ത​ട്ടി​പ്പി​ന് പു​തി​യ​ മാ​നം ന​ൽ​കി ‘അ​മ്മ​യും കു​ഞ്ഞും പിന്നെ ഓട്ടോക്കാരനും;   കാഞ്ഞിരപ്പള്ളിയിൽ തട്ടിപ്പിനിരയായ  വ്യാപാരി പറയുന്നതിങ്ങനെ…

കാ​ഞ്ഞി​ര​പ്പ​ള്ളി: മു​ണ്ട​ക്ക​യ​ത്ത് വ്യാ​പാ​രി​ക​ളെ ക​ബ​ളി​പ്പി​ക്കു​ന്ന പു​തി​യ ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പ്. യു​വ​തി​യാ​യ വീ​ട്ട​മ്മ​യും ഇ​വ​രു​ടെ കു​ഞ്ഞും ഒ​രു ഓ​ട്ടോ​ക്കാ​ര​നു​മാ​ണ് ത​ട്ടി​പ്പു​മാ​യി എ​ത്തു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. ബേ​ക്ക​റി, മ​ധു​ര​പ​ല​ഹാ​ര ക​ട​ക​ൾ, എ​ണ്ണ​യി​ൽ വ​റു​ത്തു ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പാ​ലൂ​ർ​ക്കാ​വ് സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ കൈ​ക്കു​ഞ്ഞു​മാ​യി ഓ​ട്ടോ​യി​ൽ ഒ​രു ബേ​ക്ക​റി​യി​ൽ എ​ത്തി. ഇ​വി​ടെ നി​ന്നു ല​ഡു ഉ​ൾ​പ്പെ​ടെ 50 രൂ​പ​യ്ക്ക് താ​ഴെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ഓ​ട്ടോ​യി​ൽ മ​ട​ങ്ങി. പി​റ്റേ​ന്ന് രാ​വി​ലെ 10 ആ​യ​പ്പോ​ൾ താ​ങ്ക​ളു​ടെ ക​ട​യി​ൽ നി​ന്നു വാ​ങ്ങി​യ ല​ഡു ക​ഴി​ച്ച ത​ന്‍റെ കു​ട്ടി​ക്ക് ഛർ​ദി​യും വ​യ​റ്റി​ള​ക്ക​വും ഉ​ണ്ടാ​യെ​ന്നും ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു പോ​യ​തി​ന്‍റെ ഓ​ട്ടോ ചാ​ർ​ജും ചി​കി​ത്സാ ചെ​ല​വും വേ​ണ​മെ​ന്ന് ക​ട​യു​ട​മ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ൽ ഭ​ര​ണ ക​ക്ഷി​യി​ൽ​പ്പെ​ട്ട​വ​ർ ഇ​ട​പെടു​ക​യും പ്ര​ശ്നം രൂ​ക്ഷ​മാ​കാ​തി​രി​ക്കാ​ൻ ക​ട​യു​ട​മ 2000രൂ​പ ഇ​വ​ർ​ക്ക് ന​ൽ​കു​ക​യും ചെ​യ്തു. പി​റ്റേ​ന്ന് ക​ട​യു​ട​മ​യ്ക്ക് സാ​ധ​ന​ങ്ങ​ൾ ന​ൽ​കി​യ ആ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും…

Read More

 തട്ടുകടകൾ കേന്ദ്രീകരിച്ച് അധോലോക പ്രവർത്തനങ്ങൾ നടക്കുന്നതായി പരാതി; കോട്ടയം നഗരത്തിലെ വഴിയോര കച്ചവടക്കാരെ ഓടിച്ച് പോലീസ്; ലൈസൻസ് ഇല്ലാത്തവരാരും കച്ചവടം നടത്തേണ്ടതില്ല

