അടിമാലി: ആവശ്യമുള്ളപ്പോഴെല്ലാം പാൽ ചുരത്തുന്ന കാമധേനുവിന്റെ കഥ പലരും കേട്ടിട്ടുണ്ടാകാം. എന്നാൽ, ഇരുട്ടുകാനം കന്പിലൈൻ തറമുട്ടം സണ്ണിയുടെ വീട്ടിൽ ചെന്നാൽ ചെറിയൊരു കാമധേനുവിനെ നേരിട്ടു കാണാം. കഴിഞ്ഞ പത്തു വർഷമായി മുടങ്ങാതെ പാൽ ചുരത്തിയാണ് ഈ ജേഴ്സി പശു കുടുംബത്തിന്റെ കാമധേനു ആയി മാറിയിരിക്കുന്നത്. അപൂർവമായി മാത്രം കാണുന്ന പ്രതിഭാസമാണിതെന്നു വെറ്ററിനറി ഡോക്ടർമാർ പറയുന്നു.2007ൽ ഇടക്കറവയായി തോക്കുപാറ കല്ലംപ്ലാക്കൽ ത്രേസ്യാക്കുട്ടിയുടെ വീട്ടിൽനിന്നു വാങ്ങിയതാണ് ഈ പശുവിനെ. അതിനു ശേഷം കുത്തിവയ്പെടുത്തു ചെന പിടിച്ച് ഒന്നു പ്രസവിച്ചു. 2009 ഫെബ്രുവരി 14ന് പ്രസവിച്ച പശുവിന് അന്നു തുടങ്ങിയ കറവ ഇതുവരെ നിലച്ചിട്ടില്ല. അതിനു ശേഷം പലതവണ കുത്തിവയ്പ് നടത്തിയെങ്കിലും ഗർഭം ധരിച്ചില്ല. ഇപ്പോൾ പതിനഞ്ചു വയസ് കണക്കാക്കുന്നു. തുടക്കത്തിൽ രാവിലെ അഞ്ചു ലിറ്ററും വൈകുന്നേരം മൂന്നു ലിറ്ററുമായിരുന്നു കറവ. ഏഴു വർഷം അങ്ങനെ തുടർന്നു. ഇപ്പോൾ രാവിലെ രണ്ടര…
Read MoreCategory: Kottayam
പ്രായപൂർത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിക്കു പീഡനം; മുഖ്യപ്രതി കീഴടങ്ങി
കോട്ടയം: പ്രായപൂർത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെയും ബന്ധുവായ പ്ലസ് ടു വിദ്യാർഥിനിയെയും പീഡനത്തിനിരയാക്കിയ സംഭവത്തിൽ മുഖ്യപ്രതി കീഴടങ്ങി. മണ്ണടിശാല സ്വദേശി ലാൽരാജാണ് വെച്ചൂച്ചിറ പോലീസ് മുന്‍പാകെ കീഴടങ്ങിയത്. എരുമേലി സ്വദേശി അമലാണ് കേസിൽ ഇനി പിടിയിലാകാനുള്ളത്. സംഭവത്തിൽ മൂന്നു യുവാക്കളെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റു ചെയ്തിരുന്നു. മണ്ണടിശാല സ്വദേശികളായ റോഷൻ തോമസ്, ജോബിൻ തോമസ്, നാറാണംമൂഴി സ്വദേശി രജീഷ് എന്നിവരാണ് പിടിയിലായത്. ഏഴാം ക്ലാസിൽ പഠിക്കുന്ന പന്ത്രണ്ട് വയസുകാരിയുമായി ഫോണിലൂടെയും അല്ലാതെയും അടുപ്പം സ്ഥാപിച്ച പ്രതികൾ കഴിഞ്ഞ ഡിസംബർ ഇരുപത്താറിനും ജനുവരി പതിനെട്ടിനും കഴിഞ്ഞ രണ്ടിനും ജോബിൻ തോമസിന്റെ വീടിനു സമീപം ആളൊഴിഞ്ഞ വീട്ടിലെത്തിച്ചു പീഡിപ്പിച്ചെന്നാണ് പോലീസ് കേസ്. ഇതിനിടയിൽ ക്രിസ്മസ് അവധിക്ക് പെണ്‍കുട്ടിയുടെ വീട്ടിലെത്തി താമസിച്ചിരുന്ന ബന്ധുവായ പ്ലസ് ടു വിദ്യാർഥിനിയും പീഡനത്തിനിരയായി. എന്നാൽ 12 വയസുകാരിയെ പീഡിപ്പിച്ച യുവാക്കളല്ല മറ്റു രണ്ടു പേരാണ് ഈ…
