കോട്ടയം: കേരള കോണ്ഗ്രസ് എമ്മിൽ പുതിയ നേതൃസ്ഥാനം ആർക്കെന്ന കാര്യം വൈകും. പദവി സംബന്ധിച്ച ചർച്ചകൾ 15നു കെ.എം. മാണി അനുസ്മരണത്തിനുശേഷമോ അതല്ലെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വന്നതിനു ശേഷമോ ഉണ്ടാവും. ചെയർമാൻ, നിയമസഭാകക്ഷിനേതാവ്, പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി എന്നീ കാര്യങ്ങളിലാണ് തീരുമാനമുണ്ടാകേണ്ടത്. സ്ഥാനപദവികളിലേക്ക് ആരൊക്കെയെന്നതിൽ വ്യക്തത വരാത്തതിനാൽ കഴിഞ്ഞയാഴ്ച നടക്കേണ്ടിയിരുന്ന നേതൃയോഗങ്ങൾ മുന്നോട്ടുവയ്ക്കുകയായിരുന്നു. ചെയർമാനെ തെരഞ്ഞെടുക്കേണ്ട സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആരാവണം അധ്യക്ഷൻ എന്നതുൾപ്പെടെ കാര്യങ്ങളിൽ അനിശ്ചിതത്വമുണ്ട്. വർക്കിംഗ് ചെയർമാനും സീനിയർ നേതാവുമായ പി.ജെ. ജോസഫിന് നിയമസഭാ കക്ഷി നേതൃസ്ഥാനം നൽകി ജോസ് കെ. മാണി ചെയർമാനാകുക എന്ന ഫോർമുല ചിലർക്കുണ്ട്. ധാരണയുണ്ടാകുന്നില്ലെങ്കിൽ സീനിയോരിറ്റിയിൽ രണ്ടാമനായ സി.എഫ്. തോമസിനു ചെയർമാൻ സ്ഥാനം നൽകണമെന്ന അഭിപ്രായവുമുണ്ട്. രണ്ടു മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ പാലാ അസംബ്ളി സീറ്റിലേക്കും മാണി വിഭാഗത്തിൽനിന്നുള്ളയാളാവും വരിക. മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ,…
Read MoreCategory: Kottayam
പൂവത്തുംമൂടിൽ പാലത്തിലൂടെ കടന്നുപോകുകയായിരുന്നു വയോധികയ്ക്ക് കടന്നൽ ആക്രമണം; സാരമായി പരിക്കേറ്റ അമ്മണിയുടെ നിലഗുരുതരം
പേരൂർ: കടന്നൽ കുത്തേറ്റ വയോധികയുടെ നില ഗുരുതരം. പേരൂർ പൂവത്തുംമൂട് കിടാരത്തിൽ അമ്മിണി തൊമ്മനാ(80)ണു കഴിഞ്ഞ 10 ദിവസമായി തെള്ളകത്തെ സ്വകാര്യ ആശുപത്രയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. പേരൂർ പൂവത്തുംമൂട് പാലത്തിനടിയിൽ കൂട് കൂട്ടിയിരിക്കുന്ന വലിയ കടന്നൽ കൂട്ടിൽ നിന്നുമാണ് അമ്മിണിക്കു കുത്തേറ്റത്. അമ്മിണി പാലത്തിലൂടെ നടന്നു പോകുന്നതിനിടയിൽ കടന്നലുകൾ ആക്രമിക്കുകയായിരുന്നു. ഇതിനു മുൻപും കടന്നലുകൾ ഇവിടെ കൂട് കൂട്ടിയിട്ടുണ്ട്. അന്നൊക്കെ നാട്ടൂകാരിൽ പലർക്കും ഇവിടെ നിന്നു കടന്നൽ കുത്ത് ഏറ്റിരുന്നു. അന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തീ കൂട്ടി കടന്നൽ കൂട് നശിപ്പിച്ചിരുന്നെങ്കിലും കടന്നൽ വീണ്ടും എത്തി കൂട് കൂട്ടുകയായിരുന്നു.
