പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്നു പ​രാ​തി; യു​വാ​വി​നും  ഇ​ട​നി​ല​ക്കാ​രി​ക്കു​മെ​തി​രേ കേ​സ്

കോ​ട്ട​യം: പ​തി​നാ​റു​കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ യു​വാ​വി​നും ഇ​ട​നി​ല​ക്കാ​രി​ക്കു​മെ​തി​രേ ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​ല്ല. പു​തു​പ്പ​ള്ളി സ്വ​ദേ​ശി ദി​ലീ​പ്, വ​ട​വാ​തൂ​ർ സ്വ​ദേ​ശി രാ​ജി എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കേ​സ്. പോ​ക്സോ, ബ​ലാ​ത്സം​ഗം എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പെ​ണ്‍​കു​ട്ടി​യെ ഒ​രാ​ഴ്ച മീ​ന​ടം മാ​ത്തൂ​പ​ടി​യി​ലു​ള്ള വാ​ട​ക വീ​ട്ടി​ൽ താ​മ​സി​പ്പി​പ്പ് പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് പ​രാ​തി. വ​ട​വാ​തൂ​ർ സ്വ​ദേ​ശി രാ​ജി​യാ​ണ് പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്നി​റ​ക്കി വാ​ട​ക വീ​ട്ടി​ലെ​ത്തി​ച്ച​ത.് വി​വാ​ഹം ക​ഴി​ക്കു​മെ​ന്നു വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ പ്ര​വൃ​ത്തി. എ​ന്നാ​ൽ വി​വാ​ഹ​ത്തി​ൽ നി​ന്ന് യു​വാ​വ് പി​ൻ​തി​രി​ഞ്ഞു. ഇ​തോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. അ​തേ സ​മ​യം കേ​സ് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് ഈ​സ്റ്റ് എ​സ്ഐ വ്യ​ക്ത​മാ​ക്കി. പീ​ഡ​നം ന​ട​ന്ന​ത് ഈ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ല​ല്ലാ​ത്ത​തി​നാ​ൽ കേ​സ് കൈ​മാ​റാ​നും ആ​ലോ​ച​ന​യു​ണ്ട്. പെ​ണ്‍​കു​ട്ടി​യും യു​വാ​വും ത​മ്മി​ൽ ഇ​ഷ്ട​ത്തി​ലാ​യി​രു​ന്നു​വെ​ന്നും വി​വാ​ഹ​ത്തി​ന് ഇ​ട​നി​ല​ക്കാ​രി​യാ​യാ​ണ് രാ​ജി…

Read More

 കു​റ​ഞ്ഞ വി​ല​യി​ൽ ഗു​ണ​മേന്മ​യേ​റി​യ ഗ്രാ​നൈ​റ്റ്; ഏറ്റുമാനൂരിൽ കച്ചവടക്കാരനെ കബളിപ്പിച്ച് തട്ടിയെടുത്തത് ഒന്നര ലക്ഷം

