മാണിക്കുന്നത് കാ​റി​നു മു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞു വീ​ണു; ലൈൻ പൊട്ടിവീണെങ്കിലും വൈദ്യുതി കട്ടായില്ല; യാ​ത്ര​ക്കാ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു; ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഊരാൻ ചെന്നവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

കോ​ട്ട​യം: മാ​ണി​ക്കു​ന്ന​ത്ത് കാ​റി​നു മു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞു വീ​ണു. കാ​ർ യാ​ത്ര​ക്കാ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്നു രാ​വി​ലെ ഏ​ഴേ​കാ​ലി​നാ​യി​രു​ന്നു അ​പ​ക​ടം. വേ​ളൂ​രി​ൽ നി​ന്ന് കോ​ട്ട​യ​ത്തേ​ക്കു വ​ന്ന കാ​റി​നു മു​ക​ളി​ലേ​ക്കാ​ണ് വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞു വീ​ണ​ത്. ഇ​തേ തു​ട​ർ​ന്ന തി​രു​വാ​തു​ക്ക​ൽ-​ഇ​ല്ലി​ക്ക​ൽ റൂ​ട്ടി​ൽ വാ​ഹ​ന ഗ​താ​ഗ​തം തടസ​പ്പെ​ട്ടു. വൈ​ദ്യു​തി ലൈ​ൻ റോ​ഡി​ൽ പൊ​ട്ടി വീ​ണ​തോ​ടെ അ​പ​ക​ട വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ നാ​ട്ടു​കാ​ർ​ക്ക് അ​ടു​ക്കാ​ൻ പോ​ലും സാ​ധി​ച്ചി​ല്ല. പെ​ട്ടെ​ന്ന് സ​മീ​പ​ത്തെ ട്രാ​ൻ​സ്ഫോ​ർ​മ​റി​ലെ ഫ്യൂ​സ് ഉൗ​രി മാ​റ്റാ​ൻ ചെ​ന്ന​വ​രാ​ണ് മ​റ്റൊ​രു വ​ൻ​ദു​ര​ന്ത​ത്തി​ന​രി​കെ എ​ത്തി​യ​ത്. ട്രാ​ൻ​സ്ഫോ​ർ​മ​റി​ലെ ഫ്യൂ​സു​ക​ൾ​ക്ക് ഒ​ന്നി​നു പോ​ലും ക​വ​റി​ല്ല. എ​ല്ലാ ഫ്യൂ​സും ക​ന്പി​യി​ട്ട് ഘ​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​താ​യ​ത് ക​ന്പി വ​ലി​ച്ചു മാ​റ്റി​യാ​ലേ വൈ​ദ്യു​തി വിഛേ​ദി​ക്കാ​നാ​വു. ക​ന്പി​യി​ൽ തൊ​ട്ടാ​ൽ ഷോ​ക്ക​ടി​ക്കു​ക​യും ചെ​യ്യും. ഒ​ടു​വി​ൽ വൈ​ദ്യു​തി ഓ​ഫീ​സി​ൽ നി​ന്ന് ആ​ളെ​ത്തി​യാ​ണ് വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ച​ത്. സാ​മൂ​ഹ്യ വി​രു​ദ്ധ​രാ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​റി​ലെ ഫ്യൂ​സ് ക​വ​ർ ന​ശി​പ്പി​ക്കു​ന്ന​തെ​ന്ന് വൈ​ദ്യു​തി ബോ​ർ​ഡ്…

Read More

രാത്രിയിൽ സ്കൂട്ടറിൽ വരുകയായിരുന്ന യുവതിയെ തടഞ്ഞു നിർത്തി വസ്ത്രം വലിച്ചു കീറിയ സംഭവം; അയൽവാസിയായ യുവാവ് അറസ്റ്റിൽ

