നിയാസ് മുസ്തഫ കോട്ടയം: തിരുവനന്തപുരം മാത്രമല്ല, നിരവധി മണ്ഡങ്ങളിൽ ബിജെപി ഇത്തവണ അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് എംഎസ് കുമാർ. കേരളത്തിൽ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്നും തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ വിജയിക്കുമെന്നും ഏറ്റവും പുതിയ അഭിപ്രായ സർവേ പുറത്തുവന്ന സാഹചര്യത്തിലാണ് എംഎസ് കുമാർ രാഷ്ട്രദീപികയോട് പ്രതികരിച്ചത്. 2കോടി 40ലക്ഷം വോട്ടർമാർ കേരളത്തിലുണ്ട്. ഒരു മണ്ഡലത്തിൽ ആയിരമോ അയ്യായിരമോ വോട്ടർമാരോട് പോയി ചോദിച്ചിട്ട് സർവേ നടത്തിയാൽ അതെങ്ങനെ ശരിയാകും. ആകെ വോട്ടർമാരുടെ ഒരു ശതമാനത്തെപ്പോലും സർവേ നടത്തുന്നവർ സമീപിക്കുന്നില്ല. അഭിപ്രായ സർവേകളുടെ മാനദണ്ഡം എന്താണ്? അഭിപ്രായ സർവേ നടത്തുന്നവരുടെ ഒൗദാര്യം ബിജെപിക്കുവേണ്ട. നിലവിലെ സർവേകളിൽ ഒരു അടിസ്ഥാനവുമില്ല. ഈ തെരഞ്ഞെടുപ്പ് അടിമുടി ഒരുപാട് മാറ്റങ്ങൾ വരുത്തുന്ന തെരഞ്ഞെടുപ്പാണ്. തിരുവനന്തപുരം മാത്രമല്ല, നിരവധി മണ്ഡലങ്ങളിൽ ബിജെപി അദ്ഭുതങ്ങൾ സൃഷ്ടിക്കും. ഞങ്ങൾക്ക് ശുഭാപ്തി വിശ്വാസമുണ്ട്. സർവേകളെ…
Read MoreCategory: Kottayam
പണവുമായി ബസ് യാത്രചെയ്യുന്നവർ ശ്രദ്ധിക്കുക; ബേക്കർ ജംഗ്ഷനും ഉപ്പൂട്ടി കവലയ്ക്കുമിടയിൽ സ്ത്രീ മോഷ്ടാക്കൾ കറങ്ങുന്നു
കോട്ടയം: ബേക്കർ ജംഗ്ഷനും ഉപ്പൂട്ടി കവലയ്ക്കും ഇടയ്ക്ക് ബസ് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്. നാടോടി സ്ത്രീകളുടെ കവർച്ച അടുത്ത നാളിൽ ഏറ്റവുമധികം നടന്നത് ഉപ്പൂട്ടി കവലയ്ക്കും ബേക്കർ ജംഗ്ഷനും ഇടയ്ക്കു വച്ചാണ്. അതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കുക. പ്രത്യേകിച്ച് സ്ത്രീകൾ. ഇന്നലെ ഒരു യാത്രക്കാരിയുടെ 7000രൂപയാണ് ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്. പതിനായിരം, അയ്യായിരം, നാൽപ്പതിനായിരം ഇങ്ങനെ പോകുന്നു പലർക്കും പണം നഷ്ടപ്പെട്ടതിന്റെ കണക്ക്. ഇന്നലെ തിരുവാറ്റ സ്വദേശിനിയുടെ 7000രൂപയാണ് ഹാൻഡ് ബാഗിൽനിന്ന് തട്ടിയെടുത്തത്. ഉപ്പൂട്ടി കവലയിൽനിന്ന് കയറിയ യാത്രക്കാരി ബേക്കർ ജംഗ്ഷനിലെത്തിയപ്പോൾ ഹാൻഡ് ബാഗിൽ കിടന്ന പഴ്സ് കാണാനില്ല. പഴ്സിലാണ് പണം സൂക്ഷിച്ചിരുന്നത്. ഉച്ചകഴിഞ്ഞപ്പോൾ പഴ്സ് ഏറ്റുമാനൂരിൽനിന്ന് കിട്ടിയതായി ഒരാൾ വിളിച്ചു പറഞ്ഞു. പഴ്സിൽ ഉണ്ടായിരുന്ന ബാങ്ക് രേഖകളിൽ ഫോണ് നന്പരുണ്ടായിരുന്നു. പണമെടുത്ത ശേഷം പഴ്സ് ഏറ്റുമാനൂർ ക്ഷേത്രത്തിനു സമീപത്തെ റോഡരികിൽ വലിച്ചെറിയുകയായിരുന്നു. ഉപ്പൂട്ടി കവലയിൽനിന്ന് കയറുന്പോൾ…
Read Moreമാനത്തൂരിൽ അപകടത്തിൽ മരിച്ചനാലു പേരുടെ സംസ്കാരം ഇന്ന്; ജോബിൻസിന്റെ സംസ്കാരം നാളെ
കോട്ടയം: മാനത്തൂർ അപകടത്തിൽ മരിച്ച അഞ്ചു പേരുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ഉച്ചയോടെ ബന്ധുക്കൾക്ക് കൈമാറും. രാവിലെ രാമപുരം സിഐ സജി ജോർജിന്റെ നേതൃത്വത്തിൽ അഞ്ച് എസ്ഐമാരാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. പാലാ തഹസിൽദാർ മധുസൂദനന്റെ സാന്നിധ്യത്തിലായിരുന്നു ഇൻക്വസ്റ്റ് നടപടികൾ നടത്തിയത്. രാമപുരം, മരങ്ങാട്ടുപിള്ളി, കിടങ്ങൂർ, പാലാ, ഈരാറ്റുപേട്ട സ്റ്റേഷനുകളിലെ എസ്ഐമാരാണ് ഇൻക്വസ്റ്റ് നടത്തിയത്. അഞ്ചു മൃതദേഹങ്ങളും ഒരേ സമയം ഇൻക്വസ്റ്റ് നടത്തി. മാനത്തൂരിൽ നിന്ന് ജനപ്രതിനിധികൾ അടക്കം വൻ ജനാവലി മെഡിക്കൽ കോളജിൽ എത്തിയിട്ടുണ്ട്.മൃതദേഹങ്ങൾ വിലാപയാത്രയായാണ് കൊണ്ടുപോകുന്നത്. മരിച്ച അഞ്ചു പേരുടെയും മൃതദേഹങ്ങൾ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കടനാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ പൊതു ദർശനത്തിന് വയ്ക്കും. പ്രമോദിന്റെ സംസ്കാരം ഇന്ന് 2.30നും വിഷ്ണുരാജിന്റെ സംസ്കാരം മൂന്നിനും ഉല്ലാസിന്റെ സംസ്കാരം 3.30നും വീട്ടുവളപ്പിൽ നടക്കും. സുധി ജോർജിന്റെ…
Read Moreആ കാഴ്ച ഹൃദയഭേദകം; മാനത്തൂരിലെ കാർ അപകടത്തെക്കുറിച്ച് നാട്ടുകാരനും രാഷ്ട്രദീപിക സബ് എഡിറ്ററുമായ സോനു തോമസ് പറയുന്നതിങ്ങനെ…
