരുടെ ചു​മ​ത​ല​ക്കാ​ര​നാ​യ ഉദ്യോഗസ്ഥൻ ജീ​വ​ന​ക്കാ​രെ വി​ളി​ച്ചു ചോ​ദി​ച്ചെ​ങ്കി​ലും മോ​ഷ​ണം പോ​യ​തി​ൽ ത​ങ്ങ​ൾ​ക്ക് പ​ങ്കി​ല്ലെ​ന്ന് ജീവനക്കാർ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഉദ്യോഗസ്ഥൻ വി​വ​രം ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ ര​ഹ​സ്യ മു​റി​യി​ൽ സൂ​ക്ഷിക്കു​ന്ന സ​ർ​ക്കാ​ർ രേ​ഖ മോ​ഷ​ണം പോ​യ​തി​നാ​ൽ പോ​ലീ​സി​ൽ…

Read More

വാട്സ് ആപ്പിലൂടെ അപകീർത്തി; മാണി സി കാപ്പൻ ഉൾപ്പെടെ രണ്ടുപേർക്കെതിരേ കേസെടുത്തു

കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം നാ​ളെ വ​രാ​നി​രി​ക്കെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ണി സി ​കാ​പ്പ​നെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പു കേ​സ്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന വാ​ട്സ് ആ​പ്പ് സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ചു എ​ന്ന പ​രാ​തി​യി​ൽ കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം പാ​ലാ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. സ്ഥാ​നാ​ർ​ഥി മാ​ണി സി ​കാ​പ്പ​ൻ, വാ​ട്സ് ആ​പ്പി​ൽ പ്ര​ച​ാര​ണം ന​ട​ത്തി​യ സാ​ബു എ​ന്നീ ര​ണ്ടു പേ​ർ​ക്കെ​തി​രേ​യാ​ണ് കേ​സ്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് ടോ​മി​ന്‍റെ ചീ​ഫ് ഇ​ല​ക്‌‌ഷൻ ഏ​ജ​ന്‍റ് സി​റി​യ​ക് ന​ല്കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

Read More

ചങ്ങനാശേരി കെഎസ്ആർടിസി ബസ് സ്റ്റാന്‍റിലെ ചാ​ക്കോ​യു​ടെ രോ​ദ​നം അധികൃതരുടെ കണ്ണ് തുറപ്പിക്കുമോ?  വ​യോ​ധി​ക​ന്‍റെ കാ​ലു​ക​ൾ ത​ക​ർ​ന്ന സം​ഭ​വത്തിൽ പോ​ലീ​സ് കേ​സെ​ടു​ത്തു

ച​ങ്ങ​നാ​ശേ​രി: കെഎ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​ൻ ക​വാ​ട​ത്തി​ൽ ബ​സി​ന്‍റെ ച​ക്രം​ക​യ​റി വ​യോ​ധി​ക​ന്‍റെ ര​ണ്ടു കാ​ലു​ക​ളും ത​ക​ർ​ന്നു. കി​ട​ങ്ങ​റ മൂ​ലേ​പു​തു​വ​ൽ വ​ട്ട​ക്കേ​രി ചാ​ക്കോ(78)​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ ചാ​ക്കോ​യെ ച​ങ്ങ​നാ​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഭാ​ര്യ കു​ഞ്ഞു​മോ​ളെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നാ​യി കെഎസ്ആ​ർ​ടി​സ് ബ​സ് സ്റ്റേ​ഷ​ന്‍റെ ക​വാ​ട​ത്തി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്പോ​ൾ പെ​രു​ന്ന ഭാ​ഗ​ത്തു​നി​ന്നും ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച ബ​സി​ന്‍റെ പി​ൻ​ച​ക്ര​മാ​ണ് ചാ​ക്കോ​യു​ടെ ഇ​രു​കാ​ലു​ക​ളി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി​യ​ത്. ച​ങ്ങ​നാ​ശേ​രി കെഎസ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ബ​സ് ക​യ​റു​ക​യും ഇ​റ​ങ്ങു​ക​യും ചെ​യ്യു​ന്ന ക​വാ​ട​ങ്ങ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര വാ​ഹ​ന സ​ഞ്ചാ​രി​ക​ൾ​ക്കും അ​പ​ക​ട ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന​താ​യി രാഷ്‌ട്രദീ​പി​ക പ​ല​ത​വ​ണ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട​ത്ര ശ്ര​ദ്ധ പു​ല​ർ​ത്തി​യി​രു​ന്നി​ല്ല. ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ലും കെഎസ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ൽ റോ​ഡ് കു​റു​കെ…

