പെരുവന്താനം: മോഷണത്തിന്ശേഷമുണ്ടായ അപകടം മോഷ്ടാവിന് മാനസാന്തരത്തിന് വഴിയൊരുക്കിയതോടെ മോഷണമുതലുകൾ തിരികെ നൽകി. കണയങ്കവയൽ, വാതല്ലൂർ, ജോർജ്കുട്ടിയുടെ 250 രൂപയടങ്ങിയ പഴ്സ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ സൂക്ഷിച്ചിരുന്ന ബാഗ് മുണ്ടക്കയത്തു നിന്നും മോഷണം പോയിരുന്നു. മോഷണത്തിനു ശേഷം മടങ്ങും വഴി മോഷ്ടാവ് അപകടത്തിൽപ്പെട്ട് ആശുപത്രിക്കിടക്കയിലുമായി. മാസങ്ങളോളം ആശുപത്രിയിലായിരുന്ന ഇയാൾക്ക് ആശുപത്രി വാസത്തിനിടെയാണ് മാനസാന്തരം ഉണ്ടായത്. ബാഗ് മോഷ്ടിച്ചതിനാലാണ് അപകടം ഉണ്ടായതെന്ന് മനസിലായതായും ഇനി ഇത്തരം തെറ്റ് ആവർത്തിക്കില്ലെന്നും കുറിപ്പു സഹിതം മോഷണമുതലുകൾ പെരുവന്താനം പോലീസിന് തപാൽ മാർഗം അയച്ചാണ് ഇയാൾ പ്രായശ്ചിത്തം ചെയ്തത്.
Read MoreCategory: Kottayam
മൂലേടത്ത് കുരിശിൻതൊട്ടി എറിഞ്ഞു തകർത്തനിലയിൽ; സംഭവത്തെക്കുറിച്ച് സമീപവാസികൾ പറയുന്നതിങ്ങനെ
കോട്ടയം: മൂലേടത്ത് കുരിശിൻതൊട്ടി എറിഞ്ഞു തകർത്തു. മൂലേടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ദിവാൻകവലയ്ക്കു സമീപമുള്ള കുരിശടിയാണ് ആരോ ഇന്നലെ രാത്രിയിൽ എറിഞ്ഞു തകർത്തത്. കുരിശടിയുടെ ഗ്ലാസും മാതാവിന്റെ ചിത്രവും തകർന്നു. ഇന്നു രാവിലെയാണ് സംഭവം നാട്ടുകാർ അറിഞ്ഞത്. പള്ളി ഭാരവാഹികൾ അറിയിച്ചതനുസരിച്ച് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കല്ലിന് എറിഞ്ഞതാണോ അതോ വടികൊണ്ട് അടിച്ചതാണോ എന്നു വ്യക്തമല്ല. അർധ രാത്രിക്ക് ശേഷമാണ് സംഭവമെന്ന് സമീപവാസികൾ പറയുന്നു. ഒരു മാനസിക രോഗി ഇതുവഴി കറങ്ങുന്നുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇയാളെ പോലീസും സംശയിക്കുന്നുണ്ട്. അതല്ലാതെ മറ്റു അക്രമ സംഭവങ്ങൾ ഒന്നും ഉണ്ടാകാനിടയില്ലെന്ന് പോലീസ് പറയുന്നു.
