ഗാന്ധിനഗർ: മുറ്റമടിക്കാൻ വരെ യന്ത്രം എത്തിയതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാരുടെ ചങ്കിടിപ്പു വർധിച്ചു. കുറേ പേരുടെ പണിയെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. വാർഡുകളും റോഡും മുറ്റവുമൊക്കെ വൃത്തിയാക്കുന്നതിന് പവർ വാഷ് മെഷീൻ ഉപയോഗിച്ചു തുടങ്ങി. എട്ട് പവർ മെഷീനാണ് മെഡിക്കൽ കോളജ് ആശുപത്രി ശുചീകരണത്തിനായി വാങ്ങിയത്. അഞ്ച് എണ്ണം അകത്ത് ഉപയോഗിക്കുന്ന വിധത്തിലുള്ളതും മൂന്നെണ്ണം റോഡ് വൃത്തിയാക്കുന്നതിനുമാണ്. ജീവനക്കാർ ചൂല് ഉപയോഗിച്ച് കടലാസുകൾ അടക്കമുള്ള വെയ്സ്റ്റുകൾ നീക്കം ചെയ്ത ശേഷം ഇൻസൈഡ് പവർ മെഷീൻ ഉപയോഗിച്ച് കഴുകും. ഇങ്ങനെ കഴുകിയാൽ പിന്നീട് ഒരാഴ്ച ത്തേയ്ക്ക് കഴുകേണ്ടി വരില്ലെന്നാണ് ഇതിന്റെ ഗുണമെന്ന് മെഷീൻ കൈകാര്യം ചെയ്യുന്ന ജീവനക്കാർ പറയുന്നു. വാർഡുകളിൽ ഉപയോഗിക്കുന്ന മെഷീനും റോഡിൽ ഉപയോഗിക്കുന്നതും രണ്ടു തരത്തിലുള്ളവയാണ്. റോഡിലെ പൊടിപടലങ്ങളും ചെറിയ തരത്തിലുള്ള വെയിസ്റ്റുകളും ശേഖരിക്കുകയും ചെയ്യും. വാർഡിൽ ഉപയോഗിക്കുന്ന മെഷീനിൽ നിന്നും രോഗാണുക്കളെ നശിപ്പിക്കുന്ന…
Read MoreCategory: Kottayam
മെഡിക്കൽ കോളജിലും കടക്ക് പുറത്ത്; ലാബ് ഏജന്റുമാർക്ക് പിന്നാലെ വക്കീൽ ഏജന്റുമാരെയും പുറത്താക്കി കോട്ടയം മെഡിക്കൽ കോളജ് അധികൃതർ
ഗാന്ധിനഗർ: അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ കേസ് പിടിക്കാൻ വരുന്ന വക്കീൽ ഏജന്റുമാർക്ക് പണി കിട്ടി. മെഡിക്കൽ കോളജ് ആശുപത്രിയിലെ വാർഡുകളിൽ കയറിയിറങ്ങി റോഡ് അപകടങ്ങളിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന രോഗികളുടെ ചികിത്സാരേഖകൾ മൊബൈലിൽ പകർത്തുന്നുവെന്ന വ്യാപകമായ പരാതിയെ തുടർന്ന് ഇവരെ വാർഡുകളിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. വക്കീൽ ഏജന്റുമാരെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ആശുപത്രി അധികൃതർ നിർദ്ദേശം നൽകിയതായി സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം ആർപ്പുക്കര സ്വദേശിയായ ഒരു ഏജന്റ് പതിനൊന്നാം വാർഡിൽ ചികിത്സയിൽ കഴിയുന്ന ഒരു രോഗിയുടെ ചികിത്സ രേഖകൾ മൊബൈലിൽ പകർത്തി. ഇത് ശ്രദ്ധയിൽപ്പെട്ട നഴ്സ് വിവരം അധികൃതരെ അറിയിച്ചു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ വാർഡിൽ നിന്ന് പിടികൂടി താക്കീത് നൽകി പറഞ്ഞു വിട്ടു. ഒരു കാരണവശാലും ചികിത്സയിൽ കഴിയുന്പോൾ ചികിത്സാ രേഖകൾ ഏജന്റുമാർക്കു കൈമാറരുതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Read Moreമരണത്തിന്റെ കൈയിൽനിന്ന് സുരേഷ് തട്ടിപ്പറിച്ചെടുത്തു ആ പെൺകുട്ടിയെ…; ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലാണു സംഭവം