സാധാരണ പോലുള്ള ഞായറാഴ്ച. മാനത്തൂരുകാർക്ക് ഇന്നലെ അങ്ങനെയായിരുന്നു. അവധി ദിവസമായതിനാൽ കടകൾ അധികം തുറന്നിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാർക്ക് സ്വീകരണമൊന്നുമില്ലാത്തതിനാൽ മാനത്തൂർ പള്ളി- സ്കൂൾ ജംഗ്ഷനുകളിൽ ആളുകൾ നന്നെ കുറവ്. വൈകുന്നേരം 6.20 ഒാടെ പക്ഷെ കാര്യങ്ങളെല്ലാം മാറി മറിഞ്ഞു. സംസ്ഥാനത്ത് ഇന്നലെയുണ്ടായ ഏറ്റവും വലിയ വാഹനാപകടത്തിന് സാക്ഷികളാവുകയായിരുന്നു നാട്ടുകാർ. പള്ളി ജംഗ്ഷനിൽ നിന്ന് സ്കൂൾ ജംഗ്ഷനിലേക്ക് യാദൃച്ഛികമായി നോക്കിയവരെല്ലാം നാടിനെ നടുക്കിയ ആ ദുരന്തത്തിന് സാക്ഷികളായി. റോഡിലെ നിയന്ത്രണം വിട്ട് വളഞ്ഞുപുളഞ്ഞ് വരുന്ന കാർ. ഒരു ഘട്ടത്തിൽ നിയന്ത്രണത്തിലായെന്ന് തോന്നിയ കാർ നിമിഷ നേരം കൊണ്ട് റോഡ് വക്കിലുള്ള വീടിന്റെ മതിലിൽ ഇടിച്ചു. ഉയർന്നു പൊങ്ങിയ കാർ ചെറിയ കശുമാവിൻ മരവും ബദാം മരവും ഒടിച്ച് അടുത്തുള്ള കടയിലേക്ക്. അവിടെനിന്ന് തെറിച്ച് റോഡിൽ. ഒരു നിമിഷം കൊണ്ട് എല്ലാം തീർന്നു. അപകടത്തിന്റെ ശബ്ദം കേട്ട്…
Read Moreമേലിൽ ഒരു പോലീസ് ജീപ്പിലും താളം പിടിക്കരുത്; ഗാനമേളയ്ക്കിടെ താളം പിടിച്ചത് വയർലെസ് ആന്റിനയിൽ; താളം മുറുകിയപ്പോൾ ആന്റിന ഓടിഞ്ഞു വീണു; പാത്താമുട്ടത്ത് നടന്ന രസകരമായ ആ ഭവകഥയിങ്ങനെ…
കോട്ടയം: ഗാനമേളയ്ക്കിടെ യുവകലാകാരൻമാർ താളം പിടിച്ചത് പോലീസ് ജീപ്പിന്റെ വയർലെസ് ആന്റിനയിൽ. ആന്റിന ഒടിഞ്ഞതോടെ താളം പിടിച്ചവർ ഓടി. പിന്നാലെ പോലീസ്. യുവാക്കൾ മതിൽ ചാടിക്കടന്ന് ഒരു വീട്ടിൽ കയറി രക്ഷപ്പെട്ടു. പക്ഷേ പിറ്റേന്ന് ആന്റിന ഒടിച്ചവരെ പോലീസ് കയ്യോടെ പൊക്കി. പൊതുമുതൽ നശിപപ്പിച്ചതിനുള്ള കേസിൽ ഒരാൾ അറസ്റ്റിൽ. കഴിഞ്ഞ ദിവസം പാത്താമുട്ടത്താണ് സംഭവം. എസ്എൻഡിപി സംഘടിപ്പിച്ച പരിപാടിയോടനുബന്ധിച്ചുള്ള ഗാനമേള നടക്കുന്പോൾ പോലീസ് ജീപ്പ് അൽപം അകലെ മാറ്റിയിട്ടിരിക്കുകയായിരുന്നു. ഡ്രൈവർ വണ്ടിയുടെ പിൻസീറ്റിൽ ഇരിപ്പുണ്ടായിരുന്നു. അടിപൊളി പാട്ടുകേട്ട് രസംപിടിച്ച രണ്ടു യുവാക്കൾ താളം പിടിച്ചത് പോലീസ് ജീപ്പിന്റെ വയർലെസ് ആന്റിനയിലായിരുന്നു. യുവാക്കൾ ജീപ്പിൽ ചാരി നിൽക്കുന്നത് ഡ്രൈവർ കണ്ടു. വെറുതെയാകുമെന്നും കരുതി ആദ്യം ഒന്നും പറഞ്ഞില്ല. എന്നാൽ പാട്ടിന്റെ താളത്തിനൊപ്പം ആന്റിന ചലിക്കുന്നതു കണ്ടപ്പോഴാണ് സംഗതി പന്തികേടാകുമെന്നു മനസിലായത്. ഡ്രൈവർ പുറത്തിറങ്ങി വരുന്പോൾ ആന്റിന ഒടിഞ്ഞു കിടക്കുന്നതാണ്…