Read More

നൗഷാദിന്‍റെ തന്ത്രങ്ങൾ പാളി; കെഎസ്ആ​ർ​ടി​സി ബ​സി​ൽ  അ​രക്കിലോ ക​ഞ്ചാ​വു​മാ​യി തൊടുപുഴക്കാരൻ പി​ടി​യി​ൽ

കോ​ട്ട​യം: തൊ​ടു​പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി വ​ന്ന എ​റ​ണാ​കു​ളം തോ​പ്പുംപ​ടി സ്വ​ദേ​ശി​യെ കോ​ട്ട​യം എ​ക് സൈ​സ് സ്പെ​ഷ​ൽ സ​ക്വാ​ഡ് പി​ടി​കൂ​ടി. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് അ​ര കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി.കൊ​ച്ച​ങ്ങാ​ടി സ്വ​ദേ​ശി തു​ണ്ടിപ്പ​റ​ന്പി​ൽ വീ​ട്ടി​ൽ പി.​എം. നൗ​ഷാ​ദ് ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്നു രാ​വി​ലെ കോ​ട്ട​യം കു​മ​ളി കെഎസ്ആ​ർ​ടി​സി ബ​സി​ൽ 520ഗ്രാം ​ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ ണ്ടു വ​രവേ വാ​ഴൂ​ർ പു​ളി​​ക്ക​ൽ​ക​വ​ല ഭാ​ഗ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ലാ​ണ് കു​ടു​ങ്ങി​യ​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെക്‌‌ട​ർ വി.​പി.​അ​നൂ​പും പാ​ർ​ട്ടി​യും ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ന്പ​ത്തുനി​ന്ന് സ്ഥി​ര​മാ​യി ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​യാ​ളാ​ണ് നൗ​ഷാ​ദെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. കു​മ​ളി​യി​ൽ നി​ന്നു വ​രു​ന്ന ബ​സു​ക​ൾ മു​ണ്ട​ക്ക​യ​ത്ത് എ​ത്തു​ന്പോ​ൾ സ്ഥി​ര​മാ​യി എ​ക്സൈ​സ്, പോ​ലീ​സ് റെ​യ്ഡു​ള്ള​തി​നാ​ൽ മു​ണ്ട​ക്ക​യ​ത്തി​നു മു​ൻ​പ് ഇ​റ​ങ്ങി ഓ​ട്ടോ​യി​ൽ മു​ണ്ട​ക്ക​യം സ്റ്റാ​ൻ​ഡി​ലെ​ത്തി അ​വി​ടെ നി​ന്നാ​ണ് ബ​സി​ൽ ക​യ​റു​ന്ന​ത്. അ​താ​യ​ത് എ​ക്സൈ​സ് പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ ബ​സി​ൽ ക​യ​റി​യാ​ൽ പി​ന്നീ​ട്…

Read More

വില കുറഞ്ഞു, ഇനി കച്ചവടം പൊടിപൊടിക്കും…!ആ​ന്ധ്രയിൽ നിന്നും നാ​ര​ങ്ങാ എത്തിതുടങ്ങി; ആശ്വാസത്തിൽ കച്ചവടക്കാർ

കോ​ട്ട​യം: കു​തി​ച്ചു​യ​ർ​ന്ന നാ​ര​ങ്ങാ വി​ല അ​ൽ​പ്പം താ​ഴ്ന്നു. എ​ന്നാ​ൽ സ​വാ​ള വി​ല​യി​ൽ കു​റ​വി​ല്ല. ഇ​ന്ന​ലെ വ​രെ ചെ​റു​നാ​ര​ങ്ങ വി​ല കി​ലോ​ഗ്രാ​മി​ന് 220 രൂ​പ​യി​ൽ വ​രെ എ​ത്തി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ത് 140-150ലേ​ക്ക് താ​ഴ്ന്നു. നേ​രത്തെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ൽ നാ​ര​ങ്ങ എ​ത്തി​യി​രു​ന്ന​ത്. വ​ര​വ് കു​റ​ഞ്ഞ​തോ​ടെ വി​ല കു​തി​ച്ചു​യ​ർ​ന്നു. എ​ന്നാ​ൽ ഇ​ന്ന് ത​മി​ഴ്നാ​ടി​നു പു​റ​മേ മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും നാ​ര​ങ്ങ എ​ത്തി​യ​തോ​ടെ​യാ​ണ് വി​ല കു​റ​ഞ്ഞ​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വി​ല ഇ​നി​യും താ​ഴു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ ന​ല്കു​ന്ന സൂ​ച​ന. അ​തേ സ​മ​യം സ​വാ​ള വി​ല​യി​ൽ മാ​റ്റ​മി​ല്ല. കി​ലോ​ഗ്രാ​മി​ന് 55-60 രൂ​പ​യാ​ണ് സ​വാ​ള​യു​ടെ വി​ല.

