കോട്ടയം: ഗവണ്മെന്റ് തലത്തിലുള്ള ഡിപ്പാർട്ട്മെന്റൽ പരീക്ഷകൾ ഓണ്ലൈനായി ശനി, ഞായർ ദിവസങ്ങളിൽ മാത്രം നടത്തുന്നത് അധ്യാപകർക്കും ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ടാണെന്നു പ്രൈവറ്റ് സ്കൂൾ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കൗണ്സിൽ യോഗം. ഓണ്ലൈൻ പരീക്ഷ സന്പ്രദായം നിലവിൽ വരുന്നതോടെ പരീക്ഷാ സെന്ററുകളുടെ എണ്ണത്തിൽ കുറവു വരും. ചില താലൂക്കുകളിലും ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ ഇല്ലാതെവരുന്നതു നിരവധി പേർക്കു ബുദ്ധിമുട്ടുണ്ടാക്കും. അധ്യാപകർക്കും ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഗണിച്ചു പഴയ രീതിയിൽത്തന്നെ ഡിപ്പാർട്ടുമെന്റൽ പരീക്ഷകൾ നടത്തണമെന്നു കൗണ്സിൽ യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ചു മുഖ്യമന്ത്രിക്കു പിഎസ്സി ചെയർമാനും നിവേദനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി തെക്കേടം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുധീർ ചന്ദ്രൻ, ട്രഷറർ കെ. ഷഫീർ, സാലുമോൻ സി. കുര്യൻ, കെ.ജി. തോമസ്, സാബു കുര്യൻ, ബിൽസണ് തര്യൻ, എബ്രഹാം ബെഞ്ചമിൻ, എ.വി.…
Read MoreCategory: Kottayam
കരാറുകാരന്റെയും അധികൃതരുടെയും ആശങ്ക ഡബിൾ പൂട്ടിൽ തീർന്നു; ഏറ്റുമാനൂർ കെഎസ്ആർടിസി സ്റ്റേഷനിൽ യാത്രക്കാരുടെ ശങ്ക മാറ്റാൻ വഴിയില്ലാത്ത അവസ്ഥ
ഏറ്റുമാനൂർ: കംഫർട്ട് സ്റ്റേഷനെ ചൊല്ലി തർക്കം. തകരാർ പരിഹരിക്കുന്നത് ആരെന്നതാണ് തർക്കം. ഒടുവിൽ ആരും നന്നാക്കില്ല എന്നായപ്പോൾ ഇരുകൂട്ടരും താഴിട്ടു പൂട്ടി. ഇതോടെ യാത്രക്കാരുടെ ശങ്ക മാറ്റാൻ വഴിയില്ലാത്ത അവസ്ഥ. ഏറ്റുമാനൂർ കെഎസ്ആർടിസി സ്റ്റാൻഡിലാണ് കംഫർട്ട് സ്റ്റേഷൻ ഇരട്ട താഴിട്ട് പൂട്ടിയിട്ടിരിക്കുന്നത്. പുതുതായി നിർമിച്ച ഏറ്റുമാനൂർ സ്റ്റാൻഡിനുള്ളിൽ തന്നെയാണ് കംഫർട്ട് സ്റ്റേഷനും പണിതിരുന്നത്. എന്നാൽ അതിന്റെ നടത്തിപ്പിനായി സ്വകാര്യ കരാറുകാരനെയാണ് എൽപ്പിച്ചിരുന്നത്. കുറേ നാളുകൾക്ക് മുൻപ് കംഫർട്ട് സ്റ്റേഷനിലേക്കുള്ള പൈപ്പ് കണക്ഷനിൽ തകരാർ സംഭവിക്കുകയും കംഫർട്ട് സ്റ്റേഷൻ പ്രവർത്തന രഹിതമാവുകയും ചെയ്തിരുന്നു. ഇതോടെ പൂർണമായും ഉപയോഗ ശൂന്യമായ കംഫർട്ട് സ്റ്റേഷനിലെ സൗകര്യങ്ങൾ നശിച്ച് പോവുകയും ചെയ്തു. ഇത് മാധ്യമങ്ങളിൽ വാർത്തയായതോടെ ആര് നന്നാക്കും എന്ന കാര്യത്തിൽ കരാറുകാരും കെഎസ്ആർടിസിയും തമ്മിൽ തർക്കമായി. കെഎസ്ആർടിസി നന്നാക്കില്ല എന്ന് വാശിപിടിച്ചതോടെ കരാറുകാരൻ കംഫർട്ട് സ്റ്റേഷൻ താഴിട്ട് പൂട്ടി. ഇതോടെ ഇനി…