ഏ​റ്റു​മാ​നൂ​ർ: കു​റ​ഞ്ഞ വി​ല​യി​ൽ ഗു​ണ​മേന്മ​യേ​റി​യ ഗ്രാ​നൈ​റ്റ് വി​ത​ര​ണം ചെ​യ്യാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ക​ച്ച​വ​ട​ക്കാ​ര​നെ ക​ബ​ളി​പ്പി​ച്ച് ഒ​ന്ന​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ഏ​റ്റു​മാ​നൂ​ർ നൂ​റ്റൊന്ന് ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രാനൈ​റ്റ് സ്ഥാ​പ​ന​ത്തി​ൽനിന്നാണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ക​ട​ക്കാ​ര​ൻ മു​ൻ​പ് ആ​ന്ധ്ര​യി​ൽനിന്ന് നേ​രി​ട്ട് എ​ത്തി​യാ​ണ് ഗ്രാ​നൈറ്റ് എ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ൽ അ​ടു​ത്തി​ട​യ്ക്ക് ഇ​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ണ്ട പ​ര​സ്യ​ത്തെ തു​ട​ർ​ന്ന് ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​പ്പോ​ൾ ഓ​ർ​ഡ​ർ ചെ​യ്യു​ന്ന​ത​നു​സ​രി​ച്ച് അ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ കൃ​ത്യ​സ​മ​യ​ത്ത് ഗ്രാ​നൈ​റ്റ് എ​ത്തി​ക്കാം എ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇതിൻ പ്രകാരം ഗ്രാ​നൈ​റ്റ് ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ആ​ദ്യം ക​ന്പ​നി അ​ക്കൗ​ണ്ടി​ലേ​ക്ക് ഒ​രു ല​ക്ഷം രൂ​പ നി​ക്ഷേ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ തു​ട​ർ​ന്ന് സ്ഥാ​പ​ന ഉ​ട​മ ക​ന്പ​നി അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം അ​യ​ച്ചു. എ​ന്നാ​ൽ ലോ​ഡ് വ​രേ​ണ്ട സ​മ​യം ക​ഴി​ഞ്ഞി​ട്ടും വ​രാ​തി​രു​ന്ന​തോ​ടെ ആ ​ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട്ടു. അ​പ്പോ​ൾ ഇ​വ​രു​ടെ ലോ​ഡ് ക​യ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ന്പ​തി​നാ​യി​രം രൂ​പ ന​ൽ​കി​യാ​ൽ മാ​ത്ര​മേ ലോ​ഡ് വി​ടു എ​ന്നും…

Read More

ന​വ​വ​ധു​വി​നെ ക​യ​റി​പ്പി​ടി​ച്ച പു​ല്ലു​വെ​ട്ടു​കാ​ര​ൻ അ​റ​സ്റ്റി​ൽ; പ്രതി ബിജു സമാനകേസിൽ മുൻപും പ്രതിയെന്ന്പോലീസ്

കോ​ട്ട​യം: ന​വ​വ​ധു​വി​നെ ക​യ​റി​പ്പി​ടി​ച്ച പു​ല്ലു​വെ​ട്ടു​കാ​ര​ൻ അ​റ​സ്റ്റി​ലാ​യി. ക​റു​ക​ച്ചാ​ലി​ലാ​ണ് സം​ഭ​വം.മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് പു​ല്ലു​വെ​ട്ടു​ന്ന വെ​ള്ളാ​വൂ​ർ സ്വ​ദേ​ശി ബി​ജു തോ​മ​സ് (46) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ക​റു​ക​ച്ചാ​ൽ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഒ​രു ന​വ​വ​ധു​വി​നെ ക​യ​റി​പ്പി​ടി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ദി​വ​സ​വും പു​ല്ലു​വെ​ട്ടു ക​ഴി​യു​ന്പോ​ൾ മെ​ഷീ​ൻ സൂ​ക്ഷി​ക്കു​ന്ന​ത് ന​വ​വ​ധു​വി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് ഇ​യാ​ൾ പ​ത്തൊ​ൻ​പ​ത് വ​യ​സു​ള്ള ന​വ​വ​ധു​വി​നെ ക​യ​റി​പ്പി​ടി​ച്ച​ത്. മ​ണി​മ​ല​യി​ലും സ​മാ​ന​മാ​യ കേ​സി​ൽ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് ക​റു​ക​ച്ചാ​ൽ പോ​ലീ​സ് പ​റ​ഞ്ഞു. പു​ല്ലു​വെ​ട്ടാ​ൻ ചെ​ല്ലു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ സ്ത്രീ​ക​ളെ ശ​ല്യ​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി​യു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ഇന്ന് ലോക വനിതാ ദിനം..; ചെടിച്ചട്ടിയിൽ പച്ചക്കറി വിപ്ലവം സൃഷ്ടിച്ച് ബിസ്മി ബിനു;ആരോരുമില്ലാത്ത അമ്മമാർക്ക് സ്നേഹക്കൂടൊരുക്കി നിഷ

