കോട്ടയം: എന്തായാലും പീഡനക്കേസിൽ അകപ്പെട്ടു. ഇനി ഒരു കേസ് കൂടിയായാലും ഒരു ചുക്കുമില്ലെന്നു പറഞ്ഞ് പീഡനക്കേസിൽ കുടുങ്ങി ജയിലിൽ കിടന്ന കാമുകൻ പുറത്തിറങ്ങി കാമുകിയുമൊത്തുള്ള സ്വകാര്യ ഫോട്ടോകളും വീഡിയോയും പ്രചരിപ്പിച്ചു. ആയിരക്കണക്കിന് ആളുകളിലേക്ക് പ്രചരിപ്പിച്ച ഫോട്ടോയും വീഡിയോയും കണ്ട് കാമുകിയും വീട്ടുകാരും ഞെട്ടി. ഒടുവിൽ കാമുകനെതിരേ പീഡന കേസിനു പുറമേ മറ്റൊരു പരാതി കൂടി നല്കി. ഇതോടെ രണ്ടു കേസിൽ പ്രതിയായി കാമുകൻ. കോട്ടയം സ്വദേശിയായ യുവാവാണ് കുമുകിയുടെ ഫോട്ടോയും വീഡിയോയും പ്രരചിപ്പിച്ചത്. രണ്ടാഴ്ച മുൻപാണ് പീഡന കേസിൽ അകത്തായ യുവാവ് ജയിൽ മോചിതനായത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ യുവാവ് തന്റെ കൈവശമുണ്ടായിരുന്ന യുവതിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി സുഹൃത്തുക്കൾക്കും യുവതിയുടെ ബന്ധുക്കൾക്കുമെല്ലാം അയച്ചു. യുവാവും യുവതിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ വരെ ഇങ്ങനെ പ്രചരിപ്പിച്ചു. യുവാവും യുവതിയും തമ്മിൽ നേരത്തേ സ്നേഹത്തിലായിരുന്നപ്പോഴുള്ള ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.…
Read MoreCategory: Kottayam
മൂന്ന് മാസത്തെ പ്രണയത്തിനിടെ നിരവധി തവണ പീഡിപ്പിച്ചു; വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവിനെതിരേ പരാതിയുമായി യുവതി
കോട്ടയം: ഇരുപത്തഞ്ചുകാരിയെ പീഡിപ്പിച്ച ശേഷം ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഇരുപത്തിമൂന്നുകാരനെതിരേ തലയോലപറന്പ് പോലീസ് കേസെടുത്തു. ബ്രഹ്മമംഗലം സ്വദേശിനിയുടെ പരാതിയിൽ അയൽവാസിക്കെതിരേയാണ് കേസെടുത്തത്. മൂന്നു മാസമായി ഇവർ തമ്മിൽ സ്നേഹത്തിലാണ്. ഇതിനിടെ കാറിൽ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. ചേർത്തലയിലെ ഒരു ക്ഷേത്രത്തിൽ എത്തി മാലയിട്ട് വിവാഹിതരായെന്നു വിശ്വസിപ്പിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. അതിനു ശേഷം യുവാവ് യുവതിയെ ഉപേക്ഷിച്ചെന്നാണ് പരാതി. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ യുവതിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. പ്രതിയെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. തലയോലപറന്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreമുറ്റത്ത് കിടന്നിരുന്ന കാറും ബൈക്കും കള്ളന് വേണ്ട; സിറ്റൗട്ടിൽ വച്ചിരുന്ന അക്വേറിയം മോഷണം പോയി; അതിരമ്പുഴയിലെ മോഷണത്തെക്കുറിച്ച് വീട്ടുകാർ പറയുന്നത്
