രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​പ​ര​ൻ രാ​​ഹു​​ൽ കൊ​​ച്ചാ​​പ്പി മു​ങ്ങി! അ​പ​ര​ന്‍റെ ​അ​​ടു​​ത്ത സു​​ഹൃ​​ത്തി​​നെ​​യും നാ​​ട്ടി​​ൽ കാ​​ണാ​​നി​​ല്ല

എ​​രു​​മേ​​ലി: വ​​യ​​നാ​​ട്ടി​​ൽ എ​​ഐ​​സി​​സി പ്ര​​സി​​ഡ​​ന്‍റ് രാ​​ഹു​​ൽ ഗാ​​ന്ധി​​ക്ക് അ​​പ​​രസ്ഥാ​​നാ​​ർ​​ഥി​​യാ​​യി പ​​ത്രി​​ക ന​​ൽ​​കി​​യ എ​​രു​​മേ​​ലി മു​​ട്ട​​പ്പ​​ള്ളി സ്വ​​ദേ​​ശി രാ​​ഹു​​ൽ കൊ​​ച്ചാ​​പ്പി എ​​ന്ന കെ.​​ഇ. രാ​​ഹു​​ൽ ഗാ​​ന്ധി എ​​വി​​ടെ​​യാ​​ണെ​​ന്ന് അ​​റി​​യി​​ല്ലെ​​ന്ന് ബ​​ന്ധു​​ക്ക​​ൾ. സ്ഥാ​നാ​ർ​ഥി​യാ​കാ​നും അ​തു പി​ൻ​വ​ലി​പ്പി​ക്കാ​നും അ​പ​ര​നു​മേ​ൽ സ​മ്മ​ർ​ദ​മു​ണ്ടെ​ന്നാ​ണ് വി​വ​രം. അ​പ​ര​ന്‍റെ ​അ​​ടു​​ത്ത സു​​ഹൃ​​ത്തി​​നെ​​യും നാ​​ട്ടി​​ൽ കാ​​ണാ​​നി​​ല്ല.

എ​​ന്നാ​​ൽ, സ​മ്മ​ർ​ദ​മെ​ന്ന​തു വാ​​ർ​​ത്താ​​പ്രാ​​ധാ​​ന്യം നേ​​ടാ​​ൻവേ​​ണ്ടി ന​​ട​​ത്തു​​ന്ന പ്ര​​ചാ​​ര​​ണമാ​​ണെ​​ന്നും അ​പ​ര​ൻ രാ​ഹു​ൽ ​ഗാ​ന്ധി​യു​ടെ വി​ജ​യ​ത്തി​നു ഭീ​ഷ​ണി​യ​ല്ലെ​ന്നും കോ​​ൺ​​ഗ്ര​​സ്‌ എ​​രു​​മേ​​ലി മ​​ണ്ഡ​​ലം നേ​​തൃ​​ത്വം അ​​റി​​യി​​ച്ചു. ഇ​​ക്ക​​ഴി​​ഞ്ഞ ചൊ​​വ്വാ​​ഴ്ച​​യാ​​ണ് ആ​​ല​​പ്പു​​ഴ​​യി​​ൽ നാ​​ട​​ൻപാ​​ട്ട് പ​​രി​​പാ​​ടി​​ക്കാ​​യി മു​​ട്ട​​പ്പ​​ള്ളി​​യി​​ലെ വീ​​ട്ടി​​ൽ​നി​​ന്നു രാ​​ഹു​​ൽ കൊ​​ച്ചാ​​പ്പി പോ​​യ​​ത്.