ജോജി തോമസ് കാ​ഞ്ഞി​ര​പ്പ​ള്ളി: എ​ട്ടു വ​ർ​ഷം മു​ന്പ് തി​രു​ഹൃ​ദ​യ ചെ​ടി​യി​ൽ നി​ന്ന് കൃ​ഷി​യു​ടെ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു വ​ന്ന ബി​സ്മി ഇ​ന്ന് കേ​ര​ളം അ​റി​യ​പ്പെ​ടു​ന്ന യു​വ​ക​ർ​ഷ​ക​യാ​ണ്. സ്ഥ​ല​പ​രി​മി​തി മൂ​ലം ഇ​ന്ന് പ​ല​രും കൃ​ഷി​യി​ലേ​ക്ക് വ​രാ​ൻ മ​ടി​ക്കു​ന്പോ​ൾ ഒ​രു ചെ​ടി​ച്ചെ​ട്ടി വ​യ്ക്കാ​ൻ ഇ​ട​മു​ണ്ടെ​ങ്കി​ൽ എ​ത്ര കി​ലോ പ​ച്ച​ക്ക​റി വേ​ണ​മെ​ങ്കി​ലും വി​ള​യി​ക്കാ​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ബി​സ്മി​യെ​ന്ന ഈ ​യു​വ​ക​ർ​ഷ​ക. അ​യ​ൽ​വാ​സി​ക​ൾ ത​ന്ന ചെ​ടി​ക​ളി​ൽ നി​ന്നും ചെ​ടി​ക്കൃ​ഷി​യി​ലേ​ക്ക് ക​ട​ന്ന ബി​സ്മി പി​ന്നീ​ട് വീ​ട്ടി​ൽ സ്വ​ന്ത​മാ​യി പ​ച്ച​ക്ക​റി​ത്തോ​ട്ടം തു​ട​ങ്ങി. വെ​ർ​ട്ടി​ക്ക​ൽ കൃ​ഷി രീ​തി​യി​ലൂ​ടെ​യാ​ണ് പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്തു​ന്ന​ത്. മൂ​ന്ന​രയ​ടി​യോ​ളം പൊ​ക്ക​ത്തി​ൽ ഇ​രു​ന്പ് വ​ല വ​ള​ച്ചെ​ടു​ത്ത് ഗ്രീ​ൻ നെ​റ്റ് ഉ​പ​യോ​ഗി​ച്ച് പൊ​തി​ഞ്ഞ് മ​ണ്ണ് നി​റ​ച്ച് തൈ​ക​ൾ ന​ടു​ന്ന​താ​ണ് ഈ ​കൃ​ഷി രീ​തി. ച​കി​രി​ച്ചോ​റും ചാ​ണ​ക​വും വ​ള​മാ​യി മ​ണ്ണി​നൊ​പ്പം ചേ​ർ​ക്കും. ഒ​രു കൂ​ട​യ്ക്കു​ള്ളി​ൽ മു​പ്പ​തോ നാ​ല്പ​തോ വ​രെ തൈ​ക​ൾ ന​ടാ​നാ​കും എ​ന്ന​താ​ണ് ഈ ​കൃ​ഷി​യു​ടെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. വെ​ർ​ട്ടി​ക്ക​ൽ…

Read More

തൃ​ക്കൊ​ടി​ത്താ​നം ഫൊ​റോ​ന പ​ള്ളി​യു​ടെ ഓ​ഫീ​സ് മു​റി പൊ​ളി​ച്ചു വ​ൻ ക​വ​ർ​ച്ച; വൈദികരുടെ മു​റി​ക​ൾ ഓ​ടാമ്പ​ലി​ട്ട് പൂ​ട്ടി​യ നിലയിൽ

