പൊൻകുന്നം: പൊൻകുന്നം 1044-ാം നന്പർ എസ്എൻഡിപി യോഗത്തിന്റെ ഗുരുദേവക്ഷേത്രത്തിൽ ശിവരാത്രി ഉത്സവവേദിയിൽ വേറിട്ടൊരു നൃത്ത അരങ്ങേറ്റം. ന്യായാധിപയുടെ അരങ്ങേറ്റമാണ് നിറഞ്ഞ സദസിന് മുന്പിൽ നടന്നത്. കാഞ്ഞിരപ്പള്ളി ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് റോഷൻ തോമസായിരുന്നു അരങ്ങേറ്റം കുറിച്ചത്. നൃത്തം ഇഷ്ടമായിരുന്നെങ്കിലും സ്കൂൾ കോളജ് പഠനകാലത്തൊന്നും അഭ്യസിക്കാനാകാത്ത റോഷന് ജന്മസാഫല്യം കൂടിയായി കലോപാസനയിലെ അരങ്ങേറ്റം. ഭരതനാട്യത്തിലും സെമി ക്ലാസിക്കൽ നൃത്തത്തിലുമാണ് ഈ ന്യായാധിപ കൃത്യതയാർന്ന ചുവടുകളോടെ അരങ്ങേറ്റം കുറിച്ചത്. ആന്റോ ആന്റണി എംപി, ഡോ.എൻ. ജയരാജ് എംഎൽഎ, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീധർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്മിണിയമ്മ പുഴയനാൽഎന്നിവർ സന്നിധരായിരുന്നു. എസ്എൻഡിപി യോഗത്തിന്റെ ഉപഹാരം ഡോ. എൻ. ജയരാജ് എംഎൽഎ റോഷൻ തോമസിന് സമ്മാനിച്ചു. കഴിഞ്ഞ പത്തുവർഷമായി മുൻസിഫും ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ടുമായി പ്രവർത്തിക്കുന്ന റോഷൻ തോമസ് ഇപ്പോൾ കാഞ്ഞിരപ്പള്ളി കോടതിയിൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് പദവിക്കൊപ്പം താലൂക്ക്…
Read MoreCategory: Kottayam
പേരൂരിൽ അമ്മയും രണ്ടു പുത്രിമാരും കാറിടിച്ച് മരിച്ച സംഭവം; കാർ ഡ്രൈവറുടെ രക്തം മൂന്നു ദിവസമായിട്ടും പരിശോധിക്കാതെ പോലീസ്; ഡ്രൈവറെ പ്രവേശിപ്പിച്ച ഹോസ്പിറ്റലിലെ നഴ്സാണ് അമ്മ
കോട്ടയം: പേരൂരിൽ അമ്മയും രണ്ടു മക്കളും കാറിടിച്ച് മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന യുവാവ് ലഹരിയിലായിരുന്നോ എന്നു പരിശോധിക്കുന്നതിനായി ശേഖരിച്ച രക്തം ഇതുവരെ പരിശോധനയ്ക്ക് നല്‍കിയില്ല. കേസെടുക്കാൻ വൈകിയതാണ് രക്ത പരിശോധന വൈകാൻ കാരണമെന്ന് ഏറ്റുമാനൂർ പോലീസ് പറയുന്നു. മൂന്നു ദിവസമായി രക്തം പോലീസ് കസ്റ്റഡിയിലാണ്. ഇനി കോടതി മുഖേനയേ രക്ത പരിശോധന നടത്താൻ കഴിയൂ എന്നുമാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കാണ് പേരൂർ കണ്ടൻചിറയ്ക്ക് സമീപം അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അമ്മയെയും മക്കളെയും മെഡിക്കൽ കോളജിലേക്കും കാർ ഓടിച്ചിരുന്ന പേരൂർ സ്വദേശി ഷോണ്‍ മാത്യുവിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്കുമാണ് കൊണ്ടുപോയത്. മെഡിക്കൽ കോളജിൽ എത്തും മുൻപേ രണ്ടു പെണ്‍കുട്ടികൾ മരിച്ചു. ആശുപത്രിയിൽ എത്തിക്കഴിഞ്ഞ് അമ്മയും മരിച്ചു. അതി ദാരുണമായി മൂന്നു പേർ വാഹനം ഇടിച്ചു മരിച്ച സംഭവത്തിൽ ഡ്രൈവറുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകൾ പരിശോധിക്കുന്ന…
