ചിങ്ങവനം: കുഴിമറ്റം എൻഎസ്എസ് സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലെത്തിയ കുരുന്നുകൾക്ക് കളിക്കൂട്ടുകാരാകാൻ എൻസിസി കേഡറ്റുകളും. പാട്ടുപാടിയും തോളിലേറ്റിയും തൊട്ടിലിലുറക്കിയും ഇവർ അനുഭവിക്കുന്ന ദുരിതജീവിതത്തിന് അറുതി വരുത്തുകയാണ് എൻസിസി കേഡറ്റുകൾ. ഇവരുടെ ലാളനകൾ ഏറ്റുവാങ്ങിയ കുരുന്നുകൾ കേഡറ്റുകളുടെ തൊപ്പികൾ വാങ്ങി തലയിൽവച്ചു പട്ടാളച്ചിട്ടയിൽ നടക്കുന്നത് കണ്ടുനിൽക്കുന്നവരിലും കൗതുകമുണർത്തും. കുട്ടികളുടെ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മുതിർന്നവർ കഷ്ടത്തിലാണെന്നാണ് ക്യാന്പിന്റെ ചുമതലയുള്ള വില്ലേജ് ഓഫീസർ പറയുന്നത്. ദൈനംദിനമുള്ള കാര്യങ്ങൾ നടപ്പാക്കുന്നതിൽ വളരെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. നിത്യച്ചെലവിനുള്ള പച്ചക്കറികളും പലവ്യഞ്ജനങ്ങളും സംഘടിപ്പിക്കുന്നതിൽ ഏറെ ബുദ്ധിമുട്ടുകയാണ്. ഹോർട്ടികോർപ്പ് വഴിയുള്ള പച്ചക്കറികൾ ലഭ്യമാകുന്നില്ല. മാവേലിസ്റ്റോറുകളിൽ പലവ്യഞ്ജനങ്ങൾ വാങ്ങാനെത്തിയാൽ പലതുമില്ല. പനച്ചിക്കാട് സർവീസ് സഹകരണ ബാങ്ക് വഴി ലഭിച്ച സാധനങ്ങൾ കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ പിടിച്ചുനിന്നത്. ക്യാന്പിന്റെ നടത്തിപ്പിന് കൈയിൽനിന്നു കൂടുതൽ പണമിറക്കേണ്ട സ്ഥിതിയിലാണിപ്പോൾ.
Read MoreCategory: Kottayam
ജീവിതകാലം മുഴുവൻ കൂലിപ്പണിയെടുത്ത് നേടിയത്! തരിയോട് ആസാദ് നഗർ കോളനിയിലെ മാളുവിന് നഷ്ടമായത് വീടെന്ന സ്വപ്നം
പടിഞ്ഞാറത്തറ: തരിയോട് കല്ലങ്കാരി ആസാദ് നഗർ കോളനിയിലെ മാളുവിന് പ്രളയത്തിൽ നഷ്ടമായത് സ്വന്തം വീടെന്ന സ്വപ്നം. ജീവിതകാലം മുഴുവൻ കൂലിപ്പണിയെടുത്ത് നേടിയതും ലൈഫ്ഭവനപദ്ധതി പ്രകാരം ലഭിച്ച തുകയും ഉപയോഗിച്ച് നിർമാണം പൂർത്തിയാകാറായ വീടാണ് താമസം ആരംഭിക്കുന്നതിന് മുന്‍പ് തകർന്നത്. വീടിന് പുറകിൽ നിന്നും മണ്ണിടിഞ്ഞാണ് വീട് തകര്‍ന്നത്. പത്ത് വർഷത്തിലധികമായി മാളുവും ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ മകൾ ഐശ്വര്യയും തരിയോട് നാല് സെന്റ് കോളനിയിലെ വാടകവീട്ടിലാണ് താമസിക്കുന്നത്. കൂലിപ്പണിയെടുത്തും തൊഴിലുറപ്പ് ജോലിചെയ്തുമാണ് ഈ കുടുംബം കഴിയുന്നത്. ഏതാനും വർഷങ്ങൾക്ക് മുന്‍പ് ലഭിച്ച നാല് സെന്റ് ഭൂമിയിൽ സ്വന്തമായിവീടെന്ന സ്വപ്നം പൂർത്തീകരിക്കുന്ന ശ്രമത്തിലായിരുന്നു ഇവർ. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷമാണ് തരിയോട് പഞ്ചായത്ത്് ലൈഫ് ഭവന പദ്ധതിയിലുൾപ്പെടുത്തി ഇവർക്ക് വീട് അനുവദിച്ചത്. സ്വന്തമായുള്ള സന്പാദ്യമുൾപ്പെടെ ഏഴര ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമാണം അവസാനഘട്ടത്തിലെത്തിയ വീടാണ് മണ്ണിടിച്ചിലിൽ തകർന്നത്. വയറിംഗ്…
Read Moreദുരഭിമാനകൊലയാണോയെന്ന് വ്യക്തത വരുത്താൻ; കെവിൻ വധക്കേസിൽ വിധി പറയുന്നത് 22ലേക്ക് മാറ്റി
കോട്ടയം: കെവിൻ വധക്കേസിൽ വിധി പറയുന്നത് കോട്ടയം സെഷൻസ് കോടതി ഈ മാസം 22ലേക്ക് മാറ്റി. സംഭവം ദുരഭിമാനകൊലയാണോയെന്ന് വ്യക്തത വരുത്തുന്നതിനാണ് കോടതി വിധി പറയുന്നത് മാറ്റിയത്. അതേസമയം, കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലയായി പരിഗണിച്ച കേസിൽ മൂന്ന് മാസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്. കെവിന്റെ പ്രണയിനി നീനുവിന്റെ പിതാവും സഹോദരനുമടക്കം പതിനാല് പ്രതികളാണ് കേസിലുള്ളത്. കഴിഞ്ഞ വര്‍ഷം മേയ് 27നാണ് കെവിന് ജോസഫ് കൊല്ലപ്പെട്ടത്.
Read Moreചിങ്ങമാസ പൂജകൾക്കായി ശബരിമല നട 16നു തുറക്കും; മേൽശാന്തി നറുക്കെടുപ്പ് 17ന്; നറുക്കെടുക്കാൻ മാധവും കാഞ്ചനയും
ശബരിമല: ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട 16ന് വൈകുന്നേരം തുറക്കും. വൈകുന്നേരം അഞ്ചിന് ക്ഷേത്ര തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി. എന്‍. വാസുദേവന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും ശ്രീകോവില്‍ നടകള്‍ തുറന്ന് വിളക്കുകള്‍ തെളിക്കും. ശേഷം ക്ഷേത്ര തന്ത്രി കണ്ഠര് മഹേഷ് മോഹനര് ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പൂജകള്‍ ഒന്നും തന്നെയുണ്ടാകില്ല. ചിങ്ങം ഒന്നായ 17ന് പുലര്‍ച്ചെ അഞ്ചിനു മേല്‍ശാന്തി ക്ഷേത്രനട തുറക്കും. തുടര്‍ന്ന് നിര്‍മാല്യവും നെയ്യഭിഷേകവും നടക്കും. 5.15 ന് മഹാഗണപതി ഹോമം. ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളില്‍ പതിവ് പൂജകള്‍ക്ക് പുറമെ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയുണ്ടാകും. ചിങ്ങമാസപൂജകള്‍ പൂര്‍ത്തിയാക്കി നട അടയ്ക്കുന്ന 21ന് സഹസ്ര കലശപൂജയും അഭിഷേകവും നടക്കും. ഇക്കുറി ശബരിമല-മാളികപ്പുറം എന്നിവിടങ്ങളിലേക്കുള്ള…