കോട്ടയം: അതിരന്പുഴയിലെ കള്ളന് അക്വേറിയം മതി. അതിരന്പുഴ മണ്ണാർകുന്നിലെ ഒരു വീടിന്റെ സിറ്റൗട്ടിൽ വച്ചിരുന്ന വലിയ അക്വേറിയം ഇന്നലെ രാത്രിയിൽ ആരോ മോഷ്ടിച്ചു. മണ്ണാർകുന്ന് പനയത്തികവല വേകത്താനം ജോയിയുടെ വീട്ടിലെ അക്വേറിയമാണ് കള്ളൻ അടിച്ചു മാറ്റിയത്. രാത്രി ഒരു മണിക്ക് ശേഷമാണ് മോഷണം. അക്വേറിയത്തിലെ വെള്ളം പോലും കളയാതെയാണ് കൊണ്ടുപോയിരിക്കുന്നത്. അതി സൂക്ഷ്മമായിട്ടാണ് അക്വേറിയം എടുത്തു മാറ്റിയതെന്ന് വ്യക്തം. ഒരു തുള്ളി വെള്ളം പോലും സിറ്റൗട്ടിൽ വീണിട്ടില്ല. ലൈറ്റും മോട്ടോറും അടക്കം എല്ലാം കൊണ്ടുപോയി. ഇതോടൊപ്പം ഒരു മൊബൈൽ ചാർജറും അടിച്ചു മാറ്റിയിട്ടുണ്ട്. അക്വേറിയം എടുത്തുകൊണ്ടു പോകാൻ രണ്ടു പേർ വേണം. അതിനാൽ മോഷണത്തിൽ ഒന്നിലധികം പേർ ഉൾപ്പെട്ടതായി വ്യക്തമായി. വീടിനു പുറകിലെ വിറകു പുരയിലും മോഷ്ടാക്കൾ തെരച്ചിൽ നടത്തിയിട്ടുണ്ട്. എല്ലാം വാരിവലിച്ചിട്ടിരിക്കുകയാണ്. മുറ്റത്ത് രണ്ട് കാറുകളും ഒരു ബൈക്കും ഉണ്ടായിരുന്നെങ്കിലും അവയിലൊന്നും മോഷ്ടാക്കൾക്ക് നോട്ടമില്ലായിരുന്നു. 1800…
Read Moreഎളുപ്പം പണക്കാരനുമാകാം വലിയ കഷ്ടപ്പാടുമില്ല; ഗൾഫിലെ ജോലി വേണ്ടെന്നു വച്ച് നാട്ടിൽ കഞ്ചാവ് കച്ചവടം തുടങ്ങിയ യുവാവ് പോലീസ് പിടിയിൽ
കോട്ടയം: ഗൾഫിലെ ജോലി വേണ്ടന്നു വച്ച് നാട്ടിലെത്തി കഞ്ചാവ് കച്ചവടം തുടങ്ങിയ യുവാവ് കുടുങ്ങി. ഇന്നലെ എക്സൈസിന്റെ വാഹന പരിശോധനയിൽ സ്കൂട്ടർ പരിശോധിച്ചപ്പോൾ 50 പൊതി കഞ്ചാവ് കണ്ടെടുത്തതോടെയാണ് കഞ്ചാവ് വിൽപനക്കാരൻ കുടുങ്ങിയത്. മാങ്ങാനം പാക്കത്ത് ജിനു വർഗീസ് ജോർജി (30)നെയാണു പിടികൂടിയത്. കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് ആണ് പിടികൂടിയത്. ഒരു വർഷം മുൻപ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ഇയാൾ കഞ്ചാവ് കച്ചവടത്തിലേക്ക് തിരിയുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഞ്ചാവ് ഉപയോഗിക്കുന്ന ഇയാൾ കന്പത്തു നിന്ന് കഞ്ചാവ് വാങ്ങിക്കൊണ്ടുവന്നാണ് വിതരണം ചെയ്യുന്നത്. സഹായിയായി ആരും ഇല്ലെന്നാണ് കരുതുന്നതെന്നും തുടർന്നുള്ള അന്വേഷണം നടക്കുന്നതായും എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എച്ച്.നൂറുദ്ദീൻ പറഞ്ഞു. കഞ്ചാവ് ചെറുപൊതികളിലാക്കി കഞ്ഞിക്കുഴി ഭാഗത്തും കോട്ടയം ടൗണിലും പരിസരപ്രദേശങ്ങളിലും സ്കൂൾ കോളജ്…