Read Moreഒടുവിൽ ആ സന്തോഷ വാർത്തയെത്തി; അതു ഇന്ദ്രനീലി തന്നെ
മറയൂർ: മറയൂർ മലനിരകളിലെ കാന്തല്ലൂരിൽ ദേശാടനപക്ഷിയായ ജാപ്പനീസ് ഫ്ളൈക്കാച്ചർ എന്ന പക്ഷിയെ കണ്ടെത്തി. അത്യപൂർവമായാണ് ഇന്ത്യയിൽ ഈ ചെറുപക്ഷിയെ നിരീക്ഷകർ കണ്ടിട്ടുള്ളത്. ഫ്ളൈക്കാച്ചർ ഫാമിലിയിൽപെട്ട പതിനഞ്ചോളം ഇനങ്ങൾ കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽ ഉണ്ടെങ്കിലും ജാപ്പനീസ് ഫ്ളൈക്കാച്ചറിനെ അഞ്ചുവർഷം മുൻപ് ആന്റമാനിലും 2011 മാർച്ചിൽ പൂനയിലും കണ്ടതായി റിപ്പോർട്ട് ചെയ്തിരുന്നു. 2017 ഫെബ്രുവരിയിൽ നെല്ലിയാന്പതിയിൽ കണ്ടിരുന്നതായി സൂചനയുണ്ട്. ദേശാടനപക്ഷികളുടെ നിരവധി ചിത്രങ്ങൾ പകർത്തിയിട്ടുള്ള വന്യജീവി ഫോട്ടോഗ്രഫർ ആലുവ വാഴക്കുളം സ്വദേശി മനോജ് കനകാന്പരനാണ് ഇന്ദ്രനീലി പക്ഷിയുടെ ചിത്രങ്ങൾ കാന്തല്ലൂരിൽനിന്നു പകർത്തിയത്. നവംബറിൽ പക്ഷിനിരീക്ഷണത്തിനായി മറയൂർ മലനിരകളിൽ എത്തിയപ്പോഴാണ് കാന്തല്ലൂരിൽനിന്നും കുളച്ചിവയൽ ആദിവാസികോളനിയിലേക്കൂള്ള വഴിയിൽ തേൻപാറക്ക് സമീപം രാവിലെ ഏഴിനു പക്ഷിയെ സ്പോട്ട് ചെയ്തത്. വളരെ അടുത്തുകണ്ട പക്ഷി ഇന്ദ്രനീലിയാണെന്നു തോന്നിയതിനെത്തുടർന്നാണ് കാമറയിൽ പകർത്തിയത്. ജപ്പാൻ , ചൈന, കൊറിയ എന്നീ രാജ്യങ്ങളിലാണ് ഈ പക്ഷിയെ കാണാറുള്ളത്. ഇവിടങ്ങളിലെ അതിശൈത്യകാലത്താണ്…
Read Moreകെവിൻ വധം: എഎസ്ഐയെ പിരിച്ചുവിട്ടു, എസ്ഐയെ പിരിച്ചുവിടും
കോട്ടയം: കെവിൻ വധക്കേസിൽ അന്വേഷണത്തിൽ കൃത്യവിലോപം നടത്തിയതിന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഗാന്ധിനഗര്‍ മുന്‍ എസ്ഐ എം.എസ്.ഷിബുവിനെ സർവീസിൽ നിന്ന് പിരിച്ചുവിടും. പ്രതിയിൽ നിന്ന് കോഴ വാങ്ങിയതിന് എഎസ്ഐ ടി.എം. ബിജുവിനെ പിരിച്ചുവിട്ടു. കോട്ടയം നട്ടാശേരിയിൽ കെവിൻ. പി. ജോസഫ് വധിക്കപ്പെട്ട കേസിലാണ് നടപടി. കൊച്ചി റേഞ്ച് ഐജി വിജയ് സാഖ്റെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്നത്. സിപിഒ എം.എൻ. അജയ്കുമാറിന്റെ ആനുകൂല്യങ്ങൾ മൂന്നു വർഷത്തേക്ക് പിടിച്ചുവെക്കും. കേസിൽ പോലീസുകാർ കോഴ വാങ്ങിയതായും അന്വേഷണം അട്ടിമറിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കേസിലെ മുഖ്യപ്രതി സാനു ചാക്കോയിൽ നിന്ന് 2000 രൂപ കോഴ ബിജുവും അജയകുമാറും വാങ്ങിയെന്നാണ് കണ്ടെത്തിയത്.
