കോട്ടയം: അരീപ്പറന്പിൽ പതിനഞ്ചുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രധാന തെളിവായ പ്രതിയുടെ മൊബൈൽ ഫോണിനായി ഇന്നും തെരച്ചിൽ തുടരുന്നു. പ്രതി മാലം കുഴിനാകത്തരത്തിൽ അജേഷിനെ (40) പോലീസ് കസ്റ്റഡിയിൽ വാങ്ങി ഇന്നലെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. കൊലയ്ക്കു ശേഷം പൊന്തക്കാട്ടിലേക്ക് ഫോണ് എറിഞ്ഞു എന്നാണ് പ്രതിയുടെ മൊഴി. ഫോണ് എറിഞ്ഞുവെന്നു പറയുന്ന കാട്ടിൽ ഇന്നലെ ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല. ഇന്നും തെരച്ചിൽ തുടരുകയാണ്. പെണ്കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അജേഷ് മദ്യപിച്ചതായി പോലീസിന് വിവരം ലഭിച്ചു. ഒപ്പം മദ്യപിച്ചയാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മുഖേന ഫോണ് കൈമാറിയിട്ടുണ്ടോ എന്നും സംശയിക്കുന്നു. സിംകാർഡ് ഭാഗികമായി നശിപ്പിച്ച നിലയിൽ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതി മദ്യപിക്കാൻ എത്തിയ സ്ഥലത്തും തെളിവെടുപ്പ് നടത്തും. കോട്ടയം ഈസ്റ്റ് സിഐ ടി.ആർ. ജിജു, അയർക്കുന്നം എസ്ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
Read MoreCategory: Kottayam
അതിരന്പുഴ വെടിക്കെട്ടല്ലേ, കാണാതിരിക്കുന്നത് എങ്ങനാടാ ഉവ്വേ ! നിയമമല്ലേ ഒന്നും ചെയ്യാനില്ലല്ലോ. അതിരന്പുഴക്കാർ വെടിക്കെട്ട് നടത്താൻ വേണ്ടി എന്തും ചെയ്തേനെ
അതിരന്പുഴ: തൃശൂർ പൂരം വെടിക്കെട്ടിന്റെ തൊട്ടടുത്ത സ്ഥാനമുണ്ടായിരുന്ന വെടിക്കെട്ടാ. പറഞ്ഞിട്ടെന്താ കാര്യം… ഇപ്പോൾ അതിരന്പുഴക്കാരുടെ വികാരമിതാണ്. നിയമം കർക്കശമാക്കിയതോടെ വെടിക്കെട്ടിന്റെ പ്രതാപം പോയി. നിയമമല്ലേ ഒന്നും ചെയ്യാനില്ലല്ലോ. അതിരന്പുഴക്കാർ വെടിക്കെട്ട് നടത്താൻ വേണ്ടി എന്തും ചെയ്തേനെ. രാത്രി 10 മുതൽ പിറ്റേന്നു പുലരും വരെ കൃത്യമായ ഇടവേളകളിട്ട് നാലു സെറ്റുകളായി നടന്നിരുന്ന വെടിക്കെട്ട് സിരകളിൽ തീപിടിപ്പിക്കുമായിരുന്നു. തലമുറകളായി കണ്ടുകണ്ടു വരുന്നതു കൊണ്ടാകാം അതിരന്പുഴയിലെ കൊച്ചു കുഞ്ഞുങ്ങൾക്കു വരെ വെടിക്കെട്ട് ഭ്രാന്ത് പിടിച്ചത്. തൃശൂർ പൂരം വെടിക്കെട്ടിനു തൊട്ടടുത്ത സ്ഥാനം കൽപ്പിക്കപ്പെട്ട അതിരന്പുഴ വെടിക്കെട്ടിന്റെ പെരുമ ലോകമെങ്ങും വ്യാപിച്ചിരുന്നു. മലയാളി എവിടെയുണ്ടോ അവിടെയെല്ലാം അതിരന്പുഴ വെടിക്കെട്ടും ചർച്ചയായിരുന്നു. ഏതോ സിനിമയിൽ അതിരന്പുഴ വെടിക്കെട്ടിന്റെ അന്നുണ്ടായതാ ഞാൻ എന്ന ഡയലോഗ് കേട്ടപ്പോൾ സിനിമാകൊട്ടകയിൽ ചാടിയെണീറ്റ് കൈയടിച്ചവരാ അതിരന്പുഴക്കാർ. കേരളത്തിലെ ഏറ്റവും മികച്ച കന്പക്കെട്ടുകാർ തങ്ങളുടെ ആവനാഴിയിലെ പുതുപുത്തൻ ആയുധങ്ങളല്ലേ ഓരോ…