കോ​ട്ട​യം: ക​ങ്ങ​ഴ​യ്ക്ക​ടു​ത്ത് മു​ണ്ട​ത്താ​ന​ത്ത് സ്കൂ​ട്ട​റി​ൽ വ​ന്ന യു​വ​തി​യെ ത​ട​ഞ്ഞു നി​ർ​ത്തി ആ​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മു​ണ്ട​ത്താ​നം വ​ട​ക്കേ​റാ​ട്ട് സി​നാ​ജ് (41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ കോ​ട​തി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴു മ​ണി​ക്ക് മു​ണ്ട​ത്താ​ന​ത്തു വ​ച്ചാ​ണ് സം​ഭ​വം. അ​യ​ൽ​വാ​സി​യാ​യ യു​വ​തി ജോ​ലി ക​ഴി​ഞ്ഞ് സ്കൂ​ട്ട​റി​ൽ വ​രു​ന്പോ​ൾ ത​ട​ഞ്ഞു നി​ർ​ത്തി അ​ടി​ക്കു​ക​യും ചു​രി​ദാ​ർ വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. ഇ​ന്ന​ലെ​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.

Read More

ചിങ്ങവനം മാവിളങ്ങളിൽ  തിടനാട് എസ്ഐയും  കുടുംബവും സഞ്ചരിച്ച കാർ ട്രെയിലറുമായി കൂട്ടിയിടിച്ച് അപകടം;  ഈ പ്രദേശം സ്ഥിരം അപകടമേഖലയായി മാറിയെന്ന് നാട്ടുകാർ

ചി​ങ്ങ​വ​നം: തി​ട​നാ​ട് എ​സ്ഐ​യും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​ർ ട്രെ​യി​ല​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് നാ​ലുപേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​ട​നാ​ട് എ​സ്ഐ ആ​ന്‍റ​ണി ജോ​സ​ഫ് നെ​റ്റോ(38), ഭാ​ര്യ ര​മ്യ(26), മ​ക്ക​ളാ​യ ആ​രോ​ണ്‍ (6), അ​മേ​യ(4) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടി​ന് എം​സി റോ​ഡി​ൽ ചി​ങ്ങ​വ​നം മാ​വി​ള​ങ്ങ് ജം​ഗ്ഷ​നു സ​മീ​പമാ​ണ് അ​പ​ക​ടം. ആ​ന്‍റ​ണി ജോ​സ​ഫി​ന്‍റെ കു​ടും​ബ വീ​ടാ​യ തി​രു​വ​ന​ന്ത​പു​രം വ​ലി​യ​തു​റ​യി​ലേ​ക്ക് പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. രാ​ത്രി ഡ്യൂ​ട്ടി ക​ഴി​ഞ്ഞാ​ണ് ഇ​ദേ​ഹം യാ​ത്ര പു​റ​പ്പെ​ട്ട​ത്. നെ​ഞ്ചി​ന് പ​രി​ക്കേ​റ്റ ആ​ന്‍റ​ണി ജോ​സ​ഫും കൈ​ക്ക് പ​രി​ക്കേ​റ്റ ര​മ്യ​യും മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലും കു​ട്ടി​ക​ളെ ഐ​സി​എ​ച്ചി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു വ​ന്ന ട്രെ​യി​ല​റു​മാ​യാ​ണ് കാ​ർ കൂ​ട്ടി​യി​ടി​ച്ച​ത്. മാ​വി​ള​ങ്ങി​നും പെ​ട്രോ​ൾ പ​ന്പി​നും ഇ​ട​യ്ക്കാ​ണ് അ​പ​ക​ടം. മാ​വി​ള​ങ്ങ് ജം​ഗ്ഷ​ൻ അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ലോ​റി നി​യ​ന്ത്ര​ണംവി​ട്ട് വീ​ടും ക​ട​യും ത​ക​ർ​ത്ത് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