Read More

ആ വാചകങ്ങള്‍ ഓരോ മലയാളിയുടെയും മനസിലെ നൊമ്പരമുയര്‍ത്തുന്ന ഓര്‍മ്മകള്‍! ലി​നി​യു​ടെ വീ​ട്ടി​ലെ​ത്തി​യ മ​ന്ത്രി​ക്ക് മ​ക്ക​ളു​ടെ സ്‌​നേ​ഹചും​ബ​നം

പേ​രാ​മ്പ്ര: നി​പ്പാ രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ക്കു​ന്ന​തി​നി​ട​യി​ല്‍ രോ​ഗം ബാ​ധി​ച്ചു മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ ന​ഴ്‌​സ് ലി​നി​യു​ടെ ചെ​മ്പ​നോ​ട കു​റ​ത്തി​പ്പാ​റ​യി​ലെ വീ​ട്ടി​ല്‍ മ​ന്ത്രി കെ.​കെ. ശൈ​ല​ജ എ​ത്തി. ലി​നി​യു​ടെ മ​ക്ക​ളു​മാ​യും ഭ​ര്‍​ത്താ​വ് സ​ജീ​ഷ്, മാ​താ​വ് അ​ട​ക്ക​മു​ള്ള​വ​രു​മാ​യും സം​സാ​രി​ച്ചു വി​ശേ​ഷ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു. ലി​നി​യു​ടെ മ​ക്ക​ളാ​യ ഋ​ത​ല്‍, സി​ദ്ധാ​ര്‍​ത്ഥ് എ​ന്നി​വ​ര്‍​ക്ക് മ​ന്ത്രി സ്‌​നേ​ഹ​വാ​ത്സ​ല്യം ന​ല്‍​കി. മ​ര​ണ​ത്തി​നു മു​ന്നി​ലും ധീ​ര​ത​യോ​ടെ നി​ല കൊ​ണ്ട് ലി​നി കു​ഞ്ഞു​മ​ക്ക​ളെ ന​ന്നാ​യി നോ​ക്ക​ണ​മെ​ന്നും ഇ​നി കാ​ണാ​ന്‍ ക​ഴി​യി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി എ​ഴു​തി​യ വാ​ച​ക​ങ്ങ​ള്‍ ഓ​രോ മ​ല​യാ​ളി​യു​ടെ​യും മ​ന​സി​ലെ നൊ​മ്പ​ര​മു​യ​ര്‍​ത്തു​ന്ന ഓ​ര്‍​മ്മ​ക​ളാ​ണെ​ന്നു മ​ന്ത്രി അ​നു​സ്മ​രി​ച്ചു.

Read More

ബാ​റി​ൽ സം​ഘ​ർ​ഷം! ജീ​വ​ന​ക്കാ​ര​ന് സോ​ഡാ​ക്കു​പ്പി​ക്ക് ത​ല​യ്ക്ക​ടി​യേ​റ്റു; സംഭവം തൊടുപുഴയിലെ ബാറില്‍

തൊ​ടു​പു​ഴ: ബാ​റി​ലെ സം​ഘ​ർ​ഷ​ത്തി​ൽ സോ​ഡാ​ക്കു​പ്പി​യ്ക്കു​ള്ള അ​ടി​യേ​റ്റ് ജീ​വ​ന​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്. തൊ​ടു​പു​ഴ മു​ട്ട​ത്തി​ന് സ​മീ​പം മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തോ​ട് ചേ​ർ​ന്നു​ള്ള ബാ​റി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. ബാ​റി​ൽ മ​ദ്യ​പി​ക്കാ​നെ​ത്തി​യ മു​ട്ടം സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളും ബാ​ർ ജീ​വ​ന​ക്കാ​നു​മാ​യി ത​ർ​ക്ക​മു​ണ്ടാ​കു​ക​യും അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. സോ​ഡ കു​പ്പി കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് പ​രി​ക്കേ​റ്റ ബാ​ർ ജീ​വ​ന​ക്കാ​ര​നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ പ​രാ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് മു​ട്ടം പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ജീവന് ഭീഷണി! റോഡരുകില്‍ അപകട ഭീഷിണി ഉയര്‍ത്തി ‘പികെ രാംദാസ്’; വെട്ടി മാറ്റണമെന്നു നാട്ടുകാര്‍