Read Moreകെവിൻ കേസ്; വേനൽ അവധി പോലും വേണ്ടെന്നു വച്ച് പ്രിൻസിപ്പൽ സെഷൻസ് കോടതി വിചാരണ ജൂൺ ആറിന് തീർക്കും
കോട്ടയം: കോടതിയുടെ വേനൽ അവധി പോലും വേണ്ടെന്നു വച്ച് ഒന്നര മാസം കൊണ്ട് കെവിൻ കൊലപാതക കേസ് വിചാരണ പൂർത്തിയാക്കും. 24ന് ആരംഭിക്കുന്ന വിചാരണ ജൂണ് ആറിന് പൂർത്തിയാക്കാനാണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ്. 12 മുതൽ മെയ് 25 വരെ എല്ലാ കോടതികൾക്കും വേനൽ അവധിയാണ്. പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അവധിയില്ല. കേസിലെ 187 സാക്ഷികൾക്ക് സമൻസ് അയയ്ക്കാൻ ജഡ്ജി സി. ജയചന്ദ്രൻ നിർദേശിച്ചു. ദുരഭിമാനക്കൊലയായി പരിഗണിച്ചു വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.കഴിഞ്ഞ ദിവസം കേസ് വിളിച്ചപ്പോൾ കേസിലെ മുഴുവൻ പ്രതികളും കോടതിയിൽ ഹാജരായി. കുറ്റപത്രത്തിലെ തെറ്റുകൾ തിരുത്തി പുതിയ കുറ്റപത്രം പ്രതികളെ വായിച്ചു കേൾപിച്ചു. കെവിനെയും ഒന്നാം സാക്ഷി അനീഷിനെയും തട്ടിക്കൊണ്ടുപോയ സമയത്ത് വണ്ടിയിൽവച്ച് അനീഷിനെ മർദിച്ചെന്ന വിവരം പുതുക്കിയ കുറ്റപത്രത്തിൽ ഉൾപ്പെടുത്തി. പ്രതികളുടെ ക്രമം തെറ്റിയതും പുതിയ…
Read Moreരാഹുൽ ഗാന്ധിയുടെ അപരൻ രാഹുൽ കൊച്ചാപ്പി മുങ്ങി! അപരന്റെ അടുത്ത സുഹൃത്തിനെയും നാട്ടിൽ കാണാനില്ല
എരുമേലി: വയനാട്ടിൽ എഐസിസി പ്രസിഡന്റ് രാഹുൽ ഗാന്ധിക്ക് അപരസ്ഥാനാർഥിയായി പത്രിക നൽകിയ എരുമേലി മുട്ടപ്പള്ളി സ്വദേശി രാഹുൽ കൊച്ചാപ്പി എന്ന കെ.ഇ. രാഹുൽ ഗാന്ധി എവിടെയാണെന്ന് അറിയില്ലെന്ന് ബന്ധുക്കൾ. സ്ഥാനാർഥിയാകാനും അതു പിൻവലിപ്പിക്കാനും അപരനുമേൽ സമ്മർദമുണ്ടെന്നാണ് വിവരം. അപരന്റെ അടുത്ത സുഹൃത്തിനെയും നാട്ടിൽ കാണാനില്ല. എന്നാൽ, സമ്മർദമെന്നതു വാർത്താപ്രാധാന്യം നേടാൻവേണ്ടി നടത്തുന്ന പ്രചാരണമാണെന്നും അപരൻ രാഹുൽ ഗാന്ധിയുടെ വിജയത്തിനു ഭീഷണിയല്ലെന്നും കോൺഗ്രസ് എരുമേലി മണ്ഡലം നേതൃത്വം അറിയിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആലപ്പുഴയിൽ നാടൻപാട്ട് പരിപാടിക്കായി മുട്ടപ്പള്ളിയിലെ വീട്ടിൽനിന്നു രാഹുൽ കൊച്ചാപ്പി പോയത്. ആലപ്പുഴയിൽ പരിപാടിക്കു ശേഷം പിറ്റേന്നു മുതൽ രാഹുൽ കൊച്ചാപ്പിയുടെ ഫോൺ ഓഫാണ്. നാമനിർദേശപത്രിക