Read More

12 മണിക്കൂർ നിർത്താതെ തുള്ളൽ; റിക്കാർഡിട്ട് കുറിച്ചിത്താനം ജയകുമാർ

കു​​റ​​വി​​ല​​ങ്ങാ​​ട്: പാ​​ര​​ന്പ​​ര്യ​​ങ്ങ​​ൾ പൂ​​ത്തു​​ല​​ഞ്ഞ​​ മ​​ണ്ണി​​ൽ ഇ​​ന്ന​​ലെ ക​​ഥ​​ക​​ൾ പെ​​യ്തി​​റ​​ങ്ങി. കെ.​​ആ​​ർ. നാ​​രാ​​യ​​ണ​​നി​​ലൂ​​ടെ വി​​ശ്വ​​മാ​​കെ വ​​ള​​ർ​​ന്ന കു​​റി​​ച്ചി​​ത്താ​​നം ഗ്രാ​​മം ഇ​​ന്ന​​ലെ സാ​​ക്ഷ്യം വ​​ഹി​​ച്ച​​തു തു​​ള്ള​​ൽ റി​​ക്കാ​​ർ​​ഡി​​ലാ​​ണ്. ത​​ല​​മു​​റ​​ക​​ളു​​ടെ സാ​​ക്ഷ്യ​​പ​​ത്ര​​വു​​മാ​​യി തു​​ള്ള​​ൽ​​ക്ക​​ല​​യി​​ൽ സ​​ജീ​​വ​​സാ​​ന്നി​​ധ്യ​​മാ​​യ കു​​റി​​ച്ചി​​ത്താ​​നം ജ​​യ​​കു​​മാ​​റാ​​ണ് തു​​ള്ള​​ലി​​ൽ ച​​രി​​ത്ര​​മെ​​ഴു​​തി​​യ​​ത്. 12 മ​​ണി​​ക്കൂ​​റി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി തു​​ള്ള​​ൽ ന​​ട​​ത്തി ലിം​​ക ബു​​ക്ക് ഓ​​ഫ് റി​​ക്കാ​​ർ​​ഡ്, ഇ​​ന്ത്യ ​ബു​​ക്ക് ഓ​​ഫ് റി​​ക്കാ​​ർ​​ഡ് എ​​ന്നി​​വ​​യി​​ൽ ഇ​​ടം​​തേ​​ടാ​​നാ​​യി​​രു​​ന്നു ജ​​യ​​കു​​മാ​​റി​​ന്‍റെ ശ്ര​​മം. നാ​​ടി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മു​​ള്ള ക​​ലാ​​നു​​ഭ​​വം റി​​ക്കാ​​ർ​​ഡി​​ലേ​​ക്കും തു​​ള്ളി​​ക്ക​​ട​​ന്നു​​വെ​​ന്ന​​താ​​ണ് ആ​​വേ​​ശം ഇ​​ര​​ട്ടി​​പ്പി​​ച്ച​​ത്. പു​​ല​​ർ​​ച്ചെ അ​​ഞ്ചി​​ന് ആ​​രം​​ഭി​​ച്ച തു​​ള്ള​​ൽ രാ​​ത്രി 7.15ന് ​​സ​​മാ​​പി​​ച്ച​​പ്പോ​​ൾ 12 മ​​ണി​​ക്കൂ​​ർ തു​​ള്ള​​ൽ ന​​ട​​ത്തി​​യ അ​​നു​​ഗൃ​​ഹീ​​ത ക​​ലാ​​കാ​​ര​​നെ​​ന്ന റി​​ക്കാ​​ർ​​ഡ് ജ​​യ​​കു​​മാ​​റി​​ന്‍റെ പേ​​രി​​ൽ എ​​ഴു​​ത​​പ്പെ​​ട്ടു. 10 ക​​ഥ​​ക​​ളാ​​ണ് ജ​​യ​​കു​​മാ​​ർ വി​​ള​​ന്പി​​ ന​​ൽ​​കി​​യ​​ത്. കല്യാ​​ണ​​സൗ​​ഗ​​ന്ധി​​കം, രു​​ക്മി​​ണീ​​ സ്വ​​യം​​വ​​രം, സ​​ന്താ​​ന​​ഗോ​​പാ​​ലം തു​​ട​​ങ്ങി​​യ ക​​ഥ​​ക​​ൾ ക​​ലാപ്രേ​​മി​​ക​​ൾ ന​​ന്നാ​​യി ആ​​സ്വ​​ദി​​ച്ചു. തു​​ള്ള​​ൽ ക​​ലാ​​കാ​​ര​​നും പി​​താ​​വു​​മാ​​യ ക​​ലാ​​മ​​ണ്ഡ​​ലം ജ​​നാ​​ർ​​ദ​നനി​​ൽ​നി​​ന്നാ​​ണ് ഓ​​ട്ടൻതു​​ള്ള​​ലി​​ന്‍റെ ബാ​​ല​​പാ​​ഠ​​ങ്ങ​​ൾ ജ​​യ​​കു​​മാ​​റി​​നു പ​​ക​​ർ​​ന്നുകി​​ട്ടി​​യ​​ത്.…

