വെ​​ള്ള​​മി​​റ​​ങ്ങി തുടങ്ങി; വൈ​​ക്കം സാ​​ധാ​​ര​​ണ നി​​ല​​യി​​ലേ​​ക്ക്; ദു​​രി​​താ​​ശ്വാ​​സ ക്യാ​​മ്പുകൾ വിട്ട് ആളുക​​ൾ വീ​​ടു​​ക​​ളി​​ലേ​​ക്കു മ​​ട​​ങ്ങുന്നു

വൈ​​ക്കം: മ​​ഴ​​യു​​ടെ ശ​​ക്തി കു​​റ​​യു​​ക​​യും പു​​ഴ​​യി​​ലെ​​യും കാ​​യ​​ലി​​ലെയും ജ​​ല​​നി​​ര​​പ്പു താ​​ഴു​​ക​​യും ചെ​​യ്ത​​തി​​നെത്തു​​ട​​ർ​​ന്ന് വൈ​​ക്ക​​ത്തെ ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ളി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന ഭൂ​​രി​​ഭാ​​ഗം ആളുക​​ളും വീ​​ടു​​ക​​ളി​​ലേ​​ക്കു മ​​ട​​ങ്ങി. വൈ​​ക്ക​​ത്തെ ഏ​​താ​​നും താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ മാ​​ത്രം ഇ​​നി​​യും വെ​​ള്ള​​മി​​റ​​ങ്ങാ​​ത്ത​​തി​​ൽ കു​​റ​​ച്ചു കു​​ടും​​ബ​​ങ്ങ​​ൾ ക്യാ​​ന്പു​​ക​​ളി​​ലു​​ണ്ട്. വൈ​​ക്കം മ​​റ​​വ​​ൻ​​തു​​രു​​ത്ത് പ​​ഞ്ചാ​​യ​​ത്തി​​ൽ നാ​​ലു ക്യാ​​ന്പു​​ക​​ളി​​ൽ ര​​ണ്ടെ​​ണ്ണം പി​​രി​​ച്ചു​​വി​​ട്ടു.​​വീ​​ടു​​ക​​ളി​​ൽ​​നി​​ന്നു വെ​​ള്ള​​മി​​റ​​ങ്ങാ​​ത്ത​​തി​​നാ​​ൽ ക​​ടാ​​യി എ​​ൽ പി ​​സ്കൂ​​ളി​​ൽ 10 കു​​ടും​​ബ​​ങ്ങ​​ളും മ​​റ​​വ​​ൻ​​തു​​രു​​ത്ത് യു​​പി​​എ സി​​ൽ 22 കു​​ടും​​ബ​​ങ്ങ​​ളും ത​​ങ്ങു​​ക​​യാ​​ണ്. ഉ​​ദ​​യ​​നാ​​പു​​രം വ​​ല്ല​​കം സെ​​ന്‍റ് മേ​​രീ​​സ് സ്കൂ​​ളി​​ലും പ​​ടി​​ഞ്ഞാ​​റേ​​ക്ക​​ര യു​​പി എ​​സി​​ലും ഏ​​താ​​നും കു​​ടും​​ബ​​ങ്ങ​​ളു​​ണ്ട്. ചെ​​ന്പ് പ​​ഞ്ചാ​​യ​​ത്തി​​ൽ പൂ​​ക്കൈ​​ത തു​​രു​​ത്തി​​ലും ന​​ടു​​ത്തു​​രു​​ത്തി​​ലും ചെ​​ന്പ് മാ​​ർ​​ക്ക​​റ്റ് പ​​രി​​സ​​ര​​ത്തും വെ​​ള്ള​​മി​​റ​​ങ്ങി​​യ​​തോ​​ടെ ജ​​ന​​ജീ​​വി​​തം സാ​​ധാ​​ര​​ണ നി​​ല​​യി​​ലാ​​യി. വൈ​​ക്കം ന​​ഗ​​ര​​സ​​ഭ​​യി​​ലെ ചാ​​ല​​പ്പ​​റ​​ന്പ്, അ​​യ്യ​​ർ​​കു​​ള​​ങ്ങ​​ര ഭാ​​ഗ​​ങ്ങ​​ളി​​ലെ വീ​​ടു​​ക​​ളി​​ൽ​​നി​​ന്നു വെ​​ള്ളം പൂ​​ർ​​ണ​​മാ​​യി ഇ​​റ​​ങ്ങാ​​ത്ത​​തി​​നാ​​ൽ മൂ​​ന്നു ക്യാ​​ന്പു​​ക​​ളി​​ൽ ഏ​​താ​​നും കു​​ടും​​ബ​​ങ്ങ​​ൾ തു​​ട​​രു​​ക​​യാ​​ണ്.​​ മ​​ഴ ക​​ന​​ത്തു പെ​​യ്യാ​​ത്ത​​തി​​നാ​​ൽ ര​​ണ്ടു ദി​​വ​​സ​​ത്തി​​ന​​കം വെ​​ള്ള​​മി​​റ​​ങ്ങി ക്യാ​​ന്പു​​ക​​ളി​​ൽ…

