ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മാലിന്യം ആശുപത്രി പരിസരത്ത് കുഴിച്ചു മൂടുന്പോഴും മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണം എങ്ങുമെത്തിയില്ല. കരാർ തുകയിൽ 30 ലക്ഷം കൈപ്പറ്റിയിട്ടും ഒരു ഷെഡിൽ ഒതുക്കി പ്ലാന്റ്. ജൈവ, പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കാൻ ഉദ്ദേശിച്ച പദ്ധതിയാണ് പാതി വഴിയിൽ നിലച്ചത്. ആശുപത്രിയിൽ ഏറ്റവും അത്യാവശ്യം വേണ്ടതായ സംസ്കരണ പ്ലാന്റ് നിർമാണത്തിൽ അധികൃതർക്കും താൽപര്യക്കുറവ്. മെഡിക്കൽ കോളജ് വളപ്പിൽ നഴ്സിംഗ് ഹോസ്റ്റലിന്റെ തൊട്ടുപിന്നിലാണ് പ്ലാന്റ് നിർമാണം ആരംഭിച്ചത്. 50 ലക്ഷം രൂപയായിരുന്നു ആദ്യ കരാർ തുക. എന്നാൽ ഉടന്പടിയുണ്ടായി രണ്ടു വർഷം പിന്നിട്ട ശേഷമാണ് നിർമാണം ആരംഭിച്ചതെന്നും അന്ന് ഉണ്ടായിരുന്ന വിലയും തൊഴിലാളി വേതനവും അല്ല ഇന്നുള്ളതെന്നും അതിനാൽ കരാർ തുക കൂട്ടിത്തരണമെന്നും തമിഴ്നാട് സ്വദേശിയായ കരാറുകാരൻ അധികൃതരോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് 88 ലക്ഷം രൂപയായി തുക വർധിപ്പിച്ചു. മെഡിക്കൽ സർവീസ് കോർപറേഷനാണ്…
Read MoreCategory: Kottayam
എല്ലാം ശരിയാക്കാൻ പൂർണ്ണമായി തുടച്ചുമാറ്റി സർക്കിൾ ഇൻസ്പെക്ടർ തസ്തിക; സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇനി സ്റ്റേഷൻ ഹൗസ് ഓഫീസർമാർ
സി.സി.സോമൻ കോട്ടയം: സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി(എസ്എച്ച്ഒ) സർക്കിൾ ഇൻസ്പെക്ടർമാരെ നിയമിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഇതോടെ മുന്പുണ്ടായിരുന്ന സർക്കിൾ ഇൻസ്പെക്ടർ എന്ന തസ്തിക പൂർണമായി ഇല്ലാതായി. എസ്എച്ച്ഒ ആയ ഇൻസ്പെക്ടർ സർക്കിൾ ഓഫീസിൽനിന്ന് പോലീസ് സ്റ്റേഷനിലേക്ക് മാറും. പോലീസ് സ്റ്റേഷനുകളോടനുബന്ധിച്ചുള്ള സർക്കിൾ ഓഫീസുകൾ പോലീസ് സ്റ്റേഷന്റെ ഭാഗമാകും. