കോട്ടയം: കാണാതായ വൈക്കം സ്വദേശിയായ പോലീസുകാരനെ കോട്ടയം ടൗണിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ലോഡ്ജിൽ മുറിയെടുക്കാൻ വന്നപ്പോൾ കൂടെയുണ്ടായിരുന്ന രണ്ടുപേരെക്കുറിച്ച് വിവരമില്ല. ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഈരാറ്റുപേട്ട സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വൈക്കം കുടവെച്ചൂർ കാട്ടേഴത്ത് വീട്ടിൽ ബിനിൽ (40) ആണ് മരിച്ചത്. കോട്ടയം ടൗണിൽ ശാസ്ത്രി റോഡിലെ ഒരു ലോഡ്ജിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് ബിനിലിനെ കണ്ടെത്തിയത്. ഇന്നലെ രാത്രിയിൽ സമീപത്തെ മറ്റൊരു ലോഡ്ജിനടുത്ത് പോലീസുകാരന്റെ ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് ലോഡ്ജുകളിൽ പോലീസ് പരിശോധന നടത്തിയപ്പോൾ ഒരു ലോഡ്ജിലെ രജിസ്റ്ററിൽ പേരും വിലാസവും കണ്ടെത്തി. മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാരും അപ്പോഴാണ് വിവരം അറിയുന്നത്. ഇന്നു രാവിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം മെഡിക്കൽ കോളജിലേക്ക്…
Read MoreCategory: Kottayam
കഞ്ചാവിന്റെ വിൽപന കേന്ദ്രമായി കോട്ടയം മാറുന്നു; ഇന്നലെ മാത്രം പിടിയിലായത് എട്ടു പേർ
കോട്ടയം: കോട്ടയം കഞ്ചാവിന്റെ കേന്ദ്രമായി മാറുന്നു. ഇന്നലെ ഒറ്റ ദിവസം പോലീസും എക്സൈസും നടത്തിയ റെയ്ഡിൽ എട്ടുപേരാണ് അറസ്റ്റിലായത്. മൊത്തം മൂന്നേമുക്കാൽ കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കോട്ടയം, ചങ്ങനാശേരി, കിടങ്ങൂർ എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവ് വിൽപനക്കാരെ പിടികൂടിയത്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന പോലീസ് ശക്തമാക്കിയതോടെയാണ് കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചതെന്നു കരുതുന്നു. കഞ്ചാവ് ലഹരി കണ്ടെത്താനുള്ള ഉപകരണമില്ലാത്തതിനാൽ കഞ്ചാവ് ലഹരിയിൽ വണ്ടിയോടിച്ചാലും പരിശോധനയിൽ പിടിക്കപ്പെടുന്നില്ല. ഇതാണ് കഞ്ചാവ് ലഹരിയിലേക്ക് ചെറുപ്പക്കാരെ ആകർഷിക്കാൻ കാരണം. 220 ഗ്രാം കഞ്ചാവുമായി അഞ്ചു പേരെയാണ് ഇന്നലെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്. പൊൻകുന്നം ചിറക്കടവ് താമരക്കുഴിയിൽ വിഷ്ണു(23), കോടിമത പുഞ്ചിരിച്ചിറയിൽ ജിന്റോ(23), കുമാരനെല്ലൂർ തക്കിപറന്പിൽ അർജുൻ ദാസ്(22), അയ്മനം ആവണി റോഡിൽ പോത്തൻമാലിൽ ജസ്റ്റിൻ(22), പൊൻകുന്നം ചിറക്കടവ് പന്നിയാമാക്കിൽ ടിവിൻ(20) എന്നിവരെയാണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ…