കോ​ട്ട​യം: ന​ഗ​ര​ത്തി​ൽ ലൈ​സൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രേ പോ​ലീ​സ് ന​ട​പ​ടി ആ​രം​ഭി​ച്ചു. ഒ​രു ലൈ​സ​ൻ​സി​ന്‍റെ പേ​രി​ൽ ര​ണ്ടും മൂ​ന്നും ത​ട്ടു​ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. ഇ​ത്ത​ര​ത്തി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ൾ നീ​ക്കം ചെ​യ്യാ​ൻ നി​ർ​ദേ​ശം ന​ല്കി. ലൈ​സ​ൻ​സി​ക​ൾ ക​ട​ക​ൾ മ​റി​ച്ചു വി​ൽ​പ​ന ന​ട​ത്തു​ന്ന ഏ​ർ​പ്പാ​ടും നി​ല​വി​ലു​ണ്ട്. ഇ​തും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ലൈ​സ​ൻ​സു​ള്ള​യാ​ൾ​ക്കേ ത​ട്ടു​ക​ട ന​ട​ത്താ​ൻ അ​നു​വ​ദി​ക്കു. അ​ല്ലാ​ത്ത​വ​രെ നീ​ക്കം ചെ​യ്യു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ലെ ത​ട്ടു​ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ധോ​ലോ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി പോ​ലീ​സി​ന് പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ പ​രി​ശോ​ധ​ന. ബേ​ക്ക​ർ ജം​ഗ്ഷ​ൻ മു​ത​ൽ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ വ​രെ ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച ക​ട​ക​ളെ​ല്ലാം ഒ​ഴി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം തി​രു​ന​ക്ക​ര​യി​ലെ കൊ​റി​യ​ർ സ​ർ​വീ​സ് സ്ഥാ​പ​ന​ത്തി​ൽ കു​രു​മു​ള​ക് സ്പ്രേ ​പ്ര​യോ​ഗി​ച്ച​ശേ​ഷം ആ​ക്ര​മ​ണം ന​ട​ത്തി​യ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​നു വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രി​ൽ ചി​ല​രി​ൽ നി​ന്നും സ​ഹാ​യം ല​ഭി​ച്ച​താ​യി…

Read More

പാ​ലാ​രി​വ​ട്ടം പാ​ലം; ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ലെ​ന്ന മ​ന​സാ​ക്ഷി​യു​ടെ ശ​ക്തി​ ഏ​ത് അ​ന്വേ​ഷ​ണ​ത്തേ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി

പാ​ലാ: പാ​ലാ​രി​വ​ട്ടം പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ത് അ​ന്വേ​ഷ​ണ​ത്തേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. അ​ഴി​മ​തി കാ​ണി​ച്ച​വ​ർ നി​യ​മ​ത്തി​നു മു​ന്നി​ൽ വ​ര​ണം. ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ലെ​ന്ന മ​ന​സാ​ക്ഷി​യു​ടെ ശ​ക്തി​യി​ലാ​ണ് ഇ​ത് പ​റ​യു​ന്ന​തെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​ലാ​രി​വ​ട്ടം കേ​സി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​ക്കു ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണന്‍റെ പ്ര​സ്താ​വ​ന​യ്ക്കു പി​ന്നാ​ലെ​യാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​റു​പ​ടി.

Read More

വൈക്കത്തെ ‘ലക്ഷ്യ’യുടെ ലക്ഷ്യം തെറ്റിയിട്ട് രണ്ടാഴ്ച;  യാത്രക്കാർ ദുരിതത്തിൽ; തകരാറിനെക്കുറിച്ച് ചോദിച്ചാൽ ഉദ്യോഗസ്ഥരുടെ മറുപടിയിങ്ങനെ