ച​ങ്ങ​നാ​ശേ​രി: തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ് സേ​വ്യേ​ഴ്സ് ഫൊ​റോ​ന പ​ള്ളി​യു​ടെ ഓ​ഫീ​സ് മു​റി പൊ​ളി​ച്ചു വ​ൻ ക​വ​ർ​ച്ച. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. പ​ള്ളി​യി​ൽ​നി​ന്നും വൈ​ദി​ക മ​ന്ദി​ര​ത്തി​ലേ​ക്കു​ള്ള ഗ്രി​ൽ തു​റ​ന്ന് ഗ്ലാ​സ് ഡോ​റി​ന്‍റെ താ​ഴെ​യു​ള്ള പ്ലൈ​വു​ഡ് ഇ​ള​ക്കി​മാ​റ്റി​യാ​ണ് മോ​ഷ്ടാ​വ് വൈ​ദി​ക​മ​ന്ദി​ര​ത്തി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ന്ന​ത്. താ​ഴ​ത്തെ നി​ല​യി​ൽ താ​മ​സി​ക്കു​ന്ന വി​കാ​രി​യു​ടെ​യും അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യു​ടെ​യും ഒ​ന്നാം നി​ല​യി​ലു​ള്ള മ​റ്റൊ​രു അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യു​ടെ​യും ഡീ​ക്ക​ന്‍റെ​യും മു​റി​ക​ൾ ഓ​ടാ​ന്പ​ലി​ട്ട് പൂ​ട്ടി​യ​ശേ​ഷം പ​ള്ളി​യു​ടെ ഓ​ഫീ​സി​ലെ​ത്തി​യാ​ണു മോ​ഷ​ണം ന​ട​ത്തി​യ​ത്. പ​ള്ളി​മു​റി​യു​ടെ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് ഒ​രു സ്റ്റീ​ൽ അ​ല​മാ​ര​യും ഒ​രു ത​ടി അ​ല​മാ​ര​യും പൊ​ളി​ച്ചി​ട്ടു​ണ്ട്. സ്റ്റീ​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം മോ​ഷ​ണം​പോ​യി​ട്ടു​ണ്ട്. എ​ത്ര​ത്തോ​ളം രൂ​പ​യാ​ണ് മോ​ഷ​ണം പോ​യ​തെ​ന്നു പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നു പ​ള്ളി​ക്കൈ​ക്കാ​ര​ന്മാ​ർ പ​റ​ഞ്ഞു. സ്റ്റീ​ൽ അ​ല​മാ​ര​യു​ടെ വാ​തി​ൽ തക​ർ​ത്ത് ലോ​ക്ക​റു​ക​ളെ​ല്ലാം തു​റ​ന്നി​ട്ട നി​ല​യി​ലാ​ണ്. വി​കാ​രി​യു​ടെ മു​റി​യു​ടെ പു​റ​ത്തു​ള്ള മേ​ശ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന രേ​ഖ​ക​ളും പ​ണ​വും ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന ചെ​ക്കു​ക​ളും മോ​ഷ​ണം​പോ​യ​താ​യി പ​ള്ളി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.…

Read More

വാസവനെ ഇറക്കി കോട്ടയം പിടിക്കാൻ സിപിഎം; സൈബർ സഖാക്കൾ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു

കോ​ട്ട​യം:കോ​ട്ട​യത്തെ സ്ഥാനാർഥി നിർണയത്തിൽ സി​പി​എം ഇ​ക്കു​റി ഒ​രു പ​ടി മു​ന്നി​ൽ. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വും പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​നും ഒ​റ്റ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. പി​ന്നാ​ലെ സൈ​ബ​ർ സ​ഖാ​ക്ക​ൾ പ്ര​ചാ​ര​ണ​വും ആ​രം​ഭി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​ൻ.​വാ​സ​വ​ന്‍റെ പേ​ര് കോ​ട്ട​യം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മി​റ്റി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു നി​ർ​ദേ​ശി​ച്ചു. ഇ​ന്ന​ലെ ചേ​ർ​ന്ന പാ​ർ​ല​മെ​ന്‍റ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം വൈ​ക്കം വി​ശ്വ​ൻ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ അ​ഭി​പ്രാ​യ​വും വാ​സ​വ​ൻ മത്സരിക്കണമെന്നാണ് എ​ന്ന​റി​യി​ച്ച​തോ​ടെ നേ​തൃ​ത്വ​ത്തി​ന് കോ​ട്ട​യ​ത്തു നി​ന്ന് വാ​സ​വ​ന്‍റെ പേ​ര് മാ​ത്ര​മാ​ണ് ന​ല്കി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ത​വ​ണ പ്ര​ചാ​ര​ണം തു​ട​ങ്ങി​യ സി​പി​എം സ്ഥാ​നാ​ർ​ഥി​യെ മാ​റ്റി​യാ​ണ് ജ​ന​താ​ദ​ളി​ന് സീ​റ്റ് ന​ല്കി​യ​ത്. 12ന് ​വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് വി​പു​ല​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്താ​നും ഇ​ന്ന​ലെ ചേ​ർ​ന്ന പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ, സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ,…