Read Moreതിരുനക്കര ബസ് സ്റ്റാൻഡിൽ ജീവൻ പൊലിഞ്ഞിട്ടും അനക്കമില്ലാതെ പോലീസ്; ട്രാഫിക് ഡിവൈഡർ വെച്ച് പോലീസ് സ്ഥലം കാലിയാക്കി; ബസ് ജീവനക്കാരുടെ തോന്യാസം വീണ്ടും പഴയപടി
കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിൽ യാത്രക്കാരി ബസ് ഇടിച്ചു മരിച്ച സംഭവമുണ്ടായിട്ടും പോലീസിന് അനക്കമില്ല. ഇന്നു രാവിലെ നല്ല തിരക്കുള്ള സമയത്തു പോലും വാഹന നിയന്ത്രണത്തിന് പോലീസ് എത്തിയിട്ടില്ല. ഇന്നലെ രാവിലെ എട്ടേമുക്കാലിനാണ് സ്റ്റാൻഡിൽ ബസിറങ്ങിയ യാത്രക്കാരി നടന്നു പോകുന്പോൾ ബസ് ഇടിച്ചു മരിച്ചത്. ഇന്ന് അതേ സമയത്തു പോലും സ്റ്റാൻഡിൽ പോലീസിനെ ഡ്യൂട്ടിക്ക് കണ്ടില്ല. ഉച്ചയ്ക്കത്തെ വെയിലിൽ പോലീസ് പുറത്തിറങ്ങിയില്ലെങ്കിലും രാവിലെയും വൈകുന്നേരവുമുണ്ടാകുന്ന തിരക്കിലെങ്കിലും പോലീസ് ഡ്യൂട്ടി സ്റ്റാൻഡിൽ അത്യാവശ്യമാണ്. തിരുനക്കര സ്റ്റാൻഡിൽ രണ്ടു തരത്തിലാണ് വാഹനങ്ങൾ കയറിയിറങ്ങുന്നത്. സ്റ്റാൻഡിലെ പടിഞ്ഞാറു ഭാഗത്തെ ടെർമിനലിലൂടെയാണ് വടക്കോട്ടുള്ള ബസുകൾ കയറുന്നത്. ഇവിടെ യാത്രക്കാരെ കയറ്റി ബസ് എയ്ഡ് പോസ്റ്റിനു മുന്നിലൂടെ പുറത്തേക്ക് ഇറങ്ങി പോകും. രണ്ടാമത്തെ ടെർമിനലിൽ ബസ് ആളെ ഇറക്കി പോകാനുള്ളതാണ്. മൂലേടം, ചിങ്ങവനം, ഭാഗങ്ങളിൽ നിന്നും മണർകാട്, പുതുപ്പള്ളി ഭാഗങ്ങളിൽ നിന്നും ഇറഞ്ഞാൽ, ദേവലോകം…
Read Moreനിങ്ങളുടെ സന്ദർശനം ഒരു ജീവൻ ഇല്ലാതാക്കരുത്; അണുബാധ വില്ലനാകുന്നു; തീവ്രപരിചരണ വിഭാഗത്തിലെ രോഗി സന്ദർശനം കർശനമായി നിയന്ത്രിക്കണമെന്ന് ഡോക്ടർമാർ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ രോഗി സന്ദർശനം കർശനമായി നിയന്ത്രിക്കണമെന്ന് ഡോക്ടർമാർ. ദിവസവും വൈകുന്നേരം നാലിനാണ് രോഗി സന്ദർശനസമയം. ഈ സമയം മറ്റുള്ള വാർഡുകളിൽ രോഗികളെ സന്ദർശിക്കുന്ന അതേ ലാഘാവത്തോടെയാണ് തീവ്രപരിചരണ വിഭാഗത്തിലും സന്ദർശിക്കുന്നത്. സന്ദർശനം മൂലം രോഗികൾക്ക് അണുബാധ ഏൽക്കുന്നതായി ഡോക്ടർമാർ പറഞ്ഞു. ഇത് രോഗികളുടെ നില കൂടുതൽ വഷളാകാൻ കാരണമാകുന്നു. രണ്ട് തീവ്രപരിചരണ വിഭാഗമാണ് കുട്ടികളുടെ ആശുപത്രിയിലുള്ളത്. ഇവിടെ നവജാത ശിശുക്കൾ വരെ ചികിത്സയിലുണ്ട്. മെഡിക്കൽ കോളജിൽ ഹൃദയശസ്തക്രിയ, ഹൃദ്രോഗം എന്നീവിഭാഗങ്ങളിലെ വാർഡുകളിലും തീവ്രപരിചരണ വിഭാഗങ്ങളിലും ട്രോമ കെയർ യൂണിറ്റ് ഉൾപ്പെടെ മുഴുവൻ തീവ്രപരിചരണ വിഭാഗത്തിലും രോഗി സന്ദർശനത്തിൽ കർശന നിയന്ത്രണമുള്ളതുപോലെ കുട്ടികളുടെ ആശുപത്രിയിലും നിയന്ത്രണമേർപ്പടുത്തണമെന്നാണാവശ്യം.