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ആകെയുള്ള 483 പോലീസ് സ്റ്റേഷനുകളിൽ 196 എണ്ണത്തിൽ എസ്എച്ച്ഒമാരായി ഇൻസ്പെക്ടർമാരെ നിയമിച്ചിരുന്നു. ബാക്കിയുള്ള 267 സ്റ്റേഷനുകളിൽ അടിയന്തരമായി ഇൻസ്പെക്ടർമാരെ നിയമിച്ചുകൊണ്ടാണ് പുതിയ ഉത്തരവിറങ്ങിയത്. ഇനിയും ആവശ്യത്തിന് ഇൻസ്പെക്ടർമാരില്ലെങ്കിൽ സീനിയർ എസ്ഐമാർക്ക് പ്രമോഷൻ നല്കി എസ്എച്ച്ഒ നിയമനം പൂർത്തിയാക്കാനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ 168 എസ്ഐമാർക്ക് പ്രമോഷൻ നല്കിക്കൊണ്ടുള്ള ഉത്തരവിറങ്ങി. ഇതുകൊണ്ടും എസ്എച്ച്ഒമാരുടെ എണ്ണം തികയ്ക്കാനാകുന്നില്ലെങ്കിൽ പ്രമോഷ ൻ ലഭിക്കാത്ത സീനിയർ എസ്ഐമാർക്ക് വീണ്ടും പ്രമോഷൻ നല്കി എസ്എച്ച്ഒ തസ്തികയിൽ…
Read Moreഎംജി കലോത്സവത്തിന് ഇന്ന് സമാപനം; കലാകിരീടത്തിന് അരികെ തേവരഎച്ച്എസ് കോളജ്
കോട്ടയം: അഞ്ചു ദിനരാത്രങ്ങളെ അവിസ്മരണീയമാക്കിയ എംജി സർവകലാശാല യുവജനോത്സവം അലത്താളം ഇന്നു സമാപിക്കും.തേവര എസ്എച്ച് കോളജ് കലാകിരീടം ചൂടും. 73 പോയിന്റിന്റെ മുന്നേറ്റമാണ് ഇവർക്കുള്ളത്. രണ്ടാം സ്ഥാനത്ത് എറണാകളും മഹാരാജാസ് കോളജ്. ഇവർക്ക് 57 പോയിന്റ് ലഭിച്ചു. മൂന്നാം സ്ഥാനത്തിനായി 54 പോയിന്റുകൾ വീതം നേടി രംഗത്തുള്ളത് എറണാകുളം സെന്റ് തേരേസാസും തൃപ്പൂണിത്തുറ ആർഎൽവിയുമാണ്. ഇന്നലെ രാത്രി അവസാനിച്ച മത്സര ഫലങ്ങളുടെ അടിസ്ഥാനത്തിലുള്ള പോയിന്റ് നിലയാണിത്. മത്സര വേദി വിടുന്പോൾ വിജയം കൊയ്ത കലാകാരൻമാർക്കും കലാകാരികൾക്കും അകം നിറയെ സംതൃപ്തി. വിജയം കൈവിട്ടു പോയവർക്ക് ദുഃഖം. ഈ ദുഃഖം മറ്റൊരു വിജയത്തിലേക്കുള്ള കരുത്താവട്ടെ എന്ന സാന്ത്വനം ഇവരുടെ കാതുകളിൽ. രാവിലെ പ്രധാന വേദിയിൽ മൊഞ്ചത്തിമാരുടെയും മണവാട്ടിമാരുടെയും മിന്നും പ്രകടനവുമായി ഒപ്പന മത്സരം അരങ്ങേറി. കഥാപ്രസംഗവും സംഘഗാനവും മറ്റുവേദികളെ സജീവമാക്കും. വൈകുന്നേരം ആറിന് നടക്കുന്ന സമാപന സമ്മേളത്തിൽ ജൂണ്…
Read Moreസിഎംഎസ് കോളജിലെ എസ്എഫ്ഐ-കാമ്പസ് ഫ്രണ്ട് സംഘർഷം; അഭിമന്യു കൊലചെയപ്പെടാനിടയായ സംഭവത്തിന് സമാനമായ സാഹചര്യത്തെക്കുറിച്ച് പോലീസ് പറയുന്നത്
