എരുമേലി: ഇന്ത്യയും നേപ്പാളും ഭൂട്ടാനും ബൈക്കിൽ ചുറ്റുന്ന ത്രില്ലിലാണ് അജുവും രാജേഷും. എരുമേലി വെച്ചൂച്ചിറ കുളമാംകുഴി അജു (25)വും സുഹൃത്ത് നിലമ്പൂർ കരുളായി പറങ്ങാമൂട്ടിൽ രാജേഷ് രാജനു (30)മാണ് ബൈക്കിൽ ചുറ്റുന്നത്. 150 ദിവസം നീളുന്ന മഹായാത്രയുടെ അമ്പതാമത്തെ ദിവസം പിന്നിട്ട് ഇപ്പോൾ ആസാമിലെ ബ്രഹ്മപുത്ര നദിക്കരയിൽ എത്തി നിൽക്കുകയാണ് ഇരുവരും. ബൈക്കിൽ മൂന്ന് രാജ്യങ്ങളും ചുറ്റി സഞ്ചരിച്ചെത്തുന്നത് 150 ദിവസം കൊണ്ടാണ്. ഭാഷകൾ, വ്യത്യസ്തമായ വേഷങ്ങൾ, കാലാവസ്ഥ എന്നിവ മാറിമറിയുന്നതിനൊപ്പം മലകളും പർവതങ്ങളും സമതലങ്ങളും ചെരിവുകളും തടാകങ്ങളും നദികളും സമുദ്രവും പിന്നിടുന്ന മഹായാത്രയുടെ അനുഭൂതി ഒന്ന് വേറെ തന്നെയെന്ന് ഇരുവരും പറയുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 24 നാണ് ഇവർ യാത്ര തുടങ്ങിയത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും റോഡ് മാർഗം സഞ്ചരിച്ചാണ് യാത്ര. അജു പത്ത് വർഷമായി മനസിൽ കൊണ്ടുനടന്ന മോഹം കൂടിയാണ് ഈ യാത്ര. സ്കൂളിൽ…
Read MoreCategory: Kottayam
മലയാലപ്പുഴ സംഘർഷം ! പ്രതി ചേർക്കപ്പെട്ടവർ അലഞ്ഞത് 17 വർഷം; വിദേശത്തു പോകാൻ കാത്തിരുന്ന നിരവധി പേരുടെ മോഹം പൊലിഞ്ഞു
പത്തനംതിട്ട: മലയാലപ്പുഴ ക്ഷേത്രത്തിൽ ശതകോടി അർച്ചനയുമായി ബന്ധപ്പെട്ട് 2002 മാർച്ച് 14ന് അന്നത്തെ ദേവസ്വം കമ്മീഷണർ സി.പി.നായരും നാട്ടുകാരും തമ്മിൽ ഉണ്ടായ അഭിപ്രായ വ്യത്യാസവും തുടർന്നുള്ള അനിഷ്ട സംഭവങ്ങളും പോലീസ് വെടിവയ്പിൽ കലാശിച്ചെങ്കിലും അന്നു മുതൽ മലയാലപ്പുഴ സ്വദേശികളായ നിരവധി പേർ കേസിന്റെ നൂലാമാലകളിൽപെടുകയായിരുന്നു. 17 വർഷം കോടതി കയറി ഇറങ്ങിയ നിരവധി യുവാക്കളുടെ ഭാവിയാണ് ഈ ഒരു സംഭവം തകർത്തത്. രമ്യമായി പരിഹരിക്കാവുന്ന പ്രശ്നം നൂറുകണക്കിന് യുവാക്കളുടെ ഉറക്കം കെടുത്തുകയും പോലീസ് നടപടി ഭയന്ന് പലർക്കും ഒളിവിൽ പോകേണ്ടിവരികയും ചെയ്തു. ജീവിക്കാനായി പാസ്പോർട്ട് എടുത്ത് വിദേശത്തു പോകാൻ കാത്തിരുന്ന നിരവധി പേരുടെ മോഹം പൊലിഞ്ഞു. വിവിധ സ്ഥലങ്ങളിൽ ജോലി തേടി പോകാനിരുന്നവർക്ക് ശിഷ്ടകാലം മലയാലപ്പുഴയിൽ തന്നെ കഴിഞ്ഞുകൂടേണ്ടിവന്നു. സാന്പത്തികമായി പല കുടുംബങ്ങളും തകർന്നു. കഴിഞ്ഞ അഞ്ചുവർഷമായി കേസുമായി ബന്ധപ്പെട്ട് നിരന്തരം കോടതി വരാന്തയിൽ കാത്തുനിൽക്കേണ്ടിവന്നതിനാൽ പലർക്കും…
Read Moreപതിനേഴു വർഷം, 15 കോടി! ചന്ദനം “വളർത്തിയ’ കുഞ്ഞാപ്പുവിന്റെ സന്പാദ്യം കോടികൾ
മറയൂർ: പതിനേഴു വർഷംകൊണ്ട് മറയൂർ ചന്ദനക്കാടുകളിൽനിന്നും മലപ്പുറം സ്വദേശി കുഞ്ഞാപ്പു എന്ന ഷൊഹൈബും (36) സംഘവും കടത്തിയത് 15 കോടി രൂപ വിലമതിക്കുന്ന ചന്ദനത്തടികൾ. ബുധനാഴ്ച പുലർച്ചെ മലപ്പുറത്തുനിന്നും മറയൂർ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ പിടികൂടിയ ഷൊഹൈബിനെ ചോദ്യംചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ചന്ദനം കടത്തിയത് ഷൊഹൈബിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് റെയ്ഞ്ച് ഓഫീസർ ജോബ് ജെ.നര്യാംപറന്പിൽ പറഞ്ഞു. ഒരുവർഷം 3000-ലധികം കിലോഗ്രാം ചന്ദനം മറയൂരിൽനിന്നും ഷൊഹൈബിന്റെ നേതൃത്വത്തിലുള്ള സംഘം കടത്തിയിരുന്നു. മുന്‍പ് ഒരിക്കൽമാത്രമേ സംഘം പിടിയിലായിട്ടുള്ളൂ. 2012-ൽ നിലന്പൂർ ചെക്ക് പോസ്റ്റിൽ ലോറിയിൽ കടത്താൻ ശ്രമിച്ച 2000 കിലോഗ്രാം ചന്ദനം പിടികൂടിയിരുന്നു. സംഘത്തിലെ ഗഫൂർ എന്നയാളാണ് അന്നു പിടിയിലായത്. ഒരിക്കൽപോലും ഷൊഹൈബിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. രാത്രി അടിമാലിയിൽ എത്തി മുറിയെടുക്കുന്ന ഷൊഹൈബ് സംഘാംഗങ്ങളായ കാന്തല്ലൂർ പെരടിപള്ളം സ്വദേശിക്കും മൂന്നാർ സ്വദേശിക്കും അറകളുള്ള…
Read Moreപുതുവെള്ളത്തിൽ നാടൻ മീനുകളുടെ ചാകര; ട്രോളിംഗ് നിരോധനം വന്നതോടെ നാടൻ മീനുകൾക്ക് ആവശ്യക്കാരും കൂടി; നാട്ടിൻപുറത്ത് മീൻപിടിത്തക്കാരുടെ എണ്ണവും കൂടി