Read Moreസമയം കഴിഞ്ഞതിനാൽ മദ്യം നൽകിയില്ല; ബിവറേജസ് ജീവനക്കാരെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു; രണ്ടു യുവാക്കൾ പോലീസ് പിടിയിൽ
കോട്ടയം: ബിവറേജസ് ഔട്ട് ലെറ്റ് അടച്ചുകഴിഞ്ഞ് മദ്യം കൊടുത്തില്ല. ജീവനക്കാരെ ആക്രമിച്ച കേസിൽ രണ്ടു പേരെ ഗാന്ധിനഗർ പോലീസ് അറസ്റ്റു ചെയ്തു. മുടിയൂർക്കര മാലിപറന്പിൽ രഞ്ജിത് (24), സംക്രാന്തി ചെട്ടിയാടത്ത് അരുണ്‍ എന്ന സെബിൻ (26) എന്നിവരെയാണ് ഗാന്ധിനഗർ സിഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. തിങ്കളാഴ്ച രാത്രി 9.30ന് ഗാന്ധിനഗർ ബിവറേജസ് ഒൗട്ട്ലെ റ്റിൽ എത്തിയ ഇവർ മദ്യം നല്കണമെന്നാവശ്യപ്പെട്ടു. എന്നാൽ സമയം കഴിഞ്ഞതിനാൽ ജീവനക്കാർ മദ്യം നല്കാൻ തയാറായില്ല. തുടർന്ന് കല്ലുകൊണ്ട് ആക്രമിച്ചുവെന്നാണ് പരാതി. ഷോപ്പ് ഇൻചാർജ് അജു ജോസഫ്, ജീവനക്കാരായ അനൂപ്, അനന്ദു എന്നിവർക്ക് കല്ലിനിടിയേറ്റു. ജീവനക്കാരെ ആക്രമിച്ചതിനും ജോലിക്ക് തടസം സൃഷ്ടിച്ചതിനുമാണ് കേസ്.
Read Moreപ്രളയത്തിൽ എല്ലാം തകർത്ത് ഭർത്താവിന്റെ മുങ്ങൽ; ചിട്ടിപ്പണവുമായി ഭർത്താവ് മുങ്ങിയെന്ന പരാതിയുമായി ഭാര്യ
കോട്ടയം: ഭാര്യ ചിട്ടിപിടിച്ചു സൂക്ഷിച്ച പണവുമായി ഭർത്താവ് മുങ്ങി. ആർപ്പൂക്കര പനന്പാലത്താണ് സംഭവം. 55 വയസുള്ള ഭർത്താവിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഭാര്യ നല്കിയ പരാതിയിൽ ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്വകാര്യ സ്ഥാപനത്തിൽ ജോലിയുള്ള ഭാര്യ ഇന്നലെ വൈകുന്നേരം വീട്ടിലെത്തിയപ്പോൾ ഭർത്താവിനെ കാണാനില്ല. പലയിടത്തും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. വീട് പരിശോധിച്ചപ്പോൾ ചിട്ടിപിടിച്ച് സൂക്ഷിച്ചിരുന്ന 35,000 രൂപയും കാണാനില്ലെന്നു കണ്ടെത്തി. മൊബൈൽ ഫോണ്‍ എടുക്കാതെയാണ് ഭർത്താവ് പോയത്.