കോട്ടയം: സിഎംഎസ് കോളജിൽ ഇന്നലെയുണ്ടായ എസ്എഫ്ഐ-കാന്പസ് ഫ്രണ്ട് സംഘർഷത്തിന് അഭിമന്യു കൊലചെയ്യാനിടയായ മഹാരാജാസ് കോളജിലെ സംഭവവുമായി സാമ്യം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സിഎംഎസ് കോളജ് കവാടത്തിലെ റോഡിൽ നേരത്തേ കാന്പസ് ഫ്രണ്ട് എന്ന് എഴുതിയിരുന്നു. പിന്നീട് സർവകലാശാലയുടെ ഏതോ പരിപാടിയുമായി ബന്ധപ്പെട്ട് എസ്എഫ്ഐക്കാർ അവിടെ വെള്ളയടിച്ച് വർഗീയത തുലയട്ടെ എന്ന് എഴുതി. ഇന്നലെ അവിടെ വീണ്ടും കാന്പസ് ഫ്രണ്ട് എന്ന് എഴുതാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണം. ഏതാണ്ട് ഇതേ സംഭവം തന്നെയാണ് മഹാരാജാസ് കോളജിലും ഉണ്ടായത്. അന്നുണ്ടായ സംഘർഷത്തിലാണ് അഭിമന്യു കൊലചെയ്യപ്പെട്ടത്. ഇന്നലെ സിഎംഎസ് കോളജ് കവാടത്തിലുണ്ടായ സംഘർഷത്തിൽ നാലു പേർക്ക് പരിക്കുണ്ട്. ഇതിൽ മൂന്നു പേർ വിദ്യാർഥികളും ഒരാൾ കലോത്സവം കാണാൻ എത്തിയ ആളുമാണ്. കാന്പസ് ഫ്രണ്ട് പ്രവർത്തകരുടെ പരാതിയിൽ കണ്ടാൽ അറിയാവുന്ന 20 എസ്എഫ്ഐ പ്രവർത്തകർക്കെതിരേ വധശ്രമം അടക്കമുള്ള വകുപ്പിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടർ നഴ്സിനെ അപമാനിച്ച സംഭവത്തിൽ അന്വേഷണം ഇഴയുന്നു; ആരോപണ വിധേയനായ ഡോക്ടറുടെ മൊഴി എടുക്കാതെ അധികൃതർ
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ പരിശീലന നഴ്സിനെ ഡോക്ടർ അപമാനിച്ചെന്ന പരാതിയെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയായില്ല. ആരോപണ വിധേയനായ ഡോക്ടറുടെ മൊഴി പോലും ഇതുവരെ രേഖപ്പെടുത്താനായില്ല. കഴിഞ്ഞ 11 ന് സർജറി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു സംഭവം. സംഭവത്തെത്തുടർന്ന് മുഴുവൻ സർവീസ് സംഘടനകളും നഴ്സിംഗ് സംഘടനകളുടെ നേതൃത്വത്തിൽ ജോലി ബഹിഷ്കരിച്ച് പ്രതിഷേധിച്ചിരുന്നു.ഇതേത്തുടർന്ന് ആരോഗ്യ വിദ്യാഭ്യാസവകുപ്പ് അധികൃതർ ഇടപെടുകയും ഡോക്ടറെ സ്ഥലം മാറ്റുകയും ചെയ്തു. മൂന്നു ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകണമെന്നായിരുന്നു സർക്കാരും കോളജ് അധികൃതരും അറിയിച്ചിരിന്നുത്. ഇതിനായി കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ.ശോഭനയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ രണ്ടാഴ്ച പിന്നിട്ടിട്ടും ഡോക്ടറുടെ മൊഴി രേഖപ്പെടുത്തയില്ല. അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകുന്നതിനുള്ള നോട്ടീസ് പോലും ഇതുവരെ ഡോക്ടർക്ക് നൽകിയിട്ടില്ലെന്നാണ് അധികൃതരില് നിന്ന് അറിയാൻ കഴിഞ്ഞത്. ഇതിനിടെ നഴ്സിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.കഴിഞ്ഞ 11 ന് സർജറി ഐസിയുവിൽ…