കോട്ടയം: നീങ്ങി തുടങ്ങിയ ട്രെയിനിലേക്കു ചാടിക്കയറുന്പോൾ താഴേക്കു വീണ പെണ്‍കുട്ടിയുടെ ജീവൻ രക്ഷപ്പെടുത്തി റെയിൽവേ പോലീസ്. കോട്ടയം റെയിൽവേ പോലീസിലെ സിപിഒ ടി. സുരേഷാണ് സാഹസികമായി പെണ്‍കുട്ടിയുടെ ജീവൻ രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം 4.15നു ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലാണു സംഭവം. മംഗലാപുരം നാഗർകോവിൽ പരശുറാം എക്സ്പ്രസ് ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽനിന്നു പുറപ്പെട്ടപ്പോൾ മാവേലിക്കര സ്വദേശികളായ രണ്ടു പെണ്‍കുട്ടികൾ ട്രെയിനിലേക്കു ചാടിക്കയറി. ഒരാൾക്കു ട്രെയിനിലേക്കു കയറാൻ സാധിക്കുകയും മറ്റൊരു പെണ്‍കുട്ടി പിടിവിട്ട് പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിലേക്കു വീഴുകയും ചെയ്തു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന സുരേഷ് ഒരുനിമിഷം പോലും താമസിക്കാതെ അതിസാഹസികമായി പെണ്‍കുട്ടിയെ പ്ലാറ്റ് ഫോമിലേക്കു വലിച്ചു കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ഈ ട്രെയിനിൽ പട്രോളിംഗ് ഡ്യൂട്ടി ചെയ്യുകയായിരുന്നു സുരേഷ്.
Read Moreയുവാക്കൾ ഉരുണ്ടുമാറിയത് മരണത്തിന്റെ മുന്നിൽനിന്ന്; മരണം വഴിമാറിപ്പോയ കാഴ്ചയുടെ അമ്പരപ്പിൽ നാട്ടുകാർ
എരുമേലി: അപകടത്തിൽ ബൈക്കിൽ നിന്നും തെറിച്ചുവീണ ജിക്കുവും ഗോകുലും ഉരുണ്ടുമാറിയത് പാഞ്ഞുവന്ന കെഎസ്ആർടിസി ബസിന്റെ മുന്നിൽ നിന്നും. മരണം തൊട്ടുമുന്നിലെത്തി പെട്ടെന്ന് വഴിമാറിപ്പോയ കാഴ്ചയുടെ അമ്പരപ്പിൽ നാട്ടുകാർ. ഇന്നലെ ഉച്ചകഴിഞ്ഞ് 2.15 ഓടെ എരുമേലി കെഎസ്ഇബി ഓഫീസിന് മുന്നിലാണ് നടുക്കുന്ന അപകടവും അവിശ്വസനീയമായ രക്ഷപ്പെടലും. ബിരുദ വിദ്യാർഥികളും റാന്നി സ്വദേശികളുമായ വയലിൽ ജിക്കു (20), മൺകുറ്റികാലായിൽ ഗോകുൽ (20) എന്നിവരാണ് കാലിലേറ്റ പരിക്കുകളോടെ മരണത്തിൽ നിന്ന് ഉരുണ്ടുമാറി ജീവിതത്തിലേക്ക് തിരികെവന്നത്. ഇവർ ബൈക്കിൽ എരുമേലിയിൽ നിന്നും കരിങ്കല്ലുമൂഴിയിലേക്ക് വരുമ്പോഴാണ് അപകടത്തിൽ പെട്ടത്. തൊട്ടുമുന്നിൽ പോവുകയായിരുന്ന കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ചെയ്ത് മുന്നിലെത്തിയതിനിടെ എതിരേ വന്ന ജീപ്പിൽ ഇവർ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഇരുവരും ബൈക്കുമായി റോഡിലേക്ക് ബസിന്റെ മുന്നിൽ മറിഞ്ഞുവീണു. തൊട്ട് പിന്നിൽ ബസ് പാഞ്ഞു വരുന്നത് കണ്ട് പെട്ടെന്ന് ജിക്കുവും ഗോകുലും നൊടിയിടനേരത്തിനുള്ളിൽ ബസിന്റെ മുന്നിൽ…
