Set us Home Page

 ചിങ്ങമാസ പൂജകൾക്കായി  ശ​ബ​രി​മ​ല ന​ട 16നു ​തു​റ​ക്കും; മേ​ൽ​ശാ​ന്തി ന​റു​ക്കെ​ടു​പ്പ് 17ന്; ന​റു​ക്കെ​ടു​ക്കാ​ൻ മാ​ധ​വും കാ​ഞ്ച​ന​യും

ശ​ബ​രി​മ​ല: ചി​ങ്ങ​മാ​സ​പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട 16ന് ​വൈ​കു​ന്നേ​രം തു​റ​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക്ഷേ​ത്ര ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി വി. ​എ​ന്‍. വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി ന​ട തു​റ​ന്ന് ദീ​പം തെ​ളി​ക്കും. തു​ട​ര്‍​ന്ന് ഉ​പ​ദേ​വ​താ ക്ഷേ​ത്ര​ങ്ങ​ളി​ലെ​യും ശ്രീ​കോ​വി​ല്‍ ന​ട​ക​ള്‍ തു​റ​ന്ന് വി​ള​ക്കു​ക​ള്‍ തെ​ളി​ക്കും. ശേ​ഷം ക്ഷേ​ത്ര ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര് ഭ​ക്ത​ര്‍​ക്ക് വി​ഭൂ​തി പ്ര​സാ​ദം വി​ത​ര​ണം ചെ​യ്യും.

ന​ട തു​റ​ക്കു​ന്ന ദി​വ​സം പൂ​ജ​ക​ള്‍ ഒ​ന്നും ത​ന്നെ​യു​ണ്ടാ​കി​ല്ല. ചി​ങ്ങം ഒ​ന്നാ​യ 17ന് ​പു​ല​ര്‍​ച്ചെ അ​ഞ്ചി​നു മേ​ല്‍​ശാ​ന്തി ക്ഷേ​ത്ര​ന​ട തു​റ​ക്കും. തു​ട​ര്‍​ന്ന് നി​ര്‍​മാ​ല്യ​വും നെ​യ്യ​ഭി​ഷേ​ക​വും ന​ട​ക്കും. 5.15 ന് ​മ​ഹാ​ഗ​ണ​പ​തി ഹോ​മം. ക്ഷേ​ത്ര​ന​ട തു​റ​ന്നി​രി​ക്കു​ന്ന അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ല്‍ പ​തി​വ് പൂ​ജ​ക​ള്‍​ക്ക് പു​റ​മെ നെ​യ്യ​ഭി​ഷേ​കം, ക​ള​ഭാ​ഭി​ഷേ​കം, പ​ടി​പൂ​ജ, പു​ഷ്പാ​ഭി​ഷേ​കം എ​ന്നി​വ​യു​ണ്ടാ​കും.

ചി​ങ്ങ​മാ​സ​പൂ​ജ​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ന​ട അ​ട​യ്ക്കു​ന്ന 21ന് ​സ​ഹ​സ്ര ക​ല​ശ​പൂ​ജ​യും അ​ഭി​ഷേ​ക​വും ന​ട​ക്കും. ഇ​ക്കു​റി ശ​ബ​രി​മ​ല-​മാ​ളി​ക​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പു​തി​യ മേ​ല്‍​ശാ​ന്തി​മാ​രു​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ക്കു​ന്ന​ത് ചി​ങ്ങം ഒ​ന്നി​നാ​ണ്. ന​റു​ക്കെ​ടു​പ്പ് ന​ട​പ​ടി​ക്കാ​യി മേ​ല്‍​ശാ​ന്തി​മാ​രു​ടെ ഇ​ന്‍റ​ര്‍​വ്യൂ​വി​ല്‍ ഉ​യ​ര്‍​ന്ന മാ​ര്‍​ക്ക് ക​ര​സ്ഥ​മാ​ക്കി യോ​ഗ്യ​ത നേ​ടി​യ ഒ​ന്പ​തു പേ​ര്‍ വീ​ത​മു​ള്ള ര​ണ്ട് പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഈ​വ​ര്‍​ഷം മു​ത​ല്‍ ശ​ബ​രി​മ​ല-​മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍ ക​ന്നി ഒ​ന്ന് മു​ത​ല്‍ 31 വ​രെ ശ​ബ​രി​മ​ല​യി​ലും മാ​ളി​ക​പ്പു​റ​ത്തും ആ​യി ഭ​ജ​ന​മി​രി​ക്ക​ണം. ക്ഷേ​ത്ര പൂ​ജ​ക​ളും കാ​ര്യ​ങ്ങ​ളും കൂ​ടു​ത​ലാ​യി മ​ന​സി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​വ​ര്‍​ഷം മു​ത​ല്‍ മേ​ല്‍​ശാ​ന്തി​മാ​ര്‍​ക്കാ​യി ദേ​വ​സ്വം ബോ​ര്‍​ഡ് ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു​സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