Read More

പ്ര​​തി​​ഷേ​​ധം ഫ​​ലം​​ക​​ണ്ടു;  അ​​തി​​രമ്പുഴ ച​​ന്ത​​ക്കു​​ള​​ത്തി​​ലെ​​യും പെ​​ണ്ണാ​​ർ തോ​​ട്ടി​​ലെ​​യും പോ​​ള നീക്കും; ഒരു ലക്ഷം രൂപയുടെ ടെണ്ടർ

അ​​തി​​ര​​ന്പു​​ഴ: പ്ര​​തി​​ഷേ​​ധം ഫ​​ലം​​ക​​ണ്ടു, അ​​തി​​ര​​ന്പു​​ഴ ച​​ന്ത​​ക്കു​​ള​​ത്തി​​ലെ​​യും പെ​​ണ്ണാ​​ർ തോ​​ട്ടി​​ലെ​​യും പോ​​ള 19 മു​​ത​​ൽ നീ​​ക്കം ചെ​​യ്യാ​​ൻ ആ​​രം​​ഭി​​ക്കും. പോ​​ള നീ​​ക്കം​​ചെ​​യ്യാ​​ൻ ഒ​​രു ല​​ക്ഷം രൂ​​പ​​യു​​ടെ ടെ​​ൻ​​ഡ​​റാ​​ണു വി​​ളി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം പ​​ഞ്ചാ​​യ​​ത്ത് ത​​ല​​ത്തി​​ൽ കൂ​​ടി​​യ ക​​മ്മി​​റ്റി​​യു​​ടെ തീ​​രു​​മാ​​ന​​പ്ര​​കാ​​ര​​മാ​​ണു പോ​​ള​​വാ​​രാ​​ൻ തീ​​രു​​മാ​​ന​​മാ​​യ​​ത്. പോ​​ള നി​​റ​​ഞ്ഞ​​തു​​മൂ​​ലം തോ​​ട്ടി​​ൽ ഒ​​ഴു​​ക്ക് കു​​റ​​യു​​ക​​യും സ​​മീ​​പ​​മു​​ള്ള ചി​​ല​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ വീ​​ടു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റു​​ക​​യും ചെ​​യ്തി​​രു​​ന്നു. വ​​ർ​​ഷ​​ങ്ങ​​ളു​​ടെ ച​​രി​​ത്രം പ​​റ​​യു​​ന്ന അ​​തി​​ര​​ന്പു​​ഴ മാ​​ർ​​ക്ക​​റ്റും പെ​​ണ്ണാ​​ർ തോ​​ടും ബ​​ന്ധി​​പ്പി​​ച്ചു ടൂ​​റി​​സം ഉ​​ൾ​​പ്പെടെ​​യു​​ള്ള വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ൾ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തി​​രു​​ന്നു. ഉ​​ദ്ഘാ​​ട​​ന​​ത്തി​​ൽ മാ​​ത്രം ഒ​​തു​​ങ്ങി​​യെ​​ന്നു മാ​​ത്ര​​മ​​ല്ല തോ​​ടു കൂ​​ടു​​ത​​ൽ മ​​ലി​​ന​​മാ​​കു​​ക​​യു​​മാ​​യി​​രു​​ന്നു. ക​​നാ​​ൽ ടൂ​​റി​​സം പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി 2017 ന​​വം​​ബ​​റി​​ൽ വ​​കു​​പ്പ് മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​നാ​​ണു പ​​ദ്ധ​​തി ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത​​ത്. പോ​​ള​​യും മ​​റ്റും അ​​ടി​​ഞ്ഞ തോ​​ട് പി​​ന്നീ​​ട് വ​​ലി​​യ ഒ​​രു മാ​​ലി​​ന്യ കൂ​​ന്പാ​​ര​​മാ​​കു​​ക​​യാ​​ണു ചെ​​യ്ത​​ത്. കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ ഉ​​ൾ​​നാ​​ട​​ൻ ജ​​ലപാ​​ത​​യാ​​യി കേ​​ര​​ള​​ത്തി​​ൽ​​നി​​ന്നു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട മൂ​​ന്നു…