Read More

ലേലം ക​ത്തി​ക്ക​യ​റി​; ഒ​രു പൂ​വ​ൻകോ​ഴി​ക്കു വി​ല ഒ​രു ല​ക്ഷ​ത്തി പ​തി​നാ​യി​രം രൂ​പ

കോ​ട്ട​യം: പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ലേ​ലം ക​ത്തി​ക്ക​യ​റി​യ​പ്പോ​ൾ ഒ​രു പൂ​വ​ൻകോ​ഴി​ക്കു വി​ല ഒ​രു ല​ക്ഷ​ത്തി പ​തി​നാ​യി​രം രൂ​പ. കോ​ട്ട​യം ന​ട്ടാ​ശേ​രി പൊ​ൻ​പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ലെ പെ​രു​ന്നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ കോ​ഴി​ലേ​ല​ത്തി​ലാ​ണ് ആ​ദ്യ​ത്തെ കോ​ഴി​ക്ക് ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ൽ വി​ല വ​ന്ന​ത്. കോ​ട്ട​യം സ്വ​ദേ​ശി​യും കോ​യ​ന്പ​ത്തൂ​രി​ൽ സ്ഥി​രം താ​മ​സ​ക്കാ​ര​നു​മാ​യ മ​നോ​ജ് മ​ണ്ണൂ​രാ​ണു കോ​ഴി ലേ​ല​ത്തി​ൽ പി​ടി​ച്ച​ത്. ലേ​ല​ത്തി​ൽ ആ​ദ്യ​ത്തെ കോ​ഴി​ക്കു പൊ​ന്നുംകോ​ഴി​യെ​ന്ന പേ​രി​ലാ​ണു ലേ​ലം ന​ട​ക്കു​ന്ന​ത്. മ​റ്റു കോ​ഴി​ക​ൾ​ക്ക് 10,000 രൂ​പ​യും 5000 രൂ​പ​യ്ക്കും വ​രെ ലേ​ലം ന​ട​ന്ന​താ​യി പ​ള്ളി പ​ള്ളി അ​നി​ൽ കെ. ​കു​ര്യ​ൻ നെ​ച്ചി​ക്കാ​ട്ട് പ​റ​ഞ്ഞു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും ഉ​യ​ർ​ന്ന വി​ല​യ്ക്കു ലേ​ലം ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ൽ വില ഉയരുന്നത് ആ​ദ്യ​മാ​ണെന്നു പ​ള്ളി സെ​ക്ര​ട്ട​റി ഷി​ജു ഏ​ബ്ര​ഹാം ചി​റ​യി​ൽ പ​റ​ഞ്ഞു.