Read Moreചൂട് കൂടുന്നു; സൂര്യാഘാതം ഏൽക്കാൻ സാധ്യത കൂടുതലുള്ള തൊഴിലാളികളുടെ ജോലി സമയത്തിൽ മാറ്റം വരുത്തി ഉത്തരവ്
കോട്ടയം: സൂര്യാഘാതം ഏൽക്കാൻ സാധ്യത കൂടുതലുള്ള തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് ഏപ്രിൽ 30 വരെ ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ വിശ്രമം. ലേബർ കമ്മീഷണറാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. ഇവരുടെ ജോലി സമയം രാവിലെ ഏഴു മുതൽ രാത്രി ഏഴുവരെ എട്ടു മണിക്കൂറായി നിജപ്പെടുത്തി. രാവിലെയും ഉച്ചയ്ക്കുശേഷവുമുള്ള ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്ക് 12ന് അവസാനിക്കുകയും ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുകയും ചെയ്യുന്ന രീതിയിലാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. സമുദ്രനിരപ്പിൽനിന്ന് 3000 അടിയിൽ കൂടുതൽ ഉയരത്തിൽ സ്ഥിതിചെയ്യുന്ന, സൂര്യാഘാത സാധ്യതയില്ലാത്ത മേഖലകളെ ഉത്തരവിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിർമാണ സ്ഥലങ്ങളിലും മറ്റ് തൊഴിലിടങ്ങളിലും കുടിവെള്ള ലഭ്യതയും അവശ്യമരുന്നുകൾ, ഒആർഎസ്, വിശ്രമ സൗകര്യം എന്നിവയും ഉറപ്പാക്കണം. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സ്കൂൾ അസംബ്ലികൾ ഒഴിവാക്കുകയോ സമയ ദൈർഘ്യം പരമാവധി ചുരുക്കുകയോ ചെയ്യണമെന്ന സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദേശം പാലിക്കണമെന്ന് ജില്ലാ കളക്ടർ പി.കെ.സുധീർബാബു അറിയിച്ചു.…
Read Moreസിസിടിവി ദൃശ്യത്തിൽ കണ്ടയാൾ പോലീസ് അത്രയ്ക്ക് വേണ്ടപ്പെട്ടയാളോ? വയോധികയെ കബളിപ്പിച്ച് പണം തട്ടിയെടുത്തയാളെ പിടികൂടാതെ പോലീസ് ഒളിച്ചുകളിക്കുന്നെന്ന് ആരോപണം
കോട്ടയം: മകന് ലോട്ടറിയടിച്ചെന്നു പറഞ്ഞ് വാകത്താനത്ത് വയോധികയെ കബളിപ്പിച്ച് 42,000 രൂപയുമായി കടന്നു കളഞ്ഞത് പരിചയക്കാരനെന്ന് സൂചന. സിസിടിവിയിൽ ഇയാളുടെ ദൃശ്യം കിട്ടിയെന്നു പറഞ്ഞ പോലീസ് ഒരു മാസമായിട്ടും പ്രതിയെ പിടികൂടുന്നില്ല. സിസിടിവി ദൃശ്യങ്ങൾ പ്രസിദ്ധീകരിക്കാനും പോലീസ് തയാറാകുന്നില്ല. ഒരുമാസം മുൻപ് പകൽ സമയത്ത് വയോധികയുടെ ലാൻഡ് ഫോണിലേക്ക് ഒരു കോൾ വന്നു. മകന്റെ കൂട്ടുകാരനാണെന്നും വിദേശത്തുള്ള മകന് ലോട്ടറിയടിച്ചെന്നും വിളിച്ചയാൾ പറഞ്ഞു. ലക്ഷങ്ങളുടെ തുകയാണ് കിട്ടാൻ പോകുന്നത്. പണം കിട്ടണമെങ്കിൽ ബാങ്കിൽ 42,000 രൂപ അടയ്ക്കണമെന്നും പറഞ്ഞു. വയോധികയ്ക്ക് അറിയാവുന്ന കൂട്ടുകാരനെന്ന വ്യാജേനയാണ് വിളിച്ചത്. മറ്റ് ആരോടും ഇക്കാര്യം പറയരുതെന്ന് പ്രത്യേകം ഓർമിപ്പിച്ചിരുന്നു. തൊട്ടടുത്തിരുന്ന് കാപ്പി കുടിക്കുകയായിരുന്ന ഭർത്താവിനോടു പോലും പറയാതെ വയോധിക പണവുമെടുത്ത് ഫോണിൽ പറഞ്ഞ സ്ഥലത്ത് എത്തി. കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്താനായിരുന്നു നിർദേശം. ഒരു കുപ്പി വെള്ളവുമായി പറഞ്ഞ സ്ഥലത്ത് വേറൊരാൾ…