Read Moreഎല്ലാം നിരീക്ഷിച്ച് സൈബർ വിഭാഗം; പ്രളയ സഹായത്തിനെതിരേ സാമൂഹ്യ മാധ്യമങ്ങൾ വഴി തെറ്റായ പ്രചാരണം നടത്തുന്നവരെ പൊക്കാൻ പോലീസ്
കോട്ടയം: കഴിഞ്ഞ പ്രളയകാലത്ത് ലഭിച്ച പണം സർക്കാർ ധൂർത്തടിച്ചെന്നും ഇക്കുറി സഹായമൊന്നും നല്‍കേണ്ടെന്നും കാണിച്ച് സാമൂഹ്യ മാധ്യമങ്ങൾ വഴി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരേ നടപടിയെടുക്കാൻ സർക്കാർ നിർദേശം. തിരുവനന്തപുരത്തുള്ള സൈബർ ഡോം പ്രത്യേക സെൽ രൂപീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകൾ നിരീക്ഷണ വിധേയമാക്കി വരികയാണ്. വാട്സ്ആപ്പ്, ഫെയ്സ് ബുക്ക് എന്നിവയിലൂടെ ആരെങ്കിലും ഇത്തരത്തിൽ സർക്കാരിനെ വിമർശിച്ചാൽ അവർക്കെതിരേ കേസെടുക്കാനാണ് നിർദേശം. മറ്റാർക്കെങ്കിലും ഷെയർ ചെയ്താലും നടപടിയുണ്ടാവും. വാട്സ് ആപ്പിലൂടെ കള്ള പ്രചാരണം; രണ്ടുപേർക്കെതിരേ കേസെടുത്തു കോട്ടയം: പ്രളയ ദുരിതാശ്വാസ സഹായം തട്ടിയെടുക്കാൻ സ്വന്തം അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കണമെന്നു കാണിച്ച് വാട്സ് ആപ്പിൽ പ്രചാരണം നടത്തിയ രണ്ടു പേർക്കെതിരേ കേസ്. കൊല്ലം സ്വദേശികളായ സുധീഷ് മോഹൻ, പി.കെ.രാജേന്ദ്രൻ എന്നിവർക്കെതിരേ കോട്ടയം ഈസ്റ്റ് പോലീസാണ് കേസെടുത്തത്. ചീറ്റിംഗ്, ഐടി ആക്ട് എന്നിങ്ങനെ രണ്ടു വകുപ്പുകളിലാണ് കേസ് രജിസ്റ്റർ ചെയ്തത്.…
Read Moreവെള്ളം കയറിക്കിടക്കുന്ന റോഡിലൂടെ രാത്രിയിൽ വണ്ടിയോടിച്ച് യുവാക്കളുടെ ആഘോഷം; മതിലുകൾ തകർന്ന് വീണു; വീടുകളുടെ ഭീത്തികൾക്ക് ബലക്ഷയം സംഭവിച്ചതായി നാട്ടുകാർ
പാറന്പുഴ: വെള്ളം കയറിക്കിടന്ന റോഡിലൂടെ അമിത വേഗത്തിൽ വണ്ടിയോടിച്ചുണ്ടായ ഓളത്തിൽ മതിലുകൾ തകർന്നു. പാറന്പുഴയിലാണ് സംഭവം. ഒരു കൂട്ടം ആളുകൾ ദുരന്തത്തെ ആഘോഷമാക്കി രാത്രിയിൽ നടത്തിയ വാഹനയോട്ടത്തിൽ നിരവധി വീടുകൾക്ക് ബലക്ഷയവും സംഭവിച്ചു.അമിതവേഗത്തിൽ വെള്ളമുള്ള റോഡിലൂടെ വലിയ ടയറുള്ളതും ഉയരമുള്ളതുമായ വാഹനങ്ങൾ ഓടിക്കുന്പോൾ റോഡിലെ വെള്ളം വലിയ ഓളത്തോടെ ഇരുവശങ്ങളിലേക്കും പോകുന്നതു കാണാനാണ് ഇത്തരത്തിൽ വാഹനങ്ങൾ ഓടിച്ചത്. റോഡരികിൽ വെള്ളത്തിൽ കുതിർന്ന് നിൽക്കുന്ന വീടുകളിലും മതിലുകളിലും ഈ ഓളങ്ങൾ ശക്തിയായി അടിക്കുന്പോൾ ഇവയ്ക്ക് ബലക്ഷയം സംഭവിക്കുകയോ തകർന്നു വീഴുകയോ ആണു ചെയ്യുന്നത്.