ചിങ്ങവനം: ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ നാടൻ മീനുകൾക്ക് പ്രിയമേറി. കാലവർഷം കനിഞ്ഞതോടെ ആറ്റിലും തോട്ടിലും കുതിച്ചെത്തിയ പുതുവെളളത്തിൽ വല വീശിയും കൂടിട്ടും ചൂണ്ടയിട്ടും നാട്ടുകാർ പിടിക്കുന്ന മീനുകൾക്ക് ഇപ്പോൾ കയ്യും കണക്കുമില്ല. മീൻ വിൽപ്പനക്കാരിൽ നിന്നും കടൽമീനുകൾ അപ്രത്യക്ഷമായതോടെ പ്രധാന കടവുകളിലെല്ലാം നാടൻ മീനുകളുടെ വിൽപന സജീവമാണ്. കുറഞ്ഞ വിലയിൽ കൈ നിറയെ പിടക്കുന്ന മീൻ കിട്ടുമെന്നുള്ളത് നാട്ടുകാർക്ക് ഏറെ ആശ്വാസവുമാണ്. വരാൽ, കാരി, കല്ലട, വയന്പ്, പുല്ലൻ, വാള തുടങ്ങിയ ഇനങ്ങൾ പതിവിന് വിപരീതമായാണ് ഇക്കുറി ലഭിക്കുന്നത്. പള്ളം, പനച്ചിക്കാട് എന്നീ സ്ഥലങ്ങളിലെ പ്രധാന കടവുകളിലെല്ലാം മീൻ പിടുത്തക്കാർ കെണിയൊരുക്കി കാത്തിരിക്കുകയാണ്. നെറ്റിൽ കൂടി ലഭിക്കുന്ന ആധുനീക മീൻപിടുത്തം വശമാക്കിയിട്ടുള്ളവർക്ക് ആയിരം രൂപ വരെയാണ് ദിവസേന ലഭിക്കുന്നത്. വിവിധ മോഡലുകളിൽ തീർത്ത കൂടും, അഞ്ച് മീനുകളെ വരെ ഒറ്റയടിക്ക് കുരുക്കുന്ന ചൂണ്ടയും ഇപ്പോൾ പ്രചാരത്തിലുണ്ട്.…
Read Moreആശിച്ച് മോഹിച്ച് കൈയിൽ കിട്ടിയപ്പോൾ..! പതിനയ്യായിരം രൂപയുടെ ഫോൺ ഓർഡർ ചെയ്തപ്പോൾ കിട്ടിയത് പേരയ്ക്കാ ജ്യൂസ്; പൊൻകുന്നംകാരന് കിട്ടിയ പണിയിങ്ങനെ…
പൊൻകുന്നം: സ്മാർട്ട് ഫോണ്‍ ഓർഡർ ചെയ്തപ്പോൾ പാഴ്സലായി ജ്യൂസ് കിട്ടിയയാൾക്ക് പരാതിയെ തുടർന്ന് ഫോണ്‍ പാഴ്സലെത്തി. ഇന്നലെ ഉച്ചയ്ക്കാണ് ഓണ്‍ ലൈൻ സ്ഥാപനം ഫോണ്‍ എത്തിച്ചത്. പൊൻകുന്നത്ത് ഡിസൈനിംഗ് സ്ഥാപനം നടത്തുന്ന ചിറക്കടവ് മൂന്നാം മൈൽ കറ്റുവെട്ടിയിൽ രാജേഷിന് നേരത്തെ ഓർഡർ ചെയ്ത പുതിയ റെഡ് മീ 047 ഫോണ്‍ തന്നെയാണ് ഇന്നലെ ലഭിച്ചത്. കഴിഞ്ഞ മാസം കഴിഞ്ഞ 27നാണ് രാജേഷ് ഓണ്‍ലൈൻ വഴി 15000 രൂപ നൽകി ഫോണിന് ഓർഡർ ചെയ്തത്. ഫോണിനു പകരം കിട്ടിയത് രണ്ടു പാക്കറ്റ് പേരയ്ക്ക ജൂസാണ്. വിതരണക്കാരന്റെ മുന്പിൽ വെച്ച് പാക്കറ്റ് തുറന്നപ്പോൾ മൊബൈൽ ഫോണിനു പകരമെത്തിയത് ജൂസാണെന്ന് തിരിച്ചറിഞ്ഞതോടെ കന്പനിയിൽ അറിയിച്ചിരുന്നു. ഒരാഴ്ചക്കുള്ളിൽ പണം തിരികെ അക്കൗണ്ടിൽ നിക്ഷേപിക്കാമെന്ന് അറിയിച്ചിരുന്നതിനാൽ ജ്യൂസ് പാക്കറ്റ് തിരികെ അയച്ചു. പിന്നീട് കന്പനി ഫോണ്‍ പാഴ്സലായി എത്തിക്കുകയായിരുന്നു.
