വണ്ണപ്പുറം: കുത്തിറക്കത്തിൽ കെ എസ്ആർടിസി ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഡ്രൈവർ വാഹനം മണ്തിട്ടയിൽ ഇടിപ്പിച്ചു നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. കട്ടപ്പനയിൽ നിന്ന് ഇന്നലെ പുലർച്ചെ 4.30ന് ആനക്കട്ടിയിലേക്ക് പോയ കെ എസ്ആർടിസി ബസാണ് തൊടുപുഴ -വണ്ണപ്പുറം റൂട്ടിൽ കന്പകക്കാനം നാൽപ്പതേക്കറിൽ അപകടത്തിൽപ്പെട്ടത്. രാവിലെ 7.30ഓടെയായിരുന്നു സംഭവം. 103 യാത്രക്കാർ വാഹനത്തിൽ ഉണ്ടായിരുന്നു. ഇറക്കം ഇറങ്ങി വരുന്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടപ്പോഴാണ് തിട്ടയിൽ ഇടിപ്പിച്ചതെന്ന് ഡ്രൈവർ പി.വി. ജോണി പറഞ്ഞു. സമീപത്തുള്ള വൈദ്യുതി പോസ്റ്റ് ഒഴിവാക്കി മണ്തിട്ടയിൽ ഇടിപ്പിച്ചു നിർത്തിയതുമൂലമാണ് ബസ് താഴ്ചയിലേക്ക് മറിയാതിരുന്നതെന്ന് യാത്രക്കാർ പറഞ്ഞു. വാഹനം പിന്നീട് തൊടുപുഴ ഡിപ്പോയിലേക്ക് മാറ്റി. കുത്തിറക്കവും കൊടും വളവുകളുമുള്ള ഇവിടെ വാഹനാപകടങ്ങൾ പതിവാണ്.
Read MoreCategory: Kottayam
വാവരുപള്ളിയിൽനിന്ന് യുവതികളെ കസ്റ്റഡിയിലെടുത്തോ?; വാസ്തവം ഇതാണ്…
എരുമേലി: എരുമേലി മസ്ജിദ് സന്ദർശിക്കുന്നതിനു സ്ത്രീകൾ അടക്കം ആർക്കും വിലക്കില്ലെന്നു ജമാ അത്ത് പ്രസിഡന്റ് പി.എച്ച്. ഷാജഹാൻ. സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കു ജമാഅത്തിനെ ആഗമന ഉദ്ദേശ്യവും മേൽവിലാസവും ബോധ്യപ്പെടുത്തി പ്രവേശിക്കാം. മസ്ജിദിലെ പ്രാർഥനകൾക്കു തടസമില്ലാതെ ശരീരശുദ്ധിയോടെ സന്ദർശനം നടത്താൻ അനുമതിയുള്ളതാണെന്നും ജമാഅത്ത് വ്യക്തമാക്കി. തിങ്കളാഴ്ച വൈകിട്ട് ഒരു സംഘം തമിഴ് യുവതികളെ വാളയാറിൽ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വാവരുപള്ളിയിൽ കയറാനെന്നു പറഞ്ഞ് എത്തിയതാണ് ഇവരെന്നു പറയുന്നു. കൊഴിഞ്ഞാന്പാറ പോലീസ് ആണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ, ഈ സംഭവത്തിന്റെ മറവിൽ ചിലർ വ്യാജപ്രചാരണവുമായി രംഗത്തിറങ്ങിയിട്ടുണ്ടെന്ന് ജമാഅത്ത് ചൂണ്ടിക്കാട്ടി. സ്ത്രീകൾ പള്ളിയിൽ കയറാൻ വന്നെന്നും ചിലരെ പള്ളിയിൽനിന്നു കസ്റ്റഡിയിൽ എടുത്തെന്നുമൊക്കെ പോലീസ് പറഞ്ഞതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതു വ്യാജപ്രചാരണമാണ്. മതമൈത്രി തകർത്തു ലഹള സൃഷ്ടിക്കാനുള്ള ബോധപൂർവമുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും ജമാഅത്ത് ആരോപിച്ചു. സംഭവം സംബന്ധിച്ചു ഡിജിപി ഉൾപ്പെടെ ഉന്നത കേന്ദ്രങ്ങൾക്കു…