Read Moreപൂവാലൻമാർക്ക് ഇനി രക്ഷയില്ല; ശല്യം ചെയ്യുന്നവരുടെ കൂമ്പിടിച്ചുവാട്ടാനുള്ള വിദ്യയുമായി കേരള പോലീസിന്റെ കൈ പുസ്തകം; സ്വയം രക്ഷാപാഠത്തിൽ പഠിക്കുന്ന കാര്യങ്ങളെക്കുറിച്ചറിയാം
സി.സി.സോമൻ കോട്ടയം: ബസ്, ട്രെയിൻ, മെട്രോ യാത്രകളിൽ സ്ത്രീകളെ പുറകിൽ നിന്ന് ശല്യപ്പെടുത്തിയാൽ ആദ്യം രൂക്ഷമായി നോക്കി പേടിപ്പിക്കാൻ ശ്രമിക്കുക എന്നിട്ടും ശല്യക്കാരൻ പിൻമാറുന്ന ലക്ഷണമില്ലെങ്കിൽ മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കും വിധം ‘ച്ഛി’ എന്നുച്ചത്തിൽ മാറി നിൽക്കാൻ പറയുക. എന്നിട്ടും ശല്യക്കാരൻ മാറുന്നില്ലെങ്കിൽ എന്തു ചെയ്യണമെന്ന് കേരളാ പോലീസ് തയാറാക്കിയ സ്ത്രീകൾക്കുള്ള സ്വയം രക്ഷാ പാഠം എന്ന ലഘുപുസ്തകത്തിൽ പറയുന്നതു പോലെ ചെയ്യുക. പുസ്തകത്തിൽ പറയുന്നതിങ്ങനെ: മാറി നിൽക്കാൻ ആവശ്യപ്പെട്ടിട്ടും ശല്യം തുടർന്നാൽ അയാൾ നിൽക്കുന്ന സ്ഥാനം കൃത്യമായി മനസിലാക്കാൻ പുറകിലേക്ക് നോക്കുക. അതിനു ശേഷം കൈമുട്ടുകൊണ്ട് അയാളുടെ നെഞ്ചിൻകുഴിയിൽ പ്രഹരിക്കുന്നതോടൊപ്പം അൽപം ചരിഞ്ഞ് മടിക്കുത്തിൽ ശക്തിയായി പ്രഹരിക്കുകയോ വെട്ടിത്തിരിഞ്ഞ് കൈമുട്ടുകൊണ്ട് അക്രമിയുടെ മുഖത്ത് ഇടിക്കുകയോ ചെയ്ത് രക്ഷപ്പെടുക. പിറകിൽക്കൂടി മാല പിടിച്ചുപറിക്കാൻ വന്നാൽ വലതു ഭാഗത്താണെങ്കിൽ ഇടതുകൈകൊണ്ടും ഇടതു ഭാഗത്താണെങ്കിൽ വലതു കൈകൊണ്ടും അക്രമിയുടെ കൈത്തണ്ടയിൽ…
Read Moreഷൂട്ടിംഗിനിടെ നടൻ അഷ്കർ സൗദാൻ അപകടത്തിൽപ്പെട്ടു; മൂന്നാം പ്രളയത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം സംഭവിച്ചത്
കോട്ടയം: സിനിമാ ഷൂട്ടിംഗിനിടെ നടൻ അഷ്കർ സൗദാൻ അപകടത്തിൽപ്പെട്ടു. ഇന്നലെ രാത്രി ഒന്പതിനായിരുന്നു അപകടം. കല്ലാർകുട്ടി ഡാമിലെ ഷൂട്ടിംഗിനിടയിൽ താരം വെള്ളത്തിൽ മുങ്ങുകയായിരുന്നു. മൂന്നാം പ്രളയം എന്ന സിനിമയുടെ ഷൂട്ടിംഗാണ് നടന്നത്. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ താരത്തെ രക്ഷപ്പെടുത്തി. സംവിധായകൻ രതീഷ് രാജു, നിർമാതാവ് ദേവസ്യ, സഹതാരം ബേസിൽ മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് താരത്തെ രക്ഷപ്പെടുത്തിയത്.
