പൊൻകുന്നം: രണ്ടു ദിവസം മഴ പെയ്തതോടെ മലയോര മേഖലയിലെ വൈദ്യുതി വിതരണം താറുമാറായി.രണ്ടു ദിവസമായി 10 മിനിട്ട് ഇടവിട്ട് വൈദ്യുതി മുടക്കമാണ് എലിക്കുളം, ചിറക്കടവ്, വാഴൂർ, പഞ്ചായത്തുകളിൽ.പകൽ മാത്രം എഴുപതിലേറെ പ്രാവശ്യം വൈദ്യുതി മുടങ്ങിയതായി നാട്ടുകാർ പറയുന്നു. ഇത് ജനജീവിതത്തെ ഏറെ ബാധിച്ചു. ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, ലാബുകൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയുടെ എല്ലാം പ്രവർത്തനങ്ങൾ താളം തെറ്റിയ നിലയിലാണ്.ഇടവിട്ടുള്ള വൈദ്യുതി പ്രവാഹം റഫ്രിജറേറ്ററടക്കമുള്ള ഇലക്ടിക് ഉപകരണങ്ങ ളെയും തകരാറിലാക്കുന്നുണ്ട്. വർക് ഷോപ്പുകൾ, ലെയ്ത്ത് ,ഫാക്ടറികൾ, തടിമില്ലുകൾ തുടങ്ങിയവയുടെയെല്ലാം പ്രവർത്തനം രണ്ടു ദിവസമായി നിലച്ച മട്ടാണ്. വൈദ്യുതി തുടർച്ചയായി തടസപ്പെട്ടതോടെ വീടുകളിലെ ഇൻവർട്ടറുകളുടെ ചാർജും ഇല്ലാതായി. മൊബൈൽ ടവറുകളുടെ സ്ഥിതിയും മറിച്ചല്ല.ഇടയ്ക്ക് എപ്പോഴോ ഉണ്ടായ ഇടിമിന്നൽ വൈദ്യുതി പോസ്റ്റുകളിലെ ഇൻസുലേറ്ററുകളെ തകരാറിലാക്കിയെന്നും ഇതുമൂലം ലൈൻ ട്രിപ്പാകുന്നതാണ് മുടക്കത്തിന് കാരണമെന്നുമാണ് കെ.എസ്.ഇ.ബി.അധികൃതർ പറയുന്നത്. മരങ്ങൾ ഒടിഞ്ഞുവീഴുന്നതും മറ്റൊരു കാരണമായി പറയുന്നു.എന്തായാലും…
Read MoreCategory: Kottayam
എട്ടുപാസ് ബുക്ക്, അറസ്റ്റിലാകുമ്പോൾ മേശവലിപ്പിൽ 28000 രൂപ; കൈക്കൂലിക്കേസിൽ അറസ്റ്റിലായ ആയുർവേദ ആശുപത്രിയിലെ മർമ ചികിത്സാ വിദഗ്ധന്റെ വരവ് കണ്ട് ഞെട്ടി പോലീസുകാർ
കോട്ടയം: കൈക്കൂലിക്കേസിൽ അറസ്റ്റിലായ കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയിലെ മർമ ചികിത്സാ വിദഗ്ധന് എട്ട് ബാങ്കുകളിൽ അക്കൗണ്ട്. ബാങ്ക് അക്കൗണ്ടുകളിലെ തുക എത്രയെന്ന് തിട്ടപ്പെടുത്തി വരുന്നതേയുള്ളു. ജില്ലാ ആയുർവേദ ആശുപത്രിയിലെ മർമ്മ ചികിത്സാ വിഭാഗം ഡോക്ടർ കാരാപ്പുഴ മാളികപ്പടിയിൽ വാടകയ്ക്കു താമസിക്കുന്ന ലക്ഷദ്വീപ് തോട്ടത്തിൽക്കര യു.സി. അബ്ദുള്ളയെയാണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് ഡിവൈഎസ്പി എസ്. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ആയുർവേദ ആശുപത്രിയിൽ രോഗിയെ കിടത്തി ചികിത്സിക്കുന്നതിനാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനു ആശുപത്രിയിൽ നിന്നാണ് ഡോക്ടറെ പിടികൂടിയത്. തോട്ടയ്ക്കാട് സ്വദേശിയായ ശ്രീകുമാർ നല്കിയ പരാതിയിലാണ് അറസ്റ്റ്. വെരിക്കോസ് വെയിൻ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം ശ്രീകുമാർ ആശുപത്രിയിലെത്തി ഡോ. അബ്ദുള്ളയെ കണ്ടിരുന്നു. 10000 രൂപ നൽകിയാൽ തിങ്കളാഴ്ച തന്നെ ചികിത്സ ആരംഭിക്കാനുള്ള സൗകര്യം ചെയ്യാമെന്നും ഡോ. അബ്ദുള്ള പറഞ്ഞു. ഇതോടെ പരാതിക്കാരൻ…