Read Moreകോടികളുടെ വിസ തട്ടിപ്പു കേസിൽ വിദേശത്തേക്ക് കടന്ന മുഖ്യപ്രതി റോബിനെ നാട്ടിലെത്തിക്കണം; ഇന്റർപോളിന്റെ സഹായം തേടി പോലീസ്
കോട്ടയം: എസ്എച്ച് മൗണ്ട് കേന്ദ്രമാക്കി നടത്തി വന്ന സ്ഥാപനം വീസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ വിദേശത്തുനിന്ന് നാട്ടിലെത്തിക്കാൻ പോലീസ് നീക്കം ആരംഭിച്ചു. കൈപ്പുഴ ഇടമറ്റം റോബിൻ മാത്യു(30)വാണ് തട്ടിപ്പ് സ്ഥാപനത്തിന്റെ മേധാവി. ഇയാൾ കാനഡയിലേക്ക് കടന്നു. അവിടെനിന്ന് കേരളത്തിൽ എത്തിക്കാൻ ഇന്റർപോളിന്റെ സഹായം തേടാനുള്ള നടപടികൾ ആരംഭിച്ചു. കേസ് അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ റോബിന്റെ പിതാവ് മാത്യു (60), സഹോദരൻ തോമസ് മാത്യു (32) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡും ചെയ്തിരുന്നു. തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ റോബിന്റെ അക്കൗണ്ട് പരിശോധിച്ച പോലീസ് ഞെട്ടി. ആകെയുള്ളത് അയ്യായിരം രൂപ മാത്രം. വിദേശത്തേക്ക് കടക്കുന്നതിനു തലേന്ന് റോബിൻ അക്കൗണ്ടിൽനിന്നും 55 ലക്ഷം രൂപ പിൻവലിച്ചിരുന്നു. തട്ടിപ്പിലൂടെ സ്വന്തമാക്കിയ തുക മറ്റാർക്കും നൽകാതെയാണ് റോബിൻ വിദേശത്തേക്കു കടന്നിരിക്കുന്നതെന്നാണ് പിടിയിലായവരുടെ മൊഴി. വ്യാജ…
Read Moreകോട്ടയം നഗരത്തിലെ കെട്ടിടത്തിൽ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊല്ലപ്പെട്ടത് എരുമേലിയിൽ നിന്നും കാണാതായ കൊൽക്കത്ത സ്വദേശി
എരുമേലി : കോട്ടയം കോടിമത ഐഡ ജംഗ്ഷനിൽ ലക്ഷ്യ സിവിൽ സർവീസ് അക്കാദമി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ കഴിഞ്ഞ മാസം 18 ന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ടത് എരുമേലിയിൽ ജോലിക്കായി സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്ന കൊൽക്കത്ത സ്വദേശിയായ പുഷ്നാഥ് സൈബിയാ (29) എന്ന യുവാവ് ആണെന്നാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇയാളെ എരുമേലിയിൽ നിന്നും കൂട്ടിക്കൊണ്ടുപോയ ആൾ ആണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഇതര സംസ്ഥാന തൊഴിലാളിയാണ് ഇയാളും. പുഷ്നാഥിനെ കാണാനില്ലെന്ന് ഇന്നലെ എരുമേലി പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതോടെയാണ് കൊലക്കേസിന്റെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി മാറിയത്. എരുമേലി പഞ്ചായത്ത് ഓഫീസിന്റെ സമീപത്ത് വാടക കെട്ടിടത്തിൽ താമസിച്ച് ജോലി ചെയ്തുവരികയായിരുന്നു പുഷ്പനാഥും ബംഗാളി യുവാക്കളും. പുഷ്നാഥിനെ ഒരു സുഹൃത്ത് 21 ദിവസം മുന്പ് എവിടേക്കോ കൂട്ടിക്കൊണ്ടുപോയെന്നും പിന്നെ തിരിച്ചു വന്നില്ലന്നും രണ്ട് ദിവസത്തിന്…