Read Moreലക്ഷങ്ങൾ മുടക്കി വാങ്ങിയ കൊയ്ത്തുമെതിയന്ത്രം കട്ടപ്പുറത്ത്; തുണയായതു ബംഗാളികൾ; കോട്ടയം കടുത്തുരുത്തിയിൽ നിന്നുള്ള കാഴ്ച
കടുത്തുരുത്തി: പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി വാങ്ങിയ കൊയ്ത്തുമെതി യന്ത്രം കട്ടപ്പുറത്ത്. കൊയ്ത്തിന് കർഷകർക്ക് ആശ്രയം ഇതര സംസ്ഥാന തൊഴിലാളികൾ. യന്ത്രത്തിന്റെ തകരാർ പരിഹരിക്കാൻ തയാറാവാതെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ പരസ്പരം പഴി ചാരുന്നു. കൃഷി ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും കൈയൊഴിഞ്ഞതോടെ വെട്ടിലായത് കർഷകർ. യന്ത്രമില്ലാതായതോടെ കർഷകർ കൊയ്ത്ത് നടത്താൻ പാടത്ത് ബംഗാളികളെ ഇറക്കി. മഴയെ പേടിച്ച് അധികപണം നൽകി സ്വകാര്യ കൊയ്ത്തുമെതിയന്ത്രവും വിളിച്ചാണ് കർഷകർ കൊയ്ത്ത് നടത്തുന്നത്. മുളക്കുളം പഞ്ചായത്തിലെ കൊയ്ത്ത് യന്ത്രമാണ് നിസാര തകരാറുകളുടെ പേരിൽ കാലങ്ങളായി കട്ടപ്പുറത്തിരിക്കുന്നത്. കഴിഞ്ഞ മാസം ആദ്യം കൊയ്ത്ത് യന്ത്രം വേണമെന്ന് ആവശ്യപ്പെട്ട് കൃഷി ഓഫീസർക്കും പഞ്ചായത്ത് സെക്രട്ടറിക്കും കർഷകർ അപേക്ഷ നൽകിയിരുന്നു. തുടർന്ന് കൊയ്ത്തിന് സമയമായപ്പോൾ യന്ത്രത്തിനായി സെക്രട്ടറിയെ സമീപിച്ച കർഷകരോട് ഏല്ലാം കൃഷി ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് കർഷകർ കൃഷി ഓഫീസറെ സമീപിച്ചപ്പോൾ തങ്ങൾക്കൊന്നും അറിയില്ലെന്നും…
Read Moreജലനിരപ്പ് താഴുന്നു, പോളശല്യവും; കാഞ്ഞിരം വഴിയുള്ള ആലപ്പുഴ ബോട്ട് സർവീസ് വൈകും
കോട്ടയം: കോട്ടയത്തു നിന്ന് ആലപ്പുഴയ്ക്ക് കാഞ്ഞിരം വഴിയുള്ള ബോട്ട് സർവീസ് ഇനിയും വൈകും. രണ്ടാഴ്ചയെങ്കിലും കഴിഞ്ഞാലേ ബോട്ട് സർവീസ് ആരംഭിക്കുകയുള്ളു. ചുങ്കത്ത് മുപ്പത് പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായെങ്കിലും മറ്റു ചെറിയ രണ്ടു പാലങ്ങളുടെ അറ്റകുറ്റപ്പണികൾ തീരാനുണ്ട്. മാത്രമല്ല കൊടൂരാറ്റിൽ ഇപ്പോൾ പോളയും പായലും നിറഞ്ഞതോടെ ബോട്ട് യാത്ര ദുഷ്കരമായിരിക്കുകയാണ്. തിരുവാർപ്പ് പഞ്ചായത്ത് കൊടൂരാറ്റിലെ പോള വാരുന്നതിന് തീരുമാനിച്ചിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളിൽ ജില്ലാ പഞ്ചായത്തിന്റെ പോള വാരൽ മെഷീൻ ഉപയോഗിച്ച് പോള വാരാനാണ് തീരുമാനം. കാഞ്ഞിരം മുതൽ പടിഞ്ഞാറോട്ട് കായൽവരെ തോട്ടിൽ വൻ തോതിൽ പോളയും പായലും അടിഞ്ഞു കൂടിയിട്ടുണ്ട്. വേലിയേറ്റ സമയത്ത് കായലിൽ നിന്ന് പോള കൊടൂരാറ്റിലേക്ക് കയറുന്നുണ്ട്. ഇത് നീക്കം ചെയ്താലേ ബോട്ട് യാത്ര സുഗമമാവുകയുള്ളു. ഇപ്പോൾ തൊഴിലുറപ്പ് തൊഴിലാളികൾ തിരുവാർപ്പ് പഞ്ചായത്തിന്റെ വിവിധ തോടുകളിലെ പോളയും പായലും നീക്കം ചെയ്യുന്നുണ്ട്. ഇതിനു പുറമെയാണ് ജില്ലാ പഞ്ചായത്തിന്റെ…