Read More

വീട്ടിൽനിന്ന് ഉപയോഗ ശൂന്യമായ വസ്തുക്കൾ ഒഴിവാക്കണോ ‍? ഇതാ സുവർണാവസരം

കോ​ട്ട​യം: വീ​ട്ടി​ലും പ​റ​ന്പി​ലു​മു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ൾ ഒ​ഴി​വാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കി​താ സു​വ​ർ​ണാ​വ​സ​രം. ഇ​ന്നും നാ​ളെ​യും ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ലൂ​ടെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ എ​ല്ലാ വ​സ്തു​ക്ക​ളും വീ​ട്ടി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാം. ആ​രോ​ഗ്യ ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും വി​വി​ധ വ​കു​പ്പു​ക​ളും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ത​രം​തി​രി​ച്ച് സൂ​ക്ഷി​ക്കു​ന്ന എ​ട്ടി​നം അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ അ​ത​തു മേ​ഖ​ല​ക​ളി​ലെ ക​ള​ക്ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് എ​ത്തി​ക്കേ​ണ്ട​ത്. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ, പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ (ക്യാ​രി ബാ​ഗു​ക​ൾ, പാ​യ്ക്കിം​ഗ് ക​വ​റു​ക​ൾ, ക​ട്ടി കു​റ​ഞ്ഞ മ​റ്റു പ്ലാ​സ്റ്റി​ക്കു​ക​ൾ) ക​ട്ടി കൂ​ടി​യ പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ (ക​സേ​ര, പാ​ത്ര​ങ്ങ​ൾ മു​ത​ലാ​യ​വ) വ​സ്ത്ര​ങ്ങ​ൾ (തു​ണി​കൊ​ണ്ടു​ള​ള മ​റ്റു വ​സ്തു​ക്ക​ൾ) കു​പ്പി​ച്ചി​ല്ല്, ചെ​രു​പ്പ്, ബാ​ഗ്, ലെ​ത​ർ വ​സ്തു​ക്ക​ൾ, സി​എ​ഫ്എ​ൽ, ട്യൂ​ബ് ലൈ​റ്റു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് വ​സ്തു​ക്ക​ൾ എ​ന്നി​ങ്ങ​നെ​യാ​ണു മാ​ലി​ന്യ​ങ്ങ​ൾ ത​രം തി​രി​ക്കേ​ണ്ട​ത്. ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളാ​ണു പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ക. ജ​ന​പ്ര​തി​നി​ധി​ക​ൾ,…

Read More

തെരഞ്ഞെടുപ്പിൽ കുടുങ്ങി, പറന്ന് പൊങ്ങാനുള്ള ചെറുവള്ളിയുടെ ഫയൽ ; എരുമേലി വി​​മാ​​ന​​ത്താ​​വ​​ള നി​​ർ​​മാ​​ണ​​ത്തി​​ൽ കേന്ദ്ര സർക്കാരും മന്ദഗതിയിൽ

കോ​​ട്ട​​യം: മ​​ധ്യ​​കേ​​ര​​ളം പ്ര​​തീ​​ക്ഷ​​യോ​​ടെ കാ​​ത്തി​​രു​​ന്ന എ​​രു​​മേ​​ലി വി​​മാ​​ന​​ത്താ​​വ​​ളം നി​​ർ​​മാ​​ണം സം​​ബ​​ന്ധി​​ച്ച ഫ​​യ​​ൽ​​നീ​​ക്കം മ​​ന്ദ​​ഗ​​തി​​യി​​ലാ​​യി. ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ഖ്യാ​​പ​​നം വ​​രെ സ​​ജീ​​വ​​മാ​​യി​​രു​​ന്ന ഫ​​യ​​ൽ​​നീ​​ക്കം സെ​​ക്ര​​ട്ട​​റി​​യേ​​റ്റി​​ലെ വ​​കു​​പ്പു​​ത​​ല ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ സ്ഥ​​ലം​​മാ​​റ്റ​​ത്തോ​​ടെ​​യാ​​ണ് നി​​ശ്ച​​ല​​മാ​​യ​​ത്. കേ​​ന്ദ്ര സി​​വി​​ൽ വ്യോ​​മ​​യാ​​ന, വ​​നം, പ​​രി​​സ്ഥി​​തി മ​​ന്ത്രാ​​ല​​യ​​ങ്ങ​​ളു​​ടെ അ​​നു​​മ​​തി വാ​​ങ്ങി അ​​ടു​​ത്ത​​വ​​ർ​​ഷം നി​​ർ​​മാ​​ണം തു​​ട​​ങ്ങാ​​നു​​ള്ള നീ​​ക്ക​​മാ​​ണു വി​​വി​​ധ വ​​കു​​പ്പു​​ക​​ളു​​ടെ അ​​നാ​​സ്ഥ​​യി​​ൽ മു​​ട​​ങ്ങി​​യ​​ത്. സി​​യാ​​ൽ മോ​​ഡ​​ൽ ക​​ന്പ​​നി രൂ​​പീ​​ക​​രി​​ക്കാ​​നും ഗ​​ൾ​​ഫി​​ൽ​​നി​​ന്നു​​ൾ​​പ്പെ​​ടെ പ​​ണം സ്വ​​രൂ​​പി​​ക്കാ​​നു​​മു​​ള്ള നീ​​ക്ക​​ത്തി​​ൽ വ​​ൻ ബി​​സി​​ന​​സ് സം​​രം​​ഭ​​ങ്ങ​​ളും ക​​ന്പ​​നി​​ക​​ളും 1500 കോ​​ടി രൂ​​പ​​യു​​ടെ സാ​​ന്പ​​ത്തി​​ക സ​​ഹ​​ക​​ര​​ണം വാ​​ഗ്ദാ​​നം ചെ​​യ്തി​​രു​​ന്നു. എ​​രു​​മേ​​ലി​​ക്കു​​സ​​മീ​​പം ചെ​​റു​​വ​​ള്ളി ബി​​ലീ​​വേ​​ഴ്സ് ച​​ർ​​ച്ച് റ​​ബ​​ർ എ​​സ്റ്റേ​​റ്റി​​ൽ 2263 ഏ​​ക്ക​​ർ സ്ഥ​​ലം ഇ​​തി​​നാ​​യി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​നാ​​യി ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. സ്ഥ​​ലം വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ന് യോ​​ജ്യ​​മാ​​ണെ​​ന്നാ​​യി​​രു​​ന്നു പ്രാ​​ഥ​​മി​​ക സ​​ർ​​വേ റി​​പ്പോ​​ർ​​ട്ട്. ചെ​​റു​​വ​​ള്ളി തോ​​ട്ട​​ത്തി​​ന്‍റെ ഉ​​ട​​മ​​സ്ഥാ​​വ​​കാ​​ശം സം​​ബ​​ന്ധി​​ച്ച് ഹൈ​​ക്കോ​​ട​​തി​​യി​​ൽ നി​​ല​​വി​​ലു​​ള്ള ഉ​​ട​​മ​​സ്ഥാ​​വ​​കാ​​ശ കേ​​സു​​ക​​ളി​​ൽ വേ​​ഗ​​ത്തി​​ൽ ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു. ബി​​ലീ​​വേ​​ഴ്സ് ച​​ർ​​ച്ച് പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി മ​​ധ്യ​​സ്ഥ…