Read Moreകാലവർഷത്തിൽ ഏറ്റുമാനൂർ മത്സ്യമാർക്കറ്റ് ചീഞ്ഞ് നാറുന്നു; പരാതി പറഞ്ഞിട്ടും നടപടിയെടുക്കാതെ നഗരസഭ
ഏറ്റുമാനൂർ: മാർക്കറ്റിലെ മാലിന്യം ഒഴിവാക്കാൻ നഗരസഭയുടെ ഭാഗത്തു നിന്ന് പല നടപടികളും സ്വീകരിച്ചെങ്കിലും ഒന്നും ഫലവത്താകുന്നില്ല. അസൗകര്യങ്ങൾ ഏറെയുള്ള ഏറ്റുമാനൂർ മത്സ്യമാർക്കറ്റ് ചീഞ്ഞു നാറുകയാണ്. തെർമോകോൾ ഉപയോഗത്തിൽ ഉൾപ്പെടെ നിയന്ത്രണങ്ങൾ കൊണ്ടുവന്നെങ്കിലും ദുർഗന്ധത്തിന് പരിഹാരം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. നഗരത്തിലെ ദുർഗന്ധത്തിന് കാരണം മത്സ്യ മാർക്കറ്റിലെ ഓട തന്നെയാണ്. ഓടയുടെ അശാസ്ത്രിയമായ നിർമാണം മൂലം ആദ്യം മുതലേ മാലിന്യ പ്രശ്നങ്ങൾ പതിവായിരുന്നു. ഓടയ്ക്ക് മുകളിൽ കോണ്‍ക്രീറ്റ് സ്ളാബുകൾക്ക് പകരം ഇരുന്പ് കന്പി ഉപയോഗിച്ചുള്ള ഗ്രില്ലുകളാണ് സ്ഥാപിച്ചിരുന്നത്. എന്നാൽ കാലപ്പഴകം ചെന്നതോടെ ഗ്രില്ലുകൾ തുരുന്പെടുത്ത് നശിക്കുകയും പലയിടത്തും ഒടിഞ്ഞു വിഴുകയും ചെയ്തിരിക്കുകയാണ്. ഇതോടെ ഇവിടെ എത്തുന്ന മത്സ്യവാഹനങ്ങൾ സമീപത്തെ റോഡിലാണ് പാർക്ക് ചെയ്യുന്നത്.മാർക്കറ്റിനുൾഭാഗം വ്യത്തിയാക്കാനുള്ള വെള്ളം മിക്ക ദിവസങ്ങളിലും കിട്ടാറില്ല എന്നും പരാതി ഉണ്ട്. വ്യത്തിയാക്കുന്ന വെള്ളം ഉൾപ്പെടെ ഒഴുകി എത്തുന്നതും സമീപത്തെ ഓടയിലേക്കാണ്. മാർക്കറ്റിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പും…
Read Moreപണം പോയതുമാത്രം മിച്ചം..! ഒടിപി തട്ടിപ്പു കേസിൽ അന്വേഷണം മരവിച്ചു; പണം നഷ്ടപ്പെട്ടവരിൽ ഏറെയും അധ്യാപകർ
ബെന്നി ചിറയിൽ ചങ്ങനാശേരി: ബാങ്ക് മാനേജരെന്ന വ്യാജേന അക്കൗണ്ട് ഉടമകളെ ഫോണിൽ വിളിച്ച് ഒടിപി നന്പർ കരസ്ഥമാക്കി പണം തട്ടിയതു സംബന്ധിച്ച കേസ് അന്വേഷണം മരവിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലംമാറ്റിയതിനെ തുടർന്നാണ് കേസന്വേഷണം മരവിച്ചത്. കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് കോട്ടയം, ചങ്ങനാശേരി, തൊടുപുഴ മേഖലകളിലെ ഒരു ഡസനോളം