Read Moreതിരുനക്കര ബിഎസ്എൻഎൽ ഓഫീസ് ഗോഡൗണിൽ വൻ തീപിടുത്തം; തീപിടുത്തത്തിന് സമീപം 11,000 വാട്സിന്റെ ട്രാൻസ്ഫോർമർ; സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻദുരന്തം
കോട്ടയം: തിരുനക്കര ബിഎസ്എൻഎൽ ഓഫീസിലെ ഗോഡൗണ് തീകത്തി നശിച്ചു. ഫയർഫോഴ്സ് യഥാസമയം എത്തിയതിനാൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഉപകരണങ്ങൾ ഇരിക്കുന്ന മറ്റ് ഓഫീസുകളിലേക്ക് തീ പടർന്നില്ല. ഇതോടെ വൻ ദുരന്തത്തിൽ നിന്നാണ് നഗരം രക്ഷപ്പെട്ടത്.ഇന്നു രാവിലെ എട്ടേകാലോടെയാണ് തീ പിടിത്തം ശ്രദ്ധയിൽപ്പെട്ടത്. ബിഎസ്എൻഎൽ കോന്പൗണ്ടിനു പുറത്തുള്ള റോഡിലൂടെ പോയവരാണ് ആദ്യം വിവരം ശ്രദ്ധയിൽപ്പെടുത്തിയത്. പുക വർധിച്ചതോടെയാണ് തീ പിടിത്തം ശ്രദ്ധയിൽപ്പെട്ടത്. ഫയർഫോഴ്സ് എത്തിയപ്പോഴേക്കും ഗോഡൗണ് പൂർണമായി കത്തി നശിച്ചിരുന്നു. ബിഎസ്എൻഎൽ ഓഫീസിനു പിൻവശത്താണ് ഏകദേശം 30 അടി നീളമുള്ള ഗോഡൗണ്. ഇവിടെ പഴയ ഫയലുകളും കേബിളും അടക്കം നിരവധി സാധനങ്ങൾ കൂട്ടിയിട്ടിരുന്നു. ഗോഡൗണിനു പുറത്തു കിടന്ന ചപ്പുചവറുകൾക്കാണ് ആദ്യം തിപിടിച്ചതെന്നു കരുതുന്നതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. ചപ്പുചവറുകൾക്കു പിടിച്ച തീ പിന്നീട് പഴയ ഫയലുകളിലേക്ക് പടർന്ന് ഗോഡൗണിന്റെ വാതിൽ വഴി അകത്തുകടക്കുകയായിരുന്നുവെന്നു കരുതുന്നു. അതേ സമയം ഗോഡൗണിലെ ഷോർട്ട്…
Read Moreഅച്ഛന്റെ പരസ്ത്രീ ബന്ധം അമ്മയെ അറിയിച്ചു; പതിനേഴുകാരന് പിതാവിന്റെ ക്രൂര പീഡനം; ഒടുവിൽ പരാതിയുമായി മകൻ പോലീസ് സ്റ്റേഷനിൽ
കോട്ടയം: അച്ഛന്റെ അവിഹിതം കണ്ടുപിടിച്ച മകൻ അമ്മയെ അറിയിച്ചു. ഇതിന്റെ പേരിൽ അച്ഛൻ ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി പതിനേഴുകാരൻ പോലീസിനെ സമീപിച്ചു. പുതുപ്പള്ളിയിലാണ് സംഭവം. ഈസ്റ്റ് പോലീസിലാണ് പരാതി നല്കിയത്. കുട്ടിയുടെ അച്ഛനെതിരേ പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. രണ്ടു വർഷമായി തന്നെ നിരന്തരം അച്ഛൻ ഉപദ്രവിക്കുന്നുവെന്നാണ് പതിനേഴുകാരൻ നല്കിയ പരാതിയിൽ പറയുന്നത്.
