കോട്ടയം: പ്രളയത്തിനുശേഷം വേന്പനാട്ട് കായലിൽ നടത്തിയ മത്സ്യസർവെയിൽ 115 ഇനം മീനുകളെ കണ്ടെത്തി. പരന്പരാഗത കായൽ മത്സ്യങ്ങളുടെ ലഭ്യതയിൽ കുറവു വന്നെങ്കിലും പുതിയ ഇനങ്ങൾ കായലിലെത്തി. കടൽ മത്സ്യങ്ങളുടെ ചില ഇനങ്ങളും ഉപ്പുരസം കൂടിയതോടെ കായലിലേക്ക് കടന്നുവരുന്നതായി അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി (എട്രീ) നേതൃത്വത്തിൽ നടത്തിയ സർവെ പറയുന്നു. പ്രളയം കായലിന്റെ മത്സ്യഘടനയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചേറുമീൻ, വരാൽ തുടങ്ങിയയുടെ അളവ് കുറഞ്ഞു. കുളങ്ങളിലിലും ടാങ്കുകളിലും രഹസ്യമായി വളർത്തിയിരുന്ന നിരോധിത ഇനമായ പിരാനയും ആഫ്രിക്കൻ മുഷിയും വെള്ളപ്പൊക്കത്തിൽ കായലിൽ വ്യാപകമായി. കരിമീൻ ലഭ്യത ഭാവിയിൽ കുറയാൻ ഇതു കാരണമായേക്കാം. തണ്ണീർ മുക്കം ഫണ്ടു മുതൽ അരൂർക്കുറ്റി വരെ ഡിസംബർ 21 മുതൽ 23 വരെയായിരുന്നു സർവെ. കായൽമീനുകൾ പന്പ, മീനച്ചിൽ നദികളിലേക്കും പലായനം ചെയ്യുന്നുണ്ട്. ലവണാംശം കൂടിയതിനാലാവാം മത്സ്യങ്ങളുടെ പലായനമെന്ന് വിദഗ്ധർ പറയുന്നു.…
Read MoreCategory: Kottayam
മുന്നോക്ക സാമ്പത്തിക സംവരണം സ്വാഗതാർഹം; പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം സംരക്ഷിച്ചുകൊണ്ടായിരിക്കണമെന്ന് ഫ്രാൻസിസ് ജോർജ്
കോട്ടയം: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 10 ശതമാനം മുന്നോക്ക സാന്പത്തിക സംവരണം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള തന്ത്രം ആകരുതെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ജനാധിപത്യ കേരള കോണ്ഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്. കേരള കോണ്ഗ്രസ് ആരംഭകാലം മുതൽ ഉയർത്തിയിട്ടുള്ള ഈ ആവശ്യം പ്രാവർത്തികമാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ്. പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം സംരക്ഷിച്ചുകൊണ്ടായിരിക്കണം തീരുമാനം നടപ്പിലാക്കേണ്ടത്. ദളിത് വിഭാഗത്തിൽപ്പെട്ട ക്രൈസ്തവർക്കും മുസ്ലിംകൾക്കും സംവരണം ഏർപ്പെടുത്തിക്കൊണ്ട് സാമൂഹിക നീതി നടപ്പിലാക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നും കെ. ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.