Read Moreകുരുന്നുപ്രായത്തില്‍ ഫാഷന്‍ഷോ മത്സരങ്ങളില്‍ നിറസാന്നിധ്യം! വെള്ളിത്തിരയില്‍ ബാലതാരമായി ചുവടുവയ്ക്കാനൊരുങ്ങി വൈഗ അനില്‍
അടിമാലി: കുരുന്നുപ്രായത്തിൽ ഫാഷൻഷോ മത്സരങ്ങളിൽ നിറസാന്നിധ്യമായി അടിമാലി സ്വദേശിനിയായ വൈഗ അനിൽ. ഇതിനോടകം നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച വൈഗ അര ഡസനിലധികം ഫാഷൻഷോകളിൽ സാന്നിധ്യമറിയിക്കുകയും ചെയ്തു. നവാഗതനായ പ്രദീപ് സംവിധാനം ചെയ്യുന്ന തല്ലുംപിടി എന്ന മലയാള ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ബാലതാരമായി ചുവടുവയ്ക്കാനൊരുങ്ങുകയാണ്. അടിമാലി ചില്ലിത്തോട് സ്വദേശികളായ അനി- ശ്രീജ ദന്പതികളുടെ മൂത്തമകളായ വൈഗ ദേവിയാർ കോളനി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. അഭിനയത്തോടൊപ്പം മൂന്നുവർഷമായി നൃത്തവും അഭ്യസിച്ചുവരുന്നു. ഗാനാലാപനത്തിലും അഭിരുചിയുണ്ട്. ആവശ്യപ്പെട്ടാൽ നിമിഷങ്ങൾക്കുള്ളിൽ മുഖത്ത് പടരുന്ന ഭാവാഭിനയമാണ് വൈഗയുടെ വിജയ രഹസ്യം. മകൾക്ക് പ്രോത്സാഹനം നൽകി അധ്യാപകനും പിതാവുമായ അനിലും വീട്ടമ്മയായ ശ്രീജയും ഒപ്പമുണ്ട്.
Read Moreകൊടും വളവുകളും അഗാധമായ കൊക്കകളുമുള്ള ഹൈറേഞ്ച് പാത! ഡ്രൈവർമാർക്കു പുറമേ ജീവനക്കാരും മദ്യലഹരിയിൽ; സ്വകാര്യ ബസുകളിൽ യാത്രക്കാർ ഭീതിയിൽ
കട്ടപ്പന: മദ്യലഹരിയിൽ വാഹനമോടിക്കുന്ന സ്വകാര്യ ബസ് ഡ്രൈവർമാർ നിരത്തുകളിൽ അപകടഭീഷണി സൃഷ്ടിക്കുന്നു. ഡ്രൈവർമാർക്കു പുറമേ ജീവനക്കാരും മദ്യലഹരിയിലാകുന്നതോടെ ജീവൻ കൈയിൽപിടിച്ചു യാത്രചെയ്യേണ്ട സ്ഥിതിയിലാണ് ഹൈറേഞ്ചിലെ യാത്രക്കാർ. കഴിഞ്ഞദിവസം കറുകച്ചാലിൽ നടന്ന വാഹനപരിശോധനയിൽ മദ്യപിച്ചു വാഹനമോടിച്ച മൂന്നു സ്വകാര്യ ബസ് ഡ്രൈവർമാരെയാണ് പോലീസ് പിടികൂടിയത്. കട്ടപ്പന -ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലെ ജീവനക്കാരാണിവർ. പരിശോധന വിരളമായ കൊട്ടാരക്കര- ദിണ്ടിഗൽ ദേശീയപാതയിലാണ് മദ്യപിച്ചു വാഹനമോടിക്കുന്നവരുടെ എണ്ണം കൂടൂതലുള്ളത്. കൊടും വളവുകളും അഗാധമായ കൊക്കകളുമുള്ള ഹൈറേഞ്ച് പാതകളിൽ അശ്രദ്ധമായി വാഹനമോടിക്കുന്നതും യാത്രക്കാർക്കു ഭീഷണിയാണ്. സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അമിതവേഗവും പലപ്പോഴും യാത്രക്കാരുമായി സംഘർഷത്തിൽ കലാശിക്കാറുണ്ട്. മോട്ടോർവാഹന വകുപ്പിന്റെ പരിശോധന കർശനമല്ലെന്നും ആക്ഷേപമുണ്ട്.
Read Moreഗണപതിയും ഹട്ടും കിളിക്കൂടും കുരങ്ങൻമാരും! ഉണക്കത്തേങ്ങയിൽ കൗശലം വിരിയിച്ച് മോഹൻദാസ്
നെടുങ്കണ്ടം: ഉണക്കത്തേങ്ങയിൽനിന്നും കരകൗശല വസ്തുക്കൾ ഒരുക്കി വിസ്മയം തീർക്കുകയാണ് ഒരു കലാകാരൻ. നെടുങ്കണ്ടം സ്വദേശി മോഹൻദാസ് ഒരുക്കുന്ന കരകൗശല വസ്തുക്കൾക്ക് വിദേശത്തുനിന്നുവരെയാണ് ആവശ്യക്കാർ. ഉപയോഗശൂന്യമായി പറന്പിൽ കിടക്കുന്ന ഉണക്കത്തേങ്ങ നെടുങ്കണ്ടം ആശാരികണ്ടം സ്വദേശി പൊയ്കയിൽ മോഹൻദാസിന്റെ കൈകളിൽ എത്തിയാൽ മനോഹരമായ കരകൗശല വസ്തുവായി മാറും. ഗണപതിയും ഹട്ടും കിളിക്കൂടും കുരങ്ങൻമാരുമൊക്കെയായി തേങ്ങകൾ മാറും. ഉണങ്ങിയ തേങ്ങ കത്തിയും ബ്ലേഡും ഉപയോഗിച്ച് ചീകി ഒരുക്കിയാണ് കരകൗശല വസ്തുക്കൾ ഒരുക്കുന്നത്. തേങ്ങയുടെ പുറംതോടുപോലും കളയാതെയാണ് നിർമാണം. ഒരുദിവസം മൂന്നുവരെ കരകൗശല വസ്തുക്കൾ ഇദ്ദേഹം ഒരുക്കും. പൂർണമായും കൈ ഉപയോഗിച്ചാണ് നിർമാണം. പോളീഷ് ചെയ്ത് മിനുക്കാതെ നിർമിച്ച രീതിയിൽതന്നെ വിപണിയിലെത്തിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്.ബംഗളൂരുവിൽ വ്യാപാരിയായിരുന്ന മോഹൻദാസ് വർഷങ്ങൾക്കുമുന്‍പാണ് കരകൗശല വസ്തുക്കളുടെ നിർമാണം ആരംഭിച്ചത്. നേരന്പോക്കിനു തുടങ്ങിയ നിർമാണം ഇന്ന് തൊഴിലായി മാറിയിരിക്കുയാണ്. ഇടുക്കിയിലെ വിനോദസഞ്ചാര മേഖലകളിലെ ഒരു പ്രധാന ഇനമാണ് മോഹൻദാസിന്റെ…
Read Moreവിദ്യാലയങ്ങള്‍ തുറന്നു! ഇരുചക്രവാഹനങ്ങളില്‍ മരണപ്പാച്ചില്‍; കുട്ടിഡ്രൈവര്‍മാര്‍ പിടിയില്‍; രക്ഷിതാക്കള്‍ക്കെതിരെ കേസ്
തൊടുപുഴ: വിദ്യാലയങ്ങൾ തുറന്നതുമായി ബന്ധപ്പെട്ട് ഇരുചക്രവാഹനങ്ങളിൽ മരണപ്പാച്ചിൽ നടത്തുന്ന കുട്ടി ഡ്രൈവർമാരെ പിടികൂടാൻ പോലീസ് നടത്തിയ പരിശോധനയിൽ കുടുങ്ങിയത് ഒൻപതു പേർ. പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ ഇവരെ വാഹനത്തിന്റെ രജിസ്ട്രേഷൻ നന്പർ കുറിച്ച് വച്ച് പിന്നീട് പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് ഇവരുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി താക്കീതു നൽകി വിട്ടയച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകിയതിന്റെ പേരിൽ രക്ഷിതാക്കൾക്കെതിരെ കേസെടുത്തതായും പോലീസ് പറഞ്ഞു. രണ്ടു ദിവസങ്ങളിലായി എസ്ഐ എം.പി. സാഗറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങളുടെ പേരിൽ 16,000 രൂപ പിഴയും വാഹന ഉടമകളിൽ നിന്നും ഈടാക്കി.