Read Moreഏറ്റുമാനൂർ-മണർകാട് ബൈപാസ്; കേസ് പ്രശ്നമായി, പൊടിശല്യവും അപകടക്കുഴിയും മൂലം ദുരിതയാത്ര
ഏറ്റുമാനൂർ: സ്ഥലംവിട്ടു കിട്ടാത്തതിനെ തുടർന്ന് നിർമാണം പൂർത്തിയാകാത്ത ഏറ്റുമാനൂർ-മണർകാട് ബൈപാസിൽ നിറയെ അപകടക്കെണികൾ. പേരൂർ ചാലയ്ക്കൽ ക്ഷേത്രത്തിനു മുന്പിലാണ് തർക്കത്തെ തുടർന്ന് പത്തു മീറ്ററോളം ദൂരത്തിൽ റോഡ് നിർമാണം നടത്താതെ ഒഴിവാക്കിയത്. കേസ് കോടതിയിൽ എത്തിയതോടെ നിർമാണം പൂർത്തിയാകാതെ തർക്കം വന്ന ഭാഗം ഓഴിവാക്കിയിരുന്നു. എന്നാൽ റോഡ് നിർമാണത്തിനായി പഴയ റോഡ് പൊളിച്ച് മാറ്റുകയും മെറ്റലുകൾ നിരത്തുകയും ചെയ്തെങ്കിലും ടാർ ചെയ്യാനാകാതെ വന്നതോടെയാണ് നാട്ടുകാർക്ക് ബുദ്ധിമുട്ടേറിയത്. ടാർ ചെയ്യാനാകാതെ വന്നതോടെ പ്രദേശത്ത് വലിയ പൊടി ശല്യമാണ് ഉണ്ടായിരിക്കുന്നത്. റോഡിനു നടുവിൽ വലിയ കുഴി രൂപപ്പെട്ടതോടെ ഇരുചക്രവാഹനങ്ങൾക്കും അപകടക്കെണിയായി മാറി. അപ്രതീക്ഷിതമായി കുഴിയിൽ ചാടുന്നതോടെ വാഹനങ്ങൾ തെന്നി വീഴുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. രൂക്ഷമായ പൊടി ശല്യവും വലിയ വാഹനങ്ങൾ സഞ്ചരിക്കുന്പോൾ പുറകെ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ കണ്ണിൽ പൊടി വീഴുന്നതും പതിവാണ്. നാട്ടുകാരുടെ നേതൃത്വത്തിൽ വെള്ളം തളിച്ചാലും…
Read Moreഅലത്താളം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോൾ സെന്റ് തെരേസാസ് മുന്നിൽ; രണ്ടാസ്ഥാനത്ത് മഹാരാജാസും
കോട്ടയം: രണ്ടു ദിനരാത്രങ്ങളെ അവിസ്മരണീയമാക്കിയ അലത്താളം മൂന്നാം ദിനത്തിലേക്ക് കടക്കുന്പോൾ എറണാകുളം കോളജുകൾ മുന്നിൽ. സെന്റ് തെരേസാസും മഹാരാജാസും തമ്മിൽ ഒരു പോയിന്റ് വ്യത്യാസത്തിൽ മത്സരം തുടരുകയാണ്. സെന്റ് തേരേസാസിന് 21 പോയിന്റും മഹാരാജാസിന് 20 പോയിന്റും ലഭിച്ചു. കോതമംഗലം മാർ അത്തനാസിയോസ് 16 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. തേവര എസ്എച്ചിന് 15 പോയിന്റും ആർഎൽവിക്ക് 14 പോയിന്റും ലഭിച്ചു. ആദ്യദിനം മണിക്കൂറുകൾ വൈകി ആരംഭിച്ച