Read Moreആദ്യവിളവെടുപ്പിൽ അപ്രതീക്ഷിത വിളവെടുപ്പ്; എട്ടു മാസം കൊണ്ട് 800 ഗ്രാം; മത്സ്യകൃഷിയിൽ താരമായ ജയന്തി രോഹുവിനെക്കുറിച്ചറിയാം
കുര്യൻ കുമരകം കുമരകം: മത്സ്യകൃഷിയിൽ ഇനി ജയന്തിരോഹു താരമാകും. ജയന്തിരോഹുവിന്റെ ആദ്യ വിളവെടുപ്പ് കുമരകത്ത് നടത്തിയപ്പോൾ ഏറ്റവുമധികം ലാഭം ലഭിക്കുന്ന ഇനം മത്സ്യമാണിതെന്ന് വ്യക്തമായി. കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിൽനിന്നു നൽകിയ 900 ജയന്തി രോഹുകഞ്ഞുങ്ങൾ കേവലം എട്ടു മാസം കൊണ്ട് 800 ഗ്രാമിലധികം തൂക്കമെത്തി. ഇന്നലെ കുമരകം ബോട്ടുജെട്ടിക്കു സമീപത്തെ കൃഷി വിജ്ഞാന കേന്ദ്രം കോട്ടയം കേരള സർവകലാശാല മുൻനിര പ്രദർശന തോട്ടത്തിൽ നടന്ന മത്സ്യ വിളവെടുപ്പിൽ പ്രവീണ് എന്ന കർഷകന് ലഭിച്ചത് അപ്രതീക്ഷിത വിളവായിരുന്നു. പ്രവീണ് 10 ഏക്കറിൽ മറ്റു മത്സ്യക്കുഞ്ഞുങ്ങൾക്കൊപ്പം 300 ജയന്തി രോഹുകുഞ്ഞുങ്ങളെയാണ് കൃഷി ചെയ്തത് . മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് കുടുതൽ തൂക്കം ജയന്തിരോഹുവിനായിരുന്നു. കുമരകത്തും പാലായിലുമായി വളർത്തുന്ന 600 മത്സ്യങ്ങളും നല്ല വളർച്ച കൈവരിച്ചു കഴിഞ്ഞു. കേവലം അഞ്ചു രൂപയാണ് ഒരു മത്സ്യക്കുഞ്ഞിന്റെ വില . ഇന്ത്യയിലെ ശുദ്ധജല…
Read Moreരണ്ടാമത്തെ കീമോ ചെയ്തില്ലല്ലോ..! കാൻസർ ഇല്ലാത്ത രോഗിക്ക് കീമോ നൽകിയ സംഭവം; ഡോക്ടർക്ക് പിഴവ് ഉണ്ടായിട്ടില്ലെന്ന് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ
കോട്ടയം: കാൻസർ ഇല്ലാത്ത രോഗിക്ക് കീമോ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി കേരള ഗവണ്മെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ കോട്ടയം ശാഖ രംഗത്തു വന്നു. സ്തനാർബുദം സ്ഥിരീകരിക്കുന്ന സാധാരണ രീതി തന്നെയാണ് കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാർ സ്വീകരിച്ചതെന്നും അതല്ലാതെ ഡോക്ടർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നും അസോസിയേഷൻ പ്രസിഡന്റ് ഡോ സാം ക്രിസ്റ്റി മാമ്മൻ പ്രസ്താവനയിൽ അറിയിച്ചു.