Read Moreസാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തിയയാൾ മൊബൈൽ ഫോണ് മോഷ്ടിച്ചു കടന്ന സംഭവം; സിസിടിവി കാമറയിൽ പ്രതിയുടെ ചിത്രം; പോലീസ് അന്വേഷണം ആരംഭിച്ചു
കടുത്തുരുത്തി: ഫയൽ വാങ്ങാനെത്തിയ ആൾ കടയിൽ നിന്നും മൊബൈൽ ഫോണ് മോഷ്ടിച്ചു കടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ കടുത്തുരുത്തി പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം ഉണ്ടായത്. കടുത്തുരുത്തി പഞ്ചായത്ത് ഓഫീസിന് എതിർവശത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജനതാ സ്റ്റോഴ്സിലാണ് മോഷണം നടന്നത്. കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ നിന്നും അന്പത് മീറ്റർ മാത്രം ദൂരത്തിലാണ് കട പ്രവർത്തിക്കുന്നത്. പാലകര സ്വദേശി അനിയുടേതാണ് കട. അനിയുടെ ഭാര്യ സ്മിതയാണ് സംഭവം നടക്കുന്പോൾ കടയിലുണ്ടായിരുന്നത്. സംഭവസമയത്ത് പ്രായമായൊരു സ്ത്രീയും പെണ്കുട്ടിയും സാധനം വാങ്ങുന്നതിനായി കടയിലുണ്ടായിരുന്നു. ഈ സമയത്ത് കടയിലെത്തിയ വയോധികനായ മോഷ്ടാവ് സ്മിതയോട് ഫയൽ ഉണ്ടോയെന്ന് ചോദിച്ചു. സ്മിത ഫയൽ എടുക്കുന്നതിനിടെ മേശയിൽ വച്ചിരുന്ന മൊബൈൽഫോണുമായി ഇയാൾ സ്ഥലം വിടുകയായിരുന്നു. കടയിലുണ്ടായിരുന്ന കുട്ടി ഇതു കണ്ടിരുന്നു. മൊബൈൽ കാണാതെ വന്നതോടെ സ്മിത ഇതു തിരയുന്നത് കണ്ടപ്പോളാണ് ഫയൽ ചോദിച്ചെത്തിയ ആൾ…
Read Moreപ്രധാൻമന്ത്രി കിസാൻ സമ്മാൻനിധി; അപേക്ഷ സ്വീകരിക്കുന്ന തീയതിയിലെ ആശയക്കുഴപ്പം; അപേക്ഷകരുടെ തിരക്കിൽ വീർപ്പുമുട്ടി കൃഷിഭവനുകൾ
പൊൻകുന്നം: പ്രതിവർഷം ആറായിരം രൂപ അക്കൗണ്ടിലെത്തുന്ന പ്രധാൻമന്ത്രി കിസാൻ സമ്മാൻനിധി പദ്ധതിയിലേക്ക് എന്നുവരെ അപേക്ഷ സ്വീകരിക്കുമെന്ന് വ്യക്തതയില്ലാത്തതിനാൽ ഇന്നലെ കൃഷിഭവനുകളിൽ അപേക്ഷകരുടെ വൻ തിരക്ക്. രാവിലെ മുതൽ എല്ലാ കൃഷിഭവനുകളിലും നൂറുകണക്കിനാൾക്കാരാണ് അപേക്ഷകളുമായി കാത്തുനിന്നത്. ഈയാവശ്യത്തിനു വേണ്ടി കരമടയ്ക്കാൻ വില്ലേജ് ഓഫീസുകളിലും ജനങ്ങളുടെ തിരക്കായിരുന്നു. അവസാനദിവസം ഇന്നലെയെന്ന ധാരണയായിരുന്നു ഏവർക്കും. ഇന്ന് ആദ്യഘട്ട അപേക്ഷകർ അപ് ലോഡ് ചെയ്യണമെന്ന് കൃഷിഭവനുകൾക്ക് നിർദേശം ലഭിച്ചതോടെ മിക്ക കൃഷിഭവനിലും ഇന്നലെ വരെയെ അപേക്ഷ സ്വീകരിക്കു എന്ന് അറിയിപ്പ് നൽകിയതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. അപേക്ഷ നൽകാൻ 25 വരെ സാവകാശം നൽകിയിട്ടുണ്ട്. ലാസ്റ്റ്ഗ്രേഡ-് ജീവനക്കാരൊഴികെയുള്ള സർക്കാർ ജീവനക്കാർ ഉൾപ്പെടുന്ന കുടുംബത്തിന് അപേക്ഷിക്കാൻ അർഹതയില്ല. അഞ്ചേക്കറിൽ താഴെ ഭൂമിയുള്ള കുടുംബങ്ങൾക്ക് അപേക്ഷിക്കാം. എന്നാൽ, കുറഞ്ഞ ഭൂമി എത്രയെന്ന് വ്യക്തമായ നിർദേശം ലഭിച്ചിട്ടില്ല. ഒന്നരസെന്റു ഭൂമിയുടെ കരമടച്ച രസീതുമായി അപേക്ഷ നൽകാൻ എത്തിയവരുമുണ്ട്. ഇവ സാധുവാകുമോ…