Read More

മണമേതായാലും ഞാൻ ബീപ് ശബ്ദം പുറപ്പെടുവിക്കും; പോലീസിന്‍റെ വാഹന പരിശോധനയിൽ ഈരാറ്റുപേട്ടയിൽ നടന്ന രസകരമായ സംഭവമിങ്ങനെ

ഈ​രാ​റ്റു​പേ​ട്ട: ക​ല്യാ​ണ​ത്തി​ന് പ​ങ്കെ​ടു​ക്കാ​ൻ പോ​യ കു​ടും​ബ​ം അ​ത്ത​ർ പൂ​ശി​യ​തി​ന്‍റെ പേ​രി​ൽ പോ​ലീ​സി​ന്‍റെ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ പി​ടി​വീ​ണു. ഇ​ന്ന​ലെ പൂ​ഞ്ഞാ​ർ-​ചോ​ല​ത്ത​ടം റൂ​ട്ടി​ലാ​ണ് സം​ഭ​വം. പോ​ലീ​സ് കൈ ​കാ​ണി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വാ​ഹ​നം നി​ർ​ത്തി ഡ്രൈ​വ​റോ​ട് ബ്രീ​ത്ത് അ​ന​ലൈ​സ​റി​ൽ ഊ​തു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​പ​ക​ര​ണം ബീ​പ് ശ​ബ്ദം കേ​ൾ​പ്പി​ച്ച​തോ​ടെ മ​ദ്യ​പി​ച്ച​തി​ന്‍റെ പേ​രി​ൽ പോ​ലീ​സ് ന​ട​പ​ടി എ​ടു​ക്കു​മെ​ന്നാ​യി. താ​ൻ മ​ദ്യ​പി​ച്ചി​ട്ടി​ല്ലെ​ന്ന് ഡ്രൈ​വ​ർ ആ​ണ​യി​ട്ട് പ​റ​ഞ്ഞി​ട്ടും പോ​ലീ​സ് ചെ​വി​ക്കൊ​ള്ളാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. കാ​ർ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി കാ​റി​ലേ​ക്ക് ബ്രീ​ത്ത് അ​ന​ലൈ​സ​റു​മാ​യി പോ​ലീ​സു​കാ​ര​ൻ ക​യ​റി​യ​പ്പോ​ൾ ഭാ​ര്യ​യും കു​ട്ടി​ക​ളും അ​ത്ത​ർ പൂ​ശി​യ​തി​നാ​ൽ വീ​ണ്ടും ബീ​പ് ശ​ബ്ദം കേ​ൾ​ക്കു​വാ​ൻ തു​ട​ങ്ങി. തു​ട​ർ​ന്ന് ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി പോ​ലീ​സ് പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. ടൗ​ണി​ലെ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി ഗ്രാ​മീ​ണ മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​തി​ൽ പോ​ലീ​സി​നെ​തി​രേ ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Read More

ക​തി​ർ​മ​ണ്ഡ​പ​ത്തി​ലേ​ക്ക് വ​ധു എ​ത്തി​യ​ത് ഓ​ട്ടോ​റി​ക്ഷ​യി​ൽ, അ​ക​ന്പ​ടി​യാ​യി മു​പ്പ​തോ​ളം ഓ​ട്ടോ​റി​ക്ഷ​ക​ളും

കു​റ​വി​ല​ങ്ങാ​ട്: ക​തി​ർ​മ​ണ്ഡ​പ​ത്തി​ലേ​ക്ക് വ​ധു എ​ത്തി​യ​ത് ഓ​ട്ടോ​റി​ക്ഷ​യി​ൽ. വ​ധു​വി​ന് അ​ക​ന്പടി​യെ​ന്നോ​ണം ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യി മു​പ്പ​തോ​ളം ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ആ​ളു​ക​ളു​മെ​ത്തി. കു​റി​ച്ചി​ത്താ​നം പൂത്തൃ​ക്കോവി​ൽ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന വി​വാ​ഹ​ത്തി​ലാ​ണ് ഓ​ട്ടോ​റി​ക്ഷ​ക​ൾ താ​ര​മാ​യ​ത്. ഉ​ഴ​വൂ​ർ പെ​രു​ന്താ​നം മാ​മ​ല​യി​ൽ മോ​ഹ​ന​ൻ​നാ​യ​രു​ടെ​യും ലീ​ലാ​മ​ണി​യു​ടെ​യും മ​ക​ൾ മ​ഹി​മ​യു​ടെ വി​വാ​ഹ​മാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ലെ താ​ര​സാ​ന്നി​ധ്യ​ത്താ​ൽ ശ്ര​ദ്ധ നേ​ടി​യ​ത്. മ​ഹി​മ​യും ബ​ന്ധു​ക്ക​ളും ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് വി​വാ​ഹ​വേ​ദി​യി​ലേ​ക്കെ​ത്തി​യ​ത്. വ​ധു മ​ഹി​മ സ്വ​ന്ത​മാ​യി ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ചാ​ണ് ക​തി​ർ​മ​ണ്ഡ​പ​ത്തി​നു സ​മീ​പം വ​രെ എ​ത്തി​യ​തെ​ന്ന​ത് വി​വാ​ഹ​ത്തി​നെ​ത്തി​യ​വ​ർ​ക്കും കൗ​തു​ക​മാ​യി. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ പി​താ​വ് മോ​ഹ​ന​ൻ​നാ​യ​രി​ൽ​നി​ന്നു​ണ്ടാ​യ ആ​വേ​ശ​മാ​ണ് മ​ഹി​മ​യെ വേ​റി​ട്ട രീ​തി​യി​ൽ വി​വാ​ഹ​വേ​ദി​യി​ലേ​ക്കെ​ത്താ​ൻ സാ​ധി​ച്ച​ത്. പ​ട്ടാ​ന്പി കൊപ്പം പ്രേം​നി​വാ​സി​ൽ സൂ​ര​ജാ​ണ് മ​ഹി​മ​യ്ക്കു മി​ന്നു​ചാ​ർ​ത്തി ജീ​വി​ത​പ​ങ്കാ​ളി​യാ​ക്കി​യ​ത്. വ്യാ​ഴാ​ഴ്ച ര​ണ്ടാം വ​ർ​ഷ ബി​എ​ഡ് പ​രീ​ക്ഷ​യെ​ഴു​തി​യ മ​ഹി​മ ഇ​ന്ന​ലെ ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ച്ച് ദാ​ന്പ​ത്യ​ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. വി​വാ​ഹം ക​ഴി​ഞ്ഞ് പെ​രു​ന്താ​ന​ത്തെ വ​ധൂ​ഗൃ​ഹ​ത്തി​ലേ​ക്കും ഓ​ട്ടോ​യി​ൽ പോ​യ ന​വ​ദ​ന്പ​തി​ക​ൾ ശ​നി​യാ​ഴ്ച പ​ട്ടാ​ന്പി​യി​ലെ വ​ര​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യും ഓ​ട്ടോ​യി​ലാ​ണ് പോ​വു​ക.