Read Moreഭർത്താവിന്റെ മരണകാരണം വാസ്തുദോഷം; അന്തവിശ്വാസത്തിൽ വീട്ടമ്മയെ കബളിപ്പിച്ച് തട്ടിയെടുത്തത് ഏഴു ലക്ഷം; പൂവൻതുരുത്തുകാരി വീട്ടമ്മ പരാതിയിൽ പറയുന്ന കാര്യം ഇങ്ങനെ…
കോട്ടയം: ഭർത്താവ് മരിച്ചത് വാസ്തുദോഷം മൂലമാണെന്നു വിശ്വസിപ്പിച്ച് ഭാര്യയെ കബളിപ്പിച്ച് ഏഴു ലക്ഷം രൂപ തട്ടിയെടുത്തെന്നു പരാതി. പൂവൻതുരുത്ത് സ്വദേശിയായ അൻപതുകാരിയാണ് ഇതു സംബന്ധിച്ച് കോടതി മുഖേന പോലീസിൽ പരാതി നല്കിയത്. കോടതി നിർദേശം പ്രകാരം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാറന്പുഴ സ്വദേശിയായ ബാബു എന്നയാൾക്കെതിരേയാണ് വീട്ടമ്മയുടെ പരാതി.പരാതിക്കാരിയുടെ ഭർത്താവ് മരിച്ചത് വാസ്തു ദോഷം മൂലമാണെന്നും വീട് പൊളിച്ച് പണിയണമെന്നും പറഞ്ഞ് പലപ്പോഴായി ഏഴു ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചുവെന്നാണ് പരാതി. അതേ സമയം പരാതിയെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും ഇപ്പോൾ അതേക്കുറിച്ച് ഒന്നും പറയാനാവില്ലെന്നും ഈസ്റ്റ് പോലീസ് പറഞ്ഞു. വീട്ടമ്മയുടെ വീട് പണി നടക്കുന്ന സമയത്ത് മറ്റൊരു പരാതി പോലീസിന് നല്കിയിരുന്നതായും പോലീസ് വ്യക്തമാക്കി.
Read Moreജീവൻ നിലനിർത്താൻ ഓപ്പറേഷനായി കാത്തിരിക്കുന്നത് 3000പേർ; കോട്ടയം മെഡിക്കൽ കോളജിൽ ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങുന്നു; കടം കിട്ടാതെ ഉപകരണങ്ങൾ നൽകില്ലെന്ന് സ്ഥാപന ഉടമകൾ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ ശസ്ത്രക്രിയ നടത്തുവാൻ ഉപകരണങ്ങൾ നൽകിയ ഇനത്തിൽ കോടിക്കണക്കിന് രൂപാ നൽകുവാനുണ്ടെന്ന പേരിൽ സ്ഥപനങ്ങൾ ഇപ്പോൾ ഉപകരണങ്ങൾ നൽകാത്തതിനാൽ വിവിധ വിഭാഗങ്ങളിലെ രോഗികൾക്ക് ശസ്ത്രക്രിയ വൈകുന്നതായി ആക്ഷേപം. ഹൃദയ ശസ്ത്രക്രിയ, ഹൃദ്രോഗം, ന്യൂറോ സർജറി, യൂറോളജി, തുടങ്ങി ശസ്ത്രത്രക്രിയ ആവശ്യമായ മുഴുവൻ വിഭാഗങ്ങളിലും ശസ്ത്രക്രിയ ഉപകരങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ നൽകാത്തതാണ് ശസ്ത്രക്രിയ മാറ്റി വയ്ക്കുവാൻ കാരണമാകുന്നതെന്ന് പറയുന്നു.3000 ത്തിലധികം പേരാണ് ഹൃദയശസ്ത്രക്രിയാ വിഭാഗത്തിൽ സർജറിക്കായി കാത്തിരിക്കുന്നത്. മൂന്നു മാസമായി എമർജൻസി ശസ്തക്രിയ മാത്രമാണ് ഇവിടെ നടക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ 25 ഓളം സ്വകാര്യ കന്പനികൾക്ക് ശസ്ത്രക്രിയാ ഉപകരണങ്ങൾ നൽകിയ ഇനത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു മാത്രം 50 കോടിയോളം രുപാ നൽകുവാനുണ്ടെന്ന് പറയപ്പെടുന്നു. പല സ്ഥാപനങ്ങളും പണം പലിശയ്ക്ക് കടം എടുത്താണ്…