Read Moreമോഷ്ടിച്ച ബൈക്കിൽ ചെത്തി നടന്നു, പോലീസ് പൊക്കിയത് വാഹന പരിശോധനയിൽ; സംഭവം കോട്ടയത്ത്
കോട്ടയം: മോഷ്ടിച്ച ബൈക്കിൽ ചെത്തി നടന്ന യുവാവ് വാഹന പരിശോധനയിൽ കുടുങ്ങി. ഒടുവിൽ അകത്തായി. ആലപ്പുഴ അർത്തുങ്കൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ കോട്ടയം നഗരത്തിലൂടെ കറങ്ങി നടന്ന ചെങ്ങളം പുതിയപുരയിടം ജിഷ്ണു (24) വിനെയാണു വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ സിഐ നിർമ്മൽ ബോസ് അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുന്പ് ആലപ്പുഴ അർത്തുങ്കൽ പെരുനാളിനിടെ പള്ളിയുടെ മൈതാനത്തുനിന്നാണ് ബൈക്ക് തട്ടിയെടുത്തത്. ബൈക്കുമായി കോട്ടയത്തെത്തി വ്യാജ നന്പർ പ്ലേറ്റ് വച്ച് ഓടുകയായിരുന്നു. വാഹന പരിശോധനയിൽ കുടുങ്ങിയ ജിഷ്ണുവിനെക്കുറിച്ച് പോലീസിന് സംശയം തോന്നി. ബൈക്ക് പരിശോധിച്ചപ്പോൾ നന്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി. വ്യാജ നന്പർപ്ലേറ്റിനെക്കുറിച്ച് വിശദമായി ചോദിച്ചപ്പോഴാണ് അർത്തുങ്കൽ നിന്ന് മോഷ്ടിച്ചതാണെന്ന് വ്യക്തമായത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreപെരുന്നാളിന് പോയി തിരികെ വന്നപ്പോൾ ജിഷ്ണു കൊണ്ടുവന്നത് ബൈക്ക്; കറങ്ങി നടക്കുന്നതിനിടെ വാഹന പരിശോധനയിൽ കുടുങ്ങിയ യുവാവ് മോഷണത്തെക്കുറിച്ച് പറയുന്നതിങ്ങനെ…
കോട്ടയം: മോഷ്ടിച്ച ബൈക്കിൽ ചെത്തി നടന്ന യുവാവ് വാഹന പരിശോധനയിൽ കുടുങ്ങി. ഒടുവിൽ അകത്തായി.ആലപ്പുഴ അർത്തുങ്കൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ കോട്ടയം നഗരത്തിലൂടെ കറങ്ങി നടന്ന ചെങ്ങളം പുതിയപുരയിടം ജിഷ്ണു (24) വിനെയാണു വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ സിഐ നിർമ്മൽ ബോസ് അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുന്പ് ആലപ്പുഴ അർത്തുങ്കൽ പെരുനാളിനിടെ പള്ളിയുടെ മൈതാനത്തുനിന്നാണ് ബൈക്ക് തട്ടിയെടുത്തത്. ബൈക്കുമായി കോട്ടയത്തെത്തി വ്യാജ നന്പർ പ്ലേറ്റ് വച്ച് ഓടുകയായിരുന്നു. വാഹന പരിശോധനയിൽ കുടുങ്ങിയ ജിഷ്ണുവിനെക്കുറിച്ച് പോലീസിന് സംശയം തോന്നി. ബൈക്ക് പരിശോധിച്ചപ്പോൾ നന്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി. വ്യാജ നന്പർപ്ലേറ്റിനെക്കുറിച്ച് വിശദമായി ചോദിച്ചപ്പോഴാണ് അർത്തുങ്കൽ നിന്ന് മോഷ്ടിച്ചതാണെന്ന് വ്യക്തമായത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreകെവിൻ കൊലക്കേസ്; കൊന്നിട്ടതോ അതോ വീണ് മരിച്ചതോ? ഇന്നാരംഭിക്കുന്ന വാദ-പ്രതിവാദങ്ങൾക്കൊടുവിൽ ആ സത്യം പുറത്ത് വരും