വൈ​ക്കം: പാ​ണാ​വ​ള്ളി​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​വ​ന്ന ജ​ല​ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള ബോ​ട്ട് ‘ല​ക്ഷ്യ’ യ​ന്ത്ര ത്തക​രാ​റി​നെ തു​ട​ർ​ന്ന് വൈ​ക്കം ജെ​ട്ടി​യി​ൽ കെ​ട്ടി​യി​ട്ടിട്ട് ര​ണ്ടാ​ഴ്ച​യാ​കു​ന്നു. ഒ​രു കോ​ടി​യി​ല​ധി​കം വി​നി​യോ​ഗി​ച്ച് ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ല​ക്ഷ്യ എ​ന്ന പേ​രി​ൽ നി​ർ​മി​ച്ച അ​ഞ്ചു ബോ​ട്ടു​ക​ളി​ലൊ​ന്നാ​ണ് വെ​ള്ള​ത്തി​ന​ടി​യി​ൽ പ്രൊ​പ്പ​ല്ല​ർ ഉ​റ​പ്പി​ക്കു​ന്ന ബ്രാ​ക്ക​റ്റി​നു ത​ക​രാ​റു സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി മാ​റ്റി​യി​ട്ട​ത്.​ ബോ​ട്ടി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് ത​ക​രാ​റു സം​ഭ​വി​ച്ച​തി​നാ​ൽ ക​ര​യ്ക്ക് ക​യ​റ്റി കേ​ടു​പാ​ടു നീ​ക്ക​ണം.​ ആ​ല​പ്പു​ഴ​യി​ലെ ഡോ​ക്കി​ൽ മ​റ്റൊ​രു ബോ​ട്ടി​ന്‍റെ അ​റ്റ​കുറ്റപ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ സ്ഥ​ല​പ​രി​മി​തി മൂ​ല​മാ​ണ് ല​ക്ഷ്യ​യു​ടെ ത​ക​രാ​റു പ​രി​ഹ​രി​ക്ക​ൽ നീ​ളു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. കാ​യ​ലി​ലെ ബോ​ട്ടു​ചാ​ലി​ൽ പ​ല​യി​ട​ത്തും മ​ണ​ൽ​തി​ട്ട അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്. മ​ണ​ൽ​ത്തി​ട്ട​യി​ൽ ഇ​ടി​ച്ചും മ​ണ്ണി​ൽ ബോ​ട്ടു​റ​ച്ചു​മാ​ണ് മി​ക്ക​പ്പോ​ഴും ബോ​ട്ടു​ക​ൾ​ക്കു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​ത്. ല​ക്ഷ്യ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

പെൻഷൻ പണത്തിന് വേണ്ടി പിതാവിനെ ക്രൂരമായി കൊന്ന് മകൻ; മദ്യപിച്ചെത്തുന്ന അനി പിതാവുമായി സ്ഥിരം  വഴക്കിടാണ്ടായിരുന്നെന്ന് നാട്ടുകാർ; പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറ‍യുന്ന കാര്യമിങ്ങനെ

ച​ങ്ങ​നാ​ശേ​രി: പാ​യി​പ്പാ​ട്ട് ഗൃ​ഹ​നാ​ഥ​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്നു തെ​ളി​ഞ്ഞു. സംഭവത്തിൽ മ​ക​ൻ അ​റ​സ്റ്റി​ൽ. പാ​യി​പ്പാ​ട് കൊ​ച്ചു​പ​ള്ളി വാ​ഴ​പ്പ​റ​ന്പി​ൽ തോ​മ​സ് വ​ർ​ക്കി (കു​ഞ്ഞ​പ്പ​ൻ-76)​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ക​ൻ ജോ​സ​ഫ് തോ​മ​സി​നെ(​അ​നി-35) ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി എ​സ്.​സു​രേ​ഷ്കു​മാ​ർ, തൃ​ക്കൊ​ടി​ത്താ​നം സി​ഐ സാ​ജു വ​ർ​ഗീ​സ്, എ​സ്ഐ സാ​ബു സ​ണ്ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. പ്ര​തി​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​ന്നു വൈ​കു​ന്നേ​രം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പോ​ലീ​സും ഫൊ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും വീ​ട്ടി​ലെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. മ​ദ്യ​പി​ച്ചെ​ത്തി അ​നി​യും സ​ഹോ​ദ​ര​ൻ സി​ബി​യും പി​താ​വ് തോ​മ​സ് വ​ർ​ക്കി​യും ത​മ്മി​ൽ വീ​ട്ടി​ൽ വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. 17-നു ​രാ​ത്രി വീ​ട്ടി​ലെ​ത്തി​യ അ​നി പി​താ​വ് തോ​മ​സു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​ക്കു​ക​യും തോ​മ​സി​ന്‍റെ ക​ഴു​ത്ത് ഞെ​രി​ച്ച് ഭി​ത്തി​യി​ൽ ത​ല​യി​ടി​പ്പി​ച്ചു. നി​ല​ത്തു​വീ​ണ തോ​മ​സി​നെ നി​ല​ത്തി​ട്ടു ച​വി​ട്ടി. അ​തി​നു​ശേ​ഷം അ​നി കി​ട​ന്നു​റ​ങ്ങി. തോ​മ​സ് നി​ല​ത്തു​കി​ട​ന്ന് ര​ക്തം വാ​ർ​ന്ന് മ​രി​ച്ചു. പി​റ്റേ​ന്നു രാ​വി​ലെ ബ​ന്ധു​ക്ക​ളാ​യ ര​ണ്ട് സ്ത്രീ​ക​ൾ വീ​ട്ടി​ലെ​ത്തി…