Read Moreഖത്തറിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സഖിമോൾക്കെതിരേ കൂടുതൽപേർ രംഗത്ത്
കോട്ടയം: ഖത്തറിൽ വാഗ്ദാനം ചെയ്ത ജോലി നൽകാതെ വഞ്ചിച്ചെന്ന പരാതിയിൽ അറസ്റ്റിലായ പൂഞ്ഞാർ തെക്കേക്കര മാങ്കുഴി ഭാഗം വേണാട് വീട്ടിൽ സഖിമോൾ (47)ക്കെതിരേ നിരവധി പരാതികൾ. ഇന്നലെ പാലാ പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സ്വദേശിക്കും സുഹൃത്തിനും ഖത്തറിലുള്ള തന്റെ കന്പനിയിൽ ജോലി നൽകാമെന്ന് പറഞ്ഞ് മൂന്നര ലക്ഷത്തോളം രൂപ വാങ്ങുകയും ഗൾഫിൽ എത്തിച്ച ശേഷം വാഗ്ദാന പ്രകാരമുള്ള ജോലിയോ പെർമനന്റ് വീസയോ നൽകാതെ വഞ്ചിക്കുകയായിരുന്നുവെന്നുമാണ് പരാതി. യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടുത്തുന്നുവെന്നു മനസിലാക്കിയ യുവതി പാലാ മുരിക്കുംപുഴ ഭാഗത്തെ വാടക വീട്ടിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഇന്നലെ രാവിലെ പിങ്ക് പോലീസിന്റെ സഹായത്തോടെ പാലാ പോലീസാണ് പ്രതിയെ പിടികൂടിയത്. ഇതിനു പിന്നാലെ യുവതിക്കെതിരെ കൂടുതൽ പരാതി ലഭിച്ചതായി പോലീസ് പറഞ്ഞു.
Read Moreവ്യാജപരാതികൾ ഇനി നടക്കില്ല; വാഹന പരിശോധനയ്ക്ക് എത്തുന്നത് ഹൈടെക് പോലീസുകാർ
കോട്ടയം: വാഹന പരിശോധനക്കിടെ പോലീസ് കണ്ണുരുട്ടിയെന്നും അപമര്യാദയായി പെരുമാറിയെന്നുമുള്ള വ്യാജപരാതിയുമായി ചെന്നേക്കരുത്. എല്ലാം കാണുന്ന , എല്ലാം കേൾക്കുന്ന മൂന്നാം കണ്ണുമായി പോലീസ് ഉടൻ എത്തും. പോക്കറ്റിലും ബട്ടൻസിലുമൊക്കെ ഘടിപ്പിക്കുന്ന ബോഡി വോണ് കാമറയുമായാണ് ഇനി പോലീസ് ഡ്യൂട്ടിക്കെത്തുന്നത്. വാഹന പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ സംഘർഷങ്ങൾ നടക്കുന്ന സ്ഥലത്ത് ഡ്യൂട്ടി നോക്കുന്ന ഉദ്യോഗസ്ഥരും കാമറ ധരിച്ചാവും പോവുക. അവിടെ നടക്കുന്ന സംഭവങ്ങളും കാമറയിൽ പകർത്തുന്നതിനാൽ പിന്നെ പോലീസിനെതിരേ കള്ള പരാതിയുമായി ചെന്നിട്ട് കാര്യമില്ല. പോലീസുകാർക്കും ഇതൊരു കുടുക്കാണ്. പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്നു എന്ന് ഉറപ്പുവരുത്താനുമാവും. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് നല്കാനായി 400 കാമറകളാണ് വാങ്ങിയിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ ഒരു ജില്ലയിലേക്ക് 20 കാമറ നല്കാനാണ് ആലോചന. മെട്രോ സിറ്റികളിലെ പോലീസിന് 30 കാമറ വീതവും നല്കും. കാമറകളുടെ വിതരണം ഉടൻ ഉണ്ടാവും. ലോ ആൻഡ്…