Read Moreചൂട് കനക്കുന്നു; റബർ തോട്ടങ്ങളിലും കൃഷിയിടങ്ങളിലും അഗ്നിബാധ ഭീഷണി; അഗ്നിശമന വിദഗ്ധരുടെ മുന്നറിയിപ്പ് ഇങ്ങനെ…
കാഞ്ഞിരപ്പള്ളി: ചൂട് കനത്തതോടെ റബർ തോട്ടങ്ങളിലും കൃഷിയിടങ്ങളിലും അഗ്നിബാധയ്ക്ക് സാധ്യതയേറി. അശ്രദ്ധമായി വീഴുന്ന ഒരു തീപ്പൊരി പോലും ചിലപ്പോൾ ഏക്കർകണക്കിന് പ്രദേശം കത്തിചാന്പലാക്കും. രാവിലെയും വൈകുന്നേരവും തണുപ്പ് ഏറിയതിനാൽ കരിയിലകൾക്ക് തീയിടുന്ന പതിവ് നാട്ടിൻപുറത്തുണ്ട്. കരിയിലകൾക്കൊപ്പമുള്ള ഉണക്കകന്പുകളിൽ പടരുന്ന തീ അണയാതെ കിടന്നാൽ വെയിൽ കനക്കുന്പോൾ ആളിപ്പടരാൻ കാരണമാകും.ഉണങ്ങിയ ഇലകളും ചുള്ളിക്കന്പുകളും വീണടിയുന്നതും മണ്ണിൽ ജലാംശമില്ലാതാകുന്നതും ചൂടുവായു പ്രവാഹവുമെല്ലാം തീപിടിത്തത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. നട്ടുച്ചയ്ക്കും മറ്റും ചപ്പുചവറുകൾ തീയിടുന്നതുമൂലം തീ അതിവേഗം കാറ്റിനൊപ്പം ആളിപ്പടർന്ന് വൻ നാശമുണ്ടാക്കും. ഉച്ചയ്ക്ക് 12നും രണ്ടിനുമിടിയിലുള്ള സമയത്താണ് തീ ഏറ്റവുമധികം ആളിപ്പടരുന്നതെന്നാണ് അഗ്നിശമന വിദഗ്ധരുടെ മുന്നറിയിപ്പ്. പുരയിടങ്ങളിലെ ഉണങ്ങിയ കരിയിലകളിൽ വീഴുന്ന ചെറിയ തീപ്പൊരിയിൽനിന്നാണ് പലപ്പോഴും വലിയ അഗ്നിബാധയുണ്ടാകുന്നത്. അഗ്നിശമന സേന എത്തിയാൽ പോലും തീപിടിത്തം ഉണ്ടാകുന്ന മലനിരകളിലേക്ക് വാഹനം കയറിച്ചെല്ലാൻ വഴിയില്ലാത്തതിനാൽ നാശനഷ്ടത്തിന്റെ ആഴം വർധിക്കുകയും ചെയ്യുന്നു. ഇലകൾ വീണ്…
Read Moreമുണ്ടക്കയത്തും മീ ടൂ; ഹൈക്കോടതി ജഡ്ജിക്കെതിരെ മീ ടൂ ആരോപണവുമായി തൃശ്ശൂർ സ്വദേശി
മുണ്ടക്കയം: തൃശ്ശൂർ സ്വദേശി ഹൈക്കോടതി ജഡ്ജിക്കെതിരെ മീ ടൂ ആരോപണം. ചെളിക്കുഴി സ്വദേശിനിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒന്നര കൊല്ലം മുന്പ് ജഡ്ജിയുടെ വീട്ടിൽ ജോലിക്ക് പോയ യുവതിയെ പീഡിപ്പിച്ചതായിട്ടാണ് പരാതി. യുവതി മുണ്ടക്കയം പോലീസിൽ പരാതി നൽകി. എന്നാൽ സംഭവം നടന്നെന്ന് പറയപ്പെടുന്നത് തൃശ്ശൂർ ആയതിനാൽ കേസ് അങ്ങേോട്ടേക്ക് ഹാൻഡ് ഓവർ ചെയ്തെന്ന് മുണ്ടക്കയം എസ്ഐ സഞ്ജയ് കുമാർ അറിയിച്ചു.