Read Moreഉടമസ്ഥനെയും കാത്ത്; പച്ചപ്പ് തേടിത്തേടി ഒടുവിൽ തിരിച്ചു പോകാനറിയാതെ പശവും കിടാവും; ചാലുകുന്നിലെത്തിയ പശുവിനെ ഏറ്റെടുത്ത് മൃഗസംരക്ഷണ വകുപ്പ്
കോട്ടയം: കെട്ടഴിഞ്ഞ് ചാലുകുന്ന് ഭാഗത്ത് എത്തിയ പശുവും കിടാവും ഉടമസ്ഥനെ കാത്തിരിക്കുന്നു. എന്നാൽ പശുവും കിടാവും അനാഥരല്ല. അവരിപ്പോൾ മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണയിലാണ്. ഇതുവരെ ഉടമസ്ഥനെത്തി കൊണ്ടുപോയിട്ടില്ല. രണ്ടുദിവസം മുൻപ് ചാലുകുന്ന് സിഎൻഐ എൽപി സ്കൂളിനു സമീപത്തെ ഗ്രൗണ്ടിൽ എത്തിയ പശുവിനും കിടാവിനും വെള്ളവും മറ്റും നല്കി പരിപാലിക്കുകയാണ് പരിസരവാസികൾ. ഇന്നലെ രാഷ്ട്രദീപികയാണ് പശുവും കിടാവും കെട്ടഴിഞ്ഞ് എത്തിയ വിവരം പടം സഹിതം റിപ്പോർട്ട് ചെയ്തത്. പത്രത്തിലൂടെ വിവരം അറിഞ്ഞ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വൈകുന്നേരം ചാലുകുന്നിലെത്തി കിടാവിനെ സുരക്ഷിതമായി കെട്ടിയിട്ടു. പശുവിന്റെ ചെവിയിൽ ഘടിപ്പിച്ചിരുന്ന ഇൻഷ്വറൻസ് വിവരങ്ങളിൽ നിന്ന് ഉടമ ഇല്ലിക്കൽ സ്വദേശി ജോയി ആണെന്ന് കണ്ടെത്തി. ജോയിയെ ബന്ധപ്പെട്ടപ്പോൾ താൻ ഒരു ഏജന്റ് മുഖേന പശുവിനെയും കിടാവിനെയും വിറ്റുവെന്നാണ് പറയുന്നത്. വാങ്ങിയ ആളെ ഇതുവരെ കണ്ടെത്താനായില്ല. കോട്ടയം ടൗണിൽ കോടിമത ഭാഗത്തുള്ളയാളാണ് വാങ്ങിയതെന്നു…
Read Moreമലരിക്കൽ ടൂറിസം കേന്ദ്രത്തിൽ ഇനി ഓളപ്പരപ്പിലൂടെ സഞ്ചരിച്ച് സൂര്യാസ്തമനം കാണാം; ഒപ്പം തുഴച്ചിൽ പരിശീലനവും നേടാം
കുമരകം: കാഞ്ഞിരം മലരിക്കൽ പ്രാദേശിക ടൂറിസം കേന്ദ്രത്തിലെ നാടൻ വള്ളങ്ങളിൽ ഓളപ്പരപ്പിലൂടെ സഞ്ചരിച്ച് സൂര്യാസ്തമനം വീക്ഷിക്കുന്നതിനും തുഴച്ചിൽ പരിശീലനത്തിനും അവസരമൊരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സിനിമാ സംവിധായിക വിധുവിൻസെന്റ് നിർവഹിച്ചു. മീനച്ചിലാർ -മീനന്തറയാർ -കൊടുരാർ പുനസംയോജന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മലരിക്കൽ ടൂറിസം കേന്ദ്രത്തിലാണ് പുതിയ പദ്ധതിക്കും തുടക്കം കുറിച്ചത്. തിരുവാർപ്പ് പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന പദ്ധതിയാണിത്. ചടങ്ങിൽ കോ ഓഡിനേറ്റർ കെ.അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഒന്പതിനായിരം, മുപ്പായിക്കരി തുടങ്ങിയ 1800ഏക്കർ വിസ്്തൃമായ കായലിനോടു ചേർന്നു കിടക്കുന്ന പാടശേഖരത്തിലെ ഓളപ്പരപ്പിലൂടെ വള്ളങ്ങളിൽ സഞ്ചരിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരവും ലഭിക്കുമെന്ന് ടൂറിസം സൊസൈറ്റി പ്രസിഡന്റ് പി. എം. മണിയും സെക്രട്ടറി ഷാജി വട്ടപ്പള്ളിയും അറിയിച്ചു. കുട്ടികൾക്ക് നീന്തൽ പരിശീലിപ്പിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Read Moreസർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിൽനിന്ന് കഞ്ചാവ് പിടികൂടി; നാലുപേർ അറസ്റ്റിൽ; വിൽപനയ്ക്കായി തയാറാക്കിയ നിലയിലായിരുന്നു കഞ്ചാവ്