Read More“അങ്ങാടിയിൽ തോറ്റതിന് ആനയോട്’;യാത്രക്കാരുമായി ഉണ്ടായ തർക്കത്തിനിടെ സ്വകാര്യ ബസ് ജീവനക്കാരൻ കെഎസ്ആർടിസി ബസിന്റെ ചില്ല് എറിഞ്ഞ് തകർത്തു
തലയോലപ്പറന്പ്: സ്വകാര്യ ബസ് സ്റ്റോപ്പിൽ നിർത്താതിരുന്നതിനെ തുടർന്ന് യാത്രക്കാരുമായി ഉണ്ടായ തർക്കത്തിനിടെ പ്രകോപിതനായ സ്വകാര്യ ബസ് ജീവനക്കാരൻ കെഎസ്ആർടിസി ബസിന്റെ ചില്ല് എറിഞ്ഞ് തകർത്തു. ഇന്നലെ വൈകുന്നേരം അഞ്ചിന് തലയോലപ്പറന്പ് ഗവണ്മെന്റ്ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. എറണാകുളം ജനറൽ ആശുപത്രിയിലെ നഴ്സായ വെട്ടിക്കാട്ട് മുക്ക് സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വരുന്നതിനിടെ വെട്ടിക്കാട്ടുമുക്ക് സ്റ്റോപ്പിൽ ബസ്നിർത്താത്തത് സംബന്ധിച്ച് ജീവനക്കാരനുമായി തർക്കമുണ്ടായിരുന്നു. ബസ് ഇന്നലെ വൈകുന്നേരം വെട്ടിക്കാട്ടുമുക്കിൽ വന്നപ്പോൾ യുവതിയുടെ ഭർത്താവും സുഹൃത്തും ബസ് നിർത്താതിരുന്നത് ചോദ്യം ചെയ്തു. ഇതിനിടയിൽ സ്വകാര്യബസ് പെട്ടെന്ന് മുന്നോട്ടെടുത്ത് തലയോലപ്പറന്പ് സ്റ്റാൻഡിലേക്ക് പോയി. ബൈക്കിൽ ബസിനെ പിന്തുടർന്നെത്തിയ ഇവർ കൈ കാണിച്ച് ബസ് നിർത്തുകയും ബസ് ക്ലീനറുമായി വീണ്ടും വാക്ക്തർക്കം ഉണ്ടാവുകയും ചെയ്തു. ഇതിനിടയിൽ ക്ഷുഭിതനായ ക്ലീനർ വൈക്കത്തു നിന്നും പാലായിലേക്ക് പോകുന്നതിനായി ഇതുവഴി വന്ന കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ല്…
Read Moreകടചക്ക മൂത്തപ്പോൾ ചക്ക..! ചുളയും കുരുവും കൂഞ്ഞിലുമായി രാജുവിന്റെ വീട്ടിലെ കടപ്ലാവ് കൗതുകമായുന്നു
കടുത്തുരുത്തി: മുറിച്ചു നോക്കിയപ്പോൽ അകം മൂപ്പെത്തിയ ചക്ക പോലെ. കൗതുകമായി കടച്ചക്ക. കാരിക്കോട് മുളയംകോട്ടിൽ എം.സി. രാജുവിന്റെ പുരയിടത്തിൽ ഉണ്ടായ കടച്ചക്കയാണ് മുറിച്ചപ്പോൾ സാധാരണ ചക്കയുടെ അകം പോലെ കണ്ടെത്തിയത്. സാധാരണ ചക്കയുടെ പോലെ വലിയ മുള്ളാണ് ഈ കടച്ചക്കയുടെ പുറത്തും ഉണ്ടായിരുന്നത്. മുറിച്ചപ്പോൾ ചക്കക്കുരുവിന്റെ വലുപ്പത്തിൽ കുരുവും ഉണ്ടായിരുന്നു. എല്ലാ ചക്കച്ചുളയിലും കൂഞ്ഞിൽ ഉണ്ടെങ്കിലും പശയില്ല. മൂന്ന് വർഷം മുന്പ് പെരുവയിലെ കാർഷിക നഴ്സറിയിൽ നിന്നും വാങ്ങിയതാണ് കടപ്ലാവ്. ആദ്യമായിട്ടണ് ഇത് കായ്ക്കുന്നത്. ചക്കപോലെയിരിക്കുന്ന കടച്ചക്ക കാണാൻ സന്ദർശകരുടെ തിരക്കാണെന്ന് രാജു പറയുന്നു.