Read Moreശബരിമലയിൽ മകരസംക്രമപൂജ 14ന് ; തിരുവാഭരണ ഘോഷയാത്ര 12ന്; മകരവിളക്ക് വ്യൂ പോയിന്റുകളിലെ സുരക്ഷാസ്ഥിതി വിലയിരുത്തി ഉദ്യോഗസ്ഥർ
ശബരിമല: ശബരിമല ക്ഷേത്രത്തിലെ മകരസംക്രമ പൂജ 14നു രാത്രി 7.52ന്. സൂര്യൻ ധനുരാശിയിൽ നിന്ന് മകരം രാശിയിലേക്ക് മാറുന്ന സംക്രമ മുഹൂർത്തത്തിലാണ് ശബരിമലയിൽ സംക്രമാഭിഷേകം നടക്കുന്നത്. ഇക്കുറി മകരസംക്രമ സന്ധ്യയിലെ ദീപാരാധനയേ തുടർന്നാണ് അഭിഷേകം. അതിനാൽ ദീപാരാധനയ്ക്കു ചാർത്തുന്ന തിരുവാഭരണങ്ങൾ അഴിച്ചു മാറ്റിയശേഷമാണ് സംക്രമാഭിഷേകം. കവടിയാർ കൊട്ടാരത്തിൽ നി്ന്നും കൊടുത്തുവിടുന്ന അയ്യപ്പമുദ്രയിലെ നെയ്യാണ് സംക്രമദിവസം അഭിഷേകത്തിന് ഉപയോഗിക്കുന്നത്. പന്തളം കൊട്ടാരത്തിൽ നിന്ന് ആഘോഷപൂർവം എത്തിക്കുന്ന തിരുവാഭരണങ്ങൾ ചാർത്തി വൈകുന്നേരം 6.30 ഓടെയാണ് ദീപാരാധന. ഇതേസമയം പൊന്നന്പലമേട്ടിൽ മകരജ്യോതിയും തെളിയും. തിരുവാഭരണ ഘോഷയാത്ര 12ന് ശബരിമല: മകരസംക്രമ സന്ധ്യയിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 12ന് രാവിലെ പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്താക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. പരന്പരാഗത കാനനപാതയിലൂടെ മൂന്നു ദിവസം കൊണ്ട് തിരുവാഭരണങ്ങൾ ശബരിമലയിലെത്തിക്കും. ജനുവരി 14നു മകരവിളക്ക്. ഘോഷയാത്ര സുഗമമാക്കാൻ പരന്പരാഗത കാനനപാതയിലെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.…
Read Moreകുഞ്ഞുങ്ങളുടെ ജീവന്റെ കാര്യമാണ് ആധുനിക വെന്റിലേറ്റർ അനുവദിക്കണം; കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിലുള്ളത് രണ്ട് പഴയ വെന്റിലേറ്ററുകൾ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ ആധുനിക വെന്റിലേറ്റർ അനുവദിക്കണമെന്ന ആവശ്യം ഉയർന്നു. പഴയ രണ്ട് വെന്റിലേറ്ററാണ് നിലവിലുള്ളത്.നാല് വെന്റിലേറ്റർ ഉണ്ടെങ്കിൽ മാത്രമേ രോഗം ബാധിച്ച നവജാത ശിശുക്കളെ യഥാസമയം ചികിത്സിക്കുവാൻ കഴിയു. വെന്റിലേറ്റർ സൗകര്യമില്ലാത്തതിനാൽ ദിവസേന നവജാത ശിശുക്കളെ ചികി ത്സിക്കുവാൻ മറ്റ് സ്ഥലങ്ങളിലേക്ക് പറഞ്ഞയക്കുകയാണ്. ഒരു മാസം ശരാശരി 800 കുട്ടികളാണ് ഗൈനക്കോളജി വിഭാഗത്തിൽ ജനിക്കുന്നത്. ഇതനുസരിച്ചുള്ള ചികിത്സാ സംവിധാനങ്ങൾ അപര്യാപ്തമാണ്. പ്രസവശേഷം പ്രസവമുറിയിൽ തന്നെ നവജാത ശിശുക്കളെ കിടത്തുന്നതിനും വെന്റിലേറ്റർ അനിവാര്യമാണ്. എന്നാൽ അവിടേയും വെന്റിലേറ്റർ സൗകര്യം ഇല്ല. അതിനാൽ നവജാത ശിശുക്കളുടെ ചികിത്സക്കായി സർക്കാർ അനുവദിക്കുന്ന ഫണ്ടുകൾ വെന്റിലേറ്റർ കൂടി വാങ്ങി നവജാത ശിശുക്കൾക്ക് യഥാസമയം മെഡിക്കൽ കോളജിൽ തന്നെ ചികിത്സ നൽകുന്നതിനുള്ള നടപടിബന്ധപ്പെട്ട അധികൃതർ സ്വീകരിക്കണമെന്നാണ് ആവശ്യം.