Read More

സു​ധീ​ർ നമ്പൂ​തി​രി   ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തിയായും പ​ര​മേ​ശ്വ​ര​ൻ  നമ്പൂ​തി​രിയെ മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തിയായും തെരഞ്ഞെടുത്തു

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ധ​ർ​മ​ശാ​സ്താ ക്ഷേ​ത്രം മേ​ൽ​ശാ​ന്തി​യാ​യി എ.​കെ. സു​ധീ​ർ ന​ന്പൂ​തി​രി (40) മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി​യാ​യി എം.​എ​സ്. പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി (43) എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.ശ​ബ​രി​മ​ല ക്ഷേ​ത്രം സോ​പാ​ന​ത്ത് ഇ​ന്നു രാ​വി​ലെ മാ​ധ​വ് കെ. ​വ​ർ​മ (പ​ന്ത​ളം) യാ​ണ് മേ​ൽ​ശാ​ന്തി​യു​ടെ ന​റു​ക്കെ​ടു​ത്ത​ത്. ഒ​ന്പ​ത് പേ​രു​ക​ളാ​ണ് ശ​ബ​രി​മ​ല​യി​ൽ ന​റു​ക്കി​ടാ​നു​ണ്ടാ​യി​രു​ന്ന​ത്. പ​ട്ടി​ക​യി​ലെ ആ​റാം പേ​രു​കാ​ര​നാ​യ സു​ധീ​ർ ന​ന്പൂ​തി​രി​യു​ടെ പേ​ര് അ​വ​സാ​ന റൗ​ണ്ടി​ലാ​ണ് ന​റു​ക്കെ​ടു​ത്ത​ത്. ഇ​തോ​ടോ​പ്പം ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി എ​ന്ന കു​റി​പ്പും ല​ഭി​ച്ച​തോ​ടെ ഇ​ദ്ദേ​ഹ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി പ്ര​ഖ്യാ​പി​ച്ചു.മ​ല​പ്പു​റം ജി​ല്ല​യി​ലെ തി​രു​നാ​വാ​യ സ്വ​ദേ​ശി​യാ​ണ് സു​ധീ​ർ ന​ന്പൂ​തി​രി. തി​രു​നാ​വാ​യ നാ​വാ​യി​ക്കു​ളം ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​ശാ​ന്തി​യാ​ണ്. മ​ല​ബാ​ർ മേ​ഖ​ല​യി​ലെ പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ലെ​ല്ലാം ത​ന്നെ ഇ​ദ്ദേ​ഹം മേ​ൽ​ശാ​ന്തി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.മാ​ളി​ക​പ്പു​റ​ത്ത് കാ​ഞ്ച​ന കെ. ​വ​ർ​മ എ​ന്ന കു​ട്ടി​യാ​ണ് മാ​ളി​ക​പ്പു​റ​ത്തു ന​റു​ക്കെ​ടു​ത്ത​ത്. ആ​റാം റൗ​ണ്ടി​ലാ​ണ് മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി​യാ​യി എം.​എ​സ്. പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​യു​ടെ പേ​രും ഒ​പ്പം മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി എ​ന്ന കു​റി​പ്പും ന​റു​ക്കെ​ടു​ത്ത​ത്. പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി…

