കോട്ടയം: കോട്ടയം 4 ജി പരിധിയിൽ എത്തുന്നതോടെ ടെലി കമ്യൂണിക്കേഷൻ മേഖലയിൽ പുതിയ മുന്നേറ്റം.നാട്ടകം, കോട്ടയം, സംക്രാന്തി, ഗാന്ധിനഗർ, ആർപ്പൂക്കര, മെഡിക്കൽ കോളജ്, തെള്ളകം, ഏറ്റുമാനൂർ, തവളക്കുഴി, പട്ടിത്താനം, കാണക്കാരി, നന്പ്യാകുളം, കോതനല്ലൂർ, കുറുപ്പന്തറ, കടുത്തുരുത്തി എന്നിവിടങ്ങളാണ് 4 ജി പരിധിയിൽ വരുന്നത്. 4 ജി ആരംഭിച്ച ശേഷം ഈ സ്ഥലങ്ങൾ ഒഴികെ മറ്റു സ്ഥലങ്ങളിൽ 3 ജി സേവനവും എല്ലായിടത്തും 2 ജി സേവനങ്ങളും തുടരും. മൊബൈൽ ഫോണിന്റെ ഐഎംഇഐ നന്പർ 06 എന്ന് ഡയൽ ചെയ്ത് കുറിച്ചുവച്ചശേഷം കെവൈഎം എന്ന ഫോർമാറ്റിൽ 14422 എന്ന നന്പറിലേക്ക് എസ്എംഎസ് അയച്ചാൽ മറുപടി എസ്എംഎസിൽ എൽടിഇ ബാൻഡ് 1 എന്ന് ഉണ്ടോ എന്ന് നോക്കിയാൽ 4 ജി ആണോ എന്ന് ഉറപ്പുവരുത്താം. 4 ജി സിം കൈപ്പറ്റിയശേഷം എസ്എംഎസ് അയച്ചും നിലവിലുള്ള നന്പർ മാറാതെ 4 ജി…
Read MoreCategory: Kottayam
അരീപ്പറമ്പ് കൊലപാതകത്തിൽ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായമുണ്ടായിട്ടുണ്ടോ? അഞ്ചു ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകി പോലീസ്
കോട്ടയം: അരീപ്പറന്പിൽ പതിനഞ്ചുകാരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി മാലം കുഴിനാകത്തരത്തിൽ അജേഷിനെ (40) കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുന്നതിന് പോലീസ് കോടതിയിൽ അപേക്ഷ നല്കി. അഞ്ചു ദിവസത്തേക്കെങ്കിലും പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന നിലപാടിലാണ് പോലീസ്. ചില പ്രധാനപ്പെട്ട തെളിവുകൾ ഇനിയും പോലീസിന് ലഭിക്കാനുണ്ട്. ഇതു സംബന്ധിച്ച അന്വേഷണമാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി നടത്തുന്നത്. പെണ്‍കുട്ടിയെ വിളിച്ച ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. സിംകാർഡ് ഭാഗികമായി നശിപ്പിച്ച നിലയിൽ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഫോണ്‍ പ്രതി എവിടെയോ ഒളിപ്പിച്ചിരിക്കുകയാണ്. ഇതാണ് പ്രധാന തെളിവ്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ ഫോണ്‍ എവിടെയുണ്ടെന്ന് അറിയാൻ കഴിഞ്ഞേക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കൊല നടന്ന മുറിയിൽ നിന്ന് ലഭിക്കാവുന്നത്ര തെളിവുകൾ ശേഖരിച്ചു. കൊലയ്ക്കുപയോഗിച്ച ഷാൾ, രക്തം പുരണ്ട വസ്ത്രങ്ങൾ, കൊല നടക്കുന്പോൾ പ്രതി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവ തെളിവായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.…