Read Moreചന്ദനക്കുടവും പേട്ടതുള്ളലും ഭക്തിസാന്ദ്രമായി എരുമേലി; ദീപാലങ്കാരങ്ങളാൽ മനോഹാരിത നിറഞ്ഞ് നൈനാർ ജുമാ മസ്ജിദും കൊച്ചമ്പലവും
എരുമേലി: സമഭാവനയോടെ എരുമേലി ചന്ദനക്കുടം, പേട്ടതുളളൽ ഒരുക്കങ്ങളായി. മുസ്ലിം ജമാഅത്തിന്റെ ചന്ദനക്കുടാഘോഷം നാളെയും അന്പലപ്പുഴ-ആലങ്ങാട്ട് ഭക്തസംഘങ്ങളുടെ പേട്ടതുള്ളൽ അനുഷ്ഠാനം 11നും നടക്കും. അയ്യപ്പഭക്തരുടെ വൻതിരക്കിലാണ് എരുമേലിയിപ്പോൾ. ദീപാലങ്കാരങ്ങളുടെ മനോഹാരിത നിറഞ്ഞ നൈനാർ ജുമാ മസ്ജിദും കൊച്ചന്പലവും കാണാൻ രാത്രിയിൽ പേട്ടക്കവലയിൽ തിരക്കാണ്. 10നു വൈകുന്നേരം അഞ്ചിന് അന്പലപ്പുഴ സംഘവുമായി സൗഹൃദ സമ്മേളനത്തോടെയാണു ചന്ദനക്കുടാഘോഷം ആരംഭിക്കുക. ആന്റോ ആന്റണി എംപി, പി.സി. ജോർജ് എംഎൽഎ തുടങ്ങിയവർ അന്പലപ്പുഴ സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർക്കും പേട്ടതുള്ളൽ സംഘം ഭാരവാഹികൾക്കും സമ്മേളനത്തിൽ സ്വീകരണം നൽകും. മന്ത്രി വി.എസ്. സുനിൽകുമാർ ചന്ദനക്കുട ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് പി.എച്ച്. ഷാജഹാന്റെയും ഭാരവാഹികളുടെയും നേതൃത്വത്തിൽ ഘോഷയാത്ര പേട്ടക്കവലയിൽനിന്നും ചരളയിലെത്തി തിരികെ മടങ്ങി വലിയന്പലത്തിലെത്തി ദേവസ്വം പ്രതിനിധികളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങും. പേട്ടക്കവലയിൽ ഘോഷയാത്രക്ക് ജില്ലാ ഭരണകൂടം സ്വീകരണം നൽകും. ഒപ്പം വിവിധ വകുപ്പുകളുടെ…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ ജീവനക്കാരുടെ പഞ്ചിംഗ് സമ്പ്രദായം അവതാളത്തിൽ; സ്ഥാപിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പഞ്ചിംഗ് മെഷിനുകൾ കേടായി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാർക്ക് ഡ്യൂട്ടി സമയം ക്രമീകരിക്കുവാൻ ഏർപ്പെടുത്തിയ പഞ്ചിംഗ് സന്പ്രദായം അവതാളത്തിൽ. ജനുവരി ഒന്നു മുതലാണ് സന്പ്രദായം നിലവിൽ വന്നത്. അഞ്ചു പഞ്ചിംഗ് മെഷിനാണു സ്ഥാപിച്ചിരിക്കുന്നത്. ഒരെണ്ണം മാത്രമാണു ഇപ്പോൾ പ്രവർത്തിക്കുന്നത്. നാല് എണ്ണവും തകരാറിലാണ്. മെഷിൻ സ്ഥാപിച്ചിട്ട് ഒരാഴ്ച പൂർത്തികരിക്കുന്നതിനു മുന്പുതന്നെ തകരാറിലായി. മുന്നൊരുക്കങ്ങളോ അറിയിപ്പോ ഒന്നും തന്നെ ജീവനക്കാർക്ക് നൽകാതെയാണ് ഒന്നാം തിയതി മുതൽ പഞ്ചിംഗ് സന്പ്രദായം ആരംഭിച്ചതെന്നും ആക്ഷേപമുണ്ട്. ഒന്നിനു രാവിലെ ഡ്യൂട്ടിക്കെത്തിയപ്പോഴാണ് ജോലിക്കെത്തുന്പോഴുള്ള രജിസ്റ്ററിൽ ഒപ്പുവയ്ക്കുന്ന സന്പ്രദായം നിർത്തിയെന്ന് അറിയുന്നത്. ജീവനക്കാർക്ക് ലഭിച്ചിട്ടുള്ള