Read More

പി​എ​സ് സി ​യു​ടെ മെ​ല്ലെപ്പോ​ക്ക്; സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പ​രീ​ക്ഷ എ​ഴു​തി​യി​ട്ട് നാ​ലു വ​ർ​ഷം: നി​യ​മ​നം വൈ​കു​ന്നു

കോ​ട്ട​യം: നാ​ലു വ​ർ​ഷം മു​ൻ​പ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പ​രീ​ക്ഷ എ​ഴു​തി​യ​വ​രു​ടെ റാ​ങ്ക് ലി​സ്റ്റ് പോ​ലും പ്ര​സി​ദ്ധീ​ക​രി​ക്കാ​തെ പി​എ​സ്്സി ഒ​ളി​ച്ചു​ക​ളി​ക്കു​ന്നു. പോ​ലീ​സ്, എ​ക്സൈ​സ് വ​കു​പ്പു​ക​ളി​ലേ​ക്ക് ഓ​രോ വ​ർ​ഷ​വും പ​രീ​ക്ഷ ന​ട​ത്തി ചു​റു​ചു​റു​ക്കു​ള്ള യു​വാ​ക്ക​ളെ സേ​ന​യി​ലേ​ക്ക് റി​ക്രൂ​ട്ട് ചെ​യ്യു​മെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​നം നി​ല​നി​ൽ​ക്കെ​യാ​ണ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള നി​യ​മ​നം ഇ​ഴ​യു​ന്ന​ത്. 2015 മാ​ർ​ച്ചി​ലാ​ണ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ത​സ്തി​ക​യി​ൽ പി​എ​സ്്സി അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. സെ​പ്റ്റം​ബ​റി​ൽ എ​ഴു​ത്തു പ​രീ​ക്ഷ​യും 2016 മാ​ർ​ച്ചി​ൽ ഫി​സി​ക്ക​ൽ പ​രി​ശോ​ധ​ന​യും ന​ട​ത്തി. പി​ന്നീ​ട് ര​ണ്ട​ര വ​ർ​ഷം പി​എ​സ്്സി അ​ന​ങ്ങി​യി​ല്ല. 2018 ഒ​ക്ടോ​ബ​റി​ൽ അ​ഞ്ഞൂ​റി​ൽ അ​ധി​കം പേ​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി ഇ​ന്‍റ​ർ​വ്യു ന​ട​ത്തി. പി​ന്നീ​ട് ഇ​തു​വ​രെ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല. ഇ​തി​നി​ടെ 2014ലെ ​ലി​സ​റ്റി​ൽ നി​ന്ന് 190 പേ​ർ​ക്ക് നി​യ​മ​നം ന​ല്കി. ഈ ​പ​ട്ടി​ക​യി​ൽ ബാ​ക്കി​യു​ള്ള​വ​രെ​ക്കൂ​ടി നി​യ​മി​ക്കു​ന്ന​തി​നു വേ​ണ്ടി സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന​താ​ണ് നാ​ലു വ​ർ​ഷ​ത്തി​നു ശേ​ഷ​വും റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​തി​നു…

Read More

ജ​ന​വി​ധി തേ​ടാ​ൻ ജ​ന​പ​ക്ഷ​വും; കോ​ട്ട​യ​ത്ത് പി.​ജെ.​ജോ​സ​ഫ് മ​ത്സ​രി​ച്ചാ​ൽ പി​ന്തു​ണ​യ്ക്കു​മെ​ന്ന് പി.​സി.​ജോ​ർ​ജ്

കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​പ​ക്ഷം പാ​ർ​ട്ടി മ​ത്സ​രി​ക്കു​മെ​ന്ന് പി.​സി.​ജോ​ർ​ജ് എം​എ​ൽ​എ. പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തു​മെ​ന്ന് പ​റ​ഞ്ഞ ജോ​ർ​ജ്ജ് കോ​ട്ട​യ​ത്ത് പി.​ജെ.​ജോ​സ​ഫ് മ​ത്സ​രി​ച്ചാ​ൽ പി​ന്തു​ണ​യ്ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ജോ​ർ​ജ് പ​ക്ഷേ പ​ത്ത​നം​തി​ട്ട​യി​ൽ ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ പ്ര​ച​ര​പ​രി​പാ​ടി​ക​ളി​ൽ നി​ന്ന് വി​ട്ടു​നി​ന്നി​രു​ന്നു. ആ​ന്‍റോ​യ്ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ഘ​ട്ട​ത്തി​ൽ​പോ​ലും ശ​ക്ത​മാ​യ വി​മ​ർ​ശ​ന​മാ​യി​രു​ന്നു ജോ​ർ​ജ് അ​ന്ന് ന​ട​ത്തി​യി​രു​ന്ന​ത്.

Read More

കെ​മി​സ്ട്രി ചതിച്ചു! പ്ല​സ്ടു പ​രീ​ക്ഷ​യു​ടെ ആ​ദ്യ​ദി​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ്മാ​നി​ച്ച​ത് ക​യ്പ് നി​റ​ഞ്ഞ അ​നു​ഭ​വം

തൊ​ടു​പു​ഴ: പ്ല​സ്ടു പ​രീ​ക്ഷ​യു​ടെ ആ​ദ്യ​ദി​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ്മാ​നി​ച്ച​ത് ക​യ്പ് നി​റ​ഞ്ഞ അ​നു​ഭ​വം. പ്ല​സ് വ​ണ്ണി​ന് എ​പ്ല​സ് ല​ഭി​ച്ച​വ​ർ​ക്കു​പോ​ലും ക​ഠി​ന​മാ​യി​രു​ന്നു ചോ​ദ്യ​ങ്ങ​ൾ. ശ​രാ​ശ​രി നി​ല​വാ​രം പു​ല​ർ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ പാ​സാ​കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക​നി​ല​നി​ൽ​ക്കു​ക​യാ​ണ്. വി​ഭ്യാ​ഭ്യാ​സ വ​കു​പ്പ് ക​നി​ഞ്ഞി​ല്ലെ​ങ്കി​ൽ ന​ല്ലൊ​രു​ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വി​ജ​യി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. ആ​ദ്യ​ത്തെ ഏ​താ​നും ചോ​ദ്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് എ​ളു​പ്പ​ത്തി​ൽ ഉ​ത്ത​ര​മെ​ഴു​താ​ൻ ക​ഴി​യു​മാ​യി​രു​ന്ന​ത്. ചു​ട്ടു​പൊ​ള്ളു​ന്ന വേ​ന​ൽ​ചൂ​ടി​നൊ​പ്പം ആ​ദ്യ​ദി​ന​ത്തി​ലെ പ​രീ​ക്ഷ അ​തി​ക​ഠി​ന​മാ​യ​തോ​ടെ ഇ​നി​യു​ള്ള പ​രീ​ക്ഷ എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന ചി​ന്ത വി​ദ്യാ​ർ​ഥി​ക​ളെ അ​ല​ട്ടു​ന്നു​ണ്ട്. മോ​ഡ​ൽ പ​രീ​ക്ഷ​യു​ടെ ചോ​ദ്യം പോ​ലെ അ​വ​സാ​ന പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​ങ്ങ​ൾ ത​ങ്ങ​ളെ വ​ല​യ്ക്കി​ല്ലെ​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തീ​ക്ഷ​യ്ക്കാ​ണ് ഇ​തൊ​ടെ മ​ങ്ങ​ലേ​റ്റി​രി​ക്കു​ന്ന​ത്.