Read Moreപണിയെടുത്തില്ലെങ്കിലും ശമ്പളം കൃത്യമായി കിട്ടുന്നതുകൊണ്ടാ..; ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു; പരാതി പറഞ്ഞിട്ടും നടപടിയെടുക്കാത്ത ജീവനക്കാരെക്കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങനെ…
അതിരന്പുഴ: ശ്രീകണ്ഠമംഗലം നടയ്ക്കൽ പാലത്തിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും അധികൃതർ മൗനത്തിൽ. വേനൽ കടുക്കും മുൻപ് അതിരന്പുഴയിൽ പലയിടത്തും ഇപ്പോൾ തന്നെ കിണറുകൾ വറ്റാറായ അവസ്ഥയിലാണ്. പലയിടത്തും കിണറുകളിലെ വെള്ളം ഉപയോഗ ശൂന്യമായി. ഈ അവസ്ഥയിലാണ് ലിറ്റർ കണക്കിന് വെള്ളം പാഴായി പോകുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി വെള്ളം ഇവിടെ ഇത്തരത്തിൽ പാഴായി പോവുകയാണ്. നാട്ടുകാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരോട് ഇതേക്കുറിച്ച് സൂചിപ്പിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ല. വെള്ളം ശക്തമായി ദൂരേക്ക് തെറിച്ച് വിഴുന്നതോടെ പാലത്തിലൂടെ സഞ്ചരിക്കാൻ പോലും സാധിക്കാതെ വന്നതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക്ക് ചാക്കും കയറും ഉപയോഗിച്ച് കെട്ടി നിർത്തിയിരിക്കുകയാണ്. എന്നാലും വെള്ളം ശക്തമായി ചീറ്റുന്നതോടെ മണിക്കൂറുകൾക്കുള്ളിൽ തന്നെ ചാക്ക് കീറി പോവുകയാണ് പതിവ്. ആദ്യം വാൽവിന് ചെറിയ ഒരു തകരാർ മാത്രമാണ് ഉണ്ടായിരുന്നത്.അതിരന്പുഴ പഞ്ചായത്തിന്റെ…
Read Moreആദ്യം അമ്പരപ്പ്, പിന്നെ കൗതുകം; കെഎസ്ആർടിസിയിൽ ഇന്നു യാത്ര ചെയ്ത യാത്രക്കാർക്കെല്ലാം ടിക്കറ്റിനോടൊപ്പം മധുരവും; നാളെയും വരണമെന്ന് പറഞ്ഞ കണ്ടക്ടറോട് തിരക്കിയപ്പോൾ കേട്ട കാരണം ഇതാണ്
കോട്ടയം: കെഎസ്ആർടിസിയിൽ ഇന്നു യാത്ര ചെയ്ത യാത്രക്കാർക്ക് ആദ്യം അന്പ രപ്പ്, പിന്നെ കൗതുകം. ടിക്ക റ്റിനോടൊപ്പം മധുരവും ലഭിച്ചാൽ ആരാണെങ്കിലും ഒന്ന് ഞെട്ടില്ലേ. ആദ്യം അന്പരന്നെങ്കിലും പിന്നെയാണ് യാത്രക്കാ ർക്ക് കാര്യം മനസിലായത്. കേരളത്തിലെ പൊതുഗതാഗത സംവിധാനം പ്രയാണം ആരംഭിച്ചിട്ട് 81 വർഷം തികയുന്നതിന്റെ ഭാഗമായി ‘ജനകീയ ട്രാൻസ്പോർട്ട് ജനപക്ഷ വികസനം’ എന്ന സന്ദേശമുയർത്തി കെഎസ്ആർടിസിയിൽ നാളെ ബസ് ഡേ ദിനാചരണം നടക്കുന്നതി ന്റെ ഭാഗമായിട്ടായിരുന്നു മധുരവും കാർ ഡും നൽകി യാത്രക്കാരെ സ്വീകരിച്ചത്. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷന്റെ(സിഐടിയു) ആഭിമുഖ്യത്തിലാണ് ബസ് ഡേ ദിനചാരണം. നാളെ യാത്രക്കാർ മറ്റു വാഹനങ്ങൾ ഒഴിവാക്കി കെഎസ്ആർടിസിയിൽ യാത്ര ചെയ്യണമെന്ന ആഹ്വാനവുമായാണ് ഇന്നു യാത്രക്കാരെ വരവേറ്റത്. ബസ് ഡേ ദിനാചരണത്തിലൂടെ പരമാവധി വരുമാനം കോർപറേഷനു ലഭ്യമാക്കുകയാണ് പ്രധാന ലക്ഷ്യം. നാളെ മുഴുവൻ സർവീസ് ബസുക ളും…
Read Moreകേരള കോൺഗ്രസ്-എമ്മിലെ അധിക സീറ്റ് വിഷയത്തിൽ മഞ്ഞുരുക്കാൻ കുഞ്ഞാലിക്കുട്ടി: നിലപാടിലുറച്ച് മാണിയും ജോസഫും
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിലെ അധിക സീറ്റ് വിഷയത്തിൽ കേരള കോൺഗ്രസ്-എമ്മിൽ ഉടലെടുത്ത തർക്കത്തിന് പരിഹാരം കാണാൻ മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ. പാർട്ടി ചെയർമാൻ കെ.എം.മാണിയുമായും വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫുമായും കുഞ്ഞാലിക്കുട്ടി ചർച്ച നടത്തി.അധികമായി സീറ്റ് ലഭിച്ചാൽ അത് വേണമെന്ന നിലപാടിൽ ഇരുനേതാക്കളും ഉറച്ച് നിന്നുവെന്നാണ് വിവരം. ജോസ് കെ.മാണിയെ പാർട്ടി തലപ്പത്തേക്ക് കൊണ്ടുവരാനുള്ള നീക്കത്തിലും ജോസഫ് അതൃപ്തി അറിയിച്ചെന്നാണ് സൂചന.
Read Moreമണ്ണടിശാലയിൽ ആദിവാസി പെണ്കുട്ടികൾക്കു പീഡനം; ഒന്നാം പ്രതി ലാൽരാജ് കീഴടങ്ങി
വെച്ചൂച്ചിറ: മണ്ണടിശാലയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെണ്കുട്ടികളെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി മണ്ണടിശാല ചരുവിൽ ലാൽരാജ് (26) വെച്ചൂച്ചിറ പോലീസിൽ കീഴടങ്ങി. ലാൽ രാജിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാളെ കോടതി റിമാൻഡ് ചെയ്തു. പ്ലസ്ടുവിനും ഏഴാം ക്ലാസിലും പഠിക്കുന്ന വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം മൂന്നു പ്രതികൾ പിടിയിലായിരുന്നു. രണ്ടു കേസുകളിലും ഉൾപ്പെട്ട വ്യക്തിയാണ് ഇപ്പോൾ അറസ്റ്റിലായ ലാൽരാജെന്ന് പോലീസ് പറഞ്ഞു. കേസിൽപ്പെട്ട കക്കുടുമണ് കുളത്തുങ്കൽ രജീഷ്(27), മണ്ണടിശാല കുളമാങ്കുഴി റോഷൻ തോമസ്(23), മണ്ണടിശാല ചേന്നന്പാറ ജോബിൻ തോമസ്(20) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇവർ റിമാൻഡിലാണ്. ഇതിൽ പെണ്കുട്ടിയോട് അശ്ലീല സംഭാഷണം നടത്തിയതിനാണ് ജോബിനെതിരായ കേസ്. കേസിൽ ഒരു ഓട്ടോറിക്ഷാ ഡ്രൈവർകൂടി ഇനി പിടിയിലാകാനുണ്ട്.