Read Moreഅജേഷ് പെൺകുട്ടിയെ വലയിൽ വീഴ്ത്തിയത് തന്ത്രപരമായി; പല ആവശ്യങ്ങളുമായി വീട്ടിലെത്തി ചതി പ്രയോഗത്തിലൂടെ പെൺകുട്ടിയെ വശീകരിച്ചു; അരീപ്പറമ്പ് കൊലപാതകത്തിലെ അറിയാക്കഥകളിങ്ങനെ…
കോട്ടയം: അരീപ്പറന്പിൽ പതിനഞ്ചുകാരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അജേഷ് പെണ്‍കുട്ടിയെ വീഴ്ത്തുന്നതിനുള്ള കരുക്കൾ നേരത്തേ നീക്കിയിരുന്നതായി പോലീസ്. ഏതാനും മാസങ്ങളായി പെണ്‍കുട്ടിയുടെ വീടുമായി അജേഷ് ബന്ധം സ്ഥാപിച്ചു. ഇല്ലാത്ത പല ആവശ്യങ്ങളുമുണ്ടാക്കി ഇയാൾ വീട്ടിൽ പോകുമായിരുന്നു. പെണ്‍കുട്ടിയുടെ പിതാവുമായി അടുപ്പം സ്ഥാപിച്ചാണ് ഇയാൾ വീട്ടിലെത്തിയത്. ഇതിന് ചില ദിവസങ്ങളിൽ പിതാവുമായി മദ്യപിച്ചിരുന്നതായും പോലീസ് പറയുന്നു. ദിവസങ്ങളോളം കാത്തിരുന്നാണ് ഇയാൾ കഴിഞ്ഞ വ്യാഴാഴ്ച പെണ്‍കുട്ടിയെ വലയിൽ വീഴ്ത്തിയത്. പലതവണ ഇയാൾ പെണ്‍കുട്ടിയെ മൊബൈൽ ഫോണിൽ വിളിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കരുതിക്കൂട്ടിയുള്ള നീക്കമാണ് നടത്തിയതെന്ന് വ്യക്തമാവുന്നു. വ്യാഴാഴ്ച പെണ്‍കുട്ടിയെ വശീകരിച്ച് ടിപ്പറിൽ കയറ്റി ഹോളോ ബ്രിക്സ് കന്പനിയോട് ചേർന്ന് പ്രതി താമസിച്ചിരുന്ന ഷെഡ്ഡിൽ എത്തിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും എതിർത്തപ്പോൾ കൊലപ്പെടുത്തുകയുമായിരുന്നു. അതായത് ചതി പ്രയോഗത്തിലൂടെ പെണ്‍കുട്ടിയെ വീഴ്ത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയും സമ്മതിക്കാതെ വന്നപ്പോൾ കൊലപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നും…
Read Moreനാഗമ്പടത്തെ അപകട മരണം; അമ്മയുടെ മരണം നേരിൽകണ്ട ഞെട്ടലിൽ മക്കൾ; നടുക്കം മാറാതെ ഭർത്താവ് ജയകുമാറും
കോട്ടയം: നാഗന്പടത്ത് വീട്ടമ്മയുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ഞെട്ടലിൽ നിന്നും ഭർത്താവും കുട്ടികളും മോചിതരായിട്ടില്ല. ഭർത്താവും കുട്ടികളും നോക്കിനിൽക്കെയാണ് വീട്ടമ്മയുടെ ദാരുണാന്ത്യം. മണിമല കറിക്കാട്ടൂർ കല്ലുകടുപ്പിൽ ജയകുമാറിന്റെ ഭാര്യ മിനി (38)യാണ് ലോറി കയറി മരിച്ചത്. എംസി റോഡിൽ നാഗന്പടം നിർമല ജംഗ്ഷനിൽ ഇന്നലെ രാവിലെ 11.15നായിരുന്നു അപകടം. കാണക്കാരിയിൽ വാടകയ്ക്കു താമസിച്ച് തയ്യൽ ജോലി ചെയ്യുന്ന കുടുംബം കറുകച്ചാലിൽ വിവാഹത്തിൽ പങ്കെടുക്കാൻ ആക്്ടീവ സ്കൂട്ടറിൽ പോകുന്പോഴാണ് അപകടം സംഭവിച്ചത്. നിർമല ജംഗ്ഷനിൽ നല്ല തിരക്കായിരുന്നു ഇന്നലെ. ഇതിനിടെയാണ് അപകടം സംഭവിച്ചത്. ലോറിയും സ്കൂട്ടറും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു. സ്കൂട്ടറിന്റെ ഹാൻഡിലിൽ ലോറി തട്ടി. സ്കൂട്ടർ ശക്തിയായി ഉലഞ്ഞു. സ്കൂട്ടറും ഓടിച്ചിരുന്ന ജയകുമാറും രണ്ടു കുട്ടികളും ഇടതു വശത്തേക്ക് വീണു. ഈ സമയം സ്കൂട്ടറിന്റെ പിന്നിലിരുന്ന യാത്ര ചെയ്ത മിനി വലതു വശത്തേക്ക് വീണു. ലോറിയുടെ പിൻചക്രമാണ് മിനിയുടെ…