ആ​​ല​​പ്പു​​ഴ​​യി​​ൽ പ​​രി​​പാ​​ടി​​ക്കു ശേ​​ഷം പി​​റ്റേ​ന്നു മു​​ത​​ൽ രാ​​ഹു​​ൽ കൊ​​ച്ചാ​​പ്പി​​യു​​ടെ ഫോ​​ൺ ഓ​​ഫാ​​ണ്. നാ​​മ​നി​​ർ​​ദേ​​ശ​പ​​ത്രി​​ക കൊ​​ടു​​ത്ത ശേ​​ഷം രാ​​ഹു​​ൽ കൊ​​ച്ചാ​​പ്പി എ​​വി​​ടേ​​ക്കാ​​ണു പോ​​യ​​തെ​​ന്നു വീ​​ട്ടു​​കാ​​ർ​​ക്ക് അ​​റി​​യി​​ല്ല. സ്വ​​ദേ​​ശം മു​​ട്ട​​പ്പ​​ള്ളി​​യി​​ലാ​​ണെ​​ങ്കി​​ലും ഇ​​ട​​യ്ക്കു പ​​ഠ​​ന​​വും ജോ​​ലി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു തി​​രു​​വ​ന​​ന്ത​​പു​​ര​​ത്തു രാ​​ഹു​​ൽ കൊ​​ച്ചാ​​പ്പി താ​​മ​​സി​​ച്ചി​​രു​​ന്നു. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ ചി​​ല സി​​പി​​എം നേ​​താ​​ക്ക​​ൾ മു​​ഖേ​​നെ​​യാ​​ണു രാ​​ഹു​​ൽ കൊ​​ച്ചാ​​പ്പി അ​​പ​​രസ്ഥാ​​നാ​​ർ​​ഥി ആ​​യ​​തെ​​ന്നു സൂ​​ച​​ന​​ക​​ളു​​ണ്ട്.

അ​​തേ​​സ​​മ​​യം, നാ​​ട്ടി​​ൽ സി​​പി​​എ​​മ്മി​​ലും ഡി​​വൈ​​എ​​ഫ്ഐ​യി​​ലും പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന രാ​​ഹു​​ൽ കൊ​​ച്ചാ​​പ്പി പാ​​ർ​​ട്ടി​​യു​​ടെ അ​​നു​​ഭാ​​വി മാ​​ത്ര​​മാ​​ണെ​​ന്നാ​​ണ് ഇ​​പ്പോ​​ൾ സി​​പി​​എം പ്രാ​​ദേ​​ശി​​ക നേ​​തൃ​​ത്വം പ​​റ​​യു​​ന്ന​​ത്. നാ​​ട​​ൻ​പാ​​ട്ട് ക​​ലാ​​കാ​​ര​​ൻ എ​​ന്ന നി​​ല​​യി​​ൽ ഫെ​​ലോഷി​​പ്പ് ല​​ഭി​​ച്ച​​തി​​ന് ഡി​​വൈ​​എ​​ഫ്ഐ​യു​​ടെ ഉ​​പ​​ഹാ​​രം രാ​​ഹു​​ൽ കൊ​​ച്ചാ​​പ്പി​​ക്കു ന​​ൽ​​കി​​യ​​തു സി​​നി​​മാതാ​​രം ഇ​​ന്ദ്ര​​ൻ​​സ് ആ​​യി​​രു​​ന്നു.

നാ​​മ​​നി​​ർ​​ദേ​​ശ പ​​ത്രി​​ക ന​​ൽ​​കി​​യ ശേ​​ഷം രാ​​ഹു​​ൽ കൊ​​ച്ചാ​​പ്പി​​യു​​ടെ ഫേ​​സ്ബു​​ക് അ​​ക്കൗ​​ണ്ട് നീ​​ക്കം ചെ​​യ്തി​ട്ടു​ണ്ട്. ഏ​​തെ​​ങ്കി​​ലും കേ​​സി​​ൽ പ്ര​​തി​​യാ​​യി​​ട്ടു​​ണ്ടോ​​യെ​​ന്നു ചി​​ല​​ർ എ​​രു​​മേ​​ലി പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ​​ത്തി അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യി​​രു​​ന്നു. ഒ​​രു പെ​​റ്റി കേ​​സ് മാ​​ത്ര​​മാ​​ണ് ഇ​യാ​ൾ​ക്കെ​​തി​​രേ​​യു​​ള്ള​​ത്. ഇ​​തി​​നു പി​​ഴ​​യ​​ട​​ച്ചി​​ട്ടു​​ണ്ട്.

Related posts