കാൻസർ ഇല്ലാത്ത രോഗിക്ക് കീമോ കൊടുത്തത് വലിയ ചർച്ചയായ സാഹചര്യത്തിലാണ് എന്താണ് ശരിക്കും സംഭവിച്ചതെന്ന് സംഘടന വിശദീകരിക്കുന്നത്. പ്രസ്താവനയിൽ പറയുന്നതിങ്ങനെ: കാൻസറിന്റെ ലക്ഷണങ്ങളോടെ വന്ന രോഗിയെ ഉടനടി അഡ്മിറ്റ് ചെയ്തു. യൂണിറ്റിലെ വിദഗ്ധരുടെ കൂട്ടായ ക്ലിനിക്കൽ പരിശോധനയിൽ കാൻസറിന്റെ എല്ലാ സ്വഭാവവുമുള്ള മുഴയാണെന്ന നിഗമനത്തിലെത്തി. മാമ്മോഗ്രാഫി ടെസ്റ്റിൽ കാൻസർ തന്നെയെന്ന് കണ്ടു. ഇതിനു പുറമെ ബയോപ്സി ടെസ്റ്റിലും ഒരു ഭാഗത്തു കാൻസർ ഉള്ളതായി കണ്ടെത്തി. മേൽപറഞ്ഞ മൂന്നു പരിശോധനകളിലൂടെയാണ് (ട്രിപ്പിൾ അസൈസ്മെന്റ്)…
Read Moreകാലവർഷത്തിനൊപ്പം ശക്തമായ കാറ്റും; ചിങ്ങവനത്ത് രണ്ടുപേർക്ക് പരിക്ക്; പത്തോളം വീടുകൾക്ക് നാശനഷ്ടം
ചിങ്ങവനം: ഇന്നലെ വൈകുന്നേരമുണ്ടായ കാറ്റും മഴയും പള്ളം, എസ്എൻഡിപി ഭാഗങ്ങളിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടാക്കി. തകർന്ന വീടുകൾക്കുള്ളിൽപ്പെട്ട് രണ്ടു പേർക്ക് പരിക്കേറ്റു. പത്തോളം വീടുകൾക്ക് നാശമുണ്ടായി എന്നാണ് കണക്കാക്കുന്നത്. നാലു വീടുകൾക്ക് കനത്ത നാശമുണ്ടായി. ഇന്നലെ വൈകുന്നേരം ആറു മണിയോടെ ആഞ്ഞടിച്ച കാറ്റാണ് പള്ളം പ്രദേശത്ത് വില്ലനായത്. 39, 40 വാർഡുകളിലാണ് നാശം വിതച്ചത്. പള്ളം ഷാപ്പ് പറന്പിൽ മാധവൻ (83), ഭാര്യ കല്യാണി (82) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വത്സമ്മ പുരുഷോത്തമൻ, ഇരുപതിൽ ചെല്ലമ്മ കിഴക്കേപ്പുറം, പുത്തൻചിറ സി.ടി. ജോണ് എന്നിവരുടെ വീടുകളാണു തകർന്നത്. കാറ്റിൽ മരം ഒടിഞ്ഞു വീണാണ് വീടുകൾക്ക് നാശമുണ്ടായത്. 39-ാം വാർഡിലുള്ളവരാണ് ഇവർ. പല വീടുകളുടെയും മേൽക്കൂര കാറ്റിൽ പറന്നു. നനഞ്ഞൊലിച്ച വീടുകളിൽ കഴിയാൻ ബുദ്ധിമുട്ടായതോടെ പലരും അയൽവാസികളുടെ വീടുകളിൽ അഭയം തേടിയിരിക്കുകയാണ്. പള്ളം ഗവ.…
Read Moreനീന്തിത്തുടിച്ച് രോഗികൾ..! കോടികൾ മുടക്കി നിർമിച്ച കോട്ടയം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം ചോർന്നൊലിക്കുന്നു
ഗാന്ധിനഗർ: കോടികൾ മുടക്കി ആധുനിക രീതിയിൽ നിർമിച്ച മെഡിക്കൽ കോളജ് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് ചോർച്ച. മുകളിലത്തെ നിലയിൽ കെട്ടിക്കിടന്ന വെള്ളം ഇന്നലെ അത്യാഹിത വിഭാഗത്തിനുള്ളിലേക്ക് വീണത് ഏറെ നേരം ബുദ്ധിമുട്ടുണ്ടാക്കി. ഇന്നലെ രാത്രി 7.30ന് പുതിയ അത്യാഹിത വിഭാഗത്തിൽ രോഗിയെ പ്രവേശിപ്പിക്കുന്ന കവാടത്തിന് മേൽഭാഗത്തു നിന്നുമാണ് ചോർച്ച ഉണ്ടായി മഴവെള്ളം വാതിലിലൂടെ തറയിൽ വീണ് പരന്ന് ഒഴുകിയത്. പിന്നീട് ജീവനക്കാരെത്തി മുകളിലത്തെ നിലയിൽ രണ്ടടി ഉയരത്തിൽ കെട്ടിക്കിടന്ന മഴവെള്ളം വെളിയിലേക്ക് ഒഴുക്കിവിട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.