Read Moreപുലിയിറങ്ങിയെന്ന് നാട്ടുകാർ; കാൽപാട് കണ്ടിട്ട് കട്ടുപൂച്ചയെന്ന് വനം വകുപ്പ്; മുണ്ടക്കയത്തുകാർ പുലിപ്പേടിയിൽ
മുണ്ടക്കയം: അമരാവതിക്ക് സമീപം ഇന്നലെ രാവിലെ പുലിയുടേതിന് സമാനമായ കാൽപാട് കണ്ടതാണ് നാട്ടിൽ ഭീതി പരന്നത്. പുച്ചയുടേതിനേക്കാൾ വലിപ്പമുള്ള കാൽപാടുകളാണ് അമരാവതിയിൽ ജോസിന്റെ മുറ്റത്തും പുരയിടത്തിലും കാണപ്പെട്ടത്. ജോസ് സമീപവാസിളെ വിളിച്ച് കാണിക്കുകയും നാട്ടുകാരിൽ ചിലർ വനം വകുപ്പ് അധിക്യതരെ അറിയിക്കുകയും ചെയ്തു. തുടർന്ന് വനപാലകരെത്തി പരിശോധന നടത്തുകയുമായിരുന്നു. വൈകുന്നേരം ഇത് പുലിയുടെ കാൽപാട് അല്ലെന്നും കാട്ടു പൂച്ചയുടേത് അണെന്നും നാട്ടുകാർ ഭയപ്പെടേണ്ടതില്ലന്നും എരുമേലി റേഞ്ചർ അറിയിച്ചു.
Read Moreകെ.എം. മാണിക്ക് അന്ത്യോപചാരം; കോട്ടയത്ത് ഗതാഗത നിയന്ത്രണം; പാർക്കിംഗ് ക്രമീകരണം ഇങ്ങനെ
കോട്ടയം: കേരള കോൺഗ്രസ് – എം ചെയർമാനും മുൻ മന്ത്രിയുമായ കെ.എം. മാണിയുടെ മൃതദേഹം കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും തിരുനക്കര മൈതാനത്തും പൊതുദർശനത്തിനു വയ്ക്കുന്നതിനാൽ ഇന്നു രാവിലെ ഒന്പതു മുതൽ കോട്ടയം ടൗണിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ചങ്ങനാശേരി ഭാഗത്തുനിന്നും വരുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഐഡ ജംഗ്ഷനിൽനിന്നു തിരിഞ്ഞ് കെഎസ്ആർടിസി വഴി അനുപമ തിയറ്റർ ഭാഗത്തുനിന്ന് തിരിഞ്ഞ് എംഎൽ റോഡ് വഴി ചന്തക്കവലയിലെത്തി വലത്തേക്ക് തിരിഞ്ഞ് മനോരമ ജംഗ്ഷൻ, കളക്ടറേറ്റ് ജംഗ്ഷൻ, ലോഗോസ്, ടിഎംഎസ് ജംഗ്ഷൻ, കുര്യൻ ഉതുപ്പ് റോഡ് വഴി പോകണം. ചങ്ങനാശേരി ഭാഗത്തുനിന്നുവരുന്ന ചെറുവാഹനങ്ങൾ നാട്ടകം സിമന്റ് കവലയിൽനിന്നും പാറേച്ചാൽ ബൈപാസ്, തിരുവാതുക്കൽ, അറുത്തൂട്ടി, ചാലുകുന്ന്, ചുങ്കം വഴി പോകണം. ചങ്ങനാശേരി ഭാഗത്തുനിന്നു വരുന്ന വലിയ വാഹനങ്ങളും, കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും മണിപ്പുഴ ജംഗ്ഷനിൽനിന്നും തിരിഞ്ഞ് മൂലേടം ഓവർബ്രിഡ്ജ്, ദിവാൻ കവല…