കഴിഞ്ഞ രാത്രിയിൽ പാറന്പുഴയിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഇത്തരത്തിൽ സംഭവിച്ചത്. ശനിയാഴ്ച രാത്രിയിൽ 11നുശേഷം ഇത്തരത്തിൽ അങ്ങോട്ടുമിങ്ങോട്ടും വെള്ളക്കെട്ടിലൂടെ വാഹനമോടിച്ചതായി നാട്ടുകാർ പറയുന്നു. വലിയ ഓളങ്ങൾ റോഡിന് ഇരുവശവും വീടുകളിലേക്കു അടിച്ച് കയറിയപ്പോൾ ഭയന്നു പോയ വീട്ടുകാർ ഇനിയും ഇങ്ങനെ ഉണ്ടായാൽ വെള്ളത്തിൽ കുതിർന്ന് നിൽക്കുന്ന…
Read Moreകോട്ടയത്ത് ശക്തമായ മഴ; പാലാ- ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറി
കോട്ടയം: ജില്ലയുടെ വിവിധ മേഖലകളിൽ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയും കനത്ത മഴ. ഇതേത്തുടർന്ന്, പാലാ- ഈരാറ്റുപേട്ട റോഡിൽ വീണ്ടും വെള്ളം കയറി ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കഴിഞ്ഞ ദിവസം ഇവിടെ വെള്ളം കയറി ഗതാഗതം പൂർണമായി തടസപ്പെട്ടിരുന്നു. എന്നാൽ മഴയ്ക്ക് നേരിയ ശമനമായതോടെ വെള്ളമിറങ്ങുകയും ചെയ്തിരുന്നു. മീനിച്ചിലാറ്റിൽ നേരിയതോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലകളിലും രാത്രി ശക്തമായ മഴയാണ് പെയ്തത്. എസി റോഡിലെ ഗതാഗതം ഇന്നും തടസപ്പെടും. ഇവിടെയും വെള്ളമിറങ്ങിയിട്ടില്ല.
Read Moreകക്കട്ടിലെ കൂള്‍ബാറില്‍ നിന്ന് വെള്ളവും ജ്യൂസും കഴിച്ചു! മഞ്ഞപ്പിത്തം ബാധിച്ച് അമ്പതോളംപേര്‍ ചികിത്സയില്‍
നാദാപുരം: മഞ്ഞപ്പിത്തം ബാധിച്ച് നാദാപുരം , കുറ്റ്യാടി താലൂക്ക് ആശുപത്രികളിൽ വിദ്യർത്ഥികളടക്കം അൻപതോളം പേർ ചികിത്സയിൽ. നരിപ്പറ്റ ആർഎൻഎം , വട്ടോളി നേഷണൽ, സംസ്കൃതം സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് . വിദ്യാർത്ഥിനികൾക്കാണ് കൂടുതലായും രോഗം പിടിപെട്ടത്. കക്കട്ടിലെ കൂൾബാറിൽ നിന്ന് വെള്ളവും ജ്യൂസും കഴിച്ചവർക്കാണ് രോഗം പടർന്ന് പിടിച്ചത്.ആരോഗ്യ വകുപ്പിൽ പരാതി നൽകിയിട്ട് യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ പരാതി പ്പെട്ടു. അടുത്ത ദിവസം പൊലീസിലും മറ്റും പരാതി നൽകാനാണ് തീരുമാനം. നാദാപുരം, കക്കട്ട്, കൈവേലി, അരൂർ ,കായക്കൊടി സ്വദേശികൾക്കാണ് രോഗം പടർന്ന് പിടിക്കുനത്. രോഗം മൂർഛിച്ചതിനെ തുടർന്ന് ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് ദിവസങ്ങളിലായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് നിരവധി പേർ വീടുകളിലേക്ക് പോയിട്ടുണ്ട്. നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളവർ…
Read More