Read More

കളഞ്ഞുകിട്ടിയ പണവും ആശുപത്രി രേഖകളും ഉടമയെ കണ്ടെത്തി തിരികെ നൽകി; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സുരക്ഷാ ജീവനക്കാരുടെ പ്രവൃത്തി  മാതൃകയാകുന്നു

ഗാ​ന്ധി​ന​ഗ​ർ: ക​ള​ഞ്ഞു​കി​ട്ടി​യ പ്ലാ​സ്റ്റി​ക് ക​വ​റി​നു​ള്ളി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്ത പ​ണ​വും ആ​ശു​പ​ത്രി രേ​ഖ​ക​ളും ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​കെ ന​ൽ​കി സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ വീ​ണ്ടും മാ​തൃ​ക​യാ​യി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സീ​നി​യ​ർ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ കെ.​സി. ബേ​ബി, ഷാ​ജി​മോ​ൻ എ​ന്നി​വ​രാ​ണു പ​ണ​വും ആ​ശു​പ​ത്രി രേ​ഖ​ക​ളും ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​കെ ന​ൽ​കി​യ​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തി​നു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് സ​മീ​പ​മാ​യി​രി​ന്നു സം​ഭ​വം. രാ​ത്രി​കാ​ല ഡൂ​ട്ടി​ക്കാ​യി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഇ​വ​ർ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ ര​ണ്ട്, മൂ​ന്ന് വാ​ർ​ഡു​ക​ളു​ടെ (പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ടം) പ്ര​വേ​ശ​ന​ക​വാ​ട​ത്തി​നു മു​ൻ​വ​ശം ത​റ​യി​ൽ ഒ​രു പ്ലാ​സ്റ്റി​ക് കൂട് കി​ട​ക്കു​ന്ന​ത് ക​ണ്ടു. ആ​ദ്യം കാ​ലു​കൊ​ണ്ടു ത​ട്ടി​മാ​റ്റി. മാ​റ്റി​യ​പ്പോ​ൾ ക​ന​മു​ള്ള​താ​യി തോ​ന്നി. എ​ടു​ത്തു ആ​ദ്യ പ​രി​ശോ​ധ​ന​യി​ൽ ആ​ശു​പ​ത്രി രേ​ഖ​ക​ൾ ക​ണ്ടു. തു​ട​ർ​ന്നു വി​ശ​ദ​മാ​യി നോ​ക്കി​യ​പ്പോ​ഴാ​ണ് ഒ​രു പ​ഴ്സ്് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. പേ​ഴ്സ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ 12610 രൂ​പ​യും ഒ​രു മൊ​ബൈ​ൽ ന​ന്പ​രും…

Read More

കേന്ദ്രനയങ്ങൾ പത്രവ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു; പു​തി​യ തൊ​ഴി​ൽ നി​യ​മ​ത്തി​നെ​തി​രേ തൊ​ഴി​ലാ​ളി​കൾ പോ​ർ​മു​ഖ​ങ്ങ​ൾ തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണെന്ന് മന്ത്രി പി. തിലോത്തമൻ