മത്സരങ്ങൾ അവസാനിച്ചത് വെള്ളിയാഴ്ച പുലർച്ചെയാണ്. ഇതോടെ, രണ്ടാം ദിനമായ ഇന്നലെ നിശ്ചയിച്ച മത്സരങ്ങൾ ആരംഭിക്കാൻ രണ്ടുമണിക്കൂറിലേറെ സമയംവേണ്ടിവന്നു. രാവിലെ ഒന്പതിനു തുടങ്ങേണ്ടിയിരുന്ന മത്സരങ്ങൾ തുടങ്ങിയപ്പോൾ 11 കഴിഞ്ഞു. രാത്രി ഏഴിന് ആരംഭിക്കേണ്ടിയിരുന്ന മത്സരങ്ങൾ രാത്രി വൈകിയാണ് തുടങ്ങിയത്. ഈ മത്സരങ്ങൾ ഇന്നു പുലർച്ചെയാണ് അവസാനിച്ചത്. അലത്താളത്തിന്റെ രണ്ടാം ദിനത്തിൽ വേദികളിൽ കാണികളുടെ നിറഞ്ഞ സദസാണുണ്ടായിരുന്നത്. താളലയങ്ങളിൽ സദസ് ്അലിഞ്ഞു. രാത്രിയിൽ ഇമവെട്ടാതെ…
Read Moreപോലീസ് വേഷം മാറി കറങ്ങിയപ്പോൾ എട്ടുവർഷത്തിന് ശേഷം പീഡന വീരൻ പോലീസ് പിടിയിൽ; പൂവൻതുരുത്ത് സ്വദേശി ജോമോനെ മൂകാംബികയിൽ നിന്നും പൊക്കിയ സംഭവകഥയിങ്ങനെ…
കോട്ടയം: വ്യാജ പേരിൽ കർണാടകയിൽ എട്ടുവർഷം വിലസിയ പീഡനക്കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത് വേഷം മാറിയുള്ള അന്വേഷണത്തിൽ. പൂവന്തുരുത്ത് സ്വദേശി കക്കാകളത്തിൽ ജോമോൻ ജോസഫി (35)നെയാണ് പിടികൂടിയത്. വർഷങ്ങളായി കർണാടകത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനടുത്ത് ഹോട്ടൽ ജോലിക്കാരനായി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. മൂകാംബികയിൽ വീടും റബർ എസ്റ്റേറ്റുമുള്ള കറുകച്ചാൽ സ്വദേശിയുമായി പ്രതി ഇടയ്ക്ക് ബന്ധപ്പെടുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് സംഘം കൊല്ലൂരിലേക്ക് പോയത്. കൊല്ലൂരിലെ വിവിധ ഹോട്ടലുകളിൽ മലയാളി ഭക്ഷണം ഒരുക്കുന്നതിൽ വിരുതനായിരുന്നു പ്രതി. ജയകുമാർ എന്ന പേരിലാണ് അവിടെ അറിയപ്പെടുന്നത്. വേഷം മാറിയ പോലീസ് അവിടെയുള്ള ഒരു ഡ്രൈവറെ വശത്താക്കി അയാൾ മുഖേനയാണ് പ്രതി താമസിക്കുന്ന ചേരിയിൽ എത്തിയത്. അനധികൃത മദ്യവിൽപ്പനയ്ക്ക് പേരുകേട്ട ചേരിയിൽ മദ്യം കഴിക്കാനെന്ന വ്യാജേന എത്തിയ പോലീസ് ഹോട്ടലിൽ മലയാളി ഭക്ഷണം തയാറാക്കാനുള്ള ആളെക്കുറിച്ച് അന്വേഷിച്ചാണ് പ്രതി താമസിക്കുന്ന…
Read Moreതിരുവാതിര ചുവടുകളോടെ അക്ഷര നഗരം അലത്താളത്തിൽ മുഴുകി; മഹാരാജാസ്, ന്യൂമാൻസ്, സെന്റ് തെരേസാസ് മുന്നിൽ