Read Moreപ്രവീണ പഠിച്ച കള്ളിയെന്ന് പോലീസ്; ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി സ്വർണവും പണവും തട്ടിയെടുത്ത കേസിലെ യുവതി ഒടുവിൽ പോലീസ് വലയിൽ
കോട്ടയം: ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി വയോധികയെ മയക്കി സ്വർണവും പണവും തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ കാണക്കാരി മഴുവനാക്കുന്നേൽ സനലിന്റെ ഭാര്യ പ്രവീണ (24) പഠിച്ച കള്ളിയെന്ന് പോലീസ്. റിമാൻഡിലായ ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് കേസ് അന്വേഷിക്കുന്ന ഏറ്റുമാനൂർ സിഐ എ.ജെ.തോമസ് വ്യക്തമാക്കി. കാണക്കാരി, കടുത്തുരുത്തി എന്നിവിടങ്ങളിൽ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. വയോധികയെ മയക്കാൻ ഉപയോഗിച്ച ഗുളിക എന്താണെന്ന് ഇതുവരെ കണ്ടെത്താനായില്ല. പ്രതിയെ വീണ്ടും ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്. അതിരന്പുഴ പടിഞ്ഞാറ്റുംഭാഗം കോട്ടമുറി പണ്ടാരക്കളം ജോസഫിന്റെ ഭാര്യ അമ്മിണി ജോസഫിന്റെ (85) മാലയം പണവുമാണ് ഇവർ മോഷ്ടിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 13 നായിരുന്നു കേസിനാസ്പദമായ സംഭവം. അയൽവാസിയുടെ വീട്ടിൽ ജോലി്ക്ക് എത്തിയതാണെന്നു പരിചയപ്പെടുത്തിയെത്തിയ യുവതി അമ്മിണിയുടെ വീട്ടിൽ എത്തി കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. പിന്നീട്…
Read Moreകിഴക്കൽ മേഖലയുടെ പട്ടണമായ കാഞ്ഞിരപ്പള്ളിയെ നഗരസഭയായി കാണാൻ ആഗ്രഹിക്കുന്ന ഭരണസമിതിയുടെ ആഗ്രഹത്തെക്കുറിച്ച് പ്രസിഡന്റ് ഷക്കീല രാഷ്ട്രദീപികയോട്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നഗരസഭ ആയി കാണാൻ പഞ്ചായത്ത് ഭരണസമിതി ആഗ്രഹിക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ രാഷ്ട്രദീപികയോട് പറഞ്ഞു. സംസ്ഥാനത്ത് എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ സർക്കാരിനോട് ആദ്യം ആവശ്യപ്പെട്ടതും ഈ കാര്യമാണെന്ന് ഷക്കീല നസീർ പറഞ്ഞു. നഗരസ്വഭാവമുള്ള പഞ്ചായത്തുകളെ നഗരസഭയാക്കാൻ സംസ്ഥാന സർക്കാർ നടപടി ആരംഭിച്ചതോടെ കാഞ്ഞിരപ്പള്ളി പഞ്ചായത്തും പ്രതീക്ഷയിലാണ്. വരുന്ന ത്രിതല പഞ്ചായത്തിനു മുന്പ് തന്നെ നഗരത്തിന്റെ സ്വഭാവമുള്ള പഞ്ചായത്തുകളെ നഗര സഭയാക്കാനാണ് സർക്കാർ നീക്കം ആരംഭിച്ചത്. അങ്ങനെ വന്നാ ൽ കാഞ്ഞിരപ്പള്ളിക്ക് കോട്ടയം ജില്ലയിലെ പഞ്ചായത്തുകളിൽ പ്രഥമ പരിഗണന ലഭിച്ചേക്കും. കിഴക്കൻ കേരളത്തിലെ പ്രധാന പട്ടണങ്ങളിലൊന്നാണ് കാഞ്ഞിരപ്പള്ളി. കോട്ടയം ജില്ലയിലെ മറ്റ് നാല് താലൂക്ക് ആസ്ഥാനങ്ങളും നഗരസഭ ആയിട്ട് നാളുകൾ ഏറെയായെങ്കിലും കാഞ്ഞിരപ്പള്ളി മാത്രം ഇന്നും പഞ്ചായത്ത് ആയി പ്രവർത്തിക്കുകയാണ്. 1987ലെ നായനാർ സർക്കാരിന്റെ കാലത്ത് അന്നത്തെ നിയമസഭാംഗമായിരുന്ന കെ.ജെ. തോമസിന്റെ ശ്രമഫലമായി കാഞ്ഞിരപ്പള്ളിയെ…