Read Moreഏത് പനിയാണെന്ന് അറിയട്ടെ; പനിബാധിച്ച് മരിച്ചയാളുടെ മൃതദേഹം വിട്ടുനൽകാതെ കോട്ടയം മെഡിക്കൽ കോളജ്; പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും റിസൾട്ട് വരട്ടെ; ബന്ധുക്കളോട് അധികൃതർ പറഞ്ഞകാര്യങ്ങളിങ്ങനെ…
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ പനി ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ബന്ധുക്കൾക്ക് നൽകുന്നതിന് തടസം. മൃതദേഹത്തിൽനിന്ന് ശേഖരിച്ച രക്തം, ഉമിനീർ എന്നിവയുടെ പരിശോധനാ ഫലം പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭിച്ച ശേഷമേ മൃതദേഹം വിട്ടു നൽകുവാൻ കഴിയൂവെന്ന് മെഡിക്കൽ കോളജ് അധികൃതർ ബന്ധുക്കളെ അറിയിച്ചു. നിപ പേടിയിലാണ് മൃതദേഹം വിട്ടുനല്കാത്തതെന്നു കരുതുന്നു. ഇതുമൂലം ഇന്നലെ മരിച്ച ചേർത്തല കുത്തിയതോട് വേലപ്പറന്പിൽ ജോബിന്റെ (56) മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുന്നു. ബുധനാഴ്ച രാത്രിയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നാണ് ജോബിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. രോഗിയുടെ കൂടെ ബന്ധുക്കൾ ആരും ഇല്ലായിരുന്നു. കടുത്ത പനി ആയതിനാൽ മെഡിസിൻ ക്രിറ്റിക്കൽ കെയർ യൂണിറ്റിലാണ് പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് മരിച്ചു. ബന്ധുക്കൾ ആരും ഇല്ലാതിരുന്നതിനാൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ജോബ് ആശുപത്രിയിൽ എത്തിയപ്പോൾ ബന്ധുക്കളുടെ ഫോണ്‍ നന്പർ…
Read Moreദുബായ് ബസ് അപകടം: മരിച്ചവരിൽ കോട്ടയം പാമ്പാടി സ്വദേശി വിമൽ കുമാറും ഉൾപ്പെടെ ഏഴ് മലയാളികൾ മരിച്ചു
ഷാർജ: ദുബായിൽ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ ബസ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. കോട്ടയം പാന്പാടി സ്വദേശി വിമൽ കുമാറിന്റെ മൃതദേഹമാണ് അവസാനം തിരിച്ചറിഞ്ഞത്. നേരത്തേ, അപകടത്തിൽ ആറ് മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്. മെട്രോ സ്റ്റേഷനു സമീപമുള്ള ട്രാഫിക് സിഗ്നലിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടം. ബസിൽ 31 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പെരുന്നാൾ അവധി ആഘോഷിക്കാൻ ഒമാനിലെ മസ്ക്കറ്റിൽപോയി മടങ്ങിവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
Read More