Read Moreജനമൈത്രി പോലീസ് സംവിധാനം കൂടുതൽ സൗഹൃദമാകുന്നു; സ്റ്റേഷനിൽ സ്ഥിരം രണ്ടു ബീറ്റ് ഓഫീസർമാർ; പുതിയ പരിഷ്കാരത്തിലെ പോലീസുകാരുടെ ഡ്യൂട്ടി ക്രമീകരണം ശ്രദ്ധേയമാകുന്നു
സി.സി. സോമൻ കോട്ടയം: ജനമൈത്രി പോലീസ് സംവിധാനം പുനർജീവിപ്പിച്ചു. ഓരോ പോലീസ് സ്റ്റേഷനിലും രണ്ടു പോലീസുകാരെ ജനമൈത്രി ബീറ്റ് ഓഫീസർമാരായി നിയോഗിച്ചു. ഇവർക്ക് പോലീസിന്റെ മറ്റ് ഡ്യൂട്ടികൾ ഒന്നും നല്കില്ല. പൂർണമായും ജനമൈത്രി പോലീസ് സേവനങ്ങൾക്കായി ഇവരുടെ സേവനം ലഭ്യമാണ്. ആദ്യകാലത്ത് പോലീസിന്റെ മറ്റു ഡ്യൂട്ടികൾക്കൊപ്പമാണ് ജനമൈത്രി സേവനങ്ങൾ നിർവഹിച്ചിരുന്നത്. ജനങ്ങൾക്കിടയിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ കഴിയുന്ന തരത്തിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ച വയ്ക്കണമെന്നാണ് പുതിയ ബീറ്റ് ഓഫീസർമാർക്കുള്ള നിർദേശം. വീട് വീടാന്തരം കയറിയിറങ്ങി ആളുകളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും. ഒറ്റയ്ക്ക് താമസിക്കുന്ന ആരെങ്കിലും ഉണ്ടോ. ഉണ്ടെങ്കിൽ എത്ര പേർ. അവരുടെ വിവരങ്ങളും ഫോണ് നന്പർ സഹിതം ശേഖരിക്കും. വീടുകളിൽ ജോലിക്കു വരുന്നവരെ സംബന്ധിച്ച വിവരങ്ങളും അവരുടെ മുൻകാല ചരിത്രവും ബീറ്റ് ഓഫീസർമാർ ശേഖരിക്കും. ക്രിമിനൽ പ്രവർത്തനം എവിടെയെങ്കിലും ഉണ്ടോ എന്ന വിവരം ജനങ്ങൾക്കിടയിൽ നിന്ന് ആരായും.…
Read Moreചങ്ങരംകുളത്ത് കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ച് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മരിച്ചു; കൂടെയുണ്ടായിരുന്ന യുവാവിന് ഗുരുതരപരിക്ക്
ചങ്ങരംകുളം: കുറ്റിപ്പുറം -ചൂണ്ടൽ സംസ്ഥാനപാതയിൽ ചങ്ങരംകുളം മാന്തടത്ത് കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സത്താർ (38) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച പത്തനംതിട്ട ആങ്ങമൂഴി സ്വദേശി ഷിയാസി (16)നെ ഗുരുതര പരിക്കുകളോടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. കോഴിക്കോട്ടു നിന്ന് അടൂരിലേക്കു പോയിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും സ്കൂൾ പുസ്തകങ്ങളുമായി കോഴിക്കോട് ഭാഗത്തേക്കു പോയിരുന്ന വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. വാനിലെ ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നു കരുതുന്നു. അപകടത്തിൽ വാൻ നിശേഷം തകർന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ സത്താർ മരിച്ചു. സത്താറിന്റെ മൃതദേഹം ചങ്ങരംകുളം സണ്റൈസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചങ്ങരംകുളം പോലീസ്, പൊന്നാനി ഫയർ ഫോഴ്സ്, ട്രോമാകെയർ പ്രവർത്തകർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Read Moreനിപ്പാമരം..! ഭീതിവിതച്ച് വവ്വാൽക്കൂട്ടം; നാട്ടുകാർ ആശങ്കയിൽ