Read Moreഹർത്താൽ ദിവസവും കട തുറക്കണമെന്നാണ് തീരുമാനം; ദ്വിദിന പൊതുപണിമുടക്കിൽ കടകൾ തുറക്കുമെന്ന് മർച്ചന്റ്സ് അസോസിയേഷൻ
കോട്ടയം: 8,9 തീയതികളിൽ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത പൊതുപണിമുടക്കു ദിവസങ്ങളിൽ കോട്ടയത്തെ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത് ഹർത്താലല്ല. ഹർത്താൽ ആചരിക്കണമെന്ന ആഹ്വാനവുമില്ല. ഹർത്താൽ ദിവസവും കട തുറക്കണമെന്നാണ് തീരുമാനം. പണിമുടക്ക് നടക്കുന്ന രണ്ടുദിവസങ്ങളിലും കട തുറക്കണമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനം. അതിനാൽ കോട്ടയത്തെ എല്ലാ കടകളും തുറന്നു പ്രവർത്തിക്കുമെന്നും മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Read Moreനടയടച്ച തന്ത്രിയുടെ നടപടി തെറ്റ്; ആചാര ലംഘനം ഉണ്ടായാൽ തന്ത്രി ആദ്യം അറിയിക്കേണ്ടത് ബോർഡിനെയെന്ന് ദേവസ്വം കമ്മീഷണർ
ശബരിമല: യുവതി പ്രവേശത്തിനു പിന്നാലെ ശബരിമല നടയടച്ച തന്ത്രിയുടെ നടപടി തെറ്റാണെന്ന് ദേവസ്വം കമ്മീഷണർ എൻ.വാസു. ബോർഡിന്റെ അനുമതിയില്ലാതെയാണ് തന്ത്രി നട അടച്ചത്. തന്ത്രിക്കെതിരെ നടപടി എടുക്കാൻ ദേവസ്വം ബോർഡിന് അധികാരം ഉണ്ടെന്നും ദേവസ്വം കമ്മീഷണർ പറഞ്ഞു. ആചാര ലംഘനം ഉണ്ടായാൽ തന്ത്രി ആദ്യം ബോർഡിനെയാണ് ഇക്കാര്യം അറിയിക്കേണ്ടത്. ബോർഡിന്റെ രേഖാമൂലമുള്ള അനുമതിയോടു കൂടി മാത്രമേ തന്ത്രിക്ക് നട അടയ്ക്കാനും ശുദ്ധിക്രിയകൾ നടത്താനും കഴിയുകയുള്ളു- എൻ. വാസു പറഞ്ഞു.