കോട്ടയം: തിരുവാതിര ചുവടുകളോടെ അക്ഷര നഗരം അലത്താളത്തിൽ മുഴുകി. എംജി യൂണിവേഴ്സിറ്റി കലോത്സവം അലത്താളം 2019ന്റെ ആദ്യദിന മത്സര ഫലം പുറത്തു വന്നപ്പോൾ ഒന്നാം സമ്മാനം മൂന്നു കോളജുകൾ പങ്കിട്ടു. ഇന്നു പുലർച്ചെ അവസാനിച്ച തിരുവാതിര മത്സരത്തിൽ എറണാകുളം മഹാരാജാസ്, തൊടുപുഴ ന്യൂമാൻസ്, എറണാകുളം സെന്റ് തെരേസാസ് എന്നിവർ ഒന്നാം സമ്മാനം പങ്കിട്ടു. കോതമംഗലം മാർ അത്തനേഷ്യസ്, തൃപ്പൂണിത്തുറ ആർഎൽവി എന്നിവർ രണ്ടാം സമ്മാനം നേടി. ഇന്നലെ രാത്രി 10ന് ആരംഭിച്ച തിരുവാതിര മത്സരം ഇന്നു പുലർച്ചെ 6.30നാണ് ആവസാനിച്ചത്. 50 ടീമുകൾ പങ്കെടുത്തു. ബസേലിയോസ്, സിഎംഎസ് കോളജുകളിലെ വേദികളിൽ ഇന്നലെ രാത്രി പത്തിന് ആരംഭിച്ച മൈം മത്സരം ഇന്നു രാവിലെ ഏഴരയ്ക്കാണ് അവസാനിച്ചത്. മത്സരാർഥികൾ എത്താൻ വൈകുന്നതാണ് കൃത്യ സമയത്ത് മത്സരം ആരംഭിക്കാൻ വൈകുന്നതെന്ന് സംഘാടകർ അറിയിച്ചു. ലക്ഷങ്ങൾ മുടക്കി വരുന്നവരെ മാനുഷിക പരിഗണന നല്കി…
Read Moreവഴികാട്ടി ചതിച്ചു; ടിപ്പർ വഴിയിൽ കുടുങ്ങി; 40,000 രൂപ നഷ്ടം
പീരുമേട്: വഴികാട്ടി ചതിച്ചു, ടോറസ് വഴിയിൽ കുടുങ്ങി. ഒരുരാത്രി വണ്ടി ഉടമയ്ക്ക് 40,000 രൂപ നഷ്ടമായി. സംഭവം കെണിയായപ്പോൾ വഴികാട്ടി മുങ്ങി. ആന്ധ്രാപ്രദേശിൽനിന്നും അരിയുമായി എത്തിയ ടോറസ് ലോറി ഡ്രൈവറാണ് വഴിപോക്കനോട് വഴിചോദിച്ച് വഴിയിൽ കുടുങ്ങിയത്. ഉപ്പുതറയിലെ മൊത്തവ്യാപാരിക്കായുള്ള അരിയുമായി എത്തിയതായിരുന്നു ലോറി. കുമളി കടന്ന് പഴയ പാന്പനാറിൽ എത്തിയപ്പോൾ വഴിയോരത്തുനിന്ന ആളോട് ഏലപ്പാറയ്ക്കുള്ള വഴി അന്വേഷിച്ചതാണ് കെണിയായത്. താനും അതേ വഴിക്കാണെന്നും എളുപ്പവഴി കാട്ടിത്തരാമെന്നും പറഞ്ഞ് അയാളും ലോറിയിൽ കയറി യാത്ര തുടരുകയായിരുന്നു. കുട്ടിക്കാനം വഴിയുള്ള പ്രധാന പാതയ്ക്കുപകരം തേയില തോട്ടം വഴിയുള്ള ഇടുങ്ങിയ വഴിയാണ് ഇയാൾ നിർദേശിച്ചത്. റോഡിനെകുറിച്ച് ധാരണയില്ലാതെ ഡ്രൈവർ വാഹനമോടിച്ചുപോയി. കൊടും വളവോടുകൂടിയ കുത്തുകയറ്റത്തിൽ ലോറി നിന്നുപോയി. അരിയുടെ ഭാരം കാരണം പിന്നിലേക്ക് ഉരുണ്ട ലോറിയുടെ പിൻഭാഗം റോഡിലെ ടാറിംഗിൽ ഉടക്കിനിന്നു. ഇതോടെ ഇതിലെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. പോലീസും അഗ്നിശമന…
Read More