മ​ണ്ഡ​ല​മാ​സ പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ക്കു​ന്ന ദി​വ​സ​മാ​യി​രി​ക്കും നി​യു​ക്ത മേ​ല്‍​ശാ​ന്തി​മാ​രു​ടെ സ്ഥാ​നാ​വ​രോ​ധി​ക്ക​ല്‍ ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ക.​വൃ​ശ്ചി​കം ഒ​ന്നി​ന് പു​തി​യ മേ​ല്‍​ശാ​ന്തി​മാ​രാ​ണ് ഇ​രു ക്ഷേ​ത്ര ന​ട​ക​ളും തു​റ​ക്കു​ക.

ന​റു​ക്കെ​ടു​ക്കാ​ൻ മാ​ധ​വും കാ​ഞ്ച​ന​യും
പ​ന്ത​ളം: അ​ടു​ത്ത വൃ​ശ്ചി​കം ഒ​ന്നു മു​ത​ലു​ള്ള ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി​മാ​രെ ന​റു​ക്കെ​ടു​ക്കാ​ൻ പ​ന്ത​ളം കൊ​ട്ടാ​രം കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ലെ മാ​ധ​വ് കെ. ​വ​ർ​മ​യെ​യും കാ​ഞ്ച​ന​വ​ർ​മ​യെ​യു​മാ​ണ് ന​റു​ക്കെ​ടു​ക്കാ​നാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

മു​ണ്ട​യ്ക്ക​ൽ കൊ​ട്ടാ​ര​ത്തി​ലെ ശ്രു​തി വ​ർ​മ​യു​ടെ​യും ചാ​ഴു​ർ കൊ​വി​ല​ക​ത്ത് സി.​കെ. കേ​ര​ള വ​ർ​മ​യു​ടെ​യും മ​ക​നാ​ണ് ഈ ​വ​ർ​ഷ​ത്തെ രാ​ജ​പ്ര​തി​നി​ധി​യു​ടെ ചെ​റു​മ​ക​ൻ കു​ടി​യാ​യ മാ​ധ​വ് കെ. ​വ​ർ​മ. ബാം​ഗ്ലൂ​രി​ൽ സം​ഗീ​ത അ​ക്കാ​ഡ​മി സ്കൂ​ളി​ൽ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

പ​ന്ത​ളം നാ​ലു​കെ​ട്ട് കൊ​ട്ടാ​ര​ത്തി​ലെ കേ​ര​ള​വ​ർ​മ​യു​ടെ​യും പ​ള്ളം കൊ​ട്ടാ​ര​ത്തി​ലെ സീ​താ​ല​ക്ഷ്മി വ​ർ​മ​യു​ടെ​യും മ​ക​ളാ​ണ് പ​ന്ത​ളം എ​ൻ​എ​സ്എ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം യു​പി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ കാ​ഞ്ച​ന വ​ർ​മ. ശ​ബ​രി​മ​ല​യി​ൽ മാ​ധ​വ് കെ. ​വ​ർ​മ​യും മാ​ളി​ക​പ്പു​റ​ത്ത് കാ​ഞ്ച​ന​വ​ർ​മ​യും ന​റു​ക്കെ​ടു​ക്കും.

പ​ന്ത​ളം വ​ലി​യ ത​മ്പു​രാ​ൻ രേ​വ​തി നാ​ൾ പി. ​രാ​മ​വ​ർ​മ രാ​ജ​യു​ടെ​യും വ​ലി​യ ത​മ്പു​രാ​ട്ടി മ​കം നാ​ൾ ത​മ്പു​രാ​ട്ടി​യു​ടെ​യും അ​നു​ഗ്ര​ഹം വാ​ങ്ങി 16ന് ​ഉ​ച്ച​യ്ക്ക് കു​ട്ടി​ക​ൾ കെ​ട്ടു​മു​റു​ക്കി ശ​ബ​രി​മ​ല​യ്ക്കു യാ​ത്ര തി​രി​ക്കും. തി​രു​വാ​ഭ​ര​ണ മാ​ളി​ക​യ്ക്കു മു​ന്നി​ലാ​ണ് കെ​ട്ടു​മു​റു​ക്ക്. കു​ട്ടി​ക​ളു​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും കൊ​ട്ടാ​രം നി​ർ​വാ​ഹ​ക സം​ഘം ഭാ​ര​വാ​ഹി​ക​ളും അ​നു​ഗ​മി​ക്കും. ചി​ങ്ങം ഒ​ന്നി​നാ​ണു ന​റു​ക്കെ​ടു​പ്പ്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS