കോട്ടയം: സമീപ ദിവസങ്ങളിൽ പതിവില്ലാതെയുണ്ടായിരിക്കുന്ന രാത്രികാല കൊടും തണുപ്പ് വരിനിരിക്കുന്ന കടുത്ത വേനലിലേക്കുള്ള തുടക്കമാകാമെന്ന് കാലാവസ്ഥാ വിദഗ്ധർ. പുലർച്ചെ 12 ഡിഗ്രി വരെ താപനില താഴുകയും രാവിലെ പത്തോടെ ചൂട് വർധിച്ച് 35 ഡിഗ്രിയിൽ എത്തുകയും ചെയ്യുന്നു. ഒരാഴ്ചയായി പകൽച്ചൂട് 33 ഡിഗ്രി മുതൽ 35 ഡിഗ്രിവരെയാണ് ജില്ലയിലെ കൂടിയൽ താപനില. രാത്രികാല തണുപ്പ് കൂടുന്ന തോതിനൊപ്പം പകൽതാപനിലയും വർധിച്ചുവരുന്നു. വൈകുന്നേരം ആറിനു ശേഷം പെട്ടെന്ന് തണുപ്പിലേക്കെത്തുന്നു. പുലർച്ചെ നന്നായി മഞ്ഞുവീഴ്ചയുമുണ്ട്. റബർ ഉത്പാദനത്തിൽ വലിയ വർധനവാണ് ഇതുവഴിയുണ്ടായിരിക്കുന്നത്. എന്നാൽ തണുപ്പ് മാറി ചൂട് കൂടിയാലുടൻ പാലിന്റെ ലഭ്യത പെട്ടെന്ന് കുറയും. വാഗമണ്‍, കുട്ടിക്കാനം എന്നിവിടങ്ങളിൽ ഈ ദിവസങ്ങളിലെ കനത്ത മഞ്ഞ് ഗതാഗതതടസവുമുണ്ടാക്കുന്നു. കഴിഞ്ഞ വർഷമുണ്ടായ മഹാപ്രളയത്തിനു തുടർച്ചയായി കടുത്ത വേനലിലേക്കുള്ള നീക്കമാണിതെന്ന് കാലാവസ്ഥാ വിഭാഗം സംശയിക്കുന്നു. മേൽമണ്ണിന് കടുത്ത ചൂടുണ്ടായി ജലാംശം വറ്റിയാൽ കൃഷി പ്രതികൂലമായി…
Read MoreCategory: Kottayam
തിക്കിത്തിരക്കും അടിച്ചുമാറ്റും; അയ്യപ്പവേഷത്തിലെത്തിയ മോഷ്ടാവ് പിടിയിൽ; പ്രതി ശബരിമല സീസണിലെ സ്ഥിരം മോഷ്ടാവെന്ന് പോലീസ്
നിലയ്ക്കൽ: അയ്യപ്പവേഷത്തിലെത്തിയ മോഷ്ടാവ് നിലയ്ക്കലിൽ പോലീസ് പിടിയിൽ. തമിഴ്നാട് ദിണ്ടിഗൽ നടുവത്തൂർ പളനിസ്വാമി (39 )യാണ് മോഷണത്തി നിടയിൽ നിലയ്ക്കലിൽനിന്ന് പോലീസ് പിടിയിലായത്. 2004 മുതൽ ഇയാൾ പലപ്രാവശ്യം സന്നിധാനത്തും പമ്പയിലും സമാന കേസുകളിൽ പോലീസ് പിടിയിലായിട്ടുണ്ട്. കഴിഞ്ഞവർഷവും ഇയാളെയും കൂട്ടാളികളായ മൂന്നുപേരെയും ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ പോലീസ് പിടികൂടിയിരുന്നു. തമിഴ്നാട്ടിൽനിന്ന് കുട്ടികളടക്കം വന്ന് പല ഗ്രൂപ്പുകളായി തിരിഞ്ഞാണ് മോഷണം നടത്തിയത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ തിരക്കിനിടയിൽ കടന്നുകൂടി വിലപിടിപ്പുള്ള വസ്തുക്കളും പണവും അപഹരിക്കുകയാണ് ഇവരുടെ പ്രധാന രീതി.
Read Moreബസിന്റെ ചില്ല് എറിഞ്ഞു പൊട്ടിച്ചത് കണ്ടക്ടർ: കാമറയും ഫോണും പോലീസിന് തെളിവായി
മുക്കൂട്ടുതറ: റോഡരികിൽ രാത്രിയിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്റെ ചില്ല് കല്ലെറിഞ്ഞു പൊട്ടിച്ചത് മറ്റൊരു ബസിന്റെ കണ്ടക്ടർ ആണെന്ന് പോലീസ് കണ്ടെത്തി. കുറ്റം സമ്മതിച്ച കണ്ടക്ടർ നഷ്ടപരിഹാരം നൽകാമെന്ന് ബസ് ഉടമയുമായി പോലീസ് സാന്നിധ്യത്തിൽ ധാരണയായതോടെ കേസ് ഒത്തുതീർപ്പിലുമായി. കഴിഞ്ഞ ദിവസം ചാത്തൻതറയിലാണ് കോട്ടയം -എരുമേലി റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ ചില്ലുകൾ കല്ലെറിഞ്ഞുടച്ച നിലയിൽ കണ്ടെത്തിയത്. ബസുടമ കാഞ്ഞിരപ്പള്ളി ജിസ് തോമസ് നൽകിയ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച വെച്ചൂച്ചിറ പോലീസ് സംഭവസ്ഥലത്തിനടുത്തുള്ള കടയിലെ സിസി കാമറ പരിശോധിച്ചു. കാമറയിലെ ദൃശ്യങ്ങളിൽ സംഭവസമയത്ത് കടന്നുപോയ ആക്ടിവ സ്കൂട്ടറിന്റെ ഉടമയെയും ഇയാളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ ഈ സമയത്ത് ചാത്തൻതറയിലാണെന്നും പോലീസ് കണ്ടെത്തിയതോടെ പ്രതി മറ്റൊരു ബസിന്റെ കണ്ടക്ടർ ആണെന്ന് വ്യക്തമാകുകയായിരുന്നു . കോട്ടയത്ത് നിന്നു വൈകുന്നേരം ബസ് പുറപ്പെടുന്ന സമയത്തെ ചൊല്ലിയുള്ള തർക്കമാണ് കല്ലെറിഞ്ഞു ചില്ലുടച്ചതിന്…
Read Moreപാത്താമുട്ടത്തെ ഡിവൈഎഫ്ഐ ഊരുവിലക്ക്; കോട്ടയത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
കോട്ടയം: പാത്താമുട്ടം കൂമ്പാടി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളി വിഷയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പോലീസ് ലാത്തിവീശുകയും ചെയ്തു. സംഘർഷത്തിൽ ആറ് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ മാറ്റാൻ പോലീസ് ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഭീഷണിയെതുടർന്ന് പള്ളിക്കുള്ളിൽ അഭയം തേടിയവർക്ക് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. ഡിസംബർ 23ന് രാത്രി സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട കാരൾ സംഘത്തെയാണ് ഡിവൈഎഫ്ഐ സംഘം ആക്രമിച്ചത്. പള്ളിക്കു നേരെയും ആക്രമണമുണ്ടായി. സിപിഎമ്മും ഡിവൈഎഫ്ഐയും ഏർപ്പെടുത്തിയ ഊരുവിലക്കു പ്രദേശത്തു തുടരുകയാണ്. ആക്രമിക്കപ്പെട്ടവരിൽ 6 കുടുംബത്തിൽപ്പെട്ട 25 പേർ ഇപ്പോഴും പള്ളിയിലുണ്ട്. സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘത്തെ ആക്രമിക്കുകയും പള്ളി അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ ഏഴ് ഡിവൈഎഫ്ഐ പ്രവർത്തകരെ…
Read Moreപാത്താമുട്ടത്ത് കരോൾ സംഘത്തിനും പള്ളിക്കും നേരേയുണ്ടായ ആക്രമണം; എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി
ചിങ്ങവനം: പാത്താമുട്ടത്ത് കരോൾ സംഘത്തിനും പള്ളിക്കും നേരേയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഡിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന എസ്പി ഓഫീസ് മാർച്ച് പാത്താമുട്ടത്തു നിന്ന് ആരംഭിച്ചു. ഉച്ചയോടെ മാർച്ച് കോട്ടയത്തെത്തി. ആംഗ്ലിക്കൻ ചർച്ച് ബിഷപ് വത്സൻ വട്ടപ്പാറ മാർച്ച് ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കോട്ടയം നഗരസഭാ ചെയർപേഴ്സണ്‍ ഡോ.പി.ആർ.സോന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാന്പാടി, ജില്ലാ പഞ്ചായത്ത് സറ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ജെസിമോൾ മനോജ്, കോണ്‍ഗ്രസ് നേതാക്കളായ ജോണി ജോസഫ്, സണ്ണി കാഞ്ഞിരം, സാബുക്കുട്ടി ഈപ്പൻ, തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭാ കോണ്‍ഗ്രസ് കൗണ്‍സിലർമാർ, പനച്ചിക്കാട് മണ്ഡലം കോണ്‍ഗ്രസ് പ്രവർത്തകർ തുടങ്ങിയവർ മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. അതേ സമയം പാത്താമുട്ടത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ആക്രമണത്തിനിരയായവർ ഇപ്പോഴും പള്ളിയിൽ തന്നെയാണു താമസം. പാത്താമുട്ടം കൂന്പാടി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളിക്കുനേരെയാണ് ആക്രമണം നടന്നത്.…
Read Moreഅമിത വേഗത്തിൽ വിദ്യാർഥികളുടെ ബൈക്ക് യാത്ര; നാട്ടുകാർ ആശങ്കയിൽ; കുട്ടികൾക്ക് ബൈക്ക് നൽകുന്നത് ലിഹരി മാഫിയ സംഘങ്ങളെന്ന് ആക്ഷേപം
കടുത്തുരുത്തി: ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നതു മൂന്ന് പേർ, അതും അമിത വേഗത്തിൽ. നിരത്തുകളിൽ അപകടം വിതച്ചു സഞ്ചരിക്കുന്ന സ്കൂൾ വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നു. വിദ്യാർഥികളെ ബൈക്ക് നൽകി ഉപയോഗിക്കുന്നതു ലഹരി മാഫിയ ആണെന്നു പരാതി ശക്തമാകുന്നു. നഗര, ഗ്രാമ വ്യത്യാസമില്ലാതെയാണ് വിവിധ ഭാഗങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് പോലും ഇല്ലാതെ വിദ്യാർഥികൾ മൂന്നു പേരെയും കയറ്റി അമിത വേഗത്തിൽ സഞ്ചരിക്കുന്നത്. കൂടാതെ മുഖം ഷാളുപയോഗിച്ചും മറ്റും മറച്ചു യുവാക്കളുടെയും വിദ്യാർഥികളുടെയും പിന്നിൽ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന പെണ്‍കുട്ടികളും സാധാരണമായിരിക്കുകയാണ്. രാവിലെയും വൈകൂന്നേരങ്ങളിലും സ്കൂളുകളുടെ സമീപത്തുള്ള റോഡുകളിൾ ഇത്തരക്കാരെ കാണാം. യുവാക്കളുടെയും വിദ്യാർഥികളുടെയും ബൈക്കിലെ പ്രകടനം നാട്ടുകാർക്കും മറ്റു വാഹനയാത്രക്കാർക്കും ഉണ്ടാക്കുന്ന ഭീഷണി ചെറുതല്ല. പോലീസ് പിടിയിലാകുന്ന കൗമാരക്കാരും യുവാക്കളും പലപ്പോഴും ലഹരി ഉപയോഗിച്ചു വാഹനം ഓടിക്കുന്നവരാണ്. പലയിടത്തും ലൈസൻസ് പോലും ഇല്ലാത്ത വിദ്യാർഥികളാണു ബൈക്കിൾ അമിത വേഗത്തിൽ സഞ്ചരിക്കുന്നത്.…
Read Moreഅയ്യനെ കണ്ട് തൊഴുത മൂന്നാമത്തെ യുവതിയായി ശ്രീലങ്കക്കാരി; ഭർത്താവുൾപ്പെടെ കുടുംബാംഗങ്ങളുമായാണ് ശശികല ദർശനം നടത്തിയത്
ശബരിമല: സംസ്ഥാനമാകെ അക്രമം പടരുന്നതിനിടെ ശബരിമലയിൽ ഒരു യുവതികൂടി ദർശനം നടത്തി മടങ്ങി. ശ്രീലങ്കൻ സ്വദേശിനി ശശികലയാണ് അയ്യപ്പ ദർശനം നടത്തിയത്. ഇവർ ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായി. വ്യാഴാഴ്ച രാത്രി 10. 40 ന് ഹരിവരാസനം പാടി നടയടക്കുന്നതിനു തൊട്ടുമുമ്പായിരുന്നു ശശികല ദർശനം നടത്തി മടങ്ങിയത്. ഭർത്താവുൾപ്പെടെ കുടുംബാംഗങ്ങളുമായാണ് ശശികല ദർശനത്തിനെത്തിയത്.
Read Moreശബരിമലയിൽ ശ്രീലങ്കൻ യുവതി; ദർശനം നടത്താൻ പോലീസ് അനുവദിച്ചില്ലെന്ന് യുവതി; മടക്കിയത് പ്രതിഷേധത്തെ തുടർന്നെന്ന് പോലീസ്
പമ്പ: ശബരിമലയിൽ ദർശനം നടത്താനായില്ലെന്ന് ശ്രീലങ്കൻ യുവതി ശശികല. മരക്കൂട്ടത്ത്നിന്നു പോലീസ് തന്നെ തിരിച്ചയച്ചെന്നും വ്രതമെടുത്താണ് ദർശനത്തിനെത്തിയതെന്നും ശശികല പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് ശശികല കുടുംബസമേതം ശബരിമലയിൽ എത്തിയത്. ശശികലയുടെ ഭർത്താവും മകനും ദർശനം നടത്തിയിരുന്നു. ശശികലയ്ക്ക് നേരെ മരക്കൂട്ടത്ത് പ്രതിഷേധമുണ്ടായെന്നും ഇതേതുടർന്നാണ് ശശികലയോട് മടങ്ങാൻ ആവശ്യപ്പെട്ടതെന്നും പോലീസ് പറഞ്ഞു. എന്നാൽ തീർഥാടകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായില്ലെന്നാണ് ശശികലയുടെ വാദം.
Read Moreനാലു കീമോകള്‍ പൂര്‍ത്തീകരിച്ചിട്ടും…! വേദനയില്ലാത്ത ലോകത്തേക്ക് അമല്‍ യാത്രയായി
നെടുങ്കണ്ടം: വേദനയില്ലാത്ത ലോകത്തേക്ക് അമൽ യാത്രയായി. രക്താർബുദം ബാധിച്ച് ചികിത്സയിലായിരുന്ന കോന്പയാർ മനയ്ക്കപ്പറന്പിൽ ചാക്കോയുടെ മകൻ അമൽ(21) ആണ് തിരുവനന്തപുരം ആർസിസിയിൽ മരിച്ചത്. നാട്ടുകാർചേർന്ന് രൂപീകരിച്ച സഹായ സമിതിയുടെ നേതൃത്വത്തിലാണ് ചികിത്സകൾക്ക് ആവശ്യമായ പണം കണ്ടെത്തിയത്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, കോന്പയാറ്റിലെ പുലരി ക്ലബ്ബ് എന്നിവയും അമലിനെ സഹായിക്കാൻ രംഗത്തുണ്ടായിരുന്നു. കോ-ഓപ്പറേറ്റീവ് കോളജ് വിദ്യാർഥിയായിരുന്ന അമലിന്റെ കൂട്ടുകാർചേർന്ന് ഗാനമേള നടത്തിയും കോന്പയാർ കേന്ദ്രമായുള്ള ജനമൈത്രി ബസ് ഒരുദിവസത്തെ വരുമാനം നൽകിയും അമലിനെ സഹായിച്ചു. ഏഴു കീമോതെറാപ്പിയും ശസ്ത്രക്രിയയും ആവശ്യമായിരുന്നു. നാലു കീമോകൾ പൂർത്തീകരിച്ചിരുന്നു. ഇതിനിടെയാണ് ഇന്നലെ വൈകുന്നേരത്തോടെ അമൽ മരിച്ചത്. മൃതദേഹം വൈകുന്നേരത്തോടെ വീട്ടിലെത്തിച്ചു. ഏലിയാണ് മാതാവ്. അഞ്ജു ഏക സഹോദരിയാണ്.
Read Moreഉണ്ണിമായയുടെ തലയിലെ മുറിവ് എങ്ങനെയുണ്ടായി? യുവതിയെ പടുതാക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: അന്വേഷണം ഊര്‍ജിതമാക്കി
നെടുങ്കണ്ടം: യുവതിയെ പടുതാക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. കവുന്തി തുണ്ടത്തിൽ വിഷ്ണുവിന്റെ ഭാര്യ ഉണ്ണിമായ (22)യെയാണ് സമീപവാസിയുടെ പടുതാക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ ഉണ്ണിമായയുടെ തലയ്ക്ക് മുറിവേറ്റതായി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ബന്ധുക്കൾ നെടുങ്കണ്ടം പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം കണ്ടെത്തിയ പടുതാക്കുളത്തിലെ വെള്ളം വറ്റിച്ച് പോലീസ് പരിശോധന നടത്തി. നെടുങ്കണ്ടം സിഐ റെജി എം. കുന്നിപ്പറന്പിൽ, എസ്ഐ എൻ. സുമതി എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാരുടെ സഹായത്തോടെ പന്പുപയോഗിച്ച് വെള്ളംവറ്റിച്ച് പരിശോധന നടത്തിയത്. തിങ്കളാഴ്ച രാത്രി പത്തോടെ ഉണ്ണിമായയെ വീട്ടിൽനിന്നും കാണാതാകുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരുംചേർന്ന് നടത്തിയ പരിശോധനയിൽ രാത്രി 11.45-ഓടെ പടുതാക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. നെടുങ്കണ്ടം ഫയർഫോഴ്സും നാട്ടുകാരും പോലീസും ചേർന്നാണ് യുവതിയെ പുറത്തെടുത്തത്. യുവതിയുടെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയത്.…
Read More