ക​ടു​ത്തു​രു​ത്തി: ചു​വ​ട് ദ്ര​വി​ച്ചും താ​യ്ത​ടി ഒ​ടി​ഞ്ഞും ച​രി​ഞ്ഞും ചാ​ഞ്ഞും റോ​ഡ​രു​കി​ൽ അ​പ​ക​ട ഭീ​ഷി​ണി ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്ന വന്മര​ങ്ങ​ൾ വെ​ട്ടി നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ട് പു​റം തി​രി​ഞ്ഞ് അ​ധി​കൃ​ത​ർ. കാ​റ്റും മ​ഴ​യും തു​ട​രു​ന്ന​ത് അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ൾ നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന് ഉ​യ​ർ​ത്തു​ന്ന ഭീ​ഷി​ണി ചെ​റു​ത​ല്ല. ജീ​വ​ന് ഭീ​ഷി​ണി​യു​യ​ർ​ത്തു​ന്ന മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ന്ന​ത് അ​പ​ക​ട ഭീ​ഷി​ണി വ​ർ​ദ്ധി​പ്പി​ക്കു​ക​യാ​ണ്. ഏ​റ്റൂ​മാ​നൂ​ർ-​കു​റു​പ്പ​ന്ത​റ റോ​ഡി​ൽ ന​ന്പ്യാ​കു​ളം, കോ​ത​ന​ല്ലൂ​ർ, കു​റു​പ്പ​ന്ത​റ, മാ​ഞ്ഞൂ​ർ, പ​ട്ടാ​ള​മു​ക്ക്, ആ​റാം മൈ​ൽ, ആ​പ്പാ​ഞ്ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള​ള മ​ര​ങ്ങ​ൾ സ്ഥി​തി ചെ​യ്യു​ന്നു​ണ്ട്. ആ​പ്പാ​ഞ്ചി​റ​യി​ൽ സ​മീ​പ​ത്തെ സ്കൂ​ളി​ലേ​ക്കു കു​ട്ടി​ക​ൾ വ​ന്നു പോ​കു​ന്ന​തും ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന​തു​മാ​യ ഭാ​ഗ​ത്താ​ണ് അ​പ​ക​ട ഭീ​ഷി​ണി​യു​യ​ർ​ത്തി മ​രം സ്ഥി​തി ചെ​യ്യു​ന്ന​ത്. കാ​റ്റി​ലും മ​ഴ​യി​ലും ആ​ടി​യു​ല​യു​ന്ന മ​ര​ങ്ങ​ൾ ഏ​തു​നി​മി​ഷ​വും നി​ലം പൊ​ത്താ​വു​ന്ന നി​ല​യി​ലാ​ണ് റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്ന​ത്. ആ​പ്പാ​ഞ്ചി​റ ജം​ഗ്ഷ​നി​ൽ ഒ​ന്നി​ല​ധി​കം മ​ര​ങ്ങ​ളാ​ണ് അ​പ​ക​ട ഭീ​ഷി​ണി​യു​മാ​യി സ്ഥി​തി ചെ​യ്യു​ന്ന​ത്. ശ​ക്ത​മാ​യ കാ​റ്റു​ണ്ടാ​യാ​ൽ…

Read More

ആശുപത്രി ചെലവിനു പോലും കൈയില്‍ പൈസയില്ല! കളഞ്ഞു കിട്ടിയ പഴ്‌സ് തുറന്നുനോക്കിയ ശരത്ചന്ദ്രന്‍ ഞെട്ടി; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന സംഭവം ഇങ്ങനെ…