കാണക്കാരി: വവ്വാൽ ശല്യം പെരുകുന്നു. ഭീതിയിൽ നാട്ടുകാർ. കാണക്കാരി ഗുരുദേവ ക്ഷേത്രത്തിന് സമീപമുള്ള മരത്തിലാണ് ആയിരക്കണക്കിന്ന് വവ്വാലുകൾ അധിവസിക്കുന്നത്. പഞ്ചായത്തിന്റെ മറ്റ് പ്രദേശങ്ങളിലും ഇത്തരത്തിൽ ധാരാളം വവ്വാലുകൾ ഉണ്ട്. ചെറുതും വലുതുമായി പലതരത്തിലുള്ള വവ്വാലുകൾ കൂട്ടമായി എത്തി രാത്രികാലങ്ങളിൽ കായ്ഫലങ്ങളുടെ അവശിഷ്ടങ്ങളും കാഷ്ഠവും വീടുകളുടെ മുറ്റത്തും കിണറുകളിലും നിക്ഷേപിക്കുന്നതും പതിവാണ്. മറ്റ് വിളകൾക്കും നാശം സൃഷ്ടിക്കുന്നുണ്ട്. നിപ്പ വൈറസ് വീണ്ടും കേരളത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വവ്വാൽ ശല്യം മൂലം ആകെ ഭീതിയിലാണ് നാട്ടുകാർ. ഇത്തരമൊരു സാഹചര്യത്തിൽ അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തരമായ ഇടപെടൽ ഉണ്ടാകണമെന്ന് യൂത്ത് ഫ്രണ്ട് ജില്ല പ്രസിഡന്റ് ഷിജു മാത്യൂ പാറക്കുളം, അജി നെടുന്പള്ളി എന്നിവർ ആവശ്യപ്പെട്ടു.
Read Moreചെക്ക് കേസ് പ്രതിക്ക് ജാമ്യം നിൽക്കാൻ കോടതിയില് മദ്യപിച്ചെത്തി; യുവാവ് കിട്ടിയത് എട്ടിന്റെപണി
തിരുവല്ല: ചെക്ക് കേസിലെ പ്രതിക്ക് ജാമ്യം നിൽക്കാൻ മദ്യപിച്ചു കോടതിയിലെത്തിയ യുവാവിനെ റിമാൻഡ് ചെയ്തു. തിരുവല്ല ജുഡീഷൽ ഫസ്റ്റ്ക്ലാസ് കോടതിയിൽ ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം. ചെങ്ങന്നൂർ മുളക്കുഴ പടിഞ്ഞാറേചരിവിൽ പൂപ്പംകരമോടിയിൽ ബിജുവാണ് (45) റിമാൻഡിലായത്. പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ വഞ്ചനാകേസിലെ പ്രതി ചെങ്ങന്നൂർ കാരയ്ക്കാട് വാടകയ്ക്ക് താമസിക്കുന്ന ഹരിപ്പാട് നങ്ങ്യാർകുളങ്ങര നന്ദിനി ഗാർഡൻസിൽ സൂരജിന് ജാമ്യമെടുക്കാനാണ് ബിജു സുഹൃത്ത് ശ്രീകാന്തിനൊപ്പം കോടതിയിൽ എത്തിയത്. ബിജുവിന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയതിനെതുടർന്ന് കോടതി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരനോട് ഇയാളുടെ വൈദ്യ പരിശോധന നടത്താൻ മജിസ്ട്രേറ്റ് ബബീന നാഥ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വൈദ്യപരിശോധന നടത്തിയ ഇയാളെ വീണ്ടും കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി ഇയാളെ റിമാൻഡ് ചെയ്യുകയായിരുന്നു. അതേസമയം വഞ്ചനാകേസിലെ പ്രതിയായ സൂരജിന് കോടതിയിൽ നിന്നും ജാമ്യവും ലഭിച്ചു.
Read More