കോ​ട്ട​യം: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ പ​ത്ര​വ്യ​വ​സാ​യ​ത്തെ പ്ര​തി​സ​ന്ധി​യി​ലേ​ക്കു ന​യി​ക്കു​ന്ന​താ​യി മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ന്യൂ​സ്പ്രി​ന്‍റു​ക​ൾ​ക്ക് ടാ​ക്സ് ഏ​ർ​പ്പെ​ടു​ത്തി​യും ഗ​വ. പ​ര​സ്യ​ങ്ങ​ളി​ൽ കു​റ​വു വ​രു​ത്തി​യും പ​ത്ര​സ്ഥാ​പ​ന​ങ്ങ​ളെ ഞെ​രു​ക്കു​ക​യാ​ണ്. കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ തൊ​ഴി​ൽ നി​യ​മ​ത്തി​നെ​തി​രേയും പോ​ർ​മു​ഖ​ങ്ങ​ൾ തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ളെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. രാ​ഷ്‌‌​ട്ര​ദീ​പി​ക നോ​ണ്‍ ജേ​ർ​ണ​ലി​സ്റ്റ് സ്റ്റാ​ഫ് യൂ​ണി​യ​ൻ 36-ാം സം​സ്ഥാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സി​ഡ​ന്‍റ് കോ​ര സി. ​കു​ന്നും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, അ​ഡ്വ. വി.​ബി. ബി​നു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യി​സ​ണ്‍ മാ​ത്യു, വ​ഹാ​ബ് ഓ​ലി​ക്ക​ൽ, ജോ​ണ്‍ മാ​ത്യു, വി.​കെ. റോ​യി, ബി​ജു ആ​ർ., സി​ബി​ച്ച​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. നോ​ണ്‍ ജേ​ർ​ണ​ലി​സ്റ്റ് പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ർ​ഹ​ത​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കും അം​ഗ​ത്വം ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

Read More

വാതിൽ അടച്ചിരുന്നെങ്കിൽ..! വളവിൽ സ്വ​കാ​ര്യ ബ​സി​ൽ‌ നിന്ന് അമ്മയും മകളും തെറിച്ചു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ബസിന്‍റെ വാതിൽ തുറന്ന നിലയിലെന്ന് യാത്രക്കാർ

രാ​മ​പു​രം: തൊ​ടു​പു​ഴ​യി​ൽ നി​ന്നും നീ​റ​ന്താ​നം വ​ഴി പാ​ലാ​യ്ക്ക് സ​ർ​വ്വീ​സ് ന​ട​ത്തി വ​രു​ന്ന സ്വ​കാ​ര്യ ബ​സി​ന്‍റെ ഡോ​റി​ൽ കൂ​ടി തെ​റി​ച്ചു​വീ​ണ നീ​റ​ന്താ​നം ഇ​രു​ന്പു​കു​ഴി ക​വ​ല​യ്ക്ക് സ​മീ​പം ഒ​ഴു​ക​യി​ൽ ഒ.​റ്റി സാ​റി​ന്‍റെ ഭാ​ര്യ മേ​രി (70) മ​രി​ച്ചു. ഇ​ന്ന് രാ​വി​ലെ 8.20നാ​ണ് സം​ഭ​വം. പാ​ലാ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന ശ്രാ​വ​ണ്‍ ബ​സി​ൽ വ​ല്യ​വീ​ട്ടി​ൽ പാ​ല​ത്തി​ന് സ​മീ​പ​ത്തെ സ്റ്റോ​പ്പി​ൽ നി​ന്നും മേ​രി​യും മ​ക​ൾ ആ​ഗ്ന​സും ക​യ​റി. ബ​സ് സ​മീ​പ​ത്തെ ഇ​രു​ന്പു​കു​ഴി ക​വ​ല​യി​ലെ വ​ള​വ് തി​രി​ഞ്ഞ​പ്പോ​ൾ ഡോ​ർ വ​ഴി ഇ​രു​വ​രും തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. ടാ​ർ റോ​ഡി​ലേ​ക്ക് ത​ല​യ​ടി​ച്ച് വീ​ണ് ഗു​രു​ത​ര പ​രി​ക്കു​പ​റ്റി​യ മേ​രി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ഗ്ന​സ്സ് സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കി​ലേ​ക്ക് വീ​ണ​തി​നാ​ൽ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ആ​ഗ്ന​സ്സ് പ്ര​വി​ത്താ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ്. ബ​സ്സി​ന്‍റെ ഡോ​ർ തു​റ​ന്നു കി​ട​ന്ന​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