Read Moreഎന്തിനു ലാത്തിച്ചാർജ്? ആർക്കും വ്യക്തത ഇല്ല; വലിയ പ്രകോപനം കൂടാതെയാണു ലാത്തിച്ചാർജിലേക്കു നീങ്ങിയതെന്നു ഒരുവിഭാഗം പോലീസുകാർ
കോട്ടയം: ലോംഗ് മാർച്ചിനുനേരേ ലാത്തിച്ചാർജ് നടന്ന സംഭവത്തിൽ വ്യക്തത വരാതെ കോണ്ഗ്രസ് നേതൃത്വവും ഒരുവിഭാഗം പോലീസുകാരും. ഇന്നലെ ഉച്ചയോടെയാണു കോട്ടയം എസ്പി ഓഫീസിലേക്കു കോണ്ഗ്രസ് നടത്തിയ മാർച്ചിനുനേരെ ലാത്തിച്ചാർജ് നടത്തിയത്. ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും പങ്കെടുത്ത യോഗത്തിലാണു കോട്ടയം ഡിവൈഎസ്പി ആർ. ശ്രീകുമാറിന്റെ നിർദേശാനുസരണം പോലീസ് ലാത്തി ച്ചാർജ് നടത്തിയത്. പാത്താമുട്ടം പള്ളിയിൽ അഭയം തേടിയിരിക്കുന്ന കുടുംബങ്ങൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണു ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ലോംഗ് മാർച്ച് സംഘടിപ്പിച്ചത്. മുൻകൂട്ടി തയാറാക്കിയതുപോലെ മാർച്ചിനുനേരെ ലാത്തിച്ചാർജ് നടത്തുകയായിരുന്നുവെന്ന് കോണ്ഗ്രസ് ആരോപിച്ചു. ലാത്തി ച്ചാർജിനു പിന്നിൽ ഡിവൈഎസ്പി ആർ. ശ്രീകുമാറാമെന്നും കോണ്ഗ്രസ് ആരോപണം ഉന്നയിച്ചു. മാർച്ചിനുശേഷം കോണ്ഗ്രസ് പ്രവർത്തകരും ഡിവൈഎസ്പിയും തമ്മിൽ വാക്കേറ്റവും അസഭ്യം പറച്ചിലുമുണ്ടായി. കോണ്ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്റെ വാഹനത്തിൽ സമ്മേളനത്തിനുശേഷം മടങ്ങിയ പ്രവർത്തകരിൽ ഒരാൾ പോലീസിനുനേരെ അസഭ്യം പറയുകയും ഡിവൈഎസ്പി ഏറ്റുപിടിക്കുകയും ചെയ്തു. ‘നേതാക്കളുടെ…
Read Moreകോട്ടയത്ത് കോൺഗ്രസിന്റെ ലോംഗ് മാർച്ചിനുനേരേയുള്ള പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധം വ്യാപകമാകുന്നു
കോട്ടയം: കോട്ടയത്ത് ലോംഗ് മാർച്ചിനുനേരേ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധം വ്യാപകമാകുന്നു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ പങ്കെടുത്ത എസ്പി ഓഫീസ് മാർച്ചിനിടെ ഇന്നലെ ഉച്ചയോടെയാണ് ലാത്തിച്ചാർജ് നടത്തിയത്. പ്രകോപനം കൂടാതെ പോലീസ് ലാത്തിച്ചാർജ് നടത്തിയതിലും കോണ്ഗ്രസ് നേതാക്കളെ മർദ്ദിച്ചതിലും പ്രതിഷേധിച്ച് ഇന്നു മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രാദേശിക തലങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്തും. പന്തംകൊളുത്തി പ്രകടനത്തിനു കേരള കോണ്ഗ്രസ് എം പിന്തുണ പ്രഖ്യാപിച്ചു. പാത്താമുട്ടം കൂന്പാടി സെന്റ് പോൾസ് പള്ളിയിൽ അഭയം തേടിയിരിക്കുന്ന കുടുംബങ്ങൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി കോട്ടയം ജില്ലാ പോലീസ് ചീഫിന്റെ ഓഫീസിലേക്ക് സംഘടിപ്പിച്ച ലോംഗ് മാർച്ചിനുശേഷം ചേർന്ന പ്രതിഷേധസമ്മേളനത്തിനിടെയാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയത്. ജനപ്രതിനിധികളടക്കം എട്ടു കോണ്ഗ്രസ് പ്രവർത്തകർക്കും രണ്ടു പോലീസുകാർക്കും ഒരു മാധ്യമപ്രവർത്തകനുമാണു പരിക്കേറ്റത്. ജില്ല പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജെസിമോൾ മനോജ്,…
Read More