കോളജ്, സ്കൂൾ അധ്യാപകരുടെ പണം ബാങ്ക് എടിഎമ്മിൽ നിന്നും നഷ്ടമായത്. ബാങ്കിൽ ശന്പളം വരുന്ന സമയം നോക്കിയാണ് സംഘം തട്ടിപ്പു നടത്തിയിരുന്നത്. വിവിധ ബാങ്കുകളിൽ നിന്നായി ഏഴു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. കോട്ടയം ജില്ലാ പോലീസ് മുൻ മേധാവി ഹരിശങ്കറിന്റെ നിർദേശ പ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പോലീസ് സംഘമാണ് ഒടിപി തട്ടിപ്പ് അന്വേഷണം നടത്തിയത്. ചങ്ങനാശേരി മുൻ എസ്ഐ എം.ജെ.അഭിലാഷ് ഉൾപ്പെടുന്ന നാലംഗ സംഘം ജാർഖണ്ഡിലെത്തി പത്തു ദിവസം…
Read Moreകാറുകൾ തമ്മിൽ കൂട്ടിമുട്ടിയതിനെ ചൊല്ലിയുള്ള തർക്കം ഒടുവിൽ സംഘർഷത്തിലേക്ക്; പോലീസെത്തിയപ്പോൾ ഇടിപ്പിച്ച കാറുകാരന് കിട്ടിയത് എട്ടിന്റെ പണി
കോട്ടയം: മുന്നിൽ പോയ കാറിൽ മറ്റൊരു കാറിടിച്ചു. നഷ്ടപരിഹാരത്തെ ചൊല്ലിയുള്ള തർക്കം ഒടുവിൽ സംഘർഷത്തിലേക്ക് നീങ്ങി. ഇന്നലെ രാത്രി ചുങ്കം കവലയിലാണ് സംഭവം. വാക്കു തർക്കം മൂത്തതോടെ റോഡ് ഗതാഗതം വരെ തടസപ്പെട്ടു. കോട്ടയം ഭാഗത്തേക്കു പോവുകയായിരുന്ന കാറിനു പിന്നിൽ മറ്റൊരു കാറിടിച്ചു. തുടർന്നു രണ്ടു കാറിലുമുണ്ടായിരുന്നവർ പുറത്തിറങ്ങിയതോടെ നഷ്്ടപരിഹാരത്തെ ചൊല്ലി തർക്കമായി. കാറിന്റെ തകരാർ പരിഹരിക്കാൻ 1000രൂപ വേണമെന്ന് മുന്നിൽ പോയ കാറുടമ പറഞ്ഞു. 500രൂപ തരാമെന്നായി ഇടിച്ച കാറുകാരൻ. ഇതേചൊല്ലി ഇരുവരും തർക്കം തടർന്നപ്പോൾ നാട്ടുകാർ ഇടപെട്ട് 1000രൂപ കൊടുപ്പിച്ചു. ഇതോടെ പ്രശ്നം തീർന്ന് തകരാർ പറ്റിയ കാറുകാരൻ പോകാൻ തുടങ്ങി. അപ്പോഴാണ് ഇടിച്ച കാറിന്റെ ഡ്രൈവർ പുറത്തിറങ്ങി നാട്ടുകാർക്കു നേരേ അസഭ്യവർഷം നടത്തിയത്. ഇതോടെ നാട്ടുകാർ സംഘടിച്ചെത്തി. അപകട വിവരമറിഞ്ഞ് ഇരുകൂട്ടരെയും രമ്യമാക്കി വിട്ടപ്പോൾ ഒരാൾ നാട്ടുകാർക്കു നേരേ തിരിഞ്ഞതോടെ നാട്ടുകാർ ഒന്നായി.…
Read Moreകാന്‍സര്‍ ഉണ്ടില്ല! രോഗമുണ്ടെന്ന് ആര്‍സിസി, ഇല്ലെന്ന് കോട്ടയം മെഡിക്കല്‍ കോളജ്; കട്ടപ്പന സ്വദേശി കാന്‍സര്‍ ഭീതിയില്‍; കേസ് പേടിച്ച് ഡോക്ടര്‍