Read Moreതോക്കുകൾ കഥപറയുമ്പോൾ; സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് നാഗമ്പടത്ത് നടക്കുന്ന പ്രദർശന നഗരിയിലാണ് കഥകൾ പറയുന്ന തോക്കുകളുടെ പ്രദർശനം
സി.സി.സോമൻ കോട്ടയം: നാഗന്പടത്തു ചെന്നാൽ തോക്കുകളുടെ കഥ കേൾക്കാം. സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് നാഗന്പടത്തെ പ്രദർശന നഗരിയിലെ പോലീസിന്റെ സ്റ്റാളിലാണ് വിവിധയിനം തോക്കുകൾ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ ,വിദേശ നിർമിത തോക്കുകളിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വെടിവച്ചു കൊന്ന ഇനത്തിൽപ്പെട്ട സബ് മെഷീൻ ഗണ് കാർബിൻ വരെയുണ്ട്. തൊട്ടടുത്തു നിൽക്കുന്ന ശത്രുവിനെ നേരിടാനുള്ളതാണ് സബ് മെഷീൻ ഗണ് കാർബിൻ. പോലീസ് സേനയുടെ തുടക്കത്തിൽ ഉപയോഗിച്ചുകൊണ്ടിരുന്ന 22 ബ്രിനോ തോക്ക് വിദേശിയാണ്. എകെ 47 മോഡൽ ഇന്ത്യയിൽ നിർമിച്ച ഖാദക്, ഇൻസാസ്, എസ്എൽആർ എന്നിവയും പ്രദർശന നഗരിയിലെ മുഖ്യആകർഷണമാണ്. ഇന്ത്യയിൽ ആദ്യം നിർമിച്ച റൈഫി 1 എന്ന തോക്കും പ്രദർശിപ്പിച്ചിരിക്കുന്നു. കൈത്തോക്കുകളിൽ ഏറ്റവും പുതിയതും ഭാരം കുറഞ്ഞതുമാണ് ഗ്ലോക്ക് പിസ്റ്റൾ. അമേരിക്കൻ നിർമിതമായ ഈ തോക്ക് ഒറ്റ നിറയ്ക്ക് 13 റൗണ്ട് വെടി ഉതിർക്കാനാവും. ടിയർ ഗ്യാസ് പ്രയോഗിക്കുന്ന…
Read Moreഇങ്ങനെയൊന്നും ചെയ്യല്ലേ? രോഗിയും വിധവയുമായ വീട്ടമ്മയുടെ കടയിൽ വൻ മോഷണം; അയ്യായിരം രൂപയും മിഠായും സിഗരറ്റും മോഷണം പോയതായി വീട്ടമ്മ
കുമരകം: രോഗിയും വിധവയും ആയ വീട്ടമ്മ നടത്തുന്ന കടയിൽ വൻ മോഷണം. 5000 രൂപയും സിഗരററ്റും മിഠായിയും മോഷ്ടിച്ചു. കുമരകം ബോട്ടു ജട്ടിക്കു സമീപം ആനന്ദവല്ലി നാരായണന്റെ (68) കടയാണ് കുത്തിത്തുറന്ന് കവർച്ച നടത്തിയത്. ലോട്ടറി ടിക്കറ്റുവിറ്റു ലഭിച്ച 5000 രുപയാണ് നഷ്ടപ്പെട്ടത്. കടയുടെ പിൻഭാഗം തുറക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. മുൻ വാതിലിന്റെ പുട്ട് തകർത്താണ് മോഷ്ടാവ് ഉള്ളിൽ പ്രവേശിച്ചത്. സ്റ്റീൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പുരയിടത്തിന്റെ ആധാരം കടയുടെ സമീപത്തു നിന്നും കണ്ടു കിട്ടി. ഇന്നലെ വൈകുന്നേരം 6.30ന് കട അടച്ച് മരുമകന്റെ ചീപ്പുങ്കലുള്ള വീട്ടിൽ പോയതാണ് ആനന്ദവല്ലി. ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മേഷണ വിവരം അറിഞ്ഞത് . കുമരകം എസ്.ഐ. ജി. രജൻകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നു വരുന്നു.
Read Moreമൂലേടത്തെ ഇടവഴികളിൽ കഞ്ചാവ് പുകയുന്നു; കാൽനടമാത്രമുള്ള ഇത്തരം വഴികൾ യുവാക്കളുടെ താവളമാകുന്നു; സഞ്ചാര സ്വാതന്ത്ര്യം മുടക്കിയുള്ള കുട്ടികളുടെ പ്രവൃത്തികളെക്കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ..