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​നാ​യി എ​ത്തി​യ​താ​ണ് ശ​ര​ത്ച​ന്ദ്ര​ൻ. ആ​ശു​പ​ത്രി ചെ​ല​വി​നു പോ​ലും കൈ​യിൽ പൈ​സ​യി​ല്ലാ​തി​രി​ക്കു​ന്പോ​ഴാ​ണ് പ​ണ​വും ആ​ഭ​ര​ണ​വും അ​ട​ങ്ങി​യ പ​ഴ്സ് ക​ള​ഞ്ഞു കി​ട്ടി​യ​ത്. തു​റ​ന്നു നോ​ക്കി​യ​പ്പോ​ൾ പ​ണ​വും ആ​ഭ​ര​ണ​വും ക​ണ്ട​യു​ട​നെ അ​ടു​ത്ത​യാ​ളി​നെ ഏ​ൽ​പി​ച്ച് ഉ​ട​മ​സ്ഥ​നു കൈ​മാ​റി. സ​ത്യ​സ​ന്ധ​നാ​യ യു​വാ​വി​നെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ അ​ഭി​ന​ന്ദി​ച്ചു. പീ​രു​മേ​ട് അം​ബേ​ദ്ക​ർ ഭ​വ​നി​ൽ ക​ല്ല​റ സു​കു​മാ​ര​ന്‍റെ മ​ക​ൻ ശ​ര​ത്ച​ന്ദ്ര​ന് (ത​ങ്ക​ച്ച​ൻ) ആ​ശു​പ​ത്രി​യി​ലെ പ​ഴ​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ നി​ന്നാ​ണ് പ​ഴ്സ് ക​ള​ഞ്ഞു കി​ട്ടി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​നാ​യ ശ​ര​ത് പ​ഴ​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലൂ​ടെ പോ​കു​ന്പോ​ഴാ​ണ് പ​ഴ്സ് കി​ട്ടി​യ​ത്. തു​റ​ന്നു നോ​ക്കി​യ​പ്പോ​ൾ ഒ​രു സ്വ​ർ​ണ​മാ​ല​യും 14300 രൂ​പ​യും ആ​ശു​പ​ത്രി രേ​ഖ​ക​ളും അ​തി​ന​ക​ത്ത് ഉ​ണ്ടാ​യി​രു​ന്നു. ഉ​ട​മ​യെ അ​ന്വേ​ഷി​ച്ച് ക​ണ്ടു പി​ടി​ക്കു​വാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സ​മ​യം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ഈ ​ഭാ​ഗ​ത്ത് കോ​ഫി ഹൗ​സ് ന​ട​ത്തു​ന്ന ആ​രീ​ഫാ​യെ​ന്ന യു​വ​തി​യെ ഏ​ല്പി​ച്ചു.…

Read More

ആ​ർ ബ്ലോ​ക്കി​ലെ ചാ​രാ​യ ലോ​ബി വീ​ണ്ടും കു​ടു​ങ്ങി! 105 ലി​റ്റ​ർ ചാ​രാ​യം പി​ടി​ച്ചു: വാറ്റിയത്‌ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് നല്‍കാന്‍

കോ​ട്ട​യം: വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ന​ല്കാ​നാ​യി വ​ൻ തോ​തി​ൽ ചാ​രാ​യം വാ​റ്റി വി​ൽ​പ​ന ന​ട​ത്തി വ​ന്ന കു​മ​ര​കം ആ​ർ ബ്ലോ​ക്കി​ലെ സം​ഘ​ത്തെ എ​ക്സൈ​സ് വീ​ണ്ടും പി​ടി​കൂ​ടി. എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ 105 ലി​റ്റ​ർ ചാ​രാ​യം പി​ടി​കൂ​ടി. എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് ഇ​വ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. ര​ണ്ടു പേ​രെ അ​റ​സ്റ്റു ചെ​യ്തു. കു​മ​ര​കം സ്വ​ദേ​ശി മ​ധു ബാ​ബു( മു​ത്ത്, 32), ചേ​ർ​ത്ത​ല എ​സ്.​എ​ൽ. പു​രം സ്വ​ദേ​ശി സു​ബാ​ഷ് (50) എ​ന്നി​വ​രെ​യാ​ണു അ​റ​സ്റ്റു ചെ​യ്ത​ത്. പ​രി​ശോ​ധ​ന​യ്ക്കെ​ത്തി എ​ക്സൈ​സ് സം​ഘ​ത്തെ അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ സാ​ഹ​സി​ക​മാ​യാ​ണു പ​ടി​കൂ​ടി​യ​ത്. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കു ലി​റ്റി​റി​ന് 500 രൂ​പ​യ്ക്കാ​ണ് ഇ​വ​ർ ചാ​രാ​യം വി​റ്റി​രു​ന്ന​ത്. ആ​ർ. ബ്ലോ​ക്കി​ൽ ച​തു​പ്പു നി​റ​ഞ്ഞ ഭാ​ഗ​ത്താ​ണ് ഇ​വ​ർ ചാ​രാ​യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. മു​ൻ​പും മ​ധു ബാ​ബു​വി​നെ 35 ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി എ​സ്സൈ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. റെ​യ്ഡി​ൽ കോ​ട്ട​യം എ​ക്സ്ൈ ഇ​ന്‍റ​ലി​ജ​ന്‍റ്സ്…

Read More