Read Moreമത്തായി ഈശോയുടെ ആമാശയത്തിൽ വിഷത്തിന്റെ അംശം; വിഷം ശ്വസിച്ചു മരിച്ച കർഷകത്തൊഴിലാളികളുടെ മരണത്തിൽ ദുരൂഹതയേറുന്നു; പോലീസ് സർജന്റെ മൊഴിയിങ്ങനെ…
കോട്ടയം: തിരുവല്ലയിലെ കര്‍ഷകത്തൊഴിലാളികളുടെ മരണത്തില്‍ ദുരൂഹതയെന്ന് പോലീസ്. രണ്ടു പേരിൽ മത്തായി ഈശോയുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്നു തെളിഞ്ഞു. ഇതോടെയാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. കീടനാശിനി ശ്വസിച്ചാണ് സനൽകുമാറിന്റെ മരണമെന്നും പോലീസ് സർജന്റെ മൊഴിയിൽ പറയുന്നു. സംഭവത്തിലെ ദുരൂഹത അന്വേഷിക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. അപ്പർകുട്ടനാട്ടിലെ പെരിങ്ങരയിൽ പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ രണ്ട് കർഷകത്തൊഴിലാളികളാണ് മരിച്ചത്. കഴുപ്പിൽ കോളനിയിൽ സനൽകുമാർ (42), വേങ്ങൽ ആലംതുരുത്തി മാങ്കളത്തിൽ മത്തായി ഈശോ (തങ്കച്ചൻ–68) എന്നിവരാണ് മരിച്ചത്. പാടശേഖരത്ത് നെല്ലിനു കീടനാശിനി തളിച്ചതിനെ തുടർന്ന് ബുധനാഴ്ച വൈകിട്ടാണ് ഇവർക്ക് ദേഹസ്വാസ്ഥ്യം ഉണ്ടായത്.
Read Moreകോട്ടയം നാഗമ്പടത്ത് സ്കൂട്ടർ യാത്രക്കാരി ലോറിയ്ക്കടിയിൽപ്പെട്ട് മരിച്ചു; ഭർത്താവും കുട്ടിയും പരുക്കുകളോടെ മെഡിക്കൽ കോളജിൽ
കോട്ടയം: നാഗന്പടം ക്ഷേത്രത്തിനു സമീപം നിർമല ജംഗ്ഷനിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതി ലോറിയുടെ അടിയിൽപ്പെട്ട് തൽക്ഷണം മരിച്ചു. മണിമല കറിക്കാട്ടൂർ കല്ലുകടവിൽ മിനി (38)യാണ് മരിച്ചതെന്ന് ഫയർഫോഴ്സ് വൃത്തങ്ങൾ പറഞ്ഞു. ഇന്നുച്ചയ്ക്ക് 12നായിരുന്ന ദാരുണമായ അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് ജയകുമാറി (42)നെയും കുട്ടിയെയും പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം ടൗണിലേക്കു വന്ന സ്കൂട്ടർ ഏതോ വാഹനത്തിൽ തട്ടി യുവതിയും ഭർത്താവും കുട്ടിയും റോഡിലേക്കു വീണതാണെന്ന് പറയപ്പെടുന്നു. പിന്നാലെ കന്പി കയറ്റിവന്ന ലോറി യുവതിയുടെ മേൽ കയറിയാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ലോറി നീലിമംഗലത്തുനിന്നു ലോഡുമായി വരികയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Read Moreപോകാതിരുന്നത് മഹാഭാഗ്യം..! അയ്യപ്പഭക്ത സംഗമ വേദിയിൽ കണ്ടത് സവർണ ഐക്യം; അയ്യപ്പഭക്ത സംഗമത്തിനെതിരേ വെള്ളാപ്പള്ളി