Read Moreഅങ്കത്തട്ടൊരുങ്ങി; ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ വയനാട്ടിൽ കുറവ് ആലത്തൂരിൽ; കണ്ണൂരിൽ മത്സരിക്കാൻ നാല് സുധാകരൻമാർ
കോട്ടയം: എല്ലാംകൊണ്ടും ഇത്തവണ ഏറ്റവുമധികം ശ്രദ്ധാകേന്ദ്രമാകുന്ന മണ്ഡലം വയനാടാണ്. കോൺഗ്രസിന്റെ ദേശീയ നേതാവ് രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിലാണ് ഇത്തവണ കേരളത്തിൽ ഏറ്റവുമധികം സ്ഥാനാർഥികളുള്ളത്. രാഹൂൽഗാന്ധി അടക്കം 20 പേരാണ് ഇവിടെ മത്സരിക്കുന്നത്.ഇതിൽ 11 പേർ സ്വതന്ത്രരാണ്.രാഹുൽ ഗാന്ധിക്ക് രണ്ട് അപരൻമാരുണ്ട് ഇവിടെ. അഖില ഇന്ത്യ മക്കൾ കഴകം സ്ഥാനാർഥി രാഘുൽ ഗാന്ധി കെ.യും സ്വതന്ത്ര സ്ഥാനാർഥി രാഹുൽ ഗാന്ധി കെ. ഇ യും. ഉഷ .കെ (സിപിഐ -എംഎൽ) റെഡ്സ്റ്റാർ) വയനാട്ടിലെ ഏക വനിതാ സ്ഥാനാർഥി. ഡോ.പി.കെ ബിജുവും രമ്യ ഹരിദാസും തമ്മിൽ ശക്തമായ മത്സരം നടക്കുന്ന ആലത്തൂരിലാണ് ഏറ്റവും കുറവ് സ്ഥാനാർഥികളുള്ളത്.ആറു പേരാണ് ഇവിടെ മത്സര രംഗത്തുള്ളത്. ഇവിടെ ഒരു സ്ഥാനാർഥിക്ക് പോലും അപരന്മാരില്ല. സ്ഥാനാർഥികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് ആറ്റിങ്ങലാണ്. 19 പേരാണ് ഇവിടെ മത്സരിക്കുന്നത്. ഇതിൽ 14 പേരും…
Read Moreനാളെവരെ താപനില ഉയരുമെന്നു മുന്നറിയിപ്പ്; ആലപ്പുഴ ഉൾപ്പെടെ മൂന്നു ജില്ലകളിൽ താപനില ശരാശരിയിൽ നിന്നും മൂന്നു ഡിഗ്രി വരെ ഉയരും
ആലപ്പുഴ: കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തിൽ നാളെവരെ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്നും മൂന്നു മുതൽ നാലു ഡിഗ്രി വരെ ഉയരുവാൻ സാധ്യതയുണ്ട് എന്ന് പ്രവചിച്ചിട്ടുണ്ട്. മേൽ സാഹചര്യത്തിൽ സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങൾക്കായി പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. പൊതുജനങ്ങൾ രാവിലെ 11 മുതൽ മൂന്നുവരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എൽക്കുന്നതിന് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കുക; മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കുക. അതീവ ജാഗ്രതാ മുന്നറിയിപ്പ് നിലനിൽക്കുന്ന ദിവസങ്ങളിൽ സ്കൂൾ, കോളജ് വിദ്യാർഥികളുടെ അവധിക്കാല ക്ലാസുകൾ ഒഴിവാക്കേണ്ടതാണ്. തുടർന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയിൽ നിന്നും ഉയർന്ന നിലയിൽ തുടരുവാനാണ് സാധ്യത.
Read More