കോട്ടയം: മൂലേടത്തെ ഇടവഴികളിൽ കഞ്ചാവ് വിൽപനയെന്ന് നാട്ടുകാർ പരാതിപ്പെട്ടു. കഞ്ചാവ് വിൽപനക്കാരുടെ രഹസ്യ താവളമായി മൂലേടത്തെ ചില ഇടവഴികൾ മാറുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ദിവാൻകവലയ്ക്കും കടുവാക്കുളത്തിനും ഇടയ്ക്ക് കിഴക്കു ഭാഗത്തേക്കുള്ള ഇടവഴികളാണ് ഇപ്പോൾ കഞ്ചാവ് കച്ചവടക്കാർ താവളമാക്കിയിരിക്കുന്നത്. അധികം ആൾ സഞ്ചാരമില്ലാത്ത റോഡാണിത്. അൽപ ദൂരം മാത്രമേ വീതിയുള്ള റോഡുള്ളു. ബാക്കി ഭാഗം ഇരുചക്ര വാഹനങ്ങൾക്കു മാത്രം സഞ്ചരിക്കാവുന്ന വീതിയേയുള്ളു. കുന്നന്പള്ളി റോഡിലേക്ക് ചേരുന്ന ഇടവഴി കൂടിയാണിത്. ഇവിടെയാണ് കഞ്ചാവ് കൈമാറ്റം നടക്കുന്നത്. ദിവസം ഇരുപത്തഞ്ചിലധികം ചെറുപ്പക്കാർ പല സമയങ്ങളിലായി ഇവിടെ എത്തി കഞ്ചാവ് കൈമാറുന്നുണ്ട്. ഇതുവഴി ആരെങ്കിലും വന്നാൽ അവർക്ക് കഞ്ചാവ് പുകയുടെ മണമേറ്റേ പോകാനാവു. ഇരുപത്തഞ്ചിലധികം ആളുകൾ വന്നുപോകുന്നുവെങ്കിൽ ദിവസം രണ്ടോ മൂന്നോ കിലോഗ്രാം കഞ്ചാവിന്റെ കച്ചവടം ഇവിടെ നടക്കുന്നുവെന്നുവേണം കരുതാൻ. പോലീസിന്റെ സാന്നിധ്യം ഒരിക്കൽ പോലും ഉണ്ടാകുന്നില്ല എന്നതാണ് കഞ്ചാവ് മാഫിയയെ ഇവിടെ…
Read Moreജനത്തെ പെരുവഴിയിലാക്കി പാലാ-കോട്ടയം റൂട്ടിൽ രാത്രി സർവീസുകൾ വെട്ടിച്ചുരുക്കി കെഎസ്ആർടിസിയുടെ ഇരുട്ടടി
പാലാ: പാലാ-കോട്ടയം റൂട്ടിൽ രാത്രി സർവീസുകൾ വെട്ടിച്ചുരുക്കി കെഎസ്ആർടിസിയുടെ ഇരുട്ടടി. പാലാ കെഎസ്ആർടിസി ഡിപ്പോയിൽനിന്നു രാത്രി എട്ടു മണിക്കുശേഷം കോട്ടയം ഭാഗത്തേയ്ക്കുള്ള ബസ് സർവീസുകളിലാണ് കെഎസ്ആർടിസി കള്ളക്കളി നടത്തുന്നത്. രാത്രി എട്ടു മണിക്കുശേഷം പാലാ-കോട്ടയം റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. ഈ അവസ്ഥയിലാണ് ഓർഡിനറി ട്രിപ്പുകളും മുടക്കി കെഎസ്ആർടിസി ജനങ്ങളെ പെരുവഴിയിലാക്കുന്നത്. ഈ സമയം മറ്റു സ്ഥലങ്ങളിൽനിന്നു വരുന്ന ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകൾ കുറവാണ് എന്നതു പ്രശ്നത്തിന്റെ രൂക്ഷത വർധിപ്പിക്കുന്നു. യാത്രക്കാർ നിരവധി തവണ പരാതിപ്പെട്ടിട്ടും പ്രശ്നം പരിഹരിക്കാൻ അധികൃതർ തയാറായിട്ടില്ല. പാലാ ഡിപ്പോയിൽ എത്തുന്ന യാത്രക്കാരിൽ ഭൂരിപക്ഷവും കോട്ടയത്തേയ്ക്ക് പോകേണ്ടവരാണ്. എന്നിട്ടും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ ബസുകൾ ക്രമീകരിക്കാൻ അധികൃതർ തയാറല്ല. ഒരു മണിക്കൂറിലേറെ മിക്ക ദിവസങ്ങളിലും യാത്രക്കാർ കാത്തുനിൽക്കേണ്ടിവരുന്നു. ട്രിപ്പുകൾ മുടക്കുന്നതിനെ ചൊല്ലി യാത്രക്കാരും സ്റ്റേഷൻ മാസ്റ്ററുമായി വാക്കുതർക്കം പതിവാണ്. പാലാ ഡിപ്പോയിൽനിന്നു…
Read More