കൊടുത്ത ശേഷം രാഹുൽ കൊച്ചാപ്പി എവിടേക്കാണു പോയതെന്നു വീട്ടുകാർക്ക് അറിയില്ല. സ്വദേശം മുട്ടപ്പള്ളിയിലാണെങ്കിലും ഇടയ്ക്കു പഠനവും ജോലിയുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്തു രാഹുൽ കൊച്ചാപ്പി താമസിച്ചിരുന്നു. തിരുവനന്തപുരത്തെ ചില സിപിഎം നേതാക്കൾ…
Read Moreപുരാവസ്തുക്കളോട് ഭ്രമം! ഹരിദാസൻ നായരുടെ കൈയിൽ ബാലറ്റുപെട്ടി ഇപ്പോഴും ഭദ്രം
പൊൻകുന്നം: പുരാവസ്തുക്കളോട് ഭ്രമമുള്ള ചിറക്കടവ് തെക്കേത്തുകവല തെക്കേചെറ്റയിൽ ഹരിദാസൻ നായരുടെ ശേഖരത്തിൽ പഴയകാല ബാലറ്റുപെട്ടി. ഏതൊക്കെയോ സ്ഥാനാർഥികളുടെ വിധി നിർണയിച്ച ആ പെട്ടി ഇപ്പോൾ പണപ്പെട്ടിയാണ് ഇദ്ദേഹത്തിന്റെ കടയിൽ. പച്ച നിറത്തിലുള്ള ഇരുമ്പ് ബാലറ്റ് പെട്ടി 1957 ലെ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നതാണെന്ന് ഹരിദാസൻ നായർ പറയുന്നു. അക്കാലത്ത് സ്ഥാനാർഥികളുടെ ചിഹ്നം പതിച്ച പെട്ടിയാണ് ഉണ്ടായിരുന്നത്. എത്ര സ്ഥാനാർഥികളുണ്ടോ അത്രയും പെട്ടിയും വേണം ബൂത്തിൽ. ഓരോ സ്ഥാനാർഥിക്കും ചെയ്ത വോട്ട് അയാളുടെ ചിഹ്നം പതിച്ച പെട്ടിയിൽ ഇടണം. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഈ പെട്ടികൾ ലേലം ചെയ്യും. അങ്ങനെ ലേലത്തിൽ പിടിച്ച പെട്ടികൾ കച്ചവടക്കാർ കൊണ്ടുവന്നപ്പോൾ ഹരിദാസൻ നായർ അഞ്ചു രൂപ വിലകൊടുത്ത് വാങ്ങിയതാണ്. പഴയകാല റാന്തൽ, നാണയങ്ങൾ തുടങ്ങി വിവിധ പുരാവസ്തുക്കൾ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
Read Moreപാടം നികത്തിയത് അന്വേഷിക്കാനെത്തിയ കൃഷിഓഫീസർക്കും സംഘത്തിനും ഭീഷണി; വനിതാ ജീവനക്കാർ ഓടി രക്ഷപെട്ടു
തൊടുപുഴ: വ്യാപകമായി നെൽപാടം നികത്തുന്നുവെന്ന പരാതി അന്വേഷിക്കാൻ സ്ഥലത്തെത്തിയ വനിത കൃഷി ഓഫീസർക്കും ഉദ്യോഗസ്ഥർക്കുംനേരേ ഭൂ മാഫിയയുടെ ഭീഷണി. പാടം നികത്തിയയാൾ ഇന്നലെ കരിമണ്ണൂർ കൃഷി ഭവനിലെത്തി ഭീഷണി മുഴക്കിയതിനെതുടർന്ന് കൃഷി ഓഫീസറും ജീവനക്കാരും ഓടി രക്ഷപെട്ടു. വിവരമറിഞ്ഞ് കരിമണ്ണൂർ എസ്ഐ കെ. സുധീറിന്റെ നേൃതൃത്വത്തിലെത്തിയ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തതിനു ശേഷമാണ് ജീവനക്കാർക്ക് തിരികെ ഓഫീസിൽ പ്രവേശിക്കാനായത്. സംഭവത്തിൽ റിട്ട. കോളജ് അധ്യാപകനായ എറണാകുളം ഏരൂർ പോത്തുമുറിയിൽ കെ.