Read Moreതിരുനക്കര ബസ്സ്റ്റാൻഡിൽ മകൾ നോക്കി നിൽക്കേ അമ്മ സ്വകാര്യ ബസിടിച്ചു മരിച്ചു; അപകടം കണ്ട് മകൾ തലചുറ്റി വീണെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു
കോട്ടയം: മകൾ നോക്കി നിൽക്കേ അമ്മ സ്വകാര്യ ബസിടിച്ചു മരിച്ചു. തിരുനക്കര ബസ്സ്റ്റാൻഡിനു മുന്നിൽ ഇന്നു രാവിലെ എട്ടേമുക്കാലോടെയാണ് ദാരുണമായ അപകടം. തോട്ടയ്ക്കാട് അന്പലകവല കോവൂർ വീട്ടിൽ ബിജുവിന്റെ ഭാര്യ മിനി (47) ആണ് മരിച്ചത്. കോട്ടയം-വൈക്കം റൂട്ടിൽ സർവീസ് നടത്തുന്ന പുല്ലത്തിൽ ബസാണ് ഇടിച്ചത്. ബസിന്റെ മുൻചക്രം കയറി തൽക്ഷണം മരണം സംഭവിച്ചു. മിനിയുടെ ഏക മകൾ ദേവികയാണ് ഒപ്പമുണ്ടായിരുന്നത്. മകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പോലീസ് എത്തിയാണ് മൃതദേഹം റോഡിൽനിന്ന് നീക്കിയത്. സ്റ്റാൻഡിൽനിന്ന് ബസ് പുറത്തേക്ക് ഇറങ്ങിപ്പോകുന്ന ഭാഗത്താണ് അപകടം. രാവിലെ എട്ടുമണിയോടെയാണ് ഇവർ തോട്ടയ്ക്കാട് അന്പലകവലയിൽനിന്ന് ബസിൽ കയറിയത്. കോട്ടയം തിരുനക്കര സ്റ്റാൻഡിൽ ഇറങ്ങിയ ശേഷം സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിനു മുന്നിലൂടെ തിരുനക്കര ക്ഷേത്രത്തിലേക്ക് നടന്നു പോകുന്പോൾ സ്റ്റാൻഡിൽനിന്ന് പുറത്തേക്കിറങ്ങി വന്ന ബസാണ് ഇടിച്ചിട്ടത്. മിനി മുന്നിലും മകൾ പിന്നിലുമായി നടന്നു പോവുകയായിരുന്നു. സ്റ്റാൻഡിനു…
Read Moreകോട്ടയം മെഡിക്കൽ കോളജ് മോഷ്ടാക്കളുടെ കേന്ദ്രങ്ങളാകുന്നു; മോഷണം കൂടുതൽ നടക്കുന്നത് ഗൈനക്കോളജി വാർഡിൽ; കാരണം ഇതാണ്
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വാർഡിൽ ഫോണ് മോഷണം വ്യാപകമായി. ഇന്നലെ രാത്രി രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ എണ്ണായിരം രൂപ വിലയുള്ള സ്മാർട്ട്ഫോണ് ആരോ അടിച്ചു മാറ്റി. കഴിഞ്ഞ ദിവസം ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പുതുക്കുന്ന കൗണ്ടറിനു സമീപത്തു വച്ച് ഒരാളുടെ പഴ്സ് കാണാതായി. ഗൈനക്ക് വാർഡിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം കഴിക്കാനുള്ള മുറിയിൽ ഫോണ് ചാർജ് ചെയ്യാൻ വച്ചിരിക്കുകയായിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഫോണ് എടുക്കാനെത്തിയപ്പോഴാണ് ഫോണ് കാണാതായത്. വെറും അഞ്ചു മിനിട്ടിനുള്ളിൽ ഫോണ് ആരോ അടിച്ചു മാറ്റി. രാത്രി എട്ടുമണിയോടെയാണ് മോഷണം നടന്നത്. ഈ സമയം അവിടെ സ്ത്രീകൾ മാത്രമാണുണ്ടായിരുന്നത്. രണ്ടുമൂന്നു പെണ്കുട്ടികളെ പിന്നീട് ഭക്ഷണ മുറിയിൽ കണ്ടില്ലെന്നും പറയുന്നു. ഏതായാലും ഫോണ് കാണാതായതിന് പോലീസിൽ പരാതി നല്കി. കാണാതായ ഉടൻ മറ്റൊരു ഫോണിൽ നിന്ന് വിളിച്ചെങ്കിലും സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി. ഒരാഴ്ചയ്ക്കിടെ…
Read More