കോട്ടയം: കെവിൻ കൊലക്കേസിൽ ഇന്നു മുതൽ വാദം തുടങ്ങും. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ 13 പ്രതികളിൽ ഏഴ് പേർ ജാമ്യത്തിലും ആറുപേർ റിമാൻഡിലുമാണ്. മുഴുവൻ പ്രതികളും ഹാജരാകണമെന്നു കോടതി നിർദേശിച്ചിട്ടുണ്ട്. പ്രണയിച്ചു വിവാഹം കഴിച്ച കെവിനെ പെണ്കുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ വർഷം മേയ് 27-നാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. കെവിന്റെ വീടാക്രമിച്ചാണ് കെവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയത്. പിന്നീട് പുനലൂർ ചാലിയേക്കരയിൽ തോട്ടിൽനിന്നും കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Read Moreകണക്കിൽപ്പെടാത്ത തൊണ്ടി മുതൽ, പാസ്പോർട്ട് വേരിഫിക്കേഷൻ രജിസ്റ്റർ ഇല്ല; കോട്ടയത്ത് മൂന്ന് പോലീസ് സ്റ്റേഷനുകളിൽ നടത്തിയ വിജിലൻസ് പരിശോധനയിൽ മൂന്നിടത്തും ക്രമക്കേടുകൾ
കോട്ടയം: ജില്ലയിലെ മൂന്നു പോലീസ് സ്റ്റേഷനുകളിൽ വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മൂന്നിടത്തും ക്രമക്കേടുകൾ കണ്ടെത്തി. കണ്ടെത്തിയ ക്രമക്കേടുകൾ സംബന്ധിച്ച റിപ്പോർട്ട് മേലധികാരികൾക്ക് നല്കി. സംസ്ഥാന വ്യാപകമായി പോലീസ് സ്റ്റേഷനുകളിൽ വിജിലൻസ് നടത്തിയ ഓപ്പറേഷൻ തണ്ടർ പരിശോധനയിൽ ജില്ലയിലെ ചിങ്ങവനം, തലയോലപറന്പ്, എരുമേലി സ്റ്റേഷനുകളിലായിരുന്നു പരിശോധന. പോലീസിന്റെ മാഫിയ ബന്ധത്തെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാന വ്യാപകമായ പരിശോധന നടത്തിയത്. പോലീസുകാർ ജോലിക്ക് കയറുന്പോൾ കൈവശമുള്ള പണം എത്രയെന്ന് രേഖപ്പെടുത്തുന്ന ് സ്റ്റേഷനിലെ കാഷ് അക്കൗണ്ട് രജിസ്റ്റർ തലയോലപ്പറന്പ് സ്റ്റേഷനിൽ ഇല്ലായിരുന്നു. മറ്റു രണ്ടിടങ്ങളിലും പലരും രജിസ്റ്ററിൽ ഒപ്പുവച്ചിരുന്നില്ല. തൊണ്ടി രജിസ്റ്ററിൽ രേഖപ്പെടുത്താത്തതിൽ കൂടുതൽ വാഹനങ്ങൾ മൂന്നു സ്റ്റേഷൻ വളപ്പിലുമുള്ളതായി കണ്ടെത്തി. മണി ലെൻഡിംഗ് ആക്ട് പ്രകാരം ശരിയായ വിധത്തിൽ തലയോലപ്പറന്പ് സ്റ്റേഷനിൽ അന്വേഷണം നടന്നിട്ടില്ലെന്നു വ്യക്തമായി. എരുമേലി പോലീസ് സ്റ്റേഷനിൽ പാസ്പോർട്ട് വെരിഫിക്കേഷൻ രജിസ്റ്റർ സൂക്ഷിച്ചില്ലെന്നു…
Read Moreകാഞ്ഞിരം വഴിയുള്ള ആലപ്പുഴ ബോട്ട് സർവീസ് ഫെബ്രുവരി ഒന്നിന് പുനരാരംഭിക്കും