Read More

എത്ര സുന്ദരമീ പത്താം വാർഡ്;  കോട്ടയം മെഡിക്കൽ കോളജ് ആ​ശു​പ​ത്രിയിലെ പത്താം വാ​ർ​ഡ് ഭം​ഗി​യാ​ക്കി​യ​തിന് ജലജാമണിക്ക് നവജീവൻ പുരസ്കാരം​

ഗാ​ന്ധി​ന​ഗ​ർ: കോട്ടയം മെഡിക്കൽ കോളജ് ആ​ശു​പ​ത്രി പത്താം വാ​ർ​ഡ് ഭം​ഗി​യാ​ക്കി​യ​തി​ന് ന​വ​ജീ​വ​ൻ ട്ര​സ്റ്റ് ഹെ​ഡ് ന​ഴ്സി​നെ അ​നു​മോ​ദി​ച്ചു. ആ​ശു​പ​ത്രി​യി​ലെ ഏ​റ്റ​വും വൃ​ത്തി​യു​ള്ള​തും ചെ​ടി​ക​ൾ വ​ച്ച് ഭം​ഗി​യാ​ക്കി​യതുമായ പ​ത്താം വാ​ർ​ഡി​ലെ ഹെ​ഡ് ന​ഴ്സ് ജ​ല​ജാ​ മ​ണി​യേ​യാ​ണ് ന​വ​ജീ​വ​ൻ ട്ര​സ്റ്റ് അ​നു​മോ​ദി​ച്ച് പു​ര​സ്കാ​രം ന​ല്കി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​നെ സം​ബ​ന്ധി​ച്ച് മി​ക​ച്ച വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യുന്ന രാ​ഷ്‌‌ട്രദീ​പി​ക ലേ​ഖ​ക​ൻ പി.​ഷ​ണ്‍​മു​ഖ​നെയും ന​വ​ജീ​വ​ൻ ട്ര​സ്റ്റ് പു​ര​സ്കാ​രം ന​ല്കി ആ​ദ​രി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​റ്റി.​കെ ജ​യ​കു​മാ​ർ ഇ​രു​വ​ർ​ക്കും പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്തു. ഇ​ന്ന​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ് പി​റ്റി​എ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന്യൂ​റോ സ​ർ​ജ​റി മേ​ധാ​വി ഡോ. ​പി.​കെ.​ബാ​ല​ക​ഷ്ണ​ൻ, ആ​ർ എം​ഒ ഡോ.​ആ​ർ.​പി.​ര​ഞ്ചി​ൻ, ന​വ​ജീ​വ​ൻ ട്ര​സ്റ്റി പി.​യു.​തോ​മ​സ്, ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ഇ​ന്ദി​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More

പ്ര​ള​യത്തിൽ ക്ഷീര വികസനവകുപ്പിന് നഷ്‌‌ടം 65 ലക്ഷം ; പാൽ സംഭരണത്തിൽ 3000ലിറ്റർ കുറവ്