Read Moreകോട്ടയം ലോക്സഭാ സീറ്റ്; സിപിഎമ്മിൽ തിരക്കിട്ട ചർച്ചകൾ; സ്ഥാനാർഥി ലിസ്റ്റിൽ ജില്ലാ സെക്രട്ടറി വി.എൻ.വാസവന് മുൻതൂക്കം
കോട്ടയം: കോട്ടയം ലോക്സഭാ സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഏകദേശ ധാരണയായതോടെ സ്ഥാനാർഥി ആരെന്ന കാര്യത്തിൽ സിപിഎമ്മിൽ തിരക്കിട്ട ചർച്ച തുടങ്ങി. ഉഴവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ്, ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ, കെ. സുരേഷ് കുറുപ്പ് എംഎൽഎ, എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി. തോമസ്, കഴിഞ്ഞ തവണ കോട്ടയത്ത് സിപിഎം നിശ്ചയിച്ച പി.കെ.ഹരികുമാർ എന്നിവരിലാണ് ചർച്ച എത്തി നിൽക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ ചർച്ചയിൽ ജില്ലാ സെക്രട്ടറി വി.എൻ.വാസവന്റെ പേരിനാണ് മൂൻതൂക്കം. മുൻ എംഎൽഎ എന്ന പരിചയമാണ് പ്രധാനം. ജില്ലാ സെക്രട്ടറി എന്ന നിലയിൽ മണ്ഡലം നിറഞ്ഞുള്ള സംഘടനാ പ്രവർത്തനവും ഗുണം ചെയ്യുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ. എന്നാൽ സംഘടനാ ചുമതലയുള്ളവർ മത്സരിക്കണമോ എന്ന കാര്യത്തിൽ സംസ്ഥാന കമ്മിറ്റിയോഗത്തിനു ശേഷം മാത്രമേ തീരുമാനമാകുകയുള്ളു. ഏറ്റുമാനൂർ എംഎൽഎയായ സുരേഷ്കുറുപ്പിന്റെ പേരും സജീവ…
Read Moreഅമ്മയും മക്കളും കാറിടിച്ചു മരിച്ച സംഭവത്തിൽ ദുരൂഹത? കാർ സ്റ്റാർട്ടാക്കിയ ഉടനെ അമിത വേഗം കൈവരിച്ച് വഴിയാത്രക്കാരുടെ മേൽ പാഞ്ഞുകയറുകയായിരുന്നു; പ്രാഥമിക വിവിരം ഇങ്ങനെയൊക്കെ
ഏറ്റുമാനൂർ: പേരൂരിൽ മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ദുരൂഹത. കാർ സ്റ്റാർട്ടാക്കിയ ഉടനെ അമിത വേഗം കൈവരിച്ച് വഴിയാത്രക്കാരുടെ മേൽ പാഞ്ഞുകയറുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ട കാർ സയന്റിഫിക് , ഫോറൻസിക് വിഭാഗം പരിശോധനക്ക് വിധേയമാക്കിയെങ്കിലും റിപ്പോർട്ട് കിട്ടിയില്ലെന്ന് ഏറ്റുമാനൂർ എസ്എച്ച് ഒ രീഷ്മ രമേശൻ പറഞ്ഞു. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്നോ എന്നറിയുന്നതിന് കാർ ഓടിച്ചിരുന്നയാളുടെ രക്തം പരിശോധനക്കായി നല്‍കിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയില്ല. ഡ്രൈവറുടെ പരിക്കും സാരമുള്ളതിനാൽ വിശദമായി ചോദ്യം ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും എസ്എച്ച്ഒ വ്യക്തമാക്കി. സയന്റിഫിക് പരിശോധനാ റിപ്പോർട്ട് ലഭിച്ചാലേ ദുരൂഹത സംബന്ധിച്ച വിവരം സ്ഥിരീകരിക്കാനാവു. വഴിയരികിലൂടെ നടന്നു വന്നവർക്കു നേരേയാണ് കാർ പാഞ്ഞു കയറിയത്. വീതിയുള്ള റോഡിൽ ഇതെങ്ങനെ സംഭവിച്ചുവെന്നും വ്യക്തമല്ല. മരിച്ച മൂവരുടെയും പിന്നിൽ നിന്നാണ് ഇടിച്ചിട്ടുള്ളത്. അതിനാൽ അവർക്ക് ഓടി മാറാൻ പോലും സാധിച്ചില്ല. അപ്രതീക്ഷിതമായി പാഞ്ഞു…