Read Moreകെവിൻ വധക്കേസ്; പ്രതിഭാഗം പ്രാഥമിക വാദം പൂർത്തിയായാൽ ഉടൻ വിചാരണ
കോട്ടയം: കെവിൻവധക്കേസിൽ അടുത്ത 22ന് നടക്കുന്ന പ്രതിഭാഗം വാദം കൂടി പൂർത്തിയായാൽ കുറ്റപത്രം വായിക്കൽ അടക്കമുള്ള വിസ്താരം തുടങ്ങുന്നതിനുള്ള നടപടികളിലേക്ക് കോടതി കടക്കും. പ്രോസിക്യൂഷൻ ഭാഗത്തെ പ്രാഥമിക വാദം പൂർത്തിയായിരുന്നു. നട്ടാശേരി കെവിൻ പി. ജോസഫിന്റേത് ആസൂത്രിത കൊലപാതകമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതികൾക്കെതിരേ കുറ്റപത്രം ചുമത്തുന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക വാദമാണ് ഇപ്പോൾ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി നാല് ജഡ്ജി കെ.ജി. സനൽ കുമാർ മുന്‍പാകെ നടന്നു വരുന്നത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സി.എസ്. അജയൻ കോടതിയിൽ ഹാജരായി. 14 പ്രതികൾക്കെതിരെയും തുല്യകുറ്റക്കാരായി 10 വകുപ്പുകൾ ചുമത്തി. വധശിക്ഷ ലഭിക്കാവുന്ന നരഹത്യ, കൊലപാതകം (302), തട്ടിക്കൊണ്ടുപോകൽ, തട്ടിക്കൊണ്ടുപോയി വിലപേശൽ (364 എ), ഗൂഢാലോചന (120 ബി), ഭവന ഭേദനം (449), പരിക്കേൽപ്പിക്കൽ (321), തടഞ്ഞുവയ്ക്കൽ (342), ഭീഷണിപ്പെടുത്തൽ (506 രണ്ട്), വീട്ടിൽ അതിക്രമിച്ചു കയറി…
Read Moreകൊടുംവളവിൽ ഒളിഞ്ഞിരുന്ന് പരിശോധന, ബൈക്കിന്റെ പിറകിലിരിക്കുന്നവർക്കും ബ്രത്ത് അനലൈസർ പരിശോധന; പാമ്പാടി പോലീസിന്റെ വാഹനപരിശോധന ചർച്ചയാവുന്നു
പാന്പാടി: പോലീസിന്റെ വാഹനപരിശോധന അതിരുവിടുന്നെന്ന് ആരോപണം. ഇരുചക്രവാഹനങ്ങളുടെ പിന്നിലിരുന്നു യാത്ര ചെയ്യുന്നവരെയും ബ്രത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാണ്. ഇന്നലെ രാത്രിയിൽ മീനടം ഞണ്ടുകുളം പാലത്തിനുസമീപം കൊടുംവളവിൽ പരിശോധന നടത്തുന്പോഴാണ് ഇരുചക്രവാഹനത്തിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുന്നവരെയും ബ്രത്ത് അനലൈസർ ഉപയോഗിച്ചു പരിശോധനയ്ക്കു വിധേയമാക്കിയത്. ഇതിനെതിരേ പ്രതിഷേധം ശക്തമായപ്പോൾ പരിശോധന മതിയാക്കി പോലീസ് മടങ്ങുകയായിരുന്നു. ഇന്നലെ രാത്രി 7.30നാണ് പരിശോധനയ്ക്കായി പോലീസ് ഞണ്ടുകുളം പാലത്തിനുസമീപം എത്തിയത്. ഒരു മണിക്കൂർ നേരം ഇവിടെ പരിശോധന തുടർന്നു. കൊടുംവളവിൽ പരിശോധന പാടില്ലെന്ന സർക്കാർ നിർദേശം മറികടന്നാണു പോലീസ് ഞണ്ടുകുളത്തെ വളവിൽ പരിശോധന നടത്തിയത്.