Read Moreവാടക വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് മാറണമെന്ന ആഗ്രഹം പൂർത്തിയാക്കാതെ ജൂനിയ യാത്രയായി; പുതിയ വീടിന്റെ പണികൾ കണ്ട് ഭർത്താവിനോടൊപ്പം മടങ്ങും വഴി സ്കൂട്ടർ അപകടത്തിൽപ്പെടുകയായിരുന്നു
ഗാന്ധിനഗർ: ദന്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ അജ്ഞാത വാഹനമിടിച്ചു വീട്ടമ്മ മരിച്ചു. ഭർത്താവിനെ പരിക്കുകളോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുപ്പള്ളി പയ്യപ്പാടി വെട്ടത്ത് സോണി ഐപ്പിന്റെ ഭാര്യയും മാങ്ങാനം മന്ദിരം ആശുപത്രിയിലെ നഴ്സുമായ ജൂനിയ (31)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.30നു പുതുപ്പള്ളി പയ്യപ്പാടി റോഡിൽ പയ്യപ്പാടി പൊയ്കയിൽപ്പടിയ്ക്കു സമീപമായിരുന്നു അപകടം. സോണി- ജൂനിയ ദന്പതികൾ നിർമിക്കുന്ന പുതിയ വീടിന്റെ ഗൃഹപ്രവേശത്തിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കേയാണ് അപകടം സംഭവിച്ചത്. ഖത്തറിലായിരുന്ന ഭർത്താവ് സോണി ഗൃഹപ്രവേശനത്തിനായി ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്. ജോലിക്കുശേഷം നിർമാണത്തിലിരുന്ന വീട്ടിലേക്ക് എത്തിയതായിരുന്നു ജൂനിയ. ഇവിടെയുണ്ടായിരുന്ന ഭർത്താവ് സോണിക്കൊപ്പം തിരികെ വാടക വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിൽ തലയിടിച്ച് വീണ ജൂനിയ, സോണി എന്നിവരെ നാട്ടുകാർ ചേർന്നാണ് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജൂനിയയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സോണിയുടെ തലയ്ക്കാണു പരിക്കേറ്റിരിക്കുന്നത്. ജൂനിയയുടെ സംസ്കാരം…
Read Moreപറ്റിക്കൂടി നിന്ന് എന്തെങ്കിലും നേടുന്ന രീതി ഞങ്ങൾക്കില്ല; കോടിയേരിക്ക് എൻഎസ്എസിന്റെ സംസ്കാരം ഓർമിപ്പിച്ച് സുകുമാരൻ നായർ
ചങ്ങനാശേരി: എൻഎസ്എസിനെ ചെറുതാക്കി കാണിക്കാൻ സിപിഎം സെക്രട്ടറി കോടിയേരി ശ്രമിക്കേണ്ടെന്നും സമയംപോലെ പറ്റിക്കൂടിനിന്ന് എന്തെങ്കിലും നേടുന്ന സംസ്കാര മല്ല എൻഎസ്എസിനുള്ളതെന്നും, ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. എൻഎസ്എസുമായി സഹകരിച്ചു പ്രവർത്തിക്കാൻ ഇടതുപക്ഷം തയാറാണെന്നും എൻഎസ്എസിലെ മഹാഭൂരിപക്ഷവും ഇടതുപക്ഷത്തിനൊപ്പമാണെന്നും നേതൃത്വത്തിന് വിപ്രതിപത്തി കാണുമായിരിക്കുമെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടിയേരിയുടെ ഈ അഭിപ്രായം യുക്തിഭദ്രമല്ല. എൻഎസ്എസിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലും പെടുന്നവരുണ്ട്. രാഷ്ട്രീയത്തിന് അതീതമായവരും ഉണ്ട്. അവരിൽ ബഹുഭൂരിപക്ഷം തങ്ങളോടൊപ്പമാണ് ഉള്ളതെന്ന കോടിയേരിയുടെ പ്രസ്താവന നിരർഥകമാണ്. എൻഎസ്എസ് നേതൃത്വം പറഞ്ഞാൽ നായന്മാരാരും കേൾക്കില്ല, എല്ലാവരും ഞങ്ങളോടൊപ്പമാണ് എന്ന് മുന്പ് പറഞ്ഞിട്ടുള്ളവരുടെ അവസ്ഥ ഇന്ന് എന്താണെന്നുള്ളതു കോടിയേരി ഓർക്കുന്നത് നന്നാണെന്നും സുകുമാരൻ നായർ ഓർമിപ്പിച്ചു. എൻഎസ്എസ് നേതൃത്വത്തിനു സർക്കാരിനോടു വിപ്രതിപത്തി ഉണ്ടെന്നുള്ള കാര്യം പല തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. അതു സ്വാർഥപരമല്ല, വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ മാത്രമാണ്. അക്കാര്യത്തിൽ ശത്രുപക്ഷത്താണ്…
Read More