കോട്ടയം: കാഞ്ഞിരം വഴിയുള്ള ആലപ്പുഴ ബോട്ട് സർവീസ് ഫെബ്രുവരി ഒന്നിന് പുനരാരംഭിക്കും. കൊടൂരാറിനു കുറുകെയുള്ള ചുങ്കത്ത് മുപ്പത് പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഇന്നലെ പൂർത്തിയായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ലീഗൽ സർവീസ് സൊസൈറ്റി, കോട്ടയം നഗരസഭ എന്നിവരുടെ പ്രതിനിധികൾ ചുങ്കത്ത് മുപ്പത് പാലം സന്ദർശിച്ചു. പാലം പണിയിൽ തൃപ്തി രേഖപ്പെടുത്തി. മറ്റു രണ്ടു ചെറിയ പാലങ്ങളുടെ അറ്റകുറ്റപ്പണികൾകൂടി പൂർത്തിയാക്കാനുണ്ട്. ഇതും കെൽ കന്പനിയെ ഏൽപിച്ചു. കാഞ്ഞിരത്തിനു സമീപവും പതിനാറിൽചിറയിലുമാണ് ചെറിയ പാലങ്ങളുടെ അറ്റകുറ്റപ്പണികൾ തീർക്കാനുള്ളത്. ഏതാനും ദിവസങ്ങൾക്കകം പണി പൂർത്തിയാക്കി ഫെബ്രുവരി ഒന്നിന് ബോട്ട് കാഞ്ഞിരം വഴി ആലപ്പുഴയ്ക്ക് പോകും. വൈദ്യുതി ഇല്ലെങ്കിലും ഇനി ചുങ്കത്ത് മുപ്പത് പാലം ഉയർത്താം. അത്തരത്തിലുള്ള ക്രമീകരണങ്ങളും പാലത്തിൽ ഏർപ്പെടുത്തി. പാലം ഉയർത്തുന്പോഴും താഴ്ത്തുന്പോഴും ഓട്ടോമാറ്റിക് ആയി മോട്ടോർ ഓഫാകുന്ന ലിമിറ്റ് സ്വിച്ച് കൂടി ഘടിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. ഒന്നര വർഷത്തിനു ശേഷമാണ്…
Read Moreകുട്ടികളുടെ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ പൂട്ടിയിട്ട് ഒരു വർഷം; രണ്ടു മാസം കൊണ്ട് പൂർത്തിയാക്കേണ്ട പണി രണ്ടു കരാറുകാർ പണിതിട്ടും തീരാതെ മുടങ്ങിക്കിടക്കുന്നു
ഗാന്ധിനഗർ: വികസനത്തിന്റെ അത്യുന്നത പദവിയിൽ എത്തിയ കോട്ടയം മെഡിക്കൽ കോളജിന്റെ കീഴിലുള്ള കുട്ടികളുടെ ആശുപത്രി (ഐസിഎച്ച്) യിൽ ഒരു വർഷമായിട്ട് ഓപ്പറേഷൻ തിയേറ്റർ അടഞ്ഞു കിടക്കുന്നു. രണ്ടു മാസം കൊണ്ടു പൂർത്തിയാക്കേണ്ട അറ്റകുറ്റപ്പണികൾ ഒരു വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. രണ്ടു കരാറുകാർ പണിതിട്ടും പണി തീരാതെ കിടക്കുന്നു. അധികാരികൾ ഇതൊന്നും കാണുന്നില്ലേ. അതോ കണ്ടിട്ടും കാണാത്ത ഭാവത്തിലാണ്. അടിയന്തര ഓപ്പറേഷൻ അടക്കം എല്ലാം പുറത്തേക്കു പറഞ്ഞു വിടുകായണ്. ഇനിയെങ്കിലും കുട്ടികളോടുള്ള അവഗണന അവസാനിപ്പിക്കണം. ബന്ധപ്പെട്ടവർ കണ്ണുതുറന്ന് ഇതൊന്നു കാണണം. 2017 ഡിസംബർ 25 നാണ് പുനർ നിർമ്മാണത്തിനായി ഓപ്പറേഷൻ തിയേറ്റർ അടച്ചത്. 2018 ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കണമെന്ന വ്യവസ്ഥയോടെയാണ് നിർമ്മാണം ആരംഭിച്ചത്. എന്നാൽ നിർമ്മാണം ആരംഭിച്ച് ആറു മാസം പിന്നിട്ടപ്പോൾ ആദ്യ കരാറുകാരൻ പണി നിർത്തി. കരാർ തുക പോരെന്നും കൂടുതൽ തുക അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. പിന്നീട്…
Read Moreമഹാപ്രളയദുരന്തത്തിന്റെ നേർക്കാഴ്ചകൾ സെലിബ്രന്റ് ഇന്ത്യ അരങ്ങിലെത്തിക്കുന്നു; ഇന്ന് രാത്രി ഏഴിന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളി അങ്കണത്തിൽ