കു​മ​ര​കം: പ്ര​ള​യം മൂ​ലം ജി​ല്ല​യി​ൽ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന് 65 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പാ​ൽ സം​ഭ​ര​ണ​ത്തി​ൽ മൂ​വാ​യി​രം ലി​റ്റ​റി​ന്‍റെ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. 60,000 രൂപ വി​ല​യു​ള്ള ഒ​ന്പ​തു പ​ശു​ക്ക​ളും ര​ണ്ട് കി​ടാ​രി​ക​ളും ര​ണ്ട് ക​ന്നു​കി​ടാ​ക്ക​ളും ച​ത്തു. ക​ടു​ത്തു​രു​ത്തി​യി​ൽ പാ​ട വ​ര​ന്പ​ത്തു നി​ന്ന് ഒ​രു പ​ശു​വി​നെ കാ​ണാ​താ​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ വൈ​ക്കം താ​ലൂ​ക്കി​ൽ ആ​റ് മൃ​ഗ സം​ര​ക്ഷ​ണ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. വൈ​ക്കം മ​റ​വ​ൻ​തു​രു​ത്തി​ലെ ക്യാ​ന്പി​ൽ 25 ഉം ​ഉ​ദ​യ​നാ​പു​ര​ത്തെ ക്യാ​ന്പി​ൻ 20 ഉം ​ചെ​ന്പ് ക്യാ​ന്പി​ൽ 20-ഉം ​ഏ​നാ​ദി​യി​ൽ 20-ഉം ​ബ്ര​ഹ്മ​മം​ഗ​ല​ത്ത് 25 – ഉം ​കൂ​ട്ടു​മ്മേ​ൽ 30 ഉം ​മൃ​ഗ​ങ്ങ​ളേ​യും സം​ര​ക്ഷി​ക്കു​ന്നു. ക​ടു​ത്തു​രു​ത്തി, മാ​ട​പ്പ​ള്ളി ,പ​ള്ളം ,ഏ​റ്റു​മാ​നു​ർ ,ഈ​രാ​റ്റു​പേ​ട്ട, എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​വി​ധ ഇ​നം നാ​ൽ​ക്കാ​ലി​ക​ളെ എ​ത്തി​ച്ച് സം​ര​ക്ഷി​ച്ചു വ​രു​ന്നു ഇ​വി​ടങ്ങ​ളി​ലെ​ല്ലാം ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് വൈ​ക്കോ​ലും കാ​ലി​ത്തീ​റ്റ​ക​ളും എ​ത്തി​ച്ച ന​ൽ​കു​ന്നു​ണ്ടെ​ന്ന് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു. കേ​ര​ളാ…

Read More

ജില്ലയിൽ പ്രളയഭീതി ഒഴിയുന്നു; ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്നു; ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ നി​ന്ന് ജ​ന​ങ്ങ​ൾ മടങ്ങാനൊരുങ്ങുന്നു

കോ​ട്ട​യം: ജി​ല്ല​യി​ൽനി​ന്ന് പ്ര​ള​യ ഭീ​ഷ​ണി ഒ​ഴി​യു​ന്നു. ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്നു. ഇ​തോ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്ന് വെ​ള്ള​മി​റ​ങ്ങിത്തു​ട​ങ്ങി. ഈ ​നി​ല​ തു​ട​ർ​ന്നാ​ൽ നാ​ല​ഞ്ചു ദി​വ​സ​ത്തി​ന​കം ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ നി​ന്ന് ജ​ന​ങ്ങ​ൾ​ക്ക് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാം. 14, 15 തീ​യ​തി​ക​ളി​ൽ കോ​ട്ട​യം ജി​ല്ല​യി​ൽ അ​തി​തീ​വ്ര മ​ഴ​യ്ക്കും മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​രു​ൾ പൊ​ട്ട​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​യി​രു​ന്നു മു​ന്ന​റി​യി​പ്പ്. എ​ന്നാ​ൽ മ​ഴ പെ​യ്തെ​ങ്കി​ലും മ​റ്റ് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​തെ ര​ണ്ടു​ദി​വ​സം ക​ട​ന്നു പോ​യി. ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​നമ​ർ​ദം ആ​ഞ്ഞ​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​യി​രു​ന്നു മു​ന്ന​റി​യി​പ്പ്. പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര, കൂ​ട്ടി​ക്ക​ൽ, ത​ല​നാ​ട് , തീ​ക്കോ​യി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​രു​ൾ പൊ​ട്ട​ലി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് ജ​ന​ങ്ങ​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. വെ​ള്ളം കാ​യ​ൽ വ​ലി​ച്ചെ​ടു​ക്കാ​ത്ത​തി​നാ​ൽ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു ത​ന്നെ​യാ​ണ്. കു​മ​ര​കം റൂ​ട്ടി​ൽ ഇ​പ്പോ​ഴും വാ​ഹ​ന ഗ​താ​ഗ​തം ഭാ​ഗി​ക​മാ​ണ്. ഇ​ല്ലി​ക്ക​ൽ, ആ​ന്പ​ക്കു​ഴി, ചെ​ങ്ങ​ളം താ​ഴ​ത്ത​റ ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​ൽ വെ​ള്ളം…