ജെ. മത്തായി (58)യാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. തെരഞ്ഞെടുപ്പിന്റെ മറവിൽ കരിമണ്ണൂർ മുളപ്പുറം ഭാഗത്ത് നെൽപാടം മണ്ണിട്ടു നികത്തുന്നതായുള്ള പരാതി ലഭിച്ചതിനെതുടർന്ന് കഴിഞ്ഞദിവസം കൃഷി ഓഫീസർ പി.ഐ. റഷീദയും മൂന്നു വനിത ജീവനക്കാരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആർഡിഒയ്ക്ക് റിപ്പോർട്ട് നൽകുന്നതിനായി തയാറെടുക്കുന്നതിനിടയിലാണ് ഇയാൾ കൃഷി ഓഫീസിലെത്തി ഭീഷണി മുഴക്കിയത്. വനിത ജീവനക്കാർ…
Read Moreഓര്മയില് വിങ്ങലായി അതുല്യമോള്! മെഡിക്കല് കോളജിലേക്ക് പായുമ്പോള് പോലീസ് ഡ്രൈവര് നെജിക്ക് ഒരു പ്രാര്ഥനയേ ഉണ്ടായിരുന്നുള്ളൂ…
കോട്ടയം: മീനച്ചിലാറിന്റെ കയത്തിൽനിന്നു രക്ഷിച്ച് മെഡിക്കൽ കോളജിലേക്കുള്ള യാത്രയിൽ പോലീസ് ജീപ്പിന്റെ ഡ്രൈവർ നെജിക്ക് ഒന്നു മാത്രമേ പ്രാർഥയുണ്ടായിരുന്നു. തന്റെ വാഹനത്തിലുള്ള അതുല്യമോളുടെ ജീവൻ രക്ഷിക്കണമേയെന്ന്. മെഡിക്കൽ കോളജിനു സമീപമെത്തിയപ്പോൾ മറ്റൊരുകാർ സൃഷ്ടിച്ച തടസത്തിലും തളർന്നില്ല. അതുല്യയെ കൈകളിൽ വാരിയെടുത്ത് നെഞ്ചോടുചേർത്തു മെഡിക്കൽ കോളജു ലക്ഷ്യമാക്കി നെജി പാഞ്ഞു. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ സിബു ഓരോവണ്ടിക്കും കൈകാണിക്കുന്നുണ്ടെങ്കിലും നിർത്താതെ പോകുകയായിരുന്നു. നിരവധി വാഹനങ്ങൾ കടന്നുപോയതിനുശേഷമെത്തിയ ടവേറയിൽ മെഡിക്കൽ കോളജിലേക്ക്. ആശുപത്രിയുടെ മുന്നിൽനിന്നു കുട്ടിയുമായി ട്രെക്ചറിലേക്കും അത്യാഹിതവിഭാഗത്തിലേക്കുമുള്ള ഓട്ടത്തിലും അതുല്യയുടെ ജീവൻ തിരികെ കിട്ടുമെന്നുള്ള ഉറപ്പിലായിരുന്നു. നിർഭാഗ്യവശാൽ ജീവൻപൊലിഞ്ഞ അതുല്യയുടെ മൃതദേഹത്തിനു മുന്നിൽ വിങ്ങിപ്പൊട്ടാനേ ഈ പോലീസുകാരനായുള്ളു. സഹോദരിയുടെ പ്രായംവരുന്ന അതുല്യയുടെ ജീവൻ പൊലിഞ്ഞതോടെ അയർക്കുന്നം സ്റ്റേഷനിലെ എസിപിഒയും പേരൂർ മന്നാമലയിൽ എം.പി. നെജിമോനു മറ്റൊന്നും ഓർക്കാനുമായില്ല. മീനച്ചിലാറ്റിലെ ടാപ്പുഴ കടവിൽ ഇന്നലെ ഉച്ചകഴിഞ്ഞാണു ആറുമാനൂർ തെക്കേതൊട്ടിയിൽ സുകുമാരൻ-സുധ ദന്പതികളുടെ…
Read More