ചങ്ങനാശേരി: കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തവും അതിന്റെ രക്ഷാപ്രവർത്തനങ്ങളും സ്റ്റേജിലെത്തിക്കുവാൻ അനുഗൃഹീത കലാകാരനും ചങ്ങനാശേരി അതിരൂപതയിലെ വൈദികനുമായ ഫാ. ഷാജി തുന്പേച്ചിറയിലിന്റെ നേതൃത്വത്തിലുള്ള സെലിബ്രന്റ്സ് ഇന്ത്യ ഒരു പ്രളയവും പ്രാവും എന്ന ലൈറ്റ് ആന്ഡ് സൗണ്ട് ഷോ ഒരുക്കുന്നു. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിലെ വിശുദ്ധ സെബസ്റ്റ്യാനോസ് സഹദായുടെ മകരം തിരുനാളിനോടനുബന്ധിച്ച് ഇന്ന് രാത്രി ഏഴിനാണ് പള്ളി മൈതാനത്ത് ലൈറ്റ് ആൻഡ് സൗണ്ട് ഷോ അരങ്ങേറുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ 300 ഓളം കലാകാര·ാരെയും സാങ്കേതിക വിദഗ്ധരെയും അണിനിരത്തിയാണ് പരിപാടി നടത്തുന്നത്. പതിനായിരം സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള സ്റ്റേജിൽ പ്രധാന രക്ഷാപ്രവർത്തകരായ മത്സ്യത്തൊഴിലാളികളും ഫിഷിംഗ് ബോട്ടുകളും വള്ളങ്ങളും ടിപ്പർ ലോറികളുമൊക്കെ കടന്നുവരും. കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനത്തിന്റെയും മനുഷ്യനന്മയുടെയും ദൃശ്യാവിഷ്കരണംകൂടിയാകും ഈ ഷോ. ഈര ലൂർദ്ദ് മാതാ പള്ളി വികാരിയും സെലിബ്രൻസ്…
Read Moreതിരുവാഭരണ ഘോഷയാത്ര പന്തളത്ത് മടങ്ങിയെത്തി; കൊട്ടാരത്തിലെ സുരക്ഷിത മുറിയിലേക്ക് തിരുഭാവരണം മാറ്റി
പന്തളം:മകരവിളക്കുത്സവത്തിനായി ശബരിമലയിലേക്ക് കൊണ്ടുപോയ തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര പന്തളത്ത് മടങ്ങിയെത്തി. ആറന്മുളയിൽ നിന്നും ഇന്ന് പുലർച്ചെ പുറപ്പെട്ട ഘോഷയാത്ര രാവിലെ ഏഴോടെ കുളനടയിലെത്തി. അവിടെ നിന്നും സ്വീകരിച്ച് പന്തളത്തേക്ക് ആനയിച്ചു. പന്തളം വലിയ പാലത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാരവർമ, സെക്രട്ടറി പി.എൻ.നാരായണ വർമ, നഗരസഭാ ചെയർപേഴ്സണ് റ്റി.കെ.സതി, ബ്ലോക്ക് പഞ്ചായത്ത് അംഗം രഘു പെരുന്പുളിക്കൽ, നഗരസഭാ കൗണ്സിലർമാർ, ഉപദേശക സമിതി പ്രസിഡന്റ് ജി.പൃഥിപാൽ, സെക്രട്ടറി ശരത്, മുട്ടാർ അയ്യപ്പക്ഷേത്രം, സമസ്ത നായർ സമാജം, അയ്യപ്പസേവാസംഘം ഭാരവാഹികൾ തുടങ്ങിയവർ സ്വീകരിച്ചു. മേടക്കല്ലിലൂടെ തിരുവാഭരണങ്ങൾ ശ്രാന്പിക്കൽ കൊട്ടാരത്തിലെത്തിച്ചു. ദേവസ്വം ബോർഡ് അധികൃതരും കൊട്ടാരം ഭാരവാഹികളും ചേർന്ന് ആഭരണങ്ങൾ പരിശോധിച്ച് തിട്ടപ്പെടുത്തി. പിന്നീട് കൊട്ടാരത്തിലെ സുരക്ഷിത മുറിയിലേക്ക് മാറ്റി. കുംഭമാസത്തിലെ ഉത്രം നാളിലും വിഷുവിനുമാണ് ഇനി തിരുവാഭരണ ദർശനമുള്ളത്. 12നാണ് മകരവിളക്കുത്സവത്തിനായി…
Read More