Read More

കഞ്ചാവ് വേട്ട; ജില്ലയിൽ ഇന്നലെ പിടിയിലായത്  ഇരുപത്തിയൊന്നു വയസിൽ താഴെയുള്ള അഞ്ചു യുവാക്കൾ

കോ​ട്ട​യം: തൃ​ക്കൊ​ടി​ത്താ​ന​ത്തും എ​രു​മേ​ലി​യി​ലും ഇ​ന്ന​ലെ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. അ​ഞ്ചു പേ​ർ പി​ടി​യി​ലാ​യി. തൃ​ക്കൊ​ടി​ത്താ​ന​ത്ത് പോ​ലീ​സും എ​രു​മേ​ലി​യി​ൽ എ​ക്സൈ​സു​മാ​ണ് ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​രെ പി​ടി​കൂ​ടി​യ​ത്. ക​ട​മാ​ഞ്ചി​റ ഭാ​ഗ​ത്തു നി​ന്ന് 121 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ  തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് പി​ടി​കൂ​ടി. ഇ​വ​രി​ൽ നി​ന്നും ക​ഞ്ചാ​വ് വി​റ്റ​വ​ക​യി​ലെ​ന്നു സം​ശ​യി​ക്കു​ന്ന  3000രൂ​പ​യും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. തൃ​ക്കൊ​ടി​ത്താ​നം പീ​ടി​ക​പ്പ​ടി സ്വ​ദേ​ശി മ​നീ​ഷ് (21),  ക​ട​മാ​ഞ്ചി​റ സ്വ​ദേ​ശി റി​ജോ (20) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ ലാ​ൽ​ജി, എ​എ​സ്ഐ​മാ​രാ​യ പ്ര​സാ​ദ്, ന​സീ​ർ, സി.​പി.​ഒ സു​രേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.   പ്ര​തി​ക​ൾ​ക്കെ​തി​രെ എ​ൻ​ഡി​പി​എ​സ്, ജെ.​ജെ ആ​ക്ട്  എ​ന്നി​വ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. എ​രു​മേ​ലി​യി​ൽ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു എ​ക്സൈ​സ് സ്പെ​ഷൽ ഡ്രൈവ് പ്ര​മാ​ണി​ച്ച് ന​ട​ത്തി​യ റെ​യ്ഡി​ൽ മു​ണ്ട​ക്ക​യം പു​ലി​ക്കു​ന്ന് വ​നാ​തി​​ർ​ത്തി​യി​ൽനി​ന്ന് മൂ​ന്നു പേ​രെ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി. പു​ലി​ക്കു​ന്ന് സ്വ​ദേ​ശി സു​ജി​ത് (22), പു​ഞ്ച​വ​യ​ൽ…

Read More