ഗാന്ധിനഗർ: കാൻസർ ഉണ്ടെന്നും ഇല്ലെന്നുമുള്ള രണ്ടു തരത്തിലുള്ള ബയോപ്സി റിപ്പോർട്ട് വീണ്ടും. തിരുവനന്തപുരം ആർസിസിയിൽ നടത്തിയ പരിശോധനയിൽ കാൻസർ രോഗമുണ്ടെന്ന് കണ്ടെത്തി. അതേ സമയം കോട്ടയം മെഡിക്കൽ കോളജ് പതോളജിയിൽ നടത്തിയ പരിശോധനയിൽ രോഗിക്ക് കാൻസറില്ല. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഡോക്ടർമാർ. കട്ടപ്പന സ്വദേശിയായ രോഗി തിരുവനന്തപുരം ആർസിസിയിൽ നടത്തിയ പരിശോധനാ രേഖകളുമായി കോട്ടയം മെഡിക്കൽ കോളജ് ഓങ്കോളജി വിഭാഗത്തിൽ ചികിത്സ തേടിയെത്തി. ചികിത്സ ആരംഭിക്കുന്നതിനു മുൻപ് കോട്ടയം മെഡിക്കൽ കോളജ് പതോളജി ലാബിൽ ബയോപ്സി പരിശോധന നടത്തി ലഭിച്ച റിപ്പോർട്ടിൽ അർബുദ രോഗമില്ലെന്ന് കണ്ടെത്തി. രണ്ടു തരത്തിലുള്ള റിപ്പോർട്ടിന്റെ പേരിൽ പരാതികളും പോലീസ് കേസുകളും നിലനിൽക്കുന്ന സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് ഓങ്കോളജി വിഭാഗം ഡോക്ടർമാർ. എന്നാൽ രോഗിക്ക് അർബുദ ചികിത്സ നൽകണമെന്ന ബന്ധുക്കളുടെ ആഗ്രഹപ്രകാരം ചികിത്സ നൽകുവാൻ തയാറാകുകയാണ് ഓങ്കോളജി യൂണിറ്റ് ചീഫ്…
Read Moreഅഞ്ചും പത്തുമല്ല നാലായിരത്തോളം പായ്ക്കറ്റുകൾ; കോട്ടയം നഗരത്തിൽ വൻ ഹാൻസ് വേട്ട; അറസ്റ്റിലായവരുടെ വിവരങ്ങൾ പുറത്തുവിടാതെ പോലീസ്
കോട്ടയം: നഗരത്തിലെ ഒരു കേന്ദ്രത്തിൽ നിന്ന് നാലു ചാക്ക് ഹാൻസ് പിടികൂടി. നാലു പേരെ അറസ്റ്റു ചെയ്തു. കോട്ടയം വെസ്റ്റ് പോലീസ് ആണ് ഹാൻസ് വേട്ട നടത്തിയത്. ഇന്നു രാവിലെയാണ് രഹസ്യ വിവരത്തെ തുടർന്ന പോലീസ് സംഘം ഹാൻസ് സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലെത്തി പരിശോധന നടത്തിയത്. പിടിയിലായ നാലുപേർക്കും ഹാൻസ് വിൽപനയുമായി ബന്ധമുണ്ടോ എന്നു പരിശോധിച്ചു വരുന്നതേയുള്ളു. നാലായിരത്തോളം പായ്ക്കറ്റുകളുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റു ചില കേന്ദ്രങ്ങളിലും റെയ്ഡ് നടത്തേണ്ടി വരുമെന്നും അതിനാൽ അറസ്റ്റ് വിവരങ്ങൾ പിന്നീട് നല്‍കാമെന്നുമാണ് പോലീസ് പറയുന്നത്.
Read More