കോട്ടയം: ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തിനെതിരേ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. അയ്യപ്പഭക്ത സംഗമ വേദിയിൽ കണ്ടത് സവർണ ഐക്യമാണെന്നും ഒരു പിന്നോക്കക്കാരനെയും തനിക്ക് കാണാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി. അയ്യപ്പഭക്ത സംഗമം നടക്കുന്നുവെന്ന കാര്യം എസ്എൻഡിപി യോഗത്തെയും അറിയിച്ചിരുന്നു. മാതാ അമൃതാനന്ദമയി പങ്കെടുക്കുന്ന പരിപാടിയെന്നാണ് തങ്ങളോട് പറഞ്ഞത്. താൻ എത്തണമെന്ന് അവർ ആവശ്യപ്പെട്ടു. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ടെന്ന് അറിയിച്ചപ്പോൾ ഭാര്യയെ എങ്കിലും അയയ്ക്കണമെന്ന് പറഞ്ഞു. അവർക്കും മറ്റ് തിരക്കുകൾ കാരണം പോകാൻ കഴിഞ്ഞില്ല. പോകാതിരുന്നത് മഹാഭാഗ്യമായെന്നും സവർണ വിഭാഗക്കാരുടെ ഐക്യമാണ് അയ്യപ്പഭക്ത സംഗമം എന്ന പേരിൽ നടത്തിയ പരിപാടിയുടെ വേദിയിൽ കണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. ഭൂരിപക്ഷം വരുന്ന അവർണനെയും പട്ടികജാതിക്കാരനെയും ഈഴവനെയും തനിക്ക് പരിപാടിയിൽ കാണാൻ കഴിഞ്ഞില്ല.…
Read Moreകോട്ടയം ജില്ലയിൽ ഇന്നലെ മൂന്നു പേരെ കാണാതായി; പള്ളിക്കത്തോട്ടിൽ നിന്നും കാണാതായ യുവതി കാമുകനൊപ്പം തമിഴ്നാട്ടിലെന്ന് പോലീസ്, മറ്റുരണ്ടുപേരെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
കോട്ടയം: ജില്ലയിൽ ഇന്നലെ യുവാവും വീട്ടമ്മയും യുവതിയും അടക്കം മൂന്നു പേരെ കാണാതായി. ഇതിൽ ഒരാളെ കണ്ടെത്തി. വീട്ടമ്മയെക്കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല. 20 വയസുള്ള യുവതി മറ്റൊരു യുവാവുമൊത്ത് തമിഴ്നാട്ടിലുണ്ടെന്നും ഇന്ന് പോലീസിൽ ഹാജരാകാമെന്നും അറിയിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞെത്തുന്ന നവദന്പതികളെ കാത്തിരിക്കുകയാണ്പോലീസ്. കറുകച്ചാൽ സ്റ്റേഷൻ പരിധിയിൽ നിന്നാണ് യുവാവിനെയും വീട്ടമ്മയെയും കാണാതായത്. പോലീസ് അന്വേഷണത്തിൽ യുവാവ് ഭാര്യയുടെ വീട്ടിലുണ്ടെന്ന് വിവരം ലഭിച്ചു. യുവാവിന്റെ അമ്മയാണ് പോലീസിൽ പരാതി നല്‍കിയത്. അതേ സമയം വീട്ടമ്മയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. ആരാധനാലയങ്ങളിൽ പോകുന്ന സ്വഭാവക്കാരിയാണെന്നും ഒന്നും രണ്ടും ദിവസം കഴിഞ്ഞ് മടങ്ങി വരിക പതിവാണെന്നും പോലീസ് പറഞ്ഞു. പള്ളിക്കത്തോട് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ യുവതിയാണ് തമിഴ്നാട്ടിലുണ്ടെന്നു വിവരം ലഭിച്ചത്. നഴ്സായി ജോലി ചെയ്തു വരവേയാണ് കാണാതായത്. ബന്ധുക്കൾ പോലീസിൽ പരാതി നല്‍കിയതിനെ തുടർന്ന് പോലീസ് യുവതിയുടെ ഫോണിലേക്ക് വിളിച്ചപ്പോഴാണ്…