Read Moreകൈപ്പുഴയിലെ ആളൊഴിഞ്ഞ ഇടങ്ങൾ കഞ്ചാവ് വിൽപന കേന്ദ്രങ്ങളാകുന്നു; വിൽപ്പനയ്ക്ക് നേതൃത്വം നൽകുന്നത് പ്രദേശവാസിയായ യുവാവും; കാവലിനായി ഗുണ്ടാനേതാവും
കൈപ്പുഴ: കൈപ്പുഴ മൃഗാശുപത്രി ജംഗ്ഷനിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വിൽപ്പന തകൃതിയായി. രാവിലെയും വൈകുന്നേരങ്ങളിലുമാണു കഞ്ചാവ് കച്ചവടം പൊടിപൊടിക്കുന്നത്. പ്രദേശവാസിയാണു കഞ്ചാവ് വിൽപ്പനയ്ക്ക് നേതൃത്വം നൽകുന്നതെന്നു പറയുന്നു. ദിവസവും നിരവധി പേരാണ് ബൈക്കിൽ ഇവിടെയെത്തി കഞ്ചാവ് വാങ്ങി പോകുന്നത്. പ്രദേശവാസിയായ നിരവധി കേസുകളിൽ പ്രതിയായ വ്യക്തിയുടെ നേതൃത്വത്തിലാണു കഞ്ചാവ് വിൽപ്പനയെന്നു പറയുന്നു. കുമളി, സേലം, തേനി എന്നിവിടങ്ങളിൽനിന്നും എത്തിക്കുന്ന കഞ്ചാവ് ചെറുപൊതികളാക്കിയാണ് വിൽപ്പന നടത്തുന്നത്. കഞ്ചാവ് വലിച്ചതിനുശേഷം പ്രദേശവാസികളെ അസഭ്യം പറയുന്നത് നിത്യസംഭവമാണ്. ഇതിനെതിരെ അധികൃതർക്ക് പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് ആരോപണമുണ്ട്.രാവിലെയും വൈകുന്നേരങ്ങളിലും കഞ്ചാവ് തേടി ഇവിടെ ദൂരസ്ഥലങ്ങളിൽനിന്നുപോലും യുവാക്കൾ ബൈക്കിൽ എത്താറുണ്ട്. സ്ഥലത്തെ ആളൊഴിഞ്ഞ പ്രദേശത്ത് കഞ്ചാവ് വലിക്കുന്നവരുമുണ്ട്. ഒരു ഗുണ്ടാനേതാവാണ് കഞ്ചാവ് വിൽപ്പനയ്ക്ക് ഒത്താശ ചെയ്യുന്നതെന്നു പറയുന്നു. കഞ്ചാവ് വിൽപ്പന തകൃതിയായതോടെ പ്രദേശത്തുകൂടി സഞ്ചരിക്കുവാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ…
Read Moreഏറ്റുമാനൂരിൽ കാൽനടക്കാരായ അമ്മയും രണ്ടു പുത്രിമാരും കാറിടിച്ച് മരിച്ച അപകടം; സംസ്കാരം മൂന്നിന് തെള്ളകത്ത്
ഏറ്റുമാനൂർ: കാർ പാഞ്ഞുകയറി അതിദാരുണമായി മരിച്ച പേരൂർ കാവുംപാടം കോളനിയിൽ ആതിര വീട്ടിൽ ബിജുവിന്റെ ഭാര്യ ലെജി(46) മക്കളായ അന്നു (19), നൈനു (16) എന്നിവരുടെ മൃതദേഹങ്ങൾ ഉച്ചയോടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി വീട്ടിലെത്തിക്കും. രാവിലെ ഏറ്റുമാനൂർ പോലീസ് മെഡിക്കൽ കോളജിലെത്തി ഇൻക്വസ്റ്റ് നടത്തി. തെള്ളകം പൊതുശ്മശാനത്തിൽ മൂന്നിന് സംസ്കാരം നടക്കും. മണർകാട് – ഏറ്റുമാനൂർ ബൈപാസ് റോഡിൽ പേരൂർ കണ്ടംചിറ കവലയ്ക്കും പള്ളിക്കൂടം കവലയ്ക്കും മധ്യേ പേരൂർകാവ് ക്ഷേത്രത്തിന് സമീപത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് 1.45നാണ് നാടിനെ നടുക്കിയ അപകടം. ശിവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനായി ലെജിയുടെ വൈക്കത്തെ വീട്ടിലേക്കു പോകുന്നതിന് ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു മൂവരും. ഈ സമയം ഏറ്റുമാനൂർ ഭാഗത്തു നിന്ന് പാഞ്ഞു വന്ന കാർ മൂവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂവരെയും മെഡിക്കൽ കോളജ് ആശുപത്രിയിലും ഇടിച്ച കാറിന്റെ ഡ്രൈെവർ പേരൂർ മുള്ളൂർ…
Read Moreപാറമ്പുഴ മോഷണം: രേഖാചിത്രം കണ്ട് നിരവധിപേർ വിളിച്ചതായി പോലീസ്; സംശയമുണ്ടെങ്കിൽ നിങ്ങൾക്കും വിളിച്ചറിയിക്കാം
കോട്ടയം: പോലീസ് തയാറാക്കിയ മോഷ്ടാവിന്റെ രേഖാ ചിത്രം കണ്ട് നിരവധി കോളുകൾ കോട്ടയം ഈസ്റ്റ് പോലീസിൽ ലഭിച്ചു. പട്ടാപ്പകൽ പാറന്പുഴയിലെ വീട്ടിൽ മോഷണം നടത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രമാണ് പോലീസ് പുറത്തു വിട്ടത്. ഇന്ന് പത്രങ്ങളിൽ പ്രസിദ്ധീകരിച്ച രേഖാ ചിത്രം കണ്ട് ആലപ്പുഴയിൽ നിന്ന് ഏതാനും പേർ പോലീസിനെ വിളിച്ചു. ഇയാളെ അറിയാമെന്നും മറ്റുമാണ് പലരും അറിയിച്ചത്. എന്നാൽ സ്ഥിരീകരിക്കത്തക്ക തെളിവ് ഒന്നും ലഭിച്ചിട്ടില്ല എന്നാണ് ഈസ്റ്റ് എസ്ഐ വ്യക്തമാക്കിയത്. രണ്ടുദിവസത്തിനുള്ളിൽ ആളെ പിടിക്കാൻ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇറഞ്ഞാൽ കൊച്ചുപുരയ്ക്കൽ പ്രവീണിന്റെ വീട്ടിലാണു കഴിഞ്ഞ ദിവസം മോഷണം നടന്നത്. ഇവിടെയുണ്ടായിരുന്ന പ്രവീണിന്റെ മാതാവ് പൊന്നമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണു രേഖാചിത്രം തയാറാക്കിയത്. ഏഴു പവൻ സ്വർണവും വർക്ക് ഷോപ്പിൽ നന്നാക്കാൻ വച്ചിരുന്ന ബൈക്കുമാണ് മോഷ്ടിച്ചത്. കോട്ടയം ചന്തക്കവലയിൽ നിന്നും മോഷ്്ടിച്ച ബൈക്ക് വർക്ക്ഷോപ്പിൽ ഉപേക്ഷിച്ചാണ്…
Read Moreഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാര്‍ക്കു മേല്‍ പാഞ്ഞുകയറി; രണ്ടു പെണ്‍കുട്ടികള്‍ മരിച്ചു; അമ്മ ലെജിക്ക് ഗുരുതരപരിക്ക്
ഏറ്റുമാനൂർ: പേരൂര്‍ കണ്ടംചിറയില്‍ നിയന്ത്രണം വിട്ട കാര്‍ വഴിയാത്രക്കാര്‍ക്കു മേല്‍ പാഞ്ഞുകയറി രണ്ടു പേർ മരിച്ചു. പേരൂര്‍ ആതിരയില്‍ ബിജുവിന്റെ മക്കളായ അന്നു (19), നീനു (16) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഇവരുടെ അമ്മ ലെജിക്കും (45) കാര്‍ ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.15നാണ് അപകടം. ഏറ്റുമാനൂര്‍ ഭാഗത്തു നിന്നു പാഞ്ഞു വന്ന കാറാണ് അമ്മയെയും കുട്ടികളെയും ഇടിച്ചുതെറിപ്പിച്ചത്. അപകടത്തില്‍പ്പെട്ട കാര്‍ യാത്രക്കാരെ ഇടിച്ച ശേഷം സമീപത്തെ പുരയിടത്തിലേക്ക് പാഞ്ഞുകയറി ഒരു മരത്തില്‍ ഇടിച്ചു നിന്നു. ഇടിയുടെ ആഘാതത്തിൽ കാര്‍ പൂർണമായും തകര്‍ന്നു. വെള്ള നിറമുള്ള ഒരു കാര്‍ തന്റെ കാറിനു പിന്നില്‍ ഇടിച്ചതായി പരിക്കേറ്റ കാര്‍ ഡ്രൈവര്‍ നാട്ടുകാരോട് പറഞ്ഞു.
Read More