Read More

കൊ​റി​യ​ർ സ്ഥാ​പ​നം കൊ​ള്ള​യ​ടി​ച്ച കേ​സ്; പി​ന്നി​ൽ വ​ൻ ഗൂ​ഢാ​ലോ​ച​ന; മൂന്നുപേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ

കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ലെ കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്കു നേ​രേ കു​രു​മു​ള​ക് സ്പ്രേ​യ​ടി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​നു പി​ന്നി​ൽ വ​ൻ സം​ഘ​മെ​ന്ന് പോ​ലീ​സ്. മൂ​ന്നു പേ​രാ​ണ് പ​ണം ത​ട്ട​ലി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ച വി​വ​രം. ഇ​വ​രെ ഇ​ന്നു വൈ​കു​ന്നേ​രം അ​റ​സ്റ്റു ചെ​യ്യാ​നാ​ണ് സാ​ധ്യ​ത. വ​ൻ ഗൂ​ഢാ​ലോ​ച​ന​യാ​ണ് ഇ​തി​നു പി​ന്നി​ൽ ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ന​ഗ​ര​ത്തി​ൽ ത​ട്ടു​ക​ട ന​ട​ത്തു​ന്ന ചി​ല​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം. ഇ​വ​രി​പ്പോ​ൾ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. മൂ​ന്നു ദി​വ​സം മു​ൻ​പ് ഒ​രു ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ലി​രു​ന്നാ​ണ് പ​ണം ത​ട്ടി​യെ​ടു​ക്കാ​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. സം​ഭ​വ​ത്തി​നു ശേ​ഷം പ്ര​തി​ക​ളെ ഒ​ളി​പ്പി​ച്ച​തും പി​ന്നി​ലു​ള്ള​വ​ർ ത​ന്നെ. കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് പ​ണം ത്ട്ടി​യെ​ടു​ത്ത​തി​ന് പി​ടി​യി​ലാ​യ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്ന് മ​റ്റു മൂ​ന്നു പേ​രു​ടെ​യും ന​ന്പ​രു​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. സം​ഭ​വ​ത്തി​നു മു​ൻ​പും ശേ​ഷ​വും ഇ​വ​രു​മാ​യി പ്ര​തി​ക​ൾ ബ​ന്ധ​പ്പെ​ട്ട​തി​ന് തെ​ളി​വു​ണ്ട്. ഇ​തോ​ടെ പി​ന്നി​ൽ ക​ളി​ച്ച​വ​ർ കു​ടു​ങ്ങു​മെ​ന്നു…

Read More

പാലാ ഉപതെരഞ്ഞെടുപ്പ് ; ഇന്ന് കലാശക്കൊട്ട്; പാലാ നഗരം ഇളകി മറിയും; തിങ്കളാഴ്ച വോട്ടെടുപ്പ്