Read Moreഅരീപ്പറമ്പ് കൊലപാതകം; പ്രതിയെ വേഗത്തിൽ പിടികൂടാനായതിനു പിന്നിൽ പോലീസിന്റെ അന്വേഷണ മികവ്
കോട്ടയം: അരീപ്പറന്പിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നു കുഴിച്ചു മൂടിയ നരാധമനെ വളരെ നൈസായി പിടികൂടി അകത്താക്കാൻ കഴിഞ്ഞത് പോലീസിന്റെ അന്വേഷണ മികവ് തന്നെ. പ്രതി രക്ഷപ്പെടാനുള്ള പഴുതടച്ചുള്ള അന്വേഷണമാണ് കൊലപാതകിയെ കുടുക്കാനിടയാക്കിയത്. വെള്ളിയാഴ്ച രാവിലെ പരാതി ലഭിച്ചയുടൻ അയർക്കുന്നം എസ്ഐ അനൂപ് ജോസ് കേസ് രജിസ്റ്റർ ചെയ്തു. പെണ്‍കുട്ടിക്ക് മൊബൈൽ ഫോണുണ്ടോ എന്നായിരുന്നു എസ്ഐയുടെ ആദ്യ ചോദ്യം. ഉണ്ടെങ്കിൽ നന്പർ, ആരെയൊക്കെ വിളിച്ചു, കാണാതാവുന്ന സമയത്ത് പെണ്‍കുട്ടിയുടെ ഫോണിലേക്ക വന്ന കോളുകൾ, ഇതൊക്കെ വളരെ പെട്ടെന്ന് അന്വേഷിച്ചു. ഒരാഴ്ചത്തെ കോളുകൾ പരിശോധിച്ച് സ്ഥിരമായി വിളിക്കുന്ന നാലുപേരുടെ ലിസ്റ്റ് തയാറാക്കി. അതിൽ മൂന്നു പേരെ കണ്ടെത്തി ചോദ്യം ചെയ്തു. പ്രതി അജേഷിനെ ആ സമയത്ത് കണ്ടെത്താനായില്ല. അയാൾ ഓട്ടം പോയിരിക്കുകയായിരുന്നു. ഓട്ടം പോയ സ്ഥലത്തെത്തി അജേഷിനെ പൊക്കി സ്റ്റേഷനിൽ കൊണ്ടുവന്നു. നാലുപേരെയും മാറ്റി നിർത്തി ചോദ്യം ചെയ്തപ്പോൾ…
Read Moreഎന്റെ പാപം പൊറുക്കുമോ? ശബരിമല ശുദ്ധിക്രിയയിൽ തന്ത്രി സാവകാശം തേടി; അനുവദിച്ച് ദേവസ്വം ബോർഡ്
പത്തനംതിട്ട: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിനു പിന്നാലെ നടയടച്ച് ശുദ്ധിക്രിയ ചെയ്തതിൽ വിശദീകരണം നൽകുന്നതിനു തന്ത്രിക്ക് സാവകാശം നൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. രണ്ടാഴ്ച നൽകാനാണ് തീരുമാനം. നേരത്തെ ബോർഡ് നൽകിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ കൂടുതൽ സമയം വേണമെന്ന തന്ത്രിയുടെ ആവശ്യം പരിഗണിച്ചാണു നടപടി. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ബിന്ദുവും കനകദുർഗയും ക്ഷേത്രദർശനം നടത്തിയതിനു പിന്നാലെയാണു തന്ത്രി നടയടച്ച് ശുദ്ധിക്രിയ ചെയ്തത്.ശബരിമല ക്ഷേത്ര നട അടച്ച തന്ത്രി കണ്ഠരര് രാജീവരുടെ നടപടി ദേവസ്വം ബോർഡുമായി ആലോചിക്കാതെയാണെന്നു കമ്മീഷണർ എൻ. വാസു റിപ്പോർട്ട് നൽകിയിരുന്നു. സുപ്രീംകോടതി ഉത്തരവു നിലനിൽക്കെ യുവതികൾ ദർശനം നടത്തിയെന്ന പേരിൽ നട അടച്ചു ശുദ്ധിക്രിയകൾ നടത്തിയതു കോടതിവിധിയോടുള്ള അവഹേളനമാണെന്നു റിപ്പോർട്ടിൽ പറയുന്നു. തന്ത്രിയുടെ നടപടി സുപ്രീം കോടതി വിധിയുടെ അന്തസത്തയ്ക്ക് എതിരാണെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറും നിലപാടെടുത്തിരുന്നു. ദേവസ്വം…
Read More