ഐഡി കാർഡ് പഞ്ചിംഗ് മെഷിനിൽ പതിപ്പിച്ചശേഷം ഡ്യൂട്ടിയിൽ പ്രവേശിക്കാമെന്ന് നിർദ്ദേശം ലഭിക്കുന്നത്. ഐഡി കാർഡ് പലരുടേയും കൈവശം ഇല്ലായിരുന്നു. ഉണ്ടായിരുന്ന പലർക്കും ഉപയോഗിക്കുവാൻ അറിയാതെയും വന്നു. ചിലരുടെ കാർഡിന്റെ ചിപ്പ് പിടിക്കുന്നില്ല. ഇതോടെ ജീവനക്കാർ വിഷമിക്കുകയാണ്. രാവിലെ ഡ്യൂട്ടിക്ക് എത്തുന്നവർ 7.20നും…
Read Moreതെരുവ് നായ്ക്കൾ കടിച്ചുകിറിയ പഴ്സിൽ അരലക്ഷം രൂപ; പഴ്സ് ഉടമസ്ഥന് കൈമാറി സിവിൽ പോലീസ് ഓഫീസർക്കും ഹോം ഗാർഡിനും അഭിനന്ദന പ്രവാഹം
വൈക്കം: തെരുവ് നായ്ക്കൾ കടിച്ചുകിറിയ പഴ്സിൽ അരലക്ഷം രൂപ. നായ്ക്കളെ ഓടിച്ച ശേഷം പഴ്സ് ഉടമസ്ഥനു കൈമാറിയ സിവിൽ പോലീസ് ഓഫീസർക്കും ഹോം ഗാർഡിനും അഭിനന്ദന പ്രവാഹം. വൈക്കം പോലീസ് സ്റ്റേഷനിലെ സിവിൽപോലീസ് ഓഫീസർ വിജീഷിനും ഹോം ഗാർഡ് സാബുവിനുമാണ് നാട്ടുകാരും പോലീസുകാരും അഭിനന്ദനം കൊണ്ടു പോതിയുന്നത്. ഹർത്താലുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലായിരുന്നു ഇരുവരും. വൈക്കം ബോട്ടുജെട്ടിക്കു സമീപത്തു കൂടി കടന്നു പോകുന്പോഴാണ് തെരുനായ്ക്കൾ എന്തോ കടിച്ചുകീറുന്നതു കണ്ടത്. ശ്രദ്ധിച്ചപ്പോഴാണ് അതൊരു പഴ്സ് ആണെന്നു മനസിലായത്. വിജീഷും സാബുവും നായ്ക്കളെ ഓടിച്ചു മാറ്റി പഴ്സ് പരിശോധിച്ചപ്പോഴാണ് പണവും രേഖകളും കണ്ടെത്തിയത്. ഉടനെ സ്റ്റേഷനിൽ എത്തിച്ചു. പഴ്സിൽ നിന്നുള്ള ഫോണ് നന്പർ വച്ച് വിളിച്ചപ്പോഴാണ് തലയാഴം ഉല്ലല സ്വദേശിയായ ജോർജ് ജോസഫ് എന്നയാളുടേതാണന്ന് വ്യക്തമായത്. ഉടനെ അയാൾ സ്റ്റേഷനിലെത്തി തെളിവ് ഹാജരാക്കി അഡീഷണൽ എസ് ഐ ജോസ് ജോസപ് തോട്ടപ്പള്ളിയിൽ…
Read Moreകടയ്ക്ക് മുന്നിൽ പാർക്ക് ചെയ്ത കാർ അള്ളുവെച്ച നിലയിൽ; വ്യാപാരിയും മെമ്പറും തമ്മിൽ വാക്പോര്; കറുകച്ചാലിലെ അള്ളുവയ്പ്പ് ഒടുവിൽ പോലീസ് സ്റ്റേഷനിലും
കറുകച്ചാൽ: വാഹനത്തിന് അള്ളുവെച്ചെന്ന പരാതിയിൽ പഞ്ചായത്ത് മെന്പറും വ്യാപാരിയും കൊന്പു കോർത്തു. സംഭവം പോലീസ് സ്റ്റേഷനിൽ വരെ എത്തി നിൽക്കുന്നു. കടയ്ക്കു മുന്പിൽ കാർ പാർക്കു ചെയ്തതിൽ പ്രകോപിതനായ വ്യാപാരി ടയറിൽ അള്ളുവച്ചുവെന്നാണ് പഞ്ചായത്ത് മെന്പറുടെ പരാതി. കറുകച്ചാൽ-വാഴൂർ റോഡിൽ കെഎസ്എഫ്ഇക്ക് സമീപം ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സംഭവം. കറുകച്ചാൽ പഞ്ചായത്തംഗം സുനിൽ ഈശോയുടെ കാറിന്റെ ടയറിലാണ് അള്ളുവച്ചത്. കെഎസ്എഫ്ഇയിലേക്ക് പോകുന്നതിനായി എത്തിയ സുനിൽ കാർ സമീപത്തെ കടയ്ക്ക് മുന്പിൽ പാർക്കു ചെയ്തത് വ്യാപാരി ചോദ്യം ചെയ്തിരുന്നു. വാഹനം മാറ്റണമെന്ന് ആവശ്യപെട്ടെങ്കിലും സ്ഥലം ഇല്ലാത്തതിനാലാണന്നും ഉടൻ മാറ്റാമെന്ന് പറഞ്ഞ് സുനിൽ പോകുകയായിരുന്നു. തിരികെ വന്ന് കാർ മുന്നോട്ടെടുത്തപ്പോഴാണ് ടയർ പഞ്ചറായ നിലയിൽ കണ്ടെത്തിയത്. അര ഇഞ്ചിന്റെ നാല് ആണികളാണ് ടയറിൽ തറച്ചിരുന്നത്. സംഭവത്തിൽ വ്യാപാരിയുടെ പേരിൽ സുനിൽ കറുകച്ചാൽ സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ ടയറിൽ അള്ളുവെച്ചുവെന്നത്…
Read Moreമകരവിളക്ക് ദിനത്തിൽ അവകാശ പുനഃസ്ഥാപന ദീപം തെളിയിക്കാനൊരുങ്ങി മലഅരയ കുടുംബങ്ങൾ
മുണ്ടക്കയം: മകരവിളക്ക് ദിനത്തിൽ പതിനായിരം മലഅരയ കുടുംബങ്ങൾ അവകാശ പുനഃ സ്ഥാപന ദീപം തെളിയിക്കുമെന്ന് ഐക്യമല അരയ മഹാസഭ നേതാക്കൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. 1949 വരെ പൊന്നന്പലമേട്ടിൽ മകരവിളക്ക് തെളിയിച്ചിരുന്നത് മല അരയ സമുദായത്തിൽപ്പെട്ടവരായിരുന്നു. പിന്നീട് ഇവരിൽ നിന്നും ബലമായി വിളക്ക് കവർന്നെടുക്കുകയായിരുന്നു. കഴിഞ്ഞ 2,563 ദിവസങ്ങളായി ഉടുന്പാറ മലയിലെ അന്പലത്തിൽ കെടാവിളക്ക് സ്ഥാപിച്ചിട്ടുണ്ട്. പൊന്നന്പലമേട്ടിൽ അവസാന ദീപം തെളിയിച്ച പുത്തൻ വീട്ടിൽ കുഞ്ഞന്റെ മരുമകൾ രാജമ്മ അയ്യപ്പന്റെ കുടുംബത്തിലേയ്ക്ക് ആദ്യ ദീപം പകരും. മകരവിളക്ക് തെളിയുന്ന അതേ സമയത്തു തന്നെ പതിനായിരം മലയര കുടുംബങ്ങളിലും പുനഃസ്ഥാപന ദീപം തെളിയിക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ശ്രീ അയ്യപ്പ ധർമ്മ സംഘം പ്രസിഡന്റ് സി.ആർ. ദിലീപ് കുമാർ ജനറൽ സെക്രട്ടറി കെ.എൻ. പത്മനാഭൻ എന്നിവരെ ജനറൽ കണ്വീനർമാരായും പ്രഫ. എം.എസ്. വിശ്വംഭരൻ, കരീഷ്മാ അജേഷ് കുമാർ, കെ.പി.…
Read Moreനഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; അമ്മയ്ക്കും മകൾക്കും മൂന്നു വർഷം കഠിന തടവ്
കോട്ടയം: വിദേശത്ത് നഴ്സിംഗ് ജോലിക്കുള്ള വിസ വാഗ്ദാനം ചെയ്ത് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയ കേസിൽ അമ്മക്കും മകൾക്കും മൂന്നു വർഷം കഠിനതടവും പിഴയും. പത്തനംതിട്ട കണ്ടംപേരൂർ ചക്കുളത്ത് റോസി ബാബു (50), മകൾ ബിൻസി ബാബു (31) എന്നിവരെ ശിക്ഷിച്ചുകൊണ്ട് കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എ. ഇജാസ് ഉത്തരവായി. ഒന്നാം പ്രതി ബിൻസി ബാബു പരാതിക്കാരായ ആറുപേർക്ക് 80,000 രൂപ വീതവും രണ്ടാംപ്രതി റോസി ബാബു ഈ ആറുപേർക്കും 40,000 രൂപ വീതവും പിഴയായി നൽകണം. പിഴ നല്കിയില്ലെങ്കിൽ ഒരു വർഷം അധികതടവ് പ്രതികൾ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. മഹാരാഷ്ട്രയിലെ താനെ സോനം പാരഡൈസ് കോപ്പറേറ്റിവ് ഹൗസിംഗ് സൊസൈറ്റിയിലെ ഗോൾഡൻ നെസ്റ്റ് വീട്ടിൽ താമസിച്ച് ആറ് മലയാളി നഴ്സുമാരെ യുകെ, സ്വിറ്റ്സർഡലാൻഡ് എന്നീ രാജ്യങ്ങളിൽ നഴ്സിംഗ് ജോലിക്കുള്ള വിസ വാഗദാനം ചെയ്ത് 12,60,000 രൂപ…
Read Moreവീട്ടുമുറ്റത്തെത്തി ഇണചേർന്നശേഷം സമീപത്തെ കാട്ടിലൊളിച്ചു; നാലുദിവസം നാട്ടുകാരുടെ ഉറക്കം കെടുത്തിയ മൂർഖൻമാരെ പൊക്കി
ഉപ്പുതറ: നാലുദിവസം വീട്ടുകാരുടേയും അയൽക്കാരുടേയും ഉറക്കംകെടുത്തിയ രണ്ടു മൂർഖൻ പാന്പുകളെ പിടികൂടി വനത്തിൽ വിട്ടു. അയ്യപ്പൻകോവിൽ പനയ്ക്കൽവളവിൽ മഠത്തിനകത്ത് ബിജുവിന്റെ വീട്ടുമുറ്റത്തും പരിസരത്തുമാണ് പാന്പുകൾ കൂടിയിരുന്ന് നാട്ടുകാരെ നാലു ദിവസം പരിഭ്രാന്തരാക്കിയത്. വ്യാഴാഴ്ച പകൽ വീട്ടുമുറ്റത്തെത്തി ഇണചേർന്നശേഷം സമീപത്തെ കാട്ടിലൊളിച്ച പാന്പുകൾ പിറ്റേദിവസവും ഇതേസമയത്തെത്തി. ശനിയാഴ്ച പകൽ മുറ്റത്തുവന്ന പാന്പുകൾ വൈകുന്നേരത്തോടെ പിൻഭാഗത്തെ കൽകെട്ടിന്റെ മാളത്തിൽ കയറി. നാട്ടുകാർചേർന്ന് മാളം വലകെട്ടിയടച്ചശേഷം പാന്പുപിടിത്തത്തിൽ വിദഗ്ധനായ കട്ടപ്പന അഗ്രോ കെമിക്കൽ ഉടമ ഷുക്കൂറിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരേയും വിവരമറിയിച്ചു. ഞായറാഴ്ച കൽകെട്ട് പൊളിച്ച് നാലുമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ വൈകുന്നേരം അഞ്ചോടെ മൂർഖൻ പാന്പുകളെ പിടികൂടി കാഞ്ചിയാർ റേഞ്ച് ഓഫീസിലെത്തിച്ചു. പുല്ലാനി ഇനത്തിൽപെട്ട എട്ടും അഞ്ചും വയസുള്ള പാന്പുകളെ വനംവകുപ്പ് അഞ്ചുരുളി വനത്തിൽ തുറന്നുവിട്ടു.
Read Moreവാവാ സുരേഷെത്തി; മൂർഖൻ വലയിലായി! അഞ്ചുവയസുള്ള പാന്പ് മുട്ടയിടാൻ തയാറെടുക്കുകയായിരുന്നു
നെടുങ്കണ്ടം: വാവ സുരേഷ് എത്തി, മൂർഖൻ വലയിലായി. തൂക്കുപാലം ശൂലപ്പാറ മുല്ലക്കൽ മുരളിയുടെ വീടിന്റെ പരിസരത്ത് ഞായറാഴ്ച വൈകുന്നേരം ആറോടെയാണ് പാന്പിനെ കണ്ടത്. വീട്ടുകാർ വാവ സുരേഷിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ എട്ടിന് സ്ഥലത്തെത്തിയ വാവ സുരേഷ് വീടിന്റെ സമീപത്തെ മണ്പൊത്തിൽനിന്നും പാന്പിനെ പിടികൂടി. തൂന്പയ്ക്ക് മണ്ണുതുരന്നപ്പോൾ ചെറുതായി പരിക്കേറ്റ പന്പിന് മരുന്ന് വച്ചുകെട്ടി കുപ്പിക്കുള്ളിലാക്കി വനമേഖലയിൽ തുറന്നുവിട്ടു. മൂർഖൻ ഇനത്തിൽപെട്ട അഞ്ചുവയസുള്ള പാന്പ് മുട്ടയിടാൻ തയാറെടുക്കുകയാണെന്നും വാവ സുരേഷ് പറഞ്ഞു.
Read More