പാ​ലാ: കേ​ര​ള​മാ​കെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തി​ങ്ക​ളാ​ഴ്ച. പ​ര​സ്യ പ്ര​ചാ​ര​ണം നാ​ളെ​യാ​ണ് അ​വാ​സാ​നി​ക്കേ​ണ്ട​തെ​ങ്കി​ലും നാ​ളെ ശ്രീ​നാ​രാ​യ​ണ ഗു​രു​സ​മാ​ധി ദി​ന​മാ​യ​തി​നാ​ൽ ഇ​ന്ന് ക​ലാ​ശ​ക്കൊ​ട്ട് ന​ട​ത്താ​ൻ മു​ന്ന​ണി​ക​ൾ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് ഇ​ന്ന് വൈ​കു​ന്നേ​രം പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന് തി​ര​ശീ​ല വീ​ഴും. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ ആ​റു​വ​രെ പാ​ലാ ന​ഗ​ര​ത്തി​ലാ​ണ് മു​ന്ന​ണി​ക​ളു​ടെ ക​ലാ​ശ​ക്കൊ​ട്ട്. എ​ൽ​ഡി​എ​ഫി​നു വേ​ണ്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു​മ​ട​ക്കം മ​ന്ത്രി​മാ​രും നേ​താ​ക്ക​ളും ക​ലാ​ശ​ക്കൊ​ട്ടി​ൽ അ​ണി​ചേ​രു​ന്പോ​ൾ യു​ഡി​എ​ഫി​നു വേ​ണ്ടി പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​മ​ട​ക്ക​മു​ള്ള യു​ഡി​എ​ഫി​ന്‍റെ സം​സ്ഥാ​ന നേ​തൃ​ത്വം ഒ​ന്നാ​കെ ക​ലാ​ശ​ക്കൊ​ട്ടി​ൽ പ​ങ്കെ​ടു​ക്കും. എ​ൻ​ഡി​എ​യ്ക്കു വേ​ണ്ടി ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന നേ​തൃ​ത്വ​വും പാ​ലാ​യി​ലു​ണ്ട്. കെ.​എം. മാ​ണി​യു​ടെ പി​ൻ​ഗാ​മി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​യി യു​ഡി​എ​ഫ് നേ​തൃ​ത്വം അ​ര​യും ത​ല​യും മു​റു​ക്കി​യാ​ണ് ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. ഹൃ​ദ​യ​ത്തി​ൽ മാ​ണി സാ​ർ…

Read More

ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ​തി​രാ​യ നീ​ക്കം പാ​ലാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി

കോ​ട്ട​യം: പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്നും ഇ​ബ്രാ​ഹിം​കു​ഞ്ഞാ​ണ് കു​റ്റ​ക്കാ​ര​ൻ എ​ന്നു​മൊ​ക്കെ​യു​ള്ള ത​ര​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണം പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ടു​ള്ള​ത് മാ​ത്ര​മാ​ണെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള നീ​ക്കം എ​ന്തി​നാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​ത് വി​ധ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​വും ന​ട​ക്ക​ട്ടെ​യെ​ന്നും അ​തി​നെ ആ​രും എ​തി​ർ​ത്തി​ട്ടി​ല്ലെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ത് അ​ന്വേ​ഷ​ണ​വും നേ​രി​ടാ​ൻ ഒ​രു​ക്ക​മാ​ണെ​ന്ന് ഇ​ബ്രാ​ഹിം​കു​ഞ്ഞ് ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട​ല്ലോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Read More

കൊറിയർ സ്ഥാപനത്തിൽ  കുരുമുളക് സ്പ്രേ അടിച്ച് മോഷണം; പ്രതികൾ ഒളിവിൽ കഴിഞ്ഞത് കാറിൽ തന്നെ; ഇരുവരുടേയും പേരിൽ നിരവധി കേസുകളുണ്ടെന്ന് പോലീസ്

കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ലെ കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്കു നേ​രേ കു​രു​മു​ള​ക് സ്പ്രേ​ അ​ടി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത പ്ര​തി​ക​ൾ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​ത് കാ​റി​ൽ. ഒ​രു മാ​രു​തി കാ​റി​ലാ​ണ് പ്ര​തി​ക​ൾ മൂ​ന്നു ദി​വ​സം ത​ങ്ങി​യ​ത്. ഏ​റ്റു​മാ​നൂ​ർ, അ​തി​ര​ന്പു​ഴ , ഏ​റ്റു​മാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഭാ​ഗ​ങ്ങ​ളി​ൽ കാ​റി​ൽ ക​റ​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​ക​ളെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. തി​രു​വാ​ർ​പ്പ് സ്വ​ദേ​ശി ബാ​ദു​ഷ, സു​ഹൃ​ത്ത് അ​ഖി​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. നെ​ഞ്ചുവേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ അ​ഖി​ലി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ​ക്ക് അ​സു​ഖ​മൊ​ന്നും ഇ​ല്ലെ​ന്നും ക​ഞ്ചാ​വ് ല​ഹ​രി​യു​ടെ അ​സ്വ​സ്ഥ​ത​യാ​ണെ​ന്നും ക​ണ്ടെ​ത്തി. ഇ​ന്നു ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന​തോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ര​ണ്ടു പേ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കു 12നു ​ര​ണ്ടം​ഗ​സം​ഘം തി​രു​ന​ക്ക​ര പോ​സ്റ്റ് ഓ​ഫി​സ് റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്സ്പ്ര​സ് ബ്ലീ​സ് എ​ന്ന കൊ​റി​യ​ർ സ​ർ​വീ​സ് സ്ഥാ​പ​ന​ത്തി​ൽ കു​രു​മു​ള​ക് സ്പ്രേ ​ആ​ക്ര​മ​ണം ന​ട​ത്തി ഒ​രു ല​ക്ഷം…

Read More

ഗോഡൗൺ സ്ഥിതിചെയ്യുന്ന സ്ഥലത്തെ ബാങ്കിൽ പണമടയ്ക്കുന്ന സംവിധാനം ഒഴിവാക്കണം; ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി റേഷൻ കടക്കാർ

കോ​ട്ട​യം: റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് ഏ​തു ക​ട​യി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാം. എ​ന്നാ​ൽ റേ​ഷ​ൻ ക​ട​ക്കാ​ർ പ​ണം അ​ട​യ്ക്കേ​ണ്ട​ത് ഗോ​ഡൗ​ണ്‍ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തെ ബാ​ങ്കി​ൽ മാ​ത്രം. പ​ണം അ​ട​യ്ക്കാ​ൻ ര​ണ്ടു ത​വ​ണ പോ​കേ​ണ്ട ബു​ദ്ധി​മു​ട്ട് മൂ​ലം ഇ​ട​നി​ല​ക്കാ​രെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് റേ​ഷ​ൻ ക​ട​ക്കാ​ർ. അ​ടു​ത്ത നാ​ളി​ൽ റാ​ന്നി​യി​ൽ ഇ​ട​നി​ല​ക്കാ​ര​ൻ റേ​ഷ​ൻ ക​ട​ക്കാ​രു​ടെ 24 ല​ക്ഷം രൂ​പ​യു​മാ​യി മു​ങ്ങി​യ വാ​ർ​ത്ത പു​റ​ത്തു വ​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ക​ട​ക്കാ​രും ഭ​യ​ന്നി​രി​ക്കു​ക​യാ​ണ്. കോ​ട്ട​യം താ​ലൂ​ക്കി​ലെ 291 റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഒ​റ​വ​യ്ക്കലുള്ള ഗോ​ഡൗ​ണി​ൽ നി​ന്നാ​ണ്. അ​തി​നാ​ൽ പ​ണം അ​ട​യ്ക്കേ​ണ്ട​ത് ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ ഒ​റ​വ​യ്ക്ക​ൽ ശാ​ഖ​യി​ലാ​ണ്. കോ​ട്ട​യ​ത്തു മാ​ത്ര​മ​ല്ല മ​റ്റു താ​ലൂ​ക്കു​ക​ളി​ലും ഇ​തു​പോ​ലെ ഗോ​ഡൗ​ണ്‍ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തെ ബാ​ങ്കി​ലേ പ​ണം അ​ട​യ്ക്കാ​ൻ ക​ഴി​യു. മാ​സ​ത്തി​ൽ ഒ​രു ത​വ​ണ പ​ണ​മ​ട​ച്ചാ​ൽ മ​തി​യെ​ങ്കി​ലും ഇ​തി​നാ​യി ര​ണ്ടു ത​വ​ണ ബാ​ങ്കി​ൽ പോ​ക​ണ​മെ​ന്ന് ക​ട​ക്കാ​ർ…

Read More