Read Moreപ്രകൃതി വിരുദ്ധ പീഡനം; കായികാധ്യാപകന്റെ ലാപ്ടോപും മൊബൈലും വിശദമായി പരിശോധിക്കും;പീഡനത്തിനിരയായത് ആറോളം കുട്ടികൾ
തൊടുപുഴ: സ്കൂൾ വിദ്യാർഥികളായ ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കായികാധ്യാപകൻ തൊടുപുഴ പോലീസിന്റെ പിടിയിലായപ്പോൾ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സമൂഹത്തിൽ വളരെ മാന്യനായി നടന്ന അധ്യാപകനാണ് കാലങ്ങളായി ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കി വന്നത്. കുട്ടികളെ പീഡനത്തിനിരയാക്കുന്ന ദൃശ്യങ്ങൾ ഇയാൾ മൊബൈൽഫോണിൽ പകർത്തി ലാപ് ടോപ്പിൽ സൂക്ഷിച്ചിരുന്നു. ഇത് കൂടുതൽ പേർക്ക് കൈമാറിയിട്ടുണ്ടോയെന്നറിയാൻ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ വിശദമായ പരിശോധന നടത്തും. തൊടുപുഴ കോടിക്കുളം സ്വദേശിയായ സോയിസ് ജോർജിനെ(28) യാണ് പോക്സോ നിയമ പ്രകാരം തൊടുപുഴ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. തൊടുപുഴയിൽ നിന്ന് ഏതാനും കിലോമീറ്റർ മാറിയുള്ള സ്വകാര്യ സ്കൂളിലെ അധ്യാപകനായ ഇയാൾ കുട്ടികളെ ഭീഷണിപ്പെടുത്തി നാലു വർഷത്തോളമായി നിരന്തര പീഡനത്തിനിരയാക്കുകയായിരുന്നു. പീഡനത്തിനിരയായ ഒരു കുട്ടിയുടെ പിതാവ് ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ് പീഡന വിവരം പുറത്തു വന്നത്. കോടതിയിൽ ഹാജരാക്കിയ…
Read Moreനഴ്സിനോട് ഡോക്ടർ അപമര്യാദയായി പെരുമാറിയെന്ന ആരോപണം; നഴ്സുമാരുടെ ധർണയെ തുടർന്ന് ശസ്ത്രക്രിയ കളെല്ലാം മാറ്റിവച്ചു; ഡോക്ടർക്കെതിരേ നടപടിയെടുക്കും വരെ സമരമെന്ന് നഴ്സുമാർ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ജനറൽ സർജറി മേധാവി ഡോ.ജോണ്‍ എസ് കുര്യൻ സർജറി തീവ്രപരിചരണ വിഭാഗത്തിൽ പരിശീലനത്തിനെത്തിയ നഴ്സിനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് നഴ്സുമാർ പഴയ സൂപ്രണ്ട് ഓഫീസ് പടിക്കൽ ധർണ ആരംഭിച്ചു. വിവിധ നഴ്സിംഗ് സംഘടനകളുടെയും സർവീസ് സംഘടനകളുടെയും നേതൃത്വത്തിൽ നടത്തുന്ന ധർണ ഈ റിപ്പോർട്ട് തയാറാക്കുന്പോഴും അവസാനിച്ചിട്ടില്ല. ഡോക്ടർക്കെതിരേ നടപടി സ്വീകരിക്കുന്നതുവരെ സമരം തുടരുമെന്ന് നഴ്സുമാർ അറിയിച്ചു. സൂപ്രണ്ട ്ഓഫീസിൽ നിന്ന് സമരം പ്രിൻസിപ്പൽ ഓഫീസിനു മുന്നിലേക്ക് മാറ്റാനും ആലോചനയുണ്ട്. നഴ്സുമാരുടെ സമരത്തെ തുടർന്ന് ഇന്നു രാവിലെ നടത്താനിരുന്ന എല്ലാ ശസ്ത്രക്രിയകളും മാറ്റിവച്ചു. അത്യാഹിത വിഭാഗം ഒഴികെ മറ്റെങ്ങും രാവിലെ നഴ്സുമാർ ഡ്യൂട്ടിക്ക് കയറിയില്ല. രാവിലെ എട്ടിന് ആരംഭിച്ച ധർണ എഫ്എസ്ഇറ്റിഒ ജില്ലാ സെക്രട്ടറി പി.എൻ കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കെജിഎൻഎ ജില്ലാ സെക്രട്ടി അജിതാ മണി, കെജിഎൻയു ജില്ലാ…
Read More