വൈക്കം: വിൽപനയ്ക്കായി പൊതികളിലാക്കി സൂക്ഷിച്ച കഞ്ചാവ് ഫോറസ്റ്റ് വകുപ്പിലെ ക്ലർക്കിന്റെ വീട്ടിൽനിന്ന് പോലീസ് റെയ്ഡിൽ പിടികൂടി. ക്ലർക്ക് ഉൾപ്പെടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മൂന്നാർ ഫോറസ്റ്റ് ഓഫീസിൽ ക്ലർക്കായ വൈക്കം കാരയിൽ സ്വദേശി അമലി(23)ന്റെ വീട്ടിൽ നിന്നാണ് 40 ഗ്രാം കഞ്ചാവ് പിടികൂടിയത്. അമലിന്റെ സഹോദരൻ അഖിൽ (20) , വൈക്കം ലിങ്ക് റോഡിനു സമീപം താമസിക്കുന്ന അജിത്ത് (24), തോട്ടകം സ്വദേശി നിബിൻ (30), വൈക്കം സ്വദേശി മിഥുൻ (20), കല്ലറ എഴുമാംതുരുത്തുസ്വദേശി അരുണ് ( 24 ) എന്നിവരെയാണ് എസ് ഐ എം.എം.മഞ്ജു ദാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവർ കഞ്ചാവ് വലിക്കുന്നവരും വിൽപനക്കാരുമാണെന്ന് പോലീസ് പറഞ്ഞു. ഫോറസ്റ്റിൽ ക്ലർക്കായ അമലിന്റെ കാരയിലെ വീട്ടിൽ വിൽപനയ്ക്ക് തയാറാക്കിയ കഞ്ചാവ് സൂക്ഷിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് എസ് ഐ എം.എം.മഞ്ജുദാസിന്റെ നേതൃത്വത്തിൽ…
Read Moreകോട്ടയത്ത് നിന്ന് കാണാതാകുന്ന പെൺകുട്ടികൾ; ഇന്നലെ കാണാതായത് നാലുപേരെ; പോലീസ് അന്വേഷണം ആരംഭിച്ചു
കോട്ടയം: ജില്ലയിൽ ഇന്നലെ നാലു യുവതികളെ കാണാതായതിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാഞ്ഞിരപ്പള്ളിയിൽനിന്ന് മദ്രാസിലേക്ക് ജോലിക്കു പോയ പത്തൊൻപതുകാരിയെ കാണാനില്ലെന്ന പരാതിയിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോട്ടയം റെയിൽവേ സറ്റേഷനിൽനിന്ന് ബന്ധുക്കളാണ് യുവതിയെ മദ്രാസിലേക്ക് കയറ്റിവിട്ടത്. എന്നാൽ യുവതി മദ്രാസിൽ എത്തിയില്ല. തുടർന്നാണ് ഈസ്റ്റ് സ്റ്റേഷനിൽ പരാതി നല്കിയത്. മദ്രാസിലെ ടെക്സ്റ്റൈൽ കന്പനിയിലാണ് യുവതിക്ക് ജോലി. അവിടുത്തെ സൂപ്പർവൈസർക്കൊപ്പം പോയതായി സംശയിക്കുന്നതായി പരാതിയിൽ പറയുന്നു. ഈസ്റ്റ് പോലീസ് ഇന്ന് മദ്രാസിലേക്ക് അന്വേഷണത്തിനായി പോകും. പൊൻകുന്നത്തും ഇരാറ്റുപേട്ടയിലും പത്തൊൻപതുകാരിയെ കാണാനില്ലെന്ന പരാതിയിൽ കേസെടുത്തു. രണ്ടുപെരെയും വീട്ടിൽ നിന്നാണ് കാണാതായത്. കറുകച്ചാലിൽ നിന്ന് കാണാതായ 21കാരിയെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. റാന്നി സ്വദേശിയായ യുവതി നഴ്സിംഗ് കോളജിൽ പോവുകയാണെന്നു പറഞ്ഞു പോയതാണ്. യുവതിയെ തിരികെ എത്തിക്കാനുള്ള നടപടിയായതായി പോലീസ് പറഞ്ഞു.
Read More