Read More

വസ്ത്ര വ്യാപാരം തുടങ്ങാമെന്നു പറഞ്ഞ്  ദമ്പതികൾ 10ലക്ഷം തട്ടിച്ചതായി പരാതി; അന്വേഷണത്തിൽ ഇങ്ങനെയൊരു കടപോലുമില്ലെന്ന് പോലീസ്

കോ​ട്ട​യം: വ​സ്ത്ര വ്യാ​പാ​രം തു​ട​ങ്ങാ​മെ​ന്നു പ​റ​ഞ്ഞ് 10 ല​ക്ഷം രൂ​പ വാ​ങ്ങി ക​ബ​ളി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പാ​ലാ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ളാ​ലം സ്വ​ദേ​ശി മ​ധു​ച​ന്ദ്ര​ശേ​ഖ​ർ എ​ന്ന​യാ​ളു​ടെ പ​രാ​തി​യി​ൽ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ സു​രേ​ഷ്, ഭാ​ര്യ ഉ​ഷ, റോ​യി എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കേ​സ്. ഇ​വ​ർ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി​യ​തി​നാ​ൽ അ​റസ്റ്റ് ചെ​യ്യാ​നാ​വി​ല്ലെ​ന്ന് പാ​ലാ എ​സ്ഐ വ്യ​ക്ത​മാ​ക്കി. എ​തി​ർ ക​ക്ഷി​ക​ൾ​ക്കെ​തി​രേ ആ​ലു​വ പോ​ലീ​സും കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് പാ​ലാ പോ​ലീ​സ് പ​റ​ഞ്ഞു. 2017ലാ​ണ് ളാ​ലം സ്വ​ദേ​ശി​യെ ക​ബ​ളി​പ്പി​ച്ച് 10 ല​ക്ഷം വാ​ങ്ങി​യ​ത്. വ​സ്ത്ര വ്യാ​പാ​രം തു​ട​ങ്ങാ​മെ​ന്നു പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് 100 രൂ​പ​യു​ടെ പ​തി​നാ​യി​രം ഓ​ഹ​രി​ക​ൾ എ​ടു​പ്പി​ച്ചു. പി​ന്നീ​ട് ലാ​ഭ​വി​ഹി​ത​മോ മ​റ്റൊ​ന്നും ന​ല്കാ​തി​രു​ന്ന​പ്പോ​ഴാ​ണ് പ​ണം ന​ല്കി​യ ആ​ൾ ഇ​തേ​ക്കുറി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. വാ​ഗ്ദാ​നം ചെ​യ്ത സ്ഥാ​പ​നം പോ​ലും ഇ​ല്ലെ​ന്നും ക​ട​ലാ​സ് സ്ഥാ​പ​ന​മാ​ണെ​ന്നും മ​ന​സി​ലാ​യ​തോ​ടെ​യാ​ണ് പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. റോ​യി എ​ന്ന​യാ​ളാ​ണ് ഇ​ട​നി​ല നി​ന്ന് ഓ​ഹ​രി എ​ടു​പ്പി​ച്ച​ത്.…

Read More