Read More

വ​ഴി​വി​ട്ട ബ​ന്ധ​ങ്ങ​ൾ! ബി​സി​ന​സു​കാ​ർ​ക്ക് ലോ​ൺ വാ​ഗ്ദാ​നം ന​ൽ​കി ത​ട്ടി​പ്പുനടത്തിയ സം​ഘ​ത്തി​ന്‍റെ ജീ​വി​ത​രീ​തി അ​ത്ഭു​ത​പ്പെ​ടു​ത്തും

മാ​ള: താ​മ​സി​ക്കാ​ൻ മൂ​ന്നു​നി​ല മാ​ളി​ക, സ​ഞ്ച​രി​ക്കാ​ൻ ഓ​ഡി, ജാ​ഗ്വ​ർ, പ​ജീ​റോ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ന്തി​യ ഇ​നം കാ​റു​ക​ൾ, വ​ഴി​വി​ട്ട ബ​ന്ധ​ങ്ങ​ൾ. ഇ​താ​യി​രു​ന്നു ത​ട്ടി​പ്പു സം​ഘ​ത്തി​ന്‍റെ ആ​ഡം​ബ​ര ജീ​വി​ത​രീ​തി. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ വി​വി​ധ കോ​ള​ജു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​രാ​ണെ​ന്നു ക​ണ്ടെ​ത്തി. ത​ട്ടി​പ്പു സം​ഘാം​ഗ​ങ്ങ​ളു​ടെ വ്യാ​ജ​പേ​രി​ൽ ബം​ഗ​ളൂ​രു വി​ലാ​സ​ത്തി​ൽ വ്യാ​ജ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡു​ക​ൾ നി​ർ​മി​ച്ച് അ​തു​പ​യോ​ഗി​ച്ചാ​ണ് ബാ​ങ്ക് അ​ക്കൗ​ണ്ട് തു​ട​ങ്ങി​യ​ത്. തി​ര​ക്കേ​റി​യ ബ​സ് സ്റ്റാ​ൻ​ഡ് പോ​ലു​ള്ള സ്ഥ​ല​ത്തെ ചെ​റിയ മൊ​ബൈ​ൽ ഷോ​പ്പു​ക​ളി​ൽ​നി​ന്നാ​ണ് സിം ​കാ​ർ​ഡു​ക​ൾ എ​ടു​ത്തി​രു​ന്ന​ത്. ഇ​വ ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പി​നു​ള്ള സ​ന്ദേ​ശ​ങ്ങ​ളും മ​റ്റ് ഓ​ൺ​ലൈ​ൻ ആ​വ​ശ്യ​ങ്ങ​ളും ന​ട​ത്തി​യി​രു​ന്ന​ത്. ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര ഇ​ര​ക​ളെ വി​ശ്വ​സി​പ്പി​ക്കാ​നാ​യി​രു​ന്നു. ഉ​ത്ത​രേ​ന്ത്യ​ൻ യു​വ​തി​ക​ളെ ഭാ​ര്യ​മാ​രാ​യി ചി​ത്രീ​ക​രി​ച്ചാ​ണ് വാ​ട​ക​യ്ക്ക് വീ​ടു​ക​ൾ എ​ടു​ത്തി​രു​ന്ന​ത്. ഇ​ര​ക​ളെ വി​ശ്വ​സി​പ്പി​ക്കാ​ൻ ഓ​ഫീ​സ് എ​ന്ന് പ​റ​യു​ന്ന സ്ഥ​ല​ത്ത് ഈ ​യു​വ​തി​ക​ളെ ജീ​വ​ന​ക്കാ​രാ​യി നി​ർ​ത്തു​ക​യും ചെ​യ്തു. വാ​ട​ക​വീ​ട്ടി​ൽ പു​റ​മെ​നി​ന്നു വ​രു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​നാ​യി സി​സി​ടി​വി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​രു​ന്